എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/പ്രവർത്തനങ്ങൾ
2022-23 വരെ | 2023-24 | 2024-25 |
സ്കൂളിൽ ജൂൺ 1 നു വിപുലമായ രീതിയിൽ പ്രവേശനോത്സവം നടന്നു. പി. ടി എ പ്രസിഡന്റ് വാർഡ് മെമ്പർ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു .യൂണിഫോം വിതരണം ടെക്സ്റ്റ് ബുക്ക് വിതരണം എന്നിവ അസ്സെംബ്ളയിൽ വെച്ച നടന്നു .
സ്കൂളിലെ പൂർവ്വ വിദ്യാർഥികളികൾ 2022 sslc പരീക്ഷയിൽ ഉന്നത വിജയം നേടിയ (മുഴുവൻ വിഷയങ്ങൾക്കും എ+ ) കുട്ടികളെ ആദരിച്ചു
സ്കൂളിൽ SCOUT ,GUIDE JRC എന്നിവ വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു .
കുട്ടികളും രക്ഷിതാക്കളും PTA യുടെ നേതൃത്വത്തിൽ സ്കൂൾ അടുക്കളയിലേക്ക് പച്ചക്കറികൾ നൽകി
75 മത് സ്വതത്രദിനം വിപുലമായി കൊണ്ടാടി .വിവിധ കലാപരിപാടികൾ , പായസ വിതരണം ,ജാഥ എന്നിവ വളരെ മനോഹരമായ രീതിയിൽ സംഘടിപ്പിച്ചു.
CPTA യോഗത്തിൽ ഓരോ ക്ലാസ്സിലും ഓരോ മാസത്തിലും പഠനത്തിൽ മികവ് പുലർത്തിയ കുട്ടികളെ ആദരിച്ചു അവര്ക് മെഡൽ വിതരണം ചെയ്‌തു. ചടങ്ങിൽ രക്ഷിതാക്കൾ ആണ് മെഡൽ കുട്ടികൾക്ക് നൽകിയത്
ഓണാഘോഷം അതിഗംഭീരമായി തന്നെ നടത്തി. കുട്ടികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. സമ്മാനങ്ങൾ വിതരണം ചെയ്തു. ഓണസദ്യ ഗംഭീരമാക്കി
അധ്യാപകദിന ത്തോട് അനുബന്ധിച്ച് കുട്ടികൾക്കിടയിൽ "സ്റ്റുഡന്റ് ടീച്ചർ " മത്സരം സംഘടിപ്പിക്കുകയും വിജയികൾക്ക് ഉപഹാരങ്ങൾ നൽകുകയും ചെയ്തു.
ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ വളരെ മികവുറ്റ രീതിയിൽ ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ലഹരിക്കെതിരായ ഒപ്പ് ശേഖരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. രക്ഷിതാക്കൾക്കും കുട്ടികൾക്കും ബോധവൽക്കരണ ക്ലാസ് നൽകി. ലഹരിക്കെതിരായ സന്ദേശം നൽകുന്ന പോസ്റ്റർ നിർമാണം സംഘടിപ്പിച്ചു. മുഴുവൻ കുട്ടികളേയും ഉൾപ്പെടുത്തിക്കൊണ്ടുള്ള റാലി വടക്കാങ്ങരയെ പ്രകമ്പനം കൊള്ളിച്ച് കൊണ്ട് സംഘടിപ്പിക്കാൻ സാധിച്ചു.
സ്കൂൾ ശാസ്ത്ര മേള, കലാമേള, കായികമേള എന്നിവ മികച്ച രീതിയിൽ തന്നെ സംഘടിപ്പിക്കുകയുണ്ടായി.
പാഠ്യപദ്ധതി പരിഷ്കരണം സംബന്ധിച്ച് വളരെ മികച്ച ഒരു ജനകീയ ചർച്ച സ്കൂളിൽ സംഘടിപ്പിച്ചു. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും അധ്യാപകരുടേയും അഭിപ്രായങ്ങൾ ക്രോഡീകരിച്ച് റിപ്പോർട്ട് തയ്യാറാക്കി. പൊതുവായ സദസ്സിലും (ജനറൽ ബോഡി ] ക്ലാസ് തലത്തിലും (സി.പി.ടി.എ ) സംഘടിപ്പിച്ചാണ് ജനകീയ ചർച്ച വിജയിപ്പിച്ചത്
"സ്കൂളിൽ ഒരു പച്ചക്കറിത്തോട്ടം" പദ്ധതിയുടെ ഭാഗമായി സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പച്ചക്കറിത്തോട്ടം നിർമിച്ച് പരിപാലിച്ച് പോരുന്നുണ്ട്
ബി.ആർ.സി യിൽ നിന്നും ലഭിച്ച നിർദ്ദേശാനുസരണം മുഴുവൻ കുട്ടികൾക്കും " സത്യമേവ ജയതേ" എന്ന പേരിലുള്ള ബോധവൽക്കരണ ക്ലാസ് നൽകി. സാമൂഹിക മാധ്യമങ്ങൾളുടെ ദോഷവശങ്ങൾ കുട്ടികളെ ബോധ്യപ്പെടുത്താൻ കഴിഞ്ഞു..
ശിശുദിനം റാലി ഉൾപ്പെടെ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ശാസ്ത്രമേള, കായികമേള, കലാമേള എന്നിവയിൽ ഓവറോൾ ലഭിച്ചതിന്റെ വിജയാരവം സംഘടിപ്പിച്ചു.
പാഠ്യ പദ്ധതി പരിഷ്കരണം ആയി ബന്ധപ്പെട് കുട്ടികൾക്കിടയിൽ ചർച്ച സംഘടിപ്പിച്ചു.
കോഴിക്കോട് പ്ലാനറ്റോറിയം, ബേപ്പൂർ എന്നിവിടങ്ങളിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു. ഏകദേശം 135 കുട്ടികൾ പഠനയാത്രയിൽ പങ്കെടുത്തു.
സ്കൂളിൽ വിപുലമായ രീതിയിൽ ക്രിസ്ത്മസ് ആഘോഷങ്ങൾ സംഘടിപ്പിച്ചു. പുൽക്കൂടൊരുക്കളും കേക്ക് മുറിക്കലും സാന്താക്ലോസ് ന്റെ മധുര വിതരണവും ഉണ്ടായിരുന്നു
2023 ജനുവരി 3 ന് സ്കൂളിൽ പുതുവത്സര ആഘോഷങ്ങൾ സംഘടിപ്പിച്ചു .
അർദ്ധ വാർഷിക പരീക്ഷയിൽ എ ഗ്രേഡ് നേടിയവരെ ആദരിക്കാനും മറ്റു ചർച്ചകൾക്കുമായ് ക്ലാസ് തല PTA മീറ്റിങ്ങ് വളരെ വിപുലമായി സംഘടിപ്പിച്ചു.
കൊടൈക്കനാലിലേക്ക് " കോടമഞ്ഞിന്റെ നാട്ടിലേക്ക് "എന്ന പേരിട്ട് സ്കൂൾ വിനോദയാത്ര സംഘടിപ്പിച്ചു. 2 ദിവസത്തെ യാത്രയിൽ 74 വിദ്യാർത്ഥികളും 12 അദ്ധ്യാപകരും പങ്കെടുത്തു.യാത്ര കുട്ടികൾക്ക് വളരെ ഹൃദ്യമായ അനുഭവം ആയിരുന്നു.
റിപ്പബ്ലിക്ക് ദിനം മനോഹരമായി ആഘോഷിച്ചു .കുട്ടികൾക്ക് മധുരം വിതരണം ചെയ്‌തു
24 ഫെബ്രുവരി സ്കൂളിൽ തൊട്ടടുത്തുള്ള lp സ്കൂൾ വിദ്യാർത്ഥികൾക്കായി "പ്രതിഭകൂട്ടം" എന്ന പേരിൽ വിവിധ മത്സരങ്ങൾ അടങ്ങുന്ന പരിപാടി സംഘടിപ്പിച്ചു. വിവിധ lp സ്കൂളുകളിൽ നിന്നായി 30 കുട്ടികൾ പങ്കെടുത്തു .
സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ് ന്റെ നേതൃത്വത്തിൽ ഇല പദ്ധതി യുടെ ഭാഗമായി കണ്ണൂരിലേക്ക് പഠന യാത്ര സംഘടിപ്പിച്ചു
സ്കൂളിൽ സയൻസ് ക്ലബ് ന്റെ നേതൃത്വത്തിൽ ഇല പദ്ധതി യുടെ ഭാഗമായി പ്രഥമ ശുശ്രൂഷ ശില്പശാല സംഘടിപ്പിച്ചു
സ്കൂളിൽ ഗണിത ക്ലബ് ന്റെ നേതൃത്വത്തിൽ ഇല പദ്ധതി യുടെ ഭാഗമായി ഗണിത ശില്പശാല സംഘടിപ്പിച്ചു
28 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന ഹെഡ് മിസ്ട്രസ്സ് മാലിനി ടീച്ചർക്ക് യാത്രയയപ്പ് സമ്മേളനം വിപുലമായ രീതിയിൽ സ്കൂളിന്റെ 55 മത് വർഷികാഘോഷ വേളയിൽ സംഘടിപ്പിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
7TH ലെ കുട്ടികൾക്ക് വിപുലമായ യാത്രയയപ്പ് നൽകി .
മാർച്ച് 31 ന് വളരെ വിപുലമായ രീതിയിൽ "പഠനോത്സവം " അരങ്ങേറി. എല്ലാ വിഷയത്തിലും കുട്ടികൾ അവർ ആർജിച്ച മികവുകൾ പ്രദർശിപ്പിച്ചു. രക്ഷിതാക്കളും പഠനോത്സവം കാണുന്നതിനും കുട്ടികളെ പ്രോത്സാഹിപ്പിക്കാനും എത്തിച്ചേർന്നിരുന്നു. 7-ാം ക്ലാസിലെ കുട്ടികൾക്കും HM നും യാത്രാമംഗളങ്ങൾ നേർന്ന് കൊണ്ട് 2022 - 23
അക്കാദമിക് വർഷം മനോഹരമായി അവസാനിപ്പിച്ചു.
.