"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവർത്തനങ്ങൾ/2020-21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('=='''ഗാന്ധിജയന്തി ദിനാചരണം'''== '''ഗാന്ധിജയന്തി ദിന...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (2020-21 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ എന്ന താൾ ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവർത്തനങ്ങൾ/2020-21 എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി) |
||
(വ്യത്യാസം ഇല്ല)
|
14:26, 25 ജനുവരി 2022-നു നിലവിലുള്ള രൂപം
ഗാന്ധിജയന്തി ദിനാചരണം
ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി , ബാപ്പുജിയുടെ 150-ാം ജന്മവാർഷിക ദിനവും കേരളമണ്ണിൽ കാലുകുത്തിയതിന്റെ 100-ാം വാർഷികദിനവുമായ ഒക്‌ടോബർ 2-ാം തീയതി ഗാന്ധിദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ അസംബ്ലി സംഘടിപ്പിച്ചു. 9 G ക്ലാസ്സിലെ ആർദ്ര അസംബ്ലിയ്ക്ക് നേതൃത്വം നല്‌കി. ഹെഡ്മാസ്‌റ്റർ ശ്രീ മധുസൂദനൻ സാർ നല്‌കിയ ഗാന്ധിജയന്തി സന്ദേശവും സർവ്വമത പ്രാർത്ഥനയും ശ്രീ പാർവ്വതി എഴുതി അവതരിപ്പിച്ച ഗാന്ധി കവിതയും , ഗാന്ധിസ്മരണ പ്രഭാഷണവുമൊക്കെ അസംബ്ലിയുടെ മോടി കൂട്ടി. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്ലക്കാർഡ് നിർമ്മാണ മത്സരവും നടത്തുകയുണ്ടായി. ഗാന്ധിജിയുടെ മഹത്‌വചനങ്ങൾ ചാർട്ടിലെഴുതി പേര്, ക്ലാസ്സ് എന്നിവ ഉൾപ്പെടുത്തി പ്ലക്കാർഡാക്കി അവരവരുടെ വീട്ടിനു മുന്നിൽ കുട്ടികൾ പിടിച്ചു നിൽക്കുന്ന ഫോട്ടോ ക്ലാസ്സ് ഗ്രൂപ്പുകളിൽ ഒക്‌ടോബർ 2 ന് രാവിലെ 10 മണിയ്‌ക്കകം പോസ്റ്റ് ചെയ്യാൻ നിർദ്ദേശം നല്‌കി.
കോവിഡ് കാലത്തെ കൃഷിത്തോട്ടം
കാർഷിക മേഖലയിൽ കുട്ടികളെ തല്പരരാക്കുന്നതിലേക്ക് വേണ്ടി കൃഷിത്തേട്ടം തയ്യാറാക്കാനും ,പൂന്തോട്ടം തയ്യാറാക്കാനും ,ഫോട്ടോയെടുത്ത് ക്ളാസ്സ് ഗ്രൂപ്പിൽ പോസ്‌റ്റ് ചെയ്യാനും നിർദ്ദേശം നല്‌കി.
സ്വന്തം ഭവനങ്ങളിൽ ഗ്രന്ഥശാല തയ്യാറാക്കൽ
സ്വന്തം ഭവനങ്ങളിലെ പുസ്‌തകങ്ങൾ സ്വരൂപിച്ച് വീട്ടിൽ ഗ്രന്ഥശാല തയ്യാറാക്കാൻ കുട്ടികൾക്ക് നിർദ്ദേശം നല്‌കി. പരമാവധി പുസ്‌തകങ്ങൾ വായിക്കാൻ കുട്ടികളെ പ്രോത്‌സാഹിപ്പിക്കുക എന്നുള്ളതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഈ ലക്ഷ്യം കൈവരിക്കുന്നതിലേക്കായി വായിച്ച പുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ ഉൾപ്പെടെയുള്ള മത്സരങ്ങൾ നടത്താൻ തീരുമാനിച്ചു. അതോടൊപ്പം ഓരോ കുട്ടിയും ആർജ്ജിച്ച പഠന-പഠനേതര രംഗത്തെ ശേഷികൾ ഉൾക്കൊള്ളിച്ച് വ്യക്തിഗത മാഗസിൻ തയ്യാറാക്കാനുള്ള നിർദ്ദേശവും കുട്ടികൾക്ക് നല്‌കി.
സെപ്‌തംബർ-14 ( ദേശീയ ഹിന്ദി ദിനാചരണം)
ദേശീയ ഹിന്ദി ദിനാചരണത്തിന്റെ ഭാഗമായി ഓൺലൈനായി ഹിന്ദി അസംബ്ലി നടത്തി. 10 Cക്ലാസ്സിലെ നന്ദന ആനന്ദ് അസംബ്ലിക്ക് നേതൃത്വം നല്‌കി. ഹിന്ദി ദിനാചരണത്തിന്റെ പ്രാധാന്യത്തിനെ കുറിച്ച് ഹെഡ്‌മാസ്‌റ്റർ ശ്രീ മധുസൂദനൻ സാർ സംസാരിച്ചു. പ്രാർത്ഥന , പ്രതിജ്ഞ , ഹെഡ്‌മാസ്‌റ്ററുടെ സന്ദേശം, ഹിന്ദി ദിന സന്ദേശം ,മഹത് വചനങ്ങൾ , ദേശീയ ഗാനം ....... ഹിന്ദി ഭാഷയിൽ കുട്ടികൾക്കുള്ള അവതരണ മികവ് കൊണ്ട് ശ്രദ്ധേയമായിരുന്നു അസംബ്ലി.
നേർക്കാഴ്‌ച
ഓണാഘോഷം
കൊറോണക്കാലത്തെ ഓണം സുരക്ഷിതമായി സ്വന്തം ഭവനങ്ങളിൽ ആഘോഷിക്കാൻ കുട്ടികൾക്ക് നിർദ്ദേശം നല്‌കി. ഓണത്തിന് നിറം പകരാനായി കുട്ടികൾക്കായി ഡിജിറ്റൽ പൂക്കള മത്സരം, കാർട്ടൂൺ, ഓണപ്പാട്ട്, നാടൻ പൂക്കളം, ഓണം സെൽഫി എന്നീ മത്സരങ്ങൾ നടത്തുകയുണ്ടായി. ലിറ്റിൽകൈറ്റ്സിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ മാഗസീൻ തയ്യാറാക്കി.
സെപ്‌തംബർ - 5 (അധ്യാപക ദിനാചരണം)
അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി , ഞാൻ ഒരു അധ്യാപകനായാൽ എന്ന വിഷയത്തിൽ അധ്യാപകദിന സന്ദേശ മത്സരം കുട്ടികൾക്കായി സംഘടിപ്പിച്ചു. സന്ദേശം നല്‌കുമ്പോൾ ,അധ്യാപകദിനത്തിന്റെ പ്രസക്‌തി, കുട്ടികളുടെ സ്വഭാവരൂപീകരണത്തിൽ അധ്യാപകരുടെ പങ്ക്, കുട്ടികളുടെ ഭാവി ലക്ഷ്യം രൂപീകരിക്കപ്പെടേണ്ടതിന്റെ ആവശ്യകത, കുട്ടികളിൽ രൂപപ്പെടേണ്ട ജനാധിപത്യ,മതേതരത്വ,നീതിബോധം, ഡോ. എസ്. രാധാകൃഷ്‌ണന്റെ സംഭാവനകൾ തുടങ്ങിയവ ഉൾപ്പെടുത്താൻ നിർദ്ദേശം നല്‌കി.