"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
വരി 2: വരി 2:


== വിവിധ പരിശീലനങ്ങൾ ==
== വിവിധ പരിശീലനങ്ങൾ ==
2023 മെയ് മാസത്തിൽ പാലക്കാട് വെചു നടന്ന സംസ്‌ഥാന റെസ്ലിംഗ് മത്സരത്തിൽ വെങ്കല മെഡൽ നേടിയ കാർത്തിക് .
കൊല്ലം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ നൽകുന്ന ആനുവൽ അവാർഡിന് 9 g  ക്ലാസ്സിലെ അബ്ദുൽ ബാസിത് അർഹനായി . പുനലൂർ നിയോജകമണ്ഡലം MLA  ശ്രീ സുപാൽ അവാർഡ് വിതരണം ചെയ്തു.
[[പ്രമാണം:Karthik.jpg.jpg|ലഘുചിത്രം|209x209ബിന്ദു|സംസ്‌ഥാന റെസ്ലിംഗ് മത്സരത്തിൽ വെങ്കല മെഡൽ നേടിയ കാർത്തിക് .]]
[[പ്രമാണം:അബ്ദുൽ ബാസിത് അവാർഡ് വാങ്ങുന്നു .jpg|നടുവിൽ|ലഘുചിത്രം|251x251ബിന്ദു|അബ്ദുൽ ബാസിത് അവാർഡ് വാങ്ങുന്നു ]]
 
2023 മെയ് മാസത്തിൽ പാലക്കാട് വെചു നടന്ന സംസ്‌ഥാന റെസ്ലിംഗ് മത്സരത്തിൽ വെങ്കല മെഡൽ നേടിയ കാർത്തിക് .[[പ്രമാണം:Karthik.jpg.jpg|ലഘുചിത്രം|284x284px|സംസ്‌ഥാന റെസ്ലിംഗ് മത്സരത്തിൽ വെങ്കല മെഡൽ നേടിയ കാർത്തിക് .|നടുവിൽ]]


===ബാസ്ക്കറ്റ് ബോൾ പരിശീലനം===
===ബാസ്ക്കറ്റ് ബോൾ പരിശീലനം===

22:41, 26 ജൂലൈ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഈ സ്കൂളിൽ പഠിക്കുന്ന എല്ലാ കുട്ടികളുടെയും ശാരീരിക മാനസിക ആരോഗ്യവും കായിക രംഗത്തെ മികവും ലക്ഷ്യമാക്കിയാണ് സ്കൂൾ സ്പോർട്സ് ക്ലബ്ബ് പ്രവർത്തിക്കുന്നത്. ഇതിന്റെ പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നത് സ്കൂളിലെ ആരോഗ്യ കായിക അധ്യാപകരായ സി.ടി. ലൂക്കോസ്, സുകൃത് എസ് എന്നിവരുടെ നേതൃത്വത്തിലാണ്. സംസ്ഥാന സ്പോർട്സ് കൗൺസിലിൽ നിന്നു നിയമിക്കപ്പെട്ട നൗഫൽ എന്ന ദേശീയ ബാസ്ക്കറ്റ് ബോൾ താരത്തിന്റെ സേവനവും ഉപയോഗപ്പെടുത്തുന്നുണ്ട്. 2021-22 അധ്യയന വർഷത്തിൽ വിവിധങ്ങളായ കായിക ഇനങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരിശീലനം നൽകുകയും മത്സരത്തിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു. നിരവധി കുട്ടികൾ ജില്ലാ തല ടീമുകളിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും തുടർന്ന് സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്യുന്നു.

വിവിധ പരിശീലനങ്ങൾ

കൊല്ലം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ നൽകുന്ന ആനുവൽ അവാർഡിന് 9 g  ക്ലാസ്സിലെ അബ്ദുൽ ബാസിത് അർഹനായി . പുനലൂർ നിയോജകമണ്ഡലം MLA  ശ്രീ സുപാൽ അവാർഡ് വിതരണം ചെയ്തു.

അബ്ദുൽ ബാസിത് അവാർഡ് വാങ്ങുന്നു

2023 മെയ് മാസത്തിൽ പാലക്കാട് വെചു നടന്ന സംസ്‌ഥാന റെസ്ലിംഗ് മത്സരത്തിൽ വെങ്കല മെഡൽ നേടിയ കാർത്തിക് .

സംസ്‌ഥാന റെസ്ലിംഗ് മത്സരത്തിൽ വെങ്കല മെഡൽ നേടിയ കാർത്തിക് .

ബാസ്ക്കറ്റ് ബോൾ പരിശീലനം

കേരള ഗവൺമെന്റിന്റെയും സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെയും സ്വപ്ന പദ്ധതിയായ ഹൂപ്സ് എന്ന ബാസ്ക്കറ്റ് മ്പോൾ പരിശീലന പദ്ധതിയിൽ തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാനത്തെ 10 പരിശീലന കേന്ദ്രങ്ങളിൽ ഒരു കേന്ദ്രമാണ് ഗവ.എച്ച്.എസ്.എസ് അഞ്ചൽ വെസ്റ്റ് . ഈ പരിശീലന പരിപാടിയുടെ ഭാഗമായി 120 കുട്ടികളെ പരിശീലിപ്പിച്ച് വരുന്നു. അതിനായി PTA യുടെയും സ്കൂൾ അധികാരികളുടെയും നിർലോഭമായ സഹകരണം ഉള്ളതും PTA യുടെ ആഭിമുഖ്യത്തിൽ ഒരു Indoor Basketball court സജ്ജീകരിച്ച് തന്നിട്ടുള്ളതാകുന്നു.

ഹൂപ്സ് പരിശീലനം

Hoops ൽ നിന്നും പരിശീലനം സിദ്ധിച്ച തെരഞ്ഞെടുക്കപ്പെട്ട ബാസ്ക്കറ്റ് ബോൾ താരങ്ങൾ 2019 - 20 വർഷത്തെ തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇന്റോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന സംസ്ഥാന തല മത്സരങ്ങളിൽ പങ്കെടുത്തു. 2021-22 വർഷത്തിൽ ഹയർസെക്കൻഡറി വിദ്യാർഥികളായ മെറിൻ മാത്യു, ജോസ്നി ബിജു എന്നിവർ ചങ്ങനാശേരി SB കോളേജിൽ വച്ച് നടന്ന സംസ്ഥാനതല ബാസ്ക്കറ്റ് ബോൾ മത്സരത്തിൽ പങ്കെടുത്തു.

വോളി ബോൾ പരിശീലനം

വോളി ബോളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുവാൻ അഞ്ചൽ വെസ്റ്റ് സ്കൂളിന് കഴിഞ്ഞ കാലങ്ങളിൽ സാധിച്ചിട്ടുണ്ട്. PTA യുടെ സഹായത്തോടെ സ്കൂളിൽ ഒരു ഇന്റോർ വോളി ബോൾ കോർട്ട് സജ്ജീകരിച്ച് കുട്ടികൾക്ക് പരിശീലനം നൽകി വരുന്നുണ്ട്.

മിനി വോളി ബോൾ ചാമ്പ്യൻ ഷിപ്പ്

ഈ സ്കൂളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ദീപിക ദാസ്, അമൃത, ശ്രീലക്ഷ്മി, ആർദ്ര എന്നീ കുട്ടികൾക്ക് 31/12/2021 ൽ കോട്ടയത്ത് വച്ച് നടന്ന സംസ്ഥാന മിനി വോളി ബോൾ ചാമ്പ്യൻ ഷിപ്പിൽ പങ്കെടുക്കാൻ സാധിച്ചു.

സോഫ്റ്റ് ബോൾ, ബെയ്സ് ബോൾ പരിശീലനം

സോഫ്റ്റ് ബോൾ, ബെസ് ബോൾ എന്നിവ നിരവധി അടിസ്ഥാന സൗകര്യങ്ങൾ ആവശ്യമായ കായിക ഇനങ്ങൾ ആയതിനാൽ അഭിരുചിയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത കുട്ടികളെ ഏരൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബെസ് ബോൾ ക്ലബ്ബിന്റെ സഹായത്തോടെ പരിശീലനം നൽകി വരുന്നു. 10-ാം ക്ലാസിൽ പഠിക്കുന്ന അഖിൽ ലാൽ എന്ന കുട്ടിക്ക് സംസ്ഥാന മത്സരങ്ങളിൽ പങ്കെടുക്കുവാൻ സാധിച്ചു.[1]

അത് ലറ്റിക്സ് പരിശീലനം

അത് ലറ്റിക് ഇനങ്ങളായ റണ്ണിംഗ്, ജംബിംഗ് ,ത്രോവിങ് എന്നിവക്ക് തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് തുടർച്ചയായ പരിശീലനം നൽകി വരുന്നു. 2021-22 വർഷത്തിൽ നടന്ന വിവിധ കായിക മത്സരങ്ങളിൽ ഈ സ്കൂളിലെ കുട്ടികൾ പങ്കെടുത്തിരുന്നു. 6 F സ്റ്റാൻഡേർഡിൽ പഠിക്കുന്ന ഹർഷ എച്ച്. എസ് , ഹയർ സെക്കന്ററി വിഭാഗത്തിലെ ഷെഹിൻഷ എന്നിവർ ജില്ല അമച്ച്വർ മത്സരങ്ങളിൽ പങ്കെടുത്ത് വിജയകളായി തീർന്നു.

ഫുട്ട്ബോൾ പരിശീലനം

ഈ സ്കൂളിൽ പഠിക്കുന്ന മുഹമ്മദ് (10 C) എന്ന കുട്ടിക്ക് കേരള ബ്ലാസ്റ്റേഴ്സ് കുട്ടികൾക്ക് നൽകുന്ന പരിശീലന ക്യാമ്പിൽ സെലക്ഷൻ ലഭിക്കുകയും കഴിഞ്ഞ ഒന്നര വർഷമായി പരിശീലനം ചെയ്തു വരുന്നു.

പൊതു ആരോഗ്യ സംരക്ഷണം

കുട്ടികളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമാക്കി വിവിധങ്ങളായ പ്രവർത്തനങ്ങൾ സ്കൂൾ തലത്തിൽ നടത്തിവരുന്നു. 2022 ജനുവരി 2-ാം തീയതി ഗവ.എച്ച്.എസ്.എസ് അഞ്ചൽ വെസ്റ്റിൽ വച്ച് നടന്ന SPC ക്യാമ്പിൽ സ്കൂൾ സ്പോർട്സ് ക്ലബ്ബിനെ പ്രതിനിധീകരിച്ച് ആരോഗ്യ കായിക അധ്യാപകനായ സുകൃത് . എസ് ' പോഷകാഹാരവും കായിക പ്രവർത്തനങ്ങളും എന്ന വിഷയത്തിൽ ക്ലാസുകൾ നയിച്ചു. സമൂഹത്തിൽ നില നിൽക്കുന്ന അശാസ്ത്രീയമായ ഭക്ഷണ രീതികളെ പരിഷ്കരിക്കുകയും കായിക പ്രവർത്തനങ്ങളിലേക്ക് കൗമാരക്കാരെ ആകർഷിക്കുകയും ചെയ്യുക എന്നതായിരുന്നു ഈ പ്രവർത്തനത്തിന്റെ ലക്ഷ്യം.

അവലംബം