"കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി. ജി. എച്ച്. എസ്സ്. എസ്സ്. കൊടുങ്ങല്ലൂർ/ലിറ്റിൽകൈറ്റ്സ് എന്ന താൾ കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/ലിറ്റിൽകൈറ്റ്സ് എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം) |
|||
(വ്യത്യാസം ഇല്ല)
|
19:19, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
23013-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 23013 |
യൂണിറ്റ് നമ്പർ | LK/2018/23013 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | കൊടുങ്ങല്ലൂർ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | മണി പി പി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | റസീന കെ ആർ |
അവസാനം തിരുത്തിയത് | |
22-01-2022 | Schoolwikihelpdesk |
ഈ വിദ്യാലയത്തിൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്നു. ക്ലബ്ബിൽ 21അംഗങ്ങൾ ഉണ്ട്. ക്ലബ്ബിന്റെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു. ശ്രീമതി. മണി, ശ്രീമതി. റസീന എന്നിവർക്കാണ് ലിറ്റിൽകൈറ്റ്സ് യൂണിറ്റിന്റെ ചുമതല.
ഫീൽഡ് ട്രിപ്പ്
ലിറ്റിൽ കൈറ്റ്സ് 2019-22 ബാച്ച് പ്രവർത്തനങ്ങളുടെ ഭാഗമായി ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു. കോവിഡ് ദീർഘദൂര യാത്രകൾക്ക് കടിഞ്ഞാണിട്ട സാഹചര്യത്തിൽ വിദ്യാലയത്തിന് സമീപമുള്ള കളർ ലിങ്ക് ഡിജിറ്റൽ പ്രിൻറിംഗ് പ്രസ്സിലേക്കാണ് ഫീൽഡ് വിസിറ്റ് നടത്തിയത്. ചിത്രങ്ങൾ കമ്പ്യൂട്ടറിൽ ഡിസൈൻ ചെയ്ത ശേഷം പ്രിൻ്റ് ചെയ്ത് ഉല്പന്നമായി വരുന്ന വിവിധ ഘട്ടങ്ങൾ വിദ്യാർത്ഥികൾക്ക് പ്രിൻറിംഗ് ടെക്നീഷ്യൻസ് വിശദീകരിച്ചു കൊടുത്തു. വ്യത്യസ്തമായ പ്രിൻറിംഗുകളെ കുറിച്ചും അതിനുപയോഗിക്കുന്ന മെഷീനുകളെ കുറിച്ചും അവബോധം നലകി.ലാമിനേറ്റ് ചെയ്ത് കവറുകൾ മെഷീനിലൂടെ ഉൽപന്നമായി വരുന്നതിൻ്റെ ഡെമോൺസ് ട്രേഷനുo ഉണ്ടായി. എസ് ഐ ടി സി അരുൺ മാസ്റ്ററുടെയും കൈറ്റ് മിസ്ട്രസ്സ് മാരായ മണി ടീച്ചർ, റസീന ടീച്ചർ എന്നിവരുടേയും നേതൃത്വത്തിലാണ് ഫീൽഡ് വിസിറ്റ് സംഘടിപ്പിച്ചത്. യൂണിറ്റ് അംഗങ്ങളെല്ലാവരും പങ്കാളികളായ യാത്രയിൽ മണികണ്ഠൻ മാസ്റ്റർ, രാജി ടീച്ചർ എന്നിവരും അനുഗമിച്ചിരുന്നു. യൂണിറ്റ് ലീഡർ സാക്കിയ എൻ ജെ നന്ദി പറഞ്ഞു .തുടർന്ന് റിഫ്രെഷ്മെൻറ് ഉണ്ടായി.
ഫീൽഡ് ട്രിപ്പ് |
---|
ഒമ്പതാം ക്ലാസിലെ വിദ്യാർത്ഥികൾക്കായി യൂണിറ്റ് തല ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് ഒമ്പതാം ക്ലാസിലെ വിദ്യാർത്ഥികൾക്കായി യൂണിറ്റ് തല ക്യാമ്പ് നടന്നു. 2022 ജനുവരി 20ന് വിദ്യാലയത്തിൽ വെച്ച് നടന്ന ക്യാമ്പ് ഹെഡ്മിസ്ട്രസ് ടി.കെ.ലതടീച്ചർ ഉദ്ഘാടനം ചെയ്തു. സീനിയർ അധ്യാപിക ശ്രീലത ടീച്ചർ, എസ് ഐ ടി സി അരുൺ മാസ്റർ എന്നിവർ ഉദ്ഘാടന വേദിയിൽ സംസാരിച്ചു. രാവിലെ 9:00 മണിക്ക് രജിസ്ട്രേഷൻ ആരംഭിച്ചു. 9 30 ന് മൊഡ്യൂൾ പ്രകാരം ക്ലാസുകൾ തുടങ്ങി. 40 അംഗങ്ങളിൽ 34 കൈറ്റ്സ് ക്ലാസ്സിൽ ഹാജരായിരുന്നു.
മഞ്ഞുരുക്കൽ പ്രവർത്തനങ്ങൾ അരുൺ മാസ്റ്ററുടെ നേതൃത്വത്തിൽ രസകരമായി അരങ്ങേറി.
ഒരു കുട്ടിക്ക് ഒരു ലാപ്ടോപ്പ് എന്ന രീതിയിലാണ് ക്ലാസ്സ് മുറി ക്രമീകരിച്ചത് .സാനിറ്റൈസർ, ഗ്ലൗസ് എന്നിവ വിദ്യാർത്ഥികൾ കയ്യിൽ കരുതിയിരുന്നു. ആനിമേഷൻ, പ്രോഗ്രാമിംഗ് മൊഡ്യൂളുകളിലായി നടന്ന പ്രവർത്തനങ്ങൾ കൈറ്റ് മിസ്ട്രസ്സ് മാരായ മണി ടീച്ചർ, റസീന ടീച്ചർ എന്നിവർ മുന്നോട്ടു കൊണ്ടുപോയി. താൽപര്യവും ഭാവനയും യുക്തിബോധവും യൂണിറ്റ് ക്യാമ്പിലെ പ്രവർത്തനങ്ങളിൽ പ്രകടമായിരുന്നു. ഉച്ചയൂണ്, റിഫ്രഷ് മെൻറ് പ്രവർത്തനങ്ങൾ ഇവ ക്യാമ്പ് തലത്തിൽ നൽകി. 3:15 ന് മാസ്റ്റർ ട്രെയിനർ സുഭാഷ് മാസ്റ്റർ വീഡിയോ കോൺഫറൻസിലൂടെ കുട്ടികളുമായി ആശയവിനിമയം നടത്തി. നാലുമണിയോടെ ക്യാമ്പ് അവസാനിച്ചു.
ഒമ്പതാം ക്ലാസിലെ വിദ്യാർത്ഥികൾക്കായി യൂണിറ്റ് തല ക്യാമ്പ് |
---|