"ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/പ്രതിരോധമാണ് പ്രതിവിധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 47: വരി 47:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=pkgmohan}}
{{Verified|name=pkgmohan|തരം=കവിത}}

16:06, 12 ഡിസംബർ 2023-നു നിലവിലുള്ള രൂപം

പ്രതിരോധമാണ് പ്രതിവിധി


അധികാരമാം ചിറകിലേറി
അമരുന്നൊരി വ്യാധിയെ തളച്ചിടാം
വിജയവീഥി മുഴക്കിടാം
വിരമായ് കരുതലായ്
കരുതി മരണമാം വിത്തെറിഞ്ഞ്
മർത്യനെ പുൽകുന്നൊരി
കിരാതനേ തകർത്തിടാം
കരുതലായ് സമരമായ് കരുതിടാം
കൈകൾ തമ്മിൽ കോർത്തിടാതെ
കരളു നാം കോർത്തിടും
ഉടലുകൊണ്ട് അകന്ന് നാം
ഉയിരുകൊണ്ട് അടുത്തിടും
സമരമാകും ഈ വഴിയിൽ
സ്നേഹമോടെ വാണിടും
കൈകൾ ഇടയ്ക്ക്
കഴുകിടാനും ഓർത്തിടാം
പുഞ്ചിരി തൻ നല്ല നാളേക്കായ്
പരസ്പരം അകന്നിടാം
വീടിന്നുള്ളിൽ ഒതുങ്ങി നിന്ന്
വീരനായ് നാടിനെ കാത്തിടാം
പ്രളയത്തെയും നിപ്പയെയും തകർത്ത നാം
പിൻതിരിയുകയില്ല ഒരിക്കലും
അതിജീവനം പഠിച്ച നാം
അതീജീവനം നേടി വിജയിച്ചടും
പ്രതിരോധിച്ച് ചെറുത്തിടാം
പ്രതിരോധമാണ് പ്രതിവിധി
കരുതലായ് നിറഞ്ഞിടാം
ഒന്നാണ്, ഒറ്റക്കെട്ടാണ് നാം.
 

എയ്ഞ്ചൽ തെരേസ
9D ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 12/ 12/ 2023 >> രചനാവിഭാഗം - കവിത