"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് കൊമ്മയാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}<big>വെള്ളമുണ്ട, പനമരം പഞ്ചായത്തുകളുടെ ഇടയിലായി ഗ്രാമീണത നിറഞ്ഞു തുളുമ്പി നിൽക്കുന്ന, വയലേലകളുടെ വശ്യഹരിതാഭയിൽ പുളകം കൊള്ളുന്ന കൊമ്മയാടിന്റെ സാംസ്‌കാരിക വൈജ്ഞാനിക തലത്തിൽ നിറച്ചാർത്തായി വിളങ്ങുന്ന കലാക്ഷേത്രമാണ് സെന്റ് സെബാസ്ററ്യൻസ് യു പി സ്കൂൾ. 1950 ൽ രൂപീകൃതമായ ഈ വിദ്യാലയത്തിൽ 276 വിദ്യാർത്ഥികളും 18 അധ്യാപകരും ഒരു ഓഫീസ് അസ്സിസ്റ്റന്റും ജോലി ചെയ്യുന്നു.</big>

[[പ്രമാണം:15481 School Photo1.jpg|ലഘുചിത്രം]]
[[പ്രമാണം:15481.jpeg|ലഘുചിത്രം]]
 
<big>നമ്മുടെ മാതൃരാജ്യം സ്വാതന്ത്ര്യത്തിലേക്ക് ചുവടെടുത്ത് വെയ്ക്കുന്ന 1950 കളിൽ അതിജീവനത്തിനായി വയനാട്ടിലേക്ക് മണ്ണുതേടിയെത്തിയ ഒരു പറ്റം മനുഷ്യരുടെ സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും ഉത്കർഷേച്ഛയുടെയും കൂട്ടായ്മയിൽ സേവന സന്നദ്ധരായ ശ്രീ മാലിക്കോസ് മാസ്റ്റർ, ശ്രീ പാപ്പൂട്ടി കുന്നത്തുകുഴിയിൽ, ശ്രീ പി എം ദേവസ്യ മാസ്റ്റർ പേര്യക്കോട്ടിൽ എന്നിവരുടെ സഹകരണത്തോടെ അന്നത്തെ കൊമ്മയാട് ഇടവക വികാരി ബഹു സി ജെ വർക്കിയച്ചൻ സ്ഥാപിച്ച സെൻറ് സെബാസ്റ്റ്യൻസ് യു പി സ്കൂൾ, ചാണകവും കരിയും മെഴുകിയ ഓലമേഞ്ഞ ഷെഡ്ഡിൽ, പ്രൈമറി ക്ലാസ്സ് മാത്രമായി ആരംഭിച്ചതാണ്. 1959 ൽ വിദ്യാലയം അപ്പർ പ്രൈമറി ആയി അപ്ഗ്രേഡ് ചെയ്തു. 1965 - 70 കാലഘട്ടത്തിൽ പി എൽ മേരി ടീച്ചർ, കോതവഴി ജോസ് സർ എന്നിവരുടെ സഹായത്തോടെ ഒന്നാം ക്ലാസ്സിനായി ഒരു താത്കാലിക കെട്ടിടം നിർമ്മിച്ചു. പിന്നീട് അതേ സ്ഥാനത്തുതന്നെ ഇന്നത്തെ ഒന്നാം ക്ലാസ് കെട്ടിടം പുനർനിർമ്മിച്ചു. നാട്ടുകാരുടെയും അഭ്യുദയകാംക്ഷികളുടെയും സഹായസഹകരണങ്ങളോടെ സ്കൂളിന്റെ ബാക്കി ഭാഗം നവീകരിച്ച് ഓടിട്ട മേൽക്കൂരയും സിമൻറ് തറയുമായി മെച്ചപ്പെടുത്തി. തലശ്ശേരി കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. ഇപ്പോൾ മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്നു. 2007 - 08 കാലഘട്ടത്തിൽ മാനന്തവാടി കോർപറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ സഹായത്തോടെ ഓഫീസ് ആവശ്യത്തിനായി ഒരു മുറി പണിയുകയും പിന്നീടത് കമ്പ്യൂട്ടർ ലാബ് ആക്കി മാറ്റുകയും ചെയ്തു. 2013 ൽ കേന്ദ്രസർക്കാരിന്റെ സി എച് ആർ ഡി ഫണ്ടും മാനന്തവാടി രൂപത കോർപറേറ്റിന്റെയും സ്കൂളിൽ അന്നുണ്ടായിരുന്ന അധ്യാപകരുടെയും ധനസഹായത്തോടെ പ്രധാന അധ്യാപകൻ ശ്രീ ജോണി റ്റി ജെ യുടെ നേതൃത്വത്തിൽ ഇപ്പോഴുള്ള ഇരുനില കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിക്കുകയും, 2015 മാർച്ച് 02 ന് മാനന്തവാടി രൂപത മെത്രാൻ അഭിവന്ദ്യ മാർ ജോസ് പൊരുന്നേടം ഉദ്‌ഘാടനം നിർവഹിക്കുകയും ചെയ്തു.</big>

08:18, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വെള്ളമുണ്ട, പനമരം പഞ്ചായത്തുകളുടെ ഇടയിലായി ഗ്രാമീണത നിറഞ്ഞു തുളുമ്പി നിൽക്കുന്ന, വയലേലകളുടെ വശ്യഹരിതാഭയിൽ പുളകം കൊള്ളുന്ന കൊമ്മയാടിന്റെ സാംസ്‌കാരിക വൈജ്ഞാനിക തലത്തിൽ നിറച്ചാർത്തായി വിളങ്ങുന്ന കലാക്ഷേത്രമാണ് സെന്റ് സെബാസ്ററ്യൻസ് യു പി സ്കൂൾ. 1950 ൽ രൂപീകൃതമായ ഈ വിദ്യാലയത്തിൽ 276 വിദ്യാർത്ഥികളും 18 അധ്യാപകരും ഒരു ഓഫീസ് അസ്സിസ്റ്റന്റും ജോലി ചെയ്യുന്നു.

നമ്മുടെ മാതൃരാജ്യം സ്വാതന്ത്ര്യത്തിലേക്ക് ചുവടെടുത്ത് വെയ്ക്കുന്ന 1950 കളിൽ അതിജീവനത്തിനായി വയനാട്ടിലേക്ക് മണ്ണുതേടിയെത്തിയ ഒരു പറ്റം മനുഷ്യരുടെ സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും ഉത്കർഷേച്ഛയുടെയും കൂട്ടായ്മയിൽ സേവന സന്നദ്ധരായ ശ്രീ മാലിക്കോസ് മാസ്റ്റർ, ശ്രീ പാപ്പൂട്ടി കുന്നത്തുകുഴിയിൽ, ശ്രീ പി എം ദേവസ്യ മാസ്റ്റർ പേര്യക്കോട്ടിൽ എന്നിവരുടെ സഹകരണത്തോടെ അന്നത്തെ കൊമ്മയാട് ഇടവക വികാരി ബഹു സി ജെ വർക്കിയച്ചൻ സ്ഥാപിച്ച സെൻറ് സെബാസ്റ്റ്യൻസ് യു പി സ്കൂൾ, ചാണകവും കരിയും മെഴുകിയ ഓലമേഞ്ഞ ഷെഡ്ഡിൽ, പ്രൈമറി ക്ലാസ്സ് മാത്രമായി ആരംഭിച്ചതാണ്. 1959 ൽ വിദ്യാലയം അപ്പർ പ്രൈമറി ആയി അപ്ഗ്രേഡ് ചെയ്തു. 1965 - 70 കാലഘട്ടത്തിൽ പി എൽ മേരി ടീച്ചർ, കോതവഴി ജോസ് സർ എന്നിവരുടെ സഹായത്തോടെ ഒന്നാം ക്ലാസ്സിനായി ഒരു താത്കാലിക കെട്ടിടം നിർമ്മിച്ചു. പിന്നീട് അതേ സ്ഥാനത്തുതന്നെ ഇന്നത്തെ ഒന്നാം ക്ലാസ് കെട്ടിടം പുനർനിർമ്മിച്ചു. നാട്ടുകാരുടെയും അഭ്യുദയകാംക്ഷികളുടെയും സഹായസഹകരണങ്ങളോടെ സ്കൂളിന്റെ ബാക്കി ഭാഗം നവീകരിച്ച് ഓടിട്ട മേൽക്കൂരയും സിമൻറ് തറയുമായി മെച്ചപ്പെടുത്തി. തലശ്ശേരി കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. ഇപ്പോൾ മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്നു. 2007 - 08 കാലഘട്ടത്തിൽ മാനന്തവാടി കോർപറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ സഹായത്തോടെ ഓഫീസ് ആവശ്യത്തിനായി ഒരു മുറി പണിയുകയും പിന്നീടത് കമ്പ്യൂട്ടർ ലാബ് ആക്കി മാറ്റുകയും ചെയ്തു. 2013 ൽ കേന്ദ്രസർക്കാരിന്റെ സി എച് ആർ ഡി ഫണ്ടും മാനന്തവാടി രൂപത കോർപറേറ്റിന്റെയും സ്കൂളിൽ അന്നുണ്ടായിരുന്ന അധ്യാപകരുടെയും ധനസഹായത്തോടെ പ്രധാന അധ്യാപകൻ ശ്രീ ജോണി റ്റി ജെ യുടെ നേതൃത്വത്തിൽ ഇപ്പോഴുള്ള ഇരുനില കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിക്കുകയും, 2015 മാർച്ച് 02 ന് മാനന്തവാടി രൂപത മെത്രാൻ അഭിവന്ദ്യ മാർ ജോസ് പൊരുന്നേടം ഉദ്‌ഘാടനം നിർവഹിക്കുകയും ചെയ്തു.

    സ്ഥാപകനായ ബഹു സി ജെ വർക്കിയച്ചന്റെയും അതിന് ശേഷം മാനേജരായി വന്ന ബഹു സർഗ്ഗീസ് അച്ചന്റെയും തുടർന്നുവന്ന 20 മാനേജർ മാരുടെയും പ്രഗൽഭരായ 18 പ്രധാന അധ്യാപകരുടെയും നേതൃത്വം വിദ്യാലയത്തിന്റെ വളർച്ചയുടെ ഘട്ടങ്ങളിൽ ചെലുത്തിയ സ്വാധീനം വളരെ വലുതാണ്. കുടിയേറ്റത്തിന് ആദ്യനാളുകളിൽ കൊമ്മയാട്, കാരക്കാമല, ചേര്യംകൊല്ലി, മുണ്ടക്കുറ്റി, കെല്ലൂർ പ്രദേശത്തെ ഏക ആശ്രയമായിരുന്ന ഈ വിദ്യാലയം അനേകർക്ക് ജീവിത വെളിച്ചം പകർന്നു നൽകി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കർമ്മനിരതരായ നിരവധി അധ്യാപകർ, ഡോക്ടർമാർ, നേഴ്സുമാർ, വക്കീലുമാർ, സൈനികർ, പോലീസുകാർ, മറ്റ് മേഖലകളിൽ ജോലി ചെയ്യുന്നവർ, മികച്ച കർഷകർ തുടങ്ങി വിവിധ ജീവിത മേഖലകളിൽ വിരാജിക്കുന്ന ധാരാളമാളുകൾ ഈ വിദ്യാലയത്തിന്റെ സംഭാവനകളാണ്.

സാമൂഹിക സാംസ്കാരിക സാഹിത്യ രാഷ്ട്രീയ വിദ്യാഭ്യാസ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി ശ്രേഷ്ഠ വ്യക്തിത്വങ്ങൾക്ക് ജന്മം നൽകിയ വിദ്യാലയം ഇന്ന് സപ്തതിയുടെ നിറവിൽ എത്തിനിൽക്കുകയാണ്.

   ഇവിടേക്ക് കടന്നുവരുന്ന വിദ്യാർത്ഥികളെ മികവാർന്ന പ്രവർത്തനങ്ങളിലൂടെ മികച്ച വ്യക്തികളായി രൂപപെടുത്തിക്കൊണ്ട് ജീവിതത്തിലെ വിവിധ മേഖലകളിൽ മികച്ച വ്യക്തിത്വങ്ങളായി ശോഭിക്കാൻ തക്കവിധം പരിശീലിപ്പിച്ച് മഹത്തായ വിദ്യാഭ്യാസ ലക്ഷ്യം നിറവേറ്റി കൊണ്ട് പത്തരമാറ്റ് ശോഭയോടെ തലയുയർത്തി നിൽക്കുകയാണ് കൊമ്മയാട് സെൻറ് സെബാസ്റ്റ്യൻസ് യു പി സ്കൂൾ.