"ജി.യു.പി.എസ് പുള്ളിയിൽ/സപര്യ 2022 - 23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 20: | വരി 20: | ||
മുഖേന ലഭ്യമാക്കിയ ത്രിവർണ്ണ പതാകകൾ ഓരോ കുട്ടിയും വാങ്ങുകയും വീടുകളിൽ അവ ഉയർത്തുന്നതിന്റെ ചിത്രങ്ങൾ ക്ലാസ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. | മുഖേന ലഭ്യമാക്കിയ ത്രിവർണ്ണ പതാകകൾ ഓരോ കുട്ടിയും വാങ്ങുകയും വീടുകളിൽ അവ ഉയർത്തുന്നതിന്റെ ചിത്രങ്ങൾ ക്ലാസ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. | ||
== അന്താരാഷ്ട്ര യോഗാദിനം == | |||
ഭാരതീയ സംസ്കാരത്തിന്റെ അതുല്യമായ സംഭാവനകളിൽ ഒന്നാണ് യോഗ. മാനസിക ശാരീരിക അവശതകളും പിരിമുറുക്കങ്ങളും ഒരു പരിധിവരെ ലഘൂകരിക്കാൻ യോഗയ്ക്ക് കഴിയും എന്നത് അംഗീകരിക്കപ്പെട്ട വസ്തുതയാണ്. യോഗ കുട്ടികളുടെ ദിനാചര്യയുടെ ഭാഗമാക്കുക എന്ന് ഉദ്ദേശത്തോടെ ഈ വർഷം സംസ്കൃത ക്ലബ്ബിന് കീഴിൽ മികച്ച പ്രവർത്തനങ്ങളാണ് നടത്തപ്പെട്ടത്. അതിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു യോഗ പരിശീലനം. യോഗയെ കുറിച്ചുള്ള ക്ലാസുകളും വിവിധ യോഗ ഘട്ടങ്ങളും ഈ ദിനത്തിൽ കുട്ടികൾക്ക് പരിചയപ്പെടുത്തി. കുട്ടികൾ തന്നെയായിരുന്നു പരിശീലനത്തിന് നേതൃത്വം നൽകിയത് എന്നത് വളരെ ശ്രദ്ധേയമായ വസ്തുതയാണ്. വേദിക ഹാളിലെ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് പരമാവധി കുട്ടികളെ യോഗ പരിശീലനത്തിൽ പങ്കാളികളാക്കി. |
16:15, 9 സെപ്റ്റംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
സപര്യ 2022-23
2022 23 അധ്യയന വർഷത്തെ പുള്ളിയിൽ ഗവൺമെന്റ് യുപി സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും പൊതുവായി നൽകിയിരിക്കുന്ന പേരാണ് സപര്യ 2002 23. അധ്യാപനവും വളരെ ശ്രേഷ്ഠമായ ഒരു കർമ്മമാണ്. എല്ലാവർക്കും കഴിയട്ടെ എന്ന പ്രതീക്ഷയോടെയാണ് ഈ പേര് തെരഞ്ഞെടുക്കപ്പെട്ടത്.അറിവ് അഗ്നിയാണ് വെളിച്ചമാണ് മനുഷ്യന്റെ നിലനിൽപ്പിന്റെ വിജയത്തിന്റെ ആയുധമാണ് അറിവിന്റെ അക്ഷരച്ചിരാതുകൾ തെളിയിച്ചുകൊണ്ട് 2022 23 അധ്യായനവർഷത്തിന് സപര്യ രണ്ടായിരത്തി ഇരുപത്തിരണ്ട് ഇരുപത്തിമൂന്നിന് തിരശ്ശീല ഉയർന്നു.
അക്ഷരദീപം/ പ്രവേശനോത്സവം
അറിവ് അഗ്നിയാണ് വെളിച്ചമാണ് മനുഷ്യന്റെ നിലനിൽപ്പിന്റെ വിജയത്തിന്റെ ആയുധമാണ് അറിവിന്റെ അക്ഷരച്ചിരാതുകൾ തെളിയിച്ചുകൊണ്ട് 2022 23 അധ്യയനവർഷത്തിന് തിരശ്ശീല ഉയർന്നു. സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രഥമ അധ്യാപകനിൽ നിന്ന് നവാഗതർ അറിവിന്റെ ചിരാതുകളിൽ വെളിച്ചം പകർന്ന് പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ചു.
ഓഡിറ്റോറിയത്തിൽ പ്രഥമ അധ്യാപകനിൽ നിന്ന് നവാഗതർ അറിവിന്റെ ചിരാതുകളിൽ വെളിച്ചം പകർന്ന് പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ചു. അസതോമസ്ഗമയ തമസോമ ജോതിർഗമയ എന്ന അപ്തവാക്യം മുറുകെ പിടിച്ചു കൊണ്ട് അജ്ഞാനം എന്ന അന്ധകാരത്തിൽ നിന്നും വെളിച്ചത്തിലേക്കുള്ള താക്കോലുകളായ അക്ഷരങ്ങളുടെ പ്രതീകമായി ആദ്യ മലയാള അക്ഷരമായ "അ" ക്ക് ചുറ്റും നിരത്തിയ ചിരാതുകൾ വേദിക ഓഡിറ്റോറിയത്തെ പ്രകാശപൂരിതമാക്കി. ചിരാതുകളിലേക്ക് പകർന്നു നൽകിയ അറിവിന്റെ വെളിച്ചം എന്നും ഈ കുഞ്ഞു മനസ്സുകളിൽ അക്ഷരങ്ങളായി ജ്വലിച്ചു നിൽക്കട്ടെ.
ചിത്രങ്ങൾക്ക് .......
രക്ഷിതാക്കളുടെ ഓഡിയോ കഥാ മത്സരം
2022-23 അധ്യയന വർഷത്തെ വായനാദിനാചരണത്തിന്റെ ഭാഗമായി രക്ഷിതാക്കൾക്കായുള്ള ഓഡിയോ കഥാ മത്സരം സംഘടിപ്പിച്ചു. നിരവധി രക്ഷിതാക്കളാണ് ഈ മത്സരത്തിന്റെ ഭാഗമായത്. ഓരോ അവതരണവും വളരെയധികം പ്രശംസനീയമായിരുന്നു. അതിലെ മികച്ച ഓഡിയോകൾ സ്കൂൾ യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈ ഓഡിയോ കഥാ മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയ വിജയികളെ മൊമെന്റോ നൽകി ആദരിക്കുകയും ഒന്നാം സ്ഥാനം നേടിയ ശ്രീ മുജീബ് റഹ്മാൻ കരുളായിക്ക് "പ്രകാശൻ പറക്കട്ടെ" എന്ന മലയാള ചിത്രത്തിന്റെ ഫാമിലി ടിക്കറ്റ് നൽകുകയും ചെയ്തു. രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ ഈ അധ്യയന വർഷത്തെ ആദ്യ ജനറൽബോഡിയിലാണ് സമ്മാനം വിതരണം ചെയ്തത്. നിലമ്പൂർ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ അബ്ദുൽ റസാഖ്.ഇ സമ്മാനവിതരണം നടത്തി.
ആസാദി കാ അമൃത മഹോത്സവം
നമ്മുടെ രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികം ആഘോഷിക്കുന്ന ഈ അസുലഭ നിമിഷത്തിൽ, ഓഗസ്റ്റ് 15ന് അതിവിപുലമായ ആഘോഷ പരിപാടികളാണ് നമ്മുടെ സ്കൂളിൽ സംഘടിപ്പിക്കപ്പെട്ടത്.
കുട്ടികളിൽ രാജ്യസ്നേഹവും ദേശസ്നേഹവും വളർത്താൻ ഉപകരിക്കുന്ന രീതിയിൽ ഈ ആഘോഷം സംഘടിപ്പിക്കപ്പെട്ടു. കൃത്യം 8. 45 ന് സ്കൂൾ ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾക്ക് ആരംഭം കുറിച്ചു. വിവിധ ജനപ്രതിനിധികളും എസ് എം സി അംഗങ്ങളും സന്നിഹിതരായിരുന്നു. സ്വാതന്ത്ര്യദിന ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം പുള്ളിയിൽ ഗവൺമെന്റ് യുപി സ്കൂളിലെ വിശാലമായ ഗ്രൗണ്ടിൽ സ്കൂൾ ഫിസിക്കൽ എജുക്കേഷൻ അധ്യാപകന്റെ നേതൃത്വത്തിൽ മാസ്സ് ഡ്രിൽ നടത്തുകയുണ്ടായി. ദേശഭക്തിഗാനം മത്സരം, പ്രസംഗ മത്സരം, സ്വാതന്ത്ര്യ ദിന മെഗാ ക്വിസ്, സ്കിറ്റ് എന്നിവ നടത്തുകയുണ്ടായി. അധ്യാപക രക്ഷകർത്താ സമിതിയുടെ നേതൃത്വത്തിൽ മിട്ടായി വിതരണം, പായസ വിതരണം എന്നിവ സംഘടിപ്പിക്കപ്പെട്ടു. സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികതോടനുബന്ധിച്ച് നടത്തിയ "ഹർ ഘർ തിരംഗ്" കുട്ടികളിൽ ആവേശമുണർത്തി. കുടുംബശ്രീ
മുഖേന ലഭ്യമാക്കിയ ത്രിവർണ്ണ പതാകകൾ ഓരോ കുട്ടിയും വാങ്ങുകയും വീടുകളിൽ അവ ഉയർത്തുന്നതിന്റെ ചിത്രങ്ങൾ ക്ലാസ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.
അന്താരാഷ്ട്ര യോഗാദിനം
ഭാരതീയ സംസ്കാരത്തിന്റെ അതുല്യമായ സംഭാവനകളിൽ ഒന്നാണ് യോഗ. മാനസിക ശാരീരിക അവശതകളും പിരിമുറുക്കങ്ങളും ഒരു പരിധിവരെ ലഘൂകരിക്കാൻ യോഗയ്ക്ക് കഴിയും എന്നത് അംഗീകരിക്കപ്പെട്ട വസ്തുതയാണ്. യോഗ കുട്ടികളുടെ ദിനാചര്യയുടെ ഭാഗമാക്കുക എന്ന് ഉദ്ദേശത്തോടെ ഈ വർഷം സംസ്കൃത ക്ലബ്ബിന് കീഴിൽ മികച്ച പ്രവർത്തനങ്ങളാണ് നടത്തപ്പെട്ടത്. അതിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു യോഗ പരിശീലനം. യോഗയെ കുറിച്ചുള്ള ക്ലാസുകളും വിവിധ യോഗ ഘട്ടങ്ങളും ഈ ദിനത്തിൽ കുട്ടികൾക്ക് പരിചയപ്പെടുത്തി. കുട്ടികൾ തന്നെയായിരുന്നു പരിശീലനത്തിന് നേതൃത്വം നൽകിയത് എന്നത് വളരെ ശ്രദ്ധേയമായ വസ്തുതയാണ്. വേദിക ഹാളിലെ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് പരമാവധി കുട്ടികളെ യോഗ പരിശീലനത്തിൽ പങ്കാളികളാക്കി.