"അസംപ്ഷൻ യു പി എസ് ബത്തേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 56: | വരി 56: | ||
[[പ്രമാണം:15380onam൧1.jpg|വലത്ത്|ലഘുചിത്രം|208x208px|ഓണം]] | [[പ്രമാണം:15380onam൧1.jpg|വലത്ത്|ലഘുചിത്രം|208x208px|ഓണം]] | ||
ഐശ്വര്യത്തിൻെറയും സമൃദ്ധിയുടെയും സാഹോദര്യത്തിൻ്റയും ആഘോഷമായ ഓണം കോവിഡ് പ്രതിസന്ധി മൂലം വീടിൻ്റെ അകത്തള ങ്ങളിലായിരുന്നുവെങ്കിലും ഓണം മനോഹരമാക്കുവാൻ കുട്ടികൾ തങ്ങളാൽ കഴിയുന്ന വിധത്തിൽ പരിശ്രമിച്ചു. ഓണപ്പൂക്കളവും ഓണസദ്യയും ഓണക്കളികളുമൊക്കെയായി 2021 | ഐശ്വര്യത്തിൻെറയും സമൃദ്ധിയുടെയും സാഹോദര്യത്തിൻ്റയും ആഘോഷമായ ഓണം കോവിഡ് പ്രതിസന്ധി മൂലം വീടിൻ്റെ അകത്തള ങ്ങളിലായിരുന്നുവെങ്കിലും ഓണം മനോഹരമാക്കുവാൻ കുട്ടികൾ തങ്ങളാൽ കഴിയുന്ന വിധത്തിൽ പരിശ്രമിച്ചു. ഓണപ്പൂക്കളവും ഓണസദ്യയും ഓണക്കളികളുമൊക്കെയായി 2021 'വീട്ടിലെ ഓണം ' മനോഹരമാക്കി. ഓരോരുത്തരും അവരവരുടെ വീടുകളിലെ ഓണപ്പൂക്കളത്തിൻ്റെയും ഓണസദ്യയുടെയും ഓണക്കളികളുടെയും എല്ലാം വീഡിയോസും ഫോട്ടോസും ക്ലാസ്സ് ഗ്രൂപ്പിൽ ഷെയർ ചെയ്യുകയും ഓണപ്പാട്ട് മത്സരം ക്ലാസ്സ് തലത്തിൽ നടത്തപ്പെടുകയും വിജയികളെ തിരഞ്ഞെടുക്കുകയും ചെയതു. ഓണാത്തിൻ്റ തനിമ ചോരാതെ കഴിക്കുന്ന വിധത്തിൽ ആഘോഷിക്കുവാൻ എല്ലാവരും പരിശ്രമിച്ചു. | ||
''' | ''' | ||
അധ്യാപക ദിനാഘോഷം''' | അധ്യാപക ദിനാഘോഷം''' | ||
വരി 66: | വരി 66: | ||
'''ഓസോൺ ദിനാഘോഷം''' | '''ഓസോൺ ദിനാഘോഷം''' | ||
ഭൂമിയുടെ സംരക്ഷണ കവചമായ ഓസോൺ പാളിയുടെ സംരക്ഷണത്തിൻ്റെ, | ഭൂമിയുടെ സംരക്ഷണ കവചമായ ഓസോൺ പാളിയുടെ സംരക്ഷണത്തിൻ്റെ പ്രാധാന്യം, നാളെയുടെ കാവലാളുകൾ ആകേണ്ട ഇന്നത്തെ വിദ്യാർത്ഥികളെ മനസ്സിലാക്കിക്കുന്നതിനായി ഓസോൺ ദിനാഘോഷം വ്യത്യസ്തമായി ആചരിക്കുകയുണ്ടായി. പൂക്കോട് വെറ്റിനറി കോളേജിലെ അസോസിയേറ്റ് പ്രൊഫസർ Dr. ജോൺ എബ്രാഹം പ്ലാസ്റ്റിക്ക് മാലിന്യത്തിൽ നിന്നും ഡീസൽ ഉണ്ടാക്കുന്നതെങ്ങനെയെന്നും ഓസോൺ സംരക്ഷണത്തിൻ്റ ആവശ്യകതയെക്കുറിച്ചും വെബിനാർ നടത്തപ്പെടുകയുണ്ടായി. കൂടാതെ ഓസോൺ സംരക്ഷണം വിളിച്ചോതുന്ന പോസ്റ്റർ മത്സരവും നടത്തപ്പെട്ടു. | ||
'''ഗാന്ധി ജയന്തി''' | '''ഗാന്ധി ജയന്തി''' |
03:15, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പ്രവേശനോത്സവം കാലം അതിൻ്റെ ചെപ്പിലൊളിപ്പിച്ച ഒരു കൊച്ച് അത്ഭുതം തന്നെയായിരുന്നു ഈ വർഷത്തെ ഓൺലൈൻ പ്രവേശനോത്സവം. തീർത്തും അപരിചിതമായ ഒരു ഓൺലൈൻ പ്രവേശനോത്സവം! പ്രതിസന്ധികളെ പ്രതീക്ഷകളാക്കി മാറ്റുക എന്ന സന്ദേശമയിരുന്നു ഈ തവണത്തെ പ്രവേശനോത്സവം നമുക്ക് നൽകിയത്. ജൂൺ 1ന് നടന്ന സംസ്ഥാന തല പ്രവേശനോത്സവം ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവ്വഹിക്കുകയുണ്ടായി. തുടർന്ന് സ്കൂൾ തല പ്രവേശനോത്സവവും നടത്തപ്പെട്ടു.
പുതുമ കൊണ്ടും വ്യത്യസ്തത കൊണ്ടും സമ്പന്നമായ ഈ വർഷത്തെ ഓൺലൈൻ പ്രവേശനോത്സവം അസംപ്ഷൻ എ.യു.പി സ്കൂളിലും ഗംഭീരമായി നടത്തപ്പെട്ടു. ബഹു. ബത്തേരി MLA ശ്രീ. ഐ. സി ബാലകൃഷ്ണൻ ഉദ്ഘാടനം നടത്തുകയുണ്ടായി. ബഹുമാന്യനായ മുൻസിപ്പൽ ചെയർമാൻ ശ്രീ. രമേശൻ, മാനേജർ റവ. ഫാ. ജയിംസ് പുത്തൻപുര, വാർഡ് കൗൺസിലർ ശ്രീമതി നിഷ ടി. എബ്രാഹം എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ബഹു. ഹെഡ്മാസ്റ്റർ ശ്രീ. വർക്കി N.M കുട്ടികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയുണ്ടായി. തുടർന്ന് ഓരോ ക്ലാസ്സിലും ക്ലാസ്സ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ സമുചിതമായി നടത്തപ്പെടുകയുണ്ടായി. പരിസ്ഥിതി ദിനം കാലാവസ്ഥാ വ്യതിയാനത്തിൻ്റെ കഠിനമായ ദുരിതം പേറുന്ന ഈ കാലഘട്ടത്തിൽ, പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിൻ്റ ആവശ്യകതയെ ഒരിക്കൽ കൂടി ഊന്നിപ്പറഞ്ഞു കൊണ്ട് ഒരു പരിസ്ഥിതി ദിനം കൂടി വരവായി. പരിസ്ഥിതി ദിനാചരണം വിദ്യാലയങ്ങളിൽ അന്യമായ ഈ വർഷം, വിദ്യാർത്ഥികൾ വീടുകളിൽ പരിസ്ഥിതി ദിനത്തിൻ്റ പ്രാധാന്യം ഉൾക്കൊണ്ടു കൊണ്ടു തന്നെ പരിസ്ഥിതി ദിനം ആചരിക്കുകയുണ്ടായി. ഓരോ വിദ്യാർത്ഥികളും കുടുംബാംഗങ്ങളോടൊത്ത് പുതിയ മരങ്ങൾ നടുകയും ക്ലാസ്സ് അദ്ധ്യാപകർ ഓൺലൈൻ മീറ്റിംങ് വഴി ഈ ദിനത്തിൻ്റ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. ഈ ദിനത്തെക്കുറിച്ചുള്ള കൂടുതൽ അവബോധം കുട്ടികളിൽ സൃഷ്ടിക്കാൻ ഈ മീറ്റിംങ് അവസരമൊരുക്കി . ലോക സമുദ്രദിനം സമുദ്രങ്ങളുടെ പ്രാധാന്യം ഓർമ്മിപ്പിക്കുക, സമുദ്രങ്ങൾ നേരിടുന്ന വെല്ലുവിളികൾ ശ്രദ്ധയിൽ കൊണ്ടുവരിക, ഇവയുടെ സുസ്ഥിര പരിപാലനം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ 1992 ൽ റിയോഡി ജനീറയിൽ നടന്ന യു.എൻ കാലാവസ്ഥാ ഉച്ചകോടിയിൽ ആണ് ജൂൺ 8 സമുദ്ര ദിനമായി ആചരിക്കുവാൻ തീരുമാനമായത്. കാനഡയാണ് ഇത് ആദ്യമായി ആചരിച്ചത് . മാറി വരുന്ന കാലാവസ്ഥാ പരിസ്ഥിതിയിൽ സമുദ്രത്തിൻ്റ പ്രാധാന്യം കുട്ടികളെ ബോധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അസംപ്ഷൻ എ.യു.പി സ്കൂളിലും സമുദ്രദിനം ആചരിക്കുകയുണ്ടായി. ക്ലാസ്സ് തല പ്രസംഗങ്ങൾ, പോസ്റ്റർ നിർമ്മാണം തുടങ്ങി നിരവധി പ്രോഗ്രാമുകൾ ഈ ദിനാചരണവുമായി ബന്ധപ്പെട്ട് നടത്തപ്പെട്ടു. ഡോക്ടേഴ്സ് ഡേ 2019 മാർച്ച് മുതൽ ലോകം ഒരു പുതിയ പോരാട്ടത്തിലായിരുന്നു, കോവിഡിനെതിരെയുള്ള പോരാട്ടം. ഈ പോരാട്ടത്തിൽ മുന്നണി പോരാളികളായി പോരാടിയവരിൽ മുൻപന്തിയിൽ ഉള്ളവരായിരുന്നു ഡോക്ടേഴ്സ്. ഇവരെ പ്രത്യേകമാം വിധം ആദരിക്കുക എന്നത് കാലഘട്ടത്തിൻ്റെ ആവശ്യകതയാണ് എന്നുള്ള ബോധ്യത്തോടെയാണ് ഈ ദിനം അസംപ്ഷൻ എ.യു.പി. എസ് ആചരിച്ചത്. രണ്ട് തരത്തിലുള്ള ഓൺലൈൻ മത്സരങ്ങൾ ഈ ദിനവുമായി ബന്ധപ്പെട്ട് നടത്തപ്പെടുകയുണ്ടായി. തങ്ങളെ ഏറെ സ്വാധീനിച്ച ഡോക്ടേഴ്സിനുള്ള കത്ത് എഴുത്ത് മത്സരവും, ആശംസാകാർഡ് മത്സരവുമാണ് നടത്തപ്പെട്ടത്. ഈ രണ്ട് മത്സരത്തിലും ധാരാളം കുട്ടികൾ പങ്കെടുക്കുകയും ഒന്നും രണ്ടും മൂന്നും സ്ഥാനം കിട്ടിയവരെ ഡിജിറ്റൽ ട്രോഫി നൽകി അനുമോദിക്കുകയും ചെയ്തു. ഇത് കുട്ടികളിൽ ഡോക്ടേഴിനോട് കൂടുതൽ ആദരവ് ഉളവാകുവാൻ ഇടയായി. ബഷീർ ദിനം
വ്യത്യസ്ത രചനാശൈലി കൊണ്ടും ജനകീയ ഹാസ്യ രീതികൊണ്ടും അനേകം അനുവാചകരെ സ്വന്തമാക്കിയ ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്ന ബഷീറിൻ്റെ ചരമദിനമായ ജൂലൈ 5 ബഷീർ ദിനമായി ആചരിക്കുന്നു. പ്രായഭേദമെന്യേ എല്ലാവരാലും വായിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ബഷീറിൻ്റെ കൃതികളുടെ ആരാധകരായ എല്ലാവർക്കും ബഷീർ ദിനം ആചരിക്കുവാൻ ഏറെ ഇഷ്ടം. അസംപ്ഷൻ സ്കൂളും ബഷീർ ദിനം സമുചിതമായി ആചരിച്ചു. രണ്ടു വ്യത്യസ്തമായ മത്സരങ്ങൾ നടത്തികൊണ്ടാണ് ഈ വർഷം ബഷീർ ദിനം ആചരിച്ചത്. യു.പി ക്ലാസ്സുകൾക്കായി ബഷീർ കൃതികളുടെ ദൃശ്യാവിഷ്ക്കാരവും, എൽ.പി ക്ലാസ്സുകൾക്കായി പ്രഛന്നവേഷ മത്സരവും നടത്തപ്പെട്ടു. ദൃശ്യാവിഷ്ക്കാരം വളരെ മികവുറ്റതും ഉയർന്ന നിലവാരം പുലർത്തുന്നതുമായിരുന്നു. 5 A ക്ലാസ്സിലെ മെറിനും കുടുംബവും ഒന്നാം സ്ഥാനം നേടി. പ്രഛന്ന വേഷമത്സരവും ഏവരെയും അതിശയിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു. 'കുട്ടി ബഷീർ'മാർ ഏവരെയും അതിശയിപ്പിച്ചു. ബഷീർ കൃതികളുടെ ചെറിയൊരു വീഡിയോ പ്രദർശനവും അന്നേ ദിവസം നടത്തപ്പെട്ടു. ചാന്ദ്രദിനം ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് ഓൺലൈൻ ചാന്ദ്രദിന ആഘോഷങ്ങൾ നടത്തപ്പെട്ടു. എൽപി, യുപി വിഭാഗം കുട്ടികൾക്കായി വാർത്താവായന, ചാന്ദ്രദിനപതിപ്പ്, കൊളാഷ്, കവിതാരചന എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികളെ കണ്ടെത്തി അനുമോദിച്ചു. ചാന്ദ്ര ദിന ആഘോഷം മുഴുവൻ കുട്ടികളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി അന്നേ ദിവസം നടന്ന പരിപാടികളുടെ വീഡിയോ തയ്യാറാക്കുകയും അവ സ്കൂളിന്റെ യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്യുകയും ചെയ്തു. മത്സര വിജയികൾക്ക് പ്രത്യേക അനുമോദന പോസ്റ്റർ തയ്യാറാക്കി നൽകി.
ആയുധം കൊണ്ടല്ല മറിച്ച് സ്നേഹം കൊണ്ടാണ് തോൽപ്പിക്കേണ്ടത് എന്ന മഹത് സന്ദേശം ഓർമ്മപ്പെടുത്തിക്കൊണ്ട് Assumption എ .യു.പി സ്കൂളിലെ കുഞ്ഞു കുരുന്നുകൾ ഹിരോഷിമ നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി വാർത്താധിഷ്ഠിത പരിപാടി നടത്തി. കോവിഡ് അതിജീവന കാലമായതിനാൽ കുട്ടികൾക്ക് ഓൺലൈൻ ക്ലാസ്സ് സംവിധാനം ആയതിനാലും ഹിരോഷിമ നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി വാർത്താ സംപ്രേഷണം ഒരുക്കി യൂട്യൂബിൽ അപ്ലോഡ് ചെയ്തു കൊണ്ട് മുഴുവൻ കുട്ടികളിലേക്കും എത്തിച്ചു. ഹിരോഷിമ നാഗസാക്കി ചരിത്രത്തിലെ ഓരോ ഏടും വിട്ടുപോകാതെ ആൻ തെരേസയും ടീമും കുട്ടികളുടെ മുന്നിൽ അവതരിപ്പിച്ചു. സമാധാനത്തിന്റെ സഡോക്കോ പക്ഷികൾ ഓരോ കുഞ്ഞു മുറ്റത്തും ചിറകുവിരിച്ചു പറന്നുയർന്നു. എൽപി യുപി വിഭാഗം കുട്ടികൾ സഡാക്കോ കൊക്കുകൾ നിർമ്മിക്കുന്ന വീഡിയോ, ഫോട്ടോ പ്രദർശനം ഒരുക്കി, ഹിരോഷിമ നാഗസാക്കി ദിനത്തിന്റെ പ്രാധാന്യം ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീമതി ജോയ്സി ടീച്ചർ കുട്ടികൾക്കായി സന്ദേശം നൽകി. ഓണാഘോഷം ഐശ്വര്യത്തിൻെറയും സമൃദ്ധിയുടെയും സാഹോദര്യത്തിൻ്റയും ആഘോഷമായ ഓണം കോവിഡ് പ്രതിസന്ധി മൂലം വീടിൻ്റെ അകത്തള ങ്ങളിലായിരുന്നുവെങ്കിലും ഓണം മനോഹരമാക്കുവാൻ കുട്ടികൾ തങ്ങളാൽ കഴിയുന്ന വിധത്തിൽ പരിശ്രമിച്ചു. ഓണപ്പൂക്കളവും ഓണസദ്യയും ഓണക്കളികളുമൊക്കെയായി 2021 'വീട്ടിലെ ഓണം ' മനോഹരമാക്കി. ഓരോരുത്തരും അവരവരുടെ വീടുകളിലെ ഓണപ്പൂക്കളത്തിൻ്റെയും ഓണസദ്യയുടെയും ഓണക്കളികളുടെയും എല്ലാം വീഡിയോസും ഫോട്ടോസും ക്ലാസ്സ് ഗ്രൂപ്പിൽ ഷെയർ ചെയ്യുകയും ഓണപ്പാട്ട് മത്സരം ക്ലാസ്സ് തലത്തിൽ നടത്തപ്പെടുകയും വിജയികളെ തിരഞ്ഞെടുക്കുകയും ചെയതു. ഓണാത്തിൻ്റ തനിമ ചോരാതെ കഴിക്കുന്ന വിധത്തിൽ ആഘോഷിക്കുവാൻ എല്ലാവരും പരിശ്രമിച്ചു. അധ്യാപക ദിനാഘോഷം വിദ്യാർത്ഥികളില്ലാതെയുള്ള കലാലയ അകത്തളങ്ങൾ അധ്യാപക ദിനാഘോഷത്തിന് ഉതകുന്നത് അല്ലായിരുന്നുവെങ്കിലും കഴിയുന്ന വിധത്തിൽ അധ്യാപക ദിനാലോഷം നടത്തുവാൻ എല്ലാവരും ശ്രദ്ധിച്ചു. ഓരോ ക്ലാസ്സിൽ നിന്നും ഉള്ള വിദ്യാർത്ഥി പ്രതിനിധികൾ തങ്ങളുടെ സന്ദേശവും പൂച്ചെണ്ടും കൈമാറുകയും അതിന്റെ വീഡിയോ തയ്യാറാക്കുകയും സ്കൂൾ മാനേജർ, PTA പ്രസിഡൻ്റ, MPTA പ്രസിഡൻ്റ തുടങ്ങിയവർ ആശംസാ വീഡിയോകൾ തയ്യാറാക്കി നൽകുകയും ചെയ്തു കൊണ്ട് എല്ലാവരും തങ്ങൾക്ക് കഴിയുന്ന വിധത്തിൽ ഈ ദിനം മനോഹരമാക്കാൻ പരിശ്രമിച്ചു. ഓസോൺ ദിനാഘോഷം ഭൂമിയുടെ സംരക്ഷണ കവചമായ ഓസോൺ പാളിയുടെ സംരക്ഷണത്തിൻ്റെ പ്രാധാന്യം, നാളെയുടെ കാവലാളുകൾ ആകേണ്ട ഇന്നത്തെ വിദ്യാർത്ഥികളെ മനസ്സിലാക്കിക്കുന്നതിനായി ഓസോൺ ദിനാഘോഷം വ്യത്യസ്തമായി ആചരിക്കുകയുണ്ടായി. പൂക്കോട് വെറ്റിനറി കോളേജിലെ അസോസിയേറ്റ് പ്രൊഫസർ Dr. ജോൺ എബ്രാഹം പ്ലാസ്റ്റിക്ക് മാലിന്യത്തിൽ നിന്നും ഡീസൽ ഉണ്ടാക്കുന്നതെങ്ങനെയെന്നും ഓസോൺ സംരക്ഷണത്തിൻ്റ ആവശ്യകതയെക്കുറിച്ചും വെബിനാർ നടത്തപ്പെടുകയുണ്ടായി. കൂടാതെ ഓസോൺ സംരക്ഷണം വിളിച്ചോതുന്ന പോസ്റ്റർ മത്സരവും നടത്തപ്പെട്ടു. ഗാന്ധി ജയന്തി നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ന്തകൾക്കും ആശയങ്ങൾക്കും പ്രാധാന്യം വർദ്ധിച്ചു വരുന്ന കാലഘട്ടത്തിൽ അദ്ദേഹത്തിൻ്റെ ജന്മദിനമായ ഒക്ടോബർ 2 ഏറ്റവും സമുന്നതമായി ആചരിക്കുന്നതിൻ്റെ ഭാഗമായി അസംപ്ഷൻ എ.യു.പി സ്കൂളിൽ 7 day ചലഞ്ച് നടത്തപ്പെടുകയുണ്ടായി. ഓരോ ദിവസവും ഗാന്ധിജിയുടെ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പ്രവർത്തനങ്ങൾ നൽകി. കുട്ടികളെല്ലാം വളരെ ആവേശത്തോടെ ഈ ചലഞ്ചിൽ പങ്കെടുത്തു. 6 കുട്ടികൾ എല്ലാ ദിവസത്തെയും ചലഞ്ച് കൃത്യമായി പൂർത്തിയാക്കി വീഡിയോകൾ അയച്ചു തന്നു. ഇതൊരു വ്യത്യസ്തത നിറഞ്ഞ ദിനാചരണമായി ഏവർക്കും അനുഭവപ്പെട്ടു. ക്രിസ്തുമസ്സ് ആഘോഷം
ലോകം മുഴുവനുമുള്ള മഹത്തായ സന്തോഷത്തിൻ്റ സദ് വാർത്തയാണ് ക്രിസ്തുമസ്സ്. അതുകൊണ്ട് തന്നെ ജാതി മത വർണ്ണ വർഗ്ഗ വ്യത്യാസമില്ലാതെ ലോകം മുഴുവൻ ക്രിസ്തുമസ്സ് ആഘോഷിക്കുന്നു. 2021 ലെ ക്രിസ്തുമസ്സ് നഷ്ടമായ വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള സമൂഹത്തിന് അതുകൊണ്ട് തന്നെ ഈ വർഷത്തെ ക്രിസ്തുമസ്സ് ആനന്ദപൂർണ്ണമായിരുന്നു. ഡിസംബർ തുടക്കം തന്നെ ക്രിസ്തുമസ്സ് ആഘോഷത്തിനായി ഏവരും ഒരുക്കങ്ങൾ ആരംഭിച്ചു. ഓരോ ക്ലാസ്സിലെ കുട്ടികളും വിവിധ നക്ഷത്രങ്ങളും അലങ്കാര വസ്തുക്കളും ഉണ്ടാക്കി നൽകികൊണ്ട് പുൽക്കൂട് നിർമ്മാണത്തിൽ ഭാഗഭാക്കുകളായി. ക്രിസ്തുമസ്സ് കരോൾ സംഘടിപ്പിക്കപ്പെട്ടു. ക്രിസ്തുമസ്സ് ഡാൻസുകളും ഗാനങ്ങളും കേക്കുകളും എല്ലാം ആയി കുട്ടികൾ ഇതൊരു ഉത്സവമാക്കി. സ്കൂൾ മാനേജറും ഹെഡ്മാസ്റ്ററും ക്രിസ്തുമസ്സ് സന്ദേശം നൽകി. അധ്യാപികയായ ജെന്നി ടീച്ചറുടെ ക്രിസ്മസ്സ് പപ്പയായുള്ള വരവ് ഏവർക്കും ഇരട്ടി ആവേശം നൽകി. അങ്ങനെ ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷമുള്ള ക്രിസ്തുമസ്സ് ആഘോഷം ഓർമ്മയുടെ ചെപ്പുകളിൽ എന്നും സൂക്ഷിക്കത്തക്കതാക്കി. മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ ഓൺലൈൻ വെർച്വൽ പ്ലാറ്റ്ഫോമായ C-SMlLES, ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി നടത്തിയ കരോൾഗാന മത്സരം ആലാപനമികവ് കൊണ്ട് അവിസ്മരണീയമാക്കി ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് നമ്മുടെ വിദ്യാർത്ഥികളാണ്. നമ്മുടെ ഗായക സംഘത്തിനും, അവരെ ഒരുക്കിയ സി. പ്രിയ തോമസിനും അഭിനന്ദനങ്ങൾ.. ടോയ്ലറ്റ് ബ്ലോക്ക് ഉദ്ഘാടനം
വിദ്യാകിരണം പദ്ധതി ഡിജിറ്റൽ ക്ലാസ്സുകളുടെ മുന്നേറ്റത്തിൽ ഒപ്പം പിടിച്ചു നിൽക്കാൻ കഴിയാത്ത ഒരു കൂട്ടം വിദ്യാർത്ഥികൾക്ക് കൈതാങ്ങായി സർക്കാർ കൂടെ നിന്നപ്പോൾ; നമ്മുടെ സ്കൂളിലെ 13 വിദ്യാർത്ഥികൾക്കും വിദ്യാകിരണം പദ്ധതിയിൽ ഉൾപ്പെടുത്തി ലാപ്പ്ടോപ്പ് ലഭിക്കുകയുണ്ടായി . അതിൻ്റ വിതരണോദ്ഘാടനം ബത്തേരി മുൻസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ശ്രീ ടോം ജോസ് അവറുകൾ നിർവ്വഹിക്കുകയുണ്ടായി. പിന്നീട് ഇതിൽ ഉൾപ്പെട്ട എല്ലാ കുട്ടികൾക്കും ലാപ്ടോപ്പ് കൃത്യമായി വിതരണം ചെയ്തു. വിദ്യാകിരണം പദ്ധതിയിൽ ഉൾപ്പെട്ട കുട്ടികൾക്ക് കൂടുതൽ കരുതൽ എന്ന നിലയിൽ ബത്തേരി മുൻസിപ്പാലിറ്റി മേശയും കസേരയും നൽകുകയും ചെയ്തു. ഇതിൻ്റെ ഉദ്ഘാടനം അദ്ധ്യാപികയും കട്ടയാട് ഡിവിഷൻ കൗൺസിലറുമായ ശ്രീമതി നിഷ ടി. എബ്രാഹം നിർവ്വഹിച്ചു. Queen of Assumption contest മാർച്ച് 8 ,അന്താരാഷ്ട്ര വനിതാ ദിനം. സ്ത്രീകളുടെ അവസരങ്ങളെക്കുറിച്ചും കടമകളെക്കുറിച്ചും അവസരങ്ങളെക്കുറിച്ചും ഓർമ്മിപ്പിക്കാൻ ഒരു ദിനം. ഈ ദിനത്തിൻ്റ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് വ്യത്യസ്തമായ രീതിയിൽ ആഘോഷിക്കുവാൻ അസംപ്ഷൻ സ്കൂളിന് സാധിച്ചു. ഏഴാം ക്ലാസ്സിലെ പെൺകുട്ടികളെ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പരിപാടി കെട്ടിലും മട്ടിലും വ്യത്യസ്തത പുലർത്തി. ഓരോ ക്ലാസ്സിൽ നിന്നും നടത്തിയ മത്സരത്തിലെ മികവുറ്റ 2 പേർ വീതം സ്കൂൾ മത്സരത്തിനായി തിരഞ്ഞെടുത്തു. നാല് റൗണ്ടുകളിലായി നടന്ന മത്സരം കാണികളിൽ വളരെ ആവേശം ജനിപ്പിച്ചു. അവസാന റൗണ്ടിൽ നല്ല പെർഫോമൻസ് കാഴ്ച്ച വച്ച അൽന എൽസിനെ Queen ആയി തെരഞ്ഞെടുത്തു. ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ എൻ.എം വർക്കി സാർ വിജയിയെ വിജയകിരീടം അണിയിച്ചു .
|
സ്വാഗതം സുൽത്താൻ ബത്തേരിക്ക് എന്നും തിലകക്കുറിയായി വിരാചിക്കുന്ന അസംപ്ഷൻ സ്കൂളാകുന്ന മഹായാനത്തിൻ്റെ അമരക്കാരനായി ജൂലൈ 11 -ന് ( സാറിൻ്റെ മഴുവൻ പേര് ) വിദ്യാലയ അങ്കണത്തിൽ എത്തിച്ചേർന്നു .അദ്ധ്യാപകരും പി.ടി.എ അംഗങ്ങളും സാറിനെ സ്വീകരിക്കാൻ തദവസരത്തിൽ സ്കൂളിൽ സന്നിഹിതരായിരുന്നു . സ്കൂളിൻ്റെ മാത്രമല്ല ഒരു സമൂഹത്തിൻ്റെ തന്നെ മുഴുവൻ പ്രതീക്ഷയെയാണ് തോമസ് സാർ സന്തോഷപൂർവ്വം പൂച്ചെണ്ട് നൽകി (വിദ്യാലയത്തിലേക്ക് ) സ്വീകരിച്ചത് .വിവിധ വിദ്യാലയങ്ങളിൽ അധ്യാപകനായും പ്രധാനാധ്യാപകനായും സേവനം അനുഷ്ഠിച്ച അദ്ദേഹം അസംപ്ഷൻ സ്കൂളിൻ്റെ തനിമയും മഹിമയും നിലനിർത്തുകയും ഉയർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തെ ശിരസ്സാ വഹിച്ചിരിക്കുകയാണ് .അദ്ദേഹത്തിൻ്റെ കർമ്മമണ്ഡലത്തിൽ പ്രശോഭിക്കുന്നതിനുള്ള എല്ലാ പിന്തുണയും ആശംസകളും അദ്ധ്യാപകരും പി .ടി .എ യും സാറിന് വാഗ്ദാനം ചെയ്തു ( നേർന്നു ) ഡോക്ടേഴ്സ് ഡേ ഒരിക്കലും കാലപരിധി നിശ്ചയിക്കാതെ കർമ്മോത്സുകരായി, നാമൊക്കെ ഉയിരോടെ ആയിരിക്കാൻ കാരണക്കാരായ ഡോക്ടേഴ്സിനോടുള്ള നന്ദി ഈ മഹാമാരിക്കലത്ത് അർപ്പിക്കുന്നതിനായി ഡോക്ടേഴ്സ് ഡേ വ്യത്യസ്തമായി അസംപ്ഷൻ സ്കൂളിൽ ആചരിച്ചു. അവർക്ക് കത്തുകളും ആശംസാ കാർഡുകളും നിർമ്മിച്ചു. വളരെ അഭൂതപൂർവ്വമായിരുന്നു കുട്ടികളിൽ നിന്നും ഉണ്ടായ പ്രതികരണം. വ്യത്യസ്തമായ കാർഡുകളും കത്തുകളും എഴുതി കൊണ്ട് ഡോക്ടേഴ്സിനുള്ള ആദരം കുട്ടികൾ അർപ്പിച്ചു. ഏറ്റവും നല്ല എഴുത്തും കാർഡും നിർമ്മിച്ച കുട്ടികൾക്ക് സമ്മാനം നൽകുകയുണ്ടായി. ലഹരി വിരുദ്ധ ദിനം രാജ്യം അഭിമുഖീകരിക്കുന്ന സാമൂഹ്യ പ്രശ്നങ്ങളിൽ ഭയാനകമായ സ്ഥാനമാണ് ലഹരിക്ക് ഉള്ളത്. ലഹരിയുടെ വർദ്ധിച്ചുവരുന്ന ഉപയോഗം നാടിൻറപ്രതീക്ഷകളിൽ ഇരുൾ പരത്തുകയാണ്. ലക്ഷക്കണക്കിന് കുടുംബങ്ങളാണ് ലഹരിയുടെ ഉപയോഗത്തിൽ പെട്ട് നശിച്ചുകൊണ്ടിരിക്കുന്നത്. പട്ടണത്തിൽ ആയാലും ഗ്രാമത്തിൽ ആയാലും കുടുംബങ്ങൾ അക്ഷരാർത്ഥത്തിൽ ലഹരിയുടെ ഉപയോഗം മൂലം നരകയാതന അനുഭവിക്കുകയാണ്. പ്രത്യേകിച്ച് മദ്യപാനം . യുവാക്കളുടെ ഇടയിൽ അത് പലവിധത്തിലുള്ള ലഹരിയിലേക്ക് വഴിമാറിയിരിക്കുന്നു. ലഹരി സംസ്കാരത്തിന് പൈശാചിക രൂപഭാവങ്ങളും അവ കുടുംബ_ സാമൂഹിക_ സാംസ്കാരിക ധാർമിക രാഷ്ട്രീയ മണ്ഡലങ്ങളിൽ സൃഷ്ടിക്കുന്ന ഭീകരാവസ്ഥയും കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്നവർ കൊടും പാപമാണ് ചെയ്യുന്നത് . മദ്യത്തിനും മയക്കുമരുന്നിനുമെതിരെ പ്രതികരിക്കുന്നതും സാധ്യമായ ഏത് പ്രകാരവും ഈ തിന്മകൾക്കെതിരെ നിലകൊള്ളുന്നതും ഈ കാലഘട്ടത്തിലെ ഏറ്റവും ശ്രേഷ്ഠമായ സാമൂഹിക പ്രവർത്തനമാണ്.' സ്വന്തം ബോധത്തിൽ അടിയുറച്ച വിശ്വസിക്കുന്ന ഒരു സംഘം ആളുകൾ ഉണ്ടെങ്കിൽ സമൂഹത്തിൽ മാറ്റം വരുത്താൻ ആകും' എന്ന മഹാത്മാഗാന്ധിയുടെ വാക്കുകൾ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് നമുക്ക് കരുത്തുപകരുന്നു. ഈ വാക്കുകളുടെ ആഴവും അർത്ഥവും സാമൂഹിക പ്രതിബദ്ധതയും കണക്കിലെടുത്ത് അസംപ്ഷൻ എ. യു .പി സ്കൂൾ സമൂഹത്തോടൊപ്പം ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടാറുണ്ട്. എല്ലാവർഷവും ലഹരിവിരുദ്ധദിനം അതിൻറതായ അർത്ഥത്തിൽ ആചരിക്കുന്നു .ഈവർഷം കോറോണോ വൈറസ് ആക്രമണം മൂലം ലോക്ഡൗണിൽ പെട്ട് ഏവരും വീടുകളിൽ ആയിരിക്കുമ്പോഴും ലഹരി എത്രമാത്രം സമൂഹത്തെ വരിഞ്ഞു മുറുക്കിയിരിക്കുന്നു എന്നകാര്യം നാമെ ല്ലാവരും കണ്ടതാണ്. അതുകൊണ്ടുതന്നെ ഈ ലഹരിവസ്തുക്കളുടെ കരാള ഹസ്തത്തിൽ നിന്നും സമൂഹത്തെ രക്ഷിക്കേണ്ട ഉത്തരവാദിത്വം കൊച്ചു മക്കളിലേക്കും പകർന്നു കൊടുക്കുക എന്ന ഉദ്ദേശത്തോടുകൂടി പലവിധ പ്രവർത്തനങ്ങൾ ഓൺലൈൻ വഴി ന നമ്മുടെ സ്കൂളുകളിലും ചെയ്യുകയുണ്ടായി. ലഹരി വിരുദ്ധ പോസ്റ്റർ, ലഹരിവിരുദ്ധ സന്ദേശം ഇതെല്ലാം ഓരോ ക്ലാസുകളിലെയും കുട്ടികൾ ചെയ്യുകയും അത് ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു കുട്ടികളിൽ അവബോധം ഉണ്ടാക്കുവാൻ ശ്രമിക്കുകയും ചെയ്തു. ഗാന്ധിജയന്തി "If I have the belief that I can do it.,I shall surely acquire the capacity to do it even if I may not have it at the beginning." ആർഷഭാരതത്തെ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിൻ്റ കരാളഹസ്തങ്ങളിൽ നിന്നും മോചിപ്പിക്കുവാൻ മനസ്സും ശരീരവും അർപ്പിച്ച മഹാത്മാഗാന്ധിയുടെ വാക്കുകളാണിവ. ആ ധീര ദേശസ്നേഹിയുടെ കരുത്തും ശുഭാപ്തി വിശ്വാസവും എല്ലാം ഈ വാക്കുകളിൽ പ്രകടമാണ് . തികഞ്ഞ മനുഷ്യസ്നേഹിയായ ഗാന്ധിജിയുടെ (150 -) ജന്മദിനമാണ് 2020 ഒക്ടോബർ 2 ന് നാം ആഘോഷിച്ചത്. അഹിംസാ പടവാളാക്കിയ ആ മഹാത്മാവിൻ്റ വാക്കുകൾക്കും പ്രവർത്തികൾക്കും ചിന്തകൾക്കും ഒരിക്കലും പ്രാധാന്യം കുറയുന്നില്ല. ആഘോഷങ്ങളെല്ലാം ഓൺലൈനായി തീർന്ന 2020-ലെ ഗാന്ധിജയന്തി ആഘോഷം അസംപ്ഷൻ എ.യു.പി സകൂളിലും ഓൺലൈനായി സമുചിതമായി ആഘോഷിച്ചു. ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ വർക്കി സാറിൻറെ സന്ദേശത്തോടെ ഗാന്ധി ജയന്തി ആഘോഷങ്ങൾക്ക് തുടക്കംകുറിച്ചു. ഓൺലൈനായി വിവിധ മത്സരങ്ങൾ നടത്തപ്പെട്ടു. കുട്ടി മഹാത്മാഗാന്ധിമാർ ഓരോ ക്ലാസിൽ നിന്നും അണിനിരന്നു . എൽ.പി യു.പി തലം തിരിച്ച് ഇംഗ്ലീഷിലും മലയാളത്തിലും പ്രസംഗമത്സരവും ഉണ്ടായിരുന്നു. കുട്ടികൾ വളരെ ആവേശത്തോടെ കൂടി മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയികൾക്ക് ഓൺലൈൻ ട്രോഫികൾ സമ്മാനിക്കുകയും ചെയ്തു.കാലം അതിൻ്റെ യവനികക്കുള്ളിൽ മറഞ്ഞാലും ഗാന്ധിജിയുടെ ആശയങ്ങൾക്കും ആദർശങ്ങൾക്കും ഒരിക്കലും കോട്ടംതട്ടാതെ അത് വരും തലമുറയ്ക്ക് കൈ മാറേണ്ടതും പിന്തുടരേണ്ടതും ഉണ്ട് എന്നും ഉള്ള ചിന്ത ഏവരിലും ജനിപ്പിക്കുവാൻ ഗാന്ധി ജയന്തി ആഘോഷങ്ങൾക്ക് സാധിച്ചു. ലോക ഫോട്ടോഗ്രാഫി ദിനം ഒരു വാക്കോ കുറിപ്പോ ഇല്ലാതെ വികാരങ്ങളെ വർണ്ണിക്കുവാൻ ഒരു 'ഫോട്ടോ ' പോലെ ശക്തമായ ആയ മറ്റൊരു മാധ്യമം വേറൊന്നില്ല . കടന്നുപോയ ഒരു നിമിഷത്തിൻ്റെ മൂല്യം തിരിച്ചറിയുവാൻ ഒരു ഫോട്ടോ മാത്രം മതിയാകും. സാഹചര്യങ്ങളെ അതേ തീവ്രതയിൽ അറിയിക്കുന്നതിനുളള ഒരു 'ക്ലിക്കിൻ്റ ' കഴിവ് അത്രമേൽ മൂല്യം ഉള്ളതുകൊണ്ടാവാം, ഈ സ്മാർട്ട് യുഗത്തിൽ പോലും ഫോട്ടോഗ്രാഫി മനുഷ്യനുമായി വൈകാരികമായി ഇത്ര അടുത്തു നിൽക്കുന്നത്. ഫോട്ടോഗ്രാഫിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കണ്ടുപിടിത്തമായിരുന്നു, 1837 ൽ ലൂയിസ് ഡാഗുറെ എന്ന ഫ്രഞ്ചുകാരൻ്റ 'ഡാഗുറെ ടൈപ്പ് ' കണ്ടുപിടിത്തം. ഇത് ലോകം അംഗീകരിച്ചതിൻ്റെ ഓർമ്മയ്ക്കായിട്ടാണ്, ആഗസ്റ്റ് 19 ലോക ഫോട്ടോഗ്രാഫി ദിനമായി ആചരിക്കുന്നത്. മികച്ച ഒരു സ്മാർട്ട്ഫോൺ ഉള്ള ഓരോരുത്തരും ഫോട്ടോഗ്രാഫറായി മാറി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ,ഈ കോവിഡ് മഹാമാരിയുടെ കാലം, ഫോട്ടോഗ്രാഫിയെ കൂടുതൽ ജീവസുറ്റതും മിഴിവുറ്റതും ആക്കിത്തീർത്തു. ഈ വർഷത്തെ ഫോട്ടോഗ്രാഫി ദിനം, ബത്തേരി അസംപ്ഷൻ എ. യു.പി സ്കൂളും മികവുറ്റതാക്കി. വിദ്യാലയ അന്തരീക്ഷം നഷ്ടമായ കുരുന്നുകൾ ചുറ്റുപാടുകളെ ക്യാമറക്കണ്ണുകളിൽ ആക്കുവാൻ ലഭിച്ച അവസരം വളരെ നന്നായി പ്രയോജനപ്പെടുത്തി. പല വിദ്യാർത്ഥികളും വളരെ മികച്ച നിരവധി ഫോട്ടോകൾ അയച്ചു തരികയുണ്ടായി. അതുകൊണ്ടുതന്നെ ഫോട്ടോകളുടെ ബാഹുല്യം വിധിനിർണയത്തിന് പോലും അല്പം പ്രയാസം സൃഷ്ടിച്ചു. മികവും മനോഹാരിതയും വൈദഗ്ധ്യവും മാറ്റുരച്ച മികച്ച പോരാട്ടത്തിനൊടുവിൽ ഫിഫ്ത് എ ക്ലാസിലെ സാരംഗ് ഒന്നാമതെത്തി. (ബാക്കി കുട്ടികളുടെ പേരുകൾ ഉൾപ്പെടുത്തി വിപുലീകരിക്കുക) ഫോട്ടോഗ്രാഫി മത്സരത്തോടൊപ്പം കൊളാഷ് മത്സരവും നടത്തപ്പെടുകയുണ്ടായി .അതിൽ വിജയികളായവരെയും സ്കൂൾ അനുമോദിക്കുകയ്ക്കായി. ക്യാമറയെ ജീവനെക്കാളേറെ സ്നേഹിച്ചവരും സ്വന്തം ജീവൻ നഷ്ടമാകുമ്പോഴും ക്യാമറയെ നെഞ്ചോട് ചേർത്ത് ജീവൻ വെടിഞ്ഞ വരെയും കൂടി ഓർക്കുവാൻ ഉള്ള ഒരു സുദിനമാണ് ലോക ഫോട്ടോഗ്രാഫി ദിനം. ഈ ദിനത്തെ നല്ലരീതിയിൽ പ്രയോജനപ്പെടുത്തുവാൻ കഴിഞ്ഞതിൻ്റെ ചാരിതാർത്ഥ്യം ഇതിൻ്റ പിന്നിൽ പ്രവർത്തിച്ച സി.ലിൻസിക്കും ഷിമിൽ സാറിനും അവകാശപ്പെടാവുന്നതാണ്. ഓസോൺ ദിനാചരണം ജീവൻറെ പുതപ്പായ ഓസോൺ പാളിയെ സംരക്ഷിക്കേണ്ടതിൻ്റ ആവശ്യകതയെ ഉദ്ബോധിപ്പിച്ചു കൊണ്ടാണ്, 1994 മുതൽ സെപ്റ്റംബർ 16 ഓസോൺ ദിനമായി ആയി ആചരിക്കുവാൻ ഐക്യരാഷ്ട്ര സംഘടന തീരുമാനിച്ചത് . മനുഷ്യകുലത്തിനു മാത്രമല്ല ഭൂമിയിലെ സമസ്ത ജീവജാലങ്ങളുടെയും നിലനിൽപ്പിനാധാരമായ ഓസോൺപാളിയുടെ സംരക്ഷണത്തിന് ഉതകുന്ന രീതിയിൽ മനുഷ്യൻറെ പ്രവർത്തനങ്ങളെ ക്രമീകരിക്കേണ്ടതിൻ്റ ആവശ്യകതയെയാണ് ഓരോ ഓസോൺദിനവും ഓർമിപ്പിക്കുന്നത്. ഓസോൺ പാളിയുടെ യുടെ ശോഷണത്തിൻ്റ തിക്താനുഭവങ്ങൾ ഓരോ ദിനവും ഓരോ ജനതയും അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നു. സൂര്യാഘാതം മുതൽ ത്വക്ക് ക്യാൻസർ വരെ വിളനാശം മുതൽ വെള്ളപ്പൊക്കവും വരൾച്ചയും വരെ ഓസോൺ ശോഷണത്തിൻ്റ തിക്താനുഭവങ്ങളായി ആയി പരിണമിക്കുന്നു. അൾട്രാവയലറ്റ് രശ്മികളെ തടഞ്ഞു നിർത്തുന്ന ഓസോൺ കുട നശിപ്പിച്ചതിൻ്റ പ്രധാന പങ്ക് വ്യവസായവൽക്കരണത്തിനും ആഗോളവൽക്കരണത്തിനും ആണ് .മനുഷ്യൻ തൻ്റ സ്വാർത്ഥതക്ക് വേണ്ടി കെട്ടിപ്പൊക്കിയ കോൺക്രീറ്റ് മന്ദിരങ്ങളും ബ്രഹുത്തായ ശീതീകരണികളും ഓസോൺ കുടയിൽ സുഷിരങ്ങൾ ഉണ്ടാക്കിയിരിക്കുന്നു . സുഖസൗകര്യങ്ങളുടെ പേരിലും വികസനത്തിൻ്റ പേരിലും പരിസ്ഥിതി ചവിട്ടി അരയ്ക്കപ്പെട്ടപ്പോൾ പരിസ്ഥിതി പരിതാപസ്ഥിതിയിൽ ആയി തീർന്നു. കൊറോണ എന്ന മഹാമാരിയിൽപ്പെട്ട് ലോകം മുഴുവൻ നിശ്ചലമായപ്പോൾ നമ്മൾ കണ്ടതാണ് , നമ്മൾ മൂലം നഷ്ടമായ പ്രകൃതിയുടെ പച്ചപ്പും ഹരിതാഭയും തിരിച്ചുവന്നത്. വിവിധ മലിനീകാരണങ്ങളാൽ ശ്വാസംമുട്ടിയ പല നഗരങ്ങളും ജീവവായു തിരിച്ചുപിടിക്കുന്നത് നമ്മൾ അറിഞ്ഞ സത്യമാണ് .ഒന്ന് ശ്രദ്ധിച്ചാൽ, ഒന്നു മനസ്സുവെച്ചാൽ നമ്മുടെ ജീവൻ്റ കുട പൂർവ്വസ്ഥിതിയിലാക്കുവാൻ നമുക്ക് കഴിയും. ഓസോൺ ദിനത്തിൻറെ പ്രാധാന്യത്തെ ഊന്നി കാണിക്കുന്നതിനു വേണ്ടി അസംപ്ഷൻ എ.യു.പി സ്കൂൾ പോസ്റ്റർ രചനകളും ക്വിസ് മത്സരങ്ങളും നടത്തുകയുണ്ടായി. ഓസോൺ പാളിയുടെ പ്രാധാന്യം വളർന്നുവരുന്ന തലമുറയും മനസ്സിലാക്കി അതനുസരിച്ച് പ്രവർത്തിക്കുവാൻ നമ്മുടെ കുഞ്ഞുങ്ങൾക്ക് കരുത്തുപകരുന്നതാകട്ടെ ഇങ്ങനെയുള്ള ഓസോൺ ദിനാചരണങ്ങൾ. അദ്ധ്യാപക ദിനാഘോഷം അജ്ഞാന തിമിരാന്ധസ്യ ജ്ഞാനാഞ്ജന ശലാകയാ ചക്ഷുരുന്മീലിതം യേന തസ്മൈ ശ്രീ ഗുരുവേ നമ: അജ്ഞാനമാകുന്ന തിമിരം കൊണ്ട് അന്ധത ബാധിച്ച കണ്ണുകളെ ജ്ഞാനമാകുന്ന മഷി കോൽ കൊണ്ട് തുറക്കുന്നത് ഏതൊ ഗുരുവാണോആ ഗുരുവിനെ നമസ്കരിക്കുവാൻ വേണ്ടി നാം തിരഞ്ഞെടുത്തിരിക്കുന്ന ദിനമാണ് സെപ്റ്റംബർ 5. 'ഗുരു' എന്ന സംസ്കൃത പദത്തിന് അർത്ഥം അന്ധകാരം നീക്കി വെളിച്ചം പ്രസരിപ്പിക്കുന്ന വൻ എന്നാണ്.അതെ നമ്മളിലെ ഇരുട്ടിനെ ജ്ഞാനം പകർന്നുകൊണ്ട് വെളിച്ചത്തിലേക്ക് നയിക്കുന്ന ഗുരു, ഭാരതീയ വീക്ഷണം അനുസരിച്ച് ഒരു വ്യക്തിക്ക് പിതൃസ്ഥാനീയരായി ഉളള അഞ്ചുപേരിൽ ഒരാൾ ആണ്. ഗുരുവിൻ്റ ഈ മഹത്വം മനസ്സിലാക്കി കൊണ്ട് തന്നെയാണ് നാം അധ്യാപക ദിനം ആചരിക്കുന്നത് . ഭാരതം കണ്ട ഏറ്റവും പ്രഗത്ഭനും , മികച്ച അധ്യാപകനും മുൻ രാഷ്ട്രപതിയും ആയിരുന്ന ഡോക്ടർ എസ് രാധാകൃഷ്ണൻ്റ സ്മരണാർത്ഥമാണ് എല്ലാവർഷവും സെപ്റ്റംബർ 5 അധ്യാപക ദിനമായി ആചരിക്കുന്നത്. എല്ലാ വർഷവും സമുചിതമായി ആചരിക്കപ്പെടുന്ന അധ്യാപകദിനം മറ്റെല്ലാ ആഘോഷങ്ങളെയും പോലെ തന്നെ കോവിഡ് എന്ന മഹാമാരിയുടെ മുമ്പിൽ മാറ്റത്തിന് വിധേയമാക്കപ്പെട്ടു.കുഞ്ഞുങ്ങൾ തൊട്ടടുത്തില്ലാതെ ,കുഞ്ഞുങ്ങളെ കൂടാതെ അധ്യാപകർ അധ്യാപകദിനം ആചരിക്കേണ്ട ഒരു ദുർഗതി ഈ വർഷം എല്ലാ അധ്യാപകരും നേരിടേണ്ടിവന്നു. എങ്കിലും കുഞ്ഞുങ്ങൾ ഒരു അധ്യാപകനെയും മറന്നില്ല; അവർ ഡിജിറ്റൽ രൂപത്തിൽ തങ്ങളുടെ സ്നേഹാശംസകൾ നേരുകയുണ്ടായി. ആശംസ കാർഡുകളും ആശംസാ പ്രസംഗങ്ങളും, മധുരമൂറുന്ന അവരുടെ സംഭാഷണവും എല്ലാമായി അവർ ഈ വർഷത്തെ അധ്യാപക ദിനവും ഒരു അധ്യാപകനും മറക്കാൻ പറ്റാത്ത അവിസ്മരണീയമായ ഒരു ദിനമാക്കി മാറ്റി . അതെ അസംപ്ഷൻ സ്കൂളിൻറെ അഭിമാനങ്ങളായ കുരുന്നുകളും തങ്ങളുടെ ഗുരുക്കന്മാരെ അവർക്ക് കഴിയുന്നത്ര രീതിയിൽ വീരോചിതമായി തങ്ങളുടെ അധ്യാപകരെ ഓർക്കുകയും നവമാധ്യമങ്ങളിലൂടെ തങ്ങൾക്ക് കഴിയുന്നത്ര രീതിയിൽ ആശംസകൾ കൈമാറുകയും ആ ദിനത്തിൻ്റ എല്ലാ മംഗളങ്ങളും നേരുകയും ചെയ്യുകയുണ്ടായി.
|