"ഗവൺമെന്റ് വി. എച്ച്. എസ്. എസ് ഞെക്കാട്/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ കാലത്തെ വിരുന്നുകാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (വിക്കി 2019 എന്ന ഉപയോക്താവ് ഗവൺമെൻറ്, വി.എച്ച്.എസ്.എസ് ഞെക്കാട്/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ കാലത്തെ വിരുന്നുകാർ എന്ന താൾ ഗവൺമെന്റ് വി. എച്ച്. എസ്. എസ് ഞെക്കാട്/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ കാലത്തെ വിരുന്നുകാർ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
10:15, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ലോക്ക് ഡൗൺ കാലത്തെ വിരുന്നുകാർ
ലോക്ക് ഡൗൺ ദിനങ്ങളിൽ എനിക്ക് ഉണ്ടായ സുഖകരമായ ഒരനുഭവമാണ് പക്ഷികൾക്ക് ദാഹജലം നൽകൽ.എല്ലാ വർഷവും വേനൽക്കാലത്ത് പാത്രങ്ങളിൽ ദാഹജലം വയ്ക്കാറുണ്ട് .എന്നാൽ ഏതെല്ലാം പക്ഷികളാണ് വരുന്നതെന്ന് ശ്രദ്ധിക്കാറില്ലായിരുന്നു.ഇത്തവണ പക്ഷിനിരീക്ഷണം നടത്താൻ കഴിഞ്ഞു.രാവിലെയും വൈകുന്നേരവും എന്റെ വീടിന്റെ ചുറ്റും പക്ഷികളുടെ ബഹളമാണ്. വെള്ളം കുടിക്കുന്നവരും കുളിക്കുന്നവരുമുണ്ട്.കുളികഴിഞ്ഞ് കുഞ്ഞിച്ചിറകെല്ലാം കൊത്തിമിനുക്കുന്നതുകാണാൻ നല്ല രസമാണ്.കുരുവി, ചിത്തിര ,കരിയിലക്കിളി, തത്ത, കാക്ക, കാക്കത്തമ്പുരാട്ടി, മഞ്ഞയും കുറുപ്പും നിറമുള്ള കിളി, കറുപ്പും വെള്ളയും നിറമുള്ള കിളി, ഉപ്പൻ , ഓലേഞ്ഞാലി എന്നിവരാണ് വരാറുള്ളത്.ഇവരിൽ തെറ്റിപ്പൂവിന് കുരുവിയോടാണ് കൂടുതൽ ഇഷ്ടം. കാരണം കുരുവി എന്നും തെറ്റിപ്പൂവിന് മുത്തം കൊടുക്കും.ഇതിൽ അസൂയ പൂണ്ട പാരിജാതവും,റോസയും ,മുല്ലയും ഒത്തുപ്പൂത്തു.തേക്കുമരത്തിൽനിന്ന് രണ്ടു ഓന്തുകൾ ഇവരുടെ ബഹളം കേൾക്കാൻ വരാറുണ്ട്. അതിൽ ഒന്ന് നിറം മാറ്റി പക്ഷികളെ വിരട്ടുന്നതും കാണാം. തേക്കിന്റെ മുകൾഭാഗത്ത് കാക്ക കൂട്കൂട്ടി .താഴ്ന്ന ചില്ലയിൽ കുരുവിയും കൂട്കൂട്ടി.വീടിന്റെ ടെറസിൽ പക്ഷിനിരീക്ഷണത്തിനായി താത്കാലിക ടെന്റ് ഉണ്ടാക്കി.പക്ഷികൾക്ക് ദാഹജലം നൽകലായിരുന്നു എന്റെ ലക്ഷ്യമെങ്കിലും അത് പിന്നീട് പക്ഷിനിരീക്ഷണമായി മാറി.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 12/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം