"കണ്ണംവെള്ളി എൽ. പി. സ്കൂൾ/അക്ഷരവൃക്ഷം/രോഗപ്രതിരോധശേഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (കണ്ണം വേളി എൽ.പി.എസ്/അക്ഷരവൃക്ഷം/രോഗപ്രതിരോധശേഷി എന്ന താൾ കണ്ണംവെള്ളി എൽ. പി. സ്കൂൾ/അക്ഷരവൃക്ഷം/രോഗപ്രതിരോധശേഷി എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
 
(വ്യത്യാസം ഇല്ല)

16:23, 5 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

രോഗപ്രതിരോധശേഷി
       ഇന്നത്തെ അവസ്ഥയിൽ നാം കേൾക്കുന്ന വാക്കാണ് രോഗപ്രതിരോധം. രോഗപ്രതിരോധശേഷി ഉള്ള ഒരാൾക്കു എല്ലാ തരത്തിലുള്ള അസുഖങ്ങളിൽ നിന്നും രക്ഷപെടാൻ കഴിയും. ഇപ്പോൾ നാം നേരിടുന്ന ഏറ്റവും വലിയ മഹാമരിയായ. കോറോണേയെയും  നേരിടാൻ രോഗപ്രധിരോധശേഷി ഉള്ളവർക്ക് സാധിച്ചിട്ടുണ്ട്. പക്ഷെ നമ്മുടെ ഇപ്പോഴത്തെ ജീവിതരീതികൾ ആകെ മാറിയിരിക്കുന്നു. ഹോട്ടൽ ഭക്ഷണവും ജംഗ്‌ഫുഡ്‌ ഒക്കെയാണ് ഇപ്പോഴത്തെ കുട്ടികൾക്കും മുതിർന്നവർക്കൊക്കെ പ്രിയം. ഇത് നമ്മുടെ ശരീരത്തിന്റെ പ്രതിരോധത്തിനെയാണ് ബാധിക്കുന്നത്. 
       പണ്ടുള്ളവർ ഭൂമിയിൽ പണിയെടുത്തും കൃഷി ചെയ്തുമാണ് അവർക്കുള്ള ആഹാരം കണ്ടെത്തിയത്. അവരുടെ പ്രകൃതിയോട് ഇണങ്ങി ചേർന്നുള്ള ജീവിതരീതി ഒരു തരത്തിലുള്ള അസുഖങ്ങളും അവരുടെ ശരീരത്തെ  ബാധിച്ചിരുന്നില്ല. ഇപ്പോൾ കഥ ആകെ മാറിയിരിക്കുന്നു.ആർക്കും കൃഷി ചെയ്യാനോ, എന്തിന് ഒന്ന് ഇറങ്ങി നടക്കാൻ പോലും കഴിയില്ല. ഇനിയെങ്കിലും നമ്മൾ പ്രകൃതിയോട് ഇണങ്ങി ചേർന്ന് ജീവിച്ചില്ലെങ്കിൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വരും. വരും തലമുറയെങ്കിലും ഇപ്പോഴത്തെ അവസ്ഥയിൽ നിന്നും ഒരു പാഠം ഉൾക്കൊണ്ട്‌ പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തി കൊണ്ട് ജീവിക്കേണ്ടിയിരിക്കുന്നു." 


പാർവതി. എസ്
നാലാം തരം കണ്ണം വെളളി എൽ പി സ്കൂൾ ,പാനൂർ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 05/ 02/ 2022 >> രചനാവിഭാഗം - ലേഖനം