"എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
പരിസ്ഥിതി ക്ലബ്ബ് | '''പരിസ്ഥിതി ക്ലബ്ബ്''' | ||
"""""""""""""""""""""""""""" | """""""""""""""""""""""""""" |
11:43, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പരിസ്ഥിതി ക്ലബ്ബ്
""""""""""""""""""""""""""""
പരിസ്ഥിതിക്കു വിനാശം വരുത്തുന്ന പ്രവർത്തനവും ജീവിതരീതിയും നാം അനുവർത്തിക്കരുത് എന്ന തിരിച്ചറിവ് വിദ്യാർത്ഥികളിലുണ്ടാക്കുക എന്നതാണ് പരിസ്ഥിതിക്ലബ്ബിന്റെ പ്രഥമ ലക്ഷ്യം.
പരിസ്ഥിതി സൗഹാർദപരമായ ജീവിതം നയിക്കാൻ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുന്ന പ്രവർത്തനങ്ങൾ പരിസ്ഥിതിക്ലബ്ബ് ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്നു.
ജന്തുലോകത്തിന്റെ നിലനില്‌പു തന്നെ സസ്യലോകത്തെ ആശ്രയിച്ചാണിരിക്കുന്നത്.ജീവൻ നിലനിർത്തുന്ന ഓക്സിജൻ അഥവാ പ്രാണവായു അന്തരീക്ഷത്തിൽ ഉല്പാദിച്ചുകൊണ്ടിരിക്കുന്നതു സസ്യങ്ങളാണ്.മണ്ണ്,വായു,ജലം ഇവയൊക്കെ മാലിന്യം നിറഞ്ഞതാകുന്നത് നിത്യജീവിതത്തെ ബാധിക്കുന്നു.
ഭാവിതലമുറക്കു കൂടി ലഭ്യമാകുന്ന തരത്തിൽ പ്രകൃതിവിഭവങ്ങൾ മലിനമാക്കാതെയും സംരക്ഷിച്ചും നിലനിർത്തണമെന്ന സന്ദേശമാണ് പരിസ്ഥിതിക്ലബ്ബ് നൽകുന്നത്.
ഔഷധത്തോട്ടം,പച്ചക്കറിത്തോട്ടം,പൂന്തോട്ടം എന്നിവ നിർമ്മിച്ച് പരിസ്ഥിതിസംരക്ഷണത്തിന്റെ അർത്ഥവും വ്യാപ്തിയും പ്രസക്തിയും വിദ്യാർത്ഥികളിലേക്കെത്തിക്കുവാൻ സ്കൂൾ പരിസ്ഥിതിക്ലബ്ബിനു കഴിഞ്ഞിട്ടുണ്ട്.തദ്ദേശീയമായ പരിസ്ഥിതിപ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്തുന്ന പ്രവർത്തനവുമായി മുന്നോട്ടു പോകുവാനാണ് ക്ലബ്ബ് ശ്രമിക്കുന്നത്. ഹരിതവല്കരണം നിത്യജീവിതത്തിന്റെ സമസ്തമേഖലകളിലേക്കും വ്യാപിപ്പിക്കുവാനുള്ള പ്രവർത്തനം തുടർന്നും പരിസ്ഥിതി ക്ലബ്ബ് സ്വീകരിക്കും.