"ജി യു പി എസ് വെള്ളംകുളങ്ങര/ പ്രക‍ൃതിസംരക്ഷണ യജ്ഞം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('പ്രകൃതിസംരക്ഷണ യജ്ഞം ആവാസവ്യവസ്ഥയുടെ സന്തു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
പ്രകൃതിസംരക്ഷണ യജ്ഞം
{{Yearframe/Header}}
== '''<big>ലക്ഷ്യങ്ങൾ</big>''' ==
<br>
'''''പ്രകൃതിയാണ് എല്ലാ ജീവജാലങ്ങളുടെയും നിലനിൽപ്പിനാധാരം''''' എന്ന സത്യവും,  പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും കുട്ടികളെ മനസ്സിലാക്കിക്കൊടുക്കുന്നതിനും, നമ്മുടെ മാതാവായ പ്രകൃതിയെ  സംരക്ഷിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നതിനും വേണ്ടി സ്കൂളിൽ ആവിഷ്കരിച്ച പദ്ധതിയാണ് '''''<nowiki/>'പ്രകൃതി സംരക്ഷണ യജ്ഞം'.'''''


ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥ നിലനിർത്തുക എന്ന ലക്ഷ്യത്തോടുകൂടി ഗവൺമെന്റ് യു.പി.എസ്. വെള്ളംകുളങ്ങരയിൽ ആരംഭിച്ച പ്രവർത്തന പദ്ധതിയാണ് പ്രകൃതിസംരക്ഷണ യജ്ഞം. പ്രകൃതിസംരക്ഷണത്തിനായി പ്രതിജ്ഞ ചെയ്ത് രൂപീകരിച്ച
കുട്ടികൾ, രക്ഷിതാക്കൾ, അധ്യാപകർ, അനധ്യാപകർ, നാട്ടുകാർ എന്നിങ്ങനെ എല്ലാവരെയും സഹകരിപ്പിച്ചു കൊണ്ടാണ് പ്രകൃതി സംരക്ഷണ യജ്ഞ പദ്ധതികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.പ്രകൃതിയുടെ സ്വാഭാവികമായ ആവാസ വ്യവസ്ഥയെ സംരക്ഷിക്കുന്നതിനാവശ്യമായ മാർഗങ്ങൾ സ്വീകരിക്കുക എന്നതും, മനുഷ്യന്റെ നിലനിൽപ്പിന് ഭീഷണിയാകുന്ന ആധുനികവൽക്കരണത്തിലെ ചില ദോഷവശങ്ങൾക്കെതിരെ പ്രതികരിക്കുകയും, പ്രതിരോധ മാർഗങ്ങൾ തീർക്കുകയും, പ്രതിവിധികൾ തേടുകയും ചെയ്യുക എന്നതും പ്രകൃതി സംരക്ഷണ യജ്ഞത്തിലൂടെ ലക്ഷ്യമിടുന്നു.
പ്രകൃതിസംരക്ഷണ സേനയിലെ അംഗങ്ങളാണ് കുട്ടികളും അധ്യാപകരും ഉൾപ്പടെയുള്ള സ്കൂളിലെ അംഗങ്ങളെല്ലാവരും. ജൈവ വൈവിധ്യങ്ങളുടെ കലവറയായ രണ്ട് കാവുകൾ സ്കൂൾ കാമ്പസിൽ സംരക്ഷിക്കപ്പെടുന്നു. ആഞ്ഞിലി ,കരിന്തോട്ട, പുലരി, പൈൻ, മുതലായവ ഉൾപ്പെടെയുള്ള വൃക്ഷലതാദികളാൽ സമ്പന്നമായ ആദ്യത്തെ കാവും, പുളി, പന, പുന്നമരം, ആഞ്ഞിലി, തുടങ്ങിയ വൻമരങ്ങളാൽ സമ്പന്നമായ രണ്ടാമത്തെ കാവും നിരവധി ജീവജാലങ്ങളുടെ വാസസ്ഥലമാണ്. ഈ ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി, ഈ കാവിൽ വരുന്ന പക്ഷികൾക്കായി ദിവസവും കുട്ടികൾ വെള്ളവും, ഭക്ഷണവും ചിരട്ടകളിൽ നൽകുന്നു.
ഈ കാവുകൾക്ക് പുറമേ, മാവ്, പ്ലാവ്, പേര, പറങ്കിമാവ് എന്നിവ ഉൾപ്പടെയുള്ള വ്യത്യസ്തങ്ങളായ മരങ്ങളും, നിരവധി ഔഷധ സസ്യങ്ങൾ ഉൾപ്പെടുന്ന സമ്പന്നമായ സസ്യജാലവും സ്കൂളിന് കിട്ടിയ വരദാനമാണ്. സ്കൂളിലെ മരങ്ങളുടെയും, ചെടികളുടെയും വിശദവിവരങ്ങൾ അടങ്ങിയ ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കുകയും, ഓരോ മരവും, ഓരോ ചെടിയും ഈ പ്രകൃതിയുടെ നിലനിൽപ്പിന് എത്രത്തോളം ആവശ്യമാണ് എന്ന യാഥാർത്ഥ്യം വീടുകളിലേക്കും സമൂഹത്തിലേക്കും എത്തിക്കുവാനുള്ള പ്രവർത്തനങ്ങളും പ്രകൃതിസംരക്ഷണ യജ്ഞത്തിലൂടെ നടത്തിവരുന്നു


ജൈവ പച്ചക്കറിക്ക‍ൃഷി പ്രോത്സാഹിപ്പിക്കുക, രാസവളങ്ങളുടെയും, രാസകീടനാശിനികളുടെയും ഉപയോഗം തടയുക, അവയുടെ ദോഷവശങ്ങളെപ്പറ്റി മറ്റുള്ളവരെ ബോധവൽക്കരിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടു കൊണ്ടാണ് സ്കൂളിൽ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചത്. മണ്ണിന്റെയും, മനുഷ്യന്റെയും ആരോഗ്യത്തെയും ഒരേപോലെ ബാധിക്കുന്ന ദോഷകരമായ കൃഷി രീതികൾ ഒഴിവാക്കിക്കൊണ്ട്, ശുദ്ധമായ പച്ചക്കറി എങ്ങിനെ കൃഷി ചെയ്യാം എന്ന സന്ദേശം പ്രവർത്തനങ്ങളിലൂടെ സമൂഹത്തിലേക്കെത്തിക്കാൻ പ്രകൃതിസംരക്ഷണ യജ്ഞത്തിലൂടെ സ്കൂളിന് സാധിക്കുന്നുണ്ട്.
സ്കൂളിലെ കാവുകൾ, അവിടുത്തെ ജീവജാലങ്ങൾ എന്നിവയെ സംരക്ഷിക്കുക, ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുക, പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി ഒഴിവാക്കിക്കൊണ്ട് അതിന്റെ ദോഷവശങ്ങളെക്കുറിച്ച് മറ്റുള്ളവരെ ബോധവൽക്കരിക്കുക, ശുദ്ധജല സംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കി പ്രവർത്തിക്കുകയും അതിന്റെ പ്രാധാന്യം മറ്റുള്ളവരിലേക്ക് എത്തിക്കുകയും ചെയ്യുക, സ്കൂൾ ക്യാമ്പസിൽ ഉള്ള അമൂല്യങ്ങളായ ഔഷധ ചെടികളെയും, വൃക്ഷങ്ങളെയും സംരക്ഷിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ ഇതിലൂടെ ഉന്നം വയ്ക്കുന്നു.


പ്രകൃതിസംരക്ഷണവുമായി ബന്ധമുള്ള ദിനാചരണങ്ങളെല്ലാം തന്നെ സ്കൂളിൽ കുട്ടികളുടെ സജീവ പങ്കാളിത്തത്തോടെ നടത്താറുണ്ട്. ജൈവ,അജൈവ മാലിന്യങ്ങൾ വേർതിരിച്ച് സംസ്കരിക്കുക, പ്ലാസ്റ്റിക് ,ഇലക്ട്രോണിക് മാലിന്യങ്ങൾ പ്രകൃതിക്ക് ദോഷം ഉണ്ടാകാത്ത തരത്തിൽ സംസ്കരിക്കുക തുടങ്ങിയ കാര്യങ്ങൾ പ്രാവർത്തികമാക്കി കൊണ്ട് മറ്റുള്ളവർക്ക് മാതൃകയായി തീരുവാൻ പ്രകൃതി സംരക്ഷണ യജ്ഞത്തിലൂടെ ഗവൺമെൻറ് യു.പി.എസ്. വെള്ളംകുളങ്ങരയിലെ അംഗങ്ങൾ ശ്രമിക്കുന്നു.
സ്കൂളിൽ തുടങ്ങുന്ന പ്രവർത്തനങ്ങൾ പിന്നീട് വീടുകളിലേക്കും സമൂഹത്തിലേക്കും വ്യാപിപ്പിക്കുക അങ്ങനെ  ഈ പ്രകൃതി സംരക്ഷണ യജ്ഞത്തിലൂടെ '''''നാടിന് നന്മയൊരുക്ക‍ുന്നതിൽ ഭാഗഭാക്കാക‍ുക''''' എന്നതും ഈ യജ്ഞത്തിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു.


സ്കൂളിൽ സ്ഥാപിച്ചിരിക്കുന്ന മഴവെള്ള സംഭരണിയിൽ തുടങ്ങി; നിരവധി പ്രവർത്തനങ്ങളിലൂടെ അമൂല്യമായ ശുദ്ധജലം പാഴാക്കി കളയാതെ ശേഖരിച്ചു വയ്ക്കുന്നത് പ്രകൃതിയിൽ ജീവന്റെ നിലനിൽപ്പിന് എത്രത്തോളം അത്യന്താപേക്ഷിതമാണെന്ന് സ്വയം മനസ്സിലാക്കുവാനും, മറ്റുള്ളവർക്ക് മനസ്സിലാക്കിക്കൊടുക്കുവാനും ഒരു പരിധി വരെ സാധിച്ചിട്ടുണ്ട്.
<br>
[[പ്രമാണം:35436-logo final.png|center|center|55px|]]
<font size=5><center>'''[[{{PAGENAME}}/പ്രവർത്തനങ്ങൾ : 2022-23 |പ്രവർത്തനങ്ങൾ : 2022-23]]'''
</font size>
 
<br>
[[പ്രമാണം:35436-logo final.png|center|center|55px|]]
<font size=5><center>'''[[{{PAGENAME}}/പ്രവർത്തനങ്ങൾ : 2021-22 |പ്രവർത്തനങ്ങൾ : 2021-22]]'''
</font size>

22:48, 13 നവംബർ 2023-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25


ലക്ഷ്യങ്ങൾ


പ്രകൃതിയാണ് എല്ലാ ജീവജാലങ്ങളുടെയും നിലനിൽപ്പിനാധാരം എന്ന സത്യവും, പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും കുട്ടികളെ മനസ്സിലാക്കിക്കൊടുക്കുന്നതിനും, നമ്മുടെ മാതാവായ പ്രകൃതിയെ സംരക്ഷിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നതിനും വേണ്ടി സ്കൂളിൽ ആവിഷ്കരിച്ച പദ്ധതിയാണ് 'പ്രകൃതി സംരക്ഷണ യജ്ഞം'.

കുട്ടികൾ, രക്ഷിതാക്കൾ, അധ്യാപകർ, അനധ്യാപകർ, നാട്ടുകാർ എന്നിങ്ങനെ എല്ലാവരെയും സഹകരിപ്പിച്ചു കൊണ്ടാണ് പ്രകൃതി സംരക്ഷണ യജ്ഞ പദ്ധതികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.പ്രകൃതിയുടെ സ്വാഭാവികമായ ആവാസ വ്യവസ്ഥയെ സംരക്ഷിക്കുന്നതിനാവശ്യമായ മാർഗങ്ങൾ സ്വീകരിക്കുക എന്നതും, മനുഷ്യന്റെ നിലനിൽപ്പിന് ഭീഷണിയാകുന്ന ആധുനികവൽക്കരണത്തിലെ ചില ദോഷവശങ്ങൾക്കെതിരെ പ്രതികരിക്കുകയും, പ്രതിരോധ മാർഗങ്ങൾ തീർക്കുകയും, പ്രതിവിധികൾ തേടുകയും ചെയ്യുക എന്നതും പ്രകൃതി സംരക്ഷണ യജ്ഞത്തിലൂടെ ലക്ഷ്യമിടുന്നു.

സ്കൂളിലെ കാവുകൾ, അവിടുത്തെ ജീവജാലങ്ങൾ എന്നിവയെ സംരക്ഷിക്കുക, ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുക, പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി ഒഴിവാക്കിക്കൊണ്ട് അതിന്റെ ദോഷവശങ്ങളെക്കുറിച്ച് മറ്റുള്ളവരെ ബോധവൽക്കരിക്കുക, ശുദ്ധജല സംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കി പ്രവർത്തിക്കുകയും അതിന്റെ പ്രാധാന്യം മറ്റുള്ളവരിലേക്ക് എത്തിക്കുകയും ചെയ്യുക, സ്കൂൾ ക്യാമ്പസിൽ ഉള്ള അമൂല്യങ്ങളായ ഔഷധ ചെടികളെയും, വൃക്ഷങ്ങളെയും സംരക്ഷിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ ഇതിലൂടെ ഉന്നം വയ്ക്കുന്നു.

സ്കൂളിൽ തുടങ്ങുന്ന പ്രവർത്തനങ്ങൾ പിന്നീട് വീടുകളിലേക്കും സമൂഹത്തിലേക്കും വ്യാപിപ്പിക്കുക അങ്ങനെ ഈ പ്രകൃതി സംരക്ഷണ യജ്ഞത്തിലൂടെ നാടിന് നന്മയൊരുക്ക‍ുന്നതിൽ ഭാഗഭാക്കാക‍ുക എന്നതും ഈ യജ്ഞത്തിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു.


പ്രവർത്തനങ്ങൾ : 2022-23


പ്രവർത്തനങ്ങൾ : 2021-22