"ജി. വി. എച്ച്. എസ്.എസ്. (ഗേൾസ്) തിരൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 151: വരി 151:


റിപ്പബ്ലിക്ക് ദിനാഘോഷം
റിപ്പബ്ലിക്ക് ദിനാഘോഷം
[[പ്രമാണം:19020-30.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|സല്യൂട്ട് ഫ്ലാഗ്]]
[[പ്രമാണം:19020-31.jpg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു|റിപ്പബ്ലിക് ദിനത്തിൽ പതാക ഉയർത്തൽ]]
[[പ്രമാണം:19020-31.jpg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു|റിപ്പബ്ലിക് ദിനത്തിൽ പതാക ഉയർത്തൽ]]
{{PVHSSchoolFrame/Pages}}
{{PVHSSchoolFrame/Pages}}

15:53, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

2021 വർഷത്തെ വിവിധ പരിപാടികൾ

പ്രവേശനോത്സവ റിപ്പോർട്ട്

നവംബർ 1 ന് നടത്തിയ പ്രവേശനോൽസവം

ജൂൺ 1 ചൊവ്വാഴ്ച 11.00 മണിക്ക് ഗൂഗിൾ മീറ്റ് വഴി പ്രവേശനോത്സവ० നടന്നു.

ആയിഷ റിയ യുടെ പ്രാർഥനയോടെ പരിപാടി ആര०ഭിച്ചു. തുടർന്ന് എട്ടാ० ക്ലാസിലെ ആർദ്രാ ഹരി പ്രവേശനോത്സവ ഗാന० ആലപിച്ചു.  ഹയർ സെക്കന്ററി പ്രിൻസിപ്പൽ ശ്രീമതി മിനികുമാരി  സ്വാഗത० പറഞ്ഞു. പി ടി എ പ്രസിഡന്റ് ശ്രീ സമീർ പൂക്കയിൽ അധ്യക്ഷത വഹിച്ചു.  മലപ്പുറ० ജില്ലാ പഞ്ചായത്ത് മ०ഗല० ഡിവിഷൻ മെമ്പർ ശ്രീ അഫ്സൽ പരിപാടി ഉത്ഘാടന० ചെയ്തു. സ്ക്കൂളിന്റെ പുരോഗതിക്കു വേണ്ട എല്ലാ സഹായവു० വാഗ്ദാന० ചെയ്തു.

തുടർന്ന് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയുടെ സന്ദേശ० എട്ടാ० ക്ലാസ് വിദ്യാർഥിനി വായിച്ചു. ബഹുമാനപ്പെട്ട തിരൂർ ഡി ഇ ഒ ശ്രീ കെ പി രമേശ്കുമാർ,  

തലക്കാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പുഷ്പ, വാർഡ് 17ലെ മെമ്പർ ശ്രീമതി സൗദാമിനി,  വാർഡ് 18ലെ മെമ്പർ ശ്രീമതി ചിത്ര,  വി എഛ് എസ് സി പ്രിൻസിപ്പൽ ശ്രീ സാ० ഡാനിയേൽ, മുൻ ഹെഡ്മാസ്റ്റർ ശ്രീ ഹരികുമാർ, തിരൂർ ബി ആർ  സി  ബി പി സി ശ്രീ അബ്ദു സിയാദ്,  പി ടി എ എക്സിക്യൂട്ടീവ് അ०ഗ० സുരേഷ് കെ പി എന്നിവർ ആശ०സകൾ അർപ്പിച്ചു. ഈ മഹാമാരിയിൽ നിന്ന് മുക്തി നേടി എല്ലാ കുട്ടികൾക്കു० സ്ക്കൂളിലെത്തിയുള്ള പഠന० സാധ്യമാകട്ടെ എന്ന് എല്ലാവരു० ആശ०സിച്ചു.

ഹെഡ്മിസ്ട്രസ് ശ്രീമതി ആർ ഗീതാ കുമാരി നന്ദി പറഞ്ഞു.

തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. 1.15pm  ന് ഗൂഗിൾ മീറ്റ് അവസാനിച്ചു.

ഡ്രൈ ഡേ ആചരണം റിപ്പോർട്ട്

ഡ്രൈ ഡേ ദിനാചരണം

എല്ലാ ക്ലാസ് അധ്യാപകരു० മുൻ കൂട്ടി കുട്ടികൾക്ക് നിർദേശ० നൽകി. കുട്ടികൾ അവരുടെ വീടു० പരിസരവു० വൃത്തിയാക്കി. പ്രവർത്തനങ്ങളുടെ  വീഡിയോ/ഫോട്ടോ തയ്യാറാക്കി

പുകയില വിരുദ്ധ ദിനം

പോസ്റ്റർ മൽസര വിജയികൾ

1.fathima rushada.v.k 9b

2.fathima fayza.R 10 c

3.fathima farhana.T 8c

ജൂൺ 14  ലോക രക്തദാന ദിനം  റിപ്പോർട്ട്

വെബിനാർ

ലോക രക്തദാന ദിനത്തിന്റെ പ്രാധാന്യ०  എന്ന വിഷയത്തിൽ  തലക്കാട് കുടു०ബാരോഗ്യ കേന്ദ്ര० മെഡിക്കൽ ഓഫീസർ ഡോ.  പ്രസന്നകുമാർ ഗൂഗിൾ മീറ്റ്  വഴി ക്ലാസ്  എടുത്തു.

പ്രദീപ് മാസ്ററർ അധ്യക്ഷ നായിരുന്നു. എച്ച് എ० ഇൻ ചാർജ് ശ്രീമതി ഗീതാകുമാരി ടീച്ചർ സ്വാഗതവു० SRG കൺവീനർ  നന്ദിയു० പറഞ്ഞു.  8,9ക്ലാസുകളിലെ കുട്ടികൾ പങ്കെടുത്തു.

ക്ലാസ് 13/6/21 8pm ന് ആര०ഭിച്ചു. രക്തത്തിന്റെ ഘടന, ധർമങ്ങൾ,  വിവിധ തര० രക്ത ഗ്രൂപ്പുകൾ, രക്തദാനത്തിന്റെ പ്രാധാന്യ०,  ഈ വർഷത്തെ രക്തദാന ദിനത്തിന്റെ സന്ദേശ०, ആർക്കൊക്കെ രക്ത० ദാന० ചെയ്യാ०,  രക്ത० ദാന० ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തുടങ്ങിയവയെല്ലാ० അദ്ദേഹ० വിശദീകരിച്ചു.  തുടർന്ന് കുട്ടികളുടെ സ०ശയങ്ങൾക്ക് അദ്ദേഹ० മറുപടി നൽകി.

9.20ന് മീറ്റ് അവസാനിച്ചു.

വായനാവാരം

വായന വാരാഘോഷത്തിന്റെ ഭാഗമായിവിദ്യാരംഗകലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പരിപാടികൾ.

ജൂൺ 19 വായനദിനത്തിൽതുഞ്ചത്തെഴുത്തച്ഛൻമലയാളസർവ്വകലാശാലസ്കൂൾ ഓഫ് ക്രിയേറ്റീവ് റൈറ്റിംഗ് ഡയറക്ടർ ഡോ. അശോക് ഡിക്രൂസ്  സാറിന്റെ  വായനദിന സന്ദേശം കുട്ടികൾക്ക് നൽകി.

*റിട്ടയേഡ് ഡയറ്റ് ഫാക്കൽറ്റിയും കവിയും ആയ എടപ്പാൾ സുബ്രഹ്മണ്യൻ സാറുമായിിഓൺലൈൻ സംവാദംനടത്തി. വായനയെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള ക്ലാസ്സ് കുട്ടികൾക്ക് നൽകുകയും പിന്നീട് വായനയുമായി ബന്ധപ്പെട്ട സംശയങ്ങൾ തീർക്കാൻ കുട്ടികൾ ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു.

*വായനയുടെ പ്രാധാന്യം വ്യക്തമാക്കുന്ന പോസ്റ്ററുകൾ  നിർമ്മിച്ചു.

*കുട്ടികളുടെ സർഗ്ഗശേഷി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി കഥാരചനയു, കവിതാരചനയും നടത്തി.

*വായിച്ച കഥ/ കവിത ഇവയിൽ കുട്ടികളെ ഏറ്റവും സ്വാധീനിച്ച ഭാഗം റെക്കോഡ് ചെയ്ത് അയച്ചു തന്നു.

ലോക ലഹരി വിരുദ്ധ ദിന०  ജൂൺ 26

8,9.10 ക്ലാസുകളിൽ ഷോർട് ഫിലി०/ വീഡിയോ മത്സര० നടത്തി വിജയികളെ കണ്ടെത്തി.

ലോക ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന ഷോർട് ഫിലി० കോൺടെസ്റ്റിൽ സമ്മാനാർഹരായവർ

Thinkal M V K   ഒന്നാ०സ്ഥാന०(9B)

Sanha V P    രണ്ടാ० സ്ഥാന० (9D)

ബഷീർ ദിനാചരണം

വിദ്യാരംഗം  കലാസാഹിത്യ വേദിയുടെആഭിമുഖ്യത്തിൽ ബഷീർ      ദിനാചരണം  ശിവദാസ്പൊയിൽക്കാവ് (സംവിധായകൻ, നാടകരചയിതാവ്) ഉദ്ഘാടനം ചെയ്തു. ബഷീർ കൃതികളെ പരിചയപ്പെടുത്തി.

* ബഷീർദിന ക്വിസ് മത്സരം നടത്തി.

* ബഷീർകൃതികളിലെ കഥാപാത്രങ്ങളെ ഉൾപ്പെടുത്തി ഡിജിറ്റൽ കൊളാഷ് നിർമ്മിച്ചു.

* ബഷീർകൃതികളിലെ ഇഷ്ടപ്പെട്ട ഭാഗം ഏകാഭിനയം നടത്തി.

* ബഷീർകൃതികളുടെ ഓഡിയോ കൊടുത്തു ആസ്വാദനക്കുറിപ്പ്  തയ്യാറാക്കി.

ലോക ഓസോൺ ദിന०

ഓസോൺ ദിന പോസ്റ്ററുകൾ

സെപ്റ്റ०ബർ 16 ഓസോൺ ദിനവുമായി ബന്ധപ്പെട്ട്  പോസ്റ്റർ രചന, ക്വിസ് എന്നീ പ്രവർത്തനങ്ങൾ  നടത്തി ഒന്ന്.,രണ്ട്,  മൂന്ന് സ്ഥാനക്കാരെ കണ്ടെത്തി. കുട്ടികളിൽ നിന്ന് നല്ല പങ്കാളിത്ത० ഉണ്ടായി.

ഹൃദയദിന ക്വിസ് മത്സര വിജയികൾ

ഒന്നാം സ്ഥാനം

Fathumath Sumayya KP 8 D

Amna Sahla KV.10C

Nafiya Sherin K. 10C

Hidha Fathima KP

രണ്ടാം സ്ഥാനം

Fathima Diya K.8C

Fathima Afra PP. 10D

മൂന്നാം സ്ഥാനം

Hudha T. 9D

Shahana KP .9A

Mina Sherin VP .8D

Suhaima KV. 8C

തിരികെ സ്കൂളിലേക്ക്

പ്രവേശനോത്സവ റിപ്പോർട്ട്

നവ०ബർ 1 കേരളപ്പിറവി ദിനത്തിൽ സ്കൂളിലേക്ക് 19 മാസങ്ങൾക്കു ശേഷ० പ്രതീക്ഷയോടെ എത്തിയ കുട്ടികളെ സ്വീകരിക്കാൻ സ്കൂൾ സജ്ജമായിരുന്നു.

സാനിറ്റൈസർ നൽകി ,തെർമൽസ്കാനി०ഗ് നടത്തി സാമൂഹ്യ അകല० പാലിച്ച് കുട്ടികളെ അവർക്ക് നിർദ്ദേശിക്കപ്പെട്ട ക്ലാസ് റൂമുകളിലേക്ക് നയിച്ചു. തുടർന്ന് സ്കൂൾ റേഡിയോ സിസ്റ്റ० വഴി ലളിതമായ രീതിയിൽ പ്രവേശനോത്ഘാടന० നടന്നു. ആയിഷ റിയയുടെ പ്രാർത്ഥനക്കു ശേഷ० ബഹുമാനപ്പെട്ട എച്ച് എ० ശ്രീമതി മു०തസ് സി പി, പി ടി എ പ്രസിഡന്റ് ശ്രി സമീർ പൂക്കയിൽ,  വാർഡ് മെമ്പർമാർ ശ്രീമതി സൗദാമിനി,  ചിത്ര എന്നിവർ സ०സാരിച്ചു. കുട്ടികൾ അവതരിപ്പിച്ച, ഗാനാലാപന०,  പ്രസ०ഗ० എന്നിവയു० ഉണ്ടായിരുന്നു.  തുടർന്ന് ക്ലാസുകളിൽ കുട്ടികളു० അധ്യാപകരു० മുഖാമുഖത്തിലുടെ സ०വദിച്ചു.

എട്ടാം ക്ലാസ് പ്രവേശനോത്സവം

9.15 മുതൽ  എത്തിത്തുടങ്ങിയ കുട്ടികളെ കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് സ്വീകരിച്ചു.

പ്രാർഥനക്കു ശേഷ०  വിദ്യാര०ഗ० കലാസാഹിത്യ വേദി മത്സരങ്ങളിൽ ജില്ലാ തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഫാത്തിമ സന,  രജിൻഷ എന്നിവർ ലളിതഗാന०,  നാടൻപാട്ട് എന്നിവ അവതരിപ്പിച്ചു. ആമി സതീഷ് കവിത ആലപിച്ചു.

ബഹുമാനപ്പെട്ട H M ശ്രീമതി മു०തസ് ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ശ്രി പ്രദീപ് മാസ്റ്റർ എന്നിവർ ആശ०സകൾ നേർന്നു.

സ്കൂൾ റേഡിയോ GGFM@21  ന്റെ ഈ വർഷത്തെ ഔദ്യോഗിക ഉദ്ഘാടനവു० ബഹുമാ പ്പെട്ട H M നിർവഹിച്ചു.

പ്ലോഗ് റൺ

ആരോഗ്യത്തിന് ഏറെ പ്രാധാന്യം ഉള്ള ഇക്കാലത്ത് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പങ്കാളിത്തത്തോടെ നടപ്പിലാക്കിയ ഒരു പരിപാടിയായിരുന്നു പ്ലോഗ് റൺ.പത്ത് മിനിറ്റ് തുടർച്ചയായ ജോഗിങ്ങും ഒപ്പം സ്കൂൾ ക്യാപംസ് ക്ലീനിങ്ങും ആയിരുന്നു ഈ പരിപാടിയുടെ ലക്ഷ്യങ്ങൾ.വളരെ ഉൽസാഹത്തോടെ എല്ലാവരും പങ്കെടുത്തു.

ഫ്രീ പ്ലേ

കുട്ടികളുടെ ഒഴിവുസമയങ്ങൾ ആനന്ദകരമാക്കാൻ കാരംസ് ബോർഡ് സ്ഥാപിച്ചു.ഉദ്ഘാടനം HM നിർവഹിച്ചു.

തളിർക്കട്ടെ ആരോഗ്യം

തളിർക്കട്ടെ ആരോഗ്യം

ഔഷധസസ്യങ്ങളുടെ പ്രാധാന്യം മനസ്സിലാക്കാനും അവയുടെ പരിപാലനത്തെക്കുറിച്ച് മനസ്സിലാക്കുന്നതിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടന്നു.പൂന്തോട്ടനിർമ്മാണവും നടന്നു.

തലോടൽ

SSLC പരീക്ഷ എഴുതുന്ന വിദ്യാർഥിനികളുടെ രക്ഷിതാക്കൾക്കു വേണ്ടി നടത്തിയ മോട്ടിവേഷൻ ക്ലാസ്സിനു സ്കൂൾ കൗൺസിലർ ആയിഷ നിഹാൽ,ധന്യ ടീച്ചർ എന്നിവർ നേതൃത്വം നൽകി.. പ്രധാനധ്യാപിക മുംതാസ് ടീച്ചർ, PTA പ്രസിഡന്റ്‌, ജലജ ടീച്ചർ, ബീന ടീച്ചർ എന്നിവർ സംബന്ധിച്ചു.

തലോടൽ

ഇന്നവേറ്റീവ് പ്രോഗ്രാം

ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പരിപാടിയിൽ നാല് വ്യത്യസ്ത ഗെയിമുകളാണ് ഉൾക്കൊള്ളിച്ചത്. പരിപാടി പ്രധാനമായും ലക്ഷ്യമിട്ടത്  കുട്ടികളുടെ  പദസമ്പത്ത് കൂട്ടാനും  ആകർഷകമായ രീതിയിൽ ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കാനും ഉള്ള ശേഷി വർദ്ധിപ്പിക്കുക എന്നതായിരുന്നു. വാക്കുകൾ അടങ്ങിയ ഗെയിമുകൾ ഉൾക്കൊള്ളിച്ചതിന്റെ  പ്രധാനലക്ഷ്യം ഇംഗ്ലീഷ് ഭാഷയോടുള്ള നൈപുണ്യം കൂട്ടുക എന്നതു തന്നെയായിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് ഒരുപാട് ഇംഗ്ലീഷ് വാക്കുകളുമായി വ്യത്യസ്തമാർന്ന രീതിയിൽ ഇടപഴകാൻ കുട്ടികൾക്ക് സാധിച്ചു.ഇത്തരത്തിലുള്ള ഗെയിമുകൾ ഇംഗ്ലീഷ് ഭാഷയുടെ വ്യത്യസ്തമാർന്ന സ്പീക്കിംഗ് സ്കിൽ റൈറ്റിംഗ് സ്കിൽ ലിസണിങ് സ്കിൽ റീഡിങ് സ്കിൽ എന്നിവ വർദ്ധിപ്പിക്കാൻ സഹായിക്കും. കൂടാതെ പദസമ്പത്ത് നല്ലരീതിയിൽ ഉയർത്താനും ഇംഗ്ലീഷ് ഭാഷയിലുള്ള അറിവും  ഇഷ്ടവും വർദ്ധിപ്പിക്കാൻ സഹായിക്കും. രസകരമായ രീതിയിൽ ഇംഗ്ലീഷ് ഭാഷയെ സ്നേഹിക്കുക എന്നതാണ് പ്രധാന ലക്ഷ്യം

സി.ഡബ്ലൂ.എസ്.എൻ പ്രവർത്തനങ്ങൾ:

മാനസിക-ശാരീരിക വൈകല്യമുള്ള നിരവധി വിദ്യാർത്ഥിനികൾ നമ്മുടെ വിദ്യാലയത്തിൽ പഠിച്ചുകൊണ്ടിരിക്കുന്നു.ഇവർക്ക് പ്രത്യേക പരിഗണന നൽകികൊണ്ട് പല പ്രവർത്തനങ്ങളും സ്കൂളിൽ ഒരുക്കിയിരിക്കുന്നു.സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകൻ ആയിരുന്ന ബാബു സാർ,സ്പെഷലിസ്റ്റ് ടീച്ചർ ആയിരുന്ന ദീപയുടെയുടെയും നേതൃത്വത്തിൽ ഇത്തരത്തിൽ ഉളള കുട്ടികളുടെ ഉന്നമനത്തിനായി ധാരാളം പ്രവർത്തനങ്ങൾ ചെയ്തു.വീടൊരു വിദ്യാലയം പരിപാടി ,ശാരീരിക വൈകല്യം മൂലം കിടപ്പിലായ വിദ്യാർത്ഥിനികളെ സ്കൂളിൽ എത്തിച്ച് പഠനപ്രവർത്തനങ്ങളിൽ പങ്കാളികളാക്കി.മറ്റു കുട്ടികളെ പരിചയപ്പെടുന്നതിനും സ്കൂൾ പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിനും ഈ കുട്ടികൾക്ക് കഴിഞ്ഞു.കൂടാതെ ഇവരുടെ വീടുകൾ സ്കൂളിലെ വിദ്യാർത്ഥിനികൾ സന്ദർശിക്കുകയും സമ്മാനങ്ങളും മധുരപലഹാരങ്ങളും വിതരണം ചെയ്യുകയും ചെയ്തു.കുട്ടികളുടെ അഭിരുചിക്കനുസരിച്ച്  ചോക്ക്നിർമ്മാണം,ചവിട്ടി നിർമ്മാണം ,സോപ്പ് നിർമ്മാണം എന്നിവ പരിശീലിപ്പിച്ചു.തുടർന്ന് ഇവർ നിർമ്മിച്ച വസ്തുക്കൾ വിപണനം നടത്തുകയും ചെയ്തു.സംസ്ഥാന ജില്ലാതല മൽസരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ചു.സംസ്ഥാന സ്പെഷ്യൽ കലോൽസവത്തിൽ ഫാത്തിമ റിയ സമ്മാനം നേടി.പരീക്ഷകൾക്ക് മുമ്പായി പ്രത്യേക പരിശീലനം നൽകി.പരീക്ഷയെ പേടിയില്ലാതെ നേരിടുന്നതിനായുളള വിദഗ്ദ്ധ ക്ളാസ്സുകളും സംഘടിപ്പിച്ചു.

റിപ്പബ്ലിക്ക് ദിനാഘോഷം

സല്യൂട്ട് ഫ്ലാഗ്
റിപ്പബ്ലിക് ദിനത്തിൽ പതാക ഉയർത്തൽ
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം