പ്രകൃതിയാം കോപത്തിനടിമയാം നമ്മൾ
ജീവിതമേ ജീവന്റെ തുടിപ്പാണ്
ജൻമം തന്നൊരു അമ്മയാം ഭൂമി
ജീവജാലങ്ങളുടെ സ്വന്തമാം ഭൂമി
ജീവന്റെ തുടിപ്പിനായി കേഴുന്നു നമ്മൾ
ജീവിതം മോഹിച്ച് ജീവിക്കുന്നു
ജീവനെ ചവിട്ടി മെതിക്കുന്നു നാം
ജീവജാലങ്ങളെ ഓർക്കുന്നില്ല നാം
സ്വപ്നങ്ങൾ കാണാൻ മടിക്കാത്ത നാം
സ്വപ്നലോകത്താണ് ജീവിതം
ഒരു നിമിഷനേരം കൊണ്ട്
സ്വപ്നങ്ങളെല്ലാം തകർന്നടിയും
ഒരിറ്റു ശ്വാസത്തിനായി കേഴുന്നു നാം
പ്രാണനുവേണ്ടി കേഴുന്നു നാം
അവസാന നിമിഷം ഉറ്റവരില്ല
ഭൂമിക്കടിയിലും ആരുമില്ല.