ജി.യു.പി.എസ് പുള്ളിയിൽ/സപര്യ 2022 - 23
സപര്യ 2022-23
2022 -23 അധ്യയന വർഷത്തെ പുള്ളിയിൽ ഗവൺമെന്റ് യുപി സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും പൊതുവായി നൽകിയിരിക്കുന്ന പേരാണ് സപര്യ 2002 23. അധ്യാപനം വളരെ ശ്രേഷ്ഠമായ ഒരു കർമ്മമാണ്.ഈ മഹത്തായ സേവനത്തിലൂടെ കുട്ടികളെ പരമോന്നതിയിലെത്തിക്കാൻ ഓരോ അധ്യാപകനും കഴിയട്ടെ അതുപോലെ സപര്യയിലൂടെ മുന്നോട്ടു പോകാൻ ഓരോ വിദ്യാർത്ഥിക്കും കഴിയട്ടെ എന്ന പ്രതീക്ഷയോടെയാണ് ഈ പേര് തെരഞ്ഞെടുക്കപ്പെട്ടത്.അറിവ് അഗ്നിയാണ് വെളിച്ചമാണ് മനുഷ്യന്റെ നിലനിൽപ്പിന്റെ വിജയത്തിന്റെ ആയുധമാണ് അറിവിന്റെ അക്ഷരച്ചിരാതുകൾ തെളിയിച്ചുകൊണ്ട് 2022- 23 അധ്യയനവർഷത്തിന് സപര്യ 2022-23 ന് തിരശ്ശീല ഉയർന്നു.
അക്ഷരദീപം/ പ്രവേശനോത്സവം
അറിവ് അഗ്നിയാണ് വെളിച്ചമാണ് മനുഷ്യന്റെ നിലനിൽപ്പിന്റെ വിജയത്തിന്റെ ആയുധമാണ് അറിവിന്റെ അക്ഷരച്ചിരാതുകൾ തെളിയിച്ചുകൊണ്ട് 2022 23 അധ്യയനവർഷത്തിന് തിരശ്ശീല ഉയർന്നു. സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രഥമ അധ്യാപകനിൽ നിന്ന് നവാഗതർ അറിവിന്റെ ചിരാതുകളിൽ വെളിച്ചം പകർന്ന് പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ചു.
ഓഡിറ്റോറിയത്തിൽ പ്രഥമ അധ്യാപകനിൽ നിന്ന് നവാഗതർ അറിവിന്റെ ചിരാതുകളിൽ വെളിച്ചം പകർന്ന് പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ചു. അസതോമസ്ഗമയ തമസോമ ജോതിർഗമയ എന്ന അപ്തവാക്യം മുറുകെ പിടിച്ചു കൊണ്ട് അജ്ഞാനം എന്ന അന്ധകാരത്തിൽ നിന്നും വെളിച്ചത്തിലേക്കുള്ള താക്കോലുകളായ അക്ഷരങ്ങളുടെ പ്രതീകമായി ആദ്യ മലയാള അക്ഷരമായ "അ" ക്ക് ചുറ്റും നിരത്തിയ ചിരാതുകൾ വേദിക ഓഡിറ്റോറിയത്തെ പ്രകാശപൂരിതമാക്കി. ചിരാതുകളിലേക്ക് പകർന്നു നൽകിയ അറിവിന്റെ വെളിച്ചം എന്നും ഈ കുഞ്ഞു മനസ്സുകളിൽ അക്ഷരങ്ങളായി ജ്വലിച്ചു നിൽക്കട്ടെ.
ചിത്രങ്ങൾക്ക് .......
മുന്നേറ്റം
കുട്ടികളിലെ പഠന വിടവ് നികത്തുന്നതിനായി സ്വീകരിച്ച ഒരു പഠന പോഷണ പരിപാടിയാണ് മുന്നേറ്റം. മലയാളം ഇംഗ്ലീഷ് ഹിന്ദി എന്നീ വിഷയങ്ങളിൽ പഠന പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായാണ് ഈ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. സ്കൂൾ സമയത്തിന് മുൻപോ ശേഷമോ അവധി ദിവസങ്ങളിലോ ഇത്തരം പ്രവർത്തനങ്ങളിൽ താല്പര്യക്കുറവ് കാണിക്കുന്നതിന്റെ അടിസ്ഥാനത്തിൽ, സ്കൂൾ സമയത്ത് തന്നെ, മറ്റ് സ്കൂൾ പ്രവർത്തനങ്ങളെ ബാധിക്കാത്ത രീതിയിലാണ് ഈ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.
മറ്റൊരു ക്ലാസിലേക്ക് മാറ്റപ്പെടുമ്പോൾ കുട്ടികളിൽ ഉണ്ടാകുന്ന അപകർഷതാബോധവും മാനസിക ബുദ്ധിമുട്ടും പരിഹരിക്കാൻ ഈ പദ്ധതി മൂലം സാധിച്ചിട്ടുണ്ട്.
എല്ലാ കുട്ടികളെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ക്ലാസുകൾ സംഘടിപ്പിക്കുന്നതിനായി തീരുമാനിക്കുകയും മറ്റു ക്ലാസുകൾ നഷ്ടപ്പെടാത്ത രീതിയിൽ സ്കൂൾ സമയത്ത് തന്നെ നടത്തുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തുകയും ചെയ്തു. എല്ലാ പീരിയഡുകളിൽ നിന്നും അഞ്ചു മിനിറ്റ് വീതവും ഒരു മണിക്കൂർ ഉച്ചഭക്ഷണം ഇടവേള 45 മിനിറ്റ് ആയി ചുരുക്കുകയും 50 മിനിറ്റ് ക്ലാസ് രൂപ രേഖ തയ്യാറാക്കുകയും അതിനനുസൃതമായ ടൈംടേബിൾ മോഡ്യൂൾ എന്നിവ രൂപപ്പെടുത്തുകയും ചെയ്തു
മൂന്ന് ലെവലുകളായി തരംതിരിക്കുകയും എല്ലാ എഡി ഡിവിഷനുകളും പഠനത്തിൽ മുന്നിട്ടു നിൽക്കുന്ന കുട്ടികൾക്കായും ഈ എഫ് ഡിവിഷനുകൾ ശരാശരി കുട്ടികൾക്കായും പ്രത്യേക ശ്രദ്ധ വേണ്ട കുട്ടികൾക്കായും ക്രമീകരിച്ചു. ഉച്ചഭക്ഷണത്തിനുശേഷം കുട്ടികളോട് അവർക്ക് നൽകിയിട്ടുള്ള ക്ലാസുകളിൽ ഇരിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.
പഠനത്തിൽ മുന്നിട്ടു നിൽക്കുന്ന കുട്ടികൾക്ക് ആവശ്യമായ പിന്തുണ നൽകിക്കൊണ്ട് പൊതുവിജ്ഞാന ക്ലാസുകൾ അടക്കം സംഘടിപ്പിക്കുന്നു. ശരാശരി കുട്ടികളെ മികവിൽ എത്തിക്കാൻ ആവശ്യമായ പഠന പ്രവർത്തനങ്ങളും പഠന പിന്നാക്ക നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക ശ്രദ്ധയും പഠന പാക്കേജും നൽകിവരുന്നു. ഈ പദ്ധതി വളരെ വിജയകരമായി പൂർത്തിയാക്കി കൊണ്ടിരിക്കുന്നു
രക്ഷിതാക്കളുടെ ഓഡിയോ കഥാ മത്സരം
2022-23 അധ്യയന വർഷത്തെ വായനാദിനാചരണത്തിന്റെ ഭാഗമായി രക്ഷിതാക്കൾക്കായുള്ള ഓഡിയോ കഥാ മത്സരം സംഘടിപ്പിച്ചു. നിരവധി രക്ഷിതാക്കളാണ് ഈ മത്സരത്തിന്റെ ഭാഗമായത്. ഓരോ അവതരണവും വളരെയധികം പ്രശംസനീയമായിരുന്നു. അതിലെ മികച്ച ഓഡിയോകൾ സ്കൂൾ യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈ ഓഡിയോ കഥാ മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയ വിജയികളെ മൊമെന്റോ നൽകി ആദരിക്കുകയും ഒന്നാം സ്ഥാനം നേടിയ ശ്രീ മുജീബ് റഹ്മാൻ കരുളായിക്ക് "പ്രകാശൻ പറക്കട്ടെ" എന്ന മലയാള ചിത്രത്തിന്റെ ഫാമിലി ടിക്കറ്റ് നൽകുകയും ചെയ്തു. രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ ഈ അധ്യയന വർഷത്തെ ആദ്യ ജനറൽബോഡിയിലാണ് സമ്മാനം വിതരണം ചെയ്തത്. നിലമ്പൂർ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ അബ്ദുൽ റസാഖ്.ഇ സമ്മാനവിതരണം നടത്തി.
സപര്യ മെഗാ ക്വിസ് 2022- 23
കുട്ടികളിൽ പത്രവായന ശീലിപ്പിക്കാനും ആനുകാലിക സംഭവങ്ങളെ കുറിച്ചുള്ള അവബോധം നിറയ്ക്കുവാനും എല്ലാ തിങ്കളാഴ്ചയിലും പോയ ആഴ്ചയിലെ പത്ര വാർത്തകളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ നൽകിവരുന്നു. എല്ലാ വെള്ളി
യാഴ്ചകളിലും സ്കൂൾ നോട്ടീസ് ബോർഡിലും ക്ലാസ് ഗ്രൂപ്പുകളിലും ഈ ചോദ്യങ്ങൾ പ്രദർശിപ്പിക്കുന്നു. സ്കൂളിൽ തയ്യാറാക്കിയ സപര്യ മെഗാ ക്വിസ് പെട്ടിയിൽ തിങ്കൾ മുതൽ ബുധൻ വരെ ഉത്തരങ്ങൾ നിക്ഷേപിക്കാനുള്ള അവസരം കുട്ടികൾക്ക് നൽകിവരുന്നു. ശരിയുത്തരം എഴുതിയ കുട്ടികൾക്ക് തിങ്കളാഴ്ച അസംബ്ലിയിൽ സമ്മാനവിതരണവുംനൽകുന്നു
ചിത്രങ്ങൾക്ക് .......
ആസാദി കാ അമൃത മഹോത്സവം
നമ്മുടെ രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികം ആഘോഷിക്കുന്ന ഈ അസുലഭ നിമിഷത്തിൽ, ഓഗസ്റ്റ് 15ന് അതിവിപുലമായ ആഘോഷ പരിപാടികളാണ് നമ്മുടെ സ്കൂളിൽ സംഘടിപ്പിക്കപ്പെട്ടത്.
കുട്ടികളിൽ രാജ്യസ്നേഹവും ദേശസ്നേഹവും വളർത്താൻ ഉപകരിക്കുന്ന രീതിയിൽ ഈ ആഘോഷം സംഘടിപ്പിക്കപ്പെട്ടു. കൃത്യം 8. 45 ന് സ്കൂൾ ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾക്ക് ആരംഭം കുറിച്ചു. വിവിധ ജനപ്രതിനിധികളും എസ് എം സി അംഗങ്ങളും സന്നിഹിതരായിരുന്നു. സ്വാതന്ത്ര്യദിന ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം പുള്ളിയിൽ ഗവൺമെന്റ് യുപി സ്കൂളിലെ വിശാലമായ ഗ്രൗണ്ടിൽ സ്കൂൾ ഫിസിക്കൽ എജുക്കേഷൻ അധ്യാപകന്റെ നേതൃത്വത്തിൽ മാസ്സ് ഡ്രിൽ നടത്തുകയുണ്ടായി. ദേശഭക്തിഗാനം മത്സരം, പ്രസംഗ മത്സരം, സ്വാതന്ത്ര്യ ദിന മെഗാ ക്വിസ്, സ്കിറ്റ് എന്നിവ നടത്തുകയുണ്ടായി. അധ്യാപക രക്ഷകർത്താ സമിതിയുടെ നേതൃത്വത്തിൽ മിട്ടായി വിതരണം, പായസ വിതരണം എന്നിവ സംഘടിപ്പിക്കപ്പെട്ടു. സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികതോടനുബന്ധിച്ച് നടത്തിയ "ഹർ ഘർ തിരംഗ്" കുട്ടികളിൽ ആവേശമുണർത്തി. കുടുംബശ്രീ
മുഖേന ലഭ്യമാക്കിയ ത്രിവർണ്ണ പതാകകൾ ഓരോ കുട്ടിയും വാങ്ങുകയും വീടുകളിൽ അവ ഉയർത്തുന്നതിന്റെ ചിത്രങ്ങൾ ക്ലാസ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.
ചിത്രങ്ങൾക്ക് .......
ജൂൺ 5 ലോക പരിസ്ഥിതി ദിനം
മനുഷ്യന് സ്വന്തമായി ഭൂമിയിൽ നിലനിൽപ്പില്ല. മനുഷ്യന്റെ നിലനിൽപ്പിന് പാരിസ്ഥിതിക സുരക്ഷയും കൂടി അനിവാര്യമാണ്. കുട്ടികളിൽ പാരിസ്ഥിതിക അവബോധം വളർത്തുവാനും, മനുഷ്യനും പ്രകൃതിയും രണ്ടല്ല ഒന്നാണ് എന്ന് തിരിച്ചറിവ് കുട്ടികളിൽ ഉണ്ടാക്കുവാനും, പരിസ്ഥിതി സംരക്ഷിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ് എന്ന സന്ദേശം കുട്ടികളിൽ എത്തിക്കുവാനും പരിസ്ഥിതി ദിനാചരണങ്ങൾ പ്രധാന പങ്കുവഹിക്കുന്നു.
ജൂൺ 5 ഞായറാഴ്ച കരുളായി ഗ്രാമപഞ്ചായത്തിന്റെയും ശാസ്ത്ര സാഹിത്യ പരിഷത്തിന്റെയും പഞ്ചായത്ത് തല പരിസ്ഥിതിദിന ഉദ്ഘാടനങ്ങൾ പുള്ളിയിൽ ഗവൺമെന്റ് യുപി സ്കൂളിൽ വെച്ചാണ് നടത്തപ്പെട്ടത്. നൂറോളം തൊഴിലുറപ്പുകാരുടെ സഹായസഹകരണത്തോടെ സ്കൂളിന് ചുറ്റും ഫലവൃക്ഷതൈകൾ നട്ടുപിടിപ്പിച്ചുകൊണ്ടാണ് ഈ പരിസ്ഥിതി ദിനവും കടന്നുപോയത്. ദേശീയ ഹരിതസേന ജി യുപിഎസ് പുള്ളിയിൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാഘോഷം ജൂൺ അഞ്ചിന് ക്ലാസ് ഗ്രൂപ്പുകളിൽ നടത്തപ്പെട്ടു. ജൂൺ 6 തിങ്കളാഴ്ച സ്കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തുകയും കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശവും പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അവതരിപ്പിക്കുവാനുള്ള അവസരവും നൽകുകയും ചെയ്തു. ഓരോ കുട്ടിയും ചെടികളും അതുപോലെ പരിസ്ഥിതി ദിന പ്ലക്കാർഡുകളും പരിസ്ഥിതി ദിന പോസ്റ്ററുകളും കൊണ്ടുവരികയും ചെയ്തു. കുട്ടികൾ തങ്ങളുടെ ചെടികൾ സ്കൂളിന് ചുറ്റും വെച്ചുപിടിപ്പിക്കുന്നതിൽ വളരെയധികംആവേശം കാണിച്ചു.
ചിത്രങ്ങൾക്ക് .......
അന്താരാഷ്ട്ര യോഗാദിനം
ഭാരതീയ സംസ്കാരത്തിന്റെ അതുല്യമായ സംഭാവനകളിൽ ഒന്നാണ് യോഗ. മാനസിക ശാരീരിക അവശതകളും പിരിമുറുക്കങ്ങളും ഒരു പരിധിവരെ ലഘൂകരിക്കാൻ യോഗയ്ക്ക് കഴിയും എന്നത് അംഗീകരിക്കപ്പെട്ട വസ്തുതയാണ്. യോഗ കുട്ടികളുടെ ദിനാചര്യയുടെ ഭാഗമാക്കുക എന്ന് ഉദ്ദേശത്തോടെ ഈ വർഷം സംസ്കൃത ക്ലബ്ബിന് കീഴിൽ മികച്ച പ്രവർത്തനങ്ങളാണ് നടത്തപ്പെട്ടത്. അതിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു യോഗ പരിശീലനം. യോഗയെ കുറിച്ചുള്ള ക്ലാസുകളും വിവിധ യോഗ ഘട്ടങ്ങളും ഈ ദിനത്തിൽ കുട്ടികൾക്ക് പരിചയപ്പെടുത്തി. കുട്ടികൾ തന്നെയായിരുന്നു പരിശീലനത്തിന് നേതൃത്വം നൽകിയത് എന്നത് വളരെ ശ്രദ്ധേയമായ വസ്തുതയാണ്. വേദിക ഹാളിലെ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് പരമാവധി കുട്ടികളെ യോഗ പരിശീലനത്തിൽ പങ്കാളികളാക്കി.
ചിത്രങ്ങൾക്ക് .......
ഇൻസ്പയർ ടിവി ചാനൽ
2022 നവംബർ ഒന്നിന് ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശ്രീ വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്ത ഇൻസ്പെയർ ടിവി ചാനൽ കുട്ടികളുടെ സർഗ്ഗശേഷി ഉണർത്തുന്നതും പൊതുവിജ്ഞാനം വളർത്തുന്നതുമായ സ്കൂൾ വാർത്തകൾ, ക്വിസ് പ്രോഗ്രാമുകൾ, പാഠഭാഗവുമായി ബന്ധപ്പെട്ട രoഗാവിഷ്കാരങ്ങൾ, സ്കൂൾ നാടകങ്ങൾ, കുട്ടികളുടെ ഗാനാലാപനം കഥ അവതരണം, കവിത അവതരണം പാനൽ ചർച്ചകൾ എന്നിവക്കുള്ള അവസരം കുട്ടികൾക്ക് നൽകുന്നു.
ചെസ് ടൂർണമെന്റ്
ആൽഫ ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ ചെസ് ടൂർണമെന്റ് നടത്തി. 41 പേരാണ് ഈ ടൂർണമെന്റിൽ പങ്കെടുത്തത്. എല്ലാ ദിവസങ്ങളിലും ഉച്ച ഭക്ഷണ സമയത്തെ ഇടവേളകളിലാണ് മത്സരം സംഘടിപ്പിച്ചത്. ഈ ടൂർണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം വണ്ടൂർ ഡി. ഇ. ഒ ശ്രീ. ഉമ്മർ എടപ്പറ്റ നിർവഹിച്ചു
റുബിക്സ് ക്യൂബ് മത്സരം
ആൽഫ ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരു റുബിസ് ക്യൂബ് മത്സരം സംഘടിപ്പിക്കുകയുണ്ടായി വിജയികളെ മൊമെന്റോ നൽകി ആദരിച്ചു
എലൻഡ്ര ഇംഗ്ലീഷ് ഫെസ്റ്റ് 2022-23
ഈ അധ്യയന വർഷത്തെ ഇംഗ്ലീഷ് ഫെസ്റ്റ് വർണ്ണപൊലിമയോടെ കൊണ്ടാടുവാൻ സ്കൂളിന് കഴിഞ്ഞു. മലപ്പുറം ഡയറ്റ് സീനിയർ ലെക്ചറർ ശ്രീ. ജോയ്. ടി. എഫ് ഉദ്ഘാടനം ചെയ്തു.
അമ്മ വായന
ലൈബ്രറി അമ്മമാർക്ക് കൂടി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് അമ്മ വായന. സ്കൂളിലെ കുട്ടികൾ വഴി അമ്മമാർക്ക് പുസ്തകം വിതരണം ചെയ്യുകയും വായിച്ചു കഴിഞ്ഞ് പുസ്തകങ്ങൾ ഒരാഴ്ചയ്ക്കകം കുട്ടികൾ സ്കൂളിൽ തിരിച്ചെത്തിക്കുകയും അമ്മമാർക്കായി അവർ ആവശ്യപ്പെടുന്നതോ അല്ലെങ്കിൽ ലൈബ്രേറിയൻ നൽകുന്നതോ ആയ പുസ്തകങ്ങൾ വീണ്ടും അമ്മമാർക്ക് കൈമാറുകയും ചെയ്യുന്നു. ഓരോ മാസവസാനവും വായിച്ച പുസ്തകമായി ബന്ധപ്പെട്ട ആസ്വാദനക്കുറിപ്പ്, അഭിനയം, വായനാ മധുരം പങ്കിടൽ, പുസ്തക പരിചയം, രചന ശില്പശാലകൾ എന്നിവ സംഘടിപ്പിക്കുന്നു.
റോഡ് സുരക്ഷ ബോധവത്കരണ പരിപാടി
റോഡ് സുരക്ഷാ ബോധവത്കരണം കുട്ടികളിലൂടെ..
സ്കൂൾ കരുളായി മലയോര ഹൈവേയ്ക്ക് സമീപമായതിനാൽ പല വാഹനങ്ങളും അമിതവേഗത്തിലാണ് സ്കൂളിനു മുൻപിലൂടെ കടന്നു പോകുന്നത്. ഇത് പല അപകടങ്ങൾക്കും കാരണമായിട്ടുണ്ട്.സ്കൂളിലെ കുട്ടികൾക്ക് സ്കൂളിനു മുൻപിൽ വച്ചുണ്ടായ ഒന്ന് രണ്ട് അപകടങ്ങളാണ് ഈ റോഡ് സുരക്ഷാ ബോധവത്കരണ പരിപാടിയിലേക്ക് ശ്രദ്ധ തിരിക്കാൻ സ്കൂൾ അധികൃതരെ പ്രേരിപ്പിച്ചത്.പ്രവർത്തനങ്ങൾ
കുട്ടികളുമായി അധ്യാപകർ റോഡിലേക്ക് ഇറങ്ങുകയും ട്രാഫിക് നിയമങ്ങൾ പാലിച്ചുകൊണ്ട് വരുന്ന യാത്രക്കാർക്ക് ഗ്രീൻ കാർഡും മിഠായിയും നൽകുകയും ഹെൽമറ്റ് ധരിക്കാതെയും മറ്റും സഞ്ചരിക്കുന്നവർക്ക് ചുവപ്പു കാർഡും ബോധവത്കരണവും നടത്തുകയും ചെയ്തു.
സ്കൂളിലെ ഇംഗ്ലീഷ് എൻറിച്ച്മെൻറ് പ്രോഗ്രാമുമായി ബന്ധിപ്പിച്ചാണ് ഈ പരിപാടി നടത്തിയത്. ഇംഗ്ലീഷ് എൻറിച്ച്മെൻറ് പ്രോഗ്രാം കുട്ടികളാണ് അനുമോദന കാർഡുകളും ബോധവത്കരണ കാർഡുകളും തയ്യാറാക്കിയത്.
ചെറുപ്രായത്തിൽ തന്നെ റോഡ് സുരക്ഷാ നിയമങ്ങളെ കുറിച്ച് അറിയുന്നതിനും റോഡ് സുരക്ഷാ ബോധവൽക്കരണ പരിപാടിയിൽ പങ്കെടുക്കുന്നതിനും കുട്ടികൾക്ക് സാധിച്ചു.
റോഡ് സുരക്ഷാ നിയമങ്ങളെ കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കാൻ കഴിഞ്ഞു.
കുട്ടികളിലൂടെ ഈ നിയമങ്ങൾ സമൂഹത്തിലേക്ക് എത്തിക്കാൻ ഒരു പരിധിവരെ സാധിച്ചു.
പൗരബോധം,സാമൂഹ്യപ്രതിബദ്ധത എന്നിവ കുട്ടികളിൽ വളരാൻ ഇടയായി
സമൂഹത്തിൽ നിന്ന് ഈ പ്രവർത്തനത്തെക്കുറിച്ച് മികച്ച രീതിയിലുള്ള പ്രതികരണങ്ങളാണ് ഉണ്ടായത്.