ഗവ. എച്ച് എസ് ഓടപ്പളളം/2021-22 ലെ പ്രവർത്തനങ്ങൾ/കൂടുതൽ അറിയാം

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

2021-22 അധ്യയന വർഷത്തെ ക്ലാസുകൾ ജൂൺ 1 മുതൽ ഓൺലൈനായി ആരംഭിച്ചപ്പോൾ പ്രവേശനോത്സവം വിപുലമായി അഘോഷിച്ചു. ഗൂഗിൾ മീറ്റിലൂടെ നടത്തിയ പരിപാടി ഡിവിഷൻ കൗൺസിലർ ശ്രീമതി പ്രിയ വിനോദ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത കവയിത്രി ശ്രീമതി ജലജാ പ്രസാദ് മുഖ്യ പ്രഭാഷണം നടത്തി. കുട്ടികളും അധ്യാപരും കലാപരിപാടികൾ അവതരിപ്പിച്ചു. സ്കൂൾ യൂ ടൂബ് ചാനലിൽ ലൈവ് ടെലികാസ്റ്റ് ചെയ്തു

നവമാധ്യമങ്ങളും കുട്ടികളും- ഗൈഡൻസ് ക്ലാസ്

'നവമാധ്യമങ്ങളും കുട്ടികളും' എന്ന വിഷയത്തിൽ കുട്ടികൾക്കും രക്ഷിതാക്കുമുള്ള ഗൈഡൻസ് ക്ലാസ്ജൂലൈ 24 ന് ഗൂഗിൾ മീറ്റിലൂടെ നടന്നു. ഹെഡ് മിസ്ട്രസ്സ് ശ്രീമതി കമലം കെ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ കൗൺസിലർ ശ്രീമതി അനു ഡേവിഡ് ക്ലാസെടുത്തു. കുട്ടികളുടെയും രക്ഷിതാക്കളുടെയും സംശയങ്ങൾക്ക് മറുപടി നൽകി

മക്കൾക്കൊപ്പം- രക്ഷാകർതൃ ബോധവത്ക്കരണ പരിപാടി

കേരള സാസ്ത്ര സാഹിത്യ പരിശത്ത്, വയനാട് ജില്ലാപഞ്ചായത്ത്, കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവരുമായി സഹകരിച്ച്, രക്ഷാകർതൃ ബോധവത്ക്കരണ പരിപാടി - മക്കൾക്കൊപ്പം- ആഗസ്റ്റ് 13 ന് ഗൂഗിൾ മീറ്റിലൂടെ സംഘടിപ്പിച്ചു. ഡിവിഷൻ കൗൺസിലർ ശ്രീമതി. പ്രിയ വിനോദ് ഉദ്ഘാടനം ചെയ്തു. ശ്രീമതി രജിത എ (പ്രൈമറി വിഭാഗം), ശ്രീ. സജേഷ് കെ. വി (ഹൈസ്കൂൾ വിഭാഗം) എന്നിവർ ക്ലാസ് നയിച്ചു.

അടുത്ത ജനറേഷൻ ശാസ്ത്രജ്ഞരെ വാർത്തെടുക്കാം- ഓൺലൈൻ അഭിമുഖം

അടുത്ത ജനറേഷൻ ശാസ്ത്രജ്ഞരെ എങ്ങനെ വാർത്തെടുക്കാം എന്ന വിഷയത്തിൽ കാലിഫോർണിയയിലെ വെസ്റ്റേൺ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിലെ ശാസ്ത്രജ്ഞനും യംഗ് സയിന്റിസ്റ്റ് ഓഫ് ഇന്ത്യ അവാർഡ് ജോതാവുമായ ഡോ. ഫിനോഷ്. ജി. തങ്കച്ചനുമായി കുട്ടികൾ സംവദിച്ചു. സൂം പ്ലാറ്റ് ഫോമിൽ നടന്ന ഈ പരിപാടിയിൽ ഡോ. ഫിനോഷ് നു പുറമെ പ്രശസ്ത മോട്ടിവേഷൻ ട്രെയിനറായ ഫാ. വിൻസൻ്റ് പേരേപ്പാടൻ (യു. എസ്. എ), പ്രശസ്ത സൈക്കോളജിസ്റ്റ് തുശാര എസ് നായർ (തിരുവനന്തപുരം) എന്നിവരും കുട്ടികളുമായി സംവദിച്ചു.

മിഷൻ +1 ഹെൽപ്പ് ഡസ്‍ക്ക്

സ്കൂളിൽ നിന്ന് എസ്. എസ്. എൽ സി പരീക്ഷ എവുതിയ മുഴുവൻ കുട്ടികൾക്കും കരിയർ ഗൈഡൻസ് ക്ലാസും +1 അവയർനസ് ക്ലാസും നൽകി. ജി. എച്ച്. എസ്. എസ് മൂലങ്കാവിലെ സനിൽ സാർ ക്ലാസ് നയിച്ചു. ഉപരി പഠനത്തിന് യോഗ്യത നേടിയ മുഴുവൻ കുട്ടികളുടെ +1 അപേക്ഷ സ്കൂളിൽ നിന്ന് തന്നെ ചെയ്തു കൊടുത്തു. ഓരോ അലോട്ട്മെന്റുകളുടെ സമയത്തും കുട്ടിളെ വിവരമറിയിച്ചു അഡ്മിഷൻ ഉറപ്പാക്കി.

തിരികെ സ്കൂളിലേക്ക്

കോവിഡിനു ശേഷം 2021 നവംബർ 1 ന് സ്കൂൾ തുറക്കാൻ തീരുമാനിച്ചപ്പോൾ കുട്ടികളെ സ്വീകരിക്കാൻ വിപുലമായ ഒരുക്കങ്ങളാണ് സ്കൂളിൽ നടന്നത്. സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി യു. പി ക്ലാസുകളിലേക്ക് അനുവദിച്ച പുതിയ ഫർണിച്ചർ കോവിഡ് കാലത്ത് അകലം പാലിച്ചിരിക്കാൻ ഉതകുന്നതായിരുന്നു. കാട് വെട്ടുന്നതിനും പരിസരം ശുചീകരിക്കുന്നതിനും തൊഴിലുറപ്പ തൊഴിലാളികളുടെയും പി. റ്റി. എ, എസ്. എം. സി അംഗങ്ങളുടെയും നാട്ടുകാരുടെയും പിന്തുണ ലഭിച്ചു. അയൽക്കൂട്ടങ്ങൾ, ക്ലബ്ബുകൾ, രാഷ്ട്രീയ പാർട്ടികൾ തുടങ്ങിയവരുടെ പിന്തുണയും ക്ലാസ്റൂം പെയിന്റിംഗ് ഉൾപ്പെടെയുള്ള ജോലികൾക്ക് വലിയ അളവിൽ ലഭിച്ചു. തെർമൽ സ്കാനർ, സാനിറ്റൈസർ, മാസ്കുകൾ തുടങ്ങിയവ സ്പോൺസർഷിപ്പുകളിലൂടെ ലഭിച്ചു. വലിയൊരു ഇടവേളയ്ക്കു ശേഷം സ്കൂളിലെത്തുന്ന വിദ്യാർത്ഥികൾക്ക് ഏറ്റവും സന്തോഷം നൽകുന്ന ഇടമാക്കി മാറ്റാൻ ഇതിലൂടെ നമുക്ക് സാധിച്ചു

പി. റ്റി. എ ജനറൽബോഡി യോഗം

ഈ വർഷത്തെ പി. റ്റി. എ ജനറൽബോഡി യോഗം ജനുവരി 10 ന് സ്കൂളിൽ നടന്നു. പി. റ്റി. എ പ്രസിഡന്റ് അനിൽ കെ. പി അധ്യക്ഷത വഹിച്ചു. ഹെഡ് മിസ്ട്രസ്സ് കമലം കെ റിപ്പോർട്ടും സീനിയർ അസിസ്റ്റന്റ് ഇന്ദു ആർ വരവു ചെലവു കണക്കും അവതരിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ജിതിൻജിത്ത് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. റബി പോൾ നന്ദി പറഞ്ഞു.

പി. റ്റി. എ ഭാരവാഹികൾ 2021-22

ക്രമ

നമ്പർ

പേര് സ്ഥാനം ഫോൺ നമ്പർ
1 റബി പോൾ പ്രസിഡണ്ട് 9744412382
2 അനിൽ . കെ . പി വൈസ് പ്രസിഡണ്ട് 9947258672
3 കമലം . കെ ഹെഡ് മിസ്ട്രസ്സ് 9946826161
4 അനു . പി എം. പി. റ്റി. എ. പ്രസിഡണ്ട് 9947597147
5 ശരത് . എം . സി എക്സി . മെമ്പർ 9048222219
6 ബിനീഷ് . എം എക്സി . മെമ്പർ 9995938816
7 പ്രീതി എക്സി . മെമ്പർ 9847157600
8 സത്യൻ . പി . വി എക്സി . മെമ്പർ 9744469193
9 സരിത എക്സി . മെമ്പർ 7560906645
10 ജിതിൻ ജിത്ത് പി.എ. സ്റ്റാഫ് സെക്രട്ടറി 9961461903
11 ഇന്ദു ആർ സീനിയർ അസിസ്റ്റന്റ് 9495643673
12 ദാവൂദ് പി.ടി. അധ്യാപക പ്രതിനിധി 9746185083
13 ഷിജിന എം.പി. അധ്യാപക പ്രതിനിധി 9605288421
14 ഹസീന എ.യു. അധ്യാപക പ്രതിനിധി 9961664877
15 സ്മിഷ സി.എം. അധ്യാപക പ്രതിനിധി 9846276830

എം. പി. റ്റി. എ ഭാരവാഹികൾ 2021-22

ക്രമ

നമ്പർ

പേര് സ്ഥാനം ഫോൺ നമ്പർ
1 അനു പി. പ്രസിഡണ്ട് 9947597147
2 ഹിത ഉണ്ണികൃഷ്ണൻ വൈസ് പ്രസിഡണ്ട് 9633190520
3 ജൂബി മെമ്പർ 9544141096
4 പ്രീത മെമ്പർ 9747197730
5 പ്രിയ മെമ്പർ 8590777941
7 സുലോചന കെ.ബി. മെമ്പർ 9605093461
8 ബിന്ദു നിഷാദ് മെമ്പർ 7994077191
9 ദീപ ടി.എൻ. അധ്യാപക പ്രതിനിധി 9447433614
10 അനിജ എം.സി. അധ്യാപക പ്രതിനിധി 9656489050

സ്കൂൾ ബിൽഡിംഗ് ആക്ഷൻ കമ്മറ്റി

സ്കളിന് പുതിയ കെട്ടിടം ലഭ്യമാക്കുന്നതിനുള്ള ശ്രമം ഊർജ്ജിതതമാക്കുന്നതിന് സ്കൂൾ ബിൽഡിംഗ് ആക്ഷൻ കമ്മറ്റി രൂപീകരിച്ചു. ആക്ഷൻ കമ്മറ്റി കൺവീനറായി ശ്രീ. ബേബി വർഗ്ഗീസിനെ തെരഞ്ഞെടുത്തു. ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 8 ന് എം. എൽ .എ. മാർ, ജില്ലാകളക്ടർ, ഡി.ഡി, ഡി. ഇ. ഒ, മുനിസിപ്പൽ ചെയർമാൻ, തുടങ്ങിയവരെ കണ്ട് നിവേദനം നൽകി. വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിച്ചു. പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടന്നു വരുന്നു.

പ്രീ പ്രൈമറി പ്രവേശനോത്സവം

ജനുവരി 14 ന് പ്രീ പ്രൈമറി പ്രവേശനോത്സവം വിപുലമായി ആഘോഷിച്ചു. അധ്യാപകരുടെയും പി. റ്റി. എ യുടെയും നേതൃത്വത്തിൽ ക്ലാസ്മുറികളും പരിസരവും അലങ്കരിച്ചു. കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി. എൽ. പി വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു.

യോഗ പരിശീലനം

ഫെബ്രുവരി 19 ന് പത്താം ക്ലാസി കുട്ടികൾക്കായി പ്രത്യേക യോഗ പരിശീലനം നടത്തി. പരീക്ഷയുമായി ബന്ധപ്പെട്ട പിരിമുറുക്കം കുറയ്ക്കുന്നതിനും ഓർമശക്തി വർധിക്കുന്നതിനും ഉപകരിക്കുന്ന ലഘു വ്യായാമങ്ങൾ പരിശീലിച്ചു. യോഗ പരിശീലകയും നമ്മുടെ രക്ഷിതാവുമായ ശ്രീമതി. ശ്രീകല ക്ലാസ് നയിച്ചു.

മോട്ടിവേഷൻ ക്ലാസ്

ഈ വർഷം എസ്. എസ്. എൽ. സി. പരീക്ഷയെഴുതുന്ന കുട്ടികളെ പരീക്ഷയ്ക്ക് തയ്യാറാക്കുന്നതിന്റെ ഭാഗമായി മോട്ടിവേഷൻ ക്ലാസ് നൽകി. പ്രശസ്ത മോട്ടിവേഷൻ ട്രൈനറും വി സെറ്റ് ഓർഗനൈസേഷൻ എച്ച്. ആർ. ഡി. ട്രൈനറുമായ ശ്രീ. സുജിത്ത് ലാൽ ക്ലാസ് നയിച്ചു.

പ്രതിഭകൾക്ക് ആദരം പതിനാലാം പഞ്ച വത്സര പദ്ധതിയുടെ ഭാഗമായി സുൽത്താൻ ബത്തേരി നഗരസഭ നടത്തിയ 'സ്റ്റുഡന്റ് കൗൺസിൽ 2022' ൽ ഒന്നാം സ്ഥാനം നമ്മുടെ സ്കൂളിലെ കുട്ടികളെ സ്കൂൾ അസംബ്ലിയിൽ ആദരിച്ചു. ഹെഡ്‍മിസ്ട്രസ്സ് ശ്രീമതി. കമലം . കെ. പി. റ്റി. എ. പ്രസിഡന്റ് ശ്രീ. റബി പോൾ അധ്യാപകരായ ശ്രീ. ജിതിൻജിത്ത്, ശ്രീമതി. ഇന്ദു. ആർ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.

ജൈവ കൃഷിത്തോട്ടം

സ്കൂൾ ഹരിതസേനയുടെ നേതൃത്വത്തിൽ ജൈവകൃഷിയെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിനായി സ്കൂളിൽ ഒരുക്കുന്ന കൃഷിത്തോട്ടത്തിന്റെ ഉദ്ഘാടനം ഡിവിഷൻ കൗൺസിലർ പ്രിയ വിനോദ് തൈകൾ നട്ടുകൊണ്ട് നിർവഹിച്ചു. ഹെഡ്മിസ്ട്രസ്സ്, പി. റ്റി. എ പ്രസിഡന്റ്, അധ്യാപകർ, കുട്ടികൾ എന്നിവർ പങ്കെടുത്തു.

മധുരം മലയാളം

കുട്ടികളുടെ വായനാശീലം വർധിപ്പിക്കുന്നതിനും പൊതുവീജ്ഞാനം പരപപോഷിപ്പിക്കുന്നതിനുമായി മാതൃഭൂമി, റോട്ടറി ക്ലബ്ബ് സുൽത്താൻബത്തേരി എന്നിവരുടെ സഹായത്തോടെ നടപ്പിലാക്കുന്ന 'മധുരം മലയാളം' പദ്ധതി യുടെ ഉദ്ഘാടനം 2022 മാർച്ച് 4 ന് നഗരസഭാ ചെയർമാൻ ശ്രീ. ടി. കെ . രമേഷ് നിർവഹിച്ചു. റോട്ടറി ക്ലബ്ബ് ഭാരവാഹിയും മുൻ ഹെഡ്‍മാസ്റ്ററുമായ ശ്രീ. ഇ. പി. മോഹൻദാസ്, മാതൃഭൂമി പ്രതിനിധികൾ, ഹെഡ്‍മിസ്ട്രസ് ശ്രീമതി കമലം കെ, പി. ടി. എ പ്രസിഡന്റ് ശ്രീ. റെബി പോൾ തുടങ്ങിയവർ പങ്കെടുത്തു. പദ്ധതിയുടെ ഭാഗമായി സ്കൂളിന് ഒരു വർഷത്തേക്ക് 4 മാതൃഭൂമി പത്രങ്ങൾ ലഭ്യമാകും. ഇതിന്റെ ഉദ്ഘാടനം സ്കൂൾ ലീഡർക്ക് പത്രത്തിന്റെ കോപ്പി നൽകി നഗരസഭ ചെയർമാൻ നിർവഹിച്ചു.

'സ്വരാജ് ട്രോഫി' നേടിയ നഗരസഭയ്ക്ക് സ്വീകരണം

സംസ്ഥാനത്തെ മികച്ച പ്രവർത്തനം കാഴ്ച വെക്കുന്ന നഗരസഭയ്ക്ക് നൽകുന്ന പ്രഥമ 'സ്വരാജ് ട്രോഫി' നേടിയ സുൽത്താൻബത്തേരി നഗരസഭയ്ക്ക് സ്വീകരണം നൽകി. മാർച്ച് 4 ന് സ്കൂളിൽ നടന്ന ചടങ്ങിൽ വെച്ച് സ്കൂളിന്റെ ഉപഹാരം ഹെഡ്‍മിസ്ട്രസ് ശ്രീമതി. കമലം. കെ, പി. റ്റി. എ പ്രസിഡന്റ് ശ്രി. റബി പോൾ, കൗൺസിലർ ശ്രീമതി. പ്രിയ വിനോദ്, വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് സമ്മാനിച്ചു. നഗരസഭയ്ക്കു വേണ്ടി ചെയർമാൻ ശ്രീ. ടി. കെ. രമേഷ്, സ്റ്റാന്റിങ്ങ് കമ്മറ്റി അംഗങ്ങളായ ശ്രീ. റഷീദ്, ശാമില ജുനൈദ്, സെക്രട്ടറി, എം ഇ. സി കൺവീനർ തുടങ്ങിയവർ ഉപഹാരം ഏറ്റു വാങ്ങി. ചടങ്ങിൽ പി. റ്റി. എ, എം. പി. റ്റി. എ, എസ്. എം. സി, എസ്. എസ്. എസ് ജി, അംഗങ്ങൾ പങ്കെടുത്തു.

 വിദ്യാകിരണം ലാപ്‍ടോപ്പ് ലഭിച്ചവർക്ക് മേശയും കസേരയും നമ്മുടെ വിദ്യാലയത്തിൽ നിന്ന് 'വിദ്യാകിരണം' പദ്ധതിലൂടെ ലാപ്‍ടോപ്പ് ലഭ്യമായ ബത്തേരി മുനിസിപ്പൽ പരിധിയിലെ 31 കുട്ടികൾക്ക് മേശയും കസേരയും ലഭിക്കുകയുണ്ടായി. ബത്തരി നഗരസഭ എസ്. റ്റി വിഭാഗം ഫണ്ടിലുൾപ്പെടുത്തി അനുവദിച്ച ഈ ഫർണിച്ചറുകളുടെ വിതരണോത്ഘാടനം 2022 മാർച്ച് 4 ന് നഗരസഭ ചെയർമാൻ ശ്രീ. ടി. കെ. രമേശ് നിർവഹിച്ചു. നഗരസഭ സ്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങളായ ശ്രീമതി. ലിഷ ടീച്ചർ, ശ്രീ . റഷീദ്, ശ്രീമതി ശാമില ജുനൈദ് , കൗൺസിലർമാരായ ശ്രീമതി. പ്രിയ വിനോദ്, ശ്രാമതി വത്സ ജോസ്, എം. ഇ. സി കൺവീനർ അബ്ദുൾ നാസർ സാർ തുടങ്ങിയവർ പങ്കെടുത്തു. ഹെഡ്‍മിസ്ട്രസ് ശ്രീമതി കമലം. കെ സ്വാഗതവും പി. റ്റി. എ പ്രസിഡന്റ് ശ്രീ. റബി പോൾ നന്ദിയും പറഞ്ഞു.

പ്രൊജക്ടർ ഉദ്ഘാടനം

സുൽത്താൻബത്തേരി നഗരസഭ സ്കൂളിലെ എൽ. പി വിഭാഗത്തിന് അനുവദിച്ച 3 പ്രൊജക്ടറുകളുടെ സ്വിച്ച് ഓൺ കർമം ചെയർമാൻ ശ്രീ. ടി. കെ രമേശ് നിർവഹിച്ചു. മാർച്ച് 4 ന് നടന്ന ചടങ്ങിൽ കൗൺസിലർ ശ്രീമതി. പ്രിയ വിനോദ് അധ്യക്ഷത വഹിച്ചു.

എൽ. എസ്. എസ്, യു.എസ്. എസ് വിജയികൾക്ക് അനുമോദനം

കഴിഞ്ഞ വർഷത്തെ എൽ. എസ്. എസ്, യു. എസ്. എസ് പരിക്ഷകളിൽ തിളക്കമാർന്ന വിജയം നേടിയ കുട്ടികളെ സ്കൾ അസംബ്ലിയിൽ അനുമോദിച്ചു. ഹെഡ്‍മിസ്ട്രസ്സ് ശ്രീമതി കമലം ടീച്ചർ സമ്മാനങ്ഹൾ വിതരണം ചെയ്തു.