"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 101: വരി 101:
==='''നവംബർ 1 കേരളപ്പിറവി ദിനം'''===
==='''നവംബർ 1 കേരളപ്പിറവി ദിനം'''===
'''2021ലെ കേരളപ്പിറവി ദിനം നവംബർ ഒന്നിന് കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. ഡോക്ടർ അമ്പലപ്പുഴ ഗോപകുമാർ അന്നേദിവസം കുട്ടികൾക്ക് മുഖ്യസന്ദേശം നൽകി.[https://youtu.be/AuHjwB02zQY വിഡിയോ കാണൂ]'''
'''2021ലെ കേരളപ്പിറവി ദിനം നവംബർ ഒന്നിന് കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. ഡോക്ടർ അമ്പലപ്പുഴ ഗോപകുമാർ അന്നേദിവസം കുട്ടികൾക്ക് മുഖ്യസന്ദേശം നൽകി.[https://youtu.be/AuHjwB02zQY വിഡിയോ കാണൂ]'''
== '''2020- 21 അധ്യയനവർഷത്തിലെ പാഠ്യേതരപ്രവർത്തനങ്ങൾ''' ==
'''വൈജ്ഞാനിക സൗഗന്ധികത്തിന്റെ പാരമ്യത്തിൽ ശിരസ്സുയർത്തി നിൽക്കുവാൻ കഠിനപ്രയത്നം ചെയ്തുവരുന്ന കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ്, ലോകമാസകലം കോവിഡ് മഹാമാരി താണ്ഡവമാടിയപ്പോഴും, സർക്കാർ ധൈര്യപൂർവ്വം എടുത്ത തീരുമാനപ്രകാരം 2020 -21 അധ്യയന വർഷത്തിലെ ക്ലാസുകൾ ഓൺലൈൻ മാധ്യമത്തിലൂടെ ജൂൺ ആദ്യം തന്നെ ആരംഭിച്ചു. മുഹമ്മ മദർ തെരേസ ഹൈസ്കൂളിലേക്ക് പുതുതായി ചാർജെടുത്ത ഹെഡ്മാസ്റ്റർ ശ്രീ. മൈക്കിൾ സിറിയക് അവറുകളുടെ അധ്യക്ഷതയിൽ ജൂൺ മൂന്നാം തീയതി ചേർന്ന സ്റ്റാഫ് കൗൺസിൽ, കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചു കൊണ്ട് കുട്ടികൾക്ക് അധ്യയന വർഷം ഒട്ടും നഷ്ടമാകാതെ ഓൺലൈൻ വിദ്യാഭ്യാസം പൂർണ്ണമായും പ്രയോജനപ്പെടുത്തുന്നതിന് ഉതകുന്ന രൂപരേഖ തയ്യാറാക്കി. കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ covid-19 എന്ന മഹാമാരി ഒരു പോറൽ പോലും ഏൽപ്പിക്കാതിരിക്കാൻ ആവിഷ്കരിച്ച ഫസ്റ്റ് ബെൽ എന്ന വിദ്യാഭ്യാസ പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി ജൂൺ മൂന്നാം തീയതി കൂടിയ സ്റ്റാഫ് കൗൺസിലിന് ശേഷം അധ്യാപകർ തങ്ങളുടെ ക്ലാസ്സുകളിലെ കുട്ടികളുമായി ടെലഫോണിലൂടെ ബന്ധപ്പെട്ട് ടിവി ,ആൻഡ്രോയ്ഡ് ഫോൺ  എന്നിവ വീടുകളിൽ ഇല്ലാത്ത കുട്ടികളുടെ ലിസ്റ്റ്, ക്ലാസ് തലത്തിൽ തയ്യാറാക്കി. ഇപ്രകാരം തയ്യാറാക്കിയ ലിസ്റ്റ് പ്രകാരം 13 ടിവി കളുടെയും 14 ഫോണുകളുടെയും ആവശ്യകത ഉണ്ടെന്ന് മനസ്സിലായി. ഇതിലേയ്ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനമായ മുഹമ്മ ഗ്രാമ പഞ്ചായത്തിൽ നിന്ന് 4 ഫോണുകളും 2 ടിവികളും ലഭ്യമായി, ചേർത്തല ഡി ഇ ഓ ഓഫീസിൽനിന്ന് 2 ടിവികളും, സർക്കാർ ഇതര സ്ഥാപനങ്ങളിൽനിന്ന് 2 ടിവികളും ലഭിച്ചു. കൂടാതെ ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളുടെ സഹകരണത്തോടെ ബാക്കിവന്ന ഏഴ് പേർക്ക് ടിവിയും 10 കുട്ടികൾക്ക് ആൻഡ്രോയ്ഡ് ഫോണുകളും വിതരണം ചെയ്ത് മുഴുവൻ കുട്ടികൾക്കും ഫസ്റ്റ് ബെൽ പരിപാടി ലഭ്യമാക്കുന്നതിനുള്ള സൗകര്യമൊരുക്കി .'''
'''ഓരോ ക്ലാസ് അധ്യാപകരും തങ്ങളുടെ ചാർജുള്ള ക്ലാസിലെകുട്ടികളുടെ വാട്സ്ആപ്പ് ഗ്രൂപ്പ് തയ്യാറാക്കി.ഈ ഗ്രൂപ്പുകൾ വഴി എല്ലാ ക്ലാസ് അധ്യാപകരും കുട്ടികളെ അറിയിക്കേണ്ട പ്രധാനപ്പെട്ട വിവരങ്ങൾ , വിക്റ്റേഴ്സ് വഴി നടത്തപ്പെടുന്ന ക്ലാസ്സുകളുടെ ടൈം ടേബിളുകൾ, സ്കൂളിൽനിന്ന് നടത്തുന്ന ഗൂഗിൾ മീറ്റ് വഴിയുള്ള ഓൺലൈൻ ക്ലാസ് , എന്നിവ സംബന്ധിച്ച വിവരങ്ങൾ  കുട്ടികളെ അറിയിച്ചു വരുന്നു. കൂടാതെ എല്ലാ വിഷയങ്ങളുടെയും ക്ലാസ് നോട്സ്  അധ്യാപകർ കുട്ടികൾക്ക് അയച്ചുകൊടുക്കുന്നു. ഓൺലൈൻ ക്ലാസ്സുകളുടെയും അനുബന്ധ പ്രവർത്തനങ്ങളുടെയും വിലയിരുത്തലിനായി 2020 ജൂൺ 17 ആം തീയതി സൂം പ്ലാറ്റ്ഫോമിൽ ഒരു സ്റ്റാഫ് കൗൺസിൽ ചേരുകയുണ്ടായി. തുടർന്ന് ജൂൺ ഇരുപത്തിമൂന്നാം തീയതി ചേർന്ന സ്റ്റാഫ് കൗൺസിൽ കുട്ടികളുടെ വിവിധങ്ങളായ സർഗാത്മക ശേഷികളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഉതകുന്ന വിവിധ ക്ലബ്ബുകളുടെ രൂപീകരണം നടത്തി.'''
'''ഫസ്റ്റ് ബൽ ക്ലാസ്സുകളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി ഗൂഗിൾ ഫോം ഉപയോഗിച്ചുള്ള ഹാജർ ചെക്ക് ചെയ്യൽ, വാട്സാപ്പ് കൂട്ടായ്മ വഴി നടത്തുന്ന വിവരശേഖരണം, രക്ഷിതാക്കളുമായി ഫോൺ‍ ഉപയോഗിച്ചുള്ള സംവദിക്കൽ, തുടങ്ങിയ വിവിധ മാർഗങ്ങൾ എല്ലാ ക്ലാസ് അധ്യാപകരും ഓരോ ദിവസത്തെയും ഫസ്റ്റ് ബെൽ ക്ലാസുകൾക്ക് ശേഷം നടത്തുകയും കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്യുന്നു. ഇപ്രകാരമുള്ള ക്ലാസുകളിൽ പങ്കെടുക്കാത്ത കുട്ടികളെ അതാത് ദിവസം തന്നെ കണ്ടെത്തി അവരെ നേരിട്ട് ഫോണിൽ വിളിക്കുകയും തുടർന്ന് ഉള്ള ക്ലാസ്സുകളിൽ പങ്കെടുക്കുന്നതിന് വേണ്ട പ്രോത്സാഹനം നൽകുകയും ചെയ്യുന്നു. കൂടാതെ രക്ഷിതാക്കളുമായി സംസാരിച്ച് വേണ്ട മാർഗനിർദേശങ്ങൾ നൽകുന്നു.'''
=== '''Google / Zoom ക്ലാസ്സുകൾ''' ===
'''വിക്ടേഴ്സ് ക്ലാസ്സുകൾക്ക് പുറമേ  തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ വൈകുന്നേരം 7 മണി മുതൽ ഒൻപതു മണി വരെയുള്ള സമയത്ത് google meet / Zoom ലൂടെ സ്കൂളിൽനിന്നുള്ള അധ്യാപകർ എല്ലാ വിഷയത്തിലും ക്ലാസ്സെടുക്കുന്നു. ഇതിനായി ടൈംടേബിൾ നേരത്തെ തയ്യാറാക്കിയിരിക്കുന്നതിനാൽ അധ്യാപകർക്ക് കൃത്യമായി ക്ലാസ്സുകൾ കൈകാര്യം ചെയ്യാൻ സാധിക്കുന്നു. ഒാരോ ആഴ്ചയും എല്ലാ വിഷയവും കുട്ടിക്ക് ലഭിക്കത്തക്ക രീതിയിലും, വിഷയങ്ങൾ മാറി മാറി വരത്തക്ക രീതിയിലുമാണ് ടൈംടേബിൾ തയ്യാറാക്കിയിരിക്കുന്നത്. അതിനാൽ വിക്ടേഴ്സ് ക്ലാസിനെ തുടർന്ന് കുട്ടിക്ക് ആ വിഷയത്തിൽ ഉണ്ടാകുന്ന സംശയ നിവാരണം നടത്തുന്നതിനും, പ്രസ്തുത ക്ലാസുകൾ കുറേക്കൂടി നന്നായി മനസ്സിലാക്കുന്നതിനും, തുടർപ്രവർത്തനത്തിനും‍  ഈ ക്ലാസ്സുകൾ ഉപകരിക്കുന്നു.'''
=== '''ശാസ്ത്ര ഗണിത ശാസ്ത്ര വിഷയങ്ങൾക്കുള്ള ക്ലാസുകൾ''' ===
'''ശാസ്ത്ര വിഷയങ്ങൾക്ക് കൂടുതൽ വ്യക്തത ലഭിക്കാനായി അധ്യാപകർ മുൻകൂർ തയ്യാറാക്കിയ വീഡിയോകൾ, സമഗ്രയിൽ നിന്നും ലഭ്യമാകുന്ന വീഡിയോകൾ ഇവ ഉപയോഗിച്ച് സ്ക്രീൻ ഷെയർ ചെയ്ത് ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. White board ഷെയർ ചെയ്തു് ചിത്രങ്ങൾ വരയ്ക്കുന്നതിനും, ഗണിത വിഷയത്തിലെ പ്രശ്നങ്ങൾ നിർധാരണം ചെയ്യുന്നതിനും ശ്രമിക്കുന്നതു വഴി കുട്ടികൾക്ക് ക്ലാസുകൾ കൂടുതൽ ആകർഷകമായി അനുഭവപ്പെടുകയും വസ്തുതകൾ കൂടുതൽ നന്നായി മനസ്സിലാക്കാൻ സഹായിക്കുകയും ചെയ്യുന്നു.'''
=== '''Vocabulary Challenge''' ===
'''ഇലക്ട്രോണിക് മാധ്യമങ്ങളും ആയി കഴിഞ്ഞുകൂടുന്ന കുട്ടികളുടെ പദസമ്പത്ത് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജൂലൈ ഒന്നാം തീയതി മുതൽ നടപ്പിലാക്കിയപ്രത്യേക പരിപാടിയാണ്  ‘ Vocabulary Challenge’ .  ഇതുമായി ബന്ധപ്പെട്ട് എല്ലാദിവസവും കുട്ടികൾ മലയാളം, ഇംഗ്ലീഷ്,ഹിന്ദി എന്നീ മൂന്നു വിഷയങ്ങളിൽ ഉള്ള വാക്കുകൾ ഒരു വാക്ക് വീതം മത്സരബുദ്ധിയോടെ കണ്ടെത്തി അവയുടെ അർത്ഥം പഠിക്കുകയും അത് വാട്സാപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും ചെയ്യുന്നു. ഇത് കുട്ടികളുടെ പദസമ്പത്ത് വർദ്ധിക്കാൻ ഇടയാക്കുന്നു.'''
=== '''അധ്യാപകപരിശീലനം''' ===
'''വിക്ടേഴ്സ് ചാനലിന്റെ‍ നേതൃത്വത്തിൽ ആരംഭിച്ച ഫസ്റ്റ് ബെൽ ക്ലാസ്സുകളുടെ തുടർച്ചയായി സ്കൂൾ ഏറ്റെടുത്തു നടത്തുന്ന ഓൺലൈൻ ക്ലാസ്സുകൾക്ക് എല്ലാ അധ്യാപകരെയും സജ്ജരാക്കുന്നതിനായി അധ്യയനവർഷം ആരംഭത്തിൽതന്നെ എസ്. ഐ. ടി. സി യുടെ നേതൃത്വത്തിൽ എല്ലാ അധ്യാപകർക്കുമായി ഗൂഗിൾ മീറ്റ്, സൂം, എന്നീ ആപ്പുകൾ ഉപയോഗിക്കുന്നതിന് പരിശീലനം നൽകി. screen shareചെയ്യുന്ന വിധം, presentചെയ്യുന്ന വിധം എന്നിവയെല്ലാം അധ്യാപകരെ പരിചയപ്പെടുത്തി. ഇവ എല്ലാ അധ്യാപകരും ക്ലാസ് എടുക്കുന്നതിനായി പ്രയോജനപ്പെടുത്തുന്നു. ശാസ്ത്ര, ഗണിത ശാസ്ത്ര വിഷയങ്ങൾ പഠിപ്പിക്കുന്നവർക്കായി ഫോണും, ലാപ്‍ടോപ്പും ഒരേ സമയം ഉപയോഗിച്ചുകൊണ്ട് വൈറ്റ് ബോർഡ് എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് പ്രത്യേകം തയ്യാറാക്കിയ വീഡിയോയിലൂടെ പരിശീലിപ്പിച്ചു. കൂടാതെ കുട്ടികളുടെ നോട്സ് ഡിജിറ്റൽ പോർട്ട്ഫോളിയോ വഴി അയ്ക്കുന്നതിനുവേണ്ടി എല്ലാ ക്ലാസ് അധ്യാപകരെയും ഡിജിറ്റൽ പോർട്ട് ഫോളിയോ എപ്രകാരം നിർമ്മിക്കാമെന്ന് പരിശീലിപ്പിച്ചു. ഇതുവഴി നവമാധ്യമങ്ങൾ ഓൺലൈൻക്ലാസ്സുകളിൽ എപ്രകാരം ഉപയോഗിക്കാമെന്ന് അധ്യാപകർ മനസ്സിലാക്കി.'''
=== '''Refreshment Course''' ===
'''മറ്റ് പ്രത്യേക പരിശീലനങ്ങൾ ഇല്ലാതിരുന്ന കോവിഡ് കാലഘട്ടത്തിൽ മാനേജ്മെന്റെിന്റെ നേതൃത്വത്തിൽ അധ്യാപകർക്കായി ഒരു ഏകദിന പരിശീലനം നടത്തുകയുണ്ടായി. 2020 നവംബർ ഒമ്പതാം തീയതി സ്കൂളിൽ വച്ച് നടത്തിയ ഈ പരിശീലനത്തിൽ ബഹുമാനപ്പെട്ട കോർപ്പറേറ്റ് മാനേജർ റെവ.ഫാദർ സ്കറിയ എതിരേറ്റ് സി എം എെ, ഒരു അധ്യാപകന് ഉണ്ടായിരിക്കേണ്ട സവിശേഷതകളെക്കുറിച്ച് ഞങ്ങളെ ഓർമപ്പെടുത്തി. അധ്യാപകർക്ക് അതുവഴി കൂടുതൽ ഊർജ്ജസ്വലതയോടെ തങ്ങളുടെ അധ്യാപനവൃത്തിയിൽ മുന്നേറുന്നതിനുള്ള പ്രചോദനവും തീക്ഷ്ണതയും ലഭിച്ചു.'''
=== '''Online class evaluation report''' ===
'''എല്ലാ അധ്യാപകരും തങ്ങളുടെ വിഷയവുമായി ബന്ധപ്പെട്ട ഫസ്റ്റ് ബൽ ക്ലാസുകളിൽ പങ്കെടുത്തശേഷം അതുമായി ബന്ധപ്പെട്ട തുടർ പ്രവർത്തനം അന്ന് തന്നെ കുട്ടികൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പ് വഴി നൽകുന്നു. തുടർന്ന് തങ്ങൾ നൽകിയ തുടർപ്രവർത്തനം ഉൾപ്പെടെയുള്ള ഫസ്റ്റ് ബെൽ ക്ലാസുകളുടെ ഇവാലുവേഷൻ റിപ്പോർട്ട് ഹെഡ്മാസ്റ്റർ നേരത്തെ തയ്യാറാക്കി നൽകിയിട്ടുള്ള ഡിജിറ്റൽ പോർട്ട് ഫോളിയോയിലേക്ക് അയക്കുന്നു . ഹെഡ്മാസ്റ്റർ അത് വിലയിരുത്തുന്നു.'''
=== '''Teach and Train with Tech''' ===
'''Life tech Solution & IPCAI ഉം ചേർന്ന് നടത്തുന്ന technological class ൽ, Sri Michael Cyriac (Headmaster) പങ്കെടുത്ത് ടെക്നിക്കൽ സ്കിൽ ഡെവലപ്മെൻറ് കോഴ്സ് പൂർത്തീകരിക്കുകയും സർട്ടിഫിക്കറ്റ് കരസ്ഥമാക്കുകയും ചെയ്തു.ഈ ക്ലാസ്സിൽ നിന്നും ലഭിച്ച അറിവുകൾ ഹെഡ്‍മാസ്റ്റർ തുടർന്നുള്ള സ്റ്റാഫ് മീറ്റിംഗിൽ അധ്യാപകർക്കായി പങ്കുവെച്ചതിനാൽ അധ്യാപകർക്ക് ഓൺലൈൻ ക്ലാസുകൾ കൂടുതൽ കാര്യക്ഷമതയോടെ കൈകാര്യം ചെയ്യുവാൻ സാധിച്ചു. തുടർന്ന് ഇംഗ്ലീഷ് അധ്യാപകനായ ഫാദർ ജോസഫ് പി ജെ യും സർട്ടിഫിക്കറ്റ് കരസ്ഥമാക്കി. ഈ കോഴ്സിൽ നിന്നും ലഭിച്ച ആശയത്തെ തുടർന്ന് നമ്മുടെ സ്കൂളിന് സ്വന്തമായി സൂം ലൈസൻസ് കരസ്ഥമാക്കി.'''
=== '''ഇംഗ്ലീഷ് ട്രെയിനിങ്''' ===
'''Fr.Joseph P J , Jince Joseph എന്നീ അധ്യാപകർ ആലപ്പുഴ ഡയറ്റിന്റെ‍ നേതൃത്വത്തിൽ ഡിപ്പാർട്ട്മെന്റ് ഓൺലൈനായി നടത്തിയ ഇംഗ്ലീഷ് ട്രെയിനിങ് കോഴ്സ് വിജയകരമായി പൂർത്തിയാക്കി.'''
=== '''സ്റ്റാഫ് മീറ്റിങ്ങുകൾ''' ===
=== '''അധ്യാപകരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും വിലയിരുത്തുന്നതിനും ആയി എല്ലാ മാസവും സ്റ്റാഫ് മീറ്റിങ്ങുകളും എസ് ആർ ജി മീറ്റിങ്ങുകളും സ്കൂൾ ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ കൃത്യസമയത്ത് നടത്തപ്പെടുന്നു.നടപ്പ് അധ്യയന വർഷത്തിൽ 13 ഓൺലൈൻ സ്റ്റാഫ് മീറ്റിങ്ങുകളും 9 ഓഫ് ലൈൻ സ്റ്റാഫ് മീറ്റിങ്ങുകളും നടത്തപ്പെട്ടു.''' ===
=== '''സബ്ജക്ട് കൗൺസിൽ മീറ്റിങ്ങുകൾ''' ===
'''വിഷയാടിസ്ഥാനത്തിൽ അധ്യാപകർ ഓൺലൈൻ മാധ്യമത്തിലൂടെ ഒന്നിച്ചുകൂടി സബ്ജക്ട് കൗൺസിൽ എല്ലാമാസവും നടത്തുകയും പാഠഭാഗവുമായി ബന്ധപ്പെട്ട് ഹാർഡ് സ്പോട്ടുകൾ കണ്ടെത്തി അവ കൂടുതൽ ലളിതമാക്കി എങ്ങനെ കുട്ടികളിൽ എത്തിക്കാം എന്ന് ചർച്ച ചെയ്യുകയും ചെയ്യുന്നു. വിക്റ്റേഴ്സ് ക്ലാസുകളെ തുടർന്ന് നൽകേണ്ട തുടർപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു. ഇതിനെ തുടർന്ന് എല്ലാ മാസവും രണ്ടുപ്രാവശ്യം എസ്. ആർ. ജി. മീറ്റിംഗ് നടത്തുന്നു. മാസാരംഭത്തിലെ എസ്. ആർ. ജി മീറ്റിങ്ങിലൂടെ അക്കാദമിക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും മാസാവസാനം നടത്തുന്ന എസ്. ആർ. ജി. മീറ്റിംഗ് വഴി ആസൂത്രണം ചെയ്ത പ്രവർത്തനങ്ങളുടെ വിലയിരുത്തലും സാധ്യമാവുന്നു.'''
'''ഈ അധ്യായന വർഷത്തിൽ ഇതിനോടകം 16 എസ് ആർ ജി മീറ്റിംങ്ങുകൾ നടത്തുകയുണ്ടായി. ഒക്ടോബർ പതിനൊന്നാം തീയതി ഞായറാഴ്ച 3 pmന് നടന്ന എസ് ആർ ജി മീറ്റിംഗിൽ ബി ആർ സി യിലെ ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ ആയ ശ്രീ ഷാജി മഞ്ചേരി, ബി ആർ സി ക്ലസ്റ്റർ കോഡിനേറ്റർ ശ്രീമതി ഗിരിജ എന്നിവർ പങ്കെടുത്തു. എല്ലാ വിഷയത്തിലും അധ്യാപകർ ഫസ്റ്റ് ബെൽക്ലാസിന് തുടർച്ചയായി പാഠാനുബന്ധമായി കൊടുക്കേണ്ട തുടർപ്രവർത്തനങ്ങളെക്കുറിച്ചും ഫസ്റ്റ് ബെൽ ക്ലാസുകളുടെ വിലയിരുത്തലും നടത്തി. അധ്യാപകരുടെ ചിട്ടയായ അവതരണ രീതിയിൽ ഷാജി സാർ അഭിനന്ദനം രേഖപ്പെടുത്തി. കൂടാതെ നവംബർ പതിമൂന്നാം തീയതി വെള്ളിയാഴ്ച 7 30ന് ചേർന്ന ഓൺലൈൻ എസ് ആർ ജി മീറ്റിംങ്ങിൽ ചേർത്തല DEO സുജയ മാഡം, പ്രോഗ്രാം ഓഫീസർ , ഷുക്കൂർ സാർ, ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ ഷാജി സാർ എന്നിവരും പങ്കെടുത്തു. ഈ മീറ്റിംഗിൽ DEO, സുജയ മാഡം മദർ തെരേസ സ്കൂളിലെ അക്കാദമിക പ്രവർത്തനങ്ങളെ പ്രത്യേകം അഭിനന്ദിച്ചു.'''
=== '''ബെസ്റ്റ് സ്കൂൾ അവാർഡ്''' ===
'''സി എം ഐ കോർപ്പറേറ്റ് തിരുവനന്തപുരം പ്രോവിൻസിന് കീഴിലുള്ള ഹൈസ്കൂളുകളിൽ നിന്നും ഏറ്റവും ഉയർന്ന വിജയശതമാനത്തിനും പ്രവർത്തന മികവുകൾക്കുമായി ഏർപ്പെടുത്തിയിരിക്കുന്ന ബെസ്റ്റ് സ്കൂൾ അവാർഡ് കഴിഞ്ഞ വർഷം മുഹമ്മ മദർ തെരേസ ഹൈസ്കൂളിന് ലഭിക്കുകയുണ്ടായി. പ്രസ്തുത അവാർഡ് 2021ഫെബ്രുവരി ആറാം തീയതി നടത്തിയ ഏകദിന ശിൽപ്പശാലയിൽ വച്ച് ബഹുമാനപ്പെട്ട കോർപ്പറേറ്റ് മാനേജർ ഫാദർ സ്കറിയ എതിരേറ്റിൽ നിന്നും സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ മൈക്കിൾ സിറിയക് ഏറ്റുവാങ്ങി.'''
=== '''ഭവന സന്ദർശനം''' ===
'''കോവിഡ് മഹാമാരി സൃഷ്ടിച്ച ഏകാന്തതയ്ക്കും പ്രതിസന്ധികൾക്കും ഇടയിൽ അനുസ്യൂതം നടന്നുപോകുന്ന ഓൺലൈൻ ക്ലാസുകളുടെ വിരസത അകറ്റുന്നതിനും കുട്ടികൾക്ക് ആവശ്യമായ പഠന പിന്തുണ നൽകുന്നതിനുമായി മുഹമ്മ മദർതെരേസയിലെ എല്ലാ കുട്ടികളുടെയും വീടുകൾ ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ സന്ദർശിച്ചു. ഒക്ടോബർ , നവംബർ മാസങ്ങളിൽ മൂന്ന് ഘട്ടങ്ങളിലായി എല്ലാ അധ്യാപകരും ഭവന സന്ദർശനം പൂർത്തിയാക്കി. ഈ സന്ദർശനം മൂലം കുട്ടികളുടെ പഠനാന്തരീക്ഷവും, ഭവനാന്തരീക്ഷവും വിലയിരുത്തുവാൻ അദ്ധ്യാപകർക്ക് സാധിച്ചു. കൂടാതെ കുടുംബാംഗങ്ങളെ പരിചയപ്പെടുന്നതിനും ഭവനങ്ങളിൽ ഇരുന്നുള്ള കുട്ടികളുടെ പാ‍‍ഠ്യ പാഠ്യേതര വിഷയങ്ങളിലുള്ള താല്പര്യം മനസ്സിലാക്കുവാനും സാധിച്ചു. പത്താം ക്ലാസിലെ പഠന പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് വിവിധ വിഷയങ്ങളുടെ പ്രിന്റെ‍ഡ് നോട്ടുകൾ ഈ അവസരത്തിൽ കൊടുത്തത് കുട്ടികളിൽ പഠന താല്പര്യം വർധിപ്പിക്കാൻ കാരണമായി. കോവിഡ് ഉയർത്തുന്ന പ്രതികൂല സാഹചര്യത്തിലും അധ്യാപകരുടെ ഈ ഭവന സന്ദർശനം കുട്ടികളിൽ ഏറെ ആനന്ദവും മാതാപിതാക്കളിൽ ജിജ്ഞാസയും ഉളവാക്കി .'''
=== '''ഓൺലൈൻ പിടിഎ മീറ്റിങ്ങുകൾ''' ===
'''ഓഫ്‌ലൈൻ ക്ലാസ്സുകൾ നടക്കാത്തതിനാൽ അധ്യാപക, രക്ഷാകർത്തൃ, വിദ്യാർത്ഥി ബന്ധം കൂടുതൽ ഊഷ്മളമാക്കുന്നതിനു വേണ്ടിയും ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ‍ വിലയിരുത്തലിനും തുടർപ്രവർത്തനങ്ങൾ പരസ്പരം പങ്കുവയ്ക്കുന്നതിനും, രക്ഷിതാക്കളുടെ ആശങ്കയകറ്റുന്നതിനും, കുട്ടികളുടെ മാനസികോല്ലാസം വർദ്ധിപ്പിക്കുന്നതിനും വ്യത്യസ്തതയാർന്ന രീതിയിൽ ഓൺലൈൻ ക്ലാസ് പിടിഎ സംഘടിപ്പിച്ചു. ഇപ്രകാരം നാളിതുവരെയായി പത്താം ക്ലാസിന് നാലു വീതവും 8 ,9 ക്ലാസ്സുകൾക്ക് രണ്ടു വീതവും ഓൺലൈൻ പി ടി എ കൾ സംഘടിപ്പിച്ചു. ഈശ്വര പ്രാർത്ഥനയോടെ ആരംഭിക്കുന്ന ക്ലാസ് പി ടി എ യിൽ ക്ലാസ് ടീച്ചർ സ്വാഗതം ആശംസിക്കുകയും, പിടിഎ പ്രസിഡന്റെ് ഹെഡ്മാസ്റ്റർ, മാനേജ്മെന്റെ് പ്രതിനിധി, അധ്യാപകർ, മാതാപിതാക്കൾ, കുട്ടികൾ കുടുംബാംഗങ്ങൾ, എന്നിവരും പങ്കെടുക്കുന്നു. മീറ്റിങ്ങിൽ നടക്കുന്ന ഔദ്യോഗിക ചടങ്ങുകൾ കൂടാതെ കുട്ടികളുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികളാണ് ഇതിനെ ഓഫ്‌ലൈൻ പരിപാടിയിൽനിന്നും വ്യത്യസ്തമാക്കുന്നത്. ഇതുമൂലം ക്ലാസിലെ കുട്ടികളുടെ കുടുംബാംഗങ്ങൾ തമ്മിലും അധ്യാപക സമൂഹവുമായുള്ള ബന്ധം കൂടുതൽ ഊഷ്മളമായിട്ടുണ്ട്.'''
=== '''Online motivational training for students and parents''' ===
'''ഈ അധ്യയന വർഷത്തിലും 100% വിജയം കരസ്ഥമാക്കുക എന്ന ലക്ഷ്യത്തോടെ ഒക്ടോബർ ഏഴാം തീയതി ബുധനാഴ്ച വൈകിട്ട് 8മണി മുതൽ 10.30വരെ പത്താം ക്ലാസിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി സൂം പ്ലാറ്റ്ഫോമിൽ ഒരു മോട്ടിവേഷൻ ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ചു. ഓൺലൈൻ വിദ്യാഭ്യാസ രംഗത്ത് അന്തർദേശീയ അംഗീകാരങ്ങൾ കരസ്ഥമാക്കിയ ശ്രീ അനീഷ് മോഹൻ കോട്ടയവും സംഘവും ചേർന്ന് ഒരുക്കിയ ട്രെയിനിങ് പ്രോഗ്രാം  Set Your Goals and Chase itഎന്ന വിഷയത്തെ ആസ്പദമാക്കി ഉള്ളതായിരുന്നു.  Never ever  allow covid 19  to  steal your academic yearഎന്ന സന്ദേശത്തിൽ അടിയുറച്ചു നിന്ന് കൊണ്ട്, ഈ കോവിഡ് കാലവും കടന്നു പോകും വഴിനോട്ടക്കാരാകാതെ കർമ്മനിരതരായി തങ്ങളുടെ ഉത്തരവാദിത്വങ്ങളിൽ നിന്നും ഒട്ടും പിന്നോട്ടു പോകാതെ, ഗുരുമുഖം നേരിട്ട് ദർശിച്ചിട്ടില്ല എങ്കിലും ഗുരുമൊഴികൾക്കായി ഓൺലൈൻ മാധ്യമം പരമാവധി പ്രയോജനപ്പെടുത്താം എന്നും ഉള്ള സന്ദേശം ഈ വെബിനാറിലൂടെ പകർന്നുനൽകി'''
=== '''Online motivational training for students of class 8 & 9 and their parents''' ===
'''ഒക്ടോബർ പതിമൂന്നാം തീയതി ചൊവ്വാഴ്ച 8 pm മുതൽ സൂം പ്ലാറ്റ്ഫോമിൽ 8, 9 ക്ലാസിലെ കുട്ടികൾക്കും, മാതാപിതാക്കൾക്കുമായി ഒരു മോട്ടിവേഷണൽ ട്രെയിനിങ് പ്രോഗ്രാം കൂടി സംഘടിപ്പിച്ചു. മോട്ടിവേഷണൽ ആൻഡ് ലൈഫ് സ്കിൽ ട്രെയിനർ ആയ അനീഷ് മോഹൻ കോട്ടയവും സംഘവുമാണ് ഈ വെബിനാർ നയിച്ചത്. ഓൺലൈൻ വിദ്യാഭ്യാസ കാലഘട്ടത്തിൽ ദിവസം മുഴുവൻ വീട്ടിൽ തന്നെ നവമാധ്യമങ്ങളും ആയി കഴിയുന്ന കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഒഴിവാക്കേണ്ട കാര്യങ്ങൾ, പാലിക്കേണ്ട നിയമങ്ങൾ, നവ മാധ്യമത്തിലൂടെ നേരിടേണ്ടിവരുന്ന ചതിക്കുഴികൾ, എന്നീ വിഷയങ്ങളെക്കുറിച്ച് കുട്ടികൾക്കും മാതാപിതാക്കൾക്കും ആയി ശ്രദ്ധേയമായ ഒരു ക്ലാസ് നയിച്ചു.'''
=== '''Webinar on Face your examination with confidence''' ===
'''Set Your Goals and Chase it എന്ന ട്രെയിനിങ്ങിന് തുടർച്ചയായി പത്താം ക്ലാസ് കുട്ടികളുടെ വാർഷിക പരീക്ഷ അടുത്തു വരുന്ന സാഹചര്യത്തിൽ അവരുടെ 100% വിജയം ഉറപ്പുവരുത്തുന്നതിനായി Face your examination with confidence എന്ന വിഷയത്തിൽ  ശ്രീ. അനീഷ് മോഹൻ കോട്ടയത്തിന്റെ‍ നേതൃത്വത്തിൽ ഒരു രണ്ടാംഘട്ട ഓൺലൈൻ മോട്ടിവേഷൻ സെമിനാർ  16- 01 -2021 വൈകീട്ട് ഏഴര മുതൽ 10 മണി വരെ നടത്തുകയുണ്ടായി. ഈ പരിശീലന പരിപാടിയിൽ ഇനിയുള്ള ചുരുങ്ങിയ സമയം കൊണ്ട് ചിട്ടയായ ആസൂത്രണത്തിലൂടെ ഉന്നത വിജയം എപ്രകാരം കൈവരിക്കാം എന്നും മൊബൈൽ ഫോൺ അഡിക്ഷൻ ഒഴിവാക്കുന്നതെങ്ങനെ ?  Tips for fast learning,  Tricks for getting good marks, ഓർമ്മ ശക്തിവർദ്ധിപ്പിക്കാനുള്ള മാർഗ്ഗങ്ങൾ, തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ലളിതമായി ആരുടെയും ശ്രദ്ധ ആകർഷിക്കുന്നതുമായ രീതിയിൽ വളരെ ഭംഗിയായി കുട്ടികൾക്ക് പറഞ്ഞുകൊടുത്തു.  പ്രസ്തുത പരിശീലനം എറെ കുട്ടികൾക്കും വളരെ പ്രയോജനപ്പെട്ടു എന്ന് കുട്ടികൾ തന്നെ അഭിപ്രായപ്പെട്ടു.'''
=== '''Webinar -  "കൗമാരപ്രായക്കാരുടെ പ്രശ്നങ്ങളും പരിഹാരങ്ങളും"''' ===
'''ഒമ്പതാം ക്ലാസിലെ പെൺകുട്ടികൾക്കായി "കൗമാരപ്രായക്കാരുടെ പ്രശ്നങ്ങളും പരിഹാരങ്ങളും" എന്ന വിഷയത്തെ ആസ്പദമാക്കി ഡിസംബർ 28-ാം തീയതി  തിങ്കളാഴ്ച്ച  വൈകിട്ട് 7.30 ന് സംസ്ഥാന വനിതാ കമ്മീഷൻ അംഗവും ആലപ്പുഴ ജില്ല കോഡിനേറ്ററുമായ‍ അഡ്വക്കേറ്റ് ജിനു എബ്രഹാം ഗൂഗിൾ മീറ്റ് വഴി ക്ലാസ്സെടുത്തു. ഒരു വനിതാ കമ്മീഷൻ കോഡിനേറ്റർ എന്ന നിലയിൽ പെൺകുട്ടികൾ എത്തിച്ചേരുന്ന ചില പ്രശ്ന സങ്കീർണ്ണ സാഹചര്യങ്ങളെ അതിജീവിക്കുവാൻ അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഉദാഹരണസഹിതം തന്റെ അനുഭവങ്ങളുടെ വെളിച്ചത്തിൽ വ്യക്തമാക്കി കൊടുത്തു. ഇത് പെൺകുട്ടികൾക്കും അവരുടെ അമ്മമാർക്കും ഏറെ പ്രയോജനപ്രദമായിരുന്നു.'''
=== '''Webinar -"പേരൻെറിങ്ങ് അറിയേണ്ടതെല്ലാം"''' ===
'''എട്ടാം ക്ലാസ് കുട്ടികൾക്ക് സംസ്ഥാന വനിതാ കമ്മീഷൻ അംഗവും ആലപ്പുഴ കോഡിനേറ്ററുമായ‍ അഡ്വക്കേറ്റ് ജീനു എബ്രഹാം ജനുവരി 26-ാം തീയതി വൈകിട്ട് ഗൂഗിൾ മീറ്റിൽ "പേരൻെറിങ്ങ് അറിയേണ്ടതെല്ലാം" എന്ന വിഷയത്തെ ആസ്പദമാക്കി ഒരു വെബിനാർ നയിച്ചു. എട്ടാം ക്ലാസിലെ എല്ലാ കുട്ടികളും മാതാപിതാക്കളും വെബിനാറിൽ പങ്കെടുത്തു. ഓരോ രക്ഷാകർത്താവും കുട്ടികളുടെ കാര്യത്തിൽ വളരെയേറെ കരുതൽ ഉള്ളവരായിരിക്കണം എന്ന് പ്രസ്തുത വെബിനാറിൽ അഡ്വക്കേറ്റ് ഓർമപ്പെടുത്തി.'''
=== '''നിയമ സെമിനാർ''' ===
'''എട്ടാം ക്ലാസിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് ജെ ജെ ആക്ട് , പോക്സോ എന്നീ ആനുകാലിക പ്രാധാന്യമുള്ള വിഷയത്തെക്കുറിച്ച് ആലപ്പുഴ ലീഗൽ സർവീസ് അതോറിറ്റിയിൽ നിന്നും സബ്‍ജഡ്ജ് ശ്രീ. ഉണ്ണികൃഷ്ണൻ നായർ 2021ജനുവരി 28 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ 12 വരെ ഒരു സെമിനാർ നടത്തുകയുണ്ടായി.'''
=== '''കോവിഡ് സെൽ രൂപീകരണം''' ===
'''പൊതുവിദ്യാഭ്യാസ വകുപ്പിന്റെ‍ നിർദ്ദേശാനുസരണം പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്കുള്ള ഓഫ് ലൈൻ ക്ലാസ്സുകൾ ആരംഭിക്കുന്നതിനു മുന്നോടിയായി  31 -12- 2020 വ്യാഴാഴ്ച 11 മണിക്ക്, സ്കൂൾ ഹെഡ്‍മാസ്റ്റർ ,പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ, അധ്യാപക പ്രതിനിധികൾ എന്നിവരുടെ യോഗം വിളിച്ചു കൂട്ടി. ഇതിന്റെ്‍ വെളിച്ചത്തിൽ സ്കൂൾ ഹെഡ്‍മാസ്റ്റർ -ശ്രീ. മൈക്കിൾ സിറിയക്, പഞ്ചായത്ത് മെമ്പർ-ശ്രീ വിഷ്ണു വി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ്, പിടിഎ പ്രസിഡന്റെ് ശ്രീ. ടോമിച്ചൻ കണ്ണയിൽ, സ്കൂൾ കൗൺസിലർ, സീനിയർ ആയിട്ടുള്ള അധ്യാപക പ്രതിനിധി എന്നിവർ അടങ്ങിയ കോവിഡ് സെൽ രൂപീകരിച്ചു.'''
=== '''മാസ്ക് വിതരണം''' ===
'''കുട്ടികൾക്ക് വിതരണം ചെയ്യുന്നതിനായി ചേർത്തല ബി ആർ സി യിൽ നിന്നും ലഭിച്ച മാസ്ക്കുകൾ പത്താം ക്ലാസ് കുട്ടികൾക്ക്  2021 ജനുവരി ഒന്നിന് വിതരണം ചെയ്തു.'''
=== '''കരുതാം ആലപ്പുഴയെ - പ്രതിജ്ഞ''' ===
'''കോവിഡ് പ്രതിരോധ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി ബഹുമാനപ്പെട്ട ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം കരുതാം ആലപ്പുഴയെ എന്ന പ്രോഗ്രാം സംഘടിപ്പിച്ചു. മദർ തെരേസ ഹൈസ്കൂളിലെ എല്ലാ കുട്ടികളും മാതാപിതാക്കളും മാസ്ക് ധരിച്ച് ഒക്ടോബർ ഒൻപതാം തീയതി വെള്ളിയാഴ്ച രാവിലെ എട്ടുമണിക്ക് സൂം പ്ലാറ്റ്ഫോമിൽ ഒന്നിച്ചു ചേർന്ന് പരിപാടിയിൽ പങ്കുചേ‍ർന്നു. സ്കൂൾ ആരോഗ്യ ക്ലബ്ബ് കോർഡിനേറ്റർ ശ്രീമതി സിസിലിയാമ്മ ടീച്ചർ ചൊല്ലിക്കൊടുത്ത കരുതൽ പ്രതിജ്ഞ അധ്യാപകരും കുട്ടികളും ഏറ്റു ചൊല്ലുകയും ചെയ്തു.'''
=== '''കരുതാം ആലപ്പുഴയെ - കവിത''' ===
'''കവിയും ഗാനരചയിതാവുമായ വയലാർ‍ ശരത്ചന്ദ്രവർമ്മ തയ്യാറാക്കിയ കരുതാം ആലപ്പുഴയെ എന്ന കവിത, കോവിഡിനെതിരെ ശക്തമായി  പടപൊരുതുന്നതിനും, ജാഗ്രത ഉണർത്തുന്നതിനുമുള്ള സന്ദേശം നൽകുന്ന ഒന്നാണ്. ബഹു. ആലപ്പുഴ ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം മദർ തെരേസ ഹൈസ്കൂളിലെ എല്ലാ കുട്ടികളും മാതാപിതാക്കളും മാസ്ക് ധരിച്ച് ഒക്ടോബർ ഒൻപതാം തീയതി വെള്ളിയാഴ്ച രാവിലെ ഒൻപത് മണിക്ക് സൂം പ്ലാറ്റ്ഫോമിൽ ഒന്നിച്ചു ചേർന്ന് ഈ കവിത  ചൊല്ലുകയും അതിൻറെ വീഡിയോ കരുതാം ആലപ്പുഴയുടെ ഫേസ്ബുക്ക് പേജിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു'''
=== '''കോവിഡ് 19 മദർ തെരേസ ഓൺലൈൻ ക്വിസ് മത്സരം -2020''' ===
'''2020 സെപ്റ്റംബർ അഞ്ചിന് മദർ തെരേസ ദിനത്തിൽ ആലപ്പുഴ റവന്യൂ ജില്ലയിലെ 5, 6 ,7 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് കോവിഡ് 19 മദർ തെരേസ ക്വിസ് മത്സരം -2020 വിജയകരമായി നടത്തി. പ്രസ്തുത ക്വിസ് മത്സരത്തിൽ ജില്ലയിലെ അറുന്നൂറോളം കുട്ടികൾ പങ്കെടുത്തു. തുടർന്ന് 2021 ഫെബ്രുവരി 12ന് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തിയ ചടങ്ങിൽ വിജയികൾക്ക് സമ്മാനങ്ങൾ നൽകി.പ്രസ്തുത സമ്മാനദാന ചടങ്ങ്, ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും പ്രശസ്ത പിന്നണി ഗായികയുമായ ശ്രീമതി ദലീമ ജോജോ ഉദ്ഘാടനം ചെയ്യുകയും മുഹമ്മ പോലീസ് സർക്കിൾ ഇൻസ്പെക്ടർ എൻ വിജയൻ സമ്മാനദാനം നടത്തുകയും ചെയ്തു.'''
=== '''കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ''' ===
==== '''മാസ്ക് നിർമ്മാണവും വിതരണവും''' ====
'''കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളിൽ പ്രവർത്തിക്കുന്ന എൻസിസി ,സ്കൗട്ട് , ഗൈഡ്, റെഡ് ക്രോസ് എന്നീ സംഘടനകളിൽ അംഗങ്ങളായ കുട്ടികളെക്കൊണ്ട് തുണി മാസ്ക്കുകൾ വീടുകളിൽ വച്ച് തൈയ്ച്ച് എടുക്കുന്നതിനുള്ള നിർദേശം നൽകി. സ്കൗട്ട് ആൻഡ് ഗൈഡ് ചേർത്തല ജില്ല അസോസിയേഷനുമായി ബന്ധപ്പെട്ട് മദർ തെരേസ 64<sup>th</sup> CTLഗൈഡ് ഗ്രൂപ്പ് കുട്ടികൾ 840 മാസ്ക്കുകൾ ഓഗസ്റ്റ് 15ന് ചേർത്തല ജില്ലാ അസോസിയേഷൻ സെക്രട്ടറി വഴി ഡി യൂണിറ്റ് DEOയ്ക്ക് കൈമാറി. ഈ ആവശ്യത്തിലേക്ക് കുട്ടികൾ സ്വന്തമായി തയ്ച്ച മാസ്ക്കുകൾ ആണ് കൈമാറിയത്. കൂടാതെ Red cross വിഭാഗം കുട്ടികൾ നിർമ്മിച്ച തുണി മാസ്ക്കുകൾ ശേഖരിച്ച് ഈ സംഘടനയുടെ പ്രതിനിധികൾ 21. 12. 2020ന് സ്കൂൾ ഹെഡ്മാസ്റ്റർക്ക് കൈമാറി. ഇവ ഓഫ്‌ലൈൻ ക്ലാസുകൾക്കായി സ്കൂളിൽ എത്തിച്ചേർന്ന കുട്ടികൾക്കും, മുഖാമുഖം പിടിഎ യ്ക്കായി എത്തിച്ചേർന്ന മാതാപിതാക്കൾക്കും വിതരണം ചെയ്തു.'''
==== '''സ്കൗട്ട് ആൻഡ് ഗൈഡ് കുട്ടികൾ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ''' ====
'''കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മദർതെരേസയിലെ ഗൈഡ് വിഭാഗം കുട്ടികൾ സ്വന്തം കുടുംബാംഗങ്ങൾക്ക് ബോധവൽക്കരണ ക്ലാസുകൾ നൽകി. കോവിഡ് കാലത്തെ മാനസികസംഘർഷങ്ങൾ പരിഹരിക്കുന്നതിനായി ഓരോ ഗൈഡും തങ്ങളുടെ ഭവനങ്ങളിൽ അടുക്കളത്തോട്ടങ്ങൾ തയ്യാറാക്കി. സസ്യാരോഗ്യ വർഷവുമായി ബന്ധപ്പെട്ട് ഇവർ തയ്യാറാക്കിയ വീഡിയോയിൽ ഇക്കാര്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു.'''
==== '''ഹോമിയോ പ്രതിരോധഗുളിക വിതരണം''' ====
'''കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്തിന്റെ‍ നേതൃത്വത്തിൽ മുഹമ്മയിലെ ഗവൺമെൻറ് ഹോമിയോ ആശുപത്രിയിൽ നിന്നും ലഭിച്ച ഹോമിയോ ഗുളികകൾ2020ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ ആദ്യദിവസങ്ങളിൽ, മൂന്ന് ഘട്ടങ്ങളിലായി പത്താം ക്ലാസിലെ എല്ലാ കുട്ടികൾക്കും നൽകി.'''
==== '''കോവിഡ് പ്രതിരോധ ബോധവൽക്കരണ ക്ലാസ്''' ====
'''2021 ജനുവരി ഒന്നിന് പത്താം ക്ലാസിലെ കുട്ടികൾക്ക് ക്ലാസ്സ് തുടങ്ങിയ ദിവസം തന്നെ മുഹമ്മ സി എച്ച് സി യിൽ നിന്നും ഡോക്ടർ മജു, ഹെൽത്ത് ഇൻസ്പെക്ടർമാരായ ക്രിസ്റ്റി, ലാൽ എന്നിവരുടെ സംഘം എല്ലാ ക്ലാസുകളിലും എത്തി കുട്ടികൾക്ക് കോവിഡ്പ്രതിരോധവുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസ് നൽകി. സ്കൂളിലും സമൂഹത്തിലും സാമൂഹിക അകലം പാലിക്കേണ്ടതിന്റെ‍യും, മാസ്ക് ധരിക്കേണ്ട വിധവും അതിന്റെ‍ ഉപയോഗത്തെക്കുറിച്ചും, അറിയേണ്ട കാര്യങ്ങൾ വിശദീകരിച്ചു നൽകി. വീട്ടിലേക്ക് തിരിച്ചു ചെല്ലുമ്പോൾ ദേഹശുദ്ധി വരുത്തേണ്ടതിന്റെ‍ ആവശ്യകതയും, അവസരം കിട്ടുമ്പോഴെല്ലാം കൈകൾ സോപ്പോ, സാനിറ്റൈസറോ ഉപയോഗിച്ച് വൃത്തിയാക്കേണ്ടതിന്റെ‍ ആവശ്യകതയും വിശദമാക്കി.'''
==== '''സാനിറ്റൈസർ''' ====
'''കേരള ഡ്രസ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് എന്ന കമ്പനി സ്കൂൾ അണുവിമുക്തമാക്കുന്നതിന്റെ‍ ആവശ്യത്തിലേക്കായി 20 ലിറ്റർ സാനിറ്റൈസർ നൽകി. കൂടാതെ കയർ കോർപ്പറേഷൻ ആലപ്പുഴ സാനിമാറ്റ്സും സാനിറ്റൈസറും ലഭിച്ചു. ഇത് സ്കൂളിലും ക്ലാസ്സുകളിലും ശരിയായവിധം ഉപയോഗിച്ചുവരുന്നു.'''
=== '''കോവിഡ് പ്രതിസന്ധിയും അതിജീവനവും പ്രോജക്ട്''' ===
'''ശാസ്ത്രരംഗം 2020-21 അക്കാദമിക വർഷത്തെ പഠനാനുബന്ധ പ്രവർത്തനങ്ങളുടെ ഭാഗമായി യുപി / ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി കോവിഡ് പ്രതിസന്ധിയും അതിജീവനവും ഒരു പഠനം എന്ന വിഷയത്തെ ആസ്പദമാക്കി പ്രോജക്ട് അവതരണം സംഘടിപ്പിച്ചിരുന്നു. ഇതിനോടനുബന്ധിച്ച് 2021- ഫെബ്രുവരി ഒൻപതാം തീയതി സ്കൂൾതല മത്സരം സംഘടിപ്പിക്കുകയും ഇതിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 9ാം ക്ലാസ്സ് വിദ്യാർഥിനിയായ മിഥുന കെ ബാബു സ്കൂളിനെ പ്രതിനിധീകരിച്ച് സബ്ജില്ലാ തലത്തിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി. തുടർന്ന് മാർച്ച് ഒമ്പതാം തീയതി നടന്ന ജില്ലാതല മത്സരത്തിൽ പങ്കെടുത്ത് മികവുറ്റ പ്രകടനം കാഴ്ചവെച്ചു.'''
=== '''സ്പോർട്സ് ക്ലബ്  കായികക്ഷമതാ ക്ലാസുകൾ''' ===
=== '''11-09-2020 ൽ നടത്തിയ സ്റ്റാഫ് കൗൺസിലിന്റെ‍ വിലയരുത്തലനുസരിച്ച് പലകുട്ടികൾക്കും ശരീരഭാരം വർദ്ധിക്കുന്നതായും അമിതവണ്ണം ഉണ്ടാകുന്നതായും ബോധ്യപ്പെട്ടു. ഇതിനു കാരണം വീടുകളിൽ നിന്നും പുറത്തേക്ക് ഇറങ്ങാതെ കഴിഞ്ഞുകൂടുന്നതും വ്യായാമക്കുറവും ആണെന്ന് ബോധ്യപ്പെട്ടതിന്റെ‍ അടിസ്ഥാനത്തിൽ സ്കൂൾ കായികാധ്യാപകന്റെ‍ നേതൃത്വത്തിൽ എല്ലാ കുട്ടികൾക്കും ആയി എല്ലാ പ്രവൃത്തി ദിവസങ്ങളിലും 8 മുതൽ 8. 45 വരെ വ്യായാമമുറകൾ അഭ്യസിക്കുന്നതിനുള്ള പരിശീലനം ഓൺലൈനായി സംഘടിപ്പിച്ചു. കൂടാതെ ഇതിന്റെ‍ വീഡിയോ ക്ലാസുകൾ കുട്ടികളുടെ സൗകര്യാർത്ഥം പരിശീലിക്കുന്നതിനായി വാട്സ്ആപ്പ് മുഖേനയും നൽകിവരുന്നു.''' ===
=== '''ക്ലാസ് ടീച്ചറും കുട്ടികളും - സർഗവേദി''' ===
'''കോവിഡ് പശ്ചാത്തലത്തിൽ സ്കൂളുകളിൽ എത്താൻ സാധിക്കാതെയും സഹപാഠികളുമായി സഹവർത്തിക്കുവാൻ സാധിക്കാതെയും വരുന്ന കുട്ടികളുടെ മാനസികോല്ലാസത്തിനും അവരിൽ അന്തർലീനമായിരിക്കുന്ന സർഗവാസനകൾ പുറത്ത് കൊണ്ടുവരുന്നതിനുമുള്ള വേദിയാണ് സർഗവേദി. എല്ലാ മാസത്തിലെയും നാലാമത്തെ ഞായറാഴ്ച വൈകിട്ട് 5 മണി മുതൽ 6 മണി വരെ ഗൂഗിൾ മീറ്റ് വഴി ഓൺലൈനായി ഈ പരിപാടി നടത്തപ്പെടുന്നു . ഈ വേദിയിൽ കുട്ടികൾക്ക് തങ്ങളുടെ വിവിധങ്ങളായ കഴിവുകൾ കഥ, കവിത, മിമിക്രി, പ്രസംഗം, മോണോ ആക്റ്റ്, എന്നിവ പ്രകടിപ്പിക്കാൻ അവസരം കൊടുക്കുന്നു. ക്ലാസ് ടീച്ചറും കുട്ടികളും മാത്രമുള്ള ഈ പരിപാടിയിൽ വളരെ സന്തോഷത്തോടെയാണ് കുട്ടികൾ പങ്കെടുക്കുന്നത്.'''
'''ഉല്ലാസം ക്ലാസുകൾ'''
'''കുട്ടികളിലെ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായി ചേർത്തല ബി ആർ സി യിൽ നിന്നും എല്ലാ ആഴ്ചയിലും ലഭിക്കുന്ന സംഗീതം, പ്രവൃത്തിപരിചയം എന്നിവയുമായി ബന്ധപ്പെട്ട വീഡിയോ ക്ലാസുകൾ നമ്മുടെ സ്കൂളിലെ എല്ലാ ക്ലാസ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുകയും അതിനെ തുടർന്ന് കുട്ടികൾ ഉണ്ടാക്കുന്ന ഉൽപ്പന്നങ്ങൾ അവർ ഗ്രൂപ്പിലേക്ക് അയച്ചു തരികയും ചെയ്യുന്നു.'''
=== '''നേർക്കാഴ്ച -ചിത്രരചനാമത്സരം''' ===
'''കോവിഡ് കാലത്തെ പഠനാനുഭവങ്ങളെയും ജീവിതാനുഭവങ്ങളെയും അടിസ്ഥാനമാക്കി കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി പൊതുവിദ്യാഭ്യാസ വകുപ്പ് നേർക്കാഴ്ച എന്ന പേരിൽ സംഘടിപ്പിച്ച ചിത്രരചനാ മത്സരം സ്കൂൾതലത്തിൽ 9- 9 -2020 ന് തന്നെ നടത്തുകയും ലഭിച്ച സൃഷ്ടികൾ‍  സ്കൂൾ ഗ്രൂപ്പിൽ പങ്കിടുകയും ചെയ്തു. കൂടാതെ അവയിൽനിന്നും മികച്ച സൃഷ്ടികൾ 16- 9 -2020 സ്കൂൾവിക്കിയിൽ അപ്‌ലോഡ് ചെയ്യുകയും ഒപ്പം ചേർത്തല ബിആർസി യിൽ വിലയിരുത്തലിനായി നൽകുകയും ചെയ്തു.'''
=== '''മറ്റ് നൂതന ആശയങ്ങളും വേറിട്ട പ്രവർത്തനങ്ങളും''' ===
==== '''കോവിഡ് 19 - മദർ തെരേസ - ഓൺലൈൻ ക്വിസ് കോമ്പറ്റീഷൻ -2020''' ====
'''കൽക്കത്തയിലെ തെരുവീഥികളിൽ അവശരും ആലംബഹീനരുമായി കിടന്നിരുന്ന പട്ടിണിപ്പാവങ്ങളുടെ ആശാകേന്ദ്രവും അവലംബവുമായി മാറിയ മദർ തെരേസ, ജീവിതം ആരംഭിച്ചത് നല്ലൊരു അധ്യാപികയായാണ്. കുട്ടികൾക്കെല്ലാം മാതൃകയും മാതാപിതാക്കൾക്ക് എല്ലാം പ്രചോദനവുമായി മാറിയ ആ മഹനീയ വ്യക്തിത്വത്തിന്റെ ജന്മദിനവും, ദേശീയ അധ്യാപകദിനവും സമുന്നതമായ് സമാഗമിക്കുന്ന സെപ്തംബർ അഞ്ചാം തീയതി, ഈ കോവിഡ് കാലഘട്ടത്തിൽ സ്കൂളുകളിൽ നിന്നും ഒറ്റപ്പെട്ടു കഴിയുന്ന കൊച്ചു കുട്ടികൾക്ക് വേണ്ടി എന്തെങ്കിലും ഒരു വ്യത്യസ്ത പരിപാടി സംഘടിപ്പിക്കണമെന്ന് സ്റ്റാഫ് കൗൺസിൽ ഐകകണ്ഠേന തീരുമാനിച്ചു. ഇതിൻെറ വെളിച്ചത്തിൽ കോവിഡ് 19, മദർതെരേസയുടെ സാമൂഹ്യപ്രതിബദ്ധത, പൊതു വിജ്ഞാനം, എന്നിവയെക്കുറിച്ച് ആലപ്പുഴ റവന്യൂ ജില്ലയുടെ കീഴിലുള്ള എല്ലാ യുപി സ്കൂളുകളിലെയും വിദ്യാർഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു ഓൺലൈൻ ക്വിസ് സംഘടിപ്പിച്ചു. ജില്ലയിലെ അമ്പതോളം യുപി സ്കൂളുകളിൽ നിന്നും അറുനൂറിലധികം വിദ്യാർഥികൾ പങ്കെടുത്ത ഈ പരിപാടിയിൽ മികച്ച പ്രകടനം കാഴ്ചവച്ച 100 കുട്ടികൾക്ക് സമ്മാനം നൽകി ആദരിച്ചു.'''
==== '''തെരേസ്യൻ റൈസിംഗ് ബെൽ  - ഉണർത്തു മണി''' ====
'''ഒക്ടോബർ മാസം പതിനൊന്നാം തീയതി ചേർന്ന സ്റ്റാഫ് കൗൺസിലിൻറെ തീരുമാനപ്രകാരം പത്താം ക്ലാസിലെ ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ അതാത് ക്ലാസിലെ കുട്ടികളുടെ വീടുകൾ സന്ദർശിച്ചു. ഇതിലൂടെ കുട്ടികൾ ഓൺലൈൻ ക്ലാസിനോട് കാണിക്കുന്ന പ്രതിബദ്ധത മനസ്സിലാക്കുന്നതിനും അധ്യാപകരുടെ പഠന പിന്തുണ ഉറപ്പുവരുത്തുന്നതിനും സാധിച്ചു. മാതാപിതാക്കളുമായുള്ള ആശയവിനിമയത്തിൽ പല കുട്ടികളും ഓഫ്‌ലൈൻ ക്ലാസുകൾ ഇല്ലാത്തതിനാൽ വളരെ താമസിച്ചാണ് ഉണരുന്നത് എന്ന പരാതി ലഭിക്കുകയുണ്ടായി. കൂടാതെ ഇംഗ്ലീഷ്, കണക്ക് തുടങ്ങിയ വിഷയങ്ങൾക്ക് അധ്യാപകരുടെ സഹായം കൂടുതൽ അഭികാമ്യമായിരിക്കും എന്നും മാതാപിതാക്കൾ അഭിപ്രായപ്പെട്ടു. ഇതിന്റെ വെളിച്ചത്തിൽ കുട്ടികളെ അതിരാവിലെ വിളിച്ചുണർത്തുക എന്ന ലക്ഷ്യവുമായി നമ്മുടെ സ്കൂളിൽ തുടങ്ങിവച്ച തനതായ പരിപാടിയാണ് തെരേസ്യൻ റൈസിംഗ് ബെൽ എന്ന ഉണർത്തുമണി പ്രോഗ്രാം. 100% വിജയകരമായി ആവിഷ്കരിക്കാൻ സാധിച്ച ഈ പരിപാടിയിലൂടെ കുട്ടികളെ അതിരാവിലെ വിളിച്ചുണർത്തുന്നതിനും പഠനാന്തരീക്ഷത്തിലേക്ക് കൂട്ടിക്കൊണ്ടു വരുന്നതിനും സാധിച്ചു. ആദ്യഘട്ടത്തിൽ ഈ പരിപാടി രാവിലെ ആറര മണിക്കും, അത് വിജയകരമായി എന്ന് മനസ്സിലാക്കിയപ്പോൾ പിന്നീട് അഞ്ചര മണിക്കും നടത്തിവരുന്നു.'''
==== '''ആദരവ് 2020''' ====
'''2020 മാർച്ചിലെ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ നേരിട്ട് അനുമോദിക്കുന്നതിനും ഇതിന് പിന്തുണ നൽകിയ മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഈ സ്കൂൾ നടപ്പിലാക്കിയ തനതായ പ്രവർത്തനമാണ് ആദരവ് 2020. എസ്എസ്എൽസി റിസൾട്ട് വന്ന ആഴ്ചയിൽ തന്നെ എ പ്ലസ്, എ ഗ്രേഡുകൾ കരസ്ഥമാക്കിയ മുഴുവൻ കുട്ടികളുടെയും വീടുകളിൽ പിടിഎ പ്രസിഡൻറ്, സ്കൂൾ ഹെഡ്മാസ്റ്റർ , അധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ ഭവന സന്ദർശനം നടത്തി കുട്ടികളെ അനുമോദിക്കുകയും ചെയ്തു. തുടർന്ന് ജൂലൈ 31ന് വൈകുന്നേരം 8 pmന് കോർപ്പറേറ്റ് മാനേജർ ഫാദർ ജെയിംസ് മുല്ലശ്ശേരി സിഎംഐ, സ്കൂൾ മാനേജർ, പി ടി ഏ അംഗങ്ങൾ ,അധ്യാപകർ എന്നിവരുടെ സാന്നിധ്യത്തിൽ സൂം പ്ലാറ്റ്ഫോമിൽ ചേർന്ന യോഗത്തിൽ എ പ്ലസ് കരസ്ഥമാക്കിയ എല്ലാ കുട്ടികളെയും ഒരുമിച്ചുകൂട്ടി അനുമോദിച്ചു. കൂടാതെ 2021 ഫെബ്രുവരി 19ന് കോവിഡ് പ്രോട്ടോകോൾ പാലിച്ച് സ്കൂളിൽ നടന്ന ലളിതവും എന്നാൽ പ്രൗഡ ഗംഭീരവുമായ ആനിവേഴ്സറിയിലും ഈ കുട്ടികളെ സ്കൂളിൽ നേരിട്ട് വിളിച്ച് ക്യാഷ് അവാർഡ്, മെഡലുകൾ എന്നിവ നൽകി ആദരിച്ചു.'''
==== '''ശാസ്ത്രോത്സവം 2k20''' ====
'''ശാസ്ത്രവിഷയങ്ങളിൽ കുട്ടികൾക്കുള്ള താല്പര്യം വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സ്കൂൾ ഏറ്റെടുത്ത് വിജയകരമായി നടപ്പിലാക്കിയ പദ്ധതിയാണ് ശാസ്ത്രോത്സവം 2k20. ശാസ്ത്രാഭിമുഖ്യം വളർത്തുന്നതിനായി അധ്യയന വർഷം ആരംഭത്തിൽതന്നെ രൂപീകരിക്കപ്പെട്ട ക്ലബ്ബുകളുടെ നേതൃത്വത്തിൽ ഒക്ടോബർ 27 മുതൽ 31 വരെ തീയതികളിൽ ശാസ്ത്ര ഗണിതശാസ്ത്ര പ്രവൃത്തിപരിചയ- ഐടി മേളകൾ നടത്തി. എല്ലാ കുട്ടികളും പ്രസ്തുത മേളയിൽ സജീവമായി പങ്കെടുക്കുകയും ശാസ്ത്രവിഷയങ്ങളിലുള്ള അവരുടെ കഴിവ് തെളിയിക്കുകയും ചെയ്തു. വളരെ മികവുറ്റ പ്രവർത്തനങ്ങളാണ് കുട്ടികൾ കാഴ്ചവച്ചത്. ശാസ്ത്രമേളയിൽ still മോഡൽ, വർക്കിംഗ് മോഡൽ, ഇംപ്രൊവൈസ്ഡ് എക്സ്പിരിമെന്റെ്‍‍ സയൻസ് ക്വിസ് എന്നിവയും നടത്തുകയുണ്ടായി. ഗണി‍തശാസ്ത്ര മേളയിൽ ജോമട്രിക്കൽ ചാർട്ട്, നമ്പർ ചാർട്ട്, വർക്കിങ്ങ് മോഡൽ, still- മോഡൽ എന്നിവ കൂടാതെ മാത്തമാറ്റിക്സ് ക്വിസും നടത്തി.    2021 ഫെബ്രുവരി മാസത്തിൽ നടന്ന ഓഫ്‌ലൈൻ പി ടി എ യിൽ വച്ച് രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.'''
==== '''ഓൺലൈൻ കലോത്സവം''' ====
'''കുട്ടികളിലെ സർഗാത്മക കഴിവുകൾ കണ്ടെത്തുന്നതിനും അവ വളർത്തുന്നതിനും ഉതകുന്ന ഓൺലൈൻ കലോത്സവം 2020-നവംബർ 7, 8 തീയതികളിലായി നടത്തപ്പെട്ടു. കഥരചന, കവിത രചന, ചിത്രരചന, പ്രസംഗം, ലളിതഗാനം, മാപ്പിളപ്പാട്ട്, ഉപകരണസംഗീതം, പദ്യം ചൊല്ലൽ, നൃത്തം, ഭരതനാട്യം, കുച്ചുപുടി ,നാടോടി നൃത്തം, മോഹിനിയാട്ടം എന്നീ ഇനങ്ങളിൽ മത്സരങ്ങൾ നടത്തി. ഓരോ ഇനത്തിന്റെ‍യും മേൽനോട്ടത്തിനായി പ്രത്യേകം അധ്യാപകരെ ചുമതലപ്പെടുത്തിയിരുന്നു. കലോൽസവവുമായി ബന്ധപ്പെട്ട എല്ലാ നിർദ്ദേശങ്ങളും മുൻകൂട്ടി തന്നെ വാട്സ്ആപ്പ് ഗ്രൂപ്പ് വഴി കുട്ടികളെ അറിയിച്ചിരുന്നു. തന്മൂലം വളരെ വിജയപ്രദമായി ഓൺലൈൻകലോത്സവം നടത്തുവാൻ കഴിഞ്ഞു.'''
==== '''ഹരിതമീനാട്''' ====
'''കോവിഡ് പശ്ചാത്തലത്തിൽ മറ്റ് പാഠ്യേതര പ്രവർത്തനങ്ങളിലൊന്നും ഏർപ്പെടാതെ വീടുകളിൽ തന്നെ കഴിയുന്ന കുട്ടികൾക്ക് മാനസിക, ശാരീരിക, ആരോഗ്യ പരിപാലനം എന്നിവ ഉറപ്പുവരുത്തുന്നതിനും ജൈവകൃഷിയിലൂടെ വിഷരഹിത പച്ചക്കറികൾ സ്വന്തം വീട്ടുവളപ്പിൽ ഉൽപ്പാദിപ്പിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഹരിതമീനാട് എന്ന തനത് പരിപാടി ആവിഷ്കരിക്കുകയുണ്ടായി. കൃഷിഭവനിലൂടെ ലഭ്യമായ നാടൻ പച്ചക്കറി വിത്തിനങ്ങൾ അധ്യാപകർ ഭവന സന്ദർശന വേളയിൽ വിതരണം ചെയ്യുകയും തുടർന്ന് ഹരിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഓൺലൈൻ മീറ്റിംഗിൽ കൃഷിക്കാവശ്യമായ സാങ്കേതിക ഉപദേശങ്ങൾ നൽകുകയുമുണ്ടായി.'''
==== '''കോഴി വളർത്തൽ''' ====
'''സ്കൂളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട കാർഷികമേഖലയിൽ പ്രത്യേകം ആഭിമുഖ്യമുള്ള കുട്ടികൾക്ക് അഞ്ചു കോഴികൾ വീതം നൽകുകയുണ്ടായി. അവയെ കുട്ടികൾ പ്രത്യേകം പരിചരിച്ചു വരുന്നു. അധ്യാപകർ തങ്ങളുടെ ഭവന സന്ദർശന വേളയിൽ ഇത്തരം കുട്ടികളെ അനുമോദിക്കുന്നതിനും പ്രത്യേകം ശ്രദ്ധിച്ചിരുന്നു.'''
==== '''വിഞ്ജാനവീഥി''' ====
'''കുട്ടികളിൽ വായനാ താൽപര്യം വർദ്ധിപ്പിക്കുന്നതിനും ഭാഷാപ്രയോഗങ്ങൾ ശരിയായി മനസ്സിലാക്കുന്നതിനുമായി നവംബർ ഒന്നുമുതൽ എല്ലാദിവസവും വിവിധ പത്രങ്ങളുടെ മുഖപ്രസംഗങ്ങൾ എല്ലാ ക്ലാസ് ഗ്രൂപ്പുകളിലും ഭാഷാധ്യാപകർ വഴി ഷെയർ ചെയ്യുന്നു. ഇത് വായിക്കുവാൻ അവർ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നു. വളരെയധികം കുട്ടികൾ ഇത് താൽപര്യപൂർവം പ്രയോജനപ്പെടുത്തുന്നു.'''
==== '''കരുതാം ആലപ്പുഴയെ - ബോധവൽക്കരണ പരിപാടി''' ====
'''കോവിഡ് മഹാമാരി സംസ്ഥാനമാകെ വ്യാപിച്ച പശ്ചാത്തലത്തിൽ ആലപ്പുഴ ജില്ലയിലെ രോഗവ്യാപനം കുറച്ചു കൊണ്ടുവരുന്നതിനുവേണ്ടി റവന്യൂഡിപ്പാർട്ട്മെൻറ് നൽകിയ നിർദ്ദേശപ്രകാരം തന്നിരുന്ന കരുതൽ പ്രതിജ്ഞ , ഈ സ്കൂളിലെ അധ്യാപകരും , വിദ്യാർത്ഥികളും , അവരുടെ കുടുംബാംഗങ്ങളും  ചേർന്ന് ഒക്ടോബർ ഒൻപതാം തീയതി വെള്ളിയാഴ്ച രാവിലെ എട്ടുമണിക്ക് സൂം പ്ലാറ്റ്ഫോമിൽ ഒന്നിച്ചുചേർന്ന് ഭവനങ്ങളിൽ ദീപം തെളിക്കുകയും തുടർന്ന് ഹെൽത്ത് ക്ലബ് കോഡിനേറ്റർ സിസിലിയാമ്മ ടീച്ചർ ചൊല്ലിക്കൊടുത്ത പ്രതിജ്ഞ ഏവരും ഏറ്റു ചൊല്ലുകയും ചെയ്തു. കൂടാതെ വയലാർ ശരത്ചന്ദ്രവർമ്മ എഴുതി ആലപിച്ച ബോധവൽക്കരണ ഗാനം കരുതാൻ ആലപ്പുഴയെ എന്ന കവിത വിദ്യാരംഗം കലാ സാഹിത്യ വേദി അംഗങ്ങളായ കുട്ടികൾ ആലപിക്കുകയും അതിന്റെ വീഡിയോ കരുതാം ആലപ്പുഴയുടെ ഫേസ്ബുക്ക് പേജിൽ പബ്ലിഷ് ചെയ്യുകയും ചെയ്തു.'''
== '''ദിനാചരണങ്ങൾ''' ==
=== '''ജൂൺ 21 ദേശീയ യോഗാദിനം''' ===
'''മനസ്സും ശരീരവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. മനസ്സി‍ന്റെ‍ ‍ സുഖം ശരീരത്തിന്റെ‍ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു. സുഖകരമായ പഠനത്തിന് ശാരീരിക സൗഖ്യം അത്യന്താപേക്ഷിതമാണ്. ഇത് സ്വായത്തമാക്കാനുള്ള എളുപ്പവഴിയാണ് യോഗാ പരിശീലനം. യോഗാ പരിശീലനത്തിൽ ശരീരത്തിനെയും മനസ്സിനേയും നിയന്ത്രണവിധേയമാക്കാൻ നമുക്ക് സാധിക്കുന്നു. ദേശീയ യോഗാ ദിനമായ ജൂൺ 21 തീയതി യോഗാ പരിശീലകൻ കൂടിയായ സ്കൂൾ ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ സൂം പ്ലാറ്റ്ഫോമിലൂടെ യോഗാ പരിശീലനവും ബോധവൽക്കരണ ക്ലാസ്സും‍ നടത്തുകയുണ്ടായി. താല്പര്യമുള്ള അധ്യാപകരും മാതാപിതാക്കളും പങ്കെടുത്ത ഈ പരിപാടി വിജയകരമായിരുന്നു. ഇതിന്റെ‍ തുടർ പരിശീലനം എല്ലാ മാസത്തിലും ആദ്യത്തെയും മൂന്നാമത്തെയും ഞായറാഴ്ചകളിൽ 6.30 മുതൽ 7 വരെ നടന്നുവരുന്നു.'''
=== '''ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം''' ===
'''കോവിഡിനെ പ്രതിരോധിച്ച് വീടുകളിൽ കഴിയുന്ന മദർ തെരേസയിലെ കുട്ടികൾ ഭാരതത്തിന്റെ എഴുപത്തിനാലാം സ്വാതന്ത്ര്യദിനം ഓൺലൈൻ മാധ്യമത്തിലൂടെ സാമോദം ആഘോഷിച്ചു. NCC, Scout, Guide, റെഡ് ക്രോസ് എന്നീ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വിവിധ കലാ പരിപാടികളുടെ അകമ്പടിയോടെ സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. ഈശ്വര പ്രാർഥനയോടെ ആരംഭിച്ച ആഘോഷങ്ങളിൽ ദേശഭക്തിഗാനം, ഉപകരണസംഗീതം, സ്വാതന്ത്ര്യദിന സന്ദേശം എന്നിവ ഉൾക്കൊള്ളുന്നതായിരുന്നു. ഈ പരിപാടിയുടെ വീഡിയോ Little KITEsയൂണിറ്റിന്റെ‍ നേതൃത്വത്തിൽ തയ്യാറാക്കി മദർതെരേസയുടെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുകയും എല്ലാവർക്കും ദൃശ്യമാക്കുകയും ചെയ്തു.'''
=== '''ഓണം @ ഓൺലൈൻ''' ===
'''സർക്കാർ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചുകൊണ്ട് കോവിഡ് കാലഘട്ടത്തിൽ ആഘോഷിക്കപ്പെട്ട ഈ വർഷത്തെ ഓണാഘോഷം ഭവനാന്തരീക്ഷത്തിൽ ആയിരുന്ന കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ഓണം @ ഓൺലൈനായി സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് ആൺകുട്ടികൾക്കായി മാവേലി മത്സരവും, പെൺകുട്ടികൾക്കായി മലയാളിമങ്ക മത്സരവും, പൊതുവായി ഓണപ്പാട്ട് മത്സരം , പ്രസംഗം , പൂക്കള ഡിസൈൻ മത്സരം എന്നിവയും സംഘടിപ്പിക്കപ്പെട്ടു.'''
=== '''സെപ്റ്റംബർ 5 - ദേശീയ അധ്യാപക ദിനം''' ===
=== '''ദേശീയ അധ്യാപക ദിനമായ സെപ്തംബർ അഞ്ചാം തീയതി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വ്യത്യസ്തതയാർന്ന രീതിയിലാണ് ഈ വർഷം ഈ ദിനം ആചരിക്കപ്പെട്ടത്. സ്കൂളിൽനിന്ന് പഠനം പൂർത്തിയാക്കി ജീവിതത്തിന്റെ‍ വ്യത്യസ്ത മേഖലകളായ സിവിൽസർവീസ്, രാജ്യസേവനം, അജപാലനം, ആരോഗ്യപരിപാലനം, നിയമപാലനം എന്നീ മേഖലകളിൽ ജോലി ചെയ്തുവരുന്ന പൂർവവിദ്യാർഥികളുടെ സഹകരണത്തോടെ ഗുരുവന്ദനവും, ആശംസകളും ഓൺലൈനിൽ പങ്കുവെച്ചു കൊണ്ടാണ് ഇതിന് വേദിയൊരുക്കിയത്.''' ===
=== '''സെപ്റ്റംബർ 14 - ഹിന്ദി ദിനം''' ===
'''ഹിന്ദി അധ്യാപകരുടെ നേതൃത്വത്തിൽ സെപ്റ്റംബർ 14 ഹിന്ദി ദിനമായി ആചരിച്ചു. ഹിന്ദി ഭാഷയിൽ ഉള്ള കുട്ടികളുടെ പ്രസംഗങ്ങളും കവിതകളും ആ ദിനത്തെ കൂടുതൽ മോടിപിടിപ്പിച്ചു.'''
=== '''സെപ്റ്റംബർ 16 - ഓസോൺ ദിനം''' ===
'''സയൻസ് ക്ലബ്ബിൻന്റെ‍ നേതൃത്വത്തിൽ സെപ്റ്റംബർ 16 ഓസോൺ ദിനം ആചരിച്ചു. അന്തരീക്ഷ മലിനീകരണത്തെ കുറിച്ച് പ്രകൃതി സംരക്ഷിക്കേണ്ടത് ആവശ്യകതയെക്കുറിച്ച് ഉള്ള സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന വിവിധ പരിപാടികൾ ഈ ദിനത്തിൽ അവതരിപ്പിക്കപ്പെട്ടു. ഈ ദിനത്തിൽ സ്കൂൾഎനർജി ക്ലബ്ബിന്റെ‍ ഉദ്ഘാടനവും നടന്നു.'''
=== '''സെപ്റ്റംബർ 29 - ലോക ഹൃദയ ദിനം''' ===
'''ഹെൽത്ത് ക്ലബ്ബിന്റെ‍ നേതൃത്വത്തിൽ സെപ്റ്റംബർ 29 ലോക ഹൃദയ ദിനം ആചരിച്ചു. ഹൃദയത്തിന്റെ‍ ആരോഗ്യത്തെക്കുറിച്ച് നമ്മെ ബോധവാന്മാരാക്കുന്ന പരിപാടികൾ ഉൾക്കൊള്ളുന്ന വീഡിയോ തയ്യാറാക്കി യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തു.'''
'''ഒക്ടോബർ 2 - ഗാന്ധിജയന്തി'''
'''ഓരോ വീടും ഓരോ വിദ്യാലയങ്ങളാണ് മാതാപിതാക്കൾ അധ്യാപകരും എന്ന ഗാന്ധിജിയുടെ മഹത് വാക്യത്തെ അനുസ്മരിച്ചുകൊണ്ട് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ‍ ആഭിമുഖ്യത്തിൽ ഒക്ടോബർ 2 ഗാന്ധി ജയന്തി ആചരിച്ചു.'''
=== '''ഒക്ടോബർ 24 – യുണൈറ്റഡ് നേഷൻസ് ഡേ''' ===
'''സോഷ്യൽ സയൻസ് ക്ലബ്ബിന്റെ‍ നേതൃത്വത്തിൽ യു എൻ ദിന സന്ദേശവും, അതി'''ന്റെ‍''' പ്രാധാന്യത്തെക്കുറിച്ച് വിവരിക്കുന്നതുമായ ഒരു ഹൃസ്വ വീഡിയോ തയ്യാറാക്കി വാട്സാപ്പിലൂടെ എല്ലാ ക്ലാസ് ഗ്രൂപ്പുകളിലും ഷെയർ ചെയ്തു.'''
=== '''ഒക്ടോബർ 27 - വയലാർ ചരമദിനം''' ===
'''കവിയും, നാടക - സിനിമ ഗാനരചയിതാവുമായിരുന്ന യശ്ശശരീരനായ ശ്രീ. വയലാർ രാമവർമ്മയുടെ  45-ാം ചരമവാർഷികം മലയാള വിഭാഗം അധ്യാപകരുടെ നേതൃത്വത്തിൽ വയലാർ അനുസ്മരണ ദിനമായി ആചരിച്ചു'''
=== '''നവംബർ1 - കേരള പിറവി ദിനം''' ===
'''ശ്രേഷ്ഠഭാഷാ ദിനമായ നവംബർ 1 കേരളത്തിന്റെ 64-ാം പിറവി ദിനം  മലയാള വിഭാഗം അധ്യാപകരുടെ നേതൃത്വത്തിൽ, കുട്ടികളുടെ വിവിധ പരിപാടികൾ അണിയിച്ചൊരുക്കി ഓൺലൈൻ മാധ്യമത്തിലൂടെ ആചരിച്ചു. അന്നേദിവസം ചേർത്തല ബി ആർ സി ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ ശ്രീ ഷാജി മഞ്ചേരി സാർ കുട്ടികൾക്ക് കേരളപിറവി സന്ദേശം നൽകി.'''
=== '''2020 അന്താരാഷ്ട്ര സസ്യാരോഗ്യ വർഷം''' ===
'''2020 അന്താരാഷ്ട്ര സസ്യാരോഗ്യ വർഷമായി യു. എൻ പ്രഖ്യാപിച്ച സാഹചര്യത്തിൽ സസ്യജാലങ്ങളുടെ സമ്പന്നത മനുഷ്യജീവിതത്തെ പല രീതിയിൽ സ്വാധീനിക്കുന്നു എന്ന സന്ദേശവുമായി മദർ തെരേസ ഹൈസ്ക്കൂളിലെ ഗൈഡ് വിഭാഗം കുട്ടികൾ ഒരു പ്രത്യേക വീഡിയോ തയ്യാറാക്കി മദർ തെരേസാ യുട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്യുകയുണ്ടായി.'''
=== '''ഡിസംബർ ഒന്ന് - ലോക എയ്ഡ്സ് ദിനം''' ===
'''ലോക എയ്ഡ്സ് ദിനമായ ഡിസംബർ ഒന്നിന് ഈ സ്കൂളിലെ എല്ലാ അധ്യാപകരും കുട്ടികളും രാവിലെ 7 മണിക്ക് സൂം പ്ലാറ്റ്ഫോമിൽ ഒന്നിച്ചു ചേർന്ന് എയ്ഡ്സ് ദിന പ്രതിജ്ഞ എടുത്തു. കൂടാതെ ഹെൽത്ത് ക്ലബ്ബ് കോഡിനേറ്റർ സിസിലിയാമ്മ ടീച്ചർ എയ്ഡ്സ് രോഗത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസ് എടുത്തു.'''
'''വനിതാ ദിനത്തിൽ ആദരപൂർവ്വം'''
'''2020 മാർച്ച് എട്ടാം തീയതി വനിതാ ദിനത്തോടനുബന്ധിച്ച് സ്കൂളിന്റെ‍ നേതൃത്വത്തിൽ മുഹമ്മ ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് കെയർ സെന്റെ‍റിൽ 13വർഷമായി സേവനമനുഷ്ഠിക്കുന്ന നഴ്സ് പി സി ബേബിയെ സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാദർ ജോസഫ് കുറുപ്പശ്ശേരി പൊന്നാടയണിയിച്ച് ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സിന്ധു രാജീവ് ,സ്കൂൾ ഹെഡ് മാസ്റ്റർ മൈക്കിൾ സിറിയക്, പിടിഎ പ്രസിഡൻറ് ടോമിച്ചൻ കണ്ണയിൽ , സി പി ഷാജി, സിസിലിയാമ്മ വർഗീസ് എന്നിവർ പ്രസംഗിച്ചു.'''
'''യൂട്യൂബ് ചാനൽ - Mother Teresa High School Muhamma.'''
'''ഈ സ്കൂളിൽ പ്രവർത്തിച്ചുവരുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ‍ ആഭിമുഖ്യത്തിൽ സ്കൂളിൽ നടത്തിവരുന്ന പരിപാടികളുടെ വീഡിയോ ചിത്രീകരണം നടത്തി അവ സമയബന്ധിതമായും ഉത്തരവാദിത്വത്തോട് കൂടിയും മദർ തെരേസ ഹൈസ്കൂൾ മുഹമ്മയുടെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുന്നു.'''
'''മദർ തെരേസ വോയ്സ് -വാർത്താചാനൽ'''
'''സ്കൂളിൽ നടത്തപ്പെടുന്ന പ്രധാന പരിപാടികളും, ആരോഗ്യ-വിദ്യാഭ്യാസ, പ്രാദേശിക വാർത്തകളും കോർത്തിണക്കിക്കൊണ്ട് ലിറ്റിൽ കൈറ്റ്സ് ക്ളബിന്റെ‍ ആഭിമുഖ്യത്തിൽ മദർ തെരേസ വോയ്സ് എന്ന വാർത്താചാനൽ പ്രവർത്തിച്ചുവരുന്നു.'''
'''MTHS Art Zone'''
'''ചിത്രരചനാ രംഗത്ത് താല്പര്യമുള്ള നൂറിലധികം കുട്ടികളെ സംഘടിപ്പിച്ചു കൊണ്ട് ഡ്രോയിങ് അധ്യാപകനായ ശ്രീ കുര്യൻ സാറിന്റെ‍ നേതൃത്വത്തിൽ MTHS Art Zone എന്ന വാട്സ്ആപ്പ് കൂട്ടായ്മയിലൂടെ ചിത്രരചന, പെൻസിൽ ഡ്രോയിങ്, വാട്ടർ കളർ, കൊളാഷ് എന്നിവയിൽ ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു. ഈ അധ്യയന വർഷം നാളിതുവരെയായി മുപ്പതിലധികം ക്ലാസുകൾ ഈ ഗ്രൂപ്പ് വഴി ഷെയർ ചെയ്തിട്ടുണ്ട്.'''
'''തെരേസ്യൻ വാർഷിക കലണ്ടർ'''
'''സ്കൂളിന്റെ‍ നേട്ടങ്ങളുടെയും, വിവിധ ക്ലബ്ബ്കളുടെയും വർണ്ണ മനോഹരമായ ചിത്രങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട്, 2021 വർഷത്തെ കലണ്ടർ തയ്യാറാക്കി ഭവന സന്ദർശന വേളയിൽ അധ്യാപകർ എല്ലാ കുട്ടികളുടെയും വീടുകളിൽ എത്തിക്കുകയും ചെയ്തു.'''
'''തെരേസ്യൻ മെഗാ ക്രിസ്തുമസ് ഫെസ്റ്റ്'''
'''മാനവരാശിയുടെ അനിയന്ത്രിതമായ താളലയങ്ങൾക്ക് കടിഞ്ഞാണിട്ടുകൊണ്ട് കോവി‍ഡ്കാലം കടന്നുവന്നപ്പോൾ അതുളവാക്കിയ ഭയത്തിലും, ഏകാന്തതയിലും നിന്ന് വിടുതൽ പ്രാപിക്കുവാൻ, ശാന്തിയുടെയും സമാധാനത്തിന്റെ‍യും സന്ദേശവുമായി ക്രിസ്തുമസ് സമാഗതമായപ്പോൾ 2020 ഡിസംബർ ഇരുപത്തി മൂന്നാം തീയതി ബുധനാഴ്ച വൈകിട്ട് 7 മണി മുതൽ 8.30 വരെ സൂം പ്ലാറ്റ്ഫോമിലൂടെ തെരേസ്യൻ മെഗാ ക്രിസ്തുമസ് ഫെസ്റ്റ് എന്ന ഓൺലൈൻ പരിപാടി സംഘടിപ്പിച്ചു. ജീവിതത്തിന്റെ‍വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്രപതിപ്പിച്ച നിരവധി കലാകാരൻമാരും പൂർവ്വ വിദ്യാർത്ഥികളും ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും മുഹമ്മ ഗ്രാമപഞ്ചായത്തിൽ നിവസിക്കുന്ന കുട്ടികളോടും കുടുംബാംഗങ്ങളോടൊപ്പം പങ്കുചേർന്നു. ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ, സിനിമതാരം ആന്റണി വർഗീസ്, ഗായകരായ ബിജു നാരായണൻ, ചിത്ര അരുൺ തുടങ്ങിയവർ ഈ മെഗാ ക്രിസ്തുമസ് ഫെസ്റ്റിൽ പങ്കുചേർന്നു. ഇതിനു മുന്നോടിയായി സ്കൂൾ കുട്ടികൾക്കായി ക്രിസ്തുമസ് പാപ്പാ മത്സരം, ക്രിസ്തുമസ് കാർഡ് നിർമ്മാണ മത്സരം, കുടുംബാംഗങ്ങൾക്കായി കരോൾ ഗാനമത്സരം എന്നിവയും സംഘടിപ്പിച്ചു.'''
'''ഓഫ്‌ലൈൻ ക്ലാസ്സ്  പിടിഎ'''
'''2021 ജനുവരി ഒന്നുമുതൽ പത്താം ക്ലാസ് കുട്ടികൾക്ക് ക്ലാസുകൾ തുടങ്ങിയെങ്കിലും കുട്ടികൾക്കും മാതാപിതാക്കൾക്കും ക്ലാസുകളെ കുറിച്ചും എസ്എസ്എൽസി പരീക്ഷയെ കുറിച്ചുമുള്ള ആശങ്കകൾ അകറ്റുന്നതിനായും, അവർക്ക് വേണ്ട മാർഗനിർദേശങ്ങൾ നൽകുന്നതിനായും ജനുവരി 18 മുതൽ 25 വരെയുള്ള തീയതികളിൽ ആയി കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ച് പത്താം ക്ലാസിലെ രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി ക്ലാസ് പിടിഎ നടത്തുകയുണ്ടായി. തുടർന്ന് ഫെബ്രുവരി 15 മുതൽ 20 വരെയുള്ള തീയതികളിലായി ഒമ്പതാം ക്ലാസിലെ കുട്ടികളുടെ ക്ലാസ് പി ടി എ യും മാർച്ച് 8 മുതൽ 10 വരെയുള്ള തീയതികളിൽ എട്ടാം ക്ലാസിലെ കുട്ടികളുടെ രക്ഷിതാക്കളും ഒത്തുള്ള ക്ലാസ് പി ടി എ യും വിജയകരമായി നടത്തി. 8, 9 ക്ലാസിലെ കുട്ടികൾ ഈ അവസരത്തിൽ നോട്ട്ബുക്കുകളും ആയി എത്തുവാൻ വേണ്ട നിർദ്ദേശം നൽകിയിരുന്നതിനാൽ കുട്ടികൾ നോട്ട്ബുക്കുകളും ആയി എത്തുകയും അധ്യാപകർ അത് വിലയിരുത്തുകയും ചെയ്തു.'''
'''ZOOM പ്ലാറ്റ്ഫോം ലൈസൻസ്'''
'''ഒരേസമയം അഞ്ഞൂറ് പേർക്ക് വരെ ഉപയോഗപ്പെടുത്തുവാൻ ഉതകുന്ന വിധം Zoom Plat ഫോം ഉപയോഗപ്പെടുത്തുവാൻ സാധിക്കുന്ന ലൈസൻസ് കരസ്ഥമാക്കുവാൻ സ്കൂളിന് കഴിഞ്ഞു. ഇതിനുവേണ്ടി മാസംതോറും 3500 രൂപ അക്കൗണ്ടിൽ അടയ്ക്കുകയും ഇതുപയോഗിച്ച് മുഴുവൻകുട്ടികൾക്കും ഒരേ സമയം ഓൺലൈൻ ക്ലാസുകൾ നടത്താനും നിർദേശങ്ങൾ നൽകാനും സാധിക്കുന്നു.'''
'''നിനവ് - ഡിജിറ്റൽ മാഗസിൻ'''
'''കുട്ടികളിൽ അന്തർലീനമായിരിക്കുന്ന സർഗാത്മകമായ കഴിവുകൾ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി, വിദ്യാരംഗം, കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ഓൺലൈനായി കഥ, കവിത, ലേഖനങ്ങൾ, തുടങ്ങിയ സൃഷ്ടികൾ സ്വീകരിക്കുകയും കൺവീനേഴ്സ് അവ വിലയിരുത്തി തെരഞ്ഞെടുത്ത സൃഷ്ടികൾ ഉൾക്കൊള്ളിച്ചുകൊണ്ട് സ്കൂളിൽ നിന്നും നിനവ് എന്ന പേരിൽ ഒരു ഡിജിറ്റൽ മാഗസിൻ 2021 ജനുവരി ആറാം തീയതി പ്രകാശനം ചെയ്യുകയും ചെയ്തു .'''
'''കൗൺസിലിംഗ് സെൽ'''
'''നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് വേണ്ടി ബഹുമാനപ്പെട്ട ഫാ. ജോസഫ് കുറുപ്പശ്ശേരി സി എം ഐ യുടെ നേതൃത്വത്തിൽ ശ്രീമതി സിലിയാമ്മ വർഗീസ്, സിസ്റ്റർ സിമി മാത്യു , എന്നിവർ അംഗങ്ങളായും ഒരു കൗൺസിലിംഗ് സെൽ സജീവമായി പ്രവർത്തിക്കുന്നു. കുട്ടികളിലെ മാനസിക പിരിമുറുക്കങ്ങൾ കുറയ്ക്കുന്നതിനും , അവരുടെ വ്യക്തിപരമായ പ്രശ്നങ്ങൾക്ക് പരിഹാരം നൽകുന്നതിനും ഫോൺ വഴിയും, മുഖാമുഖം ഭവനങ്ങളിലെത്തിയും കുട്ടികൾക്ക് വേണ്ട എല്ലാ പിന്തുണയും നൽകി ചിട്ടയായ ജീവിതശൈലിയിലേക്ക് കുട്ടികളെ നയിക്കുന്നു'''

22:35, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

''ലോകം മുഴുവൻ സുഖം പകരാൻ' സംഗീത ആൽബം'

'മുഹമ്മ മദർ തെരേസ ഹൈസ്കൂൾ 2021 മേയ് 12,അന്തർദേശീയ നഴ്‍സസ് ദിനത്തിൽ കോവിഡ് മുന്നണി പോരാളികൾക്ക് ആദരവ് അർപ്പിച്ചു കൊണ്ട് ലോകം മുഴുവൻ സുഖം പകരാൻ എന്ന മനോഹരമായ സംഗീത ആൽബമാണ് അണിയിച്ചൊരുക്കി.'

ബോധവൽക്കരണ ക്ലാസുകൾ

'2021 ജൂൺ മാസത്തിൽ ക്ലാസുകൾ ആരംഭിക്കുന്നതിനു മുന്നോടിയായി 8 ,9, 10 ക്ലാസ്സുകളിലെ കുട്ടികൾക്കായി മെയ് 26, 27 തീയതികളിലായി ഒരു ബോധവൽക്കരണ ക്ലാസ്സ് നൽകി. പ്രശസ്ത മോട്ടിവേഷണൽ സ്പീക്കർ ശ്രീ സുജൻ തോമസ് ആണ് ക്ലാസ് നയിച്ചത്.'

കോവിഡ് ബോധവൽക്കരണ ക്ലാസുകൾ

'കാരിത്താസ് ഹോസ്പിറ്റലും മദർതെരേസ ഹൈസ്കൂളും ചേർന്നുകൊണ്ട് കുട്ടികൾക്കും മാതാപിതാക്കൾക്കുമായി കോവിഡ് പ്രതിരോധം, വാക്സിനേഷൻ, പോസ്റ്റ് കോവിഡ് ചികിത്സകൾ എന്നീ വിഷയങ്ങളെക്കുറിച്ച് മെയ് 30ന് സൂം പ്ലാറ്റ്ഫോമിൽ ഒരു ബോധവൽക്കരണ ക്ലാസ് നടത്തി.'

കോവിഡ് ബോധവൽക്കരണ ക്ലാസ്സ്

'പ്രവേശനോത്സവം-2021'

2021 -22 അധ്യയനവർഷത്തിലെ പ്രവർത്തനങ്ങൾ ജൂൺ ഒന്നാം തീയതി പ്രവേശനോത്സവത്തോടെ ആരംഭിച്ചു. അതിവിപുലമായ രീതിയിൽ ഓൺലൈനിൽ നടത്തിയ മീറ്റിങ്ങിൽ കോർപ്പറേറ്റ് മാനേജർ റവ.ഫാദർ സ്‌കറിയ എതിരേറ്റ് സി എം ഐ അധ്യക്ഷതവഹിച്ചു. കൃഷിമന്ത്രി പി പ്രസാദ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു .സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി സാറിന്റെ പ്രവേശനോത്സവ സന്ദേശം കുട്ടികളെ കേൾപ്പിച്ചു.ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീമതി വി. ആർ. ഷൈല, മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സ്വപ്ന ഷാബു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി സിന്ധു രാജീവ് ,മുഹമ്മ വാർഡ് മെമ്പർ ശ്രീ. വിഷ്ണു ബ്ലോക്ക് പ്രൊജക്റ്റ് കോഡിനേറ്റർ ശ്രീ ഷാജി മഞ്‍ജരി, പി ടി എ പ്രസിഡണ്ട്ന്റ് ശ്രീ.റ്റോമിച്ചൻ കണ്ണയിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.സ്ക്കൂൾ അഡ്മിനിസ്ട്രേറ്റർ റവ. ഫാ. ജോസഫ് കുറുപ്പശ്ശേരി സി എം ഐ പ്രവേശനോത്സവ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.വിഡിയോ കാണുക

ഗൂഗിൾ മീറ്റ് ക്ലാസ്സുകൾ

ജൂൺ രണ്ടാം തീയതി മുതൽ 8, 9, 10 ക്ലാസ്സുകൾക്ക് വിക്ടേഴ്സ് ചാനലിലെ ഫസ്റ്റ് ബെൽ 2 ക്ലാസുകൾ കൂടാതെ രാവിലെയും വൈകിട്ടും ഗൂഗിൾ മീറ്റിൽ ക്ലാസ്സുകൾ ആരംഭിച്ചു. ജൂൺ അവസാനം വിവിധ ക്ലബ്ബുകൾ ഒരു രൂപീകരിച്ചു. വിവിധ ക്ലബ്ബുകൾക്ക് നേതൃത്വം വഹിക്കാൻ ഒാരോ അധ്യാപകരെ ചുമതലപ്പെടുത്തി. ജൂൺ 26 മുതൽ ഫസ്റ്റ് യൂണിറ്റ് ടെസ്റ്റ് നടത്തി.എല്ലാ വിഷയത്തിന്റെയും പ്രതിനിധികളായി ഓരോ ടീച്ചേഴ്സിനെ ഉൾപ്പെടുത്തിക്കൊണ്ട് എസ്. ആർ. ജി. കൗൺസിൽ രൂപീകരിച്ചു.

സ്റ്റാഫ് മീറ്റിങ്ങുകൾ

അധ്യാപകരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും വിലയിരുത്തുന്നതിനും ആയി എല്ലാ മാസവും സ്റ്റാഫ് മീറ്റിങ്ങുകളും എസ് ആർ ജി മീറ്റിങ്ങുകളും സ്കൂൾ ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ കൃത്യസമയത്ത് നടത്തപ്പെടുന്നു.നടപ്പ് അധ്യയന വർഷത്തിൽ 13 ഓൺലൈൻ സ്റ്റാഫ് മീറ്റിങ്ങുകളും 9 ഓഫ് ലൈൻ സ്റ്റാഫ് മീറ്റിങ്ങുകളും നടത്തപ്പെട്ടു.

ഓൺലൈൻ പിടിഎ മീറ്റിങ്ങുകൾ

2021 നവംബർ മാസം വരെ ഓഫ്‌ലൈൻ ക്ലാസ്സുകൾ നടക്കാത്തതിനാൽ അധ്യാപക, രക്ഷാകർത്തൃ, വിദ്യാർത്ഥി ബന്ധം കൂടുതൽ ഊഷ്മളമാക്കുന്നതിനു വേണ്ടിയും ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ‍ വിലയിരുത്തലിനും തുടർപ്രവർത്തനങ്ങൾ പരസ്പരം പങ്കുവയ്ക്കുന്നതിനും, രക്ഷിതാക്കളുടെ ആശങ്കയകറ്റുന്നതിനും, കുട്ടികളുടെ മാനസികോല്ലാസം വർദ്ധിപ്പിക്കുന്നതിനും വ്യത്യസ്തതയാർന്ന രീതിയിൽ ഓൺലൈൻ ക്ലാസ് പിടിഎ സംഘടിപ്പിച്ചു. ഇപ്രകാരം നാളിതുവരെയായി പത്താം ക്ലാസിന് മൂന്നു വീതവും 8 ,9 ക്ലാസ്സുകൾക്ക് രണ്ടു വീതവും ഓൺലൈൻ പി ടി എ കൾ സംഘടിപ്പിച്ചു. ഈശ്വര പ്രാർത്ഥനയോടെ ആരംഭിക്കുന്ന ക്ലാസ് പി ടി എ യിൽ ക്ലാസ് ടീച്ചർ സ്വാഗതം ആശംസിക്കുകയും, പിടിഎ പ്രസിഡന്റെ് ഹെഡ്മാസ്റ്റർ, മാനേജ്മെന്റെ് പ്രതിനിധി, അധ്യാപകർ, മാതാപിതാക്കൾ, കുട്ടികൾ കുടുംബാംഗങ്ങൾ, എന്നിവരും പങ്കെടുക്കുന്നു. ഇതുമൂലം ക്ലാസിലെ കുട്ടികളുടെ കുടുംബാംഗങ്ങൾ തമ്മിലും അധ്യാപക സമൂഹവുമായുള്ള ബന്ധം കൂടുതൽ ഊഷ്മളമായിട്ടുണ്ട്.

തെരേസ്യൻ റൈസിംഗ് ബെൽ - ഉണർത്തു മണി

'കുട്ടികളെ അതിരാവിലെ വിളിച്ചുണർത്തുക എന്ന ലക്ഷ്യവുമായി നമ്മുടെ സ്കൂളിൽ തുടങ്ങിവച്ച തനതായ പരിപാടിയാണ് തെരേസ്യൻ റൈസിംഗ് ബെൽ എന്ന ഉണർത്തുമണി പ്രോഗ്രാം.2020-21 ൽ ആരംഭിച്ച ഈ പ്രോഗ്രാം 100% വിജയകരമായി ആവിഷ്കരിക്കാൻ സാധിച്ചു. ഈ പരിപാടിയിലൂടെ കുട്ടികളെ അതിരാവിലെ വിളിച്ചുണർത്തുന്നതിനും പഠനാന്തരീക്ഷത്തിലേക്ക് കൂട്ടിക്കൊണ്ടു വരുന്നതിനും സാധിച്ചു. ഇപ്പോൾ ഈ പരിപാടി രാവിലെ അഞ്ചര മണിക്ക് നടത്തിവരുന്നു. ഇംഗ്ലീഷ് ഭാഷ, ഗ്രാമർ എന്നിവ കൈകാര്യം ചെയ്യുന്ന ഈ ക്ലാസ് ഇംഗ്ലീഷ് അധ്യാപകനായ റവ. ഫാദർ ജോസഫ് കുറുപ്പശ്ശേരി സി എം ഐ ആണ് നടത്തുന്നത്.'

അനുമോദനസമ്മേളനം.

കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ 94 കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് 2021 ജൂലൈ 21ന് സൂം പ്ലാറ്റ്ഫോമിൽ അനുമോദന സമ്മേളനം നടത്തി.

വഴിവിളക്ക്

ഈ സ് ക്കൂളിലെ എല്ലാ കുട്ടികൾക്കുമായി ഓഗസ്റ്റ് എട്ടാം തീയതി സൈബർ ലോകത്തെ ചതിക്കുഴികൾ എന്ന വിഷയത്തെക്കുറിച്ച് ഡോക്ടർ സാബു ഡി മാത്യു സാർ ക്ലാസെടുത്തു.

സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവം.

നമ്മുടെ രാജ്യത്തിന്റെ 75 സ്വാതന്ത്ര്യ ദിനം സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവം ഓഗസ്റ്റ് പതിനാലാം തീയതി 7 പി എമ്മിന് സൂം പ്ലാറ്റ്ഫോമിൽ ആഘോഷിച്ചു.സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവം

ഓണം @ഓൺലൈൻ

കുട്ടികളിലെ സർഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിനും കുട്ടികൾക്ക് മാനസികോല്ലാസം നൽകുന്നതിനും ഓണം @ഓൺലൈൻ മത്സരങ്ങൾ നടത്തി.

ഓണാഘോഷ പരിപാടികൾ ഓഗസ്റ്റ് ഇരുപത്തിയൊന്നാം തീയതി വൈകിട്ട് 7മണിക്ക് സൂം പ്ലാറ്റ്ഫോമിൽ നടത്തി.വിഡിയോ കാണൂ

മക്കൾക്കൊപ്പം

പൊതുവിദ്യാഭ്യാസ വകുപ്പും കേരള ശാസ്ത്രസാഹിത്യപരിഷത്തും ചേർന്ന് കുട്ടികൾക്ക് കരുതലും സ്നേഹവും ഉറപ്പാക്കുന്ന, പഠന പിന്തുണ നൽകുന്നതിനു സഹായിക്കുന്ന, 'മക്കൾക്കൊപ്പം' എന്ന രക്ഷിതാക്കൾക്കുള്ള ബോധന പരിപാടി ഓഗസ്റ്റ് ഇരുപത്തിയാറാം തീയതി നടത്തി.ഈ പരിപാടിയുടെ സമാപന വേദിയായിരുന്നു നമ്മുടെ മദർ തെരേസ ഹൈസ്കൂൾ.

ആദരവ് 2021

മികച്ച അധ്യാപകനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് നേടിയ മുൻ ഹെഡ്മാസ്റ്റർ ശ്രീ മൈക്കിൾ സിറിയക്, വിദ്യാരംഗം കലാസാഹിത്യവേദി സംസ്ഥാനമൊട്ടാകെയുള്ള അധ്യാപകർക്കായി നടത്തിയ ചിത്രരചനാ മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ഈ സ്കൂളിലെ ഡ്രോയിങ് അധ്യാപകൻ ശ്രീ കുര്യൻ കെ ജെ എന്നിവരെ ആദരിക്കുന്നതിനായി സെപ്റ്റംബർ 18 പതിനെട്ടാം തീയതി അനുമോദന സമ്മേളനം സൂം പ്ലാറ്റ് ഫോമിൽ നടത്തി.

ഒാൺ ലൈൻ യുവജനോത്സവം

സ്കൂൾ യുവജനോത്സവം സെപ്റ്റംബർ 21 മുതൽ 30 വരെയുള്ള തീയതികളിൽ ഓൺലൈനായി നടത്തി.

മോട്ടിവേഷൻ ട്രെയിനിങ് പ്രോഗ്രാം

ഒക്ടോബർ രണ്ടാം തീയതി ഗാന്ധിജയന്തി ദിനത്തിൽ കുട്ടികൾക്കും മാതാപിതാക്കൾക്കും ആയി മോട്ടിവേഷൻ ആൻഡ് ലൈഫ് സ്കിൽ ട്രെയിനർ ശ്രീ അനീഷ് മോഹൻ സാർ ബോധവൽക്കരണ ക്ലാസ് എടുത്തു. ഓൺലൈൻ വിദ്യാഭ്യാസ കാലഘട്ടത്തിൽ ദിവസം മുഴുവൻ വീട്ടിൽ തന്നെ നവമാധ്യമങ്ങളും ആയി കഴിയുന്ന കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഒഴിവാക്കേണ്ട കാര്യങ്ങൾ, പാലിക്കേണ്ട നിയമങ്ങൾ, എന്നിവ വിശദമാക്കി. ഈ കോവിഡ് കാലവും കടന്നു പോകും വഴിനോട്ടക്കാരാകാതെ കർമ്മനിരതരായി തങ്ങളുടെ ഉത്തരവാദിത്വങ്ങളിൽ നിന്നും ഒട്ടും പിന്നോട്ടു പോകാതെ, ഗുരുമുഖം നേരിട്ട് ദർശിച്ചിട്ടില്ലെങ്കിലും ഗുരുമൊഴികൾക്കായി ഓൺലൈൻ മാധ്യമം പരമാവധി പ്രയോജനപ്പെടുത്താം എന്നുള്ള സന്ദേശം ഈ വെബിനാറിലൂടെ പകർന്നുനൽകി.

ഭവന സന്ദർശനം

കോവിഡ് മഹാമാരി സൃഷ്ടിച്ച ഏകാന്തതയ്ക്കും പ്രതിസന്ധികൾക്കും ഇടയിൽ അനുസ്യൂതം നടന്നുപോകുന്ന ഓൺലൈൻ ക്ലാസുകളുടെ വിരസത അകറ്റുന്നതിനും കുട്ടികൾക്ക് ആവശ്യമായ പഠന പിന്തുണ നൽകുന്നതിനുമായി മുഹമ്മ മദർതെരേസയിലെ എല്ലാ കുട്ടികളുടെയും വീടുകൾ ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ സന്ദർശിച്ചു.ഒക്ടോബർ 18 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ അധ്യാപകർ നിലവിലുള്ള കുട്ടികളുടെ ഭവന സന്ദർശനം നടത്തി.

യൂട്യൂബ് ചാനൽ - Mother Teresa High School Muhamma.

ഈ സ്കൂളിൽ പ്രവർത്തിച്ചുവരുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ‍ ആഭിമുഖ്യത്തിൽ സ്കൂളിൽ നടത്തിവരുന്ന പരിപാടികളുടെ വീഡിയോ ചിത്രീകരണം നടത്തി അവ സമയബന്ധിതമായും ഉത്തരവാദിത്വത്തോട് കൂടിയും മദർ തെരേസ ഹൈസ്കൂൾ മുഹമ്മയുടെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുന്നു.

മദർ തെരേസ വോയ്സ് -വാർത്താചാനൽ

സ്കൂളിൽ നടത്തപ്പെടുന്ന പ്രധാന പരിപാടികളും, ആരോഗ്യ-വിദ്യാഭ്യാസ, പ്രാദേശിക വാർത്തകളും കോർത്തിണക്കിക്കൊണ്ട് ലിറ്റിൽ കൈറ്റ്സ് ക്ളബിന്റെ‍ ആഭിമുഖ്യത്തിൽ മദർ തെരേസ വോയ്സ് എന്ന വാർത്താചാനൽ പ്രവർത്തിച്ചുവരുന്നു.

MTHS Art Zone

ചിത്രരചനാ രംഗത്ത് താല്പര്യമുള്ള നൂറിലധികം കുട്ടികളെ സംഘടിപ്പിച്ചു കൊണ്ട് ഡ്രോയിങ് അധ്യാപകനായ ശ്രീ കുര്യൻ സാറിന്റെ‍ നേതൃത്വത്തിൽ MTHS Art Zone എന്ന വാട്സ്ആപ്പ് കൂട്ടായ്മയിലൂടെ ചിത്രരചന, പെൻസിൽ ഡ്രോയിങ്, വാട്ടർ കളർ, കൊളാഷ് എന്നിവയിൽ ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു. ഈ അധ്യയന വർഷം നാളിതുവരെയായി മുപ്പതിലധികം ക്ലാസുകൾ ഈ ഗ്രൂപ്പ് വഴി ഷെയർ ചെയ്തിട്ടുണ്ട്.

തിരികെ വിദ്യാലയത്തിൽ എത്തുമ്പോൾ - ബോധവൽക്കരണ ക്ലാസ്

നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നത് മുന്നോടിയായി മാതാപിതാക്കൾക്കും കുട്ടികൾക്കും ആയി മുഹമ്മ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ സോണി സാർ ഒാൺലൈനിൽ ഒരു ബോധവൽക്കരണ ക്ലാസ് എടുത്തു.

സ്കൂൾ ശുചീകരണം

നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി അധ്യാപകരും കുട്ടികളുടെ മാതാപിതാക്കളും,പൂർവ വിദ്യാർഥികളും ചേർന്ന് സ്കൂൾ ശുചീകരണം നടത്തി.

മെഗാ ക്രിസ്തുമസ് ആൻഡ് ന്യൂയർ സെലിബ്രേഷൻ സീസൺ2

1985 മുതൽ 2015 വരെ യുള്ള 30 ബാച്ചുകളിലെ പൂർവവിദ്യാർഥികളെയും കലാകാരന്മാരെയും പങ്കെടുപ്പിച്ചുകൊണ്ട് ക്രിസ്തുമസ് ന്യൂയർ സെലിബ്രേഷൻ സീസൺ2 ഡിസംബർ 23 ആം തീയതി 6. 30 പി എമ്മിന് ഓൺലൈനിൽ അതിഗംഭീരമായി നടത്തി. പ്രസ്തുത സമ്മേളനം ചങ്ങനാശ്ശേരി അതിരൂപതാ സഹായ മെത്രാൻ അഭിവന്ദ്യ മാർ തോമസ് തറയിൽ പിതാവ് ഉദ്ഘാടനം ചെയ്തു. കാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം കൊടുത്തുകൊണ്ട് ഈ പ്രോഗ്രാമിന് മുന്നോടിയായി ഡിസംബർ പതിനാറാം തീയതി നടത്തിയ ബ്രോഷർ പ്രകാശന വേളയിൽ മുഹമ്മ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് ഒരു വീൽചെയർ സംഭാവന നൽകി.വിഡിയോ കാണൂ

സത്യമേവ ജയതേ ട്രെയിനിങ്

'കുട്ടികളിൽ ഇന്റർനെറ്റ് ഉപയോഗം കുറയ്ക്കുന്നതിനും അതിൽ നിന്നുള്ള വിവരങ്ങളുടെ ആധികാരികത ബോധ്യപ്പെടുത്തുന്നതിനും ഇന്റർനെറ്റിൽ നിന്നുള്ള വാർത്തകൾ കൈമാറ്റം ചെയ്യുന്നതിൽ സൂക്ഷിക്കേണ്ട കാര്യങ്ങളെക്കുറിച്ചും കുട്ടികളെ ബോധവാന്മാരാക്കുന്ന പൊതുവിദ്യാഭ്യാസ വകുപ്പ് പരിപാടിയാണ് സത്യമേവജയതേ. ഈ സ്കൂളിൽ നിന്ന് അതുമായി ബന്ധപ്പെട്ട ട്രെയിനിങ്ങിൽ പങ്കെടുത്ത ശ്രീമതി ലിൻസി തോമസ് സ്കൂളിലെ എല്ലാ അധ്യാപകർക്കും ഡിസംബർ 21-ആം തീയതി പ്രസ്തുത ട്രെയിനിങ്ങ് നൽകുകയുണ്ടായി .'

2021- 22 അധ്യയനവർഷത്തിലെ ദിനാചരണങ്ങൾ

ജൂൺ 5 പരിസ്ഥിതി ദിനം

ഈ സ്കൂളിൽ പ്രവർത്തിക്കുന്ന പരിസ്ഥിതി ക്ലബ്ബ്, സയൻസ് ക്ലബ്ബ്, എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഈ വർഷത്തെ പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ഓൺലൈനായി നടത്തി. മനുഷ്യൻ ഭൂമിയുടേതാണ്.ഭൂമി മനുഷ്യന്റെ സ്വാർത്ഥമോഹങ്ങൾക്കുള്ളതല്ല എന്ന തിരിച്ചറിവ് കുട്ടികളിലേക്ക് എത്തിക്കുവാൻ ഈ ദിനാചരണത്തിലൂടെ സാധിച്ചിട്ടുണ്ട്.ഫോറസ്റ്റ് മാൻ ഓഫ് കേരള എന്നറിയപ്പെടുന്ന മുഹമ്മയ്ക്ക് അടുത്ത കായിപുറത്തെ കെ വി ദയാൽ സർ അന്നേദിവസം കുട്ടികൾക്ക് മുഖ്യസന്ദേശം നൽകി.വിഡിയോ കാണുക

ജൂൺ 19 വായനാദിനം

വായനയുടെ ലോകത്തേക്ക് ഏവരെയും കൈപിടിച്ചു നടത്തിയ പി എൻ പണിക്കരുടെ ജന്മദിനമായ ജൂൺ 19, സ്കൂളിൽ പ്രവർത്തിക്കുന്ന വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ വായനാദിനമായി ആചരിച്ചു.വിഡിയോ കാണുക

ജൂൺ 21 യോഗാ ദിനം

2021 ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം സ്പോർട്സ് ക്ലബ്ബിന്റെ യും ഹെൽത്ത് ക്ലബ്ബിന്റെ യും സംയുക്ത ആഭിമുഖ്യത്തിൽ വളരെ ഭംഗിയായി ആഘോഷിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ അധ്യക്ഷതവഹിച്ച മീറ്റിംഗിൽ, യോഗ അഭ്യസിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുന്നതിന് കോയമ്പത്തൂർ ഭാരതീയർ യൂണിവേഴ്സിറ്റിയിലെ ഫിസിക്കൽ എജുക്കേഷൻ ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് പ്രൊഫസർ ആയ ഡോക്ടർ വി. വില്ലി മുരുകൻ അടിസ്ഥാന യോഗ വിദ്യകൾ കാണിച്ചു കൊടുത്തു കൊണ്ട് കുട്ടികൾക്ക് ക്ലാസ് എടുത്തു. ഫിലിംസ്റ്റാർ അമല റോസ് കുര്യൻ ആശംസകളർപ്പിച്ച് സംസാരിച്ചു.വി‍ഡിയോ കാണുക

ജൂൺ 26 ലഹരി വിരുദ്ധ ദിനം

ലഹരിവസ്തുക്കളുടെ ഉപയോഗം വരുത്തി വയ്ക്കുന്ന മഹാ വിപത്തിനെക്കുറിച്ച് കുട്ടികളെ ബോധവാൻമാരാക്കുക എന്ന ലക്ഷ്യത്തോടെ 26 ലഹരി വിരുദ്ധ ദിനമായി ആചരിച്ചു. സ്കൂളിലെ റിട്ടയേർഡ് അധ്യാപിക ശ്രീമതി സിസിലിയാമ വർഗീസ് മുഖ്യസന്ദേശം നൽകി.വിഡിയോ കാണൂ

ജൂലൈ 11 ലോക ജനസംഖ്യാദിനം

നമ്മുടെ സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക ജനസംഖ്യ ദിനം സമുചിതമായി ആചരിച്ചു.

ജൂലൈ 21 ചാന്ദ്രദിനം

2021 ജൂലൈ 21 ചാന്ദ്രദിനം സയൻസ് ക്ലബ്, കൈ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ വളരെ മനോഹരമായി ഓൺലൈനിലൂടെ നടത്തി. വളരെ മനോഹരമായി സൗരയൂഥത്തെ കുറിച്ച് കുട്ടികൾ അന്നേദിവസം ഓൺലൈനിലൂടെ അവതരിപ്പിച്ചു.വിഡിയോ കാണൂ

ഓഗസ്റ്റ് 6 ഹിരോഷിമ ദിനം

അണുവായുധം വരുത്തിവെച്ച ഭയാനക വിപത്തിനെ കഥ അനുസ്മരിച്ചുകൊണ്ട് ഹിരോഷിമാദിനം ഓൺലൈനായി തന്നെ നടത്തി. ആ ദിനത്തിന്റെ കറുത്ത ഓർമ്മകൾ കുട്ടികൾ വളരെ ഭംഗിയായി അവതരിപ്പിച്ചു.വിഡിയോ കാണുക

ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം

സ്വാതന്ത്ര്യത്തിന് അമൃത ഉത്സവം നമ്മുടെ രാഷ്ട്രത്തിന് എഴുപത്തിയഞ്ചാം അത് സ്വാതന്ത്ര്യ ദിനം വളരെ മനോഹരമായി ഓൺലൈനിൽ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടത്തി. അന്നേ ദിവസം മുഖ്യ സന്ദേശം നൽകിയത് ബഹുമാനപ്പെട്ട ചേർത്തല ഡിവൈഎസ്പി വിനോദ് പിള്ള സാറാണ് കൂടാതെ കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ ഈ ദിനത്തിന് മാറ്റു കൂട്ടി.വിഡിയോ കാണുക

ഓഗസ്റ്റ് 21ഓണം @ ഓൺലൈൻ

കോവിഡ് മഹാമാരി അതിന്റെ സംഹാരതാണ്ഡവം തുടരുമ്പോഴും മദർതെരേസ കുടുംബം സമത്വത്തിനും സാഹോദര്യത്തിനും പ്രതീകമായ മലയാളികളുടെ ദേശീയ ഉത്സവമായ ഓണം 2021 ഓഗസ്റ്റ് ഇരുപത്തിയൊന്നിന് വൈകിട്ട് 7മണിയ്ക്ക് ഓൺലൈനിൽ സമുചിതമായി നടത്തി. ബഹുമാനപ്പെട്ട ഹെഡ്മാസ്റ്ററുടെ സന്ദേശത്തെ തുടർന്ന് ഓണപ്പാട്ട്, തിരുവാതിരകളി എന്നിങ്ങനെ കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ ഓണാഘോഷത്തിന് കൂടുതൽ നിറം പകർന്നു.വിഡിയോ കാണുക

സെപ്റ്റംബർ 5 അധ്യാപക ദിനവും മദർതെരേസ അനുസ്മരണവും

2021ലെ അധ്യാപക ദിനവും മദർ തെരേസ അനുസ്മരണവും ഗുരുവന്ദനം 2k21 എന്നപേരിൽ ഓൺലൈനിൽ നടത്തി. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ഇപ്പോൾ ഗവൺമെന്റ് മെഡിക്കൽ കോളേജ് തേനിയിൽ പിജി വിദ്യാർത്ഥിയുമായ ഡോക്ടർ രാജലക്ഷ്മി ആശംസകളർപ്പിച്ച് സംസാരിച്ചു. കൂടാതെ കുട്ടികളുടെ വിവിധ കലാപരിപാടികൾ ഈ ദിനത്തിന് മാറ്റുകൂട്ടി.വിഡിയോ കാണൂ

സെപ്റ്റംബർ 29 ലോക ഹൃദയ ദിനം

ഹൃദയത്തെ സംരക്ഷിക്കാൻ ഹൃദയ പൂർവ്വം സെപ്റ്റംബർ 29 ലോക ഹൃദയ ദിനം മദർ തെരേസ ഹൈസ്കൂളിലും സമുചിതമായി കൊണ്ടാടി. അന്നേദിവസം കുട്ടികൾ തന്നെ ഹൃദയത്തെ സംരക്ഷിക്കാനുള്ള വിവിധ മാർഗങ്ങൾ ഓൺലൈനിലൂടെ വളരെ ഭംഗിയായി അവതരിപ്പിച്ചു.വിഡിയോ കാണൂ

നവംബർ 1 കേരളപ്പിറവി ദിനം

2021ലെ കേരളപ്പിറവി ദിനം നവംബർ ഒന്നിന് കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. ഡോക്ടർ അമ്പലപ്പുഴ ഗോപകുമാർ അന്നേദിവസം കുട്ടികൾക്ക് മുഖ്യസന്ദേശം നൽകി.വിഡിയോ കാണൂ

2020- 21 അധ്യയനവർഷത്തിലെ പാഠ്യേതരപ്രവർത്തനങ്ങൾ

വൈജ്ഞാനിക സൗഗന്ധികത്തിന്റെ പാരമ്യത്തിൽ ശിരസ്സുയർത്തി നിൽക്കുവാൻ കഠിനപ്രയത്നം ചെയ്തുവരുന്ന കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ്, ലോകമാസകലം കോവിഡ് മഹാമാരി താണ്ഡവമാടിയപ്പോഴും, സർക്കാർ ധൈര്യപൂർവ്വം എടുത്ത തീരുമാനപ്രകാരം 2020 -21 അധ്യയന വർഷത്തിലെ ക്ലാസുകൾ ഓൺലൈൻ മാധ്യമത്തിലൂടെ ജൂൺ ആദ്യം തന്നെ ആരംഭിച്ചു. മുഹമ്മ മദർ തെരേസ ഹൈസ്കൂളിലേക്ക് പുതുതായി ചാർജെടുത്ത ഹെഡ്മാസ്റ്റർ ശ്രീ. മൈക്കിൾ സിറിയക് അവറുകളുടെ അധ്യക്ഷതയിൽ ജൂൺ മൂന്നാം തീയതി ചേർന്ന സ്റ്റാഫ് കൗൺസിൽ, കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചു കൊണ്ട് കുട്ടികൾക്ക് അധ്യയന വർഷം ഒട്ടും നഷ്ടമാകാതെ ഓൺലൈൻ വിദ്യാഭ്യാസം പൂർണ്ണമായും പ്രയോജനപ്പെടുത്തുന്നതിന് ഉതകുന്ന രൂപരേഖ തയ്യാറാക്കി. കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ covid-19 എന്ന മഹാമാരി ഒരു പോറൽ പോലും ഏൽപ്പിക്കാതിരിക്കാൻ ആവിഷ്കരിച്ച ഫസ്റ്റ് ബെൽ എന്ന വിദ്യാഭ്യാസ പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി ജൂൺ മൂന്നാം തീയതി കൂടിയ സ്റ്റാഫ് കൗൺസിലിന് ശേഷം അധ്യാപകർ തങ്ങളുടെ ക്ലാസ്സുകളിലെ കുട്ടികളുമായി ടെലഫോണിലൂടെ ബന്ധപ്പെട്ട് ടിവി ,ആൻഡ്രോയ്ഡ് ഫോൺ എന്നിവ വീടുകളിൽ ഇല്ലാത്ത കുട്ടികളുടെ ലിസ്റ്റ്, ക്ലാസ് തലത്തിൽ തയ്യാറാക്കി. ഇപ്രകാരം തയ്യാറാക്കിയ ലിസ്റ്റ് പ്രകാരം 13 ടിവി കളുടെയും 14 ഫോണുകളുടെയും ആവശ്യകത ഉണ്ടെന്ന് മനസ്സിലായി. ഇതിലേയ്ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനമായ മുഹമ്മ ഗ്രാമ പഞ്ചായത്തിൽ നിന്ന് 4 ഫോണുകളും 2 ടിവികളും ലഭ്യമായി, ചേർത്തല ഡി ഇ ഓ ഓഫീസിൽനിന്ന് 2 ടിവികളും, സർക്കാർ ഇതര സ്ഥാപനങ്ങളിൽനിന്ന് 2 ടിവികളും ലഭിച്ചു. കൂടാതെ ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളുടെ സഹകരണത്തോടെ ബാക്കിവന്ന ഏഴ് പേർക്ക് ടിവിയും 10 കുട്ടികൾക്ക് ആൻഡ്രോയ്ഡ് ഫോണുകളും വിതരണം ചെയ്ത് മുഴുവൻ കുട്ടികൾക്കും ഫസ്റ്റ് ബെൽ പരിപാടി ലഭ്യമാക്കുന്നതിനുള്ള സൗകര്യമൊരുക്കി .

ഓരോ ക്ലാസ് അധ്യാപകരും തങ്ങളുടെ ചാർജുള്ള ക്ലാസിലെകുട്ടികളുടെ വാട്സ്ആപ്പ് ഗ്രൂപ്പ് തയ്യാറാക്കി.ഈ ഗ്രൂപ്പുകൾ വഴി എല്ലാ ക്ലാസ് അധ്യാപകരും കുട്ടികളെ അറിയിക്കേണ്ട പ്രധാനപ്പെട്ട വിവരങ്ങൾ , വിക്റ്റേഴ്സ് വഴി നടത്തപ്പെടുന്ന ക്ലാസ്സുകളുടെ ടൈം ടേബിളുകൾ, സ്കൂളിൽനിന്ന് നടത്തുന്ന ഗൂഗിൾ മീറ്റ് വഴിയുള്ള ഓൺലൈൻ ക്ലാസ് , എന്നിവ സംബന്ധിച്ച വിവരങ്ങൾ കുട്ടികളെ അറിയിച്ചു വരുന്നു. കൂടാതെ എല്ലാ വിഷയങ്ങളുടെയും ക്ലാസ് നോട്സ് അധ്യാപകർ കുട്ടികൾക്ക് അയച്ചുകൊടുക്കുന്നു. ഓൺലൈൻ ക്ലാസ്സുകളുടെയും അനുബന്ധ പ്രവർത്തനങ്ങളുടെയും വിലയിരുത്തലിനായി 2020 ജൂൺ 17 ആം തീയതി സൂം പ്ലാറ്റ്ഫോമിൽ ഒരു സ്റ്റാഫ് കൗൺസിൽ ചേരുകയുണ്ടായി. തുടർന്ന് ജൂൺ ഇരുപത്തിമൂന്നാം തീയതി ചേർന്ന സ്റ്റാഫ് കൗൺസിൽ കുട്ടികളുടെ വിവിധങ്ങളായ സർഗാത്മക ശേഷികളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഉതകുന്ന വിവിധ ക്ലബ്ബുകളുടെ രൂപീകരണം നടത്തി.

ഫസ്റ്റ് ബൽ ക്ലാസ്സുകളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി ഗൂഗിൾ ഫോം ഉപയോഗിച്ചുള്ള ഹാജർ ചെക്ക് ചെയ്യൽ, വാട്സാപ്പ് കൂട്ടായ്മ വഴി നടത്തുന്ന വിവരശേഖരണം, രക്ഷിതാക്കളുമായി ഫോൺ‍ ഉപയോഗിച്ചുള്ള സംവദിക്കൽ, തുടങ്ങിയ വിവിധ മാർഗങ്ങൾ എല്ലാ ക്ലാസ് അധ്യാപകരും ഓരോ ദിവസത്തെയും ഫസ്റ്റ് ബെൽ ക്ലാസുകൾക്ക് ശേഷം നടത്തുകയും കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്യുന്നു. ഇപ്രകാരമുള്ള ക്ലാസുകളിൽ പങ്കെടുക്കാത്ത കുട്ടികളെ അതാത് ദിവസം തന്നെ കണ്ടെത്തി അവരെ നേരിട്ട് ഫോണിൽ വിളിക്കുകയും തുടർന്ന് ഉള്ള ക്ലാസ്സുകളിൽ പങ്കെടുക്കുന്നതിന് വേണ്ട പ്രോത്സാഹനം നൽകുകയും ചെയ്യുന്നു. കൂടാതെ രക്ഷിതാക്കളുമായി സംസാരിച്ച് വേണ്ട മാർഗനിർദേശങ്ങൾ നൽകുന്നു.

Google / Zoom ക്ലാസ്സുകൾ

വിക്ടേഴ്സ് ക്ലാസ്സുകൾക്ക് പുറമേ തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ വൈകുന്നേരം 7 മണി മുതൽ ഒൻപതു മണി വരെയുള്ള സമയത്ത് google meet / Zoom ലൂടെ സ്കൂളിൽനിന്നുള്ള അധ്യാപകർ എല്ലാ വിഷയത്തിലും ക്ലാസ്സെടുക്കുന്നു. ഇതിനായി ടൈംടേബിൾ നേരത്തെ തയ്യാറാക്കിയിരിക്കുന്നതിനാൽ അധ്യാപകർക്ക് കൃത്യമായി ക്ലാസ്സുകൾ കൈകാര്യം ചെയ്യാൻ സാധിക്കുന്നു. ഒാരോ ആഴ്ചയും എല്ലാ വിഷയവും കുട്ടിക്ക് ലഭിക്കത്തക്ക രീതിയിലും, വിഷയങ്ങൾ മാറി മാറി വരത്തക്ക രീതിയിലുമാണ് ടൈംടേബിൾ തയ്യാറാക്കിയിരിക്കുന്നത്. അതിനാൽ വിക്ടേഴ്സ് ക്ലാസിനെ തുടർന്ന് കുട്ടിക്ക് ആ വിഷയത്തിൽ ഉണ്ടാകുന്ന സംശയ നിവാരണം നടത്തുന്നതിനും, പ്രസ്തുത ക്ലാസുകൾ കുറേക്കൂടി നന്നായി മനസ്സിലാക്കുന്നതിനും, തുടർപ്രവർത്തനത്തിനും‍ ഈ ക്ലാസ്സുകൾ ഉപകരിക്കുന്നു.

ശാസ്ത്ര ഗണിത ശാസ്ത്ര വിഷയങ്ങൾക്കുള്ള ക്ലാസുകൾ

ശാസ്ത്ര വിഷയങ്ങൾക്ക് കൂടുതൽ വ്യക്തത ലഭിക്കാനായി അധ്യാപകർ മുൻകൂർ തയ്യാറാക്കിയ വീഡിയോകൾ, സമഗ്രയിൽ നിന്നും ലഭ്യമാകുന്ന വീഡിയോകൾ ഇവ ഉപയോഗിച്ച് സ്ക്രീൻ ഷെയർ ചെയ്ത് ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. White board ഷെയർ ചെയ്തു് ചിത്രങ്ങൾ വരയ്ക്കുന്നതിനും, ഗണിത വിഷയത്തിലെ പ്രശ്നങ്ങൾ നിർധാരണം ചെയ്യുന്നതിനും ശ്രമിക്കുന്നതു വഴി കുട്ടികൾക്ക് ക്ലാസുകൾ കൂടുതൽ ആകർഷകമായി അനുഭവപ്പെടുകയും വസ്തുതകൾ കൂടുതൽ നന്നായി മനസ്സിലാക്കാൻ സഹായിക്കുകയും ചെയ്യുന്നു.

Vocabulary Challenge

ഇലക്ട്രോണിക് മാധ്യമങ്ങളും ആയി കഴിഞ്ഞുകൂടുന്ന കുട്ടികളുടെ പദസമ്പത്ത് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജൂലൈ ഒന്നാം തീയതി മുതൽ നടപ്പിലാക്കിയപ്രത്യേക പരിപാടിയാണ് ‘ Vocabulary Challenge’ . ഇതുമായി ബന്ധപ്പെട്ട് എല്ലാദിവസവും കുട്ടികൾ മലയാളം, ഇംഗ്ലീഷ്,ഹിന്ദി എന്നീ മൂന്നു വിഷയങ്ങളിൽ ഉള്ള വാക്കുകൾ ഒരു വാക്ക് വീതം മത്സരബുദ്ധിയോടെ കണ്ടെത്തി അവയുടെ അർത്ഥം പഠിക്കുകയും അത് വാട്സാപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും ചെയ്യുന്നു. ഇത് കുട്ടികളുടെ പദസമ്പത്ത് വർദ്ധിക്കാൻ ഇടയാക്കുന്നു.

അധ്യാപകപരിശീലനം

വിക്ടേഴ്സ് ചാനലിന്റെ‍ നേതൃത്വത്തിൽ ആരംഭിച്ച ഫസ്റ്റ് ബെൽ ക്ലാസ്സുകളുടെ തുടർച്ചയായി സ്കൂൾ ഏറ്റെടുത്തു നടത്തുന്ന ഓൺലൈൻ ക്ലാസ്സുകൾക്ക് എല്ലാ അധ്യാപകരെയും സജ്ജരാക്കുന്നതിനായി അധ്യയനവർഷം ആരംഭത്തിൽതന്നെ എസ്. ഐ. ടി. സി യുടെ നേതൃത്വത്തിൽ എല്ലാ അധ്യാപകർക്കുമായി ഗൂഗിൾ മീറ്റ്, സൂം, എന്നീ ആപ്പുകൾ ഉപയോഗിക്കുന്നതിന് പരിശീലനം നൽകി. screen shareചെയ്യുന്ന വിധം, presentചെയ്യുന്ന വിധം എന്നിവയെല്ലാം അധ്യാപകരെ പരിചയപ്പെടുത്തി. ഇവ എല്ലാ അധ്യാപകരും ക്ലാസ് എടുക്കുന്നതിനായി പ്രയോജനപ്പെടുത്തുന്നു. ശാസ്ത്ര, ഗണിത ശാസ്ത്ര വിഷയങ്ങൾ പഠിപ്പിക്കുന്നവർക്കായി ഫോണും, ലാപ്‍ടോപ്പും ഒരേ സമയം ഉപയോഗിച്ചുകൊണ്ട് വൈറ്റ് ബോർഡ് എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് പ്രത്യേകം തയ്യാറാക്കിയ വീഡിയോയിലൂടെ പരിശീലിപ്പിച്ചു. കൂടാതെ കുട്ടികളുടെ നോട്സ് ഡിജിറ്റൽ പോർട്ട്ഫോളിയോ വഴി അയ്ക്കുന്നതിനുവേണ്ടി എല്ലാ ക്ലാസ് അധ്യാപകരെയും ഡിജിറ്റൽ പോർട്ട് ഫോളിയോ എപ്രകാരം നിർമ്മിക്കാമെന്ന് പരിശീലിപ്പിച്ചു. ഇതുവഴി നവമാധ്യമങ്ങൾ ഓൺലൈൻക്ലാസ്സുകളിൽ എപ്രകാരം ഉപയോഗിക്കാമെന്ന് അധ്യാപകർ മനസ്സിലാക്കി.

Refreshment Course

മറ്റ് പ്രത്യേക പരിശീലനങ്ങൾ ഇല്ലാതിരുന്ന കോവിഡ് കാലഘട്ടത്തിൽ മാനേജ്മെന്റെിന്റെ നേതൃത്വത്തിൽ അധ്യാപകർക്കായി ഒരു ഏകദിന പരിശീലനം നടത്തുകയുണ്ടായി. 2020 നവംബർ ഒമ്പതാം തീയതി സ്കൂളിൽ വച്ച് നടത്തിയ ഈ പരിശീലനത്തിൽ ബഹുമാനപ്പെട്ട കോർപ്പറേറ്റ് മാനേജർ റെവ.ഫാദർ സ്കറിയ എതിരേറ്റ് സി എം എെ, ഒരു അധ്യാപകന് ഉണ്ടായിരിക്കേണ്ട സവിശേഷതകളെക്കുറിച്ച് ഞങ്ങളെ ഓർമപ്പെടുത്തി. അധ്യാപകർക്ക് അതുവഴി കൂടുതൽ ഊർജ്ജസ്വലതയോടെ തങ്ങളുടെ അധ്യാപനവൃത്തിയിൽ മുന്നേറുന്നതിനുള്ള പ്രചോദനവും തീക്ഷ്ണതയും ലഭിച്ചു.

Online class evaluation report

എല്ലാ അധ്യാപകരും തങ്ങളുടെ വിഷയവുമായി ബന്ധപ്പെട്ട ഫസ്റ്റ് ബൽ ക്ലാസുകളിൽ പങ്കെടുത്തശേഷം അതുമായി ബന്ധപ്പെട്ട തുടർ പ്രവർത്തനം അന്ന് തന്നെ കുട്ടികൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പ് വഴി നൽകുന്നു. തുടർന്ന് തങ്ങൾ നൽകിയ തുടർപ്രവർത്തനം ഉൾപ്പെടെയുള്ള ഫസ്റ്റ് ബെൽ ക്ലാസുകളുടെ ഇവാലുവേഷൻ റിപ്പോർട്ട് ഹെഡ്മാസ്റ്റർ നേരത്തെ തയ്യാറാക്കി നൽകിയിട്ടുള്ള ഡിജിറ്റൽ പോർട്ട് ഫോളിയോയിലേക്ക് അയക്കുന്നു . ഹെഡ്മാസ്റ്റർ അത് വിലയിരുത്തുന്നു.

Teach and Train with Tech

Life tech Solution & IPCAI ഉം ചേർന്ന് നടത്തുന്ന technological class ൽ, Sri Michael Cyriac (Headmaster) പങ്കെടുത്ത് ടെക്നിക്കൽ സ്കിൽ ഡെവലപ്മെൻറ് കോഴ്സ് പൂർത്തീകരിക്കുകയും സർട്ടിഫിക്കറ്റ് കരസ്ഥമാക്കുകയും ചെയ്തു.ഈ ക്ലാസ്സിൽ നിന്നും ലഭിച്ച അറിവുകൾ ഹെഡ്‍മാസ്റ്റർ തുടർന്നുള്ള സ്റ്റാഫ് മീറ്റിംഗിൽ അധ്യാപകർക്കായി പങ്കുവെച്ചതിനാൽ അധ്യാപകർക്ക് ഓൺലൈൻ ക്ലാസുകൾ കൂടുതൽ കാര്യക്ഷമതയോടെ കൈകാര്യം ചെയ്യുവാൻ സാധിച്ചു. തുടർന്ന് ഇംഗ്ലീഷ് അധ്യാപകനായ ഫാദർ ജോസഫ് പി ജെ യും സർട്ടിഫിക്കറ്റ് കരസ്ഥമാക്കി. ഈ കോഴ്സിൽ നിന്നും ലഭിച്ച ആശയത്തെ തുടർന്ന് നമ്മുടെ സ്കൂളിന് സ്വന്തമായി സൂം ലൈസൻസ് കരസ്ഥമാക്കി.

ഇംഗ്ലീഷ് ട്രെയിനിങ്

Fr.Joseph P J , Jince Joseph എന്നീ അധ്യാപകർ ആലപ്പുഴ ഡയറ്റിന്റെ‍ നേതൃത്വത്തിൽ ഡിപ്പാർട്ട്മെന്റ് ഓൺലൈനായി നടത്തിയ ഇംഗ്ലീഷ് ട്രെയിനിങ് കോഴ്സ് വിജയകരമായി പൂർത്തിയാക്കി.

സ്റ്റാഫ് മീറ്റിങ്ങുകൾ

അധ്യാപകരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും വിലയിരുത്തുന്നതിനും ആയി എല്ലാ മാസവും സ്റ്റാഫ് മീറ്റിങ്ങുകളും എസ് ആർ ജി മീറ്റിങ്ങുകളും സ്കൂൾ ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ കൃത്യസമയത്ത് നടത്തപ്പെടുന്നു.നടപ്പ് അധ്യയന വർഷത്തിൽ 13 ഓൺലൈൻ സ്റ്റാഫ് മീറ്റിങ്ങുകളും 9 ഓഫ് ലൈൻ സ്റ്റാഫ് മീറ്റിങ്ങുകളും നടത്തപ്പെട്ടു.

സബ്ജക്ട് കൗൺസിൽ മീറ്റിങ്ങുകൾ

വിഷയാടിസ്ഥാനത്തിൽ അധ്യാപകർ ഓൺലൈൻ മാധ്യമത്തിലൂടെ ഒന്നിച്ചുകൂടി സബ്ജക്ട് കൗൺസിൽ എല്ലാമാസവും നടത്തുകയും പാഠഭാഗവുമായി ബന്ധപ്പെട്ട് ഹാർഡ് സ്പോട്ടുകൾ കണ്ടെത്തി അവ കൂടുതൽ ലളിതമാക്കി എങ്ങനെ കുട്ടികളിൽ എത്തിക്കാം എന്ന് ചർച്ച ചെയ്യുകയും ചെയ്യുന്നു. വിക്റ്റേഴ്സ് ക്ലാസുകളെ തുടർന്ന് നൽകേണ്ട തുടർപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു. ഇതിനെ തുടർന്ന് എല്ലാ മാസവും രണ്ടുപ്രാവശ്യം എസ്. ആർ. ജി. മീറ്റിംഗ് നടത്തുന്നു. മാസാരംഭത്തിലെ എസ്. ആർ. ജി മീറ്റിങ്ങിലൂടെ അക്കാദമിക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും മാസാവസാനം നടത്തുന്ന എസ്. ആർ. ജി. മീറ്റിംഗ് വഴി ആസൂത്രണം ചെയ്ത പ്രവർത്തനങ്ങളുടെ വിലയിരുത്തലും സാധ്യമാവുന്നു.

ഈ അധ്യായന വർഷത്തിൽ ഇതിനോടകം 16 എസ് ആർ ജി മീറ്റിംങ്ങുകൾ നടത്തുകയുണ്ടായി. ഒക്ടോബർ പതിനൊന്നാം തീയതി ഞായറാഴ്ച 3 pmന് നടന്ന എസ് ആർ ജി മീറ്റിംഗിൽ ബി ആർ സി യിലെ ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ ആയ ശ്രീ ഷാജി മഞ്ചേരി, ബി ആർ സി ക്ലസ്റ്റർ കോഡിനേറ്റർ ശ്രീമതി ഗിരിജ എന്നിവർ പങ്കെടുത്തു. എല്ലാ വിഷയത്തിലും അധ്യാപകർ ഫസ്റ്റ് ബെൽക്ലാസിന് തുടർച്ചയായി പാഠാനുബന്ധമായി കൊടുക്കേണ്ട തുടർപ്രവർത്തനങ്ങളെക്കുറിച്ചും ഫസ്റ്റ് ബെൽ ക്ലാസുകളുടെ വിലയിരുത്തലും നടത്തി. അധ്യാപകരുടെ ചിട്ടയായ അവതരണ രീതിയിൽ ഷാജി സാർ അഭിനന്ദനം രേഖപ്പെടുത്തി. കൂടാതെ നവംബർ പതിമൂന്നാം തീയതി വെള്ളിയാഴ്ച 7 30ന് ചേർന്ന ഓൺലൈൻ എസ് ആർ ജി മീറ്റിംങ്ങിൽ ചേർത്തല DEO സുജയ മാഡം, പ്രോഗ്രാം ഓഫീസർ , ഷുക്കൂർ സാർ, ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ ഷാജി സാർ എന്നിവരും പങ്കെടുത്തു. ഈ മീറ്റിംഗിൽ DEO, സുജയ മാഡം മദർ തെരേസ സ്കൂളിലെ അക്കാദമിക പ്രവർത്തനങ്ങളെ പ്രത്യേകം അഭിനന്ദിച്ചു.

ബെസ്റ്റ് സ്കൂൾ അവാർഡ്

സി എം ഐ കോർപ്പറേറ്റ് തിരുവനന്തപുരം പ്രോവിൻസിന് കീഴിലുള്ള ഹൈസ്കൂളുകളിൽ നിന്നും ഏറ്റവും ഉയർന്ന വിജയശതമാനത്തിനും പ്രവർത്തന മികവുകൾക്കുമായി ഏർപ്പെടുത്തിയിരിക്കുന്ന ബെസ്റ്റ് സ്കൂൾ അവാർഡ് കഴിഞ്ഞ വർഷം മുഹമ്മ മദർ തെരേസ ഹൈസ്കൂളിന് ലഭിക്കുകയുണ്ടായി. പ്രസ്തുത അവാർഡ് 2021ഫെബ്രുവരി ആറാം തീയതി നടത്തിയ ഏകദിന ശിൽപ്പശാലയിൽ വച്ച് ബഹുമാനപ്പെട്ട കോർപ്പറേറ്റ് മാനേജർ ഫാദർ സ്കറിയ എതിരേറ്റിൽ നിന്നും സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ മൈക്കിൾ സിറിയക് ഏറ്റുവാങ്ങി.

ഭവന സന്ദർശനം

കോവിഡ് മഹാമാരി സൃഷ്ടിച്ച ഏകാന്തതയ്ക്കും പ്രതിസന്ധികൾക്കും ഇടയിൽ അനുസ്യൂതം നടന്നുപോകുന്ന ഓൺലൈൻ ക്ലാസുകളുടെ വിരസത അകറ്റുന്നതിനും കുട്ടികൾക്ക് ആവശ്യമായ പഠന പിന്തുണ നൽകുന്നതിനുമായി മുഹമ്മ മദർതെരേസയിലെ എല്ലാ കുട്ടികളുടെയും വീടുകൾ ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ സന്ദർശിച്ചു. ഒക്ടോബർ , നവംബർ മാസങ്ങളിൽ മൂന്ന് ഘട്ടങ്ങളിലായി എല്ലാ അധ്യാപകരും ഭവന സന്ദർശനം പൂർത്തിയാക്കി. ഈ സന്ദർശനം മൂലം കുട്ടികളുടെ പഠനാന്തരീക്ഷവും, ഭവനാന്തരീക്ഷവും വിലയിരുത്തുവാൻ അദ്ധ്യാപകർക്ക് സാധിച്ചു. കൂടാതെ കുടുംബാംഗങ്ങളെ പരിചയപ്പെടുന്നതിനും ഭവനങ്ങളിൽ ഇരുന്നുള്ള കുട്ടികളുടെ പാ‍‍ഠ്യ പാഠ്യേതര വിഷയങ്ങളിലുള്ള താല്പര്യം മനസ്സിലാക്കുവാനും സാധിച്ചു. പത്താം ക്ലാസിലെ പഠന പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് വിവിധ വിഷയങ്ങളുടെ പ്രിന്റെ‍ഡ് നോട്ടുകൾ ഈ അവസരത്തിൽ കൊടുത്തത് കുട്ടികളിൽ പഠന താല്പര്യം വർധിപ്പിക്കാൻ കാരണമായി. കോവിഡ് ഉയർത്തുന്ന പ്രതികൂല സാഹചര്യത്തിലും അധ്യാപകരുടെ ഈ ഭവന സന്ദർശനം കുട്ടികളിൽ ഏറെ ആനന്ദവും മാതാപിതാക്കളിൽ ജിജ്ഞാസയും ഉളവാക്കി .

ഓൺലൈൻ പിടിഎ മീറ്റിങ്ങുകൾ

ഓഫ്‌ലൈൻ ക്ലാസ്സുകൾ നടക്കാത്തതിനാൽ അധ്യാപക, രക്ഷാകർത്തൃ, വിദ്യാർത്ഥി ബന്ധം കൂടുതൽ ഊഷ്മളമാക്കുന്നതിനു വേണ്ടിയും ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ‍ വിലയിരുത്തലിനും തുടർപ്രവർത്തനങ്ങൾ പരസ്പരം പങ്കുവയ്ക്കുന്നതിനും, രക്ഷിതാക്കളുടെ ആശങ്കയകറ്റുന്നതിനും, കുട്ടികളുടെ മാനസികോല്ലാസം വർദ്ധിപ്പിക്കുന്നതിനും വ്യത്യസ്തതയാർന്ന രീതിയിൽ ഓൺലൈൻ ക്ലാസ് പിടിഎ സംഘടിപ്പിച്ചു. ഇപ്രകാരം നാളിതുവരെയായി പത്താം ക്ലാസിന് നാലു വീതവും 8 ,9 ക്ലാസ്സുകൾക്ക് രണ്ടു വീതവും ഓൺലൈൻ പി ടി എ കൾ സംഘടിപ്പിച്ചു. ഈശ്വര പ്രാർത്ഥനയോടെ ആരംഭിക്കുന്ന ക്ലാസ് പി ടി എ യിൽ ക്ലാസ് ടീച്ചർ സ്വാഗതം ആശംസിക്കുകയും, പിടിഎ പ്രസിഡന്റെ് ഹെഡ്മാസ്റ്റർ, മാനേജ്മെന്റെ് പ്രതിനിധി, അധ്യാപകർ, മാതാപിതാക്കൾ, കുട്ടികൾ കുടുംബാംഗങ്ങൾ, എന്നിവരും പങ്കെടുക്കുന്നു. മീറ്റിങ്ങിൽ നടക്കുന്ന ഔദ്യോഗിക ചടങ്ങുകൾ കൂടാതെ കുട്ടികളുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികളാണ് ഇതിനെ ഓഫ്‌ലൈൻ പരിപാടിയിൽനിന്നും വ്യത്യസ്തമാക്കുന്നത്. ഇതുമൂലം ക്ലാസിലെ കുട്ടികളുടെ കുടുംബാംഗങ്ങൾ തമ്മിലും അധ്യാപക സമൂഹവുമായുള്ള ബന്ധം കൂടുതൽ ഊഷ്മളമായിട്ടുണ്ട്.

Online motivational training for students and parents

ഈ അധ്യയന വർഷത്തിലും 100% വിജയം കരസ്ഥമാക്കുക എന്ന ലക്ഷ്യത്തോടെ ഒക്ടോബർ ഏഴാം തീയതി ബുധനാഴ്ച വൈകിട്ട് 8മണി മുതൽ 10.30വരെ പത്താം ക്ലാസിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി സൂം പ്ലാറ്റ്ഫോമിൽ ഒരു മോട്ടിവേഷൻ ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ചു. ഓൺലൈൻ വിദ്യാഭ്യാസ രംഗത്ത് അന്തർദേശീയ അംഗീകാരങ്ങൾ കരസ്ഥമാക്കിയ ശ്രീ അനീഷ് മോഹൻ കോട്ടയവും സംഘവും ചേർന്ന് ഒരുക്കിയ ട്രെയിനിങ് പ്രോഗ്രാം Set Your Goals and Chase itഎന്ന വിഷയത്തെ ആസ്പദമാക്കി ഉള്ളതായിരുന്നു. Never ever allow covid 19 to steal your academic yearഎന്ന സന്ദേശത്തിൽ അടിയുറച്ചു നിന്ന് കൊണ്ട്, ഈ കോവിഡ് കാലവും കടന്നു പോകും വഴിനോട്ടക്കാരാകാതെ കർമ്മനിരതരായി തങ്ങളുടെ ഉത്തരവാദിത്വങ്ങളിൽ നിന്നും ഒട്ടും പിന്നോട്ടു പോകാതെ, ഗുരുമുഖം നേരിട്ട് ദർശിച്ചിട്ടില്ല എങ്കിലും ഗുരുമൊഴികൾക്കായി ഓൺലൈൻ മാധ്യമം പരമാവധി പ്രയോജനപ്പെടുത്താം എന്നും ഉള്ള സന്ദേശം ഈ വെബിനാറിലൂടെ പകർന്നുനൽകി

Online motivational training for students of class 8 & 9 and their parents

ഒക്ടോബർ പതിമൂന്നാം തീയതി ചൊവ്വാഴ്ച 8 pm മുതൽ സൂം പ്ലാറ്റ്ഫോമിൽ 8, 9 ക്ലാസിലെ കുട്ടികൾക്കും, മാതാപിതാക്കൾക്കുമായി ഒരു മോട്ടിവേഷണൽ ട്രെയിനിങ് പ്രോഗ്രാം കൂടി സംഘടിപ്പിച്ചു. മോട്ടിവേഷണൽ ആൻഡ് ലൈഫ് സ്കിൽ ട്രെയിനർ ആയ അനീഷ് മോഹൻ കോട്ടയവും സംഘവുമാണ് ഈ വെബിനാർ നയിച്ചത്. ഓൺലൈൻ വിദ്യാഭ്യാസ കാലഘട്ടത്തിൽ ദിവസം മുഴുവൻ വീട്ടിൽ തന്നെ നവമാധ്യമങ്ങളും ആയി കഴിയുന്ന കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഒഴിവാക്കേണ്ട കാര്യങ്ങൾ, പാലിക്കേണ്ട നിയമങ്ങൾ, നവ മാധ്യമത്തിലൂടെ നേരിടേണ്ടിവരുന്ന ചതിക്കുഴികൾ, എന്നീ വിഷയങ്ങളെക്കുറിച്ച് കുട്ടികൾക്കും മാതാപിതാക്കൾക്കും ആയി ശ്രദ്ധേയമായ ഒരു ക്ലാസ് നയിച്ചു.

Webinar on Face your examination with confidence

Set Your Goals and Chase it എന്ന ട്രെയിനിങ്ങിന് തുടർച്ചയായി പത്താം ക്ലാസ് കുട്ടികളുടെ വാർഷിക പരീക്ഷ അടുത്തു വരുന്ന സാഹചര്യത്തിൽ അവരുടെ 100% വിജയം ഉറപ്പുവരുത്തുന്നതിനായി Face your examination with confidence എന്ന വിഷയത്തിൽ ശ്രീ. അനീഷ് മോഹൻ കോട്ടയത്തിന്റെ‍ നേതൃത്വത്തിൽ ഒരു രണ്ടാംഘട്ട ഓൺലൈൻ മോട്ടിവേഷൻ സെമിനാർ 16- 01 -2021 വൈകീട്ട് ഏഴര മുതൽ 10 മണി വരെ നടത്തുകയുണ്ടായി. ഈ പരിശീലന പരിപാടിയിൽ ഇനിയുള്ള ചുരുങ്ങിയ സമയം കൊണ്ട് ചിട്ടയായ ആസൂത്രണത്തിലൂടെ ഉന്നത വിജയം എപ്രകാരം കൈവരിക്കാം എന്നും മൊബൈൽ ഫോൺ അഡിക്ഷൻ ഒഴിവാക്കുന്നതെങ്ങനെ ? Tips for fast learning, Tricks for getting good marks, ഓർമ്മ ശക്തിവർദ്ധിപ്പിക്കാനുള്ള മാർഗ്ഗങ്ങൾ, തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ലളിതമായി ആരുടെയും ശ്രദ്ധ ആകർഷിക്കുന്നതുമായ രീതിയിൽ വളരെ ഭംഗിയായി കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. പ്രസ്തുത പരിശീലനം എറെ കുട്ടികൾക്കും വളരെ പ്രയോജനപ്പെട്ടു എന്ന് കുട്ടികൾ തന്നെ അഭിപ്രായപ്പെട്ടു.

Webinar - "കൗമാരപ്രായക്കാരുടെ പ്രശ്നങ്ങളും പരിഹാരങ്ങളും"

ഒമ്പതാം ക്ലാസിലെ പെൺകുട്ടികൾക്കായി "കൗമാരപ്രായക്കാരുടെ പ്രശ്നങ്ങളും പരിഹാരങ്ങളും" എന്ന വിഷയത്തെ ആസ്പദമാക്കി ഡിസംബർ 28-ാം തീയതി തിങ്കളാഴ്ച്ച വൈകിട്ട് 7.30 ന് സംസ്ഥാന വനിതാ കമ്മീഷൻ അംഗവും ആലപ്പുഴ ജില്ല കോഡിനേറ്ററുമായ‍ അഡ്വക്കേറ്റ് ജിനു എബ്രഹാം ഗൂഗിൾ മീറ്റ് വഴി ക്ലാസ്സെടുത്തു. ഒരു വനിതാ കമ്മീഷൻ കോഡിനേറ്റർ എന്ന നിലയിൽ പെൺകുട്ടികൾ എത്തിച്ചേരുന്ന ചില പ്രശ്ന സങ്കീർണ്ണ സാഹചര്യങ്ങളെ അതിജീവിക്കുവാൻ അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഉദാഹരണസഹിതം തന്റെ അനുഭവങ്ങളുടെ വെളിച്ചത്തിൽ വ്യക്തമാക്കി കൊടുത്തു. ഇത് പെൺകുട്ടികൾക്കും അവരുടെ അമ്മമാർക്കും ഏറെ പ്രയോജനപ്രദമായിരുന്നു.

Webinar -"പേരൻെറിങ്ങ് അറിയേണ്ടതെല്ലാം"

എട്ടാം ക്ലാസ് കുട്ടികൾക്ക് സംസ്ഥാന വനിതാ കമ്മീഷൻ അംഗവും ആലപ്പുഴ കോഡിനേറ്ററുമായ‍ അഡ്വക്കേറ്റ് ജീനു എബ്രഹാം ജനുവരി 26-ാം തീയതി വൈകിട്ട് ഗൂഗിൾ മീറ്റിൽ "പേരൻെറിങ്ങ് അറിയേണ്ടതെല്ലാം" എന്ന വിഷയത്തെ ആസ്പദമാക്കി ഒരു വെബിനാർ നയിച്ചു. എട്ടാം ക്ലാസിലെ എല്ലാ കുട്ടികളും മാതാപിതാക്കളും വെബിനാറിൽ പങ്കെടുത്തു. ഓരോ രക്ഷാകർത്താവും കുട്ടികളുടെ കാര്യത്തിൽ വളരെയേറെ കരുതൽ ഉള്ളവരായിരിക്കണം എന്ന് പ്രസ്തുത വെബിനാറിൽ അഡ്വക്കേറ്റ് ഓർമപ്പെടുത്തി.

നിയമ സെമിനാർ

എട്ടാം ക്ലാസിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് ജെ ജെ ആക്ട് , പോക്സോ എന്നീ ആനുകാലിക പ്രാധാന്യമുള്ള വിഷയത്തെക്കുറിച്ച് ആലപ്പുഴ ലീഗൽ സർവീസ് അതോറിറ്റിയിൽ നിന്നും സബ്‍ജഡ്ജ് ശ്രീ. ഉണ്ണികൃഷ്ണൻ നായർ 2021ജനുവരി 28 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ 12 വരെ ഒരു സെമിനാർ നടത്തുകയുണ്ടായി.

കോവിഡ് സെൽ രൂപീകരണം

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ‍ നിർദ്ദേശാനുസരണം പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്കുള്ള ഓഫ് ലൈൻ ക്ലാസ്സുകൾ ആരംഭിക്കുന്നതിനു മുന്നോടിയായി 31 -12- 2020 വ്യാഴാഴ്ച 11 മണിക്ക്, സ്കൂൾ ഹെഡ്‍മാസ്റ്റർ ,പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ, അധ്യാപക പ്രതിനിധികൾ എന്നിവരുടെ യോഗം വിളിച്ചു കൂട്ടി. ഇതിന്റെ്‍ വെളിച്ചത്തിൽ സ്കൂൾ ഹെഡ്‍മാസ്റ്റർ -ശ്രീ. മൈക്കിൾ സിറിയക്, പഞ്ചായത്ത് മെമ്പർ-ശ്രീ വിഷ്ണു വി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ്, പിടിഎ പ്രസിഡന്റെ് ശ്രീ. ടോമിച്ചൻ കണ്ണയിൽ, സ്കൂൾ കൗൺസിലർ, സീനിയർ ആയിട്ടുള്ള അധ്യാപക പ്രതിനിധി എന്നിവർ അടങ്ങിയ കോവിഡ് സെൽ രൂപീകരിച്ചു.

മാസ്ക് വിതരണം

കുട്ടികൾക്ക് വിതരണം ചെയ്യുന്നതിനായി ചേർത്തല ബി ആർ സി യിൽ നിന്നും ലഭിച്ച മാസ്ക്കുകൾ പത്താം ക്ലാസ് കുട്ടികൾക്ക് 2021 ജനുവരി ഒന്നിന് വിതരണം ചെയ്തു.

കരുതാം ആലപ്പുഴയെ - പ്രതിജ്ഞ

കോവിഡ് പ്രതിരോധ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി ബഹുമാനപ്പെട്ട ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം കരുതാം ആലപ്പുഴയെ എന്ന പ്രോഗ്രാം സംഘടിപ്പിച്ചു. മദർ തെരേസ ഹൈസ്കൂളിലെ എല്ലാ കുട്ടികളും മാതാപിതാക്കളും മാസ്ക് ധരിച്ച് ഒക്ടോബർ ഒൻപതാം തീയതി വെള്ളിയാഴ്ച രാവിലെ എട്ടുമണിക്ക് സൂം പ്ലാറ്റ്ഫോമിൽ ഒന്നിച്ചു ചേർന്ന് പരിപാടിയിൽ പങ്കുചേ‍ർന്നു. സ്കൂൾ ആരോഗ്യ ക്ലബ്ബ് കോർഡിനേറ്റർ ശ്രീമതി സിസിലിയാമ്മ ടീച്ചർ ചൊല്ലിക്കൊടുത്ത കരുതൽ പ്രതിജ്ഞ അധ്യാപകരും കുട്ടികളും ഏറ്റു ചൊല്ലുകയും ചെയ്തു.

കരുതാം ആലപ്പുഴയെ - കവിത

കവിയും ഗാനരചയിതാവുമായ വയലാർ‍ ശരത്ചന്ദ്രവർമ്മ തയ്യാറാക്കിയ കരുതാം ആലപ്പുഴയെ എന്ന കവിത, കോവിഡിനെതിരെ ശക്തമായി പടപൊരുതുന്നതിനും, ജാഗ്രത ഉണർത്തുന്നതിനുമുള്ള സന്ദേശം നൽകുന്ന ഒന്നാണ്. ബഹു. ആലപ്പുഴ ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം മദർ തെരേസ ഹൈസ്കൂളിലെ എല്ലാ കുട്ടികളും മാതാപിതാക്കളും മാസ്ക് ധരിച്ച് ഒക്ടോബർ ഒൻപതാം തീയതി വെള്ളിയാഴ്ച രാവിലെ ഒൻപത് മണിക്ക് സൂം പ്ലാറ്റ്ഫോമിൽ ഒന്നിച്ചു ചേർന്ന് ഈ കവിത ചൊല്ലുകയും അതിൻറെ വീഡിയോ കരുതാം ആലപ്പുഴയുടെ ഫേസ്ബുക്ക് പേജിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു

കോവിഡ് 19 മദർ തെരേസ ഓൺലൈൻ ക്വിസ് മത്സരം -2020

2020 സെപ്റ്റംബർ അഞ്ചിന് മദർ തെരേസ ദിനത്തിൽ ആലപ്പുഴ റവന്യൂ ജില്ലയിലെ 5, 6 ,7 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് കോവിഡ് 19 മദർ തെരേസ ക്വിസ് മത്സരം -2020 വിജയകരമായി നടത്തി. പ്രസ്തുത ക്വിസ് മത്സരത്തിൽ ജില്ലയിലെ അറുന്നൂറോളം കുട്ടികൾ പങ്കെടുത്തു. തുടർന്ന് 2021 ഫെബ്രുവരി 12ന് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തിയ ചടങ്ങിൽ വിജയികൾക്ക് സമ്മാനങ്ങൾ നൽകി.പ്രസ്തുത സമ്മാനദാന ചടങ്ങ്, ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും പ്രശസ്ത പിന്നണി ഗായികയുമായ ശ്രീമതി ദലീമ ജോജോ ഉദ്ഘാടനം ചെയ്യുകയും മുഹമ്മ പോലീസ് സർക്കിൾ ഇൻസ്പെക്ടർ എൻ വിജയൻ സമ്മാനദാനം നടത്തുകയും ചെയ്തു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ

മാസ്ക് നിർമ്മാണവും വിതരണവും

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളിൽ പ്രവർത്തിക്കുന്ന എൻസിസി ,സ്കൗട്ട് , ഗൈഡ്, റെഡ് ക്രോസ് എന്നീ സംഘടനകളിൽ അംഗങ്ങളായ കുട്ടികളെക്കൊണ്ട് തുണി മാസ്ക്കുകൾ വീടുകളിൽ വച്ച് തൈയ്ച്ച് എടുക്കുന്നതിനുള്ള നിർദേശം നൽകി. സ്കൗട്ട് ആൻഡ് ഗൈഡ് ചേർത്തല ജില്ല അസോസിയേഷനുമായി ബന്ധപ്പെട്ട് മദർ തെരേസ 64th CTLഗൈഡ് ഗ്രൂപ്പ് കുട്ടികൾ 840 മാസ്ക്കുകൾ ഓഗസ്റ്റ് 15ന് ചേർത്തല ജില്ലാ അസോസിയേഷൻ സെക്രട്ടറി വഴി ഡി യൂണിറ്റ് DEOയ്ക്ക് കൈമാറി. ഈ ആവശ്യത്തിലേക്ക് കുട്ടികൾ സ്വന്തമായി തയ്ച്ച മാസ്ക്കുകൾ ആണ് കൈമാറിയത്. കൂടാതെ Red cross വിഭാഗം കുട്ടികൾ നിർമ്മിച്ച തുണി മാസ്ക്കുകൾ ശേഖരിച്ച് ഈ സംഘടനയുടെ പ്രതിനിധികൾ 21. 12. 2020ന് സ്കൂൾ ഹെഡ്മാസ്റ്റർക്ക് കൈമാറി. ഇവ ഓഫ്‌ലൈൻ ക്ലാസുകൾക്കായി സ്കൂളിൽ എത്തിച്ചേർന്ന കുട്ടികൾക്കും, മുഖാമുഖം പിടിഎ യ്ക്കായി എത്തിച്ചേർന്ന മാതാപിതാക്കൾക്കും വിതരണം ചെയ്തു.

സ്കൗട്ട് ആൻഡ് ഗൈഡ് കുട്ടികൾ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മദർതെരേസയിലെ ഗൈഡ് വിഭാഗം കുട്ടികൾ സ്വന്തം കുടുംബാംഗങ്ങൾക്ക് ബോധവൽക്കരണ ക്ലാസുകൾ നൽകി. കോവിഡ് കാലത്തെ മാനസികസംഘർഷങ്ങൾ പരിഹരിക്കുന്നതിനായി ഓരോ ഗൈഡും തങ്ങളുടെ ഭവനങ്ങളിൽ അടുക്കളത്തോട്ടങ്ങൾ തയ്യാറാക്കി. സസ്യാരോഗ്യ വർഷവുമായി ബന്ധപ്പെട്ട് ഇവർ തയ്യാറാക്കിയ വീഡിയോയിൽ ഇക്കാര്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു.

ഹോമിയോ പ്രതിരോധഗുളിക വിതരണം

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്തിന്റെ‍ നേതൃത്വത്തിൽ മുഹമ്മയിലെ ഗവൺമെൻറ് ഹോമിയോ ആശുപത്രിയിൽ നിന്നും ലഭിച്ച ഹോമിയോ ഗുളികകൾ2020ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ ആദ്യദിവസങ്ങളിൽ, മൂന്ന് ഘട്ടങ്ങളിലായി പത്താം ക്ലാസിലെ എല്ലാ കുട്ടികൾക്കും നൽകി.

കോവിഡ് പ്രതിരോധ ബോധവൽക്കരണ ക്ലാസ്

2021 ജനുവരി ഒന്നിന് പത്താം ക്ലാസിലെ കുട്ടികൾക്ക് ക്ലാസ്സ് തുടങ്ങിയ ദിവസം തന്നെ മുഹമ്മ സി എച്ച് സി യിൽ നിന്നും ഡോക്ടർ മജു, ഹെൽത്ത് ഇൻസ്പെക്ടർമാരായ ക്രിസ്റ്റി, ലാൽ എന്നിവരുടെ സംഘം എല്ലാ ക്ലാസുകളിലും എത്തി കുട്ടികൾക്ക് കോവിഡ്പ്രതിരോധവുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസ് നൽകി. സ്കൂളിലും സമൂഹത്തിലും സാമൂഹിക അകലം പാലിക്കേണ്ടതിന്റെ‍യും, മാസ്ക് ധരിക്കേണ്ട വിധവും അതിന്റെ‍ ഉപയോഗത്തെക്കുറിച്ചും, അറിയേണ്ട കാര്യങ്ങൾ വിശദീകരിച്ചു നൽകി. വീട്ടിലേക്ക് തിരിച്ചു ചെല്ലുമ്പോൾ ദേഹശുദ്ധി വരുത്തേണ്ടതിന്റെ‍ ആവശ്യകതയും, അവസരം കിട്ടുമ്പോഴെല്ലാം കൈകൾ സോപ്പോ, സാനിറ്റൈസറോ ഉപയോഗിച്ച് വൃത്തിയാക്കേണ്ടതിന്റെ‍ ആവശ്യകതയും വിശദമാക്കി.

സാനിറ്റൈസർ

കേരള ഡ്രസ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് എന്ന കമ്പനി സ്കൂൾ അണുവിമുക്തമാക്കുന്നതിന്റെ‍ ആവശ്യത്തിലേക്കായി 20 ലിറ്റർ സാനിറ്റൈസർ നൽകി. കൂടാതെ കയർ കോർപ്പറേഷൻ ആലപ്പുഴ സാനിമാറ്റ്സും സാനിറ്റൈസറും ലഭിച്ചു. ഇത് സ്കൂളിലും ക്ലാസ്സുകളിലും ശരിയായവിധം ഉപയോഗിച്ചുവരുന്നു.

കോവിഡ് പ്രതിസന്ധിയും അതിജീവനവും പ്രോജക്ട്

ശാസ്ത്രരംഗം 2020-21 അക്കാദമിക വർഷത്തെ പഠനാനുബന്ധ പ്രവർത്തനങ്ങളുടെ ഭാഗമായി യുപി / ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി കോവിഡ് പ്രതിസന്ധിയും അതിജീവനവും ഒരു പഠനം എന്ന വിഷയത്തെ ആസ്പദമാക്കി പ്രോജക്ട് അവതരണം സംഘടിപ്പിച്ചിരുന്നു. ഇതിനോടനുബന്ധിച്ച് 2021- ഫെബ്രുവരി ഒൻപതാം തീയതി സ്കൂൾതല മത്സരം സംഘടിപ്പിക്കുകയും ഇതിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 9ാം ക്ലാസ്സ് വിദ്യാർഥിനിയായ മിഥുന കെ ബാബു സ്കൂളിനെ പ്രതിനിധീകരിച്ച് സബ്ജില്ലാ തലത്തിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി. തുടർന്ന് മാർച്ച് ഒമ്പതാം തീയതി നടന്ന ജില്ലാതല മത്സരത്തിൽ പങ്കെടുത്ത് മികവുറ്റ പ്രകടനം കാഴ്ചവെച്ചു.

സ്പോർട്സ് ക്ലബ് കായികക്ഷമതാ ക്ലാസുകൾ

11-09-2020 ൽ നടത്തിയ സ്റ്റാഫ് കൗൺസിലിന്റെ‍ വിലയരുത്തലനുസരിച്ച് പലകുട്ടികൾക്കും ശരീരഭാരം വർദ്ധിക്കുന്നതായും അമിതവണ്ണം ഉണ്ടാകുന്നതായും ബോധ്യപ്പെട്ടു. ഇതിനു കാരണം വീടുകളിൽ നിന്നും പുറത്തേക്ക് ഇറങ്ങാതെ കഴിഞ്ഞുകൂടുന്നതും വ്യായാമക്കുറവും ആണെന്ന് ബോധ്യപ്പെട്ടതിന്റെ‍ അടിസ്ഥാനത്തിൽ സ്കൂൾ കായികാധ്യാപകന്റെ‍ നേതൃത്വത്തിൽ എല്ലാ കുട്ടികൾക്കും ആയി എല്ലാ പ്രവൃത്തി ദിവസങ്ങളിലും 8 മുതൽ 8. 45 വരെ വ്യായാമമുറകൾ അഭ്യസിക്കുന്നതിനുള്ള പരിശീലനം ഓൺലൈനായി സംഘടിപ്പിച്ചു. കൂടാതെ ഇതിന്റെ‍ വീഡിയോ ക്ലാസുകൾ കുട്ടികളുടെ സൗകര്യാർത്ഥം പരിശീലിക്കുന്നതിനായി വാട്സ്ആപ്പ് മുഖേനയും നൽകിവരുന്നു.

ക്ലാസ് ടീച്ചറും കുട്ടികളും - സർഗവേദി

കോവിഡ് പശ്ചാത്തലത്തിൽ സ്കൂളുകളിൽ എത്താൻ സാധിക്കാതെയും സഹപാഠികളുമായി സഹവർത്തിക്കുവാൻ സാധിക്കാതെയും വരുന്ന കുട്ടികളുടെ മാനസികോല്ലാസത്തിനും അവരിൽ അന്തർലീനമായിരിക്കുന്ന സർഗവാസനകൾ പുറത്ത് കൊണ്ടുവരുന്നതിനുമുള്ള വേദിയാണ് സർഗവേദി. എല്ലാ മാസത്തിലെയും നാലാമത്തെ ഞായറാഴ്ച വൈകിട്ട് 5 മണി മുതൽ 6 മണി വരെ ഗൂഗിൾ മീറ്റ് വഴി ഓൺലൈനായി ഈ പരിപാടി നടത്തപ്പെടുന്നു . ഈ വേദിയിൽ കുട്ടികൾക്ക് തങ്ങളുടെ വിവിധങ്ങളായ കഴിവുകൾ കഥ, കവിത, മിമിക്രി, പ്രസംഗം, മോണോ ആക്റ്റ്, എന്നിവ പ്രകടിപ്പിക്കാൻ അവസരം കൊടുക്കുന്നു. ക്ലാസ് ടീച്ചറും കുട്ടികളും മാത്രമുള്ള ഈ പരിപാടിയിൽ വളരെ സന്തോഷത്തോടെയാണ് കുട്ടികൾ പങ്കെടുക്കുന്നത്.

ഉല്ലാസം ക്ലാസുകൾ

കുട്ടികളിലെ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായി ചേർത്തല ബി ആർ സി യിൽ നിന്നും എല്ലാ ആഴ്ചയിലും ലഭിക്കുന്ന സംഗീതം, പ്രവൃത്തിപരിചയം എന്നിവയുമായി ബന്ധപ്പെട്ട വീഡിയോ ക്ലാസുകൾ നമ്മുടെ സ്കൂളിലെ എല്ലാ ക്ലാസ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുകയും അതിനെ തുടർന്ന് കുട്ടികൾ ഉണ്ടാക്കുന്ന ഉൽപ്പന്നങ്ങൾ അവർ ഗ്രൂപ്പിലേക്ക് അയച്ചു തരികയും ചെയ്യുന്നു.

നേർക്കാഴ്ച -ചിത്രരചനാമത്സരം

കോവിഡ് കാലത്തെ പഠനാനുഭവങ്ങളെയും ജീവിതാനുഭവങ്ങളെയും അടിസ്ഥാനമാക്കി കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി പൊതുവിദ്യാഭ്യാസ വകുപ്പ് നേർക്കാഴ്ച എന്ന പേരിൽ സംഘടിപ്പിച്ച ചിത്രരചനാ മത്സരം സ്കൂൾതലത്തിൽ 9- 9 -2020 ന് തന്നെ നടത്തുകയും ലഭിച്ച സൃഷ്ടികൾ‍ സ്കൂൾ ഗ്രൂപ്പിൽ പങ്കിടുകയും ചെയ്തു. കൂടാതെ അവയിൽനിന്നും മികച്ച സൃഷ്ടികൾ 16- 9 -2020 സ്കൂൾവിക്കിയിൽ അപ്‌ലോഡ് ചെയ്യുകയും ഒപ്പം ചേർത്തല ബിആർസി യിൽ വിലയിരുത്തലിനായി നൽകുകയും ചെയ്തു.

മറ്റ് നൂതന ആശയങ്ങളും വേറിട്ട പ്രവർത്തനങ്ങളും

കോവിഡ് 19 - മദർ തെരേസ - ഓൺലൈൻ ക്വിസ് കോമ്പറ്റീഷൻ -2020

കൽക്കത്തയിലെ തെരുവീഥികളിൽ അവശരും ആലംബഹീനരുമായി കിടന്നിരുന്ന പട്ടിണിപ്പാവങ്ങളുടെ ആശാകേന്ദ്രവും അവലംബവുമായി മാറിയ മദർ തെരേസ, ജീവിതം ആരംഭിച്ചത് നല്ലൊരു അധ്യാപികയായാണ്. കുട്ടികൾക്കെല്ലാം മാതൃകയും മാതാപിതാക്കൾക്ക് എല്ലാം പ്രചോദനവുമായി മാറിയ ആ മഹനീയ വ്യക്തിത്വത്തിന്റെ ജന്മദിനവും, ദേശീയ അധ്യാപകദിനവും സമുന്നതമായ് സമാഗമിക്കുന്ന സെപ്തംബർ അഞ്ചാം തീയതി, ഈ കോവിഡ് കാലഘട്ടത്തിൽ സ്കൂളുകളിൽ നിന്നും ഒറ്റപ്പെട്ടു കഴിയുന്ന കൊച്ചു കുട്ടികൾക്ക് വേണ്ടി എന്തെങ്കിലും ഒരു വ്യത്യസ്ത പരിപാടി സംഘടിപ്പിക്കണമെന്ന് സ്റ്റാഫ് കൗൺസിൽ ഐകകണ്ഠേന തീരുമാനിച്ചു. ഇതിൻെറ വെളിച്ചത്തിൽ കോവിഡ് 19, മദർതെരേസയുടെ സാമൂഹ്യപ്രതിബദ്ധത, പൊതു വിജ്ഞാനം, എന്നിവയെക്കുറിച്ച് ആലപ്പുഴ റവന്യൂ ജില്ലയുടെ കീഴിലുള്ള എല്ലാ യുപി സ്കൂളുകളിലെയും വിദ്യാർഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു ഓൺലൈൻ ക്വിസ് സംഘടിപ്പിച്ചു. ജില്ലയിലെ അമ്പതോളം യുപി സ്കൂളുകളിൽ നിന്നും അറുനൂറിലധികം വിദ്യാർഥികൾ പങ്കെടുത്ത ഈ പരിപാടിയിൽ മികച്ച പ്രകടനം കാഴ്ചവച്ച 100 കുട്ടികൾക്ക് സമ്മാനം നൽകി ആദരിച്ചു.

തെരേസ്യൻ റൈസിംഗ് ബെൽ - ഉണർത്തു മണി

ഒക്ടോബർ മാസം പതിനൊന്നാം തീയതി ചേർന്ന സ്റ്റാഫ് കൗൺസിലിൻറെ തീരുമാനപ്രകാരം പത്താം ക്ലാസിലെ ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ അതാത് ക്ലാസിലെ കുട്ടികളുടെ വീടുകൾ സന്ദർശിച്ചു. ഇതിലൂടെ കുട്ടികൾ ഓൺലൈൻ ക്ലാസിനോട് കാണിക്കുന്ന പ്രതിബദ്ധത മനസ്സിലാക്കുന്നതിനും അധ്യാപകരുടെ പഠന പിന്തുണ ഉറപ്പുവരുത്തുന്നതിനും സാധിച്ചു. മാതാപിതാക്കളുമായുള്ള ആശയവിനിമയത്തിൽ പല കുട്ടികളും ഓഫ്‌ലൈൻ ക്ലാസുകൾ ഇല്ലാത്തതിനാൽ വളരെ താമസിച്ചാണ് ഉണരുന്നത് എന്ന പരാതി ലഭിക്കുകയുണ്ടായി. കൂടാതെ ഇംഗ്ലീഷ്, കണക്ക് തുടങ്ങിയ വിഷയങ്ങൾക്ക് അധ്യാപകരുടെ സഹായം കൂടുതൽ അഭികാമ്യമായിരിക്കും എന്നും മാതാപിതാക്കൾ അഭിപ്രായപ്പെട്ടു. ഇതിന്റെ വെളിച്ചത്തിൽ കുട്ടികളെ അതിരാവിലെ വിളിച്ചുണർത്തുക എന്ന ലക്ഷ്യവുമായി നമ്മുടെ സ്കൂളിൽ തുടങ്ങിവച്ച തനതായ പരിപാടിയാണ് തെരേസ്യൻ റൈസിംഗ് ബെൽ എന്ന ഉണർത്തുമണി പ്രോഗ്രാം. 100% വിജയകരമായി ആവിഷ്കരിക്കാൻ സാധിച്ച ഈ പരിപാടിയിലൂടെ കുട്ടികളെ അതിരാവിലെ വിളിച്ചുണർത്തുന്നതിനും പഠനാന്തരീക്ഷത്തിലേക്ക് കൂട്ടിക്കൊണ്ടു വരുന്നതിനും സാധിച്ചു. ആദ്യഘട്ടത്തിൽ ഈ പരിപാടി രാവിലെ ആറര മണിക്കും, അത് വിജയകരമായി എന്ന് മനസ്സിലാക്കിയപ്പോൾ പിന്നീട് അഞ്ചര മണിക്കും നടത്തിവരുന്നു.

ആദരവ് 2020

2020 മാർച്ചിലെ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ നേരിട്ട് അനുമോദിക്കുന്നതിനും ഇതിന് പിന്തുണ നൽകിയ മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഈ സ്കൂൾ നടപ്പിലാക്കിയ തനതായ പ്രവർത്തനമാണ് ആദരവ് 2020. എസ്എസ്എൽസി റിസൾട്ട് വന്ന ആഴ്ചയിൽ തന്നെ എ പ്ലസ്, എ ഗ്രേഡുകൾ കരസ്ഥമാക്കിയ മുഴുവൻ കുട്ടികളുടെയും വീടുകളിൽ പിടിഎ പ്രസിഡൻറ്, സ്കൂൾ ഹെഡ്മാസ്റ്റർ , അധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ ഭവന സന്ദർശനം നടത്തി കുട്ടികളെ അനുമോദിക്കുകയും ചെയ്തു. തുടർന്ന് ജൂലൈ 31ന് വൈകുന്നേരം 8 pmന് കോർപ്പറേറ്റ് മാനേജർ ഫാദർ ജെയിംസ് മുല്ലശ്ശേരി സിഎംഐ, സ്കൂൾ മാനേജർ, പി ടി ഏ അംഗങ്ങൾ ,അധ്യാപകർ എന്നിവരുടെ സാന്നിധ്യത്തിൽ സൂം പ്ലാറ്റ്ഫോമിൽ ചേർന്ന യോഗത്തിൽ എ പ്ലസ് കരസ്ഥമാക്കിയ എല്ലാ കുട്ടികളെയും ഒരുമിച്ചുകൂട്ടി അനുമോദിച്ചു. കൂടാതെ 2021 ഫെബ്രുവരി 19ന് കോവിഡ് പ്രോട്ടോകോൾ പാലിച്ച് സ്കൂളിൽ നടന്ന ലളിതവും എന്നാൽ പ്രൗഡ ഗംഭീരവുമായ ആനിവേഴ്സറിയിലും ഈ കുട്ടികളെ സ്കൂളിൽ നേരിട്ട് വിളിച്ച് ക്യാഷ് അവാർഡ്, മെഡലുകൾ എന്നിവ നൽകി ആദരിച്ചു.

ശാസ്ത്രോത്സവം 2k20

ശാസ്ത്രവിഷയങ്ങളിൽ കുട്ടികൾക്കുള്ള താല്പര്യം വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സ്കൂൾ ഏറ്റെടുത്ത് വിജയകരമായി നടപ്പിലാക്കിയ പദ്ധതിയാണ് ശാസ്ത്രോത്സവം 2k20. ശാസ്ത്രാഭിമുഖ്യം വളർത്തുന്നതിനായി അധ്യയന വർഷം ആരംഭത്തിൽതന്നെ രൂപീകരിക്കപ്പെട്ട ക്ലബ്ബുകളുടെ നേതൃത്വത്തിൽ ഒക്ടോബർ 27 മുതൽ 31 വരെ തീയതികളിൽ ശാസ്ത്ര ഗണിതശാസ്ത്ര പ്രവൃത്തിപരിചയ- ഐടി മേളകൾ നടത്തി. എല്ലാ കുട്ടികളും പ്രസ്തുത മേളയിൽ സജീവമായി പങ്കെടുക്കുകയും ശാസ്ത്രവിഷയങ്ങളിലുള്ള അവരുടെ കഴിവ് തെളിയിക്കുകയും ചെയ്തു. വളരെ മികവുറ്റ പ്രവർത്തനങ്ങളാണ് കുട്ടികൾ കാഴ്ചവച്ചത്. ശാസ്ത്രമേളയിൽ still മോഡൽ, വർക്കിംഗ് മോഡൽ, ഇംപ്രൊവൈസ്ഡ് എക്സ്പിരിമെന്റെ്‍‍ സയൻസ് ക്വിസ് എന്നിവയും നടത്തുകയുണ്ടായി. ഗണി‍തശാസ്ത്ര മേളയിൽ ജോമട്രിക്കൽ ചാർട്ട്, നമ്പർ ചാർട്ട്, വർക്കിങ്ങ് മോഡൽ, still- മോഡൽ എന്നിവ കൂടാതെ മാത്തമാറ്റിക്സ് ക്വിസും നടത്തി. 2021 ഫെബ്രുവരി മാസത്തിൽ നടന്ന ഓഫ്‌ലൈൻ പി ടി എ യിൽ വച്ച് രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

ഓൺലൈൻ കലോത്സവം

കുട്ടികളിലെ സർഗാത്മക കഴിവുകൾ കണ്ടെത്തുന്നതിനും അവ വളർത്തുന്നതിനും ഉതകുന്ന ഓൺലൈൻ കലോത്സവം 2020-നവംബർ 7, 8 തീയതികളിലായി നടത്തപ്പെട്ടു. കഥരചന, കവിത രചന, ചിത്രരചന, പ്രസംഗം, ലളിതഗാനം, മാപ്പിളപ്പാട്ട്, ഉപകരണസംഗീതം, പദ്യം ചൊല്ലൽ, നൃത്തം, ഭരതനാട്യം, കുച്ചുപുടി ,നാടോടി നൃത്തം, മോഹിനിയാട്ടം എന്നീ ഇനങ്ങളിൽ മത്സരങ്ങൾ നടത്തി. ഓരോ ഇനത്തിന്റെ‍യും മേൽനോട്ടത്തിനായി പ്രത്യേകം അധ്യാപകരെ ചുമതലപ്പെടുത്തിയിരുന്നു. കലോൽസവവുമായി ബന്ധപ്പെട്ട എല്ലാ നിർദ്ദേശങ്ങളും മുൻകൂട്ടി തന്നെ വാട്സ്ആപ്പ് ഗ്രൂപ്പ് വഴി കുട്ടികളെ അറിയിച്ചിരുന്നു. തന്മൂലം വളരെ വിജയപ്രദമായി ഓൺലൈൻകലോത്സവം നടത്തുവാൻ കഴിഞ്ഞു.

ഹരിതമീനാട്

കോവിഡ് പശ്ചാത്തലത്തിൽ മറ്റ് പാഠ്യേതര പ്രവർത്തനങ്ങളിലൊന്നും ഏർപ്പെടാതെ വീടുകളിൽ തന്നെ കഴിയുന്ന കുട്ടികൾക്ക് മാനസിക, ശാരീരിക, ആരോഗ്യ പരിപാലനം എന്നിവ ഉറപ്പുവരുത്തുന്നതിനും ജൈവകൃഷിയിലൂടെ വിഷരഹിത പച്ചക്കറികൾ സ്വന്തം വീട്ടുവളപ്പിൽ ഉൽപ്പാദിപ്പിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഹരിതമീനാട് എന്ന തനത് പരിപാടി ആവിഷ്കരിക്കുകയുണ്ടായി. കൃഷിഭവനിലൂടെ ലഭ്യമായ നാടൻ പച്ചക്കറി വിത്തിനങ്ങൾ അധ്യാപകർ ഭവന സന്ദർശന വേളയിൽ വിതരണം ചെയ്യുകയും തുടർന്ന് ഹരിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഓൺലൈൻ മീറ്റിംഗിൽ കൃഷിക്കാവശ്യമായ സാങ്കേതിക ഉപദേശങ്ങൾ നൽകുകയുമുണ്ടായി.

കോഴി വളർത്തൽ

സ്കൂളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട കാർഷികമേഖലയിൽ പ്രത്യേകം ആഭിമുഖ്യമുള്ള കുട്ടികൾക്ക് അഞ്ചു കോഴികൾ വീതം നൽകുകയുണ്ടായി. അവയെ കുട്ടികൾ പ്രത്യേകം പരിചരിച്ചു വരുന്നു. അധ്യാപകർ തങ്ങളുടെ ഭവന സന്ദർശന വേളയിൽ ഇത്തരം കുട്ടികളെ അനുമോദിക്കുന്നതിനും പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

വിഞ്ജാനവീഥി

കുട്ടികളിൽ വായനാ താൽപര്യം വർദ്ധിപ്പിക്കുന്നതിനും ഭാഷാപ്രയോഗങ്ങൾ ശരിയായി മനസ്സിലാക്കുന്നതിനുമായി നവംബർ ഒന്നുമുതൽ എല്ലാദിവസവും വിവിധ പത്രങ്ങളുടെ മുഖപ്രസംഗങ്ങൾ എല്ലാ ക്ലാസ് ഗ്രൂപ്പുകളിലും ഭാഷാധ്യാപകർ വഴി ഷെയർ ചെയ്യുന്നു. ഇത് വായിക്കുവാൻ അവർ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നു. വളരെയധികം കുട്ടികൾ ഇത് താൽപര്യപൂർവം പ്രയോജനപ്പെടുത്തുന്നു.

കരുതാം ആലപ്പുഴയെ - ബോധവൽക്കരണ പരിപാടി

കോവിഡ് മഹാമാരി സംസ്ഥാനമാകെ വ്യാപിച്ച പശ്ചാത്തലത്തിൽ ആലപ്പുഴ ജില്ലയിലെ രോഗവ്യാപനം കുറച്ചു കൊണ്ടുവരുന്നതിനുവേണ്ടി റവന്യൂഡിപ്പാർട്ട്മെൻറ് നൽകിയ നിർദ്ദേശപ്രകാരം തന്നിരുന്ന കരുതൽ പ്രതിജ്ഞ , ഈ സ്കൂളിലെ അധ്യാപകരും , വിദ്യാർത്ഥികളും , അവരുടെ കുടുംബാംഗങ്ങളും ചേർന്ന് ഒക്ടോബർ ഒൻപതാം തീയതി വെള്ളിയാഴ്ച രാവിലെ എട്ടുമണിക്ക് സൂം പ്ലാറ്റ്ഫോമിൽ ഒന്നിച്ചുചേർന്ന് ഭവനങ്ങളിൽ ദീപം തെളിക്കുകയും തുടർന്ന് ഹെൽത്ത് ക്ലബ് കോഡിനേറ്റർ സിസിലിയാമ്മ ടീച്ചർ ചൊല്ലിക്കൊടുത്ത പ്രതിജ്ഞ ഏവരും ഏറ്റു ചൊല്ലുകയും ചെയ്തു. കൂടാതെ വയലാർ ശരത്ചന്ദ്രവർമ്മ എഴുതി ആലപിച്ച ബോധവൽക്കരണ ഗാനം കരുതാൻ ആലപ്പുഴയെ എന്ന കവിത വിദ്യാരംഗം കലാ സാഹിത്യ വേദി അംഗങ്ങളായ കുട്ടികൾ ആലപിക്കുകയും അതിന്റെ വീഡിയോ കരുതാം ആലപ്പുഴയുടെ ഫേസ്ബുക്ക് പേജിൽ പബ്ലിഷ് ചെയ്യുകയും ചെയ്തു.

ദിനാചരണങ്ങൾ

ജൂൺ 21 ദേശീയ യോഗാദിനം

മനസ്സും ശരീരവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. മനസ്സി‍ന്റെ‍ ‍ സുഖം ശരീരത്തിന്റെ‍ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു. സുഖകരമായ പഠനത്തിന് ശാരീരിക സൗഖ്യം അത്യന്താപേക്ഷിതമാണ്. ഇത് സ്വായത്തമാക്കാനുള്ള എളുപ്പവഴിയാണ് യോഗാ പരിശീലനം. യോഗാ പരിശീലനത്തിൽ ശരീരത്തിനെയും മനസ്സിനേയും നിയന്ത്രണവിധേയമാക്കാൻ നമുക്ക് സാധിക്കുന്നു. ദേശീയ യോഗാ ദിനമായ ജൂൺ 21 തീയതി യോഗാ പരിശീലകൻ കൂടിയായ സ്കൂൾ ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ സൂം പ്ലാറ്റ്ഫോമിലൂടെ യോഗാ പരിശീലനവും ബോധവൽക്കരണ ക്ലാസ്സും‍ നടത്തുകയുണ്ടായി. താല്പര്യമുള്ള അധ്യാപകരും മാതാപിതാക്കളും പങ്കെടുത്ത ഈ പരിപാടി വിജയകരമായിരുന്നു. ഇതിന്റെ‍ തുടർ പരിശീലനം എല്ലാ മാസത്തിലും ആദ്യത്തെയും മൂന്നാമത്തെയും ഞായറാഴ്ചകളിൽ 6.30 മുതൽ 7 വരെ നടന്നുവരുന്നു.

ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം

കോവിഡിനെ പ്രതിരോധിച്ച് വീടുകളിൽ കഴിയുന്ന മദർ തെരേസയിലെ കുട്ടികൾ ഭാരതത്തിന്റെ എഴുപത്തിനാലാം സ്വാതന്ത്ര്യദിനം ഓൺലൈൻ മാധ്യമത്തിലൂടെ സാമോദം ആഘോഷിച്ചു. NCC, Scout, Guide, റെഡ് ക്രോസ് എന്നീ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വിവിധ കലാ പരിപാടികളുടെ അകമ്പടിയോടെ സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. ഈശ്വര പ്രാർഥനയോടെ ആരംഭിച്ച ആഘോഷങ്ങളിൽ ദേശഭക്തിഗാനം, ഉപകരണസംഗീതം, സ്വാതന്ത്ര്യദിന സന്ദേശം എന്നിവ ഉൾക്കൊള്ളുന്നതായിരുന്നു. ഈ പരിപാടിയുടെ വീഡിയോ Little KITEsയൂണിറ്റിന്റെ‍ നേതൃത്വത്തിൽ തയ്യാറാക്കി മദർതെരേസയുടെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുകയും എല്ലാവർക്കും ദൃശ്യമാക്കുകയും ചെയ്തു.

ഓണം @ ഓൺലൈൻ

സർക്കാർ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചുകൊണ്ട് കോവിഡ് കാലഘട്ടത്തിൽ ആഘോഷിക്കപ്പെട്ട ഈ വർഷത്തെ ഓണാഘോഷം ഭവനാന്തരീക്ഷത്തിൽ ആയിരുന്ന കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ഓണം @ ഓൺലൈനായി സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് ആൺകുട്ടികൾക്കായി മാവേലി മത്സരവും, പെൺകുട്ടികൾക്കായി മലയാളിമങ്ക മത്സരവും, പൊതുവായി ഓണപ്പാട്ട് മത്സരം , പ്രസംഗം , പൂക്കള ഡിസൈൻ മത്സരം എന്നിവയും സംഘടിപ്പിക്കപ്പെട്ടു.

സെപ്റ്റംബർ 5 - ദേശീയ അധ്യാപക ദിനം

ദേശീയ അധ്യാപക ദിനമായ സെപ്തംബർ അഞ്ചാം തീയതി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വ്യത്യസ്തതയാർന്ന രീതിയിലാണ് ഈ വർഷം ഈ ദിനം ആചരിക്കപ്പെട്ടത്. സ്കൂളിൽനിന്ന് പഠനം പൂർത്തിയാക്കി ജീവിതത്തിന്റെ‍ വ്യത്യസ്ത മേഖലകളായ സിവിൽസർവീസ്, രാജ്യസേവനം, അജപാലനം, ആരോഗ്യപരിപാലനം, നിയമപാലനം എന്നീ മേഖലകളിൽ ജോലി ചെയ്തുവരുന്ന പൂർവവിദ്യാർഥികളുടെ സഹകരണത്തോടെ ഗുരുവന്ദനവും, ആശംസകളും ഓൺലൈനിൽ പങ്കുവെച്ചു കൊണ്ടാണ് ഇതിന് വേദിയൊരുക്കിയത്.

സെപ്റ്റംബർ 14 - ഹിന്ദി ദിനം

ഹിന്ദി അധ്യാപകരുടെ നേതൃത്വത്തിൽ സെപ്റ്റംബർ 14 ഹിന്ദി ദിനമായി ആചരിച്ചു. ഹിന്ദി ഭാഷയിൽ ഉള്ള കുട്ടികളുടെ പ്രസംഗങ്ങളും കവിതകളും ആ ദിനത്തെ കൂടുതൽ മോടിപിടിപ്പിച്ചു.

സെപ്റ്റംബർ 16 - ഓസോൺ ദിനം

സയൻസ് ക്ലബ്ബിൻന്റെ‍ നേതൃത്വത്തിൽ സെപ്റ്റംബർ 16 ഓസോൺ ദിനം ആചരിച്ചു. അന്തരീക്ഷ മലിനീകരണത്തെ കുറിച്ച് പ്രകൃതി സംരക്ഷിക്കേണ്ടത് ആവശ്യകതയെക്കുറിച്ച് ഉള്ള സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന വിവിധ പരിപാടികൾ ഈ ദിനത്തിൽ അവതരിപ്പിക്കപ്പെട്ടു. ഈ ദിനത്തിൽ സ്കൂൾഎനർജി ക്ലബ്ബിന്റെ‍ ഉദ്ഘാടനവും നടന്നു.

സെപ്റ്റംബർ 29 - ലോക ഹൃദയ ദിനം

ഹെൽത്ത് ക്ലബ്ബിന്റെ‍ നേതൃത്വത്തിൽ സെപ്റ്റംബർ 29 ലോക ഹൃദയ ദിനം ആചരിച്ചു. ഹൃദയത്തിന്റെ‍ ആരോഗ്യത്തെക്കുറിച്ച് നമ്മെ ബോധവാന്മാരാക്കുന്ന പരിപാടികൾ ഉൾക്കൊള്ളുന്ന വീഡിയോ തയ്യാറാക്കി യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തു.

ഒക്ടോബർ 2 - ഗാന്ധിജയന്തി

	ഓരോ വീടും ഓരോ വിദ്യാലയങ്ങളാണ് മാതാപിതാക്കൾ അധ്യാപകരും എന്ന ഗാന്ധിജിയുടെ മഹത് വാക്യത്തെ അനുസ്മരിച്ചുകൊണ്ട് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ‍ ആഭിമുഖ്യത്തിൽ ഒക്ടോബർ 2 ഗാന്ധി ജയന്തി ആചരിച്ചു.

ഒക്ടോബർ 24 – യുണൈറ്റഡ് നേഷൻസ് ഡേ

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ‍ നേതൃത്വത്തിൽ യു എൻ ദിന സന്ദേശവും, അതിന്റെ‍ പ്രാധാന്യത്തെക്കുറിച്ച് വിവരിക്കുന്നതുമായ ഒരു ഹൃസ്വ വീഡിയോ തയ്യാറാക്കി വാട്സാപ്പിലൂടെ എല്ലാ ക്ലാസ് ഗ്രൂപ്പുകളിലും ഷെയർ ചെയ്തു.

ഒക്ടോബർ 27 - വയലാർ ചരമദിനം

കവിയും, നാടക - സിനിമ ഗാനരചയിതാവുമായിരുന്ന യശ്ശശരീരനായ ശ്രീ. വയലാർ രാമവർമ്മയുടെ 45-ാം ചരമവാർഷികം മലയാള വിഭാഗം അധ്യാപകരുടെ നേതൃത്വത്തിൽ വയലാർ അനുസ്മരണ ദിനമായി ആചരിച്ചു

നവംബർ1 - കേരള പിറവി ദിനം

ശ്രേഷ്ഠഭാഷാ ദിനമായ നവംബർ 1 കേരളത്തിന്റെ 64-ാം പിറവി ദിനം മലയാള വിഭാഗം അധ്യാപകരുടെ നേതൃത്വത്തിൽ, കുട്ടികളുടെ വിവിധ പരിപാടികൾ അണിയിച്ചൊരുക്കി ഓൺലൈൻ മാധ്യമത്തിലൂടെ ആചരിച്ചു. അന്നേദിവസം ചേർത്തല ബി ആർ സി ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ ശ്രീ ഷാജി മഞ്ചേരി സാർ കുട്ടികൾക്ക് കേരളപിറവി സന്ദേശം നൽകി.

2020 അന്താരാഷ്ട്ര സസ്യാരോഗ്യ വർഷം

2020 അന്താരാഷ്ട്ര സസ്യാരോഗ്യ വർഷമായി യു. എൻ പ്രഖ്യാപിച്ച സാഹചര്യത്തിൽ സസ്യജാലങ്ങളുടെ സമ്പന്നത മനുഷ്യജീവിതത്തെ പല രീതിയിൽ സ്വാധീനിക്കുന്നു എന്ന സന്ദേശവുമായി മദർ തെരേസ ഹൈസ്ക്കൂളിലെ ഗൈഡ് വിഭാഗം കുട്ടികൾ ഒരു പ്രത്യേക വീഡിയോ തയ്യാറാക്കി മദർ തെരേസാ യുട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്യുകയുണ്ടായി.

ഡിസംബർ ഒന്ന് - ലോക എയ്ഡ്സ് ദിനം

ലോക എയ്ഡ്സ് ദിനമായ ഡിസംബർ ഒന്നിന് ഈ സ്കൂളിലെ എല്ലാ അധ്യാപകരും കുട്ടികളും രാവിലെ 7 മണിക്ക് സൂം പ്ലാറ്റ്ഫോമിൽ ഒന്നിച്ചു ചേർന്ന് എയ്ഡ്സ് ദിന പ്രതിജ്ഞ എടുത്തു. കൂടാതെ ഹെൽത്ത് ക്ലബ്ബ് കോഡിനേറ്റർ സിസിലിയാമ്മ ടീച്ചർ എയ്ഡ്സ് രോഗത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസ് എടുത്തു.


വനിതാ ദിനത്തിൽ ആദരപൂർവ്വം

2020 മാർച്ച് എട്ടാം തീയതി വനിതാ ദിനത്തോടനുബന്ധിച്ച് സ്കൂളിന്റെ‍ നേതൃത്വത്തിൽ മുഹമ്മ ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് കെയർ സെന്റെ‍റിൽ 13വർഷമായി സേവനമനുഷ്ഠിക്കുന്ന നഴ്സ് പി സി ബേബിയെ സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാദർ ജോസഫ് കുറുപ്പശ്ശേരി പൊന്നാടയണിയിച്ച് ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സിന്ധു രാജീവ് ,സ്കൂൾ ഹെഡ് മാസ്റ്റർ മൈക്കിൾ സിറിയക്, പിടിഎ പ്രസിഡൻറ് ടോമിച്ചൻ കണ്ണയിൽ , സി പി ഷാജി, സിസിലിയാമ്മ വർഗീസ് എന്നിവർ പ്രസംഗിച്ചു.

യൂട്യൂബ് ചാനൽ - Mother Teresa High School Muhamma.

ഈ സ്കൂളിൽ പ്രവർത്തിച്ചുവരുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ‍ ആഭിമുഖ്യത്തിൽ സ്കൂളിൽ നടത്തിവരുന്ന പരിപാടികളുടെ വീഡിയോ ചിത്രീകരണം നടത്തി അവ സമയബന്ധിതമായും ഉത്തരവാദിത്വത്തോട് കൂടിയും മദർ തെരേസ ഹൈസ്കൂൾ മുഹമ്മയുടെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുന്നു.

മദർ തെരേസ വോയ്സ് -വാർത്താചാനൽ

സ്കൂളിൽ നടത്തപ്പെടുന്ന പ്രധാന പരിപാടികളും, ആരോഗ്യ-വിദ്യാഭ്യാസ, പ്രാദേശിക വാർത്തകളും കോർത്തിണക്കിക്കൊണ്ട് ലിറ്റിൽ കൈറ്റ്സ് ക്ളബിന്റെ‍ ആഭിമുഖ്യത്തിൽ മദർ തെരേസ വോയ്സ് എന്ന വാർത്താചാനൽ പ്രവർത്തിച്ചുവരുന്നു.

MTHS Art Zone

ചിത്രരചനാ രംഗത്ത് താല്പര്യമുള്ള നൂറിലധികം കുട്ടികളെ സംഘടിപ്പിച്ചു കൊണ്ട് ഡ്രോയിങ് അധ്യാപകനായ ശ്രീ കുര്യൻ സാറിന്റെ‍ നേതൃത്വത്തിൽ MTHS Art Zone എന്ന വാട്സ്ആപ്പ് കൂട്ടായ്മയിലൂടെ ചിത്രരചന, പെൻസിൽ ഡ്രോയിങ്, വാട്ടർ കളർ, കൊളാഷ് എന്നിവയിൽ ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു. ഈ അധ്യയന വർഷം നാളിതുവരെയായി മുപ്പതിലധികം ക്ലാസുകൾ ഈ ഗ്രൂപ്പ് വഴി ഷെയർ ചെയ്തിട്ടുണ്ട്.

തെരേസ്യൻ വാർഷിക കലണ്ടർ

	സ്കൂളിന്റെ‍ നേട്ടങ്ങളുടെയും, വിവിധ ക്ലബ്ബ്കളുടെയും വർണ്ണ മനോഹരമായ ചിത്രങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട്, 2021 വർഷത്തെ കലണ്ടർ തയ്യാറാക്കി ഭവന സന്ദർശന വേളയിൽ അധ്യാപകർ എല്ലാ കുട്ടികളുടെയും വീടുകളിൽ എത്തിക്കുകയും ചെയ്തു.

തെരേസ്യൻ മെഗാ ക്രിസ്തുമസ് ഫെസ്റ്റ്

മാനവരാശിയുടെ അനിയന്ത്രിതമായ താളലയങ്ങൾക്ക് കടിഞ്ഞാണിട്ടുകൊണ്ട് കോവി‍ഡ്കാലം കടന്നുവന്നപ്പോൾ അതുളവാക്കിയ ഭയത്തിലും, ഏകാന്തതയിലും നിന്ന് വിടുതൽ പ്രാപിക്കുവാൻ, ശാന്തിയുടെയും സമാധാനത്തിന്റെ‍യും സന്ദേശവുമായി ക്രിസ്തുമസ് സമാഗതമായപ്പോൾ 2020 ഡിസംബർ ഇരുപത്തി മൂന്നാം തീയതി ബുധനാഴ്ച വൈകിട്ട് 7 മണി മുതൽ 8.30 വരെ സൂം പ്ലാറ്റ്ഫോമിലൂടെ തെരേസ്യൻ മെഗാ ക്രിസ്തുമസ് ഫെസ്റ്റ് എന്ന ഓൺലൈൻ പരിപാടി സംഘടിപ്പിച്ചു. ജീവിതത്തിന്റെ‍വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്രപതിപ്പിച്ച നിരവധി കലാകാരൻമാരും പൂർവ്വ വിദ്യാർത്ഥികളും ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും മുഹമ്മ ഗ്രാമപഞ്ചായത്തിൽ നിവസിക്കുന്ന കുട്ടികളോടും കുടുംബാംഗങ്ങളോടൊപ്പം പങ്കുചേർന്നു. ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ, സിനിമതാരം ആന്റണി വർഗീസ്, ഗായകരായ ബിജു നാരായണൻ, ചിത്ര അരുൺ തുടങ്ങിയവർ ഈ മെഗാ ക്രിസ്തുമസ് ഫെസ്റ്റിൽ പങ്കുചേർന്നു. ഇതിനു മുന്നോടിയായി സ്കൂൾ കുട്ടികൾക്കായി ക്രിസ്തുമസ് പാപ്പാ മത്സരം, ക്രിസ്തുമസ് കാർഡ് നിർമ്മാണ മത്സരം, കുടുംബാംഗങ്ങൾക്കായി കരോൾ ഗാനമത്സരം എന്നിവയും സംഘടിപ്പിച്ചു.

ഓഫ്‌ലൈൻ ക്ലാസ്സ് പിടിഎ

2021 ജനുവരി ഒന്നുമുതൽ പത്താം ക്ലാസ് കുട്ടികൾക്ക് ക്ലാസുകൾ തുടങ്ങിയെങ്കിലും കുട്ടികൾക്കും മാതാപിതാക്കൾക്കും ക്ലാസുകളെ കുറിച്ചും എസ്എസ്എൽസി പരീക്ഷയെ കുറിച്ചുമുള്ള ആശങ്കകൾ അകറ്റുന്നതിനായും, അവർക്ക് വേണ്ട മാർഗനിർദേശങ്ങൾ നൽകുന്നതിനായും ജനുവരി 18 മുതൽ 25 വരെയുള്ള തീയതികളിൽ ആയി കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ച് പത്താം ക്ലാസിലെ രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി ക്ലാസ് പിടിഎ നടത്തുകയുണ്ടായി. തുടർന്ന് ഫെബ്രുവരി 15 മുതൽ 20 വരെയുള്ള തീയതികളിലായി ഒമ്പതാം ക്ലാസിലെ കുട്ടികളുടെ ക്ലാസ് പി ടി എ യും മാർച്ച് 8 മുതൽ 10 വരെയുള്ള തീയതികളിൽ എട്ടാം ക്ലാസിലെ കുട്ടികളുടെ രക്ഷിതാക്കളും ഒത്തുള്ള ക്ലാസ് പി ടി എ യും വിജയകരമായി നടത്തി. 8, 9 ക്ലാസിലെ കുട്ടികൾ ഈ അവസരത്തിൽ നോട്ട്ബുക്കുകളും ആയി എത്തുവാൻ വേണ്ട നിർദ്ദേശം നൽകിയിരുന്നതിനാൽ കുട്ടികൾ നോട്ട്ബുക്കുകളും ആയി എത്തുകയും അധ്യാപകർ അത് വിലയിരുത്തുകയും ചെയ്തു.


ZOOM പ്ലാറ്റ്ഫോം ലൈസൻസ്

ഒരേസമയം അഞ്ഞൂറ് പേർക്ക് വരെ ഉപയോഗപ്പെടുത്തുവാൻ ഉതകുന്ന വിധം Zoom Plat ഫോം ഉപയോഗപ്പെടുത്തുവാൻ സാധിക്കുന്ന ലൈസൻസ് കരസ്ഥമാക്കുവാൻ സ്കൂളിന് കഴിഞ്ഞു. ഇതിനുവേണ്ടി മാസംതോറും 3500 രൂപ അക്കൗണ്ടിൽ അടയ്ക്കുകയും ഇതുപയോഗിച്ച് മുഴുവൻകുട്ടികൾക്കും ഒരേ സമയം ഓൺലൈൻ ക്ലാസുകൾ നടത്താനും നിർദേശങ്ങൾ നൽകാനും സാധിക്കുന്നു.


നിനവ് - ഡിജിറ്റൽ മാഗസിൻ

കുട്ടികളിൽ അന്തർലീനമായിരിക്കുന്ന സർഗാത്മകമായ കഴിവുകൾ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി, വിദ്യാരംഗം, കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ഓൺലൈനായി കഥ, കവിത, ലേഖനങ്ങൾ, തുടങ്ങിയ സൃഷ്ടികൾ സ്വീകരിക്കുകയും കൺവീനേഴ്സ് അവ വിലയിരുത്തി തെരഞ്ഞെടുത്ത സൃഷ്ടികൾ ഉൾക്കൊള്ളിച്ചുകൊണ്ട് സ്കൂളിൽ നിന്നും നിനവ് എന്ന പേരിൽ ഒരു ഡിജിറ്റൽ മാഗസിൻ 2021 ജനുവരി ആറാം തീയതി പ്രകാശനം ചെയ്യുകയും ചെയ്തു .

കൗൺസിലിംഗ് സെൽ

	നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് വേണ്ടി ബഹുമാനപ്പെട്ട ഫാ. ജോസഫ് കുറുപ്പശ്ശേരി സി എം ഐ യുടെ നേതൃത്വത്തിൽ ശ്രീമതി സിലിയാമ്മ വർഗീസ്, സിസ്റ്റർ സിമി മാത്യു , എന്നിവർ അംഗങ്ങളായും ഒരു കൗൺസിലിംഗ് സെൽ സജീവമായി പ്രവർത്തിക്കുന്നു. കുട്ടികളിലെ മാനസിക പിരിമുറുക്കങ്ങൾ കുറയ്ക്കുന്നതിനും , അവരുടെ വ്യക്തിപരമായ പ്രശ്നങ്ങൾക്ക് പരിഹാരം നൽകുന്നതിനും ഫോൺ വഴിയും, മുഖാമുഖം ഭവനങ്ങളിലെത്തിയും കുട്ടികൾക്ക് വേണ്ട എല്ലാ പിന്തുണയും നൽകി ചിട്ടയായ ജീവിതശൈലിയിലേക്ക് കുട്ടികളെ നയിക്കുന്നു