"എൽ. പി. എസ്. ഇടവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 84: | വരി 84: | ||
== സ്കൂളിലെ പ്രഥമ അദ്ധ്യാപകർ == | == സ്കൂളിലെ പ്രഥമ അദ്ധ്യാപകർ == | ||
1 | |||
2 | |||
3 | {| class="wikitable" | ||
4 | |+ | ||
5 | ! | ||
6 | ! | ||
7 | ! | ||
! | |||
|- | |||
|1 | |||
|സരോജിനി കുഞ്ഞമ്മ | |||
| | |||
| | |||
|- | |||
|2 | |||
|ചെമ്പകക്കുട്ടിയമ്മ | |||
| | |||
| | |||
|- | |||
|3 | |||
|ഗോപാലകൃഷ്ണപിള്ള | |||
| | |||
| | |||
|- | |||
|4 | |||
|ചന്ദ്രകുമാരിയമ്മ | |||
| | |||
| | |||
|- | |||
|5 | |||
|ലീലാമണിയമ്മ | |||
| | |||
| | |||
|- | |||
|6 | |||
|ബി. രമാദേവി | |||
| | |||
| | |||
|- | |||
|7 | |||
|കെ.എസ്. അജിത | |||
| | |||
| | |||
|} | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
വരി 105: | വരി 142: | ||
പൊരീയ്ക്കൽ ജംഗ്ഷിൽ നിന്നും 10 അടി മാറി സ്ഥിതിചെയ്യുന്നു. | പൊരീയ്ക്കൽ ജംഗ്ഷിൽ നിന്നും 10 അടി മാറി സ്ഥിതിചെയ്യുന്നു. | ||
{{#multimaps:9.01237,76.70113|zoom=18}} | {{#multimaps:9.01237,76.70113|zoom=18}} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |
16:51, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ. പി. എസ്. ഇടവട്ടം | |
---|---|
വിലാസം | |
ഇടവട്ടം കരുവേലിൽ. പി.ഒ പി.ഒ. , കൊല്ലം - 691505 , കൊല്ലം ജില്ല | |
സ്ഥാപിതം | 1952 |
വിവരങ്ങൾ | |
ഇമെയിൽ | lpsedavattom39230@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 39230 (സമേതം) |
യുഡൈസ് കോഡ് | 32130700412 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
ഉപജില്ല | കൊട്ടാരക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുന്നത്തൂർ |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | വെട്ടിക്കവല |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 76 |
അദ്ധ്യാപകർ | 7(2deployed) |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിനി. എ ൽ |
പി.ടി.എ. പ്രസിഡണ്ട് | അരുൺ കുമാർ. എ. ആ ർ |
എം.പി.ടി.എ. പ്രസിഡണ്ട് | സൂര്യ |
അവസാനം തിരുത്തിയത് | |
13-01-2022 | 39230hm |
ചരിത്രം
കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ പവിത്രേശ്വരം ഗ്രാമപഞ്ചായത്തിലുൾപ്പെട്ട ഇടവട്ടം എന്ന കൊച്ചു ഗ്രാമത്തിലാണ് 1951 മുതൽ സർക്കാർ അംഗീകാരത്തോടുകൂടി ഇടവട്ടം എൽ.പി.എസ് പ്രവർത്തിച്ചുവരുന്നത്.
ഇടവട്ടം എന്ന ഗ്രാമപ്രദേശത്ത് ഒരു സ്കൂൾ ഇല്ലാത്തതിനാൽ അന്നത്തെ കുട്ടികൾക്ക് വിദ്യാഭ്യാസം കിട്ടാതെ പോകുന്നുവെന്ന് കണക്കിലെടുത്ത് ഈ സ്ഥലത്തെ നായർ തറവാടുകളിലെ പുരുഷൻമാർ ഒന്നിച്ചുചേർന്ന് 950 നംബർ രജിസ്ട്രേഷനിൽ നായർ സർവീസ് സംഘടന(കരയോഗം) രൂപീകരിക്കുകയും പ്രസിഡൻറായി വാഴുവേലിൽ പുത്തൻ വീട്ടിൽ ശ്രീ. എൻ കൃഷ്ണകുറുപ്പിനേയും സെക്രട്ടറിയായി കൊച്ചുവീട്ടിൽ ശ്രീ ഗോപാലപിള്ളയേയും ഖജാൻജിയായി അംബഴവേലിക്കോണത്ത് വീട്ടിൽ ശങ്കരപിള്ളയേയും മറ്റ് അനുബന്ധ ഭരണസമിതിയേയും തെരഞ്ഞെടുത്ത് കരയോഗ പ്രവർത്തനങ്ങൾ വളരെ സജീവമായി നടത്തി. സംഘടനയുടെ പേരിൽ പ്രദേശത്ത് ഒരു സ്കൂൾ ഉണ്ടാക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. നല്ലവരായ നാട്ടുകാരുടെ സഹായത്തോടെ ഇടവട്ടത്തിൻറെ ഹൃദയഭാഗത്ത് ഒന്നര ഏക്കറിലധികം വസ്തു വാങ്ങുകയും സ്കൂളിൻറെ പണി ആരംഭിക്കുകയും ചെയ്തു. 1950 ൽ പൂർത്തിയായെങ്കിലും സ്കൂളിന് അംഗീകാരം കിട്ടാൻ വളരെ ശ്രമം നടത്തേണ്ടി വന്നു. പാലൂർ വീട്ടിൽ പി.പി.കൃഷ്ണപിള്ള വക്കീൽ, കൊട്ടാരക്കര കെ.ജി. രാമൻപിള്ള വക്കീൽ, പി.കെ. രാഘവൻപിളള വക്കീൽ വ്യവസായ പ്രമുഖനായ തങ്ങൾകുഞ്ഞ് മുസലിയാർ തുടങ്ങി പല മഹാന്മാരും ഈ സ്കൂളിൻറെ ചരിത്രത്തിൽ ഗണ്യമായ സ്ഥാനം വഹിച്ചിട്ടുണ്ട്.
ഇടവട്ടത്ത് പുത്തൻവീട്ടിലെ ബന്ധുവും കൈതക്കോട് മൈലപ്പള്ളിൽ കുടുംബാംഗവും അന്നത്തെ വിദ്യാഭ്യാസ ഡയറക്ടറുമായിരുന്ന കെ.ദിവാരക്കുറുപ്പിൽ നിന്ന് 1951ൽ സ്കൂളിന് അംഗീകാരം കിട്ടുകയും കരയോഗ പ്രസിഡൻറിനുതന്നെ സ്കൂൾ മാനേജർ എന്ന സ്ഥാനവും കരയോഗം തീരുമാനിച്ചു. കോമളശ്ശേരിൽ ജെ.സരോജിനിദേവി കുഞ്ഞമ്മയെ ആദ്യ ഹെഡ്മിസ്ട്രസായി നിയമിച്ചു. 1952ൽ രണ്ടാം സ്റ്റാൻഡേർഡിനും തുടർന്നുള്ള വർഷങ്ങളിൽ ഓരോ സ്റ്റാൻഡേർഡുവീതം കൂടി 1955 ന് അഞ്ചാം സ്റ്റാൻഡേർഡിനും അംഗീകാരം കിട്ടി. തുടർന്ന് അപ്ഗ്രേഡിനു ശ്രമിച്ചെങ്കിലും ഇതുവരെയും കിട്ടിയില്ല. ഈ സ്കൂളിൽ നിന്നും 50 മീറ്റർ മാറി ഹൈസ്കൂൾ, ഹയർസെക്കണ്ടറി സ്കൂൾ എന്നിവ ഉള്ളതാണ്. വളരെ പാവപ്പെട്ടവരും പട്ടികജാതി ക്കാർ ഉൾപ്പെടെയുള്ളവരും പഠിക്കുന്ന ഈ സ്കൂളിൽ 6, 7 ക്ലാസ്സുകൾ അനുവദിക്കേണ്ടതായിട്ടുണ്ട്. 1990 മുതൽ പ്രീ-പ്രൈമറി സ്കുളും പ്രവർത്തനം ആരംഭിച്ചു. 100 അടി നീളത്തിലും 50 അടി വീതിയിലും രൂപകല്പന ചെയ്ത് പണിതീർത്ത ഇടവട്ടം എൽ.പി.എസ്. അതേ പ്രൌഡിയിൽതന്നെ ഇന്നും തുടരുന്നു.
ഭൗതികസൗകര്യങ്ങൾ
ഒന്നര ഏക്കറിലധികം സ്ഥലത്ത് 12 ക്ലാസ്സ് മുറികളോട് കൂടിയ കെട്ടിടവും കംപ്യൂട്ടർലാബ്, സ്റ്റോർറും, വിശാലമായ കളിസ്ഥലം, പ്രീ-പ്രൈമറി കുട്ടികൾക്ക് പ്രത്യേകം ക്ലാസ്റും, ചിൽഡ്രൻസ് പാർക്ക് എന്നിവയുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ-സാഹിത്യ വേദി
- ഗണിത ക്ലബ്ബ്
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- സയൻസ് ക്ലബ്ബ്
- ഔഷധതോട്ട നിർമ്മാണം
- പച്ചക്കറിതോട്ട നിർമ്മാണം
- ദിനാചരണങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ പ്രഥമ അദ്ധ്യാപകർ
1 | സരോജിനി കുഞ്ഞമ്മ | ||
2 | ചെമ്പകക്കുട്ടിയമ്മ | ||
3 | ഗോപാലകൃഷ്ണപിള്ള | ||
4 | ചന്ദ്രകുമാരിയമ്മ | ||
5 | ലീലാമണിയമ്മ | ||
6 | ബി. രമാദേവി | ||
7 | കെ.എസ്. അജിത |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കളക്ടർ കെ.ഗോപാലൻ, ഡോക്ടർമാർ, എഞ്ചിനീയർമാർ, വിവിധ സർവ്വീസ് മേഖലകളിൽ സേവനം അനുഷ്ടിക്കുന്നവർ
വഴികാട്ടി
- പവിത്രേശ്വരം-കുണ്ടറ റൂട്ടിൽ പവിത്രേശ്വരത്ത്നിന്നും ഒന്നര കി.മി അകലെ
പൊരീയ്ക്കൽ ജംഗ്ഷിൽ നിന്നും 10 അടി മാറി സ്ഥിതിചെയ്യുന്നു. {{#multimaps:9.01237,76.70113|zoom=18}}
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 39230
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ