ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/അക്ഷരവൃക്ഷം/ജീവൻ

Schoolwiki സംരംഭത്തിൽ നിന്ന്
ജീവൻ

പ്രകൃതിയാം കോപത്തിനടിമയാം നമ്മൾ
ജീവിതമേ ജീവന്റെ തുടിപ്പാണ്
ജൻമം തന്നൊരു അമ്മയാം ഭൂമി
ജീവജാലങ്ങളുടെ സ്വന്തമാം ഭൂമി
       ജീവന്റെ തുടിപ്പിനായി കേഴുന്നു നമ്മൾ
       ജീവിതം മോഹിച്ച് ജീവിക്കുന്നു
       ജീവനെ ചവിട്ടി മെതിക്കുന്നു നാം
       ജീവജാലങ്ങളെ ഓർക്കുന്നില്ല നാം
സ്വപ്നങ്ങൾ കാണാൻ മടിക്കാത്ത നാം
സ്വപ്നലോകത്താണ് ജീവിതം
ഒരു നിമിഷനേരം കൊണ്ട്
സ്വപ്നങ്ങളെല്ലാം തകർന്നടിയും
         ഒരിറ്റു ശ്വാസത്തിനായി കേഴുന്നു നാം
          പ്രാണനുവേണ്ടി കേഴുന്നു നാം
           അവസാന നിമിഷം ഉറ്റവരില്ല
            ഭൂമിക്കടിയിലും ആരുമില്ല.

അഫ്‍സാന ഫാത്തിമ
9 ജി.എച്ച്.എസ്.എസ്. തൊളിക്കോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത