"ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/അക്ഷരവൃക്ഷം/ജീവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

16:11, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ജീവൻ

പ്രകൃതിയാം കോപത്തിനടിമയാം നമ്മൾ
ജീവിതമേ ജീവന്റെ തുടിപ്പാണ്
ജൻമം തന്നൊരു അമ്മയാം ഭൂമി
ജീവജാലങ്ങളുടെ സ്വന്തമാം ഭൂമി
       ജീവന്റെ തുടിപ്പിനായി കേഴുന്നു നമ്മൾ
       ജീവിതം മോഹിച്ച് ജീവിക്കുന്നു
       ജീവനെ ചവിട്ടി മെതിക്കുന്നു നാം
       ജീവജാലങ്ങളെ ഓർക്കുന്നില്ല നാം
സ്വപ്നങ്ങൾ കാണാൻ മടിക്കാത്ത നാം
സ്വപ്നലോകത്താണ് ജീവിതം
ഒരു നിമിഷനേരം കൊണ്ട്
സ്വപ്നങ്ങളെല്ലാം തകർന്നടിയും
         ഒരിറ്റു ശ്വാസത്തിനായി കേഴുന്നു നാം
          പ്രാണനുവേണ്ടി കേഴുന്നു നാം
           അവസാന നിമിഷം ഉറ്റവരില്ല
            ഭൂമിക്കടിയിലും ആരുമില്ല.

അഫ്‍സാന ഫാത്തിമ
9 ജി.എച്ച്.എസ്.എസ്. തൊളിക്കോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത