"എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് എൻ ആർ പി എം ഹയർ സെക്കന്ററി സ്കൂൾ, കായംകുളം/ഗ്രന്ഥശാല എന്ന താൾ എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/ഗ്രന്ഥശാല എന്നാക്കി മാറ്റിയിരിക്കുന്നു)
 
വരി 21: വരി 21:
==പുസ്തകസമാഹരണയജ്ഞം==
==പുസ്തകസമാഹരണയജ്ഞം==
വായനാ വാരത്തോടനുബന്ധിച്ച് എല്ലാ വർഷവും പ‍ൂർവവിദ്യാർത്ഥികളിൽ നിന്നും പൊതുസമൂഹത്തിൽനിന്നും അദ്ധ്യാപകരിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും  പുസ്തകങ്ങൾ സമാഹരിക്കാറുണ്ട്. എസ്.എസ്. കെ, ആർ. എം. എസ്. എ. പ്രോജക്ടുകളിൽ നിന്നും ലഭിക്കുന്ന സ്ക്കൂൾ ഗ്രാന്റ് ആണ് പുസ്തകങ്ങളുടെ പ്രധാന സ്രോതസ്സ്. കുട്ടികളുടെ പിറന്നാൾദിനത്തിൽ സ്കൂൾ ലൈബ്രറിക്ക് പുസ്തകം സംഭാവനചെയ്യുന്ന പദ്ധതിയും വളരെക്കാലമായി സ്കൂളിൽ നടപ്പുണ്ട്.

[[Category:എൻ.ആർ.പി.എം.എച്ച്.എസ്.എസ്.]]

16:53, 14 ജൂൺ 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
രാജേഷ്.കെ.ആർ

ക‍ുട്ടികളിൽ വയനാശീലം വളർത്താൻ സ്കൂൾ ഗ്രന്ഥശാല വഹിക്ക‍ുന്ന പങ്ക് വളരെ വല‍ുതാണ്. 5000 ത്തിൽ അധികം പ‍ുസ്തകങ്ങൾ അടങ്ങിയ വായനമ‍ുറിയോടു ക‍ൂടിയതാണ് ഗ്രന്ഥശാല. ഹൈസ്കൂൾ അധ്യാപകൻ ശ്രീ. രാജേഷ്. കെ ആർ ആണ് ലൈബ്രേറിയൻ. അദ്ദേഹത്തിന്റെ നേത‍ൃത്വത്തിൽ പ‍ുസ്തകവിതരണം ഭംഗിയായി നടന്ന‍ു വര‍ുന്ന‍ു

പ്രവർത്തനം

  • അംഗത്വകാർഡ്
  • ക്ലാസ് ലൈബ്രറി
  • പുസ്തക പ്രദർശനം
  • വായനാദിനാചരണം

അംഗത്വകാർഡ്

കുട്ടികൾക്കെല്ലാം ലൈബ്രറി അംഗത്വ കാർഡ് വിതരണം ചെയ്തിട്ടുണ്ട്. കുട്ടികൾക്ക് വിതരണം ചെയ്യുന്ന പുസ്തകങ്ങൾ വിതരണ രജിസ്റ്ററിലും അംഗത്വകാർഡിലും ചേർക്കാറുണ്ട്. കുട്ടികൾക്ക് ഗ്രന്ഥാലയത്തിൽനിന്ന് നേരിട്ടാണ് പുസ്തകങ്ങൾ വിതരണം ചെയ്യുന്നത്. പുസ്തകവിതരണത്തിന് ലൈബ്രേറിയനെ സഹായിക്കാൻ സ്റ്റുഡന്റ് ലൈബ്രേറിയന്മാരുമുണ്ട്. വിതരണം ചെയ്ത പുസ്തകങ്ങൾ തിരികെ വാങ്ങുന്നതിനും രജിസ്റ്ററിൽ രേഖപ്പെടുത്തുന്നതിനും ഇവരുടെ സേവനം ഓരോ ക്സാസ്സിലും ലഭ്യമാണ്. വായനാദിനാഘോഷം, മലയാളഭാഷാപക്ഷാഘോഷം, മാതൃഭാഷാദിനാഘോഷം തുടങ്ങിയവ ലൈബ്രറിയുടെ കൂടി ആഭിമുഖ്യത്തിലാണ് ആഘോഷിച്ചുവരുന്നത്.

ക്ലാസ്സ് ലൈബ്രറി

എല്ലാ ക്ലാസിലും ക്ലാസ് ലൈബ്രറികൾ സജ്ജമാക്കിയിട്ടുണ്ട്. കുട്ടികൾക്ക് തത്കാല അവലംബങ്ങൾക്കാവശ്യമായ പുസ്തകങ്ങളാണ് ക്ലാസ് ലൈബ്രറികളിൽ പ്രധാനമായും ഉള്ളത്. രണ്ട് ക്ലാസ് ലൈബ്രേറിയന്മാർക്കാണ് ഓരോ ക്ലാസിലും ഇതിന്റെ ചുമതല. പത്രങ്ങളും ആനുകാലികങ്ങളും എല്ലാ ക്ലാസിലേക്കും ലഭ്യമാക്കുന്നുണ്ട്.

പുസ്തകസമാഹരണയജ്ഞം