"സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 36: വരി 36:
സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും , അദ്ധ്യാപകരും , അനദ്ധ്യാപകരും പ്രസ്തുത ചടങ്ങിൽ പങ്കാളികളായി.
സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും , അദ്ധ്യാപകരും , അനദ്ധ്യാപകരും പ്രസ്തുത ചടങ്ങിൽ പങ്കാളികളായി.


ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം കൂടുതൽ ചിത്രങ്ങൾ കാണുന്നതിനായി ചിത്രശാല സന്ദർശിക്കുക
ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം കൂടുതൽ ചിത്രങ്ങൾ കാണുന്നതിനായി [[സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./ചിത്രശാല#.E0.B4.AB.E0.B4.B8.E0.B5.8D.E0.B4.B1.E0.B5.8D.E0.B4.B1.E0.B5.8D .E0.B4.B2.E0.B5.81.E0.B4.95.E0.B5.8D.E0.B4.95.E0.B5.8D .E0.B4.AA.E0.B5.8B.E0.B4.B8.E0.B5.8D.E0.B4.B1.E0.B5.8D.E0.B4.B1.E0.B5.BC .E0.B4.AA.E0.B5.8D.E0.B4.B0.E0.B4.95.E0.B4.BE.E0.B4.B6.E0.B4.A8.E0.B4.82|ചിത്രശാല]] സന്ദർശിക്കുക


=== ലിറ്റിൽ കൈറ്റ്സ് ഫിലിം വർക്ക് ഷോപ്പ് ===
=== ലിറ്റിൽ കൈറ്റ്സ് ഫിലിം വർക്ക് ഷോപ്പ് ===

10:43, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

19068-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്19068
യൂണിറ്റ് നമ്പർLK/2018/19068
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരുരങ്ങാടി
ഉപജില്ല പരപ്പനങ്ങാടി
ലീഡർസൂരജ്. കെ
ഡെപ്യൂട്ടി ലീഡർഅനശ്വര. ടി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഉല്ലാസ് . യു. ജി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സംഗീത. സി. പി
അവസാനം തിരുത്തിയത്
13-03-202219068-wiki

കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്‌വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഖലകളിലാണ് പരിശീലനം.

ലിറ്റിൽ കൈറ്റ്സ്

അനുദിനം വളർന്നുകൊണ്ടിരിക്കുന്ന സാങ്കേതികത, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഹൈടെക് സംവിധാനങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുന്ന പൊതുവിദ്യാലയങ്ങൾ, വിദ്യാർത്ഥികളുടെ സാങ്കേതിക പരിജ്ഞാനം അതിനൊപ്പം മുന്നേറാനും, ചിന്തകൾ അതിനു മുമ്പേ പറക്കാനും ഉതകുന്ന വിധത്തിൽ ഒരു സംഘം വിദ്യാർത്ഥികളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ വള്ളിക്കുന്ന് സി.ബി.ഹയർ സെക്കന്ററി സ്കൂൾ 2018 -19 വർഷത്തിൽ ലിറ്റിൽ കൈറ്റ്സ് ആരംഭിച്ചു. മുൻ വർഷങ്ങളിലെ 'ഹായ് സ്കൂൾ കുട്ടിക്കൂട്ടം' പദ്ധതിയിലെ അംഗങ്ങളുടെ പ്രവർത്തന മികവും ആവേശവും ലിറ്റിൽ കൈറ്റ്സിന്റെ തുടർപ്രവർത്തനങ്ങൾക്ക് മാറ്റ് കൂട്ടുകയും ചെയ്തു. സ്കൂളിലെ ഹൈടെക് സംവിധാനങ്ങൾ സംരക്ഷിക്കുന്നതിലും സാങ്കേതിക പരിജ്ഞാനം വർധിപ്പിക്കുന്നതിനും സാധിച്ചു എന്നതിലുപരി സ്കൂളിൽ പ്രവർത്തിക്കുന്ന മറ്റേതൊരു ക്ലബിനെക്കാളും കൂടുതൽ, വിദ്യാർഥികളിലേക്കും പൊതുജനങ്ങളില്ലേക്കുമിറങ്ങി മികവുറ്റ, വേറിട്ട പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ ടീം ലിറ്റിൽ കൈറ്റ്സിന് സാധിച്ചു എന്നതിൽ അഭിമാനിക്കുന്നു.

ലിറ്റിൽ കൈറ്റ്സ് അവാർഡ് 2019

മികച്ച ലിറ്റിൽ കൈറ്റ് യൂണിറ്റിനുള്ള ജില്ലാതല ഒന്നാം സമ്മാനം തിരുവനന്തപുരത്ത് വച്ച് നടന്ന അവാർഡ് ദാന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി ശ്രീ.സി.രവീന്ദ്രനാഥിൽ നിന്നും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും ഹെഡ്മിസ്ട്രസ് രമ പാറോൽ, കൈറ്റ് മാസ്റ്റർ ഉല്ലാസ് യു.ജി., കൈറ്റ് മിസ്ട്രസ് സംഗീത സി.പി. എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

ന്യൂസ് വീഡിയോ

2021-22

ഫസ്റ്റ് ലുക്ക് പോസ്റ്റർ

ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം

ലിറ്റിൽ കൈറ്റ്സ് പി.ടി. എ. സഹകരണത്തോടെ നിർമ്മിക്കുന്ന വീഡിയോ മ്യൂസിക്കൽ ആൽബത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം 2022 ഫെബ്രുവരി 26 ന്യൂഡൽഹി സി.ബി.എച്ച് .എസ് .എസ്. മൾട്ടിമീഡിയ തിയ്യേറ്ററിൽ വച്ച് നടന്നു.

പ്രകാശന കർമ്മം നിർവ്വഹിച്ചത് സ്കൂളിലെ സീനിയർ അദ്ധ്യാപകനായ ശ്രീ. രവീന്ദ്രൻ വി.സി. അവറുകളാണ്. ഔപചാരിക ചടങ്ങിൽ ഹെഡ് മാസ്റ്റർ ശ്രീ. രമേശൻ ടി. തയ്യിൽ, സീനിയർ അസിസ്റ്റന്റ് ശ്രീ. മനോജ്.കെ.ടി., കൈറ്റ് മാസ്റ്റർ ശ്രീ. ഉല്ലാസ്. യു.ജി., കൈറ്റ് മിസ്ട്രസ് ശ്രീമതി. സംഗീത. സി.പി. എന്നിവർ പങ്കെടുത്തു.

സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും , അദ്ധ്യാപകരും , അനദ്ധ്യാപകരും പ്രസ്തുത ചടങ്ങിൽ പങ്കാളികളായി.

ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം കൂടുതൽ ചിത്രങ്ങൾ കാണുന്നതിനായി ചിത്രശാല സന്ദർശിക്കുക

ലിറ്റിൽ കൈറ്റ്സ് ഫിലിം വർക്ക് ഷോപ്പ്

2022 മാർച്ച് 8 ന് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കായി ഒരു ഫിലിം വർക്ക് ഷോപ്പ് സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ബഹു. പി.ടി.എ. പ്രസിഡണ്ട് ശ്രീ. സുരേന്ദ്രൻ പനോളി അവറുകൾ നിർവ്വഹിച്ചു. സെഷനുകൾ കൈകാര്യം ചെയ്തത് ശ്യാം സർ ആണ് . ഹെഡ്മാസ്റ്റർ രമേശൻ ടി. തയ്യിൽ, കൈറ്റ് മാസ്റ്റർ ഉല്ലാസ്. യു.ജി. എന്നിവർ പങ്കെടുത്തു. പരിപാടിയിൽ നിന്നും വിദ്യാർത്ഥികൾക്ക് ഫിലിം നിർമ്മാണവുമായി ബന്ധപ്പെട്ട അഭിനയം, സംവിധാനം, ക്യാമറ, എഡിറ്റിംഗ് തുടങ്ങിയ മേഖലകളിലെ സംശയങ്ങൾ തീർക്കുന്നതിനും കാര്യങ്ങൾ മനസ്സിലാക്കുന്നതിനും പ്രയോജനമായി. ഈ പ്രോഗ്രാമിൽ നിന്നും ലിറ്റിൽ കൈറ്റ്സ് പി.ടി.എ. സഹകരണത്തോടെ നിർമ്മിക്കുന്ന മ്യൂസിക്കൽ ആൽബത്തിലേക്ക് താത്പര്യമുള്ള വിദ്യാർത്ഥികളുടെ സെലക്ഷനും നടത്തി.

ലിറ്റിൽ കൈറ്റ്സ് ഫിലിം വർക്ക് ഷോപ്പ്, കൂടുതൽ ചിത്രങ്ങൾ കാണുന്നതിനായി ചിത്രശാല സന്ദർശിക്കുക

2020-21

2019-20

കുട്ടി റിപ്പോർട്ടേഴ്‌സ്

ഫോട്ടോഗ്രാഫർമാർക്കൊപ്പം നിന്ന് ഫോട്ടോ എടുക്കുന്ന ലിറ്റിൽ കൈറ്റ്സ്

കൈറ്റ് ഹൈടെക് പദ്ധതിയുടെ ഭാഗമായി വിദ്യാലയങ്ങൾക്ക് നൽകിയ DSLR ക്യാമറ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളുടെ പരിശീലനത്തിന് സ്‌കൂളിൽ നിന്നും തിരഞ്ഞെടുത്ത മൂന്ന് വിദ്യാർത്ഥികളെ അയച്ചു. പരിശീലനം പൂർത്തിയാക്കി അടുത്ത ദിവസം (2019 ഡിസംബർ 28) തന്നെ സ്‌കൂളിൽ നടന്ന 1976 മുതൽ 2017 വരെയുള്ള പൂർവ്വവിദ്യാർത്ഥികളുടെ ഒരു ദിവസം മുഴുവൻ നീണ്ടു നിന്ന 'മഹാസംഗമം' പരിപാടിയുടെ രാവിലെ മുതലുള്ള ഫോട്ടോകൾ വളരെ മനോഹരമായി പകർത്തികൊണ്ട് DSLR ക്യാമറ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് ന് സ്‌കൂളിൽ ആരംഭിക്കാൻ സാധിച്ചു എന്നതും ടീം ലിറ്റിൽ കൈറ്റ്സ് ന് ഒരു മുതൽ കൂട്ടായി.

ലിറ്റിൽ കൈറ്റ്സ് ഐ.ഡി. കാർഡ്

മുഴുവൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും വളരെ മനോഹരമായി ഡിസൈൻ ചെയ്ത ലിറ്റിൽ കൈറ്റ്സ് ഐ.ഡി. കാർഡ് നൽകി, ഐ.ഡി.കാർഡിന്റെ വിതരണോൽഘാടനം ബഹുമാനപെട്ട ഹെഡ് മിസ്ട്രസ് ശ്രീമതി. രമ പാറോൽ നിർവഹിച്ചു.

ലിറ്റിൽ കൈറ്റ്സ് ബോർഡ്

ലിറ്റിൽ കൈറ്റ്സ് ബോർഡ് സ്‌കൂളിന് മുമ്പിൽ സ്ഥാപിച്ചു. അതോടൊപ്പം സ്‌കൂളിലെ എല്ലാ പ്രധാന ക്ലബ്ബുകളുടെയും പല സ്ഥലങ്ങളിലായി സ്ഥാപിച്ചിരുന്ന ബോർഡുകൾ എല്ലാം ഒന്നിച്ചു മനോഹരമായ ബോർഡ് ആക്കി മാറ്റാനും ലിറ്റിൽ കൈറ്റ്സ് ന് സാധിച്ചു. ഇതിനായി മാനേജ് മെന്റിന്റെ സഹായവും ലഭിച്ചു.

ഐ.ടി.ക്ലാസ് @ എസ്. എസ്. എൽ. സി. ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് പരിശീലനം ലഭിച്ച മേഖലകളിൽ, പത്താം തരം പാഠഭാഗങ്ങളിൽ പ്രാക്ടിക്കൽ പരീക്ഷക്ക് ആവശ്യമായവയിൽ എസ്. എസ്. എൽ. സി. ക്യാമ്പിൽ വിദ്യാർത്ഥികൾക്ക് ലിറ്റിൽ കൈറ്റ്സ് പ്രത്യേകം ക്ലാസുകൾ സംഘടിപ്പിച്ചു. ഓരോ പ്രാക്ടിക്കൽ ചോദ്യങ്ങളും എങ്ങനെ ചെയ്യാം എന്നതിനെകുറിച്ച് വിദ്യാർത്ഥികളിൽ വ്യക്തമായ ധാരണ കൈവരിക്കുന്നതിനും സംശയങ്ങൾ ദൂരീകരിക്കുന്നതിനും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ഈ പ്രവർത്തനം വളരെയധികം ഉപയോഗപ്രദമാവുകയും ചെയ്തു.

മുൻ വർഷങ്ങളിലെ ചോദ്യശേഖര വിതരണം

പത്താം തരം വിദ്യാർത്ഥികൾക്കായി എസ്. എസ്. എൽ. സി. മുൻ വർഷങ്ങളിലെ പരീക്ഷയുടെ തീയ്യറി ചോദ്യങ്ങളും ഉത്തരവും, അതുപോലെ പ്രാക്ടിക്കൽ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ എങ്ങനെ ചെയ്യാം എന്നുള്ളതിന്റെ വീഡിയോ യും ശേഖരിച്ച് ലിറ്റിൽ കൈറ്റ്സ് എല്ലാ ക്ലാസ് മുറികളിലെയും ലാപ്ടോപ്പുകളിൽ കോപ്പി ചെയ്തു കൊടുത്തു, ഇത് ഐ.ടി. പാഠഭാഗങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകർക്കും പത്താം തരം വിദ്യാർത്ഥികൾക്കും വളരെയധികം ഉപകാരപ്പെടുന്നു.

വിക്‌ടേഴ്‌സ് വിദ്യാർഥികളിലേക്ക്

സ്കൂളിനായി ലഭിച്ച TV ഉല്ലാസ് .യു ജി. രമേശൻ . ടി. തയ്യിൽ എന്നിവർ ചേർന്ന് ഏറ്റുവാങ്ങുന്നു
വായനാമൂലയോടു ചേർന്ന് സ്ഥാപിച്ച ടി.വി. വീക്ഷിക്കുന്ന വിദ്യാർത്ഥികൾ

കൈറ്റ് സ്‌കൂളിന് നൽകിയ 43'' ടെലിവിഷൻ ഓപ്പൺ ഓഡിറ്റോറിയത്തിൽ വായനമൂലയോട് ചേർന്ന് സ്ഥാപിക്കുകയും ഒഴിവു സമയങ്ങളിൽ വിദ്യാർത്ഥികൾക്ക് വിക്‌ടേഴ്‌സ് ചാനൽ പരിപാടികൾ വീക്ഷിക്കുന്നതിനുള്ള അവസരമൊരുക്കി. ടെലിവിഷൻ കൃത്യമായി ഉപയോഗപ്പെടുത്തുന്നതിനും പരിപാലിക്കുന്നതിനുമുള്ള ചുമതല തിരഞ്ഞെടുത്ത ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് നൽകുകയും ചെയ്തു.

മികവുകളും വാർത്തകളും വിക്‌ടേഴ്‌സ്‌ലേക്ക്

സ്‌കൂളിന് ലഭിച്ച ക്യാമറ ഉപയോഗിച്ച് പരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റ്സ് സ്‌കൂളിൽ നിന്നും വാർത്താചിത്രീകരണം നടത്തുകയും അത് വിക്‌ടേഴ്‌സ് ചാനലിലേക്ക് അപ്‌ലോഡ് ചെയ്യുകയും ചെയ്തു.

സ്‌കൂൾ പഠനയാത്രയിൽ സ്‌കൂളിലെ DSLR ക്യാമറ ഉപയോഗിച്ചെടുത്ത ഫോട്ടോ

പഠനയാത്ര സി.ഡി.യിൽ

സ്‌കൂൾ പഠനയാത്രയിൽ സ്‌കൂളിലെ DSLR ക്യാമറ ഉപയോഗിച്ചെടുത്ത ഫോട്ടോകൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ kdenlive വീഡിയോ എഡിറ്ററിന്റെ സഹായത്തോടെ വീഡിയോ ആക്കിമാറ്റി വിദ്യാർത്ഥികൾക്ക് വിതരണം ചെയ്‌തു.

ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് ഐ.ടി. പരിശീലനം

സി.ബി.എച്.എസ്.എസ്. വള്ളിക്കുന്ന് ലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സ്കൂളിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് ഐ.ടി. പരിശീലനം നൽകുന്നതിന്റെ സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണത്തിനായി ഉപയോഗിച്ച പോസ്റ്റർ.

സ്കൂളിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് ഐ.ടി. പരിശീലനം നൽകാൻ ലിറ്റിൽ കൈറ്റ്സ് തീരുമാനിക്കുകയും അതിനായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് കൈറ്റ് മാസ്റ്റേഴ്സ് പ്രത്യേകം നിർദ്ദേശങ്ങളും നൽകി അതിന്റെ അടിസ്ഥാനത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പ്രത്യേക ഐ.ടി. പരിശീലനം നൽകിവരുന്നു. ലിറ്റിൽ കൈറ്റ്സ് ന് മികച്ച പ്രതികരണവും പ്രോത്സാഹനവും നേടാൻ സഹായകമായി.

Film festival Poster

ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവൽ

സെലക്ട് ചെയ്ത നിരവധി നല്ല സിനിമകൾ ഉൾപ്പെടുത്തി സ്കൂൾ മൾട്ടീമീഡിയ തീയേറ്ററിൽ വച്ച് മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന ചിൽഡ്രൻ ഫിലിം ഫെസ്റ്റിവൽ ഫിബ്രുവരി 15 - 17 തിയ്യതികളിലായി നടന്നു പരിപാടിയുടെ ഉത്‌ഘാടനം സിവിൽ പോലീസ് ഓഫീസർ വിപിൻ.ഒ നിർവഹിച്ചു സിവിൽ പോലീസ് ഓഫീസർ ധീരജ്, കൈറ്റ് മാസ്റ്റർ ഉല്ലാസ്, കൈറ്റ് മിസ്ട്രസ് സംഗീത എന്നിവർ സംസാരിച്ചു.

നിരവധി വിദ്യാർത്ഥികൾ സിനിമകൾ കാണുന്നതിനും മനസ്സിലാക്കുന്നതിനുമായി എത്തിച്ചേർന്നു. പരിപാടികളുടെ പൂർണമായ ഏകോപനവും നടത്തിപ്പും നിയന്ത്രണവും ലിറ്റിൽ കൈറ്റ്സ് ഭംഗിയായി നിർവഹിച്ചു.

ഫിലിം ഫെസ്റ്റിവൽ വീക്ഷിക്കുന്ന വിദ്യാർത്ഥികൾ
ഫിലിം ഫെസ്റ്റിവൽ പരിപാടിയുടെ ഉത്‌ഘാടനം സിവിൽ പോലീസ് ഓഫീസർ വിപിൻ.ഒ നിർവഹിക്കുന്നു

ഇൻഡസ്ട്രിയൽ വിസിറ്റ്

സി.ബി.എച്.എസ്.എസ്. വള്ളിക്കുന്ന് ലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് പരിശീലനത്തിന്റെ ഭാഗമായി അവർ പഠിച്ച പ്രോഗ്രാമിങ്, ഇലക്ട്രോണിക്സ്, റോബോട്ടിക്‌സ് സംവിധാനങ്ങളുടെ പ്രവർത്തനങ്ങളും ഉപയോഗവും നേരിൽ കണ്ടു മനസിലാക്കുക, അടുത്തറിയുക എന്നീ ഉദ്ദേശങ്ങളോടെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കായി ഒരു ഇൻഡസ്ട്രിയൽ വിസിറ്റ് നടത്തി.

2019 ഫെബ്രുവരി 15 ന് കാക്കഞ്ചേരി കിൻഫ്ര ടെക്നോപാർക്കിലേക്കായിരുന്നു യാത്ര, Glister Sachet India Pvt. Ltd., Meriiboy Ice Creams എന്നീ സ്ഥാപനങ്ങളിൽ പോവുകയും അവിടത്തെ സംവിധാനങ്ങളെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്തു.

ടീം ലിറ്റിൽ കൈറ്റ്സ് Glister Sachet India Pvt. Ltd ന് മുമ്പിൽ

Glister Sachet India Pvt. Ltd.

തെർമോക്കോൾ പ്ലേറ്റ്, കപ്പ് അനുബന്ധ ഉത്പന്നങ്ങളുടെ നിർമാണമാണ് Glister Sachet India Pvt. Ltd. എന്ന സ്ഥാപനത്തിൽ നടക്കുന്നത് റോ മെറ്റീരിയലിൽ നിന്നും ഉത്പന്നമാവുന്നത് വരെ പൂർണ്ണമായും ഓട്ടോമാറ്റിക് ആയി ആണ് പ്രവർത്തനം ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കായി അവിടെ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളും പ്ലാന്റിന്റെ സേഫ്റ്റി മാനേജർ വിവരിച്ചു നൽകി ഇത്രയും വലിയ ഒരു യൂണിറ്റ് ആദ്യമായി കണ്ടതിന്റെ അമ്പരപ്പിലും സന്തോഷത്തിലുമായിരുന്നു ഓരോ വിദ്യാർത്ഥിയും.

പ്രോഗ്രാം അധിഷ്ഠിത പ്രവർത്തനങ്ങളെകുറിച്ച് വളരെ നന്നായി മനസ്സിലാക്കുന്നതിന് ഓരോ വിദ്യാർത്ഥിക്കും സാധിച്ചു, സ്ഥാപനത്തിന്റെ മാനേജർ വൈശാഖ് ,മറ്റു ജീവനക്കാർ എന്നിവർ വളരെ നല്ല രീതിയിൽ ഞങ്ങളോട് സഹകരിച്ച അവോരോട് നന്ദിയും പറഞ്ഞ ഞങ്ങൾ അവിടെനിന്നിറങ്ങി.

Glister Sachet India Pvt. Ltd. ൽ നിന്നും പുറത്തിറങ്ങിയ ഞങ്ങൾ കുറച്ച സമയം കിൻഫ്ര ടെക്നോപാർക്കിന്റെ ചുറ്റുപാടുമുള്ള പ്രകൃതിമനോഹരമായ ദൃശ്യങ്ങൾ ആസ്വദിക്കുന്നതിനും കിൻഫ്രയ്ക്കുള്ളിൽ പ്രവർത്തിക്കുന്ന നിരവധി സ്ഥാപനങ്ങൾ പരിചയപെടുത്തുന്നതുമായി നടന്നു.

അതിനു ശേഷം ഐസ് ക്രീം നിർമാണ സ്ഥാപനത്തിലേക്ക് ഞങ്ങൾ നടന്നു നീങ്ങി.

ടീം ലിറ്റിൽ കൈറ്റ്സ് @ Meriiboy ice cream factory
പ്ലാന്റിൽ കയറാൻ തയ്യാറായി നിൽക്കുന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ കൈറ്റ് മാസ്റ്ററോടൊപ്പം

Meriiboy ice cream

കിൻഫ്രയിൽ Meriiboy ice cream ലേക്ക് എത്തിയ ഞങ്ങളെ എല്ലാവരെയും അസംബ്ലി പോയിന്റിൽ നിർത്തി അവിടെ പ്ലാന്റിൽ പാലിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ചു എല്ലാവരും വൃത്തിയോടെ ഉള്ളിൽ കയറണം ക്യാപ് ഫേസ് മാസ്ക് എന്നിവ അവർ നൽകി അത് ധരിക്കാനാവശ്യപ്പെട്ടു കൂടാതെ പ്ലാന്റിനുള്ളിൽ ധരിക്കാൻ പ്രത്യേക പാദരക്ഷകളും തന്നു

10 പേരടങ്ങുന്ന ഓരോ ഗ്രൂപ്പുകളായി എല്ലാവര്ക്കും കാണാനുള്ള അവസരം ഒരുക്കി എല്ലാ ഗ്രൂപ്പിനും പ്ലാന്റിനുള്ളിൽ പ്രവർത്തനങ്ങൾ വിവരിച്ചു തരുന്നതിനായി പ്ലാന്റ് മാനേജർ പറഞ്ഞ ഒരു ഓഫീസ് ജീവനക്കാരൻ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു.

പ്ലാന്റിനുള്ളിൽ ആദ്യമായി ഞങ്ങളെത്തിയത് മിൽക്ക് സ്റ്റോറേജ് ടാങ്ക്നു സമീപമാണ് അവിടെ വച്ച് പാൽ നേരിട്ട് ശേഖരിക്കുന്നതിനെയും അത് സുരക്ഷിതമായി സൂക്ഷിക്കുന്നതിനെ പറ്റിയും വിശദീകരിച്ചു തന്നു. സുരക്ഷാ പരിശോധനകളെയും അവിടെ കൈകാര്യം ചെയ്യുന്ന താപനിലകളെപ്പറ്റിയും വിശദീകരിച്ചു തന്നു. അതിനു ശേഷം ഞങ്ങളെ കൊണ്ട് പോയത് പാസ്റ്റെയറിസഷൻ ചേംബറിനടുത്തേക്കാണ് അവിടെ നടക്കുന്ന പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു തന്നു.

ഐസ് ക്രീം നിർമാണത്തിന് മുമ്പുള്ള പ്രവർത്തനം വരെ അടുത്തതായി വിശദീകരിച്ചു. ഫ്ലാവിയർകളും കളർ ഉം ചേർക്കുന്ന ഭാഗവും അതിനെ കുറിച്ചും പറഞ്ഞു തന്നു. അടുത്തതായി ഐസ് ക്രീം നിർമാണ വിഭാഗമാണ് കാണിച്ചു തന്നത് അവിടെ ഐസ് ക്രീം നിർമാണം നടക്കുന്നുണ്ടായിരുന്നു.

അടുത്തതായി ഐസ് ക്രീം ഫില്ലിംഗ് സെഷൻ ലേക്കാണ് ഞങ്ങൾ പോയത് അവിടെ നിർമാണം പൂർത്തിയായ ഐസ് ക്രീം ടിന്നുകളിൽ പാക്ക് ചെയ്യുന്നുണ്ടായിരുന്നു -50C യിൽ ആണ് നിർമ്മാണസമയം അതിന്റെ താപനില എന്നും പറഞ്ഞു. അവസാനമായി ഞങ്ങളെ കൂട്ടിക്കൊണ്ടുപോയത് കോൾഡ് സ്റ്റോറേജ് ലേക്കാണ്. മൈനസ് 18 ഡിഗ്രി സെൽഷ്യസ്സിലുള്ള കോൾഡ് സ്റ്റോറേജ്ന് ഉള്ളിലൂടെ ഉള്ള യാത്ര എല്ലാവര്ക്കും നവ്യാനുഭവമായി.

കോൾഡ് സ്റ്റോറേജിൽ ഉള്ള ഐസ് ക്രീം ക്വാളിറ്റി പരിശോധനകൾക്കു ശേഷം വിതരണത്തിന് തയ്യാറാവുന്നു. വളരെ സന്തോഷത്തോടെ എല്ലാ ഗ്രൂപ്പുകളും പ്ലാന്റിൽ നിന്നും പുറത്തിറങ്ങി, ഞങ്ങൾക്ക് അവരുടെ ഉപഹാരമായി എല്ലാവര്ക്കും ഒരു കോൺ ഐസ് ക്രീം നൽകി. അതും കഴിച്ച് പ്ലാന്റ് മാനേജർ ബെവിൻ മറ്റു സ്റ്റാഫ് എന്നിവർക്ക് നന്ദിയും പറഞ്ഞ ഞങ്ങൾ സ്കൂളിലേക്ക് യാത്ര തിരിച്ചു.

ഐസ് ക്രീം യൂണിറ്റ് പ്രവർത്തനങ്ങൾ കണ്ടു മനസ്സിലാക്കിയതിൽ നിന്നും അവിടുത്തെ എല്ലാ മെഷീനുകളും പ്രോഗ്രാം അധിഷ്ട്ടിധമാണെന്നും ഓട്ടോമാറ്റിക് ഇലക്ട്രോണിക് സംവിധാനങ്ങളാണ് അവിടെ താപനില നിയന്ത്രിക്കുന്നതെന്നും മനസ്സിലാക്കാൻ ടീം ലിറ്റിൽ കൈറ്റ്സിനായി.

2018-19

സമൂഹ മാധ്യമങ്ങൾ വഴി പ്രചാരണത്തിന് തയ്യാറാക്കിയ പരസ്യം.

എസ്.എസ്. എൽ. സി. പരീക്ഷ ഫലം

എസ്.എസ്. എൽ. സി. ഫലപ്രഖ്യാപന ദിവസം സ്‌കൂളിലെ മുഴുവൻ പത്താംതരം വിദ്യാർത്ഥികൾക്കും ഫലം അറിയുന്നതിനുള്ള സംവിധാനം സ്‌കൂളിൽ ലിറ്റിൽ കൈറ്റ്സ് ഒരുക്കി. പ്രിന്റൗട്ട് ഉൾപ്പെടെ സേവനം പൂർണമായും സൗജന്യമായിരുന്നു. ലിറ്റിൽ കൈറ്റ്സ് ന്റെ ഈ സേവനത്തെക്കുറിച് ഫലപ് രഖ്യാപനത്തിനു മുമ്പേ ഇതിന്റെ പരസ്യം വാട്ട്സ് ആപ്പ്, ഫേസ് ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ വഴി വൻ പ്രചാരം ലഭിക്കുകയും ചെയ്തു. അത് ലിറ്റിൽ കൈറ്റ്സ് ന്റെ ആത്മവിശ്വാസം വർധിപ്പിച്ചു.

പ്ലസ് ടു പരീക്ഷ ഫലം

എസ്.എസ്. എൽ. സി. പരീക്ഷ ഫലം സൗജന്യസേവനം വിജയകരമായതിന്റെ ആവേശത്തിൽ പ്ലസ് ടു പരീക്ഷ ഫലവും സമാന രീതിയിൽ നല്കാൻ ലിറ്റിൽ കൈറ്റ്സ് തീരുമാനിക്കുകയും അതിനുള്ള സൗകര്യങ്ങൾ ഒരുക്കി സമൂഹ മാധ്യമങ്ങൾ വഴി പ്രചാരണം നൽകുകയും ചെയ്തു, ഫലപ്രഖ്യാപന ദിവസം പ്ലസ് ടു വിദ്യാർത്ഥികൾക്ക് ഫലം പ്രിന്റൗട്ട് ഉൾപ്പെടെ സ്‌കൂളിൽ നിന്നും സൗജന്യമായി നൽകി.

സമൂഹ മാധ്യമങ്ങൾ വഴി പ്രചാരണത്തിന് തയ്യാറാക്കിയ പരസ്യം.

ഓൺലൈൻ ഹെല്പ് ഡെസ്ക്

ഫലപ്രഖ്യാപന ദിവസത്തെ സേവനത്തിന്റെ ആത്മവിശ്വാസത്തിൽ, പുതിയൊരു പ്രവർത്തനം ഏറ്റെടുക്കാൻ ലിറ്റിൽ കൈറ്റ്സ് തീരുമാനിച്ചു. രക്ഷിതാക്കളുടെ സംശയങ്ങൾ ദൂരീകരിച്ച പ്ലസ് വണ്ണിനുള്ള അപേക്ഷ ഏകജാലക സംവിധാനം വഴി സമർപ്പിക്കാൻ വേണ്ടി സ്കൂളിൽ പ്രത്യേകമായി ഒരു ഓൺലൈൻ ഹെല്പ് ഡെസ്ക് തയ്യാറാക്കി പ്രിന്റൗട്ട് ഉൾപ്പെടെ തീർത്തും സൗജന്യമായിരുന്നു. നിരവധി രക്ഷിതാക്കളും, വിദ്യാർത്ഥികളും ഈ സേവനം ഉപയോഗപ്പെടുത്തി ഒരാഴ്ച ഈ സേവനം നൽകി. മധ്യവേനലവധിയിലും വളരെയധികം താല്പര്യത്തോടെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഈ സേവനത്തിനായി സ്‌കൂളിൽ എത്തിച്ചേർന്നു അവരെ സഹായിക്കുന്നതിനായി കുട്ടിക്കൂട്ടം അംഗങ്ങളും എത്തിച്ചേർന്നു എന്നുള്ളത് പറയാതെ വയ്യ. ഈ പ്രവർത്തനം ലിറ്റിൽ കൈറ്റ്സ് ന്റെ ഭാവി പ്രവർത്തനങ്ങൾക്ക് വലിയൊരു ഊർജ്ജം കൈവരിച്ചു.

സമൂഹ മാധ്യമങ്ങൾ വഴി പ്രചാരണത്തിന് തയ്യാറാക്കിയ പരസ്യം.

സ്കൂൾ വിക്കി

സ്കൂൾ വിക്കിയിൽ സ്കൂളിനെക്കുറിച്ചുള്ള വിവരങ്ങൾ സ്കൂളിലെ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ, മറ്റു പ്രത്യേക വിവരങ്ങൾ എന്നിവയെല്ലാം കൃത്യമായി കൂട്ടിച്ചേർക്കാൻ കൈറ്റ് മാസ്റ്റേഴ്സിന്റെ സഹകരണത്തോടെ ലിറ്റിൽ കൈറ്റ്സ് ശ്രമിച്ചുവരുന്നു.

സമ്പൂർണ ഡാറ്റാ എൻട്രി

ഈ വർഷം സ്‌കൂളിൽ എട്ടാം ക്ലാസ്സിലേക്ക് പുതുതായി ചേർന്ന 550 ഓളം വിദ്യാർത്ഥികളുടെ വിവരങ്ങൾ സമ്പൂർണയിൽ ചേർക്കുക എന്ന ദൗത്യം ലിറ്റിൽ കൈറ്റ്സ് ഏറ്റെടുത്തു. കൈറ്റ് മാസ്റ്റേഴ്സിന്റെ മേൽനോട്ടത്തിൽ സ്കൂൾ തുറക്കുന്ന ദിവസത്തിന് മുമ്പേ എല്ലാവരുടെയും വിവരങ്ങൾ സമ്പൂർണ്ണയിൽ ചേർക്കാൻ സാധിച്ചു.

'ഓപ്പണിങ് ഡേ ഹെല്പ് ഡെസ്ക് '

സമ്പൂർണ ഉപയോഗിച്ച വിദ്യാർത്ഥികൾക്ക് വിവരങ്ങൾ നൽകുന്ന ടീം ലിറ്റിൽ കൈറ്റ്സ്

ജൂൺ മാസത്തിൽ സ്‌കൂൾ തുറക്കുന്ന ദിവസം സ്‌കൂളിലേക്ക് പുതുതായി വരുന്ന 550 ൽ അധികം വിദ്യാർത്ഥികൾക്ക് അവരുടെ പേരോ, അഡ്മിഷൻ നമ്പറോ നൽകിയാൽ 38 ഡിവിഷനുകളിൽ അവരുടെ ക്ലാസ് ഏതെന്ന് കൃത്യമായി അറിയിക്കാനും അവരെ ആ ക്ലാസ്സിൽ എത്തിക്കുന്നതിനുമുള്ള സൗകര്യം ലിറ്റിൽ കൈറ്റ്സ് ഒരുക്കി.

സ്‌കൂളിൽ പ്രത്യേകം ക്രമീകരിച്ച ലിറ്റിൽ കൈറ്റ്സ് ഹെല്പ് ഡെസ്ക് വഴിയാണ് ഈ പ്രവർത്തനം നടത്തിയത് 'സമ്പൂർണ' ഉപയോഗിച്ചാണ് ഈ പ്രവർത്തനം സുഖമമായി നടത്തിയത് അതിനായ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് സമ്പൂർണ ഉപയോഗിക്കുന്ന രീതിയെ കുറിച്ച് മുൻകൂട്ടി ക്ലാസ് നൽകിയിരുന്നു.

ഈ ഒരു പ്രവർത്തനം രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ ഉപകാരപ്പെട്ടു, വിദ്യാർത്ഥികളെ വളരെ പെട്ടെന്ന് തന്നെ അവരവരുടെ ക്ലാസ്സുകളിൽ എത്തിക്കാൻ സാധിച്ചു. ലിറ്റിൽ കൈറ്റ്സ് ന്റെ ഈ പ്രവർത്തനം പ്രശംസനീയമായിരുന്നു.

ക്ലാസ് ടീച്ചേഴ്‌സ് ഫയൽ

എട്ടാം ക്ലാസ്സിലെ 12 ഡിവിഷനുകളിലെയും ടീച്ചേഴ്സിന് അവരുടെ ക്ലാസ്സിലെ മുഴുവൻ വിദ്യാർത്ഥികളുടെയും വിവരങ്ങൾ അടങ്ങുന്ന ഒരു ഫയൽ ലിറ്റിൽ കൈറ്റ്സ് തയ്യാറാക്കി നൽകി.

ക്ലാസ് ടീച്ചേഴ്സിന് സമ്പൂർണയിലെ വിവരങ്ങൾ പരിശോധിക്കുന്നതിനും പത്താം തരം വരെ ഉപയോഗിക്കാവുന്ന താരത്തിലുമാണ് ഈ confidential file രൂപകൽപ്പന ചെയ്തത്, ഫയലിൽ ഓരോ വിദ്യാർത്ഥിയുടെയും ടി.സി.യുടെ കോപ്പി, അപേക്ഷാഫോമിന്റെ കോപ്പി, ആധാർ കോപ്പി, ജനന സർട്ടിഫിക്കറ്റ് ന്റെ കോപ്പി എന്നിവയാണ് അടങ്ങിയിരിക്കുന്നത്.

ഈ ഫയൽ ക്ലാസ് ടീച്ചേഴ്‌സ് ന്റെ ജോലിഭാരം കുറക്കുന്നതിനും സമ്പൂർണ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും വളരെയധികം സഹായകരമാവുന്നു.

എക്സ്പെർട്സ് ക്ലാസ്സിൽ റോഷൻ സർ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു കൊടുക്കുന്നു
ലിറ്റിൽ കൈറ്റ്സ് റൂട്ടീൻ ക്ലാസ്സിൽ നിന്ന്

റൂട്ടീൻ ക്ലാസ്

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള റൂട്ടീൻ ക്ലാസുകൾക്ക് കൈറ്റ് മാസ്റ്റർ ഉല്ലാസ് കൈറ്റ് മിസ്ട്രസ് സംഗീത എന്നിവർ നേതൃത്വം നൽകുന്നു കൂടാതെ മാസ്റ്റർ ട്രൈനിർമാർ മറ്റു എക്‌സ്‌പേർട്സ് എന്നിവരുടെ സേവനം ഉപയോഗപ്പെടുത്തി മെച്ചപ്പെട്ട രീതിയിൽ നടക്കുന്നു.

എക്‌സ്‌പേർട്സ് ക്ലാസ്

പൈത്തൺ, ഇലക്ട്രോണിക്സ്, റോബോട്ടിക് എന്നിവയിൽ എക്സ്പെർട്സ് ക്ലാസ് വളരെ വിശദമായി അടൽ ടിങ്കറിങ് ലാബിൽ വച്ച് മെൻറ്റർ റോഷൻ സർ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് പ്രാക്ടിക്കൽ ക്ലാസ് ഉൾപ്പെടെ നൽകി വിദ്യാർത്ഥികൾ വളരെ താൽപ്പര്യത്തോടെ മനസ്സിലാക്കുകയും അവ ചെയ്യുകയും ചെയ്തു.

ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്

സ്‌കൂൾ തല ക്ലാസ്സിൽ നിന്നും മികച്ച വിദ്യാർത്ഥികളെ തിരഞ്ഞെടുത്ത സബ്‌ജില്ലാ ക്യാമ്പുകളിൽ അവസരമൊരുക്കി, സബ്‌ജില്ലാ ക്യാമ്പുകളിൽ അവർക്കു ലഭിച്ച പരിശീലനം സ്‌കൂളുകളിൽ അവതരിപ്പിക്കാനും ഉപയോഗപ്പെടുത്താനും സാധിച്ചു.

സബ് ജില്ലാ ക്യാമ്പിൽ കൈറ്റ് മാസ്റ്റർ ഉല്ലാസ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് ക്ലാസ് എടുക്കുന്നു

ലിറ്റിൽ കൈറ്റ്സ് കിയോസ്ക്

സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഇൻറർനെറ്റിൽ നിന്നും പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ലഭ്യമാക്കുന്നതിനായി ഓഫീസിൽ വരാന്തയിൽ ലിറ്റിൽ കൈറ്റ്സ് കിയോസ്ക് പ്രവർത്തിക്കുന്നു. പൂർണ്ണമായും ലിറ്റിൽ കൈറ്റ്സിന്റെ ചുമതല നൽകിയ വിദ്യാർത്ഥികളാണ് കൈകാര്യം ചെയ്യുന്നത്. ഒഴിവു സമയങ്ങളിൽ കിയോസ്ക് പ്രവർത്തിക്കുന്നു.

ഉബുണ്ടു ഇൻസ്റ്റലേഷൻ ഫെസ്റ്റ് പോസ്റ്റർ

ഉബുണ്ടു ഇൻസ്റ്റലേഷൻ ഫെസ്റ്റ്

സ്കൂളിൽ വച്ച് 2018 സെപ്റ്റംബർ 22 നു നടത്തിയ ഉബുണ്ടു ഇൻസ്റ്റലേഷൻ ഫെസ്റ്റ് വൻ വിജയമായി നിരവധി ആളുകൾ ഈ സേവനം പ്രയോജനപ്പെടുത്തി. അതിൽ ഇത് തുടരുകയും ചെയ്തു ഇരുപതിലധികം ആളുകൾക്ക് ഉബുണ്ടു ഇൻസ്റ്റാൾ ചെയ്തു നൽകുകയും, അമ്പതിലതികം പേർക്ക് ഉബുണ്ടു O .S . കോപ്പി ചെയ്തു നൽകുകയും ചെയ്തു.

സ്വതന്ത്ര സോഫ്റ്റ്‌വെയർ പൊതുജനങ്ങളിലേക്ക്

സ്വതന്ത്ര സോഫ്റ്റ്‌വെയർ പൊതുജനങ്ങളിലേക്ക് എന്ന ആശയം മുൻനിർത്തി സ്കൂൾ സ്റ്റാഫ് രക്ഷിതാക്കൾ പൊതുജനങ്ങൾ എന്നിവർക്ക് ഉബുണ്ടുവിൽ പരിശീലനം നല്കാൻ ലിറ്റിൽ കൈറ്റ്സ് തീരുമാനിക്കുകയും അത് നടപ്പിലാക്കുകയും ചെയ്തു. ആദ്യം ഇൻട്രൊഡക്ഷൻ ക്ലാസ് നൽകുകയും തുടർന്ന് പഠിക്കാനാഗ്രഹമുള്ളവരെ അവരുടെ മൊബൈൽ നമ്പർ ശേഖരിച്ച് സ്കൂളിലെ മെസ്സേജ് സിസ്റ്റം വഴി അറിയിക്കുകയാണ് ചെയ്യുന്നത്, ഈ പ്രവർത്തനത്തിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്.

ഡിജിറ്റൽ മാഗസിൻ

സ്‌കൂളിൽ ഒരു ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി. വിദ്യാർത്ഥികളിൽ നിന്നും അധ്യാപകരിൽ നിന്നും മറ്റും ശേഖരിച്ച വിഭവങ്ങൾ ഉൾപ്പെടുത്തി '0101' എന്ന പേരിൽ ലിറ്റിൽ കൈറ്റ്സ് ഒരു ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി, മാഗസിന്റെ ടൈപ്പ് സെറ്റിങ്, ലേഔട്ട്, ഗ്രാഫിക് ഡിസൈനിങ് തുടങ്ങി എല്ലാ പ്രവർത്തനങ്ങളും തയ്യാറാക്കിയത് ടീം ലിറ്റിൽ കൈറ്റ്സ് ആണ്.

2017-18

ലിറ്റിൽ കൈറ്റ്സ് സെലക്ഷൻ

കൈറ്റ് നിർദേശങ്ങളനുസരിച്ചു നടന്ന അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ 25വിദ്യാർത്ഥികളെ ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ ബാച്ചിലേക്ക് തിരഞ്ഞെടുത്തു. നിലവിലെ കുട്ടിക്കൂട്ടം അംഗങ്ങളുടെ മികച്ച പ്രവർത്തനങ്ങളുടെ ആത്മവിശ്വാസത്തോടെ പുതിയ ബാച്ചിന്റെ പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ചു.

കൈറ്റ് നിർദേശപ്രകാരം രണ്ടാം ഘട്ട സെലക്ഷൻ നടത്തി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ എണ്ണം 40 ആയി ഉയർത്തി.

C B FM റേഡിയോ
LK അഭിരുചി പരീക്ഷ

സി . ബി . F.M. റേഡിയോ

വിനോദവും വിഞ്ജാനപ്രദവുമായ പരിപാടികൾ കോർത്തിണക്കികൊണ്ട് സ്‌കൂളിന് സ്വന്തമായി ഒരു റേഡിയോ സി. ബി. F.M. റേഡിയോ എന്ന പേരിൽ ആരംഭിച്ചു. ആവശ്യമായ സാമഗ്രികൾ പി .ടി . എ . സഹകരണത്തോടെ വാങ്ങി. ലിറ്റിൽ കൈറ്റ്സിന്റെ ചുമതലയിലും സാങ്കേതിക മികവിലും F.M. റേഡിയോ സ്‌കൂളിൽ പ്രവർത്തിക്കുന്നു.

F.M. റേഡിയോയുടെ സൗണ്ട് റെക്കോർഡിങ് , എഡിറ്റിംഗ് ഓൺ എയർ എന്നിവക്ക് ലിറ്റിൽ കൈറ്റ്സ് ന് പരിശീലനം ലഭിച്ച 'ഓഡാസിറ്റി' എന്ന സോഫ്റ്റ്‌വെയർ ആണ് ഉപയോഗിക്കുന്നത് .

സി . ബി . F.M. റേഡിയോ ഉദ്‌ഘാടനം

സി . ബി . F.M. റേഡിയോയുടെ ഉദ്‌ഘാടനം ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി . വി. എൻ. ശോഭന 2018 ജനുവരി 22 തിങ്കളാഴ്ച ഉച്ചക്ക് 2 മണിക്ക് ആഘോഷപൂർവ്വം നിർവഹിച്ചു.

ഹൈടെക് ക്ലാസ് മുറി, ഐ.ടി. ലാബ് എന്നിവയുടെ പരിപാലനം

ഗവൺമെന്റിന്റെ ഹൈടെക് ക്ലാസ് റൂം പദ്ധതി പ്രകാരം മാനേജ്‌മന്റ്, പി.ടി.എ., പൊതുജനങ്ങൾ എന്നിവയുടെ സഹകരണത്തോടെ സ്‌കൂളിലെ മുഴുവൻ ക്ലാസ് മുറികളും ഹൈടെക് ആക്കി മാറ്റാൻ സാധിച്ചു. അതോടൊപ്പം പുതുതായി മൂന്നാമത്തെ ഐ.ടി. ലാബും തയ്യാറാക്കാൻ സാധിച്ചു. ഇവയുടെ കൃത്യമായ പ്രവർത്തനം ഉറപ്പാക്കുന്നതിനായി ഹൈടെക് ക്ലാസ് മുറി, ഐ.ടി. ലാബ്, മൾട്ടീമീഡിയ തിയേറ്റർ എന്നിവയുടെ പരിപാലനത്തിനായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ചുമതല വീതം വച്ചു നൽകി. അതു കാരണം സുഗമമായ പ്രവർത്തനം ഉറപ്പാക്കാൻ സാധിക്കുന്നു.

ലിറ്റിൽ കൈറ്റ്സ് ഓഫീസ്

ലിറ്റിൽ കൈറ്റിസ് ന്റെ പ്രവർത്തനങ്ങൾക്കായി സ്‌കൂളിൽ ഒരു ഓഫീസ് എന്ന ആവശ്യം ഹെഡ് മിസ്ട്രസ്, മാനേജർ എന്നിവരുടെ മുമ്പിൽ അവതരിപ്പിക്കുകയും, അത് പരിഗണിച് ഒരു മുറി ലിറ്റിൽ കൈറ്റിസ് ഓഫീസിനായി ഒരുക്കി നൽകി, കുട്ടിക്കൂട്ടം, ലിറ്റിൽ കൈറ്റ്സ് എന്നിവയുടെ സ്‌കൂളിലെ മികച്ച പ്രവർത്തനങ്ങൾ ഇത് സാധ്യമാക്കുന്നതിന് ഒരു മുതൽകൂട്ടായി.

മൊബൈൽ അപ്ലിക്കേഷൻ

MIT APP INVENTOR -ൽ കൈറ്റ് നൽകിയ പരിശീലനത്തിന്റെ അടിസ്ഥാനത്തിൽ സ്‌കൂളിലെ ടീച്ചേഴ്‌സിനായി കൈറ്റ് മാസ്റ്റർ 'TEACHER'S APP' എന്ന പേരിൽ ഒരു മൊബൈൽ അപ്ലിക്കേഷൻ നിർമ്മിക്കുകയും അതിൽ പുതിയ മാറ്റങ്ങൾ വരുത്തികൊണ്ടിരിക്കുകയും ചെയ്യുന്നു. ഇന്ന് സ്‌കൂളിലെ അധ്യാപകർ 'TEACHER'S APP' അവരുടെ ആൻഡ്രോയിഡ് ഫോണുകളിൽ ഉപയോഗിക്കുന്നു.

ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കുള്ള മൊബൈൽ ആപ്പ് നിർമാണ പരിശീലന ക്ലാസ്സിൽ സ്‌കൂളിൽ തയ്യാറാക്കിയ 'TEACHER'S APP' -ന്റെ ഉപയോഗം, നിർമാണം എന്നിവയെക്കുറിച്ചുള്ള വിശദീകരണത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് വിദ്യാർത്ഥികൾക്കായുള്ള ഒരു മൊബൈൽ ആപ്പിന്റെ പണിപ്പുരയിലാണ് ടീം ലിറ്റിൽ കൈറ്റ്സ്.

ഹൈടെക് ക്ലാസ് മുറി, ഐ.ടി. ലാബ്, ലിറ്റിൽ കൈറ്റ്സ് ഓഫീസ് എന്നിവയുടെ ഉദ്‌ഘാടനം

ഗവൺമെൻറ് നടപ്പാക്കിയ ഹൈടെക് ക്ലാസ് റൂം പദ്ധതി പ്രകാരം മാനേജ്‌മന്റ്, പി.ടി.എ., പൊതുജനങ്ങൾ എന്നിവയുടെ സഹകരണത്തോടെ സ്‌കൂളിലെ മുഴുവൻ ക്ലാസ് മുറികളും ( 48എണ്ണം ) ഹൈടെക് ആക്കിയതിന്റെയും ഹൈസ്‌കൂളിലെ മൂന്നാമത്തെ ഐ. ടി. ലാബ്, ലിറ്റിൽ കൈറ്റിസ് ഓഫീസ് എന്നിവയുടെ ഉദ്‌ഘാടനം ആഘോഷപൂർവ്വം മലപ്പുറം ജില്ലയിൽ ആദ്യമായി തീയതി 2018 ജൂലൈ 29ന് ബഹുമാനപ്പെട്ട പുരാവസ്തു, തുറമുഖ വകുപ്പ് മന്ത്രി ശ്രീ കടന്നപ്പള്ളി രാമചന്ദ്രൻ അവറുകൾ നിർവഹിച്ചു .