"എ.എൽ.പി.എസ്.പേരടിയൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 37: | വരി 37: | ||
നാം ഏറ്റെടുത്ത പ്രധാന പ്രവർത്തനമാണ് ജൈവഹരിതം. വിളയൂർ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹായത്തോടുകൂടി വിദ്യാലയത്തിലെ ഉച്ചഭക്ഷണത്തിന് ആവശ്യമായ മായമില്ലാത്ത പച്ചക്കറികൾ വിദ്യാലയത്തിൽ തന്നെ ഉൽപ്പാദിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.. സ്കൂളിലും സ്കൂളിന് മുൻവശത്തുള്ള പാടത്തും ആയി സ്കൂൾ കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ വെണ്ട ചീര പയർ കോളിഫ്ലവർ കാബേജ് എന്നിവ കൃഷി ചെയ്യുന്നു.... | നാം ഏറ്റെടുത്ത പ്രധാന പ്രവർത്തനമാണ് ജൈവഹരിതം. വിളയൂർ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹായത്തോടുകൂടി വിദ്യാലയത്തിലെ ഉച്ചഭക്ഷണത്തിന് ആവശ്യമായ മായമില്ലാത്ത പച്ചക്കറികൾ വിദ്യാലയത്തിൽ തന്നെ ഉൽപ്പാദിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.. സ്കൂളിലും സ്കൂളിന് മുൻവശത്തുള്ള പാടത്തും ആയി സ്കൂൾ കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ വെണ്ട ചീര പയർ കോളിഫ്ലവർ കാബേജ് എന്നിവ കൃഷി ചെയ്യുന്നു.... | ||
'''''ചില വിദ്യാലയ പ്രവർത്തനങ്ങളുടെ | '''''ചില വിദ്യാലയ പ്രവർത്തനങ്ങളുടെ വീഡിയോകൾ ....''''' | ||
@ തിരികെ സ്കൂളിലേക്ക്...2021 [https://www.youtube.com/watch?v=0rV1zzW-UU8&t=22s വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക] | @ തിരികെ സ്കൂളിലേക്ക്...2021 [https://www.youtube.com/watch?v=0rV1zzW-UU8&t=22s വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക] | ||
വരി 46: | വരി 46: | ||
@ സ്കൂൾ പാർലിമെന്റ് തെരഞ്ഞെടുപ്പ് 2019-20 [https://www.youtube.com/watch?v=qJD5hZEYCzc വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക] | @ സ്കൂൾ പാർലിമെന്റ് തെരഞ്ഞെടുപ്പ് 2019-20 [https://www.youtube.com/watch?v=qJD5hZEYCzc വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക] | ||
@ പ്രവേശനോത്സവം 2019-20 [https://www.youtube.com/watch?v=2GhjDHoCK8A വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക] |
14:40, 12 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കഴിഞ്ഞകാലങ്ങളിൽ വിദ്യാലയം ഏറ്റെടുത്ത് നടത്തിയ ശ്രദ്ധേയമായ ചില തനത് പ്രവർത്തനങ്ങൾ..
ശ്രദ്ധ പ്രഭാതം
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി 2004 മുതൽ നമ്മൾ നടപ്പാക്കിവരുന്ന പരിപാടിയാണ് ശ്രദ്ധ പ്രഭാതം. എന്തെല്ലാം മികവുകൾ ഉണ്ടെന്നു പറഞ്ഞാലും കുട്ടികൾ പ്രാഥമികമായി നേടിയെടുക്കേണ്ട ചില ശേഷികൾ ഉണ്ട്. അവ ലഭ്യമാവാത്ത കുട്ടികളെ കണ്ടെത്തി അവർക്ക് രണ്ടുമാസത്തോളം രാവിലെ എട്ടുമണി മുതൽ 9 50 വരെ പ്രത്യേക മൊഡ്യൂൾ തയ്യാറാക്കി ക്ലാസുകൾ എടുക്കുന്നു. സ്കൂൾ അധ്യാപകർക്ക് പുറമേ വിദ്യാസമ്പന്നരായ നാട്ടുകാരുടെയും വിദ്യാഭ്യാസ പ്രവർത്തകരുടെയും സഹായം ഈ പ്രവർത്തനങ്ങൾക്ക് നമുക്ക് ലഭ്യമായിട്ടുണ്ട്. ക്ലാസുകളുടെ അവസാനം അധ്യാപകർ ചേർന്ന് തയ്യാറാക്കിയ ചോദ്യങ്ങളുടെ അടിസ്ഥാനത്തിൽ മൂല്യനിർണയം നടത്തുന്നു. നമ്മൾ തുടങ്ങിവെച്ച ഈ മാതൃകാപ്രവർത്തനം പല വിദ്യാലയങ്ങളും ഏറ്റെടുത്ത് നടത്തുന്നുണ്ട്. ശ്രദ്ധ പ്രഭാതത്തിന് ആത്യന്തികമായ ലക്ഷ്യം പ്രാഥമികമായി കിട്ടേണ്ട ഭാഷ ശേഷികളും ഗണിത ശേഷികളും കുട്ടികളിലേക്ക് എത്തിക്കുക എന്നത് തന്നെയാണ്. ഏറെ വിജയിച്ച ഒരു പ്രവർത്തനമായി ശ്രദ്ധ പ്രഭാതത്തിന് മാറാൻ സാധിച്ചു.
സ്കൂൾ പോസ്റ്റ് ഓഫീസ്
വിളയൂർ പോസ്റ്റ് ഓഫീസിന്റെ സഹായത്തോടെ നമ്മൾ നടപ്പാക്കിയ മറ്റൊരു തനതു പരിപാടിയാണ് സ്കൂൾ തപാൽ ഓഫീസ്. ഓരോ ക്ലാസുകൾക്കും ഡിവിഷൻ അടിസ്ഥാനത്തിൽ പിൻകോഡുകൾ നൽകുന്നു. പോസ്റ്റ് കാർഡിന്റെ മാതൃകകൾ കുട്ടികൾക്ക് നൽകി അവർ കത്തുകൾ അയക്കുന്നു. അവർ തയ്യാറാക്കിയ കത്തുകൾ കൃത്യമായി അഡ്രസ് എഴുതി നൽകിയ ഡിവിഷൻ പിൻകോഡുകൾ എഴുതി സ്കൂൾ ഓഫീസിനു മുൻപിൽ സ്ഥാപിച്ച പോസ്റ്റ് ബോക്സിൽ നിക്ഷേപിക്കുന്നു. സ്കൂൾ പോസ്റ്റുമാൻ അത് ഓരോ ക്ലാസിനും ഓരോ കുട്ടിക്കും കൃത്യമായി എത്തിച്ചു നൽകുന്നു. കത്തുകൾ ശേഖരിക്കാനും വിതരണം ചെയ്യുവാനും പോസ്റ്റുമാൻ മാരെ നമ്മൾ കുട്ടികളിൽനിന്ന് കണ്ടെത്തുന്നു. വാട്സാപ്പിൽ എയും ഫേസ്ബുക്കിനെയും മെസഞ്ചർ കളുടെയും കാലഘട്ടത്തിൽ എഴുത്തിനെ പ്രോത്സാഹിപ്പിക്കുകയും തപാൽ സംസ്കാരത്തിന് പ്രാധാന്യം നൽകുകയും ചെയ്യുന്ന ഈ പ്രവർത്തനം ഏറെ പ്രശംസ അർഹിക്കുന്ന ഒന്നായി മാറി
സ്കൂൾ റേഡിയോ
സ്കൂൾ റേഡിയോ ക്ലബ്ബ് എന്ന രീതിയിൽ നമ്മുടെ വിദ്യാലയം ആരംഭിച്ച ഒരു തനതു പരിപാടിയാണ് സ്കൂൾ റേഡിയോ. എല്ലാ വെള്ളിയാഴ്ചകളിലും റേഡിയോ റൂമിൽ വെച്ച് വാർത്തകൾ വായിക്കുകയും മറ്റു കുട്ടികൾ അത് ശ്രദ്ധാപൂർവ്വം ശ്രവി ക്കുകയും ചെയ്യുന്ന മികച്ച പരിപാടിയായിരുന്നു റേഡിയോ ക്ലബ്. കുട്ടി കൂട്ടത്തിൽ നിന്ന് തന്നെ മികച്ച ന്യൂസ് റീഡർ മാരെയും ന്യൂസ് എഡിറ്റർ മാരെയും റിപ്പോർട്ടർ മാരെയും കണ്ടെത്തി സ്കൂൾ റേഡിയോ ക്ലബ്ബ് രൂപീകരിക്കുന്നു. അതിനുശേഷം റിപ്പോർട്ടർമാർക്ക് ഏരിയ തിരിച്ചുനൽകി വാർത്തകൾ ശേഖരിക്കുന്നു. അത് ന്യൂസ് എഡിറ്റർമാർ കൃത്യമായി എഡിറ്റ് ചെയ്തു വായിക്കാവുന്ന രൂപത്തിൽ ന്യൂസ് റീഡർ മാർക്ക് എത്തിച്ചു നൽകുന്നു. എല്ലാ വെള്ളിയാഴ്ചകളിലും കൃത്യം ഒന്നര മണിക്ക് ന്യൂസ് സംപ്രേഷണം ആരംഭിക്കുന്നു. വാർത്തകൾക്കൊടുവിൽ ഒരു ചോദ്യം കുട്ടികൾക്കായി നൽകുന്നു അതിന് കൃത്യമായി ശരിയുത്തരം പറഞ്ഞതിൽ തിരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്ക് സമ്മാനം നൽകുന്നു. എങ്ങനെയാവണം വാർത്തകൾ ശേഖരിക്കേണ്ടത് എന്നും എങ്ങനെയാണ് അത് കൃത്യമായി മറ്റുള്ളവരിലേക്ക് എത്തിക്കേണ്ടത് എന്നുമുള്ള ബാലപാഠം കുട്ടികൾക്ക് മനസ്സിലാകുന്ന രീതിയിൽ ആയിരുന്നു നമ്മുടെ സ്കൂൾ റേഡിയോ ക്ലബ്ബിന്റെ പ്രവർത്തനം. എല്ലാതലത്തിലും ഏറെ ശ്രദ്ധേയമായ തും വേറിട്ട നിൽക്കുന്നതുമായ പ്രവർത്തനമായിരുന്നു റേഡിയോ ക്ലബ്.
സ്കൂൾതല സഹവാസക്യാമ്പ്
വിദ്യാഭ്യാസ വകുപ്പ് സഹവാസ ക്യാമ്പിനെ കുറിച്ച് ചർച്ച ചെയ്യുന്നതിനു മുമ്പായി തന്നെ നമ്മുടെ വിദ്യാലയത്തിൽ സഹവാസ ക്യാമ്പ് ആരംഭിച്ചു. പഞ്ചായത്തിലെ എല്ലാ വിദ്യാലയങ്ങളിലും കുട്ടികൾ ഒത്തുചേരുന്ന ഒരു പഞ്ചായത്ത് തല സഹവാസ ക്യാമ്പ് ആയിരുന്നു നടന്നിരുന്നത്.
എന്നാൽ നമ്മുടെ വിദ്യാലയം തനതായി തന്നെ വിദ്യാലയ തല സഹവാസക്യാമ്പ് സംഘടിപ്പിച്ചു. നാലാം ക്ലാസിലെ വിദ്യാർത്ഥികൾ രണ്ടുദിവസമായി സ്കൂളിൽ ഒപ്പം താമസിച്ച് കളിക്കുകയും പഠിക്കുകയും പുത്തനറിവുകൾ ആർജിക്കുകയും ചെയ്തു. രണ്ടു പകലും ഒരു രാത്രിയും ആയിട്ടായിരുന്നു സഹവാസ ക്യാമ്പ് നമ്മുടെ വിദ്യാലയത്തിൽ നടന്നിരുന്നത്. എല്ലാ അധ്യാപകരും പിടിഎ മദർ പിടിഎ ഭാരവാഹികളും നാലാം ക്ലാസിലെ വിദ്യാർഥികളും രണ്ടുദിവസം വിദ്യാലയത്തിൽ ഒത്തുചേർന്നു. കളികളും പാട്ടുകളും നാടകക്കളരി കളും രസകരമായ പുതിയ പഠന രീതികളും സഹവാസ ക്യാമ്പിന് മിഴിവേകി. ഇവയ്ക്കെല്ലാം പുറമേ പ്രകൃതി നടത്തം മാജിക് ഷോ പാമ്പുകളെ കുറിച്ചുള്ള പഠനം എന്നിവ നമ്മുടെ ക്യാമ്പിനെ വേറിട്ടു നിർത്തി. കൂടാതെ രക്ഷിതാക്കൾ ഒത്തുചേർന്ന് ഒരുക്കുന്ന രുചികരവും വിഭവ സമൃദ്ധവുമായ ഭക്ഷണം ക്യാമ്പിനെ മറ്റൊരു പ്രത്യേകതയായിരുന്നു. ഇതിലെല്ലാമുപരി പല സംസ്കാരത്തിൽ നിന്നും വന്ന കുട്ടികൾ ഒത്തുചേർന്ന് പരസ്പരം പുത്തൻ ആശയങ്ങൾ പങ്കുവെച്ച് രണ്ടുദിവസം ഒരുമിച്ച് സഹോദരങ്ങളെപ്പോലെ ജീവിക്കുക എന്ന് തന്നെയായിരുന്നു ക്യാമ്പിന്റെ ആത്യന്തികമായ ലക്ഷ്യം.
തേൻമൊഴി സ്കൂൾ പത്രം
കുട്ടികളുടെ സർഗ്ഗവാസന കളും രചനാവൈഭവം ങ്ങളും ഒത്തിണങ്ങിയ നമ്മുടെ സ്കൂൾ പത്രമായ. തേന്മൊഴി 2001 ആരംഭിച്ചു വിവിധ മേഖലകളിൽ നിന്നും ഏറെ പ്രശംസ പിടിച്ചുപറ്റിയ നമ്മുടെ പത്രം മാതൃകയായി എന്നും മാറിനിന്നു. ഓരോ ലക്കവും ഏറെ പുതുമകളോടെ നമുക്ക് പുറത്തിറക്കാൻ സാധിച്ചു. കാലത്തിന്റെ കുത്തൊഴുക്കിൽ നഷ്ടപ്പെട്ടുപോകുന്ന കുഞ്ഞുങ്ങളുടെ സർഗവാസനകളെ പൊടിതട്ടിയെടുക്കാൻ പത്രം ഏറെ സഹായകമായി. ഒരു പത്രം എങ്ങനെയാവണമെന്നും അതിൽ എന്തൊക്കെ ഉൾക്കൊള്ളണമെന്നും അതിന്റെ സർഗാത്മക തലം എങ്ങനെയാവണം എന്നുള്ള ബാലപാഠങ്ങൾ കുട്ടികളിലേക്ക് എത്തിക്കാൻ നമുക്ക് സാധിച്ചു. കുട്ടികളുടെ തന്നെ പത്രാധിപരും അവരുടെ തന്നെ പത്രാധിപസമിതി യും അടങ്ങുന്നതായിരുന്നു തേൻ മൊഴിയുടെ പിന്നാമ്പുറം. തേൻ മൊഴിയുടെ ചുവടുപിടിച്ചു കൊണ്ടുതന്നെ വാർത്താ പത്രികകളും ക്ലാസ് പത്രങ്ങളും ചുമർ മാസികകളും നമ്മുടെ സ്കൂളിൽ വികസിച്ചുവന്നു. എല്ലാത്തിലുമുപരി തുറന്നു ചിന്തിക്കാനും മനസ്സ് തുറന്നു പ്രകടിപ്പിക്കാനും തങ്ങളിലെ ആത്മവിശ്വാസത്തെ വീണ്ടെടുക്കുവാനും തേൻമൊഴി പത്രം കുട്ടികൾക്ക് എന്നും താങ്ങും തണലുമായി നിന്നു.
ജൈവ ഹരിതം
നാം ഏറ്റെടുത്ത പ്രധാന പ്രവർത്തനമാണ് ജൈവഹരിതം. വിളയൂർ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹായത്തോടുകൂടി വിദ്യാലയത്തിലെ ഉച്ചഭക്ഷണത്തിന് ആവശ്യമായ മായമില്ലാത്ത പച്ചക്കറികൾ വിദ്യാലയത്തിൽ തന്നെ ഉൽപ്പാദിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.. സ്കൂളിലും സ്കൂളിന് മുൻവശത്തുള്ള പാടത്തും ആയി സ്കൂൾ കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ വെണ്ട ചീര പയർ കോളിഫ്ലവർ കാബേജ് എന്നിവ കൃഷി ചെയ്യുന്നു....
ചില വിദ്യാലയ പ്രവർത്തനങ്ങളുടെ വീഡിയോകൾ ....
@ തിരികെ സ്കൂളിലേക്ക്...2021 വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
@ ചാന്ദ്ര യാത്രയുടെ അമ്പതാം വാർഷികം വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
@ പഠനോത്സവം-2020 വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
@ സ്കൂൾ പാർലിമെന്റ് തെരഞ്ഞെടുപ്പ് 2019-20 വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
@ പ്രവേശനോത്സവം 2019-20 വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക