"എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
വരി 1: വരി 1:
{{PHSSchoolFrame/Pages}}                                                                                                  <font size=6><center> ഹൈസ്കൂൾ വിഭാഗം</center></font size>
{{PHSSchoolFrame/Pages}}                                                                                                  <font size=6><center> ഹൈസ്കൂൾ വിഭാഗം</center></font size>
[[പ്രമാണം:36053 hs1.jpg|ഇടത്ത്‌|ലഘുചിത്രം|252x252ബിന്ദു]]
[[പ്രമാണം:36053 hs1.jpg|ഇടത്ത്‌|ലഘുചിത്രം|252x252ബിന്ദു]]
[[പ്രമാണം:36053 25.jpg|ലഘുചിത്രം|189x189ബിന്ദു]]
[[പ്രമാണം:36053 UK.jpg|ലഘുചിത്രം|189x189ബിന്ദു]]
[[പ്രമാണം:36053 HS.jpg|ലഘുചിത്രം|483x483ബിന്ദു|പകരം=]]
[[പ്രമാണം:36053 HS.jpg|ലഘുചിത്രം|483x483ബിന്ദു|പകരം=]]
ആലപ്പ‍ുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായംക‍ുളം ഉപജില്ലയിലെ (കാർത്തികപ്പള്ളി താല‍ൂക്കിൽ കീരിക്കാട് വില്ലേജിൽ പത്തിയൂർ പഞ്ചായത്ത് 15-ാം വാർഡിൽ) കണ്ണംപള്ളിഭാഗം സ്ഥലത്ത് ദേശീയസ്വാതന്ത്രിയപ്രസ്ഥാനങ്ങളിൽ സജീവസാനിധ്യം വഹിച്ചിരുന്ന ശ്രീ.കൊറ്റിനാട്ട് കെ.ജി.മാധവൻപിള്ള അവർകൾ 1962 ജ‍ൂൺ മാസം 4-ാം തീയതി പിതാവായ ശ്രീ.രാമൻപിള്ള അവർകള‍ുടെ സ്മരണാർത്ഥം എൻ.ആർ.പി.എം.എച്ച്.എസ്.എസ് എന്ന് അറിയപ്പെട‍ുന്ന എൻ രാമൻപിള്ള മെമ്മോറിയൽ ഹൈസ്‍ക‍ൂൾ സ്ഥാപിച്ച‍ു.

20:41, 28 സെപ്റ്റംബർ 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഹൈസ്കൂൾ വിഭാഗം

ആലപ്പ‍ുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായംക‍ുളം ഉപജില്ലയിലെ (കാർത്തികപ്പള്ളി താല‍ൂക്കിൽ കീരിക്കാട് വില്ലേജിൽ പത്തിയൂർ പഞ്ചായത്ത് 15-ാം വാർഡിൽ) കണ്ണംപള്ളിഭാഗം സ്ഥലത്ത് ദേശീയസ്വാതന്ത്രിയപ്രസ്ഥാനങ്ങളിൽ സജീവസാനിധ്യം വഹിച്ചിരുന്ന ശ്രീ.കൊറ്റിനാട്ട് കെ.ജി.മാധവൻപിള്ള അവർകൾ 1962 ജ‍ൂൺ മാസം 4-ാം തീയതി പിതാവായ ശ്രീ.രാമൻപിള്ള അവർകള‍ുടെ സ്മരണാർത്ഥം എൻ.ആർ.പി.എം.എച്ച്.എസ്.എസ് എന്ന് അറിയപ്പെട‍ുന്ന എൻ രാമൻപിള്ള മെമ്മോറിയൽ ഹൈസ്‍ക‍ൂൾ സ്ഥാപിച്ച‍ു.

1962 ൽ സ്കൂൾ പ്രവർത്തനം ആരംഭിക്കുമ്പോൾ ആദ്യത്തെ പ്രധാനാദ്ധ്യാപകനായി ശ്രീ. ജി. രാഘവൻ നായർ നിയമിതനായി. അന്ന് ഹൈസ്കൂൾ മാത്രമേ നിലവിൽ ഉണ്ടായിരുന്നുള്ളു.11 അദ്ധ്യാപകരും 2 അനദ്ധ്യാപകരും അന്ന് സ്കൂളിൽ പ്രവർത്തിച്ചു. 1964 ൽ യു പി വിഭാഗം പ്രവർത്തനമാരംഭിച്ചു.

പ്രവർത്തനങ്ങൾ

വിദ്യാലയത്തെ ഹരിതവ‍ും ശ‍ുദ്ധവ‍ും മന‍ുഷ്യത്വപ‍ൂർണവ‍ുമാക്ക‍ുക എന്ന വിശാലമായ ലക്ഷ്യത്തിലേക്ക‍ുള്ള ചവിട്ട‍ുപടികളാണ് അക്കാദമികേതര പ്രവർത്തനങ്ങൾ.പാഠങ്ങള‍ുടെ ആശയതലവ‍ുമായി ബന്ധപ്പെട‍ുത്തിയ‍ും പഠനാന‍ുഭവങ്ങള‍ുടെ വൈവിധ്യത്തിനായ‍ും പ്രസ്ത‍ുത പ്രവർത്തനങ്ങൾ പ്രയോജനപ്പെടണം.പഠനം എന്നാൽ പ‍ുസ്തക പഠനം മാത്രമല്ലല്ലോ അതിനാൽ ഇതിനെ അക്കാദമികേതര പ്രവർത്തനം എന്ന‍ും പറയാം. പാഠപ‍ുസ്തകങ്ങളിലെ അറിവില‍ൂടെ ക‍ുട്ടികള‍ുടെ കണ്ണ‍ും കാത‍ും മനസ്സ‍ും ച‍ുറ്റ‍ുപാട‍ുകളിലേക്ക് എത്തിക്ക‍ുകയാണ് ഇതിൻ്റെ ലക്ഷ്യം. പ്രക‍ൃതിയെ, ദീനരെ, വയോധികരെ നമ്മൾ അറിയ‍ുക. സമ്പാദ്യം, കാരുണ്യം, കൊണ്ട‍ും കൊട‍ുക്കല‍ും എല്ലാം ശീലിക്ക‍ുക. ഇതെല്ലാം ചേര‍ുമ്പോഴാണ് പഠനം പ‍ൂർത്തിയാക‍ുന്നത്, നല്ല മന‍ുഷ്യരാക‍ുന്നത്. പ്രക‍ൃതിയെ അറിയ‍ുക,ആദരിക്ക‍ുക,സ്വാംശീകരിക്ക‍ുക,സംരക്ഷിക്ക‍ുക എന്നിവയ‍ും പഠനത്തിന്റെ ലക്ഷ്യങ്ങളാണ്.വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം ക‍ുട്ടിയ‍ുടെ സമഗ്ര വികസനമാണ്.നേട‍ുന്ന അറിവ‍ുകളില‍ൂടെ ശാക്‌തീകരിക്കപ്പെട‍ുന്ന ആത്മവിശ്വാസം പാരിസ്ഥിതികമായ ഉത്തരവാദിത്വബോധമായി പരിണമിക്കപ്പെടണം. തൊഴിൽ, വിഭവവിനിയോഗം, കാർഷികസംസ്‌കാരം,പ്രക‍ൃതിസംരക്ഷണം ത‍ുടങ്ങിയവയ‍ുമായി ബന്ധപ്പെട്ട പ്രശ്നപരിസരങ്ങളിൽ ഊന്നിനിന്ന‍ുകൊണ്ടാണ് പ്രസ്ത‍ുത പ്രവർത്തനങ്ങൾ ഇവിടെ ആസ‍ൂത്രണം ചെയ്തിട്ട‍ുള്ളത്. ജൈവബന്ധമ‍ുള്ള ഓർമ്മകൾ കൊണ്ട്,അനുഭവചിത്രണങ്ങൾ കൊണ്ട് നന്മയ‍ുടെയ‍ും മനുഷ്യത്വത്തിന്റെയ‍ും ഒരു ത‍ുള്ളി വെളിച്ചം വിദ്യാർത്ഥികള‍ുടെ മനസിൽ എക്കാലവ‍ും സ‍ൂക്ഷിക്ക‍ുവാൻ പര്യാപ്തമായ രീതിയില‍ുള്ള പ്രവർത്തനങ്ങളാണ് ഇവിടെ അവതരിപ്പിക്ക‍ുന്നത്.

സ്കൂൾ അസംബ്ലി

സുനാമി ദുരിതാശ്വാസ ക്യാമ്പ്

സുനാമി ദുരിതാശ്വാസ ക്യാമ്പ് പ്രധാനമന്ത്രി ശ്രീ മൻമോഹൻസിംഗ് സന്ദർശിച്ചപ്പോൾ

2004 ഡിസംബർ 26 നമ്മുടെ നാടിനെ നടുക്കിയ സുനാമി' അന്ന് എൻ.ആർ പി.എം സ്ക്കൂൾ ദുരിതാശ്വാസ ക്യാമ്പായി' പി.റ്റി.എ അധ്യാപകർ അനധ്യാപകർ ഇവരുടെ കൂട്ടായ്മ അന്നേ ദിവസം രാത്രിയിൽ തന്നെ ഒത്ത് ചേർന്ന് തുടർ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു.ജനപ്രതിനിധികൾ സ്കൂളിന് സമീപപ്രദേശത്തുള്ള സാമൂഹിക പ്രവർത്തകർ വിദ്യാർത്ഥി പ്രതിനിധികൾ ഇവരെയെല്ലാം ഉൾപ്പെടുത്തി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളായി.ആ ക്യാമ്പിൽ എത്തിച്ചേർന്ന എല്ലാം നഷ്ടപ്പെട്ട ഏവർക്കും മാനസികവും ശാരീരികവും സാമ്പത്തികവുമായ എല്ലാ ശക്തിയും പകർന്ന് നൽകുകയായിരുന്നു ഈ കൂട്ടായ്‌മ ഈ ക്യാമ്പ് അവസാനിക്കുന്നതു വരെ ഈ കൂട്ടായ്മയുടെ പ്രവർത്തനവും മുന്നോട്ട് പോയി. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പ്രവർത്തകരെ ഈ ക്യാമ്പിൽ കൊണ്ടുവരാനും അവരിൽ നിന്നെല്ലാം സഹായങ്ങൾ എത്തിക്കാനും ഈ കൂട്ടായ്മക്ക് സാധിച്ചു.

എസ്.എസ്.എൽ.സി. വിജയം മുൻവർഷങ്ങളിൽ

ഹൈസ്ക്കൂൾ അദ്ധ്യാപകർ

വിരമിച്ചവർ(2017 മുതൽ)

അദ്ധ്യാപകേതര ജീവനക്കാർ

വിരമിച്ചവർ(2017 മുതൽ)