"പൊതുവാച്ചേരി സെൻട്രൽ യു.പി.എസ്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 244: വരി 244:
ഇന്ന് പ്രദർശിക്കപ്പെട്ടത് അഞ്ച് കവിത പുസ്തകങ്ങളാണ്. പ്രസ്തുത പുസ്തകങ്ങളിൽ ഏതെങ്കിലും ഒന്നിലെ ഒരു കവിതയെ കുറിച്ച് കുട്ടികൾ മനസ്സിലാക്കിയ ആശയം എഴുതാനായിരുന്നു ഇന്നത്തെ മത്സരം.
ഇന്ന് പ്രദർശിക്കപ്പെട്ടത് അഞ്ച് കവിത പുസ്തകങ്ങളാണ്. പ്രസ്തുത പുസ്തകങ്ങളിൽ ഏതെങ്കിലും ഒന്നിലെ ഒരു കവിതയെ കുറിച്ച് കുട്ടികൾ മനസ്സിലാക്കിയ ആശയം എഴുതാനായിരുന്നു ഇന്നത്തെ മത്സരം.
[[പ്രമാണം:JULY11-LIB.jpg |left|thumb|1000px ]]
[[പ്രമാണം:JULY11-LIB.jpg |left|thumb|1000px ]]
7A യിലെ ഫാത്തിമതു നിസ <br> യായിരുന്നു വിജയി  
7A യിലെ ഫാത്തിമതു നിസയായിരുന്നു വിജയി  
[[പ്രമാണം:NISA.jpg |left|thumb|1000px ]]
[[പ്രമാണം:NISA.jpg |left|thumb|1000px ]]
മുഹമ്മദ് റിസ്‌വാൻ എം -(6 B) യുടെ പിറന്നാൾ സമ്മാനമായി സ്‌കൂൾ ലൈബ്രറിക്ക് ലഭിച്ച പുസ്തകങ്ങൾ :
[[പ്രമാണം:RIZ.jpg |left|thumb|1000px ]]
[[പ്രമാണം:RIZ2.jpg |left|thumb|1000px ]]
<br>
നന്ദി..............
നന്ദി..............


{{PSchoolFrame/Pages}}
{{PSchoolFrame/Pages}}

07:05, 14 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്‌കൂളിൽ നിലവിലുള്ള വിവിധ ക്ലബ്ബുകൾ താഴെപ്പറയുന്നവയാണ് :

I T ക്ലബ് :-

2022-2023 അധ്യയന വർഷത്തിലേക്ക് കടന്നു .

ജൂൺ ഒന്നിന് IT ക്ലബ് എല്ലാവരെയും സ്കൂളിലേക്ക് സ്വാഗതം ചെയ്തു.

ജൂൺ 2൦ : IT ലാബ് ക്ലീനിങ് പ്രവർത്തനം നടന്നു

ജൂൺ 21 : IT ലാബ് സാധാരണ പോലെ പ്രവർത്തന സജ്ജമായി. എല്ലാ ക്ലാസുകളെയും ഉൾക്കൊള്ളിച്ച് ടൈം ടേബിൾ സജ്ജമായി. 2B ക്ലാസ് ആദ്യ ക്ലാസിൽ ഹാജരായി. തുടർന്ന് വിവിധ ക്ലാസുകളിലെ കുട്ടികൾ IT ലാബ് ഉപയോഗിച്ചു തുടങ്ങി.

ജൂലായ്  : 4

IT ക്ലബ്  രൂപീകരിച്ചു.

അഫ്‌സൽ മാസ്റ്റർ നേതൃത്വം നൽകി.

നന്ദി .......

സയൻസ്‌  :-

പൊതുവാച്ചേരി സെൻട്രൽ യു പി സ്കൂൾ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ധാരാളം പരിപാടികൾ നടത്തി.

  • ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കുട്ടികൾ വീടുകളിൽ സന്ദേശ കുറിപ്പ് വിതരണം ചെയ്യുകയും , പോസ്റ്റർ രചന മത്സരം, നടത്തപ്പെടുകയും ചെയ്തു.
  • ലോക ജനസംഖ്യ ദിനത്തോടനുബന്ധിച്ച്  ക്വിസ് മത്സരം നടന്നു.
  • ചാന്ദ്ര ദിനത്തിന്റെ ഭാഗമായി കുട്ടികൾക്ക് വീഡിയോ പ്രദർശനവും ക്വിസ് മത്സരവും മാഗസിൻ നിർമ്മാണ മത്സരവും സംഘടിപ്പിച്ചു.  
  • യൂറീക്കാ വിജ്ഞാനോത്സവം സ്‌കൂൾ തലം നടത്തി.  
  • ഓസോൺ ദിനത്തെ കുറിച്ച് ക്ലാസും ക്വിസ് മത്സരവും സംഘടിപ്പിച്ചു.
  • സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം നടത്തി.   
  • ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിച്ചു.
  • പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് വൃക്ഷത്തൈ നടാനും വീട്ടു മുറ്റത്തെ ഒരു മരം നിരീക്ഷിച്ച് കുറിപ്പ് തയ്യാറാക്കാനും കുട്ടികൾക്ക് നിർദ്ദേശം നൽകി.

2022 -23 അധ്യയന വർഷത്തിലേക്ക് പ്രവേശിച്ചു.

ജൂൺ 5 : പരിസ്ഥിതി ദിന വുമായി ബന്ധപ്പെട്ട് ക്വിസ്സ് മത്സരം സംഘടിപ്പിച്ചു.

നന്ദി .......

മാത്‍സ് ക്ലബ്  :-

പൊതുവാച്ചേരി സെൻട്രൽ യു പി സ്കൂൾ മാത്‍സ്  ക്ലബ്ബിന്റെ നേതൃത്വത്തിൽ ധാരാളം പരിപാടികൾ നടത്തി.

  • ഘന രൂപങ്ങൾ, ജ്യോമെട്രിക്കൽ ബോക്സ് , ചാർട്ടുകൾ , പട്ടികകൾ തുടങ്ങിയവ ഉൾപ്പെടുത്തി ഗണിത ലാബ സജ്ജീകരിച്ചു.
  • ചോദ്യോത്തര പെട്ടി സ്ഥാപിച്ചു . ഉത്ഘാടനം BRC കോർഡിനേറ്റർ മുഹമ്മദ് മാസ്റ്റർ നിർവ്വഹിച്ചു.
  • ജീനിയസ് ഓഫ് ദി വീക്ക് തെരഞ്ഞെടുക്കുന്ന പരിപാടി സംഘടിപ്പിച്ചു
  • മന്ത് ലി ക്വിസ് പരിപാടി ആരംഭിച്ചു.
  • ചന്ദ്രന്റെ വൃദ്ധി ക്ഷയങ്ങൾ ചാർട്ടിൽ വരച്ച് പ്രദർശിപ്പിച്ചു
  • 'കുട്ടിക്കൊരു ഗണിത കിറ്റ് ' എന്ന പേരിൽ ഗണിത പഠനോപകരണ നിർമാർണം സംഘടിപ്പിച്ചു.
  • 'വരക്കാം രസിക്കാം ' എന്ന പേരിൽ ജോമെട്രിക് പാറ്റേൺ മത്സരം സംഘടിപ്പിച്ചു.
  • പതാക നിർമ്മാണം സംഘടിപ്പിച്ചു
  • " മിടുക്കൻ ചോദ്യത്തിന് മിടുക്കൻ ഉത്തരം " എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു.
  • റുബിക്സ് ക്യൂബ് മത്സരം സംഘടിപ്പിച്ചു.
  • ഗണിത മാഗസിൻ മത്സരം സംഘടിപ്പിച്ചു.

നന്ദി .......

സോഷ്യൽ സയൻസ് ക്ലബ്  :-

2022 -23 അധ്യയന വർഷത്തിലേക്ക് പ്രവേശിച്ചു. ജൂൺ 28 : ജൂൺ 26 ലെ മദ്യവിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് മദ്യത്തിനും മയക്കുമരുന്നിനും എതിരെ ഒപ്പുശേഖരണം നടത്തി.

നന്ദി .......

വിദ്യാരംഗം കലാ സാഹിത്യ വേദി :-

ജൂലൈ 5 : ബഷീർ ദിനം : - വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ വൈക്കം മുഹമ്മദ് ബഷീർ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രങ്ങളെ ഉൾകൊള്ളിച്ചു കൊണ്ടുള്ള ചിത്ര പ്രദർശനം കുട്ടികളെയും മുതിർന്നവരെയും ഏറെ ആകർഷിക്കുന്നതായിരുന്നു.

മുൻകൂട്ടി വിതരണം ചെയ്യപ്പെട്ട ബഷീറിന്റെ പുസ്തകങ്ങൾ വായിച്ച് , അതിലെ കഥാപാത്രങ്ങളെ മനോഹരമായി വരച്ച് , നാലാം ക്ലാസിലെ കൊച്ചു കുട്ടികൾ ബഷീർ ദിനത്തിൽ തങ്ങളുടെ പങ്ക് മനോഹരമാക്കി.

വൈക്കം മുഹമ്മദ് ബഷീറിന്റെ അനുസ്മരണ പരിപാടി സംഘടിക്കപ്പെട്ടു. ബഷീറുമായി നേരിട്ട് ബന്ധപ്പെടാൻ അവസരം ലഭിച്ചിരുന്ന ബഹുമാനപ്പെട്ട നെട്ടൂർ ഉമ്മർ കുട്ടി മുഖ്യാതിഥി യായിരുന്നു. ബഹുമാനപ്പെട്ട പ്രധാനാധ്യാപിക ശ്രീമതി പ്രേമവല്ലി ടീച്ചർ, പത്മാവതി ടീച്ചർ, ലത ടീച്ചർ തുടങ്ങിയവർ നേതൃത്വം നൽകി. ബഷീറിന്റെ കഥാപാത്രങ്ങളെ പുനഃരാവിഷ്കരിച്ചു കൊണ്ട് കുട്ടികൾ അവതരിപ്പിച്ച പരിപാടികൾ ശ്രദ്ധിക്കപ്പെട്ടു.

ജൂലൈ 14 : വിവിധ ക്ലബുകളുടെ ഉത്ഘാടനത്തോടൊപ്പം വിദ്യാരംഗം സാഹിത്യ വേദിയുടെയും ഉത്ഘാടനം നടന്നു. വിദ്യാർഥികൾ തയ്യാറാക്കിയ കയ്യെഴുത്ത് മാസികകൾ മെമ്പർ സീനത് മൗത്താരക്കണ്ടി യിൽ നിന്നും ശ്രീമതി പ്രേവമല്ലി ടീച്ചർ , ശ്രീമതി സംഗീത ടീച്ചർ എന്നിവർ ഏറ്റുവാങ്ങി.

നന്ദി .......

ഇംഗ്ലീഷ് ക്ലബ്  :-

നന്ദി .......

ഹിന്ദി ക്ലബ്  :-

പൊതുവാച്ചേരി സെൻട്രൽ യു പി സ്കൂൾ ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ ധാരാളം പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട് .

  • ജൂൺ 5 പരിസ്ഥിതി ദിനത്തിനും ജൂൺ 19 വായനാ ദിനത്തിനും കുട്ടികൾ പോസ്റ്ററുകൾ നിർമിച്ചു.
  • ഹിന്ദി സാഹിത്യ സാമ്രാട്ട് മുംശി പ്രേം ചന്ദിന്റെ ജന്മദിനമായ ജൂലൈ 31  ന് അദ്ദേഹത്തെ പറ്റിയുള്ള വീഡിയോ കണ്ട് കുറിപ്പ് തയ്യാറാക്കി. 
  • സ്വാതന്ത്ര ദിനത്തിന് കുട്ടികൾ പോസ്റ്ററുകൾ, ദേശഭക്തി ഗാനം, പ്രസംഗം എന്നിവ തയ്യാറാക്കി അവതരിപ്പിച്ചു. 
  • സെപ്റ്റംബർ 14 ഹിന്ദി ദിനത്തിന്റെ ഭാഗമായി കവിതാ നിർമ്മാണം, പോസ്റ്റർ നിർമ്മാണം, പ്രസംഗം എന്നിവ നടത്തി. 
  • നവംബർ 14 ശിശു ദിനത്തിന് കുട്ടികൾ പോസ്റ്ററുകൾ തയ്യാറാക്കി.
  • സുരീലി ഹിന്ദി യുടെ കവിതകൾ കുട്ടികൾ കരോക്കേ ചേർത്ത് പാടിയ വീഡിയോ തയ്യാറാക്കി. 

നന്ദി .......

അലിഫ് ക്ലബ് (അറബിക്) :-

അലിഫ് ക്ലബ്ബ് എന്ന പേരിലാണ് പൊതുവാച്ചേരി സെൻട്രൽ യു പി സ്കൂളിൽ അറബിക് ക്ലബ് രൂപീകൃതമായത് .

  • ധാരാളം പ്രവർത്തങ്ങൾ അലിഫ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.
  • വിവിധ ദിനാചരണങ്ങളുടെ ഭാഗമായി, പ്രത്യേകിച്ച് അന്താരാഷ്ര അറബിക് ദിനവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
  • ഖുർആൻ ക്വിസ്സ് സംഘടിപ്പിച്ചു.
  • ഓൺലൈൻ ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചു.
  • ഡിക് ഷ്ണറി നിർമ്മാണം സംഘടിപ്പിച്ചു.
  • അറബിക് കയ്യെഴുത്ത് മാസിക നിർമ്മാണം സംഘടിപ്പിച്ചു .
  • പാഠഭാഗവുമായി ബന്ധപ്പെട്ട വിവിധ വസ്തുക്കൾ നിർമിക്കുകയും അതിന്റെ പേരുകൾ അറബി ഭാഷയിൽ എഴുതി സമർപ്പിക്കുകയും ചെയ്തു.
  • USS - അറബിക് എഴുതുന്ന കുട്ടികൾക്കായിഓൺലൈൻ ആയും ഓഫ് ലൈൻ ആയും പരിശീലന ക്ലാസുകൾ സംഘടിപ്പിച്ചു.

2022-2023 അധ്യയന വർഷത്തിലേക്ക് കടന്നു .

ജൂൺ ഒന്നിന് അലിഫ് ക്ലബ് എല്ലാവരെയും സ്കൂളിലേക്ക് സ്വാഗതം ചെയ്തു.

  • USS - അറബിക് എഴുതുന്ന കുട്ടികൾക്കായിഓൺലൈൻ ആയും ഓഫ് ലൈൻ ആയും പരിശീലന ക്ലാസുകൾ സംഘടിപ്പിച്ചു.

ജൂലായ്  : 4

അലിഫ് അറബിക് ക്ലബ് രൂപീകരിച്ചു. 1 :40 നു തുടങ്ങി 2 :10 ന് അവസാനിച്ച ക്ലബ് രൂപീകരണത്തിൽ കുട്ടികൾ വളരെ താല്പര്യത്തോടെ പങ്കെടുത്തു. അഫ്‌സൽ മാസ്റ്റർ നേതൃത്വം നൽകി.

ജൂലായ്  : 5

2022 - അലിഫ് ടാലന്റ് ടെസ്റ്റിന്റെ ഭാഗമായി മോഡൽ ടെസ്റ്റ് ഓൺലൈൻ ആയി നടത്തി. വിദ്യാർത്ഥികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. നന്ദി .......

സംസ്‌കൃതം ക്ലബ്  :-

പൊതുവാച്ചേരി സെൻട്രൽ യു പി സ്കൂൾ സംസ്‌കൃതം  ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ  പരിപാടികൾ നടത്തി വരുന്നു.

  • വായനാ ദിനം, ലഹരി വിരുദ്ധ ദിനം എന്നിവയുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമാണ മത്സരം സംഘടിപ്പിച്ചു.
  • രാമായണ മാസവുമായി കഥാ കഥനം, കഥാപാത്രാവിഷ്കാരം, പ്രശ്നോത്തരി തുടങ്ങി ധാരാളം പരിപാടികൾ സംഘടിപ്പിച്ചു.
  • വിവിധ പരിപാടികളോടെ സംസ്‌കൃത വാരാചരണം നടത്തി.
  • അധ്യാപക ദിനത്തോടനുബന്ധിച്ച് പോസ്റ്റർ രചനാ മത്സരം നടത്തി.

നന്ദി .......


പി സി യു പി എസ് ലൈബ്രറി  :-

പുസ്തക വായന കുട്ടികൾക്കിടയിൽ പ്രോത്സാഹിപ്പിക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ ദൈനം ദിന അടിസ്ഥാനത്തിൽ നടന്നു വരുന്നു.

2022 -2023 അധ്യയന വർഷത്തിലേക്ക് കാലെടുത്തു വെച്ചു.

ജൂൺ 1 : പ്രവേശനോത്സവത്തിൽ സ്കൂൾ ലൈബ്രറിയും വിവിധ മാറ്റങ്ങളോടെ എല്ലാവരെയും സ്കൂളിലേക്ക് സ്വാഗതം ചെയ്തു.

ജൂൺ 5 ന് പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ പ്രദർശിപ്പിക്കുകയും കുട്ടികൾക്ക് വായിക്കാൻ സൗകര്യം ഒരുക്കുകയും ചെയ്തു.

ജൂൺ 7 ന് ഭക്ഷ്യ സുരക്ഷാ ദിനവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ പ്രദർശിപ്പിക്കുകയും കുട്ടികൾക്ക് വായിക്കാൻ സൗകര്യം ഒരുക്കുകയും ചെയ്തു.

ദിവസവും വിവിധ പുസ്തകങ്ങൾ പ്രദർശിപ്പിക്കുകയും ;ചോദ്യങ്ങൾ മുന്നോട്ടുവെക്കുകയും ചെയ്തു. കുട്ടികൾ ആവേശ പൂർവ്വം ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ പരിശ്രമിച്ചു.

ജൂൺ 15 : ബഹുമാനപ്പെട്ട ASI സി കെ സുജിത് സാർ പ്രവേശനോൽത്സവ ദിവസം സ്‌കൂൾ ലൈബ്രറിക്ക് സംഭാവന ചെയ്ത 6 പുസ്തകങ്ങളും അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ ഹാനാനത്ത് സഹ്‌റ യുടെ ജന്മദിന സമ്മാനമായി ലൈബ്രറിക്ക് സംഭാവന ചെയ്ത പുസ്തകവും പ്രദർശിപ്പിച്ചു കുട്ടികൾക്ക് വായിക്കാൻ അവസരം നൽകി.

ജൂൺ 17: PCUPS - ക്വിസ്സ് 1 ഒരുപോലുള്ള പുസ്തകങ്ങൾ പ്രദർശിപ്പിക്കുകയും 5 ചോദ്യങ്ങൾ മുന്ന്നോട്ടു വെക്കുകയും ചെയ്തു . ധാരാളം കുട്ടികൾ ഉത്തരം കണ്ടുപിടിച്ച് ബോക്സിൽ നിക്ഷേപിച്ചു . നറുക്കെടുപ്പിലൂടെ ഏഴാം ക്ലാസ് A യിലെ മുസ്‌ലിഹ സമ്മാനാർഹയായി

ജൂൺ 20: യോഗ ദിനവുമായി ബന്ധപ്പെട്ട പുസ്തകം പ്രദർശിപ്പിച്ചു.

ജൂൺ 21: PCUPS - ക്വിസ്സ് 2 വിവിധങ്ങളായ 5 പുസ്തകങ്ങൾ പ്രദർശിപ്പിക്കുകയും ഓരോ പുസ്തകത്തിൽ നിന്നും ഓരോ ചോദ്യങ്ങൾ എന്ന രീതിയിൽ 5 ചോദ്യങ്ങൾ മുന്നോട്ടു വെക്കുകയും ചെയ്തു. ഏതെങ്കിലും ഒരു ചോദ്യത്തിന് ഉത്തരം എഴുതിയാൽ സമ്മാനാർഹരായി. വളരെ വാശിയോടെ കുട്ടികൾ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ശ്രമം നടത്തി.

7 A യിലെ ഫാത്തിമ പി വിജയിയായി തെരഞ്ഞെടുക്കപ്പെട്ടു.

ജൂൺ 26 : വായനാ ദിനാചരണവുമായി ബന്ധപ്പെട്ട് പുസ്തക പ്രദർശനം നടന്നു. കുട്ടികളും അധ്യാപകരും വളരെ ആവേശത്തോടെ പങ്കെടുത്ത് വിവിധ വിഭാഗത്തിൽപെട്ട പുസ്തകങ്ങളെ പരിചയപ്പെട്ടു.

ജൂൺ 29 : PCUPS - ക്വിസ്സ് 3 മറ്റ് ക്വിസ്സ് പരിപാടികളിൽ മത്സരിക്കാൻ സാധാരണ നിലയിൽ പ്രയാസം നേരിടുന്ന 1, 2 ക്ലാസ്സുകളിലെ കുട്ടികളെ മാത്രം ഉദ്ദേശിച്ചുകൊണ്ട് ഒരു ചിത്ര രചനാ മത്സരം സംഘടിപ്പിച്ചു. മിക്കവാറും കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.

ഒന്ന് , രണ്ട് ക്ലാസ്സുകളിൽ 5 വീതം കുട്ടികളെ നറുക്കെടുപ്പിലൂടെ സമ്മാനാർഹരായി തെരഞ്ഞെടുത്തു.

ജൂലൈ 5 : ബഷീർ ദിനവുമായി ബന്ധപ്പെട്ട് വൈക്കം മുഹമ്മദ് ബഷീറിന്റെ പുസ്തകങ്ങളും, ബഷീറിനെ കുറിച്ചുള്ള പുസ്തകങ്ങളും പ്രദർശിക്കപ്പെട്ടു.

ജൂലൈ 11 : ഇന്നത്തെ ദിവസം അഞ്ച് ഇംഗ്ലീഷ് കഥ പുസ്തകങ്ങളാണ് പ്രദർശിക്കപ്പെട്ടത് . ഇംഗ്ലീഷിൽ തന്നെ അഞ്ച് ചോദ്യങ്ങളിൽ ഒന്നിന് ഉത്തരം എഴുതാനായിരുന്നു ആവശ്യപ്പെട്ടത്.

5 C യിലെ ഷിഫ പി വിജയിയായി തെരഞ്ഞെടുക്കപ്പെട്ടു.

ജൂലൈ 15 : ഇന്ന് പ്രദർശിക്കപ്പെട്ടത് അഞ്ച് കവിത പുസ്തകങ്ങളാണ്. പ്രസ്തുത പുസ്തകങ്ങളിൽ ഏതെങ്കിലും ഒന്നിലെ ഒരു കവിതയെ കുറിച്ച് കുട്ടികൾ മനസ്സിലാക്കിയ ആശയം എഴുതാനായിരുന്നു ഇന്നത്തെ മത്സരം.

7A യിലെ ഫാത്തിമതു നിസയായിരുന്നു വിജയി

മുഹമ്മദ് റിസ്‌വാൻ എം -(6 B) യുടെ പിറന്നാൾ സമ്മാനമായി സ്‌കൂൾ ലൈബ്രറിക്ക് ലഭിച്ച പുസ്തകങ്ങൾ :


നന്ദി..............

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം