ജി. വി. എച്ച്. എസ്.എസ്. (ഗേൾസ്) തിരൂർ/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്

ജി വി എച്ച് എസ് എസ് ഫോർ ഗേൾസ് (1916)

സമ്മാനദാനം
ക്വിസ് മൽസരം
യു.പി.ക്ലാസ്സ് റൂം
യു.പി അങ്കണം

                        ( UP വിഭാഗം)

ഈ വിദ്യാലയത്തിലെ ഭൗതിക സാഹചര്യങ്ങൾ വിലയിരുത്തുന്ന റിപ്പോർട്ട്

-----------------------------------------------------------

11 ക്ലാസ് മുറികളും ഒരു ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യ ശാസ്ത്ര ലാബ് / ലൈബ്രറിയും ഒരു കമ്പ്യൂട്ടർ ലാബും അടക്കം 13 മുറികൾ ആണുള്ളത്. ബാലിക സൗഹൃദ ടോയ്‌ലറ്റുകൾ ഉണ്ട്. നാപ്കിൻ വെൻഡിങ് മെഷീൻ,ഇൻസിനേറ്റർ എന്നിവ പ്രവർത്തിക്കുന്നു. കുട്ടികൾക്കാവശ്യമായ കളിസ്ഥലമുണ്ട്. വൃത്തിയുള്ളതും സൗകര്യപ്രദവുമായ അടുക്കള ഉണ്ട്. സ്കൂൾ  അടുക്കളയിലെ പാചകത്തിന് ഇവിടെ തന്നെ ഉൽപ്പാദിപ്പിക്കുന്ന ബയോഗ്യാസ് പ്രയോജനപ്പെടുത്തുന്നു. പ്ലാസ്റ്റിക് മുക്ത ക്യാമ്പസ് ആണ്. സ്കൂൾ സൗണ്ട് സിസ്റ്റത്തിൽ നിന്നുള്ള സ്പീക്കറുകൾ എല്ലാ ക്ലാസ് മുറികളിലും സ്ഥാപിച്ചിട്ടുണ്ട്. ഇതിലൂടെ അസംബ്ലി, സ്കൂൾ റേഡിയോ, അറിയിപ്പുകൾ ഇവ യഥാസമയം കൃത്യമായി കേൾക്കുന്നതിന് ഈ സ്പീക്കറുകൾ ഏറെ പ്രയോജനപ്പെടുത്തുന്നു. എല്ലാ ക്ലാസ് മുറികളിലും ഡിസ്പ്ലേ ബോർഡുകൾ, ഷെൽഫുകൾ, പുസ്തക റാക്കുകൾ എന്നിവ സ്ഥാപിച്ചിട്ടുണ്ട്. എല്ലാ ക്ലാസ് മുറികളിലും ഫാനും ലൈറ്റും ഉണ്ട്. 10000 ലിറ്റർ വെള്ളം ഉൾക്കൊള്ളുന്ന മഴവെള്ളസംഭരണി സ്കൂളിന് സ്വന്തമായി ഉണ്ട്. കുട്ടികൾക്ക് കൈ കഴുകുവാനും മറ്റുമുള്ള സൗകര്യങ്ങളുണ്ട്. കോവിഡ് പ്രോട്ടോകോൾ അനുസരിച്ചുള്ള ക്ലാസ്സ് റൂം  പഠനരീതിയാണ് നടപ്പിലാക്കിയിട്ടുള്ളത് . ക്ലാസ് മുറികൾക്കു പുറത്ത് നോട്ടീസ് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. വിശാലമായ ഓഡിറ്റോറിയത്തിന്റെ പണി പുരോഗമിച്ചു വരുന്നു.

ക്ലാസ് ലൈബ്രറി @ യു.പി

---------

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം