"ഗവ. എച്ച് എസ് ഓടപ്പളളം/2021-22 ലെ പ്രവർത്തനങ്ങൾ/കൂടുതൽ അറിയാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(പി. റ്റി . എ ഭാരവാരഹികൾ) |
No edit summary |
||
വരി 27: | വരി 27: | ||
ഈ വർഷത്തെ പി. റ്റി. എ ജനറൽബോഡി യോഗം ജനുവരി 10 ന് സ്കൂളിൽ നടന്നു. പി. റ്റി. എ പ്രസിഡന്റ് അനിൽ കെ. പി അധ്യക്ഷത വഹിച്ചു. ഹെഡ് മിസ്ട്രസ്സ് കമലം കെ റിപ്പോർട്ടും സീനിയർ അസിസ്റ്റന്റ് ഇന്ദു ആർ വരവു ചെലവു കണക്കും അവതരിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ജിതിൻജിത്ത് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. റബി പോൾ നന്ദി പറഞ്ഞു. | ഈ വർഷത്തെ പി. റ്റി. എ ജനറൽബോഡി യോഗം ജനുവരി 10 ന് സ്കൂളിൽ നടന്നു. പി. റ്റി. എ പ്രസിഡന്റ് അനിൽ കെ. പി അധ്യക്ഷത വഹിച്ചു. ഹെഡ് മിസ്ട്രസ്സ് കമലം കെ റിപ്പോർട്ടും സീനിയർ അസിസ്റ്റന്റ് ഇന്ദു ആർ വരവു ചെലവു കണക്കും അവതരിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ജിതിൻജിത്ത് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. റബി പോൾ നന്ദി പറഞ്ഞു. | ||
{| class="wikitable sortable mw-collapsible mw-collapsed" | {| class="wikitable sortable mw-collapsible mw-collapsed" | ||
|+പി. റ്റി. എ ഭാരവാഹികൾ 2021-22 | |+'''<big>പി. റ്റി. എ ഭാരവാഹികൾ 2021-22</big>''' | ||
!ക്രമ | !ക്രമ | ||
നമ്പർ | നമ്പർ |
18:48, 16 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം
2021-22 അധ്യയന വർഷത്തെ ക്ലാസുകൾ ജൂൺ 1 മുതൽ ഓൺലൈനായി ആരംഭിച്ചപ്പോൾ പ്രവേശനോത്സവം വിപുലമായി അഘോഷിച്ചു. ഗൂഗിൾ മീറ്റിലൂടെ നടത്തിയ പരിപാടി ഡിവിഷൻ കൗൺസിലർ ശ്രീമതി പ്രിയ വിനോദ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത കവയിത്രി ശ്രീമതി ജലജാ പ്രസാദ് മുഖ്യ പ്രഭാഷണം നടത്തി. കുട്ടികളും അധ്യാപരും കലാപരിപാടികൾ അവതരിപ്പിച്ചു. സ്കൂൾ യൂ ടൂബ് ചാനലിൽ ലൈവ് ടെലികാസ്റ്റ് ചെയ്തു
നവമാധ്യമങ്ങളും കുട്ടികളും- ഗൈഡൻസ് ക്ലാസ്
'നവമാധ്യമങ്ങളും കുട്ടികളും' എന്ന വിഷയത്തിൽ കുട്ടികൾക്കും രക്ഷിതാക്കുമുള്ള ഗൈഡൻസ് ക്ലാസ്ജൂലൈ 24 ന് ഗൂഗിൾ മീറ്റിലൂടെ നടന്നു. ഹെഡ് മിസ്ട്രസ്സ് ശ്രീമതി കമലം കെ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ കൗൺസിലർ ശ്രീമതി അനു ഡേവിഡ് ക്ലാസെടുത്തു. കുട്ടികളുടെയും രക്ഷിതാക്കളുടെയും സംശയങ്ങൾക്ക് മറുപടി നൽകി
മക്കൾക്കൊപ്പം- രക്ഷാകർതൃ ബോധവത്ക്കരണ പരിപാടി
കേരള സാസ്ത്ര സാഹിത്യ പരിശത്ത്, വയനാട് ജില്ലാപഞ്ചായത്ത്, കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവരുമായി സഹകരിച്ച്, രക്ഷാകർതൃ ബോധവത്ക്കരണ പരിപാടി - മക്കൾക്കൊപ്പം- ആഗസ്റ്റ് 13 ന് ഗൂഗിൾ മീറ്റിലൂടെ സംഘടിപ്പിച്ചു. ഡിവിഷൻ കൗൺസിലർ ശ്രീമതി. പ്രിയ വിനോദ് ഉദ്ഘാടനം ചെയ്തു. ശ്രീമതി രജിത എ (പ്രൈമറി വിഭാഗം), ശ്രീ. സജേഷ് കെ. വി (ഹൈസ്കൂൾ വിഭാഗം) എന്നിവർ ക്ലാസ് നയിച്ചു.
അടുത്ത ജനറേഷൻ ശാസ്ത്രജ്ഞരെ വാർത്തെടുക്കാം- ഓൺലൈൻ അഭിമുഖം
അടുത്ത ജനറേഷൻ ശാസ്ത്രജ്ഞരെ എങ്ങനെ വാർത്തെടുക്കാം എന്ന വിഷയത്തിൽ കാലിഫോർണിയയിലെ വെസ്റ്റേൺ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിലെ ശാസ്ത്രജ്ഞനും യംഗ് സയിന്റിസ്റ്റ് ഓഫ് ഇന്ത്യ അവാർഡ് ജോതാവുമായ ഡോ. ഫിനോഷ്. ജി. തങ്കച്ചനുമായി കുട്ടികൾ സംവദിച്ചു. സൂം പ്ലാറ്റ് ഫോമിൽ നടന്ന ഈ പരിപാടിയിൽ ഡോ. ഫിനോഷ് നു പുറമെ പ്രശസ്ത മോട്ടിവേഷൻ ട്രെയിനറായ ഫാ. വിൻസൻ്റ് പേരേപ്പാടൻ (യു. എസ്. എ), പ്രശസ്ത സൈക്കോളജിസ്റ്റ് തുശാര എസ് നായർ (തിരുവനന്തപുരം) എന്നിവരും കുട്ടികളുമായി സംവദിച്ചു.
മിഷൻ +1 ഹെൽപ്പ് ഡസ്‍ക്ക്
സ്കൂളിൽ നിന്ന് എസ്. എസ്. എൽ സി പരീക്ഷ എവുതിയ മുഴുവൻ കുട്ടികൾക്കും കരിയർ ഗൈഡൻസ് ക്ലാസും +1 അവയർനസ് ക്ലാസും നൽകി. ജി. എച്ച്. എസ്. എസ് മൂലങ്കാവിലെ സനിൽ സാർ ക്ലാസ് നയിച്ചു. ഉപരി പഠനത്തിന് യോഗ്യത നേടിയ മുഴുവൻ കുട്ടികളുടെ +1 അപേക്ഷ സ്കൂളിൽ നിന്ന് തന്നെ ചെയ്തു കൊടുത്തു. ഓരോ അലോട്ട്മെന്റുകളുടെ സമയത്തും കുട്ടിളെ വിവരമറിയിച്ചു അഡ്മിഷൻ ഉറപ്പാക്കി.
തിരികെ സ്കൂളിലേക്ക്
കോവിഡിനു ശേഷം 2021 നവംബർ 1 ന് സ്കൂൾ തുറക്കാൻ തീരുമാനിച്ചപ്പോൾ കുട്ടികളെ സ്വീകരിക്കാൻ വിപുലമായ ഒരുക്കങ്ങളാണ് സ്കൂളിൽ നടന്നത്. സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി യു. പി ക്ലാസുകളിലേക്ക് അനുവദിച്ച പുതിയ ഫർണിച്ചർ കോവിഡ് കാലത്ത് അകലം പാലിച്ചിരിക്കാൻ ഉതകുന്നതായിരുന്നു. കാട് വെട്ടുന്നതിനും പരിസരം ശുചീകരിക്കുന്നതിനും തൊഴിലുറപ്പ തൊഴിലാളികളുടെയും പി. റ്റി. എ, എസ്. എം. സി അംഗങ്ങളുടെയും നാട്ടുകാരുടെയും പിന്തുണ ലഭിച്ചു. അയൽക്കൂട്ടങ്ങൾ, ക്ലബ്ബുകൾ, രാഷ്ട്രീയ പാർട്ടികൾ തുടങ്ങിയവരുടെ പിന്തുണയും ക്ലാസ്റൂം പെയിന്റിംഗ് ഉൾപ്പെടെയുള്ള ജോലികൾക്ക് വലിയ അളവിൽ ലഭിച്ചു. തെർമൽ സ്കാനർ, സാനിറ്റൈസർ, മാസ്കുകൾ തുടങ്ങിയവ സ്പോൺസർഷിപ്പുകളിലൂടെ ലഭിച്ചു. വലിയൊരു ഇടവേളയ്ക്കു ശേഷം സ്കൂളിലെത്തുന്ന വിദ്യാർത്ഥികൾക്ക് ഏറ്റവും സന്തോഷം നൽകുന്ന ഇടമാക്കി മാറ്റാൻ ഇതിലൂടെ നമുക്ക് സാധിച്ചു
പി. റ്റി. എ ജനറൽബോഡി യോഗം
ഈ വർഷത്തെ പി. റ്റി. എ ജനറൽബോഡി യോഗം ജനുവരി 10 ന് സ്കൂളിൽ നടന്നു. പി. റ്റി. എ പ്രസിഡന്റ് അനിൽ കെ. പി അധ്യക്ഷത വഹിച്ചു. ഹെഡ് മിസ്ട്രസ്സ് കമലം കെ റിപ്പോർട്ടും സീനിയർ അസിസ്റ്റന്റ് ഇന്ദു ആർ വരവു ചെലവു കണക്കും അവതരിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ജിതിൻജിത്ത് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. റബി പോൾ നന്ദി പറഞ്ഞു.
ക്രമ
നമ്പർ |
പേര് | സ്ഥാനം | ഫോൺ നമ്പർ |
---|---|---|---|
1 | റബി പോൾ | പ്രസിഡണ്ട് | 9744412382 |
2 | അനിൽ . കെ . പി | വൈസ് പ്രസിഡണ്ട് | 9947258672 |
3 | കമലം . കെ | ഹെഡ് മിസ്ട്രസ്സ് | 9946826161 |
4 | അനു . പി | എം. പി. റ്റി. എ. പ്രസിഡണ്ട് | 9947597147 |
5 | ശരത് . എം . സി | എക്സി . മെമ്പർ | 9048222219 |
6 | ബിനീഷ് . എം | എക്സി . മെമ്പർ | 9995938816 |
7 | പ്രീതി | എക്സി . മെമ്പർ | 9847157600 |
8 | സത്യൻ . പി . വി | എക്സി . മെമ്പർ | 9744469193 |
9 | സരിത | എക്സി . മെമ്പർ | 7560906645 |
10 | ജിതിൻ ജിത്ത് പി.എ. | സ്റ്റാഫ് സെക്രട്ടറി | 9961461903 |
11 | ഇന്ദു ആർ | സീനിയർ അസിസ്റ്റന്റ് | 9495643673 |
12 | ദാവൂദ് പി.ടി. | അധ്യാപക പ്രതിനിധി | 9746185083 |
13 | ഷിജിന എം.പി. | അധ്യാപക പ്രതിനിധി | 9605288421 |
14 | ഹസീന എ.യു. | അധ്യാപക പ്രതിനിധി | 9961664877 |
15 | സ്മിഷ സി.എം. | അധ്യാപക പ്രതിനിധി | 9846276830 |
സ്കൂൾ ബിൽഡിംഗ് ആക്ഷൻ കമ്മറ്റി
സ്കളിന് പുതിയ കെട്ടിടം ലഭ്യമാക്കുന്നതിനുള്ള ശ്രമം ഊർജ്ജിതതമാക്കുന്നതിന് സ്കൂൾ ബിൽഡിംഗ് ആക്ഷൻ കമ്മറ്റി രൂപീകരിച്ചു. ആക്ഷൻ കമ്മറ്റി കൺവീനറായി ശ്രീ. ബേബി വർഗ്ഗീസിനെ തെരഞ്ഞെടുത്തു. ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 8 ന് എം. എൽ .എ. മാർ, ജില്ലാകളക്ടർ, ഡി.ഡി, ഡി. ഇ. ഒ, മുനിസിപ്പൽ ചെയർമാൻ, തുടങ്ങിയവരെ കണ്ട് നിവേദനം നൽകി. വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിച്ചു. പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടന്നു വരുന്നു.
പ്രീ പ്രൈമറി പ്രവേശനോത്സവം
ജനുവരി 14 ന് പ്രീ പ്രൈമറി പ്രവേശനോത്സവം വിപുലമായി ആഘോഷിച്ചു. അധ്യാപകരുടെയും പി. റ്റി. എ യുടെയും നേതൃത്വത്തിൽ ക്ലാസ്മുറികളും പരിസരവും അലങ്കരിച്ചു. കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി. എൽ. പി വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു.