സി.എം.എച്ച്.എസ് മാങ്കടവ്/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ

ജൂനിയർ റെഡ് ക്രോസ്

ചരിത്രം

സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിൻറെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിത മായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു. ഇന്ന് ലോകത്തിൽ 150-ലധികം രാജ്യങ്ങളിൽ റെഡ്ക്രോസിന് ശാഖകളും 97 ദശലക്ഷത്തിലധികം വോളണ്ടിയർമാരും ഉണ്ട്.അന്തർദേശീയ റെഡ്ക്രോസ് സൊസൈറ്റിയുടെ ഉദാത്തമായ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനും യുവതലമുറയിൽ സേവനസന്നദ്ധത, സ്വഭാവ രൂപവത്കരണം, ദയ, സ്നേഹം, ആതുരശുശ്രൂഷ, വിദ്യാഭ്യാസപ്രചാരണം എന്നീ ഉത്കൃഷ്ടാദർശങ്ങൾ രൂഢമൂ ലമാക്കുന്നതിനും വേണ്ടി രൂപീകരിച്ചഒരുസംഘടനയാണ്ജൂനിയർ റെഡ്ക്രോസ്. ഇത് തികച്ചും ജാതി മത വർഗ്ഗ രാഷ്ട്രീയേതരമായും നിഷ്പക്ഷമായും പ്രവര്ത്തിക്കുന്നതാണ്. മാതൃകാ സംഘടന യെപോലെ ലോകത്തിന്റെ എല്ലാ ഭാഗത്തും ജൂനിയർ റെഡ്ക്രോസിന് ശാഖകളുണ്ട്. മഹാനായ ജീൻ ഹെന്റി ഡുനാന്റിന് സോള്ഫെറിനോ യുദ്ധംനല്കിയപ്രചോദനം റെഡ്ക്രോസിനു രൂപം നല്കി യെങ്കില് ഒന്നാംലോകമഹായുദ്ധകാലത്തെ മനുഷ്യക്കുരുതിയുടെ കഥ കാനഡയിലെ ബാലികാബാലന്മാരുടെ കണ്ണുതുറപ്പിക്കാന് പോന്നവയായിരുന്നു. യുദ്ധത്തില് മുറിവേറ്റു കിടക്കുന്ന ഭടൻമാരെ ശത്രു മിത്ര ഭേദം കൂടാതെ സഹായിക്കുന്ന റെഡ് ക്രോസിന്റെ പ്രവർത്തനങ്ങൾക്ക് കുട്ടികളുടെ സംഭാവന വിലപ്പെട്ടതായിരുന്നു. ഭടന്മാർക്ക് പ്രഥമ ശുശ്രൂഷ നൽകാൻ ആവശ്യമായ ബാന്റെജും മറ്റു വസ്തുക്കളും ശേഖരിച്ചു നൽകുവാൻ ആ കുട്ടികൾ കാണിച്ച സേവന സന്നദ്ധത മുതിർന്നവരെപ്പോലും അത്ഭുതപ്പെടുത്തി. നാളത്തെ വാഗ്ദാനങ്ങൾ ഇന്ന് സേവനത്തിന്റെ പാഠങ്ങൾ ഗ്രഹിച്ചാൽ ലോകത്തെ ദുരിത വിമുക്തമാക്കാൻ കഴിയുമെന്ന് അനുഭവ സമ്പന്നയായ ക്ലാര ബർറ്റൻ എന്ന മഹതി മനസ്സിലാക്കി. കുട്ടികളുടെ ഉത്സാഹം പ്രവർത്തന മണ്ഡലത്തിലേക്ക് തിരിച്ചു വിടാൻ വേണ്ടി 1920 ൽ അവർ ജൂനിയർ റെഡ് ക്രോസ്സിനു രൂപം നൽകി. മനുഷ്യ സ്നേഹികളായ ഉത്തമ പൗരന്മാരെ വളർത്തിയെടുക്കുന്ന ജൂനിയർ റെഡ് ക്രോസ്സിൻറെ അംഗങ്ങൾ ആവുന്നത് ഒരു അഭിമാനം ആയി കണക്കാക്കാം.

സ്കൂൾതല പ്രവർത്തനങ്ങൾ

ജെ ആർ സി രൂപീകരണം

1996 ലാണ് കാ‍ർമൽ മാതാ ഹൈസ്കൂളിൽ ജൂനിയർ റെഡ്ക്രോസിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് .ബയോളജി അധ്യാപകനായ ശ്രീ ബെഷി പി വർഗീസ് കൗൺസിലറായി പ്രവർത്തനം ആരംഭിച്ചു.എട്ട്,ഒൻപത്,പത്ത് ക്ലാസ്സുകളിലായി 60കേഡറ്റുകൾ അംഗങ്ങളായി പ്രവർത്തിക്കുന്നു. കുട്ടികളിൽ സാമൂഹ്യ അവബോധം വളർത്തുക, ഉത്തമ പൗരൻമാരായി വാർത്തെടുക്കുക എന്നീ ലക്ഷ്യങ്ങളോടെ നമ്മുടെ സ്കൂളിൽ പ്രവർ ത്തിക്കുന്ന ജെ. ആർ. സി. യിൽ 8, 9, 10 എന്നീ ക്ലാസ്സുകളിലായി ഏതാണ്ട് അറുപതോളം കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു.ജെ. ആർ. സിയുടെ ചരിത്രം, പ്രാധാന്യം, പ്രവർത്തനങ്ങൾ എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി A, B, C എന്നീ തലങ്ങളിലായി എല്ലാ വർ ഷങ്ങളിലും പരീക്ഷകൾ നടത്തുകയും, ദിനാചരണങ്ങൾ, സ്കൂളിലെ മറ്റു പ്രവർത്തനങ്ങൾ എന്നിവയിൽ ജെ. ആർ. സിയിലെ കുട്ടികൾ വള രെ സജീവമായി പ്രവർത്തിക്കുന്നു.

എ ലെവൽ, ബി ലെവൽ, സി ലെവൽ പരീക്ഷ

ജെ. ആർ. സിയുടെ ചരിത്രം, പ്രാധാന്യം, പ്രവർത്തനങ്ങൾ എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി A, B, C എന്നീ തലങ്ങളിലായി എല്ലാ വർ ഷങ്ങളിലും പരീക്ഷകൾ നടത്തുകയും, ദിനാചരണങ്ങൾ, സ്കൂളിലെ മറ്റു പ്രവർത്തനങ്ങൾ എന്നിവയിൽ ജെ. ആർ. സിയിലെ കുട്ടികൾ വള രെ സജീവമായി പ്രവർത്തിക്കുന്നു. ഈ വർഷത്തെ ജെ. ആർ. സി. A ലെവൽ പരീക്ഷ 12/01/2022 ബുധനാഴ്ച്ച നടത്തുകയുണ്ടായി. ഒൻപതാം ക്ലാസ്സിലെ ജെ. ആർ. സി. ക്ലബ്ബിലെ എല്ലാ കുട്ടികളും പങ്കെടുക്കുകയും അടുത്ത തലത്തിലെ പരീക്ഷയ്ക്കായി യോഗ്യത നേടുകയും ചെയ്യ്തു. 19/01.2022 ബുധനാഴ്ച ബി ലെവൽ പരീക്ഷ സ്കൂളിൽ വച്ചു നടത്തി. എല്ലാ കുട്ടികളും പങ്കെടുത്തു.

ജെ ആർ സി ക്യാമ്പ്

ജില്ലാതലത്തിൽ സംഘടിപ്പിക്കുന്ന ക്യാമ്പുകളിൽ നമ്മുടെ സ്കൂളിലെ കുട്ടികളെ പങ്കെടുപ്പിച്ചുവരുന്നു. കോവിഡ് ദുരിതത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ ജില്ലാതലക്യാമ്പ് സ്കൂൾ തലത്തിൽ നടത്തുകയുണ്ടായി. അടിമാലി പോലീസ് ഓഫീസർ ശ്രീ കെ ഡി മണിയൻ സാർ ജെ ആർ സി കുട്ടികൾക്കായി 15/01/2022 ന് സെമിനാർ നടത്തി.

അന്നദാനവുമായി- മേഴ്സിഹോം

ജീവകാരുണ്യ പ്രവർത്തനത്തിന്റെ മഹനീയത വിദ്യാർത്ഥികളുടെ കുരുന്നു ഹൃദയങ്ങളിൽ മുളയെടുക്കുന്നതിനായി വിവിധ പ്രവർത്തനങ്ങൾ ജെ ആർ സി യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തി വരുന്നു. അനാഥരും മാനസിക വിഭ്രാന്തിയിൽ കഴിയുന്നവരുമായ നാനൂറോളം അന്തേവാസികളെ സംരക്ഷിക്കുന്ന ഇടമാണ് ചെങ്കുളം മേഴ്സി ഹോം. വർഷങ്ങളായി ജെ ആർ സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ജെ ആർ സി, സ്കൗട്ട് വിദ്യാർത്ഥികൾ മേഴ്സിഹോം സന്ദർശിക്കുകയും സ്കൂളിലെ മുഴുവൻ കുട്ടികളുടെയും പങ്കാളിത്തത്തോടെ നാനൂറോളം പൊതിച്ചോറുകൾ അവർക്ക് നൽകി അവരുടെ സന്തോഷത്തിൽ പങ്കുചേരുകയും ചെയ്യുന്നു. കൂടാതെ അവിടെ പഠനരംഗത്തായിരിക്കുന്ന കുഞ്ഞുങ്ങൾക്ക് പഴയ വസ്ത്രങ്ങളും നോട്ടുബുക്കും മറ്റു പഠനോപകരണങ്ങളും വിതരണം ചെയ്യുകയും ചെയ്തു വരുന്നു.

പ്രത്യാശാഭവൻ നിവാസികളോടൊപ്പം

ജെ ആർ സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓണം, ക്രിസ്മസ്സ് ആഘോഷഅവസരങ്ങളിൽ കൂമ്പൻപാറ ഓടയ്ക്കാസിറ്റിയിലെ പ്രത്യാശാഭവൻ സന്ദശിക്കുകയും അവർക്ക് ഓണക്കോടിയും പായസം കിറ്റ്, കേക്ക് മുതലായവയും നൽകുകയും ചെയ്യുന്നതിൽ ഏറെ ശ്രദ്ധ ചെലുത്തുന്നു.

പൂവർ ഫണ്ട് ശേഖരണം

ജെ ആർ സി കേഡറ്റുകൾ എല്ലാ വെള്ളിയാഴ്ചയും പൂവർ ഫണ്ട് ശേഖരണം നടത്തുന്നു. ആശുപത്രി ചികിത്സ, പാവപ്പപെട്ട കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകൽ എന്നിവയ്ക്കായി ഇത് വിനിയോഗിക്കുന്നു.

പ്രളയാനന്തരസഹായവുമായി

2018 ലെ പ്രളയദുരന്തത്തിൽ വീടും വീട്ടുപകരണങ്ങളും നഷ്ടപ്പെട്ട നമ്മുടെ സ്കൂളിലെ കുഞ്ഞുങ്ങൾക്ക് ഒരു കൈത്താങ്ങ് എന്നോണം ജെ ആർ സി, സ്കൗട്ട് അംഗങ്ങൾ രംഗത്തെത്തി. ഇരുപത്തയ്യായിരം രൂപ ചിലവഴിച്ച് മേശ, കസേര, അലമാര തുടങ്ങി ഗൃഹോപകരങ്ങൾ ആവശ്യത്തിലിരുന്നവർക്ക് എത്തിച്ചു നൽകാൻ സാധിച്ചു.

മലയാളം അധ്യാപിക സിസ്റ്റർ ജസ്സി ജോർജ് കൗൺസിലർ എന്ന നിലയിൽ ജെ ആർ സി യെ നയിക്കുന്നു.

മാസ്ക് ചലഞ്ച്

സിസ്റ്റർ ജെസി ജോർജിന് നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന ജൂനിയർ റെഡ് ക്രോസ് യൂണിറ്റ് കോവിഡിനെ പ്രതിരോധിക്കാൻ മാസ്ക് നിർമ്മാണം നടത്തി. 9,10, ക്ലാസ്സിലെ ജെആർ സി കുട്ടികൾ സ്വന്തമായി പത്ത് മാസ്ക് വീതം തയ്ക്കുകയും നിശ്ചിത ദിവസം കുട്ടികൾ അത് സ്കൂളിൽ എത്തിക്കുകയും ചെയ്തു. കുട്ടികളിൽ നിന്നും ശേഖരിച്ച മുന്നൂറോളം മാസ്കുൾ ജെ ആർ സി സബ്ജില്ലാ കോ ഓർഡി നേറ്ററായ എൻ ആർ സിറ്റി അധ്യാപകൻ ജിജമോൻ സാറിന് കൈമാറുകയും ചെയ്തു

പി പി കിറ്റിനുള്ള ഫണ്ട് ശേഖരണം

സിസ്റ്റർ ജെ സി ജോർജിന് നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന ജൂനിയർ റെഡ് ക്രോസ് യൂണിറ്റ് കോവിഡിനെ പ്രതിരോധിക്കാൻ പി പി കിറ്റിനുള്ള ഫണ്ട് ശേഖരണം നടത്തി. ജെ ആർ സി സബ്ജില്ലാ കോ ഓർഡി നേറ്ററായ എൻ ആർ സിറ്റി അധ്യാപകൻ ജിജമോൻ സാറിന് കൈമാറുകയും ചെയ്തു

ചെങ്കുളം മേഴ്സി ഹോം
29046 JRC Mercy Home.jpg
ചെങ്കുളം മേഴ്സി ഹോം
ചെങ്കുളം മേഴ്സി ഹോം
പൈനാവ് അമൽജ്യോതി കുഞ്ഞുങ്ങളോടൊപ്പം
അടിമാലി ഗവൺമെന്റ് ആശുപത്രിയിൽ അന്നദാനവുമായി
29046 j4.jpg
ചെങ്കുളം മേഴ്സി ഹോം