"എൻ. എസ്. എസ്. എച്ച്. എസ്. എസ്. കേശവദാസപുരം/അക്ഷരവൃക്ഷം/ജൈവതാണ്ഡവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ജൈവതാണ്ഡവം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 44: വരി 44:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sreejaashok25| തരം= കവിത    }}

14:16, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ജൈവതാണ്ഡവം

കാലത്തിൻ ദുർഘട വീഥിയിൽ
ഹൃദയം പിളർക്കുന്ന നൊമ്പരമോടെ
മഹാമാരി അതിഭീകര
താണ്ഡവമാടുമ്പോൾ
മാനുജനേകനായ ഖിന്നനായ്
അലഞ്ഞീടുന്നു
നാടുകൾ നഗരങ്ങൾ നാലമ്പലങ്ങളും
നാല്കവലകളും നാലുകെട്ടും
കൊട്ടിയടച്ച്
മനുജനിന്ന് ,മരവിച്ച സ്വപ്നങ്ങളെ കൂട്ടി
ഓർമ്മയിലനുനിമിഷം കൊഴിഞ്ഞു
വീഴുന്നു
രോഗത്തിൻ വദനമതിഭീകരം
കരിനീലനാഗത്തിൻ സീൽക്കാരം
പോലെ
ചുറ്റി വരിഞ്ഞു ഞരിച്ചമർത്തീടുന്നു ..
പിടഞ്ഞു തീരുന്നു മർത്യജന്മങ്ങൾ ...

കണ്ട സ്വപ്നങ്ങളെ ബാക്കിയാക്കി
സ്‌നേഹിച്ചു കൊതിതീരും മുൻപേ
കാണാത്ത ലോകത്തു ചേരുന്നതെത്ര
ജന്മം
അറിയില്ല ഈ ജൈവ താണ്ഡവം
തീരുവാൻ
എത്രകാലം നാം കാത്തിരിക്കണം


 

അഞ്ജലി
11 എൻ എസ് എസ് എച്ച്‌ എസ് എസ് കേശവദാസപുരം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത