"എം.എ.ഐ.എച്ച്.എസ് മുരിക്കടി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
<gallery>
പ്രമാണം:30065 265.png
</gallery>


== '''ബോധവൽക്കരണ ക്ലാസ്''' ==
== '''ബോധവൽക്കരണ ക്ലാസ്''' ==

00:19, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

ബോധവൽക്കരണ ക്ലാസ്

വിശ്വനാഥപുരം(02.03.2022): മാർച്ച് മാസത്തിൽ എസ്.എസ്. എൽ.സി പരീക്ഷയ്ക്ക് തയ്യാറെടുക്കന്ന കുട്ടികൾക്കുള്ള ബോധവൽക്കരണ ക്ലാസ് 2022 മാർച്ച് 2 - ന് സ്ക‍ൂളിൽ വെച്ച് നടന്നു. നല്ല ഒരു ലക്ഷ്യം മനസിൽ തീരുമാനിച്ച് അതിലേക്ക് എത്താൻ നമ്മുടെ പ്രവർത്തനങ്ങളെ ചിട്ടപ്പെട്ടുത്തേണ്ടതിന്റെ ആവശ്യകത ഉദാഹരണം സഹിതം കുട്ടികളെ ബോധ്യപ്പെടുത്തി. ഉയർന്ന ഗ്രേ‍ഡുകളോടെ എസ്.എസ്. എൽ.സി പരീക്ഷയുടെ വിജയത്തിന് ഇത്തരം പ്രവ‍ർത്തനങ്ങൾതന്നെയാണ് വേണ്ടതെന്ന് കുട്ടികളെ ഓർമ്മപ്പെടുത്തി. ഒസാഡിൽ നിന്നുള്ള ആനി ജയിംസ് (സെക്കോളജിസ്റ്റ്), മെ‍ർലിൻ(എം.എസ് ‍ഡബ്ല‍ു) എന്നിവരാണ് ക്ലാസ് നയിച്ചത്.

സ്ക‍ൂൾ വീണ്ടും ഉണർവ്വിലേക്ക്.....

വിശ്വനാഥപുരം(21.02.2022): രണ്ട് വർഷത്തിലേറെയായി അടഞ്ഞുകിടന്നിരുന്ന സ്ക‍ൂൾകൾ 2022 ഫെബ്രുവരി 21 മുതൽ വീണ്ടും പൂർണ്ണതോതിൽ പ്രവർത്തന സജ്ജമായി. ക‍ുട്ടികളുടെ ആഹ്ലാദാരവങ്ങളാൽ ക്ലാസ്‍മുറികൾ സജീവമായി. 2022 ഫെബ്രുവരി 21- ന് രാവിലെ 9.40 ന് സ്ക‍ൂൾ അസംബ്ലി ബെൽ മുഴങ്ങിയതോടെ കുട്ടികൾ എല്ലാവരും അസംബ്ലീ ഗ്രൗണ്ടിലേക്ക് എത്തിയ നിമിഷം.......ക‍ുട്ടികളും അദ്ധ്യാപകരും ഏറെ ആഗ്രഹിച്ച ചരിത്ര മുഹ‍ൂ‍ത്തം. ക‍ുട്ടികൾക്ക് വേണ്ട നി‍ർദ്ദേശങ്ങൾ നൽകിയും ക‍ുശലാന്യേഷണങ്ങൾ നടത്തിയും ക‍ൂട്ടികളോടൊപ്പം അദ്ധ്യാപകരും ചേർന്നു.

സ്കൂൾവിക്കി പുരസ്കാരം - സ്കൂളിന്റെ ഒരു ചരിത്രനേട്ടം

മലപ്പുറം, 2018 ഒക് ‍ടോബർ 4: സ്കൂളുകളിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ വിവരങ്ങൾ ഏറ്റവും മികച്ച രീതിയിൽ സ്കൂൾവിക്കിയിൽ നൽകുന്ന സ്കൂളിന് കൈറ്റ് (ഐടി@സ്കൂൾ) ഏർപ്പെടുത്തിയ പുരസ്കാരം ഇടുക്കി ജില്ലാതലത്തിൽ മുരിക്കടി എം.എ.ഐ.ഹൈസ്കൂളിന് ലഭിച്ചു. അവാർഡ് മലപ്പുറം കോട്ടപ്പടി ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽവെച്ച് നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസവകുപ്പു മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിൽനിന്നും ഹെ‍ഡ്‌മാസ്റ്റർ കെ.എസ്.ശ്രീജിത്കുമാർ, സ്കൂൾ എ.ടി. കോ-ഓർ‍ഡിനേറ്റർ കെ.കെ.വാസു എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള കേരളാ ഇൻഫ്രാ സ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ ഡ്യൂക്കേഷൻ(കൈറ്റ്) ആണ് ഈ അവാർഡ് ഏർപ്പടുത്തിയത്. ട്രോഫിയും, പ്രശംസാപത്രവും, പതിനായിരം രൂപയുമടങ്ങുന്നതാണ് അവാർഡ്.

സ്കൂളിന്റെ വിവരങ്ങൾ, ചരിത്രം, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ, പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ, സ്കൂൾമാപ്പ്, ചിത്രശാല എന്നിവ ഉൾപ്പെടെ സ്കൂളിന്റെ മികവാർന്ന എല്ലാ പ്രവർത്തനങ്ങളും സ്കൂൾവിക്കിയിൽ ഉൾപ്പെടുത്തിയതിനാണ് പുരസ്കാരം ലഭിച്ചത്. പ്രഥമാദ്ധ്യാപകൻ, അദ്ധ്യാപകർ,കുട്ടികൾ എന്നിവരുടെ സഹകരണത്തോടെയാണ് സ്കൂൾവിക്കി പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നത്.

സംസ്ഥാന തലത്തിൽ സ്കൂൾവിക്കി എന്ന ആശയം നടപ്പിലാക്കിയത് കൈറ്റിന്റെ മലപ്പുറം ജില്ലാ കോ-ഓർഡിനേറ്ററായിരുന്ന അന്തരിച്ച കെ.ശബരീഷ് ആണ്. അദ്ദേഹത്തിന്റെ പേരിൽ ആരംഭിച്ച പ്രഥമ സ്കൂൾവിക്കി പുരസ്കാരമാണ് മുരിക്കടി സ്കൂളിനെ തേടിയെത്തിയത്. സംസ്ഥാനത്തെ എൽ.പി മുതൽ ഹയർസെക്കൻഡറി വരെയുള്ള എല്ലാ സ്കൂളുകളേയും കോർത്തിണക്കി ആരംഭിച്ച "സ്കൂൾവിക്കി" പോർട്ടൽ വിക്കിപീഡിയാ മാതൃകയിൽ ഉള്ളതാണ്. പൂർണ്ണമായും മലയാളത്തിൽ ഉള്ള സ്കൂൾവിക്കി ഇന്ത്യൻ പ്രാദേശികഭാഷയിലുള്ള ഏറ്റവും വലിയ ഡിജിറ്റൽ വിവരശേഖരണമാണ്.

മികവാർന്ന പലനേട്ടങ്ങളും കൈവരിച്ച് ഉയർച്ചയുടെ പടവുകൾ കയറിക്കൊണ്ടിരിക്കുന്ന ഹൈറേഞ്ചിലെ ആദ്യകാല വിദ്യാലയങ്ങലിൽ ഒന്നായ വിശ്വനാഥപുരം എം.എ.ഐ.ഹൈസ്കൂളിന് ലഭിച്ച ഈ നേട്ടത്തിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും ആഹ്ലാദത്തിലാണ്.

സത്യമേവ ജയതേ-കുട്ടികൾക്കുള്ള പരിശീലനം

വിശ്വനാഥപുരം 2022 ജനുവരി 7: സോഷ്യൽമീഡിയ, ഇന്റർനെറ്റ് എന്നിവയുടെ ഉപയോഗത്തെക്കുറിച്ച് സത്യമേവ ജയതേ എന്നപേരിൽ ക‍ുട്ടികൾക്ക് പരിശീലനം നടന്നു. കോവിഡാനന്തരകാലത്തോടെ ഇന്റർനെറ്റ് അധിഷ്ഠിതമായ പുതിയൊരു ജീവിതക്രമം ലോകത്താകമാനം നിലവിൽവന്ന സാഹചര്യത്തിൽ ഇന്റർനെറ്റ് നമ്മുടെ നിത്യജീവിതത്തിൽ എത്രമാത്രം സ്വാധീനം ചെലുത്തുന്നുവെന്നും, തീരുമാനങ്ങളെടുക്കുന്നതിൽ എത്രമാത്രം ഇന്റർനെറ്റ് സ്വാധീനിക്കപ്പെടുന്നുവെന്നും പരിശീലനത്തിൽ പറയുകയുണ്ടായി.

സോഷ്യൽ മീഡിയ, സോഷ്യൽമീഡിയയിൽ ലഭ്യമായ വിവരങ്ങളുടെ ഉത്ഭവം, പ്രചരണം, ഉദ്ദേശ്യം എന്നിവയെക്കുറിച്ച് പഠിതാക്കളെ ഓർമ്മപ്പെടുത്തുകയും ബോധ്യപ്പെടുത്തുകയും ചെയ്തു. പരിശീലനത്തിന്റെ ഭാഗമായി ഇന്റർനറ്റിന്റെയും സോഷ്യൽമീഡിയയുടേയും ശരിയായ ഉപയോഗത്തെ പറ്റിയും ഇന്റർനെറ്റ് നൽകുന്ന വിവരങ്ങളിലെ ശരി തെറ്റുകളെ ക‍ുറിച്ചും ഇന്റർനെറ്റിന്റെ ലോകത്ത് ഒരു വ്യക്തി എന്ന നിലയിൽ കുട്ടികൾ നിർവ്വഹിക്കേണ്ട ഉത്തരവാദിത്വത്തെക്കുറച്ചും ചർച്ച ചെയ്തു. അദ്ധ്യാപകർക്കുള്ള പരിശീലനം സ്ക‍ൂൾ ഐ.റ്റി കോർഡിനേറ്റർ വാസ‍ു.കെ.കെ നി‍വ്വഹിച്ചു. വിവിധ ക്ലാസുകളിലെ പരിശീലനം ക്ലാസ് അദ്ധ്യാപകർ നടത്തുകയുണ്ടായി.

ഹരിതകേരളം - പച്ചത്ത‍ുരുത്ത്

വിശ്വനാഥപുരം 2021 ജ‍ൂലൈ 28: കുമളി പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്കൂളുകളിൽ ഫലവൃക്ഷ തൈകൾ നടുന്ന പദ്ധതിയായ ഹരിതകേരളം - പച്ചത്തുരുത്ത് എന്ന പരിപാടി മുരിക്കടി എം.എ.ഐ. ഹൈസ്കൂളിൽ നടപ്പിലാക്കി. ഹരിതകേരളം - പച്ചത്തുരുത്ത് പദ്ധതിയുടെ ഉദ്ഘാടനം ബഹു.പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. ശാന്തിമോൾ ഷാജിമോൻ നിർവ്വഹിച്ചു. 50 ഫലവൃക്ഷത്തൈകളാണ് ഈ പദ്ധതിയുടെ ഭാഗമായി സ്ക‍ൂളിന് ലഭിച്ചത്. ഇതിന് മുൻകൈ എടുത്തത് വാർഡ് മെമ്പർ ശ്രീ.ബാബുക്കുട്ടിയാണ്. തദവസരത്തിൽ ഹെഡ‍്‍മാസ്റ്റർ കെ.എസ്.ശ്രീജിത്‍കുമാർ, വാർഡ് മെമ്പർ, സ്‍കൂൾ അദ്ധ്യാപകർ, ജീവനക്കാ‍ർ എന്നിവ‍ർ പങ്കെടുത്ത‍ു.

അദ്ധ്യാപകദിനം

വിശ്വനാഥപുരം : എം.എ.ഐ.ഹൈസ്കൂളിൽ 2018, സെപ്റ്റംബർ 5- ന് അദ്ധ്യാപകദിനം സമുചിതമായി ആഘോഷിച്ചു. ലളിതമായി നടന്ന അദ്ധ്യാപകദിനാഘോഷത്തിൽ സ്കൂൾ മാനേജർ വി.കമല, ഹെഡ്‌മാസ്റ്റർ കെ.എസ്. ശ്രീജിത്കുമാർ, അദ്ധ്യാപകർ എന്നിവർ പങ്കെടുക്കുകയുണ്ടായി. അദ്ധ്യാപകദിനത്തിന്റെ പ്രാധാന്യം, അദ്ധ്യാപകർക്ക് സമൂഹത്തിൽ ഉള്ള സ്ഥാനം എന്നിവയെപ്പറ്റി ചടങ്ങിൽ പങ്കെടുത്തവർ കുട്ടികളോട് സംസാരിക്കുകയുണ്ടായി.

അദ്ധ്യാപകരെ ആദരിക്കുന്നതിനും അവരുടെ സേവനങ്ങളെ അംഗീകരിക്കുന്നതിനുമുള്ള ഒരു പ്രത്യേക ദിവസമാണ് അദ്ധ്യാപകദിനം. ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതിയും രണ്ടാമത്തെ രാഷ്ട്രപതിയുമായിരുന്ന ഡോ.സർവ്വേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 ആണ് അദ്ധ്യാപകദിനമായി ആഘോഷിക്കുന്നത്.

ദുരിതാശ്വാസ പ്രവർത്തനങ്ങൾ

കുമളി : വിദ്യാഭ്യാസ വകുപ്പിന്റേയും ഇടുക്കിജില്ലാ കളക്ടറുടേയും നിർദ്ദേശാനുസരണം ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നതിനു വേണ്ടി ഇടുക്കിജില്ലയിലെ എല്ലാ പ‍ഞ്ചാത്തുകളോടൊപ്പം കുമളി ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള എല്ലാ സ്കൂളുകളിലേയും അദ്ധ്യാപകരുടെ ഒരു യോഗം 23.08.2018-ന് കുമളി ഗ്രാമഗ്രാമപഞ്ചായത്തു പ്രസിഡന്റ് ശ്രീമതി. ഷീബാ സുരേഷിന്റെ അദ്ധ്യക്ഷതയിൽ പഞ്ചായത് ഓഡിറ്റോറിയത്തിൽ ചേരുകയുണ്ടായി. എം.എ.ഐ.ഹൈസ്കൂളിലെ എല്ലാ അദ്ധ്യാപകരും തന്നെ യോഗത്തിൽ പങ്കെടുക്കുകയുണ്ടായി. ഇതിൽ വാർഡ് മെമ്പർമാർ, ഗ്രാമപഞ്ചായത് സെക്രട്ടറി, ഉദ്യോഗസ്ഥന്മാർ എന്നിവർ പങ്കെടുക്കുകയുണ്ടായി. ഓരോ വാർഡുകളിലേയ്ക്കും വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് വാർഡു മെമ്പറിന്റെ നേതൃത്വത്തിൽ വീടുകൾ സന്ദർശിച്ച്, വീടുകൾക്കുണ്ടായ കഷ്ടനഷ്ടങ്ങൾ തിട്ടപ്പെടുത്തുകയുണ്ടായി. ആയതിന്റെ റിപ്പോർട്ട് 24.08.2018-ന് ഗ്രാമപഞ്ചായത്തിൽ സമർപ്പിക്കുകയുണ്ടായി.


സ്കൂൾ സ്ഥാപകൻ - മുരിക്കടി സ്വാമി ഇനി ഓർമ്മ.....

വിശ്വനാഥപുരം : എം.എ.ഐ.ഹൈസ്കൂൾ സ്ഥാപകനായ ശ്രീ.എൻ.വിശ്വനാഥ അയ്യർ(മുരിക്കടി സ്വാമി) ഓർമ്മയായി. 20.08.2018 തിങ്കളാഴ്‌ച്ച രാത്രി 10.45-ന് കമ്പത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കുമളിയുടെ വികസനത്തിന് അടിത്തറപാകിയ വിശ്വനാഥ അയ്യർ എന്ന വ്യക്തിയെ കുമളി ഉള്ളിടത്തോളം കാലം സ്മരിക്കും. കുമളിയുടെ വികസന കാഴ്ചപ്പാടിൽ സ്വാമി നല്കിയ സംഭാവനകൾ എടുത്തുപറയേണ്ടവയാണ്.


സാമൂഹ്യ, രാഷ്ട്രീയ,സാമൂഹിക രംഗങ്ങളിൽ ഉള്ള വ്യക്തികൾ ഉൾപ്പെടെ വലിയ ഒരു പൗരാവലിതന്നെ സ്വാമിയ്ക്ക് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. പൊതുദർശനത്തിനുള്ള സൗകര്യം എം.എ.ഐ. ഹൈസ്ക്കൂൾ ഓഡിറ്റോറിയത്തിൽ 21.08.2018 രാവിലെ 9.30 മുതൽ ഉണ്ടായിരുന്നു. സംസ്കാരം 21.08.2018 വൈകിട്ട് 5 മണിയ്ക്ക് നടന്നു. തുടർന്ന് വൈകിട്ട് 6 മണിയ്ക്ക് വിശ്വനാഥപുരത്ത് അനുശോചന സമ്മേളനം നടക്കുകയുണ്ടായി. കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഷീബാ സുരേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രമുഖർ പങ്കെടുക്കുകയുണ്ടായി

ഹൈറേഞ്ച് മേഖല ഒറ്റപ്പെട്ടു

കുമളി : കേരളത്തെ മുഴുവൻ ദുഃഖത്തിലാഴ്‌തിയ പ്രളയക്കെടുതി ഇടുക്കി ജില്ലേയേയും ഒറ്റപ്പെടുത്തി. ഹൈറേഞ്ച് മേഖലകളായ കുമളി, മുരിക്കടി എന്നീപ്രദേശങ്ങൾ പൂർണ്ണമായും ഒറ്റപ്പെട്ടുപോയി. കെ.കെ.റോഡ്, കുട്ടിക്കാനം-കട്ടപ്പന റോഡ്, ചെറുതോണി-കട്ടപ്പന റോഡ്, ഇവ കനത്ത മഴയും മണ്ണിടിച്ചിലും വെള്ളമൊഴുക്കും കൊണ്ട് പൂർണ്ണമായും തടസ്സപ്പെട്ടതോടെ സ്കൂൾ ഇരിക്കുന്ന വിശ്വനാഥപുരം എന്ന സ്ഥലവും ഒറ്റപ്പെട്ടു. പീരുമേട്ടിൽ മണ്ണിടി‍ഞ്ഞ്, റോഡ് വിണ്ടുകീറി ഗതാഗതം പൂർണ്ണമായും നിർത്തിവെച്ചു. വണ്ടിപ്പെരിയാറ്റിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു.

സ്വാതന്ത്ര്യദിനാഘോഷം-2018

എം.എ.ഐ.ഹൈസ്ക്കൂൾ : ഭാരതത്തിന്റെ 72-ാമത് സ്വാതന്ത്ര്യദിനാഘഘോഷം മുരിക്കടി എം.എ.ഐ.ഹൈസ്ക്കൂളിൽ 15.08.2018 രാവിലെ സ്കൗട്ട്& ഗൈഡ്‌സിന്റെ നേതൃത്വത്തിൽ ആഘോഷിക്കുകയുണ്ടായി. വളരെ പ്രതികൂലമായ കാലാവസ്ഥയിൽ സ്വാതന്ത്ര്യദിനാഘഘോഷം വളരെ ലളിതമായ ചടങ്ങോടുകൂടിയാണ് നടന്നത്.ചടങ്ങിൽ പി.റ്റി.എ പ്രസി‍‍ഡന്റ് ശ്രീ. വിജയകുമാരപിള്ള, അദ്ധ്യാപക-അനദ്ധ്യാപകർ, കുട്ടികൾ എന്നിവർ പങ്കെടുത്തു. പി.റ്റി.എ പ്രസി‍‍ഡന്റ് ശ്രീ. വിജയകുമാരപിള്ള സ്വാതന്ത്ര്യദിനസന്ദേശം നൽകി.കുട്ടികൾക്ക് മധുരം വിതരണം ചെയ്തു.

ഇടുക്കി ഡാം തുറക്കുന്നു.

ഇടുക്കി: കനത്ത കനത്ത മഴയെത്തുടർന്ന് ഇടുക്കി ഡാമിന്റെ ഷട്ടറുകൾ 2018 ആഗസ്റ്റ് 9-ാം തിയതി 12.30-ന് തുറന്നുവിട്ടു. ഇടുക്കി ഡാമിന്റെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകളാണ് തുറന്നത്. തുടർന്ന് ഡാമിന്റെ 5 ഷട്ടറുകളും തുറക്കുകയുണ്ടായി. ‍ഡാമിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഡാമിന്റെ 5 ഷട്ടറുകളും തുറക്കുന്നത്. 1992 ഒക്ടോബർ 12-ന് ശേഷം 26 വർങ്ങൾ കഴി‍ഞ്ഞ് ഇപ്പോഴാണ് ഇടുക്കി ഡാം തുറക്കുന്നത്.

അശരണർക്ക് ഒരു കൈത്താങ്ങ്

വിശ്വനാഥപുരം: കേരളത്തിൽ പ്രകൃതിക്ഷോഭംമൂലം കഷ്ടപ്പെടുന്ന ജനങ്ങൽക്ക് സഹായഹസ്തവുമായി എം.എ.ഐഹൈസ്ക്കൂളിലെ സ്കൗട്ട് & ഗൈഡ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. കുട്ടികളുടെ വീടുകളിൽ നിന്ന് നിത്യോപയോഗ സാധനങ്ങൾ ശേഖരിച്ച് മാതൃഭൂമിപത്രവുമായി ഒത്തുചേർന്നാണ് ഈ സഹായം അർഹതപ്പെട്ടവർക്ക് നൽകുന്നത്.

സ്‌മാർട്ട് ക്ലാസ്സ്റൂം ഉദ്ഘാടനവും പി.റ്റി.എ പൊതുയോഗവും

വിശ്വനാഥപുരം : എം.എ.ഐ.ഹൈസ്കൂളിൽ ആധുനിക സജ്ജീകരണത്തോടുകൂടി നിർമ്മിച്ച 3 സ്‌മാർട്ട് ക്ലാസ്സ്റൂമുകളുകളുടെ ഉദ്ഘാടനവും പി.റ്റി.എ പൊതുയോഗവും 28.06.2018 ചൊവ്വാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുകയുണ്ടായി. പി.റ്റി.എ പ്രസി‍ഡന്റ് ശ്രീ.വിജയകുമാരൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കുമളിഗ്രാമ പ‍ഞ്ചായത്ത് പ്രസി‍ഡന്റ് ശ്രീമതി. ഷീബാസുരേഷ് സ്മാർട്ട് ക്ലാസ്സുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഓരോ ക്ലാസ്സുകളിലും 2017-18 അദ്ധ്യന വർഷം മികച്ച അക്കാദമിക് നിലവാരം പുലർത്തിയ കുട്ടിൾക്കുള്ള വിവിധ എൻഡോവ്‌മെന്റ് അവാർഡുകൾ പ്രസ്തുത യോഗത്തിൽ വിതരണം ചെയ്യുകയുണ്ടായി.

സ്കൂൾ പ്രവേശനോത്സവം -2018

എം.എ.ഐ.ഹൈസ്കൂൾ : സ്കൂൾ പ്രവേശനോത്സവം 2018 ജൂൺ 1- ന് സ്കൂൾ ഓ‍ഡിറ്റോറിയത്തിൽ നടന്നു. യോഗത്തിൽ ഹെഡ്‌മാസ്റ്റർ ശ്രീ.കെ.എസ്.ശ്രീജിത്കുമാർ, പി. ടി. എ. പ്രസിഡന്റ് ശ്രീ.വിജയകുമാരൻ പിള്ള, വാർ‍‍ഡ്‌മെമ്പർ എന്നിവർ പങ്കെടുത്തു.കുട്ടികൾക്ക് മധുരം വിതരണം ചെയ്തു. പുത്തൻ പ്രതീക്ഷകളുമായി സ്കൂളിന്റെ പടിവാതിൽ കയറാൻ എത്തിയ കൂട്ടുകാർക്ക് ഇതൊരു മധുരാനുഭവം തന്നെയായിരുന്നു.


ഓണാഘോഷം -2017

2017 ഓഗസ്റ്റ് 31 -ന് വിപുലമായ രീതിയിലുള്ള ഓണാഘോഷ പരിപാടികൾ സ്കൂളിൽ നടന്നു. സമത്വത്തിന്റേയും സാഹോദര്യത്തിന്റേയും സമ്പൽസമൃദ്ധിയുടേയും ഒാർമ്മകൾ ഉൾക്കൊണ്ടുള്ള ആഘോഷങ്ങളായിരുന്നു സ്കൂളിൽ നടന്നത്. കള്ളവും ചതിയുമില്ലാത്ത മാവേലിക്കാലത്തിന്റെ സ്മൃതികൾ മനസ്സിൽ സൂക്ഷിച്ചുകൊണ്ട്, ഇനി ഒരിക്കലും മടങ്ങിവരാത്ത ആ മനോഹരദിനങ്ങളുടെ ഓർമ്മകൾ ഹൃദയത്തിലേറ്റികൊണ്ടാണ് ഈ വിദ്യാലയത്തിലെ ഏവരും ഓണാഘോഷങ്ങളിൽ പങ്കെടുത്തത്.

സ്വാതന്ത്ര്യദിനാഘോഷം -2017

2017 ആഗസ്റ്റ് 15-ന് സ്വാതന്ത്ര്യദിനാഘോഷം സ്കൂളിൽ ആഘോഷിക്കുകയുണ്ടായി. സ്കൗട്ട് & ഗൈഡ്, ജൂണിയർ റെഡ്‌ക്രോസ്, സോഷ്യൽ സയൻസ് ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. പി.റ്റി.എ പ്രസി‍ഡന്റ് ശ്രീ.വിജയകുമാരൻ പിള്ള, ഹെഡ്‌മാസ്റ്റർ ശ്രീ.കെ.എസ്.ശ്രീജിത്കുമാർ, സ്കൂൾ മാനേജർ വി.കമല എന്നിവർ തദവസരത്തിൽ പങ്കെടുക്കുകയുണ്ടായി. കുട്ടികളുടെ മനസിൽ ദേശീയബോധവും, ദേശസ്നഹവും ഊട്ടിഉറപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു സ്വാതന്ത്ര്യദിനാഘോഷം


പച്ചക്കറിത്തോട്ടം

എം.എ.ഐ.ഹൈസ്കൂൾ : സ്കൂൾ പി.റ്റി.എ, കുട്ടികൾ എന്നിവരുടെ ശ്രമഫലമായി വിഷരഹിത പച്ചക്കറികളുടെ ലഭ്യതയ്ക്കായി സ്കൂൾ വളപ്പിൽ ഒരു പച്ചക്കറിത്തോട്ടം നിർമ്മിക്കുകയുണ്ടായി. പച്ചക്കറിത്തോട്ടത്തിന്റെ ഉദ്ഘാടനം കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ആൽസ് ജെയിംസ് നിർവ്വഹിച്ചു. ഓണത്തിന് വിളവെടുത്ത പച്ചക്കറികൾ ഓണസദ്യയ്ക്ക് ഉപയോഗിക്കാൻ കഴിഞ്ഞു എന്നത് കുട്ടികൾക്ക് അഭിമാനം നൽകി.

പൊതു വിദ്യാലയ സംരക്ഷണ യജ്ഞം

വിശ്വനാഥപുരം : 2017 ജനുവരി 27 വെള്ളിയാഴ്ച എം. എ. ഹൈസ്ക്കൂളിൽ പൊതു വിദ്യാലയ സംരക്ഷണ യജ്ഞവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ നടന്നു. മികവിന്റെ കേന്ദ്രങ്ങളായി പൊതു വിദ്യാലയങ്ങൾ മാറേണ്ടതിന്റെ ആവശ്യകതയേക്കുറിച്ച് ഹെഡ്​മിസ്ട്രസ് ഒ. കെ. പുഷ്പമ്മ യോഗത്തിൽ സംസാരിച്ചു. രക്ഷിതാക്കൾ, പൂർവ്വവിദ്യാർത്ഥികൾ, സമീപവാസികൾ എന്നിവർ ചേർന്ന് സ്കൂൾ പരിസരം പ്ലാസ്റ്റിക് വിമുക്തമാക്കി. തുടർന്ന് പൊതുവിദ്യാലയ സംരക്ഷണ ചങ്ങല രൂപീകരിച്ചു. മുൻ പി. ടി. എ. പ്രസിഡന്റ് ബാലകൃഷ്ണൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.


പരിസ്ഥിതിദിനം

എം.എ.ഐ.എച്ച്.എസ് മുരിക്കടി : സ്കൂളിൽനടന്ന പരിസ്ഥിതിദിനാചരണങ്ങളിലൂടെ................

കുട്ടികളിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുക, പ്രകൃതിയെ അറിഞ്ഞ്, പ്രകൃതിയുടെ ഭാഗമായി ജീവിക്കുന്നതിന്റെ പ്രാധാന്യം മനസിലാക്കുക എന്നീ ലക്ഷ്യങ്ങളോടെ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തിക്കുന്നുണ്ട്. തുടർച്ചയായി എത്തുന്ന പ്രകൃതി ദുരന്തങ്ങൾ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വളരെയധികം ഉണ്ട് എന്ന വസ്തുത ക‍ുട്ടികളിൽ എത്തിക്കുന്നു. ഇത് ബോധ്യപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ പരിസ്ഥിതി ക്ലബ്ബ് ഏറ്റെടുത്ത് ചെയ്യുന്നു

.....തിരികെ പോകാം.....