"എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 124: വരി 124:




സ്കൂൾ കാരുണ്ണ്യ പദ്ധതി ..കൈ നീട്ടത്തിന്റെ ..ഭാഗമായി ആരോരുമില്ലാത്ത വൃദ്ധസഹോദരങ്ങളുടെ ഭക്ഷണത്തിനായി ശേഖരിച്ച തുക .. പല തുള്ളി പെരുവള്ളമായി അത് 16000/ ആയി . വിദ്യാലയത്തിലെ മക്കളുടെ ഈ നന്മ വന്്ധ സദനം ാരവാഹികൾക്ക് കൈമാറി.
സ്കൂൾ കാരുണ്ണ്യ പദ്ധതി ..കൈ നീട്ടത്തിന്റെ ..ഭാഗമായി ആരോരുമില്ലാത്ത വൃദ്ധസഹോദരങ്ങളുടെ ഭക്ഷണത്തിനായി ശേഖരിച്ച തുക .. പല തുള്ളി പെരുവള്ളമായി അത് 16000/ ആയി . വിദ്യാലയത്തിലെ മക്കളുടെ ഈ നന്മ വന്്ധ സദനം ഭാരവാഹികൾക്ക് കൈമാറി.
[[പ്രമാണം:18677 24 jan.jpg|ലഘുചിത്രം|മൈസൂർ പഠനയാത്ര]]
[[പ്രമാണം:18677 24 jan.jpg|ലഘുചിത്രം|മൈസൂർ പഠനയാത്ര]]
[[പ്രമാണം:18677 24 jan2.jpg|ലഘുചിത്രം|പഠനയാത്ര]]
[[പ്രമാണം:18677 24 jan2.jpg|ലഘുചിത്രം|പഠനയാത്ര]]
ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്കായി മൈസൂരിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു. 57 കുട്ടികളും 8 ടീച്ചേർസും പങ്കെടുത്തു. 2 ദിവസത്തെ പഠന യാത്ര കുട്ടികൾക്ക് വളരെ ആഹ്ലാദം നൽകുന്നതായിരുന്നു. ഹെഡ്മിസ്ട്രസ്സ്, ഷുക്കൂർ മാസ്റ്റർ ജാബിർ മാസ്റ്റർ എന്നിവർ യാത്രയ്ക്ക് നേതൃത്വം നൽകി.
ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്കായി മൈസൂരിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു. 57 കുട്ടികളും 8 ടീച്ചേർസും പങ്കെടുത്തു. 2 ദിവസത്തെ പഠന യാത്ര കുട്ടികൾക്ക് വളരെ ആഹ്ലാദം നൽകുന്നതായിരുന്നു. , ഷുക്കൂർ മാസ്റ്റർ ജാബിർ മാസ്റ്റർ എന്നിവർ യാത്രക്ക് നേതൃത്വം നൽകി.
 
 
[[പ്രമാണം:18677 24jan6.jpg|ലഘുചിത്രം|ഒന്നിച്ചിരിക്കാം : US S]]
വടക്കാങ്ങര എം പി ജി യു പി സ്കൂളിൽ യുഎസ്എസ് പരീക്ഷ എഴുതുന്ന കുട്ടികൾക്കായി 'ഒന്നിച്ചിരിക്കാം ' തീവ്ര പരിശീലന പരിപാടിക്ക് തുടക്കമായി. പരിപാടിയുടെ ഭാഗമായി മെന്ററിങ് സിസ്റ്റം , തുടർച്ചയായ മോഡൽ പരീക്ഷകൾ ,മോട്ടിവേഷൻ ക്ലാസുകൾ, പ്രത്യേക നൈറ്റ് ക്യാമ്പുകൾ, ഗൃഹ സന്ദർശനം തുടങ്ങിയവ നടത്താൻ തീരുമാനിച്ചു.
 
 
 
യ്ക്ക് നേതൃത്വം നൽക

12:30, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

* സ്കൂളിൽ ജൂൺ 1 നു വിപുലമായ രീതിയിൽ പ്രവേശനോത്സവം നടന്നു.

ജൂൺ 1 നു സ്കൂളിൽ പ്രവേശനോത്സവം വളരെ മനോഹരമായി സംഘടിപ്പിച്ചു. പി. ടി  എ പ്രസിഡന്റ്  വാർഡ് മെമ്പർ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു .അസ്സെംബ്ളയിൽ യൂണിഫോം വിതരണം ടെക്സ്റ്റ് ബുക്ക്  വിതരണം  എന്നിവ നടന്നു.


ജൂൺ 5, ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ നിരവധി പ്രവർത്തനങ്ങൾ നടക്കുകയുണ്ടായി. വൃക്ഷത്തെ വിതരണം, ക്വിസ്, പോസ്റ്റർ നിർമാണം എന്നിവയിൽ കുട്ടികൾ ആവേശത്തേടെ പങ്കെടുത്തു.

പരിസ്ഥിതി ദിനത്തിൽ കുട്ടികൾ നിർമിച്ച പോസ്റ്ററുകൾ
ഹെഡ്മിസ്ട്രസ്സ് ഹഫ്സത്ത് ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ഷുക്കൂർ മാസ്റ്റർ എന്നിവർ ചേർന്ന് വൃക്ഷത്തെ നട്ട് പരിസ്ഥിതി ദിന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നു.
പ്രവേശനോത്സവ ഭാഗമായി സ്കൂൾ അങ്കണം മനോഹരമായി അലങ്കരിച്ചു
ചാട്ടം '23 (പഠന മികവ് /പിന്നോക്കാവസ്ഥ കണ്ടെത്താനുള്ള പ്രീ ടെസ്റ്റ് ) ഉദ്ഘാടനം .


ചാട്ടം 2023 . വിദ്യാലയം മുന്നോട്ട് വെക്കുന്ന പഠന പിൻതുണ പദ്ധതിയുടെ ഭാഗമായുള്ള പ്രീ ടെസ്റ്റിന്റെ ചോദ്യ പേപ്പർ പ്രകാശന ചടങ്ങ് . പി ടി എ പ്രസിഡണ്ട് ഉസ്മാൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ വാർഡ് മെമ്പർ സുന്ദരൻ , ഹെഡ് മിസ്ട്രസ് ഹഫ്സത്ത് ടീച്ചർക്ക് ചോദ്യ പേപ്പർ കൈമാറി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു .11 മുതൽ 1 മണി വരെ എല്ലാ ക്ലാസുകളിലും പദ്ധതിയുടെ , മുന്നറിവ് പരിശോധന പരീക്ഷ , ക്ലാസ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടന്നു . മലയാളം , ഗണിതം , ഹിന്ദി , ഇംഗ്ലീഷ് വിഷയങ്ങളിലെ അറിവാണ് പരിശോധിക്കപ്പെട്ടത് . കൺവിനർ ശുക്കൂർ മാസ്റ്ററുടെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്


ചാട്ടം 2023 ന്റെ ഭാഗമായി പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ മീറ്റിംങ്ങ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു.



ബക്രീദ് ആഘോഷങ്ങളുടെ

ഭാഗമായി കുട്ടികൾക്ക് മെഹന്ദി ഫെസ്റ്റ്

ചാട്ടം 2023 രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണം

സംഘടിപ്പിച്ചു. അന്നേ ദിവസം കുട്ടികൾക്ക് നെയ്ച്ചോറും ചിക്കനും നൽകി. 7D യിലെ സൻഹ മഹറൂഫ് മെഹന്ദി മത്സരത്തി

മെഹന്ദി വിജയികൾ

ൽ ഒന്നാം സ്ഥാനം നേടി.

മെഹന്ദി മത്സരത്തിനിടെ

ജില്ലാ പഞ്ചായത്തിന്റെ പഠന പിന്തുണാ പദ്ധതി " വിജയ സ്പർശം " ജൂലൈ 4 ന് സ്കൂളിൽ ആരംഭിച്ചു. പഠനത്തിൽ പിന്നോക്കം നില്ക്കുന്ന കുട്ടികളെ കണ്ടെത്തി പഠന പിന്തുണ നൽകാൻ തീരുമാനിച്ചു.

സ്കൂളിലെ ഈ വർഷത്തെ പ്രഥമ ജനറൽ ബോഡി ജൂലൈ 8ന് സംഘടിപ്പിച്ചു. പ്രസ്തുത ജനറൽ ബോഡിയിലൂടെ പി.ടി.എ പ്രസിഡണ്ട് , എം.ടി. എ പ്രസിഡണ്ട് , വൈസ് പ്രസിഡന്റുമാർ എന്നിവരെ തിരഞ്ഞെടുത്തു.

പി.ടി.എ ഭാരവാഹികൾ 2023

സുബ്രതോ കപ്പ് ഫുട്ബോൾ മത്സരത്തിൽ സ്കൂളിൽ നിന്നും പുരുഷ - വനിതാ ടീമുകൾ പങ്കെടുത്തു. മികച്ച പ്രകടനം കാഴ്ചവച്ചു.

KPSTA സ്വദേശി ക്വിസ് സ്കൂൾ തല മത്സരത്തിൽ മെഹ്സിൻ ഹാരിസ് 6 A ശ്രാവൺ 6 B എന്നിവർ യഥാക്രമം ഒന്ന്, രണ്ട് കരസ്ഥമാക്കി.

ബഷീർ ദിനാചരണം സ്കൂളിൽ മനോഹരമായി സംഘടിപ്പിച്ചു. ഫാത്തിമ നേഹ 7D ക്വിസ് മത്സരത്തിൽ വിജയിയായി. ബഷീറിന്റെ വിവിധ കഥാപാത്രങ്ങളെ കുട്ടികൾ മനോഹരമാക്കി..

പാത്തുമ്മമാരും ആടും
സ്വദേശി ക്വിസ് വിജയി കൾ
ർഫുട്ബോൾ ടീം 2023: ആൺകുട്ടികൾ
ഫുട്ബോൾ ടീം 2023: പെൺകുട്ടികൾ
ദിശ 2023 പദ്ധതിയുടെ ന്റെ ഉദ്ഘാടനം

സ്കൂളിന്റെ ഈ വർഷെത്ത തനത് പദ്ധതിയായ" ദിശ 2023" മിഡ് ടേം പരീക്ഷകൾക്ക് തുടക്കമായി . വടക്കാങ്ങര എം പി ജി യു പി സ്കൂൾ മുന്നോട്ട് വെക്കുന്ന മറ്റൊരു പഠനപിന്തുണാ പദ്ധതി . അക്കാദമിക ഗുണനിലവാരം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാലയം നടപ്പാക്കുന്ന തനത് പദ്ധതിയാണിത് . ഈ അക്കാദമിക വർഷം മൂന്ന് മിഡ്ടേം പരീക്ഷകളാണ് നടത്തുക .ഇതിനായി ഓരോ വിഷയങ്ങൾക്കും പ്രത്യേകം ചോദ്യ പേപ്പറുകൾ പ്രിന്റ് ചെയ്ത് കുട്ടികൾക്ക് വിതരണം ചെയ്യും . എല്ലാ ദിവസവും ഉച്ചക്ക് ശേഷം രണ്ട് മണിക്കൂർ പരീക്ഷകൾക്കായി നീക്കി വെക്കും . പരീക്ഷകൾക്ക് ശേഷം രക്ഷിതാക്കൾക്ക് സ്കോർ ഷീറ്റുകൾ നൽകി വിലയിരുത്തലുകൾ നടത്തും .

     എസ് എം സി ചെയർമാൻ അനീസ് മാസ്റ്റർ ചോദ്യ പേപ്പറുകൾ ഹെഡ് മിസ്ട്രസ് ഹഫ്സത്ത് ടീച്ചർക്ക് കൈമാറി കൊണ്ട് പദ്ധതിക്ക് തുടക്കമിട്ടു. സ്റ്റാഫ് സെക്രട്ടറി ശുക്കൂർ മാസ്റ്റർ , യശോദ ടീച്ചർ , മഹേഷ് മാസ്റ്റ.ൻ ടീച്ചർ തുടങ്ങിയവർ സംബന്ധിച്ചു.

ജി്ലാ ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടത്തിയ വായനാ കിസ് മത്സരത്തിൽ മെഹസിൻ ഹാരിസ് 6A വിജയിയായി.

ജില്ലാ ലൈബ്രറി കൗൺസിൽ വായന  ക്വിസ് വിജയികൾ

ആഗസ്ത് 10 ന് സ്കൂളിൽ ഡ്രൈ ഡേ യുടെ ഭാഗമായി സ്കൂൾ പരിസരം വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ശുചീകരിച്ചു.

യു.എസ്.എസ്. വിജയി കൾക്ക് സ്കൂളിന്റ ആദരം
മിഡ്ടേം A ഗ്രേഡ് വിജയികൾക്കുള്ള ആദരം
USS അനുമോദന ചടങ്ങ്

CPTA മീറ്റിങ്ങിന്റെ ഭാഗമായി നടന്ന ചടങ്ങിൽ വച്ച് USS വിജയികളായ 15 കുട്ടികളെ ആദരിച്ചു. മിഡ്ടേം പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A ഗ്രേഡ് ലഭിച്ച കുട്ടികളേയും അവരുടെ രക്ഷിതാക്കളേയും ആദരിച്ചു.


സ്വാതന്ത്ര്യ ദിനം


77ാം സ്വാതന്ത്യ ദിനം സ്കൂളിൽ സമുചിതമായി ആഘോഷിച്ചു. HM ഹഫ്സത്ത് ടീച്ചർ 9 മണിക്ക് പതാക ഉയർത്തിയതോടെ സ്വാതന്ത്ര്യ ദിന പരിപാടികൾക്ക് തുടക്കമായി. HM ന്റെ സ്വാതന്ത്ര്യ ദിന സന്ദേശത്തിന് ശേഷം കുട്ടികൾ അവതരിപ്പിച്ച വിവിധ ദേശഭക്തിഗാനങ്ങൾ , പ്രസംഗം, എന്നിവ സ്കൂൾ മുറ്റത്ത് നടന്നു. തുടർന്ന് സ്കൗട്ട്, ഗൈഡ്സ് , JRC എന്നിവരുടെ റാലി , പരേഡ് , വിവിധങ്ങളായ പരിപാടികൾ ഗ്രൗണ്ടിലും സ്കൂൾ മുറ്റത്തും നടന്നു. ലഡു വിതരണം ചെയ്ത് 12 മണിയോടെ പരിപാ

ടികൾ അവസാനിച്ചു.

സ്വാതന്ത്ര്യ ദിനത്തിൽ HM പതാക ഉയർത്തുന്നു

ചാന്ദ്രയാൻ ലാൻഡിങ് കാണുന്നതിനായി സയൻസ് ക്ലബ്ബ് കുട്ടികൾക്ക് ലിങ്ക് അയച്ച് നൽകി. കുട്ടികൾ വീട്ടിൽ നിന്നും കാണുന്നതിന്റെ ഫോട്ടോ അയച്ച് തന്നു.

കുട്ടികൾ ചന്ദ്രയാൻ 3 യുടെ ചന്ദ്രനിലെ ലാൻഡിങ്ങ് കാണുന്നു.
പൂക്കള മത്സരം

2023 ലെ "ഒരുമിച്ചോണം" സ്കൂളിൽ സമുചിതമായി ആഘോഷിച്ചു. കുട്ടികൾക്കായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വിവിധ ക്ലാസുകൾ തമ്മിൽ പൂക്കള മത്സരം, വടം വലി , കുപ്പിയിൽ വെള്ളം നിറയ്ക്കൽ, സുന്ദരിക്ക് പൊട്ട് കുത്തൽ , ലെമൺ സ്പൂൺ തുടങ്ങി നിരവധി കളികൾ കുട്ടികൾക്കായി നടത്തി. തുടർന്ന് എം.ടി.എ യുടെ നേതൃത്വത്തിൽ വിഭവ സമൃദ്ധമായ സദ്യ കുട്ടികൾക്കായി ഒരുക്കി.

സ്പോർട്ട്സ് വിജയികൾ വിക്ടറി സ്റ്റാന്റിൽ
വിജയികൾ : ബ്ലൂ ഹൗസ്
അത് ലറ്റികോ 2K'23

2023 - 24 ലെ സ്പോർട്സ് " ATHLETICO" വളരെ മനോഹരമായി സംഘടിപ്പിച്ചു. കുട്ടികളെ ബ്ലു , ഗ്രീൻ, റെഡ്,യെല്ലോ എന്നിങ്ങനെ 4 ഹൗസ് ആക്കി തിരിച്ചായിരുന്നു മത്സരം. കിഡ്ഡീസ്, സബ് ജൂനിയർ വിഭാഗങ്ങളിലായി ആൺകുട്ടികളും പെൺകുട്ടികളും വാശിയോടെ മത്സരിച്ചപ്പോൾ 94 പോയന്റ് നേടി ബ്ല ഹൗസ് ഒന്നാമതായി. 75 പോയിന്റോടെ റെഡ് ഹൗസ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.

പ്രതിജ്ഞ : മിഷൻ ഇന്ദ്രധനുസ്സ്

സ്കൂളിൽ പ്രത്യേകം ചേർന്ന അസംബ്ലിയിൽ വെച്ച് ഹെഡ്മിസ്ട്രസ്സ് ഹഫ്സത്ത് ടീച്ചർ ഗവ ൺമെൻറ് നിർദേശ പ്രകാരം " മിഷൻ ഇന്ദ്രധനുസ്സ് തീവ്രയജ്ഞം" പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

സർഗോത്സവം

സർഗോത്സവം വിവിധ മത്സരങ്ങളോടെ വിപുലമായി സംഘടിപ്പിച്ചു. വിവിധ കുട്ടികൾ വിജയികളായി.


ക്ലേ മോഡലിംങ്ങ്
സയൻസ്: വർക്കിംങ്ങ് മോഡൽ
എക്സ്പ്ലോറ 2 K23 യിലെ മത്സര വിജയികൾ

സ്കൂൾ ശാസ്ത്രോത്സവം " എക്സ്പ്ലോറ " വളരെ ഗംഭീരമായി കൊണ്ടാടി. ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയെ ഐ ടി മേളയിൽ വിവിധ മത്സരങ്ങളിൽ കുട്ടികൾ വാശിയോടെ മത്സരിച്ചു. വൈവിധ്യങ്ങളായ വർക്കിംങ്ങ് , സ്റ്റിൽ മോഡലുകളാൽ മേള സമ്പന്നമായിരുന്നു. 7ാം തരത്തിൽ 7D യും 6 - ൽ 6 A യും 5 ൽ 5 Aയും ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. ഓരോ വിഭാഗത്തിലേയും മത്സര വിജയികൾ സബ്ജില്ലാ തല മത്സരത്തിന് യോഗ്യത നേടി.

SEAS exam

സ്കൂളിൽ ആറാം ക്ലാസ് വിദ്യാർത്ഥികൾക്കായി SEAS പരീക്ഷ സംഘടിപ്പിച്ചു. മഹേഷ് മാഷിന്റെ നേതൃത്വത്തിൽ വളരെ സിസ്റ്റമാറ്റിക്കായി പരീക്ഷയും മൂ്ല്യ നിർണ്ണയവും നടന്നു..

ഒപ്പന : ജഷൻ 2 K23
സംഘനൃത്തം : ജഷൻ 2K23

ഈ വർഷത്തെ സ്കൂൾ കലോത്സവം " ജഷൻ 2k23 " വർണശബളമായി 2 ദിവസം കൊണ്ടാടി. മക്കരപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് സുഹറാബി കാവുങ്ങൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ പൂർവ വിദ്യാർത്ഥി കരിഷ്മയുടെ പാട്ടുകൾ ഉദ്ഘാടന ചടങ്ങിനെ ആകർഷകമാക്കി. 28 ഇനങ്ങളിലായി കുട്ടികൾ മത്സരിച്ചു. മുനീറ ടീച്ചർ, ഫെബിന ടീച്ചർ എന്നിവർ കലാപരിപാടികൾക്ക് നേതൃത്വം നൽകി.

പഠനയാത്ര : മലമ്പുഴ
മലമ്പുഴ

അഞ്ചാം ക്ലാസ് വിദ്യാർത്ഥികൾക്കായി മലമ്പുഴയിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു. 65 കുട്ടികൾ പങ്കെടുത്തു. ഉമ്മുസൽമ ടീച്ചർ ഖാദർ മാഷ് എന്നിവർ നേതൃത്വം നൽകി.


ശിശുദിന റാലിയുടെ ഒരുക്കം
ശിശുദിനത്തിലെ പായസ വിതരണം

ശിശുദിനം അതി മനോഹരമായി സ്കൂളിൽ ആഘോഷിച്ചു. അസംബ്ലിയിൽ വിവിധ കലാ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. പിന്നീട് ശിശുദിന റാലിയും തുടർന്ന് പായസ വിതരണവും നടന്നു.



എഴുതി തീർന്ന സമ്പാദ്യം : പെൻ ബോക്സ് വിതരണം

6 A യിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഓരോ ബ്ലോക്കിലേക്കും ഒരു പെൻ ബോക്സ് വിതരണം ചെയ്തു. സ്കൂൾ ക്യാമ്പസ് വൃത്തിയായി സൂക്ഷിക്കുന്നതിന്റെ ഭാഗമായി മഷി കഴിഞ്ഞ പെന്നുകൾ ഈ ബോക്സിൽ മാത്രമേ നിക്ഷേപിക്കാവൂ. അസംബ്ലിയിൽ നിന്ന് കുട്ടികൾ ഹെഡ്മിസ്ട്രസ്സിന് അവർ സ്വന്തമായി നിർമിച്ച ബോക്സ് നൽകി കൊണ്ട് ശിശുദിനത്തിൽ പദ്ധതി ഉദ്ഘാടനം ചെയ്തു.

വിജയാരവം

സബ് ജില്ലാ , ജില്ലാ മേളകളിലും മറ്റ് മത്സരങ്ങളിലും വിജയികളായ കുട്ടികളെ ആദരിക്കുന്നതിനായി " വിജയാരവം" എന്ന പരിപാടി സംഘടിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട റാലി നടത്തി.

ക്രിസ്തുമസ് ദിനാഘോഷം : പുൽക്കൂട്
ക്രിസ്തുമസ് കാർഡ് നിർമാണം
പായസ വിതരണം

സ്കൂളിൽ ക്രിസ്തുമസ് ദിനാഘോഷ പരിപാടികൾ വിപുലമായി സംഘടിപ്പിച്ചു. കരോൾ ഗാന മത്സരം, കാർഡ് നിർമാണം എന്നീ മത്സരങ്ങൾ കുട്ടികൾക്കായി നടത്തി. കുട്ടികൾക്ക് പായസ വിതരണം , കേക്ക് വിതരണം എന്നിവ നടത്തി. സാന്റാ ക്ലോസ് മിഠായി വിതരണം ചെയ്തു.


കാരുണ്യം പദ്ധതിയുടെ തുക കൈമാറുന്നു.


സ്കൂൾ കാരുണ്ണ്യ പദ്ധതി ..കൈ നീട്ടത്തിന്റെ ..ഭാഗമായി ആരോരുമില്ലാത്ത വൃദ്ധസഹോദരങ്ങളുടെ ഭക്ഷണത്തിനായി ശേഖരിച്ച തുക .. പല തുള്ളി പെരുവള്ളമായി അത് 16000/ ആയി . വിദ്യാലയത്തിലെ മക്കളുടെ ഈ നന്മ വന്്ധ സദനം ഭാരവാഹികൾക്ക് കൈമാറി.

മൈസൂർ പഠനയാത്ര
പഠനയാത്ര

ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്കായി മൈസൂരിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു. 57 കുട്ടികളും 8 ടീച്ചേർസും പങ്കെടുത്തു. 2 ദിവസത്തെ പഠന യാത്ര കുട്ടികൾക്ക് വളരെ ആഹ്ലാദം നൽകുന്നതായിരുന്നു. , ഷുക്കൂർ മാസ്റ്റർ ജാബിർ മാസ്റ്റർ എന്നിവർ യാത്രക്ക് നേതൃത്വം നൽകി.


ഒന്നിച്ചിരിക്കാം : US S

വടക്കാങ്ങര എം പി ജി യു പി സ്കൂളിൽ യുഎസ്എസ് പരീക്ഷ എഴുതുന്ന കുട്ടികൾക്കായി 'ഒന്നിച്ചിരിക്കാം ' തീവ്ര പരിശീലന പരിപാടിക്ക് തുടക്കമായി. പരിപാടിയുടെ ഭാഗമായി മെന്ററിങ് സിസ്റ്റം , തുടർച്ചയായ മോഡൽ പരീക്ഷകൾ ,മോട്ടിവേഷൻ ക്ലാസുകൾ, പ്രത്യേക നൈറ്റ് ക്യാമ്പുകൾ, ഗൃഹ സന്ദർശനം തുടങ്ങിയവ നടത്താൻ തീരുമാനിച്ചു.


യ്ക്ക് നേതൃത്വം നൽക