"സി.എം.എച്ച്.എസ് മാങ്കടവ്/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 2: വരി 2:


[[പ്രമാണം:29046 JRC Mercy Home.jpg|ലഘുചിത്രം|ജെ ആർ സി കുട്ടികൾ മേഴ്സി ഹോം അന്തേവാസികളോടൊപ്പം]]
[[പ്രമാണം:29046 JRC Mercy Home.jpg|ലഘുചിത്രം|ജെ ആർ സി കുട്ടികൾ മേഴ്സി ഹോം അന്തേവാസികളോടൊപ്പം]]
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;">


==='''ചരിത്രം'''===
==='''ചരിത്രം'''===

22:00, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ജൂനിയർ റെഡ് ക്രോസ്

ജെ ആർ സി കുട്ടികൾ മേഴ്സി ഹോം അന്തേവാസികളോടൊപ്പം

ചരിത്രം

സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിൻറെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിത മായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു. ഇന്ന് ലോകത്തിൽ 150-ലധികം രാജ്യങ്ങളിൽ റെഡ്ക്രോസിന് ശാഖകളും 97 ദശലക്ഷത്തിലധികം വോളണ്ടിയർമാരും ഉണ്ട്.അന്തർദേശീയ റെഡ്ക്രോസ് സൊസൈറ്റിയുടെ ഉദാത്തമായ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനും യുവതലമുറയിൽ സേവനസന്നദ്ധത, സ്വഭാവ രൂപവത്കരണം, ദയ, സ്നേഹം, ആതുരശുശ്രൂഷ, വിദ്യാഭ്യാസപ്രചാരണം എന്നീ ഉത്കൃഷ്ടാദർശങ്ങൾ രൂഢമൂ ലമാക്കുന്നതിനും വേണ്ടി രൂപീകരിച്ചഒരുസംഘടനയാണ്ജൂനിയർ റെഡ്ക്രോസ്. ഇത് തികച്ചും ജാതി മത വർഗ്ഗ രാഷ്ട്രീയേതരമായും നിഷ്പക്ഷമായും പ്രവര്ത്തിക്കുന്നതാണ്. മാതൃകാ സംഘടന യെപോലെ ലോകത്തിന്റെ എല്ലാ ഭാഗത്തും ജൂനിയർ റെഡ്ക്രോസിന് ശാഖകളുണ്ട്. മഹാനായ ജീൻ ഹെന്റി ഡുനാന്റിന് സോള്ഫെറിനോ യുദ്ധംനല്കിയപ്രചോദനം റെഡ്ക്രോസിനു രൂപം നല്കി യെങ്കില് ഒന്നാംലോകമഹായുദ്ധകാലത്തെ മനുഷ്യക്കുരുതിയുടെ കഥ കാനഡയിലെ ബാലികാബാലന്മാരുടെ കണ്ണുതുറപ്പിക്കാന് പോന്നവയായിരുന്നു. യുദ്ധത്തില് മുറിവേറ്റു കിടക്കുന്ന ഭടൻമാരെ ശത്രു മിത്ര ഭേദം കൂടാതെ സഹായിക്കുന്ന റെഡ് ക്രോസിന്റെ പ്രവർത്തനങ്ങൾക്ക് കുട്ടികളുടെ സംഭാവന വിലപ്പെട്ടതായിരുന്നു. ഭടന്മാർക്ക് പ്രഥമ ശുശ്രൂഷ നൽകാൻ ആവശ്യമായ ബാന്റെജും മറ്റു വസ്തുക്കളും ശേഖരിച്ചു നൽകുവാൻ ആ കുട്ടികൾ കാണിച്ച സേവന സന്നദ്ധത മുതിർന്നവരെപ്പോലും അത്ഭുതപ്പെടുത്തി. നാളത്തെ വാഗ്ദാനങ്ങൾ ഇന്ന് സേവനത്തിന്റെ പാഠങ്ങൾ ഗ്രഹിച്ചാൽ ലോകത്തെ ദുരിത വിമുക്തമാക്കാൻ കഴിയുമെന്ന് അനുഭവ സമ്പന്നയായ ക്ലാര ബർറ്റൻ എന്ന മഹതി മനസ്സിലാക്കി. കുട്ടികളുടെ ഉത്സാഹം പ്രവർത്തന മണ്ഡലത്തിലേക്ക് തിരിച്ചു വിടാൻ വേണ്ടി 1920 ൽ അവർ ജൂനിയർ റെഡ് ക്രോസ്സിനു രൂപം നൽകി. മനുഷ്യ സ്നേഹികളായ ഉത്തമ പൗരന്മാരെ വളർത്തിയെടുക്കുന്ന ജൂനിയർ റെഡ് ക്രോസ്സിൻറെ അംഗങ്ങൾ ആവുന്നത് ഒരു അഭിമാനം ആയി കണക്കാക്കാം. 1996 ലാണ് കാ‍ർമൽ മാതാ ഹൈസ്കൂളിൽ ജൂനിയർ റെഡ്ക്രോസിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് .ബയോളജി അധ്യാപകനായ ശ്രീ ബെഷി പി വർഗീസ് കൗൺസിലറായി പ്രവർത്തനം ആരംഭിച്ചു.എട്ട്,ഒൻപത്,പത്ത് ക്ലാസ്സുകളിലായി 60കേഡറ്റുകൾ അംഗങ്ങളായി പ്രവർത്തിക്കുന്നു.

കുട്ടികളിൽ സാമൂഹ്യ അവബോധം വളർത്തുക, ഉത്തമ പൗരൻമാരായി വാർത്തെടുക്കുക എന്നീ ലക്ഷ്യങ്ങളോടെ നമ്മുടെ സ്കൂളിൽ പ്രവർ ത്തിക്കുന്ന ജെ. ആർ. സി. യിൽ 8, 9, 10 എന്നീ ക്ലാസ്സുകളിലായി ഏതാണ്ട് അറുപതോളം കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു.ജെ. ആർ. സിയുടെ ചരിത്രം, പ്രാധാന്യം, പ്രവർത്തനങ്ങൾ എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി A, B, C എന്നീ തലങ്ങളിലായി എല്ലാ വർ ഷങ്ങളിലും പരീക്ഷകൾ നടത്തുകയും, ദിനാചരണങ്ങൾ, സ്കൂളിലെ മറ്റു പ്രവർത്തനങ്ങൾ എന്നിവയിൽ ജെ. ആർ. സിയിലെ കുട്ടികൾ വള രെ സജീവമായി പ്രവർത്തിക്കുന്നു.

ഈ വർഷത്തെ ജെ. ആർ. സി. A ലെവൽ പരീക്ഷ 12/01/2022 ബുധനാഴ്ച്ച നടത്തുകയുണ്ടായി. ഒൻപതാം ക്ലാസ്സിലെ ജെ. ആർ. സി. ക്ലബ്ബിലെ എല്ലാ കുട്ടികളും പങ്കെടുക്കുകയും അടുത്ത തലത്തിലെ പരീക്ഷയ്ക്കായി യോഗ്യത നേടുകയും ചെയ്യ്തു. 19/01.2022 ബുധനാഴ്ച ബി ലെവൽ പരീക്ഷ സ്കൂളിൽ വച്ചു നടത്തി. എല്ലാ കുട്ടികളും പങ്കെടുത്തു.ബയോളജി അധ്യാപകനായ ശ്രീ ബഷി പി.വർഗീസും സിസ്റ്റർ ടെസ് ലിനും കൗൺസിലേഴ്സ് എന്ന നിലയിൽ ജെ ആർ സി യെ നയിക്കുന്നു. ഈ വർഷം എസ്എസ്എൽസി എഴുതിയ 17JRC കേഡറ്റുകൾ 10 വീതം ഗ്രേസ് മാർക്കിന് അർഹത നേടി. ചെങ്കുളം മേഴ്സി ഭവൻ സന്ദർശിച്ച് നാനൂറോളം അന്തേവാസികൾക്ക് ഉച്ച ഭക്ഷണവും വസ്ത്രങ്ങളും നൽകി.