"എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/പ്രവർത്തനങ്ങൾ/2019-2020 ൽ നടന്ന പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് എൻ ആർ പി എം ഹയർ സെക്കന്ററി സ്കൂൾ, കായംകുളം/പ്രവർത്തനങ്ങൾ/2019-2020 ൽ നടന്ന പ്രവർത്തനങ്ങൾ എന്ന താൾ എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/പ്രവർത്തനങ്ങൾ/2019-2020 ൽ നടന്ന പ്രവർത്തനങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 22: | വരി 22: | ||
ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് കുട്ടികൾ വായനാമരം നിർമ്മിച്ചു. ജൂൺ 19 വായനാദിനം ലൈബ്രറി കൗൺസിലിൻ്റെ നേതൃത്വത്തിൽ വിപുലമായി ആഘോഷിച്ചു.കവിതാ രചന ഉപന്യാസം വായനാ മത്സരം എന്നിവ സംഘടിപ്പിച്ചു. വായനയുടെ പ്രാധാന്യം വെളിവാക്കുന്ന തരത്തിൽ വായനാ മരവും എക്സിബിഷനും സംഘടിപ്പിച്ചു.ധാരാളം ശിഖരങ്ങളോടുകൂടിയ വായനാ മരം കുട്ടികൾക്ക് അത്ഭുത കാഴ്ചയായിരുന്നു. നോവൽ, കഥ, കവിത, ലേഖനം, നിരൂപണങ്ങൾ തുടങ്ങി വിവിധ ശിഖരങ്ങളായിരുന്നു വായനാ മരത്തിന് .കുട്ടികളുടെ സൃഷ്ടികൾ ഫലങ്ങളായി തൂങ്ങിക്കിടക്കുന്ന കാഴ്ചയും കണ്ണിന് കൗതുകമായി. | ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് കുട്ടികൾ വായനാമരം നിർമ്മിച്ചു. ജൂൺ 19 വായനാദിനം ലൈബ്രറി കൗൺസിലിൻ്റെ നേതൃത്വത്തിൽ വിപുലമായി ആഘോഷിച്ചു.കവിതാ രചന ഉപന്യാസം വായനാ മത്സരം എന്നിവ സംഘടിപ്പിച്ചു. വായനയുടെ പ്രാധാന്യം വെളിവാക്കുന്ന തരത്തിൽ വായനാ മരവും എക്സിബിഷനും സംഘടിപ്പിച്ചു.ധാരാളം ശിഖരങ്ങളോടുകൂടിയ വായനാ മരം കുട്ടികൾക്ക് അത്ഭുത കാഴ്ചയായിരുന്നു. നോവൽ, കഥ, കവിത, ലേഖനം, നിരൂപണങ്ങൾ തുടങ്ങി വിവിധ ശിഖരങ്ങളായിരുന്നു വായനാ മരത്തിന് .കുട്ടികളുടെ സൃഷ്ടികൾ ഫലങ്ങളായി തൂങ്ങിക്കിടക്കുന്ന കാഴ്ചയും കണ്ണിന് കൗതുകമായി. | ||
[[പ്രമാണം:36053 54.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]] | [[പ്രമാണം:36053 54.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]] | ||
വരി 36: | വരി 37: | ||
രണ്ട് പോളിംഗ് ബൂത്തുകളിലായാണ് ഇലക്ഷൻ നടന്നത്. പൂർണ്ണമായും വിദ്യാർത്ഥികൾ തന്നെ ആയിരുന്നു ഇലക്ഷൻ നടപടി ക്രമങ്ങൾ നിയന്ത്രിച്ചത്. കുട്ടികൾ തന്നെ പ്രിസൈഡിംഗ് ഓഫീസറുടേയും മറ്റ് പോളിംഗ് ഉദ്യോഗസ്ഥരുടേയും ജോലികൾ നിർവ്വഹിച്ചു. ഒന്നാം പോളിംഗ് ഓഫീസർ കുട്ടികളുടെ തിരിച്ചറിയിൽ രേഖ പരിശോധിക്കുകയും രണ്ടാം പോളിംഗ് ഓഫീസർ കുട്ടികളുടെ ഒപ്പ് രജിസ്റ്ററിൽ രേഖപ്പെടുത്തുകയും മൂന്നാം പോളിംഗ് ഓഫീസർ കുട്ടികളുടെ വിരലിൽ മഷിയടയാളം പതിക്കുകയും ചെയ്തു | രണ്ട് പോളിംഗ് ബൂത്തുകളിലായാണ് ഇലക്ഷൻ നടന്നത്. പൂർണ്ണമായും വിദ്യാർത്ഥികൾ തന്നെ ആയിരുന്നു ഇലക്ഷൻ നടപടി ക്രമങ്ങൾ നിയന്ത്രിച്ചത്. കുട്ടികൾ തന്നെ പ്രിസൈഡിംഗ് ഓഫീസറുടേയും മറ്റ് പോളിംഗ് ഉദ്യോഗസ്ഥരുടേയും ജോലികൾ നിർവ്വഹിച്ചു. ഒന്നാം പോളിംഗ് ഓഫീസർ കുട്ടികളുടെ തിരിച്ചറിയിൽ രേഖ പരിശോധിക്കുകയും രണ്ടാം പോളിംഗ് ഓഫീസർ കുട്ടികളുടെ ഒപ്പ് രജിസ്റ്ററിൽ രേഖപ്പെടുത്തുകയും മൂന്നാം പോളിംഗ് ഓഫീസർ കുട്ടികളുടെ വിരലിൽ മഷിയടയാളം പതിക്കുകയും ചെയ്തു | ||
'''വൃക്ഷമിത്ര അവാർഡിന് അർഹയായ ആദരണീയ കൊല്ലകയിൽ ദേവകിയമ്മയ്ക്ക് ആദരം''' | |||
സ്കൂളിന് സമീപത്തുള്ള കൊല്ലകയിൽ ദേവകിയമ്മയുടെ വീട്ടിലേക്കുള്ള ഞങ്ങളുടെ യാത്ര അധ്യാപകരുടെയും കുട്ടികളുടെയും മനസ്സിൽ എന്നും പച്ച പിടിച്ച് നിൽക്കും. വിദ്യാരംഗം കലാ സാഹിത്യ വേദിയിലെ അംഗങ്ങളുമൊത്തായിരുന്നു ആ യാത്ര. 10 മണിക്ക് ഞങ്ങൾ അവിടെയെത്തിച്ചേർന്നു.ഉച്ചയ്ക്ക് തിരികെ പോരാം എന്ന് കരുതിയ ഞങ്ങൾക്ക് വൈകിട്ട് 4 മണിയായത് അറിയാൻ കഴിഞ്ഞില്ല. വീട് ഒരു വനമാക്കിയ ആരെയും അതിശയിപ്പിക്കുന്ന കാഴ്ച.കടമ്പ്, കായാമ്പൂ, പഞ്ചമുഖ രുദ്രാക്ഷം, തവിട്ട, അർബുദ നാശിനി, യാചകി (കമണ്ഡലു) ദേവദാരു പാരിജാതം, ഒന്തപ്പാല, പുത്രൻ ജീവ, കൃഷ്ണനാൽ, വെള്ളത്താമര, മൃത സഞ്ജീവനി ..... തുടങ്ങി ധാരാളം വ്യക്ഷങ്ങൾ മക്കളെപ്പോലെ പരിപാലിക്കുന്നു. വൃക്ഷമിത്ര തുടങ്ങി ധാരാളം അവാർഡുകൾ ഏറ്റുവാങ്ങിയ ദേവകിയമ്മ കുട്ടികൾക്ക് ഒരത്ഭുതമായി പ്രകൃതിയെ മക്കളെപ്പോലെ സ്നേഹിക്കുന്ന ആ അമ്മയുടെ കുട്ടികൾക്ക് നൽകിയ ക്ലാസ്സും അവർക്ക് ഒരു മുതൽക്കൂട്ടായി. | |||
'''പഠനോത്സവം''' | '''പഠനോത്സവം''' | ||
സ്കൂളുകളുടെ അക്കാദമിക മികവ് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടി നടന്ന പ്രവർത്തനമാണ് പഠനോത്സവം . കുട്ടി ആർജിച്ചെടുത്ത പഠനാശയങ്ങൾ ജനപ്രതിനിധികളുടെയും , രക്ഷകർത്താക്കളും സമക്ഷം അവതരിപ്പിക്കാനുള്ള അവസരമായിരുന്നു പഠനോത്സവം . വിവിധ ഭാഷാ പ്രവർത്തനങ്ങൾ, ശാസ്ത്രം, ഗണിതം എന്നിവയിലെ പഠനാശയങ്ങൾ വിവിധ കലാരൂപങ്ങളുടെ ചുവടുപിടിച്ച് കുട്ടികൾ അവതരിപ്പിച്ചു. ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് ഉത്സവപ്രതീതിയോടെയാണ് പഠനോത്സവം സംഘടിപ്പിച്ചത്. സ്കൂൾ പഠനോത്സവം ബഹുമാന്യയായ പത്തിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു. കുട്ടികൾ തയ്യാറാക്കിയ ഭക്ഷ്യവിഭവങ്ങളുടെ മേളയും തുടർന്ന് നടന്നു.<gallery> | സ്കൂളുകളുടെ അക്കാദമിക മികവ് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടി നടന്ന പ്രവർത്തനമാണ് പഠനോത്സവം . കുട്ടി ആർജിച്ചെടുത്ത പഠനാശയങ്ങൾ ജനപ്രതിനിധികളുടെയും , രക്ഷകർത്താക്കളും സമക്ഷം അവതരിപ്പിക്കാനുള്ള അവസരമായിരുന്നു പഠനോത്സവം . വിവിധ ഭാഷാ പ്രവർത്തനങ്ങൾ, ശാസ്ത്രം, ഗണിതം എന്നിവയിലെ പഠനാശയങ്ങൾ വിവിധ കലാരൂപങ്ങളുടെ ചുവടുപിടിച്ച് കുട്ടികൾ അവതരിപ്പിച്ചു. ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് ഉത്സവപ്രതീതിയോടെയാണ് പഠനോത്സവം സംഘടിപ്പിച്ചത്. സ്കൂൾ പഠനോത്സവം ബഹുമാന്യയായ പത്തിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു. കുട്ടികൾ തയ്യാറാക്കിയ ഭക്ഷ്യവിഭവങ്ങളുടെ മേളയും തുടർന്ന് നടന്നു.<gallery> | ||
പ്രമാണം:36053 792.jpeg | |||
പ്രമാണം:36053 791.jpeg | |||
പ്രമാണം:36053 770.jpeg | പ്രമാണം:36053 770.jpeg | ||
പ്രമാണം:36053 773.jpeg | പ്രമാണം:36053 773.jpeg | ||
വരി 52: | വരി 61: | ||
പ്രമാണം:36053 762.jpeg | പ്രമാണം:36053 762.jpeg | ||
പ്രമാണം:36053 774.jpeg | പ്രമാണം:36053 774.jpeg | ||
പ്രമാണം:36053 789.jpeg | |||
പ്രമാണം:36053 788.jpeg | |||
പ്രമാണം:36053 787.jpeg | |||
പ്രമാണം:36053 786.jpeg | |||
പ്രമാണം:36053 785.jpeg | |||
പ്രമാണം:36053 784.jpeg | |||
പ്രമാണം:36053 783.jpeg | |||
പ്രമാണം:36053 782.jpeg | |||
പ്രമാണം:36053 794.jpeg | |||
പ്രമാണം:36053 793.jpeg | |||
</gallery> | </gallery> | ||
വരി 65: | വരി 85: | ||
|[[പ്രമാണം:36053 CWSN1.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]] | |[[പ്രമാണം:36053 CWSN1.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]] | ||
|} | |} | ||
[[വർഗ്ഗം:36053]] |
22:11, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പ്രവേശനോത്സവം
പ്രവേശനോത്സവം സ്കൂളിൽ സമുചിതമായി ആഘോഷിച്ചു പുത്തൻ കൂട്ടുകാരെ സ്വാഗതം ചെയ്തുകൊണ്ടുള്ള ബാനർ സ്കൂൾ കവാടത്തിൽ സ്ഥാപിച്ചിരുന്നു സ്കൂൾ കമാനവും സ്കൂൾ മുറികളും ബലൂൺ തോരണം ഇവ കൊണ്ട് അലങ്കരിച്ചിരുന്നു രാവിലെ 9 30 ന് പ്രവേശനഗാനത്തോടെ അസംബ്ലി ആരംഭിച്ചു തുടർന്ന് സ്വാഗത ഗാനവും ആലപിച്ചു .തുടർന്ന് രക്ഷിതാക്കളുടെ യോഗം ഉണ്ടായിരുന്നു ഉച്ചയ്ക്ക് 12 30ന് കുട്ടികളെയും രക്ഷിതാക്കളെയും അധ്യാപകരെയും ഉൾപ്പെടുത്തി പായസവിതരണം ഉണ്ടായിരുന്നു.
പരിസ്ഥിതി ദിനം
Better environment, Better tomorrow" - പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി ഇക്കഴിഞ്ഞ ജൂൺ 5 ന് വിദ്യാർത്ഥികൾ അവരവരുടെ വീടുകളിൽ നടത്തിയ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളും മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തണങ്ങളും...
ശ്വസിക്കാൻ ശുദ്ധവായുവും കുടിയ്ക്കാൻ ശുദ്ധമായ ജലവും വിളവ് തരാൻ ഗുണമേന്മയുള്ള നല്ല മണ്ണുമുണ്ടെങ്കിൽ ഭൂമിയിലെ മനുഷ്യ ജീവിതം അതിമനോഹരമാകും. മനുഷ്യന്റെ നിലനിൽപ്പിന് ആധാരം തന്നെ പ്രകൃതിയാണ്. പ്രകൃതിയെ മറന്നുകൊണ്ടുള്ള പുതിയ കാലത്തെ രീതികളെല്ലാം മനുഷ്യന് തിരിച്ചടി നൽകുമെന്ന് തീർച്ച. എന്നാൽ പ്രകൃതിയെക്കുറിച്ച് ഒട്ടും ആശങ്കയില്ലാതെ ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്തുക മാത്രമാണ് നിലവിൽ മനുഷ്യൻ ചെയ്തുകൊണ്ടിരിക്കുന്നത്. പ്രകൃതിയുടെ മടിത്തട്ടിലിരുന്ന് അതിന്റെ അടിത്തറ ഇളക്കുന്ന അവസ്ഥ. പരിസ്ഥിതിയുടെ പ്രാധാന്യം വീണ്ടും ഓർമ്മിക്കാനും പുതിയ തലമുറയ്ക്ക് പരിസ്ഥിതിയെ കുറിച്ച് അവബോധം നൽകാനുമായി ജൂൺ 5 ന് പരിസ്ഥിതി ദിനം ആചരിച്ചു.
വായനാദിനം
ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് കുട്ടികൾ വായനാമരം നിർമ്മിച്ചു. ജൂൺ 19 വായനാദിനം ലൈബ്രറി കൗൺസിലിൻ്റെ നേതൃത്വത്തിൽ വിപുലമായി ആഘോഷിച്ചു.കവിതാ രചന ഉപന്യാസം വായനാ മത്സരം എന്നിവ സംഘടിപ്പിച്ചു. വായനയുടെ പ്രാധാന്യം വെളിവാക്കുന്ന തരത്തിൽ വായനാ മരവും എക്സിബിഷനും സംഘടിപ്പിച്ചു.ധാരാളം ശിഖരങ്ങളോടുകൂടിയ വായനാ മരം കുട്ടികൾക്ക് അത്ഭുത കാഴ്ചയായിരുന്നു. നോവൽ, കഥ, കവിത, ലേഖനം, നിരൂപണങ്ങൾ തുടങ്ങി വിവിധ ശിഖരങ്ങളായിരുന്നു വായനാ മരത്തിന് .കുട്ടികളുടെ സൃഷ്ടികൾ ഫലങ്ങളായി തൂങ്ങിക്കിടക്കുന്ന കാഴ്ചയും കണ്ണിന് കൗതുകമായി.
ലോക ലഹരിവിരുദ്ധ ദിനം
ജൂൺ 26: ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്കൂളിലെ വിദ്യാർത്ഥികൾ നടത്തിയ ലഹരി വിരുദ്ധ ബോധവത്കരണ റാലി.
2019 ശാസ്ത്രോത്സവം
5 6 7 ക്ലാസിലെ ശാസ്ത്ര പാഠഭാഗങ്ങളിലെ ലഘുപരീക്ഷണങ്ങൾ ,നിരീക്ഷണ പ്രവർത്തനങ്ങൾ എന്നിവ ഏകോപിപ്പിച്ച് കൊണ്ട് SSKയുടെ നേതൃത്വത്തിൽ നടന്ന പ്രവർത്തനമാണ് ശാസ്ത്രോത്സവം .അഞ്ചാം ക്ലാസിൽ ജലം വിതാനം പാലിക്കുന്നു, ആറാം ക്ലാസിലെ പുഷ്പത്തിന്റെ വിവിധ ഭാഗങ്ങൾ, ഏഴാം ക്ലാസിൽ കോൺകേവ് കോൺവെക്സ് ല ലെൻസിന്റെ പ്രവർത്തനം, പാതാള കിണർ എന്നിവ നേരിട്ട് ചെയ്യാൻ കഴിഞ്ഞത് കുട്ടികൾക്ക് ഒരു നവ്യാനുഭവമായി. ആർജിച്ച അറിവുകൾ പ്രായോഗികതലത്തിൽ എത്തിയതിലൂടെ പഠനം വളരെ രസകരമാവുകയും ചെയ്തു.
🗳 സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് 2019
എൻ.ആർ.പി.എം ഹയർ സെക്കന്ററി സ്കൂളിൽ ഇക്കൊല്ലത്തെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് പൂർണ്ണമായും ഇലക്ട്രോണിക് വോട്ടിംഗ് രീതി ഉപയോഗിച്ച് നടത്തി. യഥാർത്ഥ ഇലക്ഷൻ/ വോട്ടിംഗ് നടപടി ക്രമങ്ങൾ വിദ്യാർത്ഥികൾക്ക് നേരിട്ട് കാണുവാനും മനസ്സിലാക്കുവാനും സഹായകമായ രീതിയിലായിരുന്നു ഇലക്ഷൻ സംഘടിപ്പിച്ചത്.
രണ്ട് പോളിംഗ് ബൂത്തുകളിലായാണ് ഇലക്ഷൻ നടന്നത്. പൂർണ്ണമായും വിദ്യാർത്ഥികൾ തന്നെ ആയിരുന്നു ഇലക്ഷൻ നടപടി ക്രമങ്ങൾ നിയന്ത്രിച്ചത്. കുട്ടികൾ തന്നെ പ്രിസൈഡിംഗ് ഓഫീസറുടേയും മറ്റ് പോളിംഗ് ഉദ്യോഗസ്ഥരുടേയും ജോലികൾ നിർവ്വഹിച്ചു. ഒന്നാം പോളിംഗ് ഓഫീസർ കുട്ടികളുടെ തിരിച്ചറിയിൽ രേഖ പരിശോധിക്കുകയും രണ്ടാം പോളിംഗ് ഓഫീസർ കുട്ടികളുടെ ഒപ്പ് രജിസ്റ്ററിൽ രേഖപ്പെടുത്തുകയും മൂന്നാം പോളിംഗ് ഓഫീസർ കുട്ടികളുടെ വിരലിൽ മഷിയടയാളം പതിക്കുകയും ചെയ്തു
വൃക്ഷമിത്ര അവാർഡിന് അർഹയായ ആദരണീയ കൊല്ലകയിൽ ദേവകിയമ്മയ്ക്ക് ആദരം
സ്കൂളിന് സമീപത്തുള്ള കൊല്ലകയിൽ ദേവകിയമ്മയുടെ വീട്ടിലേക്കുള്ള ഞങ്ങളുടെ യാത്ര അധ്യാപകരുടെയും കുട്ടികളുടെയും മനസ്സിൽ എന്നും പച്ച പിടിച്ച് നിൽക്കും. വിദ്യാരംഗം കലാ സാഹിത്യ വേദിയിലെ അംഗങ്ങളുമൊത്തായിരുന്നു ആ യാത്ര. 10 മണിക്ക് ഞങ്ങൾ അവിടെയെത്തിച്ചേർന്നു.ഉച്ചയ്ക്ക് തിരികെ പോരാം എന്ന് കരുതിയ ഞങ്ങൾക്ക് വൈകിട്ട് 4 മണിയായത് അറിയാൻ കഴിഞ്ഞില്ല. വീട് ഒരു വനമാക്കിയ ആരെയും അതിശയിപ്പിക്കുന്ന കാഴ്ച.കടമ്പ്, കായാമ്പൂ, പഞ്ചമുഖ രുദ്രാക്ഷം, തവിട്ട, അർബുദ നാശിനി, യാചകി (കമണ്ഡലു) ദേവദാരു പാരിജാതം, ഒന്തപ്പാല, പുത്രൻ ജീവ, കൃഷ്ണനാൽ, വെള്ളത്താമര, മൃത സഞ്ജീവനി ..... തുടങ്ങി ധാരാളം വ്യക്ഷങ്ങൾ മക്കളെപ്പോലെ പരിപാലിക്കുന്നു. വൃക്ഷമിത്ര തുടങ്ങി ധാരാളം അവാർഡുകൾ ഏറ്റുവാങ്ങിയ ദേവകിയമ്മ കുട്ടികൾക്ക് ഒരത്ഭുതമായി പ്രകൃതിയെ മക്കളെപ്പോലെ സ്നേഹിക്കുന്ന ആ അമ്മയുടെ കുട്ടികൾക്ക് നൽകിയ ക്ലാസ്സും അവർക്ക് ഒരു മുതൽക്കൂട്ടായി.
പഠനോത്സവം
സ്കൂളുകളുടെ അക്കാദമിക മികവ് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടി നടന്ന പ്രവർത്തനമാണ് പഠനോത്സവം . കുട്ടി ആർജിച്ചെടുത്ത പഠനാശയങ്ങൾ ജനപ്രതിനിധികളുടെയും , രക്ഷകർത്താക്കളും സമക്ഷം അവതരിപ്പിക്കാനുള്ള അവസരമായിരുന്നു പഠനോത്സവം . വിവിധ ഭാഷാ പ്രവർത്തനങ്ങൾ, ശാസ്ത്രം, ഗണിതം എന്നിവയിലെ പഠനാശയങ്ങൾ വിവിധ കലാരൂപങ്ങളുടെ ചുവടുപിടിച്ച് കുട്ടികൾ അവതരിപ്പിച്ചു. ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് ഉത്സവപ്രതീതിയോടെയാണ് പഠനോത്സവം സംഘടിപ്പിച്ചത്. സ്കൂൾ പഠനോത്സവം ബഹുമാന്യയായ പത്തിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു. കുട്ടികൾ തയ്യാറാക്കിയ ഭക്ഷ്യവിഭവങ്ങളുടെ മേളയും തുടർന്ന് നടന്നു.
ഭിന്നശേഷിദിനം
എല്ലാവർഷവും ഭിന്ന ശേഷി ദിനം NRPMHS ൽ ആചരിക്കാറുണ്ടെങ്കിലും 2019 ലെ ഈ ദിനം വിപുലമാക്കാൻ ക്ലാസ് അദ്ധ്യാപകരും സ്ക്കൂൾ കൗൺസിലും കൂടി തീരുമാനിച്ചു സ്ക്കൂളിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് രണ്ട് കാലുകളുമില്ലാത്ത നന്ദന എന്ന കുട്ടി എട്ടാം ക്ലാസിൽ ഇവിടെ അഡ്മിഷൻ എടുത്തത്. നന്ദനയുടെ സ്ക്കൂളിലെ അവസാന വർഷം കൂടി ആയതിനാലാണ് പരിപാടി വിപുലമാക്കിയത്. സീനിയർ അസിസ്റ്റന്റ് ഉൽക്ക ടീച്ചറിന്റെ അദ്ധ്യക്ഷതയിൽ കുട്ടികളുടെ സാന്നിധ്യ ത്തിൽ കൂടിയ യോഗത്തിൽ സ്ക്കൂളിലെ സീനിയർ അദ്ധ്യാപകൻ മധുസൂധനൻ പിള്ള , വിനോദ് കുമാർ ,രാജേഷ്, ക്ലാസ് ടീച്ചർമാരായ ജയശ്രീ , ജ്യേത്രി എന്നിവരും വിദ്യാർത്ഥി പ്രതിനിധികളും അവർക്ക് ആശംസകൾ നേർന്നു. ശരീരം പൂർണ്ണമായും തളർന്ന സ്റ്റീഫൻ ഹോക്കിൻസിന്റെ കണ്ടുപിടുത്തങ്ങളെക്കുറിച്ച് പറഞ്ഞു കൊണ്ട് ഉൽക്ക ടീച്ചർ അവർക്ക് പ്രചോദനം നല്കി. അലക്സാണ്ടർ ഗ്രഹാംബൽ | ഹെലൻ കെല്ലർ, ഗ്രീറ്റ തൻബർ(ഓട്ടിസ ബാധിത ) ഇവരുടെ സംഭാവനകൾ പറഞ്ഞുകൊണ്ട് മറ്റ് ആശംസകരും അവർക്ക് പ്രചോദനമായി. അവർക്ക് നല്കേണ്ട ട്രോഫികൾ ക്ലാസ് ടീച്ചർമാർ സംഭാവന ചെയ്തു. ചില കുറവുകളുണ്ടെങ്കിലും 'ഞാനും മുന്നോട്ട് ' എന്ന ആശയം അവർക്ക് വ്യക്തമാക്കി കൊടുക്കുവാൻ ക്ലാസ് ടീച്ചർ മാർക്ക് കഴിഞ്ഞു. ക്ലാസിലെ കുട്ടികൾ അവരാൽ കഴിയുന്ന സമ്മാനങ്ങൾ നല്കി അവരോടൊപ്പം എന്നു മുണ്ടാകും എന്ന സന്ദേശം നല്കി.