"ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:


[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/IT ക്ലബ്|IT ക്ലബ്]]
[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/IT ക്ലബ്|IT ക്ലബ്]]
വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഐ റ്റി @ സ്കൂളിന്റെ പൈലറ്റ് സ്കൂളായി ഗവ .യു പി എസ് നേമത്തിനെ തെരെഞ്ഞെടുത്തു
പാഠഭാഗങ്ങളിലെ ഐ റ്റി സാധ്യതകൾ പ്രയോജനപ്പെടുത്തുവാൻ നാലു മൾട്ടീമീഡിയ റൂമുകൾ പ്രവർത്തിക്കുന്നു
   
  ഇനിയും കമ്പ്യൂട്ടറുകളും ലാപ്ടോപ്പുകളും നേമം സ്‌കൂളിന് ആവശ്യമാണ്
 
ലഭ്യമായ ലാപ്‌ടോപ്പുകൾ ഉപയോഗിച്ചുപഠനനേട്ടം കൈവരിക്കുന്നതിന് ഐ ടി സാധ്യതകൾ പ്രയോജനപ്പെടുത്താനും പഠനം കൂടുതൽ സുഗമമാക്കുവാനും ഈ സൗകര്യങ്ങൾ കുട്ടികളെ സഹായിക്കുന്നു


[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/ശാസ്ത്ര ക്ലബ്ബ്|ശാസ്ത്ര ക്ലബ്ബ്]]
[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/ശാസ്ത്ര ക്ലബ്ബ്|ശാസ്ത്ര ക്ലബ്ബ്]]

11:22, 4 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിദ്യാരംഗം ക്ലബ്

ചങ്ങാത്തം

IT ക്ലബ്



ശാസ്ത്ര ക്ലബ്ബ്

കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനുള്ള ഒരുപാധിയാണ് നമ്മുടെ ശാസ്ത്ര ക്ലബ്ബ് .മൾട്ടിമീഡിയ സൗകര്യം ഉള്ളതും മികച്ചതുമായ ശാസ്ത്ര ലാബ് നേമം ups ലെ പ്രത്യേകതയാണ്.മാത്രമല്ല "ശാസ്ത്ര പാർക്കും* നേമം സ്കൂളിന് സ്വന്തം കുട്ടികൾക്ക് സ്വയം പരീക്ഷണത്തിലേർപ്പെടാനും ശാസ്ത്ര തത്വം മനസിലാക്കാനും ശാസ്ത്ര പാർക്ക് കുട്ടികൾ ഉപയോഗിക്കുന്നു ' ശാസ്ത്ര ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു. VSSC, പ്ലാനറ്റോറിയം എന്നിവ സന്ദർശിച്ചു.



       ഇക്കോ ക്ലബ്ബ്'
 ഗവൺമെന്റ് യു പി എസ് നേമത്തിൽ LP യിൽ നിന്ന് 30 ഉം യു പി യിൽ നിന്ന് 40 ഉം കുട്ടികളെ ഉൾപ്പെടുത്തി ഇക്കോ ക്ലബ്ബ് രൂപീകരിച്ചു. ഈ ക്ലബിന്റെ ആഭിമുഖ്യത്തിൽ ഔഷധത്തോട്ടം നിർമ്മിക്കുന്നതിനായി SSA 15000/- രൂപയുടെ ഫണ്ട് അനുവദിച്ചു. ഈ ഫണ്ട് ഉപയോഗിച്ച് സ്കൂളിലെ ഔഷധത്തോട്ടം വിപുലീകരിച്ചു. 
 കല്ലിയൂർപഞ്ചായത്ത് ജൈവ പച്ചക്കറി കൃഷിക്ക് വേണ്ടി 2000/- രൂപ അനുവദിച്ചു. ഈ ഫണ്ട് ഉപയോഗിച്ച് ജൈവ പച്ചക്കറിത്തോട്ടം നിർമ്മിച്ചു. 
 ലോക മണ്ണ് ദിനത്തോടനുബന്ധിച്ച് ഡിസംബർ 5-ാം തീയതി പ്രകൃതി നടത്തവും മണ്ണ് നിരീക്ഷണവും സംഘടിപ്പിച്ചു. മണ്ണ് പരിപാലനത്തിന്റെ ആവശ്യകതയെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കാനാണ് ഈ പരിപാടി സംഘടിപ്പിച്ചത്. 
 തൊട്ടാവാടി എന്ന പേരിൽ ജൈവ വൈവിധ്യ രജിസ്റ്റർ പ്രകാശനം ചെയ്തു. ഐ.ബി.സതീഷ് എം എൽ എയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന കാർബൺ ന്യൂട്രൽ കാട്ടാക്കട പദ്ധതിയുടെ ഭാഗമായി സ്കൂളിൽ നിർമിച്ച ഔഷധ സസ്യ തോട്ടത്തിന്റെ തുടർച്ചയായി കുട്ടികൾക്ക് സസ്യങ്ങളെക്കുറിച്ച് അറിയാനാണ് ഈ പുസ്തകം തയാറാക്കിയത്. പുസ്തകത്തിന്റെ ആദ്യ പ്രതി ബാല ശ്രീ പുരസ്കാര ജേതാവ് മധുരിമ പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് ടി. മല്ലികക്ക് നൽകി പ്രകാശനം ചെയ്തു



            ഗാന്ധിദർശൻക്ലബ് 

11-09-21 ലെ ഗാന്ധിദർശൻ ഓൺലൈൻ ഉദ്ഘാടനം ബി ആർ സി തലത്തിൽ നടന്നതിൻ്റെ തുടർച്ചയായി 22- 9- 21 സ്കൂൾതല ഗാന്ധിദർശൻ സമിതി രൂപീകരിക്കുകയും സ്കൂൾ തലത്തിൽ കൺവീനറെയും കോഡിനേറ്ററിനേയും തിരഞ്ഞെടുക്കുകയും ചെയ്തു . തുടർന്ന് ഗാന്ധി ദർശൻ ക്ലബ്ബ് വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചു . 25 -9 -21 ഗാന്ധിദർശൻ ക്ലബ്ബിൻറെ ഉദ്ഘാടനം എച്ച് എം ,സീനിയർ അസിസ്റ്റൻറ് ,എസ് ആർ ജി കൺവീനർമാർ ,എസ് എം സി ചെയർമാൻ, അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ നടന്നു. ഗാന്ധിദർശൻക്ലബ് യുപി തലത്തിൽ 30 കുട്ടികൾ അംഗങ്ങളായി. ഗാന്ധിദർശൻ സ്വദേശി ട്രെയിനിങ്, സാനിറ്റൈസർ നിർമാണം- ഗാന്ധിദർശൻ സ്വദേശി പരിശീലനം, ഗാന്ധിദർശൻ ഗാനപരിശീലനം, ഒക്ടോബർ മൂന്നിന് പ്രകൃതിജീവന പ്രകൃതിചികിത്സാ പരിശീലനം -വിഷയം ആരോഗ്യ ജീവിതത്തിലെ പ്രകൃതിപാതകൾ, വിനോബഭാവെ യുടെ ടെ 125 ആം ജന്മദിന പരിപാടികളുടെ ഭാഗമായി ഗാന്ധിദർശൻ മെഗാ സംഗമം ഒക്ടോബർ 10ന് കുട്ടികൾ പങ്കെടുത്തു , .സ്വദേശി ഉത്പന്ന നിർമാണ പരിശീലനം ഒക്ടോബർ 23 ,26 തീയതി കളിൽ -ഹാൻഡ് വാഷ് ,ഡിഷ് വാഷ് ,ക്ലോത്ത് വാഷ്, ഫ്ലോർ വാഷ് ,ടോയ്‌ലറ്റ് ക്ലീനർ പരിശീലനം, ഗാന്ധിദർശൻ യോഗ ട്രെയിനിങ് തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികൾക്ക് ഓൺലൈനായി നൽകി. ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ ഓൺലൈനായി കുട്ടികൾ പലവിധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. സേവന ദിനാചരണത്തോടനുബന്ധിച്ച് കുട്ടികൾ പരിസരശുചിത്വ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. കുട്ടികൾ വീടുകളിൽ വൃക്ഷത്തൈകൾ നട്ടു. ജനുവരി 30ന് രക്തസാക്ഷിദിനം ഗാന്ധിജി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തി. ഗാന്ധി ക്ലബ് തലക്വിസ് നടത്തി. എല്ലാ പ്രവർത്തനങ്ങളിലും കുട്ടികൾ പങ്കെടുത്തു.