"ഗവ. യു പി സ്കൂൾ കായംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 87: വരി 87:
==വഴികാട്ടി==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* ബസ് സ്റ്റാന്റിൽനിന്നും 0.5 കി.മി അകലം.
* ബസ് സ്റ്റാന്റിൽനിന്നും 0.5 കി.മി അകലം.
|----
*  കായംക‌ളം ഗവ: ബോയിസ് സ്‌ക‌ൂളിന് സമീപം സ്ഥിതി ചെയ്യ‌ുന്ന‌ു.
*  കായംക‌ളം ഗവ: ബോയിസ് സ്‌ക‌ൂളിന് സമീപം സ്ഥിതി ചെയ്യ‌ുന്ന‌ു.
{{#multimaps:9.1714678,76.5011477 |zoom=18}}
{{#multimaps:9.1714678,76.5011477 |zoom=18}}

00:43, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. യു പി സ്കൂൾ കായംകുളം
വിലാസം
കായംകുളം

കായംകുളം
,
കായംകുളം പി.ഒ.
,
690502
,
ആലപ്പുഴ ജില്ല
സ്ഥാപിതം1960
വിവരങ്ങൾ
ഫോൺ0479 2447050
ഇമെയിൽgupskayamkulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്36461 (സമേതം)
യുഡൈസ് കോഡ്32110600503
വിക്കിഡാറ്റQ87479392
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകായംകുളം
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മുതുകുളം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്36
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ159
പെൺകുട്ടികൾ26
ആകെ വിദ്യാർത്ഥികൾ185
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅനിൽ കുമാർ വി എസ്
പി.ടി.എ. പ്രസിഡണ്ട്ബിജു
എം.പി.ടി.എ. പ്രസിഡണ്ട്രമീസാ
അവസാനം തിരുത്തിയത്
04-02-2022Unnisreedalam


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കായംകുളത്തിന്റെ ഹൃദയ ഭാഗത്തു സ്ഥിതിചെയ്യുന്ന ഗവ .യു .പി .എസ് ഏകദേശം ശതാബ്ദിയിലധികം വർഷങ്ങൾ പിന്നിട്ടിരിക്കുന്നു .സാധാരണക്കാരായ ധാരാളംപേരെ അറിവിന്റെ ലോകത്തേക്കു നയിച്ചുകൊണ്ട് കെട്ടിലും മട്ടിലും പൂർണയോഗ്യത നേടിക്കൊണ്ട് ഈ സ്ക്കൂൾ അനുദിനം വളർന്നുകൊണ്ടിരിക്കുന്നു. ആദ്യ കാലത്ത് എലിമെന്ററി സ്ക്കൂളായും പിന്നീട് ഹയർ ഇംഗ്ലീഷ് മീഡിയം സ്ക്കൂളായും പ്രവർത്തിച്ചു .1963 ൽ ഇത് ഹൈസ്‌കൂളിൽ നിന്ന് വേർപെടുത്തി ഗവ .യു.പി.സ്ക്കൂൾ കായംകുളം എന്ന പേരിൽ പ്രവർത്തനം തുടർന്നു

ചരിത്രം

കായംകുളത്തിന്റെ ഹൃദയ ഭാഗത്തു സ്ഥിതിചെയ്യുന്ന ഗവ .യു .പി .എസ് ഏകദേശം ശതാബ്ദിയിലധികം വർഷങ്ങൾ പിന്നിട്ടിരിക്കുന്നു .സാധാരണക്കാരായ ധാരാളംപേരെ അറിവിന്റെ ലോകത്തേക്കു നയിച്ചുകൊണ്ട് കെട്ടിലും മട്ടിലും പൂർണയോഗ്യത നേടിക്കൊണ്ട് ഈ സ്ക്കൂൾ അനുദിനം വളർന്നുകൊണ്ടിരിക്കുന്നു .ആദ്യ കാലത്ത് എലിമെന്ററി സ്ക്കൂളായും പിന്നീട് ഹയർ ഇംഗ്ലീഷ് മീഡിയം സ്ക്കൂളായും പ്രവർത്തിച്ചു .1963 ൽ ഇത് ഹൈസ്‌കൂളിൽ നിന്ന് വേർപെടുത്തി ഗവ .യു.പി.സ്ക്കൂൾ കായംകുളം എന്ന പേരിൽ പ്രവർത്തനം തുടർന്നു .കായംകുളത്ത് അറിയപ്പെട്ടിരുന്നതും അറിയപ്പെടുന്നതുമായ പല രാഷ്ട്രീയ സാമൂഹിക നായകന്മാരും ഈ സ്‌കൂളിലെ പൂർവ വിദ്യാർത്‌ഥികളാണ് .ഇവിടെനിന്നും അടിസ്ഥാന വിദ്യാഭ്യാസം നേടി സമൂഹത്തിൻറെ വിവിധമേഖലകളിൽ പ്രവർത്തിച്ച് ലോകപ്രശസ്തരായവരും ഈ കൂട്ടത്തിലുണ്ടു് .പ്രശസ്‌ത കാർട്ടൂണിസ്റ് ശങ്കർ ,മന്ത്രിമാരായിരുന്ന ജനാബ് .പി.കെ .കുഞ്ഞുസാഹിബ് ,തച്ചടി പ്രഭാകരൻ ,സുശീലാഗോപാലൻ, വിപ്ലവനേതാവ് പുതുപ്പള്ളി രാഘവൻ ,സാഹിത്യകാരൻ എസ് .ഗുപ്തൻ നായർ ,അമേരിക്കയിലെ മുൻ ഇന്ത്യൻ അംബാസഡർ റ്റി .പി.ശ്രീനിവാസൻ ,ഹൃദയ ശസ്ത്രക്രിയ വിദഗ്ധൻ ഡോ .കെ.എം .ചെറിയാൻ തുടങ്ങിയവർ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികളാണ് .കായംകുളം പട്ടണത്തിലെ ഏറ്റവും പഴക്കം ചെന്ന സ്‌കൂളാണിത്

ഭൗതികസൗകര്യങ്ങൾ

3 കെട്ടിടങ്ങളിലായി 5 മുതൽ 7 വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു . എല്ലാ ക്ലാസ് മുറികളിലും ലൈറ്റും ഫാനും ഉണ്ട്. ക്ലാസ്സ്മുറികൾ എല്ലാം തന്നെ ടൈൽ പതിപ്പിച്ചവയാണ്.

ലൈബ്രറി

ധാരാളം വിജ്ഞാനപ്രദമായ പുസ്തകങ്ങൾ ഉള്ള ഒരു ലൈബ്രറി ഇവിടെയുണ്ട് .കുട്ടികൾക്ക് അവരുടെ ആവശ്യാനുസരണം പുസ്തകങ്ങൾ ഇവിടെ നിന്നും ലഭ്യമാക്കുന്നു.

കമ്പ്യൂട്ടർ ലാബ്

പത്തിലധികം കമ്പ്യൂട്ടറുകൾ ഉള്ള ഒരു കമ്പ്യൂട്ടർ ലാബ് ഇവിടെ ഉണ്ട്.ഇവിടെ ഐ സി ടി ഉപയോഗിച്ച പാഠഭാഗങ്ങൾ പഠിപ്പിക്കുന്നതോടൊപ്പം മലയാളം ടൈപ്പിംഗ് പഠനവും ഉൾപ്പെടുത്തിയിട്ടുണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ആർ .ശങ്കർ
  2. ജനാബ് .പി.കെ .കുഞ്ഞുസാഹിബ്
  3. തച്ചടി പ്രഭാകരൻ
  4. പുതുപ്പള്ളി രാഘവൻ
  5. എസ് .ഗുപ്തൻ നായർ
  6. റ്റി .പി.ശ്രീനിവാസൻ
  7. ഡോ .കെ.എം .ചെറിയാൻ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ബസ് സ്റ്റാന്റിൽനിന്നും 0.5 കി.മി അകലം.
  • കായംക‌ളം ഗവ: ബോയിസ് സ്‌ക‌ൂളിന് സമീപം സ്ഥിതി ചെയ്യ‌ുന്ന‌ു.

{{#multimaps:9.1714678,76.5011477 |zoom=18}}

"https://schoolwiki.in/index.php?title=ഗവ._യു_പി_സ്കൂൾ_കായംകുളം&oldid=1583552" എന്ന താളിൽനിന്ന് ശേഖരിച്ചത്