"ആസ്സിയ ബായ് ഇ.എം.എച്ച്.എസ്. മട്ടാഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
{{prettyurl|Aasia Bai E.M.H.S. Mattanchery}} | |||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> |
21:59, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ആസ്സിയ ബായ് ഇ.എം.എച്ച്.എസ്. മട്ടാഞ്ചേരി | |
---|---|
വിലാസം | |
മട്ടാഞ്ചേരി പി.ഒ, , എറണാകുളം എറണാകുളം ജില്ല | |
സ്ഥാപിതം | 1989 |
കോഡുകൾ | |
സ്കൂൾ കോഡ് | 26018 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | അൺഎയ്ഡഡ് |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | |
അവസാനം തിരുത്തിയത് | |
04-02-2022 | Pvp |
ആമുഖം
മുസ്ലീം പെൺകുട്ടികൾക്ക് എഴുത്തും വായനയും നിഷിദ്ധമായിരുന്ന ഒരു കാലഘട്ടത്തിൽ അവരുടെ ആത്മീയവും ഭൗതീകവുമായ വിദ്യാഭ്യാസത്തെ ലക്ഷ്യമാക്കികൊണ്ട് കൊല്ലവർഷം 1110- ൽ സനാന മദ്രസ്സ ഇസ്ലാമിക ട്രസ്റ്റും അതിന്റെ കീഴിൽ സനാന മദ്രസ്സ ഇസ്ലാമിയ എന്ന വിദ്യാഭ്യാസ സ്ഥാപനവും സ്ഥാപിച്ചു. മുസ്ലീം സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും ഉന്നമനത്തിനുമായി ജീവിതം ഉഴിഞ്ഞുവച്ച മർഹൂമ ആസ്യാഭായി തുടങ്ങിവച്ച പ്രസ്തുത സ്ഥാപനം പുരോഗതിയുടെ പടവുകൾ പിന്നിട്ട് ആസ്യാഭായ് ഹയർ സെക്കണ്ടറി സ്‌ക്കൂൾ എന്ന പദവിയിലേക്ക് എത്തിനിൽക്കുന്നു. 1989-ൽ ആരംഭിച്ച സ്‌ക്കൂളിന്റെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചത് മർഹൂം ജനാബ് ഇബ്രാഹിം സുലൈമാൻ സേട്ട് എം.പി. ആയിരുന്നു. 1990 മുതൽ ഇവിടെ പ്രധാന അദ്ധ്യാപികയായി പ്രവർത്തിച്ചു വരുന്നത് ശ്രീമതി. സൂസൻ ഫിലിപ്പാണ്.
1996 മുതൽ ഇവിടെ 10-ാം ക്ലാസ് പഠനം ആരംഭിച്ചപ്പോൾ മുതൽ തന്നെ 100% വിജയം കരസ്ഥമാക്കി വരികയാണ്. സ്‌ക്കൂൾ പിന്നീട് 2001-ൽ സയൻസ്, കൊമേഴ്‌സ് എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തി ഹയർ സെക്കണ്ടറി ക്ലാസ്സുകൾ തുടങ്ങുകയുണ്ടായി. അറബി മതപഠനത്തിന് പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിരുന്ന ഇവിടെ മുസ്ലീം വിദ്യാർത്ഥി വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും നമസ്‌ക്കാര സൗകര്യവും ഉണ്ട്.
37 ഡിവിഷനുകളിലായി 1240 കുട്ടികളും പ്രധാന അദ്ധ്യാപികയും 50 അദ്ധ്യാപകരും മറ്റ് സ്റ്റാഫുകളും ചേർന്ന് 61 പേർ കൂട്ടായി ഇവിടെ പ്രവർത്തിച്ചു വരുന്നു. കുട്ടികളുടെ പഠനാവശ്യങ്ങൾക്കായി ആധുനിക രീതിയിൽ തയ്യാറാക്കപ്പെട്ട ഫിസിക്‌സ്, കെമസ്ട്രി, സുവോളജി, ബോട്ടണി, ഐ.ടി ലാബുകൾ ഇവിടെ സജീവമായി പ്രവർത്തിക്കുന്നു. ഒന്നാം ക്ലാസ്സ് മുതൽ കമ്പ്യൂട്ടർ പഠനത്തിനും ഇവിടെ സൗകര്യമുണ്ട്.
കുട്ടികളുടെ സർവ്വതോന്മുഖമായ വളർച്ചയെ ലക്ഷ്യമിട്ട് വിവിധ ക്ലബ്ബുകൾ (ഹെൽത്ത്, സയൻസ്, ഐ.ടി. സോഷ്യൽ സയൻസ്, സ്‌പോർട്ട്‌സ്, മലയാളം, പരിസ്ഥിതി, റെഡ്‌ക്രോസ്, കണക്ക്) ഇവിടെ പ്രവർത്തിക്കുന്നു. കൂടാതെ എല്ലാ വർഷവും പി.സി.എം. സ്‌കോളർഷിപ്പ് പരീക്ഷയും സംഘടിപ്പിക്കാറുണ്ട്. വായിച്ചു വളരാനായി വായനയുടെ ലോകം തുറക്കുന്ന വിശാലമായ ലൈബ്രറി സൗകര്യവും ഇവിടെയുണ്ട്.
മട്ടാഞ്ചേരി ഉപജില്ലാതലത്തിൽ നടത്തിവരുന്ന എൽ.പി., യു.പി., എച്ച്.എസ്., അറബിക് കലോത്സവത്തിൽ തുടർച്ചയായി വിജയം കൈവരിക്കുന്ന ആസ്യാഭായ് മറ്റ് മത്സരരംഗങ്ങളിലും ഒട്ടും പിന്നിലല്ല. കല കായിക മേഖലകളിൽ മഹത്തായ ലക്ഷ്യങ്ങളാണ് ആസ്യാഭായ് സ്‌കൂൾ എന്നും മുന്നിൽ കാണുന്നത്.
സാമൂഹികോന്നമനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഭരണസമിതി അംഗങ്ങളുടെയും, കുട്ടികളുടെയും ശോഭനമായ ഭാവിയെ മുന്നിൽ കണ്ട് പ്രവർത്തിക്കുന്ന ഉത്തരവാദിത്വ മനോഭാവമുള്ള പ്രധാന അദ്ധ്യാപികയുടെയും കർമ നിരതരായ ഒരു കൂട്ടം അദ്ധ്യാപകരുടെയും കഠിന പരിശ്രമമാണ് ആസ്യാഭായ് സ്‌കൂളിന്റെ വിജയങ്ങൾക്ക് പിന്നിലുള്ളത്.
നേട്ടങ്ങൾ
മറ്റു പ്രവർത്തനങ്ങൾ
യാത്രാസൗകര്യം
{{#multimaps:9.963312,76.255408|zoom=18}} 9.963312,76.255408 ആസ്സിയ ബായ് ഇ.എം.എച്ച്.എസ്. മട്ടാഞ്ചേരി
മേൽവിലാസം
ആസ്സിയ ബായ് ഇ.എം.എച്ച്.എസ്. മട്ടാഞ്ചേരി