"ജി.യു.പി.എസ് വലിയോറ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 85: വരി 85:
{| class="wikitable"
{| class="wikitable"
|+
|+
![[പ്രമാണം:Urdu val 10.jpeg|ലഘുചിത്രം]]
![[പ്രമാണം:Urdu val 10.jpeg|ലഘുചിത്രം|പകരം=|നടുവിൽ|180x180ബിന്ദു]]
![[പ്രമാണം:Urdu val 13.jpeg|ഇടത്ത്‌|ലഘുചിത്രം]]
![[പ്രമാണം:Urdu val 13.jpeg|ലഘുചിത്രം|പകരം=|നടുവിൽ|180x180ബിന്ദു]]
![[പ്രമാണം:Urdu val 15.jpeg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:Urdu val 15.jpeg|നടുവിൽ|ലഘുചിത്രം|പകരം=|180x180ബിന്ദു]]
|-
|-
![[പ്രമാണം:Urdu val 1.jpeg|ലഘുചിത്രം]]
![[പ്രമാണം:Urdu val 1.jpeg|ലഘുചിത്രം|പകരം=|നടുവിൽ|200x200ബിന്ദു]]
![[പ്രമാണം:Urdu val3.jpeg|ഇടത്ത്‌|ലഘുചിത്രം]]
![[പ്രമാണം:Urdu val3.jpeg|ലഘുചിത്രം|പകരം=|നടുവിൽ|240x240ബിന്ദു]]
![[പ്രമാണം:Urdu val2.jpeg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:Urdu val2.jpeg|നടുവിൽ|ലഘുചിത്രം|പകരം=|240x240ബിന്ദു]]
|-
|-
![[പ്രമാണം:Urdu val4.jpeg|ലഘുചിത്രം]]
![[പ്രമാണം:Urdu val4.jpeg|ലഘുചിത്രം|പകരം=|നടുവിൽ|240x240ബിന്ദു]]
![[പ്രമാണം:Urdu val 6.jpeg|ഇടത്ത്‌|ലഘുചിത്രം]]
![[പ്രമാണം:Urdu val 6.jpeg|ലഘുചിത്രം|പകരം=|നടുവിൽ|180x180ബിന്ദു]]
![[പ്രമാണം:Urdu val 5.jpeg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:Urdu val 5.jpeg|നടുവിൽ|ലഘുചിത്രം|പകരം=|180x180ബിന്ദു]]
|}
|}


വരി 104: വരി 104:
{| class="wikitable"
{| class="wikitable"
|+
|+
![[പ്രമാണം:Arabic val 1.jpeg|ലഘുചിത്രം]]
![[പ്രമാണം:Arabic val 1.jpeg|ലഘുചിത്രം|പകരം=|നടുവിൽ|200x200ബിന്ദു]]
![[പ്രമാണം:Arabic val 3.jpeg|ഇടത്ത്‌|ലഘുചിത്രം]]
![[പ്രമാണം:Arabic val 3.jpeg|ലഘുചിത്രം|പകരം=|നടുവിൽ|200x200ബിന്ദു]]
![[പ്രമാണം:Arabic val 2.jpeg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:Arabic val 2.jpeg|നടുവിൽ|ലഘുചിത്രം|പകരം=|200x200ബിന്ദു]]
|-
|-
|[[പ്രമാണം:Arabic val 4.jpeg|ലഘുചിത്രം]]
|[[പ്രമാണം:Arabic val 4.jpeg|ലഘുചിത്രം|പകരം=|നടുവിൽ|200x200ബിന്ദു]]
|[[പ്രമാണം:Arabic val 6.jpeg|ഇടത്ത്‌|ലഘുചിത്രം]]
|[[പ്രമാണം:Arabic val 6.jpeg|ലഘുചിത്രം|പകരം=|നടുവിൽ|200x200ബിന്ദു]]
|[[പ്രമാണം:Arabic val 5.jpeg|നടുവിൽ|ലഘുചിത്രം]]
|[[പ്രമാണം:Arabic val 5.jpeg|നടുവിൽ|ലഘുചിത്രം|പകരം=|200x200ബിന്ദു]]
|}
|}


വരി 125: വരി 125:
{| class="wikitable"
{| class="wikitable"
|+
|+
![[പ്രമാണം:Hindi val 1.jpeg|ലഘുചിത്രം]]
![[പ്രമാണം:Hindi val 1.jpeg|ലഘുചിത്രം|പകരം=|നടുവിൽ|267x267ബിന്ദു]]
![[പ്രമാണം:Hindi val 3.jpeg|ഇടത്ത്‌|ലഘുചിത്രം]]
![[പ്രമാണം:Hindi val 3.jpeg|ലഘുചിത്രം|പകരം=|നടുവിൽ|200x200ബിന്ദു]]
![[പ്രമാണം:Hindi val 2.jpeg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:Hindi val 2.jpeg|നടുവിൽ|ലഘുചിത്രം|പകരം=|209x209ബിന്ദു]]
![[പ്രമാണം:Hindi val 5.jpeg|ലഘുചിത്രം]]
![[പ്രമാണം:Hindi val 5.jpeg|ലഘുചിത്രം|പകരം=|നടുവിൽ|211x211ബിന്ദു]]
|}
|}
{| class="wikitable"
{| class="wikitable"

17:28, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിദ്യാരംഗം

കുട്ടികളുടെ  സർഗ്ഗശേഷി  വികസിപ്പിക്കുക എന്ന ഉദ്ദേശത്തോടെ   സ്കൂൾ വിദ്യാരംഗം ക്ലബ്ബ്    ഒട്ടനവധി പ്രവർത്തനങ്ങളോടെ പാഠ്യേതര രംഗത്ത് മുന്നിട്ടുനിൽക്കുന്നു.കഥാരചന,  കവിതാ രചന, ഉപന്യാസ മത്സരം   , ചിത്രരചന  എന്നിങ്ങനെ  വിവിധ രചനാ മത്സരങ്ങൾ     വിദ്യാ രംഗത്തിന് കീഴിൽ  നടത്തിവരുന്നു.  വായനാദിനം, ബഷീർ ദിനം തുടങ്ങിയ ദിനാചരണങ്ങൾ   കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുക  എന്ന ലക്ഷ്യത്തോടെ   കൃത്യമായി ആഘോഷിച്ചുവരുന്നു.   വിദ്യാരംഗം സ്കൂൾതല രചനാ മത്സരത്തിൽ നിന്നും   തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾ  സബ് ജില്ലാതല മത്സരത്തിൽ  പങ്കെടുത്തു.  2020 - 2021 വർഷത്തിൽ   സബ്ജില്ലാതല  വിദ്യാരംഗം കഥാരചനാ മത്സരത്തിൽ    ഏഴാംക്ലാസിലെ   ആയിഷ സഫീദ  രണ്ടാം സ്ഥാനം കരസ്ഥമാക്കി.

ഗണിത ശാസ്ത്ര ക്ലബ്ബ്‌

ജി യു പി എസ് വലിയോറയിൽ UP വിഭാഗത്തിൽ നിന്നും തെരെഞ്ഞെടുത്ത  50  ഓളം കുട്ടികൾ ഗണിത ക്ലബ്ബിൽ അംഗങ്ങളാണ്.

ഗണിത ശാസ്ത്ര പഠനം ലളിതവും രസകരവുമാക്കാൻ ക്ലബിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടത്തിവരുന്നു. പ്രധാനാദ്ധ്യാപിക  ശ്രീമതി പത്മിനി കുമാരി ടീച്ചർ ക്ലബ് പ്രവർത്തനങ്ങളിൽ സജീവ പിന്തുണ നൽകാറുണ്ട്.

ഡിസംബർ 22 ദേശീയ ഗണിതശാസ്ത്ര ദിനത്തോടനുബന്ധിച്ച് ( പ്രശസ്ത ഗണിത ശാസ്ത്രഞനായ ശ്രീനിവാസ രാമാനുജന്റെ ജന്മദിനം) ജി. യു.പി.എസ്   വലിയോറയിലെ 5, 6, 7 ക്ലാസിലെ കുട്ടികൾക്കായി ഗണിത ക്വിസ് മത്സരം അദ്ധ്യാപകരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. രണ്ട് ബാച്ചുകളായിട്ടാണ് മത്സരം സംഘടിപ്പിച്ചത്. ബാച്ച് 1 ൽ 7 A യിലെ നന്ദന ജിദേഷ് ഒന്നാം സ്ഥാനവും നജാഹ് 7 B രണ്ടാം സ്ഥാനവും നേടി. ബാച്ച് 2 വിൽ 6 B യിലെ യദു നന്ദ് ഒന്നാം സ്ഥാനവും 7 C യിലെ റിഫ്ദ രണ്ടാം  സ്ഥാനവും നേടി.

കുട്ടികൾ ഗണിതപ്പതിപ്പ്, ജ്യോമട്രിക്കൽ പാറ്റേണുകൾ , ഗണിത ശാസ്ത്രവുമായി ബന്ധപ്പെട്ട ചാർട്ടുകൾ, കുസൃതിക്കണക്കുകൾ, സംഖ്യ പാറ്റേണുകൾ എന്നിവ തയ്യാറാക്കി.

6 B യിലെ മുഹമ്മദ് റസൽ,7B യിലെ ഫാത്തിമ ഹാനിയ എന്നിവർ ശ്രീനിവാസ രാമാനുജനെക്കുറിച്ചുള്ള പ്രസംഗം  ഓൺലൈനായി അവതരിപ്പിച്ചു.

സയൻസ് ക്ലബ്

സയൻസ് ക്ലബ്ബിന്റെ    നേതൃത്വത്തിൽ    ശാസ്ത്രവുമായി ബന്ധപ്പെട്ട    ദിനാചരണങ്ങൾ  കൃത്യമായി  നടത്തിവരുന്നു.    ജൂലൈ 21   ചാന്ദ്ര ദിനത്തോടനുബന്ധിച്ച്   വിദ്യാർത്ഥികൾക്ക്  അറിവ് പകർന്നു നൽകുക എന്ന ഉദ്ദേശത്തോടെ   ചാ ന്ദ്രദിന ക്ലാസ്സ്‌ സംഘടിപ്പിച്ചു.  പോസ്റ്റർ രചനാ മത്സരം, ചിത്രരചനാ മത്സരം എന്നിവ ഉൾപ്പെടുത്തി  ഓസോൺ ദിനം,    ഊർജ സംരക്ഷണത്തി ന്റെ പ്രാധാന്യം   കുട്ടികളിലേക്ക് എത്തിക്കാൻ ഉതകുന്ന രീതിയിൽ  ഊർജ്ജ സംരക്ഷണ ദിനം  എന്നീ ദിനങ്ങളും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.  ശാസ്ത്രരംഗം സബ്ജില്ലാതല പരിപാടികളിലും  വിദ്യാലയത്തിലെ കുട്ടികൾക്ക് മികവ് തെളിയിക്കാൻ കഴിഞ്ഞു.   കൂടാതെ  ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ മാസവും   ക്വിസ് മത്സരങ്ങളും നടത്തിവരുന്നു.

ഇംഗ്ലീഷ് ക്ലബ്ബ്‌

ഇംഗ്ലീഷ് ക്ലബ്ബിൽ എൽ പി,യു പി ക്ലാസുകളിൽ  നിന്നുമായി 100 കുട്ടികൾ അംഗങ്ങളാണ്. ഇംഗ്ലീഷ് ക്ലബ്ബിൻറെ നേതൃത്വത്തിൽ എല്ലാവർഷവും ഇംഗ്ലീഷ്  ഫെസ്റ്റ് നടത്തി വരുന്നു. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമ്മാണം, മാഗസിൻ നിർമ്മാണം എന്നിവ നടത്താറുണ്ട് . വായന പരിപോഷിപ്പിക്കുന്നതിനും പദസമ്പത്ത് വർദ്ധിപ്പിക്കുന്നതിനുമായി വായനാമത്സരങ്ങൾ, സ്പെല്ലിംഗ്  കോംപറ്റീഷൻ എന്നിവ നടത്തി വരുന്നു.



സാമൂഹ്യശാസ്ത്ര ക്ലബ്ബ്

ജി യു പി എസ് വലിയോറയിൽ UP വിഭാഗത്തിൽ നിന്നും തെരെഞ്ഞെടുത്ത  50  ഓളം കുട്ടികൾ സാമൂഹ്യ ശാസ്‌ത്ര ക്ലബ്ബിൽ അംഗങ്ങളാണ്.സാമൂഹ്യശാസ്ത്ര പഠനം ലളിതവും രസകരവുമാക്കാൻ ക്ലബിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടത്തിവരുന്നു. പ്രധാനാദ്ധ്യാപിക  ശ്രീമതി പത്മിനി കുമാരി ടീച്ചർ ക്ലബ് പ്രവർത്തനങ്ങളിൽ സജീവ പിന്തുണ നൽകാറുണ്ട്.

ആഗസ്റ്റ് 6,9 ദിവസങ്ങളിൽ ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് സാമൂഹ്യശാസ്ത്ര ക്ലബ്ബ് ജിയുപിഎസ് എസ് വലിയോറ യിലെ 5,6,7, ക്ലാസ്സിലെ കുട്ടികൾക്കായി കൊളാഷ് നിർമ്മാണം പോസ്റ്റർ നിർമ്മാണം, സഡാക്കോ കൊക്ക് നിർമ്മാണം, യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം, എന്നീ മത്സരങ്ങൾ ഓൺലൈൻ സംവിധാനത്തിലൂടെ സംഘടിപ്പിച്ചു.

ആഗസ്റ്റ് 15  സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഓൺലൈനായി കുട്ടികൾക്ക് വിവിധ മത്സര പരിപാടികൾ സംഘടിപ്പിച്ചു. പതാക നിർമ്മാണം, സ്വാതന്ത്ര്യദിന പതിപ്പ്, പ്രസംഗ മത്സരം ,എന്നീ പരിപാടികളിൽ  കുട്ടികൾ പങ്കെടുത്തു. സെപ്റ്റംബർ 15 അധ്യാപക ദിനത്തോടനുബന്ധിച്ച് പ്രസംഗമത്സരം, അധ്യാപക ദിനത്തോടനുബന്ധിച്ച പോസ്റ്റർ, അധ്യാപക പ്രച്ഛന്നവേഷം എന്നീപരിപാടികൾ നടത്തി . പ്രസംഗമത്സരത്തിൽ ഒന്നാം സ്ഥാനം 6.B ക്ലാസിലെ ആഭപ്രമോദ് , രണ്ടാം സ്ഥാനം 7.B ക്ലാസിലെ ഹാനിയ , മൂന്നാം സ്ഥാനം 6.B ക്ലാസ്സിലെ മുഹമ്മദ്  റാസിൽ എന്നീ വിദ്യാർഥികൾ കരസ്ഥമാക്കി .

ഒക്ടോബർ 2 ന് ഗാന്ധിജയന്തി ദിനത്തിൽ ഓൺലൈൻ ക്വിസ് പ്രോഗ്രാം നടത്തി ഗാന്ധിജിയുടെ പ്രച്ഛന്ന വേഷം കുട്ടികൾ അവതരിപ്പിച്ചു. ഗാന്ധിജയന്തി  ദിനത്തോടനുബന്ധിച്ച് പ്രസംഗ മത്സരവും സംഘടിപ്പിച്ചു .

നവംബർ 14  ശിശുദിനത്തോടനുബന്ധിച്ച് ശിശുദിന പ്രസംഗ മത്സരം , ശിശുദിനപതിപ്പ്, ശിശുദിന ചിത്രരചന, എന്നിവ സംഘടിപ്പിച്ചു . പ്രസംഗമത്സരത്തിൽ ഒന്നാം സ്ഥാനം  ആഭ  പ്രമോദ്  (6.B) രണ്ടാം സ്ഥാനം നന്ദന ജിതേഷ് (7.B) മൂന്നാംസ്ഥാനം മുഹമ്മദ് റാസിൽ (6.B)എന്നീ കുട്ടികൾ വിജയികളായി.

ഉർദു ക്ലബ്‌

ഉർദു ക്ലബ്ബിന് കീഴിൽ 5,6,7 ക്ലാസുകളിലെ 30 കുട്ടികൾ അംഗങ്ങളാന്ന്. മൂന്നു ക്ലാസുകളിലുമായി 120 ഓളം കുട്ടികൾ ഉർദു ഭാഷ പഠിക്കുന്നു. നവംബർ 9 ലോക ഉർദുദിനം, ഫിബ്രവരി 15 ദേശീയ ഉർദു ദിനം തുടങ്ങി പ്രധാനപ്പെട്ട ദിനങ്ങളൊക്കെ സജീവമായി ആഘോഷിക്കാറുണ്ട്.

ക്ലബിനു കീഴിൽ കുട്ടികളുടെ രചനങ്ങൾ ഉൾപ്പെടുത്തി കൊണ്ട് ഓരോ വർഷവും ഉർദു മാഗസിൻ പുറത്തിറക്കാറുണ്ട്

മത്സര പരീക്ഷകളിലും, സ്കൂൾ കലാമേളകളിലും മികവാർന്ന പ്രകടനം കാഴ്ച വെക്കാൻ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്

മുൻ വർഷങ്ങളിൽ കേരള സ്ക്കൂൾ കലാമേളയിൽ ജില്ലാ തലത്തിൽ ഉർദു ക്വിസ് ഇനത്തിൽ ഒന്നാം സ്ഥാനവും സംസ്ഥാന തല ഇഖ്ബാൽ ടാലന്റ് പരീക്ഷയിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട്. കുട്ടികളിൽ ഉർദു ഭാഷാ നൈപുണ്യം വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഒരു ദിനം ഒരു പദം പദ്ധതിക്ക് തുടക്കം കുറിച്ചു

അറബിക് ക്ലബ്‌

ജി യു പി എസ് വലിയോറ സ്കൂളിലെ അലിഫ് അറബിക് ക്ലബ്ബിന്റെ കീഴിൽ ദിനാചരണങ്ങളും ക്വിസ് മത്സരങ്ങളും നടന്നുവരുന്നു. അറബി സാഹിത്യോത്സവം, അലിഫ് ടാലന്റ് ടെസ്റ്റ്, ദിനാചരണ ക്വിസ്  തുടങ്ങിയവയിലെല്ലാം ഉന്നത വിജയം കൈവരിക്കാൻ അറബിക് ക്ലബ് അംഗങ്ങൾക്ക്  സാധിച്ചിട്ടുണ്ട്. അറബി ക്ലബ്ബിൽ ഓരോ ക്ലാസിൽ നിന്നും തെരഞ്ഞെടുത്ത മുന്നൂറോളം വിദ്യാർത്ഥികളുണ്ട്.

       അലിഫ് അറബി ക്ലബ്ബിന് കീഴിൽ ഭാഷാ ശേഷി വർദ്ധിപ്പിക്കുന്ന തരത്തിലുള്ള കലാപരിപാടികളും മറ്റു പ്രവർത്തനങ്ങളും നടന്നുവരുന്നു. കഴിഞ്ഞ അന്താരാഷ്ട്ര   അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് ബാഡ്ജ് നിർമ്മാണം  പ്രസംഗ മത്സരം, പദപ്പയറ്റ്, ചിത്രരചന, വായനാ മത്സരം, പദ്യം ചൊല്ലൽ ഡോക്യുമെന്ററി പ്രദർശനം തുടങ്ങിയവയെല്ലാം സംഘടിപ്പിക്കുകയുണ്ടായി. അതിനെല്ലാം ഫസ്റ്റ് സെക്കൻഡ് തേർഡ് നേടിയവർക്ക് സമ്മാനം നൽകുകയുണ്ടായി.

ഹിന്ദി ക്ലബ്‌

ഹിന്ദി ഭാഷയോടുള്ള താൽപര്യം വളർത്തുന്നതിനു വേണ്ടി, ഭാഷയിൽ മികവുറ്റ വരാക്കാൻ വേണ്ടി മുൻ വർഷത്തിലേതുപോലെ തന്നെ ഈ വർഷവും ഹിന്ദി ക്ലബ് രൂപവത്കരിച്ചു. ക്ലബിൻ്റെ ആഭിമുഖ്യത്തിൽ മുൻ വർഷങ്ങളിൽ സ്ക്കൂളിൽ നടത്തിവന്ന പ്രവർത്തനങ്ങൾ ഭാഷയോടുള്ള ആഗ്രഹവും വളർത്തി എടുക്കുക എന്നതാണ് ക്ലബിൻ്റെ ഉദ്ദേശം. സ്ക്കൂളിലെ പ്രധാനാധ്യാപികയായ ശ്രീമതി പത്മിനി ടീച്ചർ ഹിന്ദി ക്ലബിൻ്റെ ഔപചാരികമായ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. എകദേശം 50 ഓളം കുട്ടികൾ ഹിന്ദി ക്ലബിൽ അംഗങ്ങൾ ആണ്.5,6,7 ക്ലാസ്സുകളിലെ എകദേശം 300 ഓളം വരുന്ന കുട്ടികൾ ഹിന്ദി പഠിക്കുന്നുണ്ട്.കൊറോണ മഹാമാരി കാരണം ക്ലാസ്സുകൾ കൃത്യമായി നടന്നില്ലെങ്കിൽ പോലും ഹിന്ദി ക്ലബ് പലവിധ പ്രവർത്തനങ്ങളും ഇക്കാലയളവിൽ നടത്തിട്ടുണ്ട് അവയെ കറിച്ചുള്ള വിവരങ്ങൾ താഴെ ചേർക്കുന്നു .

1. ജൂലൈ-31 പ്രേംചന്ദ് ജയന്തിയോടനുബന്ധിച്ച് കുട്ടികൾ പ്രേംചന്ദിനെ കുറിച്ചുള്ള പോസ്റ്റുകൾ നിർമ്മിക്കുകയും പ്രേംചന്ദിനെ കുറിച്ചുള്ള കാര്യങ്ങൾ ഓൺ ലൈൻ ആയി വിശദീകരിക്കുകയും ചെയ്തു.

2. ആഗസ്റ്റ്15- സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കുട്ടികൾ ഹിന്ദി പോസ്റ്ററുകൾ നിർമ്മിച്ചു.ദേശഭക്തിഗാനങ്ങൾ ആലപിക്കുകയും ചെയ്തു.

3. സപ്തംമ്പർ14 ഹിന്ദി ദിനം - ഹിന്ദി ദിനത്തിൽ ക്വിസ് മത്സരവും, പ്രസംഗ മത്സരവും നടത്തി കുട്ടികൾ പോസ്റ്ററുകൾ നിർമ്മിക്കുകയും ചെയ്തു.

4. ഒക്ടോബർ-2 ഗാന്ധിജയന്തിയോടനുബന്ധിച്ച് കുട്ടികൾ ഗാന്ധിജിയെ കുറിച്ചുള്ള കവിതകൾ  ആലപിച്ചു ഗാന്ധിജിയുടെ ചിത്രങ്ങൾ തയ്യാറാക്കുകയും ചെയ്തു.

ആരോഗ്യകായിക ക്ലബ്ബ്‌

മികച്ച കായികാധ്യാപകന്റെ  പരിശീലനത്തിനുകീഴിൽ     കുട്ടികൾക്ക്   എയറോബിക്സ് ഉൾപ്പെടെയുള്ള    വിവിധ കായിക ഇനങ്ങളിൽ  പരിശീലനം  നൽകിവരുന്നു.  മികച്ച  ആരോഗ്യ ശീലങ്ങളെ കുറിച്ചും വ്യായാമത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും     കുട്ടികളെ   ബോധവൽക്കരിക്കുക എന്ന ഉദ്ദേശത്തോടെ    കുട്ടികൾക്ക് ക്ലാസ്സുകൾ നൽകിവരുന്നു.

പ്രവൃത്തി പരിചയക്ലബ്ബ്

പരിശീലനം ലഭിച്ച ടീച്ചറുടെ നേതൃത്വത്തിൽ ഹാൻഡ് വാഷ് നിർമ്മാണം, സ്റ്റാർ മേക്കിങ്, വാൾ ഫോട്ടോ ഫ്രെയിം, ക്യാരി ബാഗ് നിർമ്മാണം   എന്നിങ്ങനെ  വിവിധ മേഖലകളിൽ  കുട്ടികൾക്ക്  പരിശീലനം നൽകിവരുന്നു. കൂടാതെ  കരകൗശല വസ്തുക്കളുടെ നിർമാണത്തിലും   കുട്ടികൾ  മികവ് തെളിയിച്ചു.