"തൊടിയൂർ എസ്സ്.പി.എസ്സ്.എസ്സ് യു.പി.എസ്സ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}The school established on 1962 in Thodiyoor Kollam District
{{PSchoolFrame/Pages}}കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിൽ തൊടിയൂർ ഗ്രാമപഞ്ചായത്തിൽ ശ്രീ സുകുമാരൻ വൈദ്യൻ സ്ഥാപിച്ച ആദ്യകാല വിദ്യാഭ്യാസ സ്ഥാപനമാണ് എസ് പി എസ് യു പി സ്കൂൾ. ഇതിന്റെ പൂർണ്ണരൂപം ശ്രീപത്മനാഭസ്വാമി സ്മാരക അപ്പർ പ്രൈമറി സ്കൂൾ എന്നാണ്. കൊറ്റിനാ കാല കുടുംബത്തിലെ അപൂർവ സിദ്ധികളുടെ ഉടമയായിരുന്ന ആയുർവേദ ഭിഷ്വഗരൻ ശ്രീപത്മനാഭസ്വാമി കൾ സ്വന്തം ചെലവിൽ സ്ഥാപിച്ചതാണ് കൊറ്റിനാകാല ക്ഷേത്രം. സർവ്വസംഗ പരിത്യാഗിയായി സന്ന്യാസം സ്വീകരിച്ചതിനുശേഷം ഒരിക്കൽ ഏകനായി വീടുവിട്ട് അദ്ദേഹം എന്നേക്കുമായി കാശിക്കു പുറപ്പെട്ടു. ആ ധന്യ ആത്മാവിന്റെ   ആഗ്രഹമായിരുന്നു  ക്ഷേത്രത്തിനോട് ചേർന്ന് ഒരു സരസ്വതീക്ഷേത്രം സ്ഥാപിക്കണമെന്ന് എന്നുള്ളത്.  അദ്ദേഹത്തിന്റെ പുത്രന്മാർ വിശിഷ്യ ശ്രീ സുകുമാരൻ വൈദ്യൻ ആ ആഗ്രഹം സഫലീകൃതമാക്കി.
 
            ക്ഷേത്രവും വിദ്യാലയവും തമ്മിൽ അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നതിനാൽ ടി വിദ്യാലയത്തിന് കൊറ്റിനാക്കാല സ്കൂൾ എന്നും വിളിപ്പേരുണ്ട്. കരുനാഗപ്പള്ളി താലൂക്കി ന് പുറമേ കുന്നത്തൂർ താലൂക്കിൽ നിന്ന് പോലും നിരവധി പഠിതാക്കൾക്ക് അക്ഷരത്തി ൻറെ വെളിച്ചം പകർന്നു നൽകിയ സരസ്വതീക്ഷേത്രം ആണ് ഈ വിദ്യാലയം. മുഴങ്ങോടി,തൊടിയൂർ  ഹൈസ്കൂൾ എന്നിവയുടെ നടുവിൽ സ്ഥിതി ചെയ്യുന്ന അപ്പർ പ്രൈമറി എയ്ഡഡ്  വിദ്യാലയം ആണിത്. ലോവർ പ്രൈമറി ക്ലാസ്സുകളുടെ അഭാവം സമീപ പ്രദേശം സ്കൂളുകൾ തമ്മിലുള്ള വഴി അടുപ്പം  മുതലായവ ടി സ്കൂളിന്റെ വെല്ലുവിളികളാണ്.
 
           തൊടിയൂർ വില്ലേജിലെ കിഴക്ക് വടക്കുഭാഗത്തായി ഒരേക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.1962 ൽ 3 കെട്ടിടങ്ങൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് രണ്ടു സ്ഥിരം കെട്ടിടങ്ങളിലായി അധ്യ യനം നടന്നുവരുന്നു. അഞ്ചാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ ഒൻപത്  ഡിവിഷനുകളിലായി 258 കുട്ടികൾ പഠിച്ചു വരുന്നു.കല്ലേലിഭാഗം, ഇടക്കുളങ്ങര, തഴവ, പതാരം , തൊടിയൂർ പ്രദേശങ്ങളിൽ നിന്നും നാല് സ്കൂൾ ബസ്സുകളിൽ ആയി കുട്ടികൾ എത്തുന്നു. നടന്നു വരുന്ന കുട്ടികളുടെ എണ്ണം വളരെ കുറവാണ്.ഓടിട്ട രണ്ടു കെട്ടിടങ്ങളിൽ വായു സഞ്ചാരയോഗ്യമായ കെട്ടുറപ്പുള്ള പഠന മുറികൾ ആണുള്ളത്. സമർഥരായ കുട്ടികളുടെ നിസ്വാർത്ഥമായ സേവനങ്ങൾ വിദ്യാർഥികൾക്ക് ഏറെ പ്രയോജനം ചെയ്യുന്നു. പ്രകൃതിയുമായി ഇണങ്ങിയ ഭൗതിക  ചുറ്റുപാടുകൾ  ഈ വിദ്യാലയത്തിലെ പ്രത്യേകതയാണ്
25

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1446864...1523885" എന്ന താളിൽനിന്ന് ശേഖരിച്ചത്