"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 9: വരി 9:
[[ഗവൺമെൻറ്,_മോഡൽ_എച്ച്.എസ്.എസ്_വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2016-17-ലെ_പ്രവർത്തനങ്ങൾ|<p align=right>'''<big>2016-17</big>'''</p>]]
[[ഗവൺമെൻറ്,_മോഡൽ_എച്ച്.എസ്.എസ്_വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2016-17-ലെ_പ്രവർത്തനങ്ങൾ|<p align=right>'''<big>2016-17</big>'''</p>]]
[[ഗവൺമെൻറ്,_മോഡൽ_എച്ച്.എസ്.എസ്_വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2015-16-ലെ_പ്രവർത്തനങ്ങൾ|<p align=right>'''<big>2015-16</big>'''</p>]]
[[ഗവൺമെൻറ്,_മോഡൽ_എച്ച്.എസ്.എസ്_വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2015-16-ലെ_പ്രവർത്തനങ്ങൾ|<p align=right>'''<big>2015-16</big>'''</p>]]
<center><big><big>'''തനതുപ്രവർത്തനങ്ങൾ'''</big></big></center>
<p style="text-align:justify">&emsp;&emsp;സാംസ്കാരികാവബോധം വളർത്തി, മാനവികമായ കാഴ്ചപ്പാടുകൾ രൂപീകരിച്ച്, സാമൂഹിക പ്രതിബദ്ധതയുള്ള തലമുറയെ വളർത്തിയെടുക്കാൻ പുസ്തക പഠനം മാത്രം പോരാ. കുട്ടിയുടെ പരിപൂർണ വികാസത്തിന് അവസരമുണ്ടാകണം. സ്കൂൾ പാഠ്യപദ്ധതിയിൽ, കലാ, കായിക, പ്രവൃത്തി പരിചയമേഖലകൾ ഉൾക്കൊള്ളിച്ചിട്ടുണ്ടെങ്കിലും, ഈ മേഖലകളിലുള്ള കഴിവുകൾ തിരിച്ചറിഞ്ഞ്, അവയെ പുഷ്ടിപ്പെടുത്താനുള്ള അവസരങ്ങൾ വേണം. അതിനുള്ള വേദികളൊരുക്കുകയാണ് പാഠ്യേതര പ്രവർത്തനങ്ങളുടെ ലക്ഷ്യം. കലാ, കായിക, പ്രവൃത്തി പരിചയ രംഗങ്ങളിലും, ശാസ്ത്ര, സാഹിത്യ മേഖലകളിലും കുട്ടികളെ കൈ പിടിച്ചുയർത്താനാവശ്യമായ വിവിധ പ്രവർത്തനങ്ങൾ ലോക് ഡൗൺ കാലഘട്ടത്തിലും ക്ലബ്ബുകളുടെ നേതൃത്വത്തിലും, ദിനാചരണങ്ങളിലൂടെയും  
<p style="text-align:justify">&emsp;&emsp;സാംസ്കാരികാവബോധം വളർത്തി, മാനവികമായ കാഴ്ചപ്പാടുകൾ രൂപീകരിച്ച്, സാമൂഹിക പ്രതിബദ്ധതയുള്ള തലമുറയെ വളർത്തിയെടുക്കാൻ പുസ്തക പഠനം മാത്രം പോരാ. കുട്ടിയുടെ പരിപൂർണ വികാസത്തിന് അവസരമുണ്ടാകണം. സ്കൂൾ പാഠ്യപദ്ധതിയിൽ, കലാ, കായിക, പ്രവൃത്തി പരിചയമേഖലകൾ ഉൾക്കൊള്ളിച്ചിട്ടുണ്ടെങ്കിലും, ഈ മേഖലകളിലുള്ള കഴിവുകൾ തിരിച്ചറിഞ്ഞ്, അവയെ പുഷ്ടിപ്പെടുത്താനുള്ള അവസരങ്ങൾ വേണം. അതിനുള്ള വേദികളൊരുക്കുകയാണ് പാഠ്യേതര പ്രവർത്തനങ്ങളുടെ ലക്ഷ്യം. കലാ, കായിക, പ്രവൃത്തി പരിചയ രംഗങ്ങളിലും, ശാസ്ത്ര, സാഹിത്യ മേഖലകളിലും കുട്ടികളെ കൈ പിടിച്ചുയർത്താനാവശ്യമായ വിവിധ പ്രവർത്തനങ്ങൾ ലോക് ഡൗൺ കാലഘട്ടത്തിലും ക്ലബ്ബുകളുടെ നേതൃത്വത്തിലും, ദിനാചരണങ്ങളിലൂടെയും  
സ്കൂളിന്റെ തനത് പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
സ്കൂളിന്റെ തനത് പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.

11:00, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

മറ്റു വർഷങ്ങളിലെ പ്രവർത്തനങ്ങൾ

2021-22

2020-21

2019-20

2018-19

2017-18

2016-17

2015-16

തനതുപ്രവർത്തനങ്ങൾ

  സാംസ്കാരികാവബോധം വളർത്തി, മാനവികമായ കാഴ്ചപ്പാടുകൾ രൂപീകരിച്ച്, സാമൂഹിക പ്രതിബദ്ധതയുള്ള തലമുറയെ വളർത്തിയെടുക്കാൻ പുസ്തക പഠനം മാത്രം പോരാ. കുട്ടിയുടെ പരിപൂർണ വികാസത്തിന് അവസരമുണ്ടാകണം. സ്കൂൾ പാഠ്യപദ്ധതിയിൽ, കലാ, കായിക, പ്രവൃത്തി പരിചയമേഖലകൾ ഉൾക്കൊള്ളിച്ചിട്ടുണ്ടെങ്കിലും, ഈ മേഖലകളിലുള്ള കഴിവുകൾ തിരിച്ചറിഞ്ഞ്, അവയെ പുഷ്ടിപ്പെടുത്താനുള്ള അവസരങ്ങൾ വേണം. അതിനുള്ള വേദികളൊരുക്കുകയാണ് പാഠ്യേതര പ്രവർത്തനങ്ങളുടെ ലക്ഷ്യം. കലാ, കായിക, പ്രവൃത്തി പരിചയ രംഗങ്ങളിലും, ശാസ്ത്ര, സാഹിത്യ മേഖലകളിലും കുട്ടികളെ കൈ പിടിച്ചുയർത്താനാവശ്യമായ വിവിധ പ്രവർത്തനങ്ങൾ ലോക് ഡൗൺ കാലഘട്ടത്തിലും ക്ലബ്ബുകളുടെ നേതൃത്വത്തിലും, ദിനാചരണങ്ങളിലൂടെയും സ്കൂളിന്റെ തനത് പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.

അതിജീവനം

ഓൺലൈൻ പഠന സഹായം

ബഹു.വിദ്യാഭ്യാസ മന്ത്രി ശ്രീ. വി ശിവൻ കുട്ടി സ്മാർട്ട് ഫോൺ വിതരണോദ്ഘാടനം നിർവഹിക്കുന്നു... ചിത്രങ്ങൾ

  സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് ഓൺ ലൈൻ ക്ലാസ്സിൽ പങ്കെടുക്കാൻ മുപ്പത്തഞ്ചോളം ടെലിവിഷനുകൾ വിതരണം ചെയ്തു. വൈദ്യുതീകരിച്ചിട്ടില്ലാത്ത ഒരു വീട് പൂർവ്വ വിദ്യാർത്ഥി സംഘടന വൈദ്യുതീകരിച്ചു നൽകുകയുണ്ടായി. കുട്ടികൾക്ക് വീട്ടിലിരുന്ന് സ്കൂൾ തല ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കുന്നതിനായി അധ്യാപകരുടെയും പൂർവ വിദ്യാർത്ഥി കൂട്ടായ്മയുടെയും രക്ഷകർത്താക്കളുടെയും സഹായത്താൽ എഴുപത്തഞ്ചോളം സ്മാർട്ട് ഫോണുകളും 13 ടാബ്‍ലറ്റുകളും വിതരണം ചെയ്യാൻ ഈ അധ്യയന വർഷം സാധിച്ചു. കോവിഡ് വ്യാപന കാലത്ത് പഠനം ഓൺലൈൻ പ്ലാറ്റ് ഫോമുകളിലേക്ക് ട്രാക്കു മാറ്റേണ്ട സ്ഥിതിയിലായി. സാമ്പത്തികമായും സാമൂഹികമായും പിന്നാക്ക നിലവാരത്തിലുള്ള ഞങ്ങളുടെ കുട്ടികളുടെ ഓൺലൈൻ പഠനത്തിനായി, മൊബൈൽ ഫോൺ, ടാബുകൾ, ടെലിവിഷൻ എന്നിവ നല്കി ഒട്ടനവധി സുമനസ്സുകൾ പഠന സൗകര്യമൊരുക്കി കൈത്താങ്ങേകി.

സഹായഹസ്തവുമായി മോഡൽ കുടുംബം

അധ്യാപകർ ഭക്ഷ്യ സാമഗ്രികൾ ശേഖരിച്ച് വിതരണം ചെയ്യുന്നു

  കോവിഡ് മഹാമാരി സാധാരണ ജീവിതത്തിന് പ്രഹരമേൽപ്പിച്ച കാലഘട്ടത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് വിവിധ സഹായം നൽകാൻ സാധിച്ചു. ഭക്ഷ്യ സാമഗ്രികൾ മറ്റ് അവശ്യവസ്തുക്കൾ കുട്ടികളുടെ വീടുകളിൽ എത്തിച്ചത് സമൂഹത്തിന് തന്നെ മാതൃകയായി..

പ്രളയത്തിൽപ്പെട്ടവർക്ക് കൈത്താങ്ങ്

പഠന സാമഗ്രികൾ ശേഖരിക്കുന്നു

   പ്രളയ ദുരിതമനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി സ്കൂളിലെ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും മുന്നോട്ടുവന്നു. എസ് പി സി, സ്കൗട്ട് ആൻഡ് ഗൈഡ്സ് എന്നീ സംഘടനയിലെ കുട്ടികൾ വീടുകളിലെത്തി, സാധനങ്ങൾ ശേഖരിച്ച്, സ്കൂളിലെത്തിച്ചു. നിരവധി രക്ഷിതാക്കളും കുട്ടികളും സ്കൂളിൽ നേരിട്ടെത്തി, സഹായങ്ങൾ നല്കി, സമസൃഷ്ടങ്ങളുടെ ദു:ഖത്തിൽ ആശ്വാസമേകി. കൂടാതെ കുട്ടികൾക്കാവശ്യമായ പഠനോപകരണങ്ങളുടെ വിപുലമായ ശേഖരം നമ്മുടെ സ്കൂളിലെ കുട്ടികളിൽ നിന്നും ലഭിച്ചത് യുവമനസ്സുകളിലെ നന്മയുടെ തെളിവായി.

യൂ ട്യൂബ് ചാനൽ

  കോവിഡ് കാലഘട്ടത്തിൽ വീട്ടിൽ അടച്ചിരിക്കാൻ നിർബന്ധിതരായ കുട്ടികളുടെ മാനസ്സിക സംഘർഷം ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2020 ജൂൺ മാസത്തിൽ യു ട്യൂബ് ചാനൽ തുടങ്ങിയത്. മികച്ച ക്ലാസ്സ് റൂം പ്രർത്തനങ്ങൾ ആകർഷകമായ രീതിയിൽ കുട്ടികൾ അവതരിപ്പിച്ച് ക്ലാസ്സ് ഗ്രൂപ്പുകളിൽ പങ്കുവയ്ക്കുകയും മികച്ചവ യു ട്യൂബ് ചാനലിൽ അപ്‍ലോഡ് ചെയ്യുകയും ചെയ്യുന്നു. കൂടാതെ വിവിധ ക്ലബുകൾ നടത്തുന്ന ദിനാചരണങ്ങളിൽ ഉൾക്കൊള്ളിക്കുന്ന മികവാർന്ന പരിപാടികൾ ചാനലിൽ അപ് ലോഡ് ചെയ്യുന്നുണ്ട്. യു ട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്യുന്ന ക്ലാസ്സ് റൂം പ്രവർത്തനങ്ങളുടെ ലിങ്ക് ക്ലാസ്സ് ഗ്രൂപ്പുകളിൽ പങ്കുവയ്ക്കുന്നു. കുട്ടികൾക്ക് സ്വന്തം അവതരണം ചാനലിൽ കാണാൻ ലഭിക്കുന്ന അവസരം കൂടുതൽ കുട്ടികളെ ഇതിലേക്ക് ആകർഷിക്കുകയും അവരിൽ കാര്യക്ഷമമായി പരിപാടികൾ അവതരിപ്പിക്കാനുള്ള താത്പര്യo വർദ്ധിപ്പിക്കുന്നു.

സ്കൂൾ യൂ ട്യൂബ് ചാനൽ

സ്കൂൾ ഹെൽത്ത് കെയർ

സ്കൂൾ ഹെൽത്ത്‌ കെയർ ‍‍

സ്കൂൾ ഹെൽത്ത്‌ കെയർ , വിഴിഞ്ഞം ജെ പി എച്ച് എൻ ബിന്ദുവിന്റെ സഹായത്തോടെ നടക്കുന്നു. കുട്ടികളുടെ ആരോഗ്യ സംബന്ധമായ പരിശോധനകൾ നടത്തുകയും, ആവശ്യമായ നിർദ്ദേശങ്ങൾ നല്കുകയും ചെയ്യുന്നു.എസ് എസ് എൽ സി പരീക്ഷയ്ക്ക് തയാറെടുക്കുന്ന കുട്ടികളുടെ തൂക്കം, ആരോഗ്യാവസ്ഥ എന്നിവയുടെ പരിശോധനകൾ പ്രത്യേക പ്രാധാന്യത്തോടെ നടന്നു വരുന്നു.

മാഗസിൻ

   സർഗ്ഗാത്മകതയും, ഉത്തരവാദിത്വവും, സാമൂഹിക ചിന്തയും, ഐക്യ ബോധവും ഒക്കെ ഒത്തു ചേരുമ്പോഴാണ് ഒരു മാഗസിൻ സാർത്ഥകമാകുന്നത്. വിദ്യാർത്ഥികളുടെ അക്കാദമിക പ്രവർത്തനങ്ങൾ പോലെ തന്നെ പ്രധാനമാണ് അവരുടെ സർഗാത്മകത പ്രതിഫലിക്കുന്ന സാഹിത്യ പ്രവർത്തനങ്ങളും. ഓരോ വർഷവും ക്ലാസ് മാഗസിൻ, ഡിജിറ്റൽ മാഗസിൻ, സ്കൂൾ മാഗസിൻ തുടങ്ങിയവയിൽ ഭാഗഭാക്കാകുന്നതോടെ കുട്ടികളുടെ സാഹിത്യരചനയിൽ ഉള്ള പാടവം കണ്ടെത്താനാകുന്നു. സാങ്കേതികവിദ്യയോടുള്ള പുതിയ തലമുറയുടെ താല്പര്യം ഗുണപരമായി പ്രയോജനപ്പെടുത്താൻ ഡിജിറ്റൽ മാഗസിനു കഴിയുന്നു.