"ഗവ. യു പി എസ് കിഴക്കേപ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 38: | വരി 38: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഭൗതീക നേട്ടങ്ങൾ | |||
പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തതോടുകൂടി 1 മുതൽ 7 വരെ ക്ലാസ്സുകൾ പ്രവർത്തിക്കുന്നതിനായി നല്ല അച്ചടക്കമുള്ള ക്ലാസ്സ് മുറികൾ സ്കൂളിലുണ്ട്. ഐ. ടി പഠനത്തിനായി 2 Desktop 4 Laptop ഉൾപ്പെടുന്ന Computer Lab ഉണ്ട്. പി.ടി.എ യുടേയും വാർഡ് കൗൺസിലറുടേയും ശ്രമഫലമായി ക്ലാസ്സ് മുറികൾ എല്ലാം സ്മാർട്ട് ക്ലാസ്സുകളാണ്.യാത്രാ സൗകര്യത്തിനായി പറവൂർ എം എൽ എ അഡ്വ. വി.ഡി.സതീശൻ അവർകൾ അനുവദിച്ച് തന്നിട്ടുള്ള 20 സീറ്റ് ബസ്സ് നല്ല രീതിയിൽ ഉപയോഗിച്ചുവരുന്നു. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |
13:52, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. യു പി എസ് കിഴക്കേപ്രം | |
---|---|
വിലാസം | |
കിഴക്കേപ്രം Kizhakkepramപി.ഒ, , 683513 | |
വിവരങ്ങൾ | |
ഫോൺ | 04842446070 |
ഇമെയിൽ | gupskizhakkepram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25853 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ANILKUMAR M N |
അവസാനം തിരുത്തിയത് | |
12-01-2022 | 25853 |
................................
ചരിത്രം
ചരിത്രം പറവൂർ നഗരസഭയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എറണാകുളം ജില്ലയിലെ പ്രാചീന നഗരമാണ് പറവൂർ. തദ്ദേശീയമായി പറവൂർ എന്ന് അറിയപ്പെടുന്ന ഈ നഗരം മുസിരീസ് എന്ന പ്രാചീന പട്ടണമെന്നും അഭിപ്രായം ഉയർന്നിട്ടുണ്ട്. മുനിസിപ്പാലിറ്റിയും താലൂക്ക് ആസ്ഥാനവും ഇതേ പേരിൽ തന്നെയാണ് അറിയപ്പെടുന്നത്. കേരള ചരിത്രത്തിലെ ഏറ്റവും പ്രാചീനമായ പട്ടണങ്ങളിൽ ഒന്നാണ് മുസിരിസ്. കൊടുങ്ങല്ലൂരിന്റെ തുറമുഖ പ്രദേശങ്ങൾ പറവൂരിലായിരുന്നു. ഏഡനിൽ നിന്നും കൊടുങ്ങല്ലൂരിലേക്കുള്ള സമുദ്രമാർഗം 40 ദിവസമാക്കി ചുരുക്കാമെന്നുള്ള ഹിപ്പാലസിന്റെ കണ്ടുപിടുത്തത്തിനുശേഷം റോമുമായുള്ള വാണിജ്യം വർധിച്ചു. ചരിത്രപരമായും ഭൂമിശാസ്ത്രപരമായും വളരെയധികം പ്രത്യേകതകളുള്ള ഈ നഗരത്തിൽ സർക്കാർ മേഘലയിലുള്ള ഒരേയൊരു അപ്പർ പ്രൈമറി വിദ്യാലയമാണിത്.
എറണാകുളം ജില്ലയിൽ പറവൂർ നഗരസഭയുടെ കീഴിൽ കിഴക്കേപ്രം കരയിൽ ഈ നാടിന്റെ തിലകക്കുറിയായി അറിവിന്റെ വെളിച്ചം പകർന്നു നൽകിക്കൊണ്ട് ഒരു നൂറ്റാണ്ടിന്റെ നിറവിൽ നിൽക്കുന്ന സരസ്വതീക്ഷേത്രമാണ് ഈ വിദ്യാലയം. നാലു ക്ലാസ്സു മുറികളും ഒരു ഓഫീസുമുറിയുമായി തുടക്കം കുറിച്ച ഈ വിദ്യാലയത്തിൽ 4 അധ്യാപകർ മാത്രമാണ് ആദ്യ കാലത്ത് സേവനമനുഷ്ഠിച്ചിരുന്നത്. നാട്ടിലെ പല അഭ്യുദയകാംക്ഷികളുടേയും സഹകരണത്തോടെയാണ് ഈ വിദ്യാലയത്തിനു വേണ്ട സ്ഥലം കണ്ടത്തിയത്. കുട്ടികൾ കൂടുതൽ എത്തിച്ചേർന്നതോടുകൂടി ക്ലാസ്സ് മുറികളുടെ എണ്ണം ക്രമേണ ഉയരുകയും തുടർന്ന് ഒരു യു. പി. സ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. തുടർന്ന് കാലാകാലങ്ങളിൽ മാറി മാറി വന്ന സർക്കാരുകളുടെ സഹകരണത്തോടെ സ്കൂളിന്റെ ഭൗതീക സാഹചര്യങ്ങളും ഉയർത്തപ്പട്ടു. നിലവിൽ 92 കുട്ടികൾ പ്രൈമറി വിഭാഗത്തിലും 47 കുട്ടികൾ പ്രീ പ്രൈമറി വിഭാഗത്തിലുമായി ആകെ 139 കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തി വരുന്നു. ഒരുകാലത്ത് 600 ൽ പരം കുട്ടികൾ പഠിച്ചിരുന്ന ഈ വിദ്യാലയം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് കുട്ടികളുടെ എണ്ണത്തിൽ വന്നിരിക്കുന്ന ഈ കുറവ്.
ഭൗതികസൗകര്യങ്ങൾ
ഭൗതീക നേട്ടങ്ങൾ
പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തതോടുകൂടി 1 മുതൽ 7 വരെ ക്ലാസ്സുകൾ പ്രവർത്തിക്കുന്നതിനായി നല്ല അച്ചടക്കമുള്ള ക്ലാസ്സ് മുറികൾ സ്കൂളിലുണ്ട്. ഐ. ടി പഠനത്തിനായി 2 Desktop 4 Laptop ഉൾപ്പെടുന്ന Computer Lab ഉണ്ട്. പി.ടി.എ യുടേയും വാർഡ് കൗൺസിലറുടേയും ശ്രമഫലമായി ക്ലാസ്സ് മുറികൾ എല്ലാം സ്മാർട്ട് ക്ലാസ്സുകളാണ്.യാത്രാ സൗകര്യത്തിനായി പറവൂർ എം എൽ എ അഡ്വ. വി.ഡി.സതീശൻ അവർകൾ അനുവദിച്ച് തന്നിട്ടുള്ള 20 സീറ്റ് ബസ്സ് നല്ല രീതിയിൽ ഉപയോഗിച്ചുവരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}