"ഗവ. എച്ച് എസ് എസ് രാമപുരം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 2: | വരി 2: | ||
==<b> ചരിത്രം </b>== | ==<b> ചരിത്രം </b>== | ||
തിരുവിതാംകൂർ മഹാരാജാവിന്റെ ചിത്രം അലങ്കാരത്തോടെ പ്രദർശിപ്പിച്ച ചപ്രം തോളിൽ താങ്ങി | തിരുവിതാംകൂർ മഹാരാജാവിന്റെ ചിത്രം അലങ്കാരത്തോടെ പ്രദർശിപ്പിച്ച ചപ്രം തോളിൽ താങ്ങി | ||
*''' വഞ്ചിഭൂമി പതേ ചിരം''' | *''' വഞ്ചിഭൂമി പതേ ചിരം''' | ||
*''' സഞ്ചിതാഭം ജയിക്കേണം''' | *''' സഞ്ചിതാഭം ജയിക്കേണം''' |
20:25, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ചരിത്രം
തിരുവിതാംകൂർ മഹാരാജാവിന്റെ ചിത്രം അലങ്കാരത്തോടെ പ്രദർശിപ്പിച്ച ചപ്രം തോളിൽ താങ്ങി
- വഞ്ചിഭൂമി പതേ ചിരം
- സഞ്ചിതാഭം ജയിക്കേണം
- ദേവദേവൻ ഭവാനെന്നും
- ദേവസൗഖ്യം വരുത്തേണം
- താവകമാം കുലംമേൻമേൽ
- ശ്രീവളർന്നുല്ലസിക്കേണം
- ത്വൽ ചരിതമെന്നും ഭൂമൗ
- വിശ്രൂതമായ് വിളങ്ങേണം
- മാലകറ്റി ചിരംപ്രജാ
- പാലനം ചെയ്തരുളേണം
എന്നഅപദാന ഗാനവുമായി വിദ്യാർത്ഥികൾ ഘോഷയാത്ര നടത്തിയിരുന്ന ചപ്രം ഇന്നും സ്‌ക്കൂളിൽ ഒരു ചരിത്രവസ്തുവായി സൂക്ഷിക്കുന്നു. പ്രവൃത്തിവിദ്യാലയം , വെർണാക്കുലർമിഡിൽ സ്കൂൾ (VMS) , ന്യൂടൈപ്പ്മിഡിൽസ്കൂൾ (NTMS), UPസ്‌കൂൾ , ഹൈസ്‌കൂൾ , എന്നീപരിണാമപ്രക്രിയകളിലൂടെ കടന്ന് 2004 ൽ ഹയർസെക്കന്ററി സ്കൂളായി വളർന്ന ചരിത്രമാണ് സ്‌കൂളിനുളളത്. ഈ പൊതുവിദ്യാലയത്തിലും ഇടത്തരക്കാരുടെയും പിന്നാക്കവിഭാഗങ്ങളിലും പാർശ്വവൽകൃതവിഭാഗങ്ങളുടെയും ഇടയിൽ നിന്നുവരുന്ന കുട്ടികളാണ് പഠിക്കുന്നത്. ഹൈസ്കൂളിൽ സ്ഥാപിത വർഷമായ 1980 മുതൽ ഇന്നോളം ഡിവിഷൻ കൂടിയിട്ടുള്ളതല്ലാതെ കുറഞ്ഞചരിത്രം പറയാനില്ല. ഹയർസെക്കന്ററിയിലും സ്ഥാപിതവർഷം മുതൽ ഏറ്റവും കൂടുതൽ മെരിറ്റുള്ള വിദ്യാർത്ഥികൾ തെരഞ്ഞെടുക്കുന്ന സ്കൂളായി ഈ സ്കൂൾ നിലനിൽക്കുന്നു. കാലാ-കായിക രംഗങ്ങളിലും നല്ല മികവുകാണിക്കാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. ബാറ്റ്മിന്റൺ, ചോക്ക്ബാൾ തുടങ്ങിയ ഇനങ്ങളിൽ ദേശീയ, അന്തർദ്ദേശീയ മത്സരങ്ങളിൽ വരെ ഇവിടുത്തെ കുട്ടികൾ പങ്കെടുത്തിട്ടുണ്ട്. സംസ്ഥാനകലോൽസവത്തിൽ സ്ഥിരമായി പങ്കെടുത്ത് എ ഗ്രേഡ് കരസ്ഥമാക്കുന്ന സംസ്ഥാനത്തെ ഏക ഗവ. സ്കൂൾ ബാന്റ് ഡിസ്പ്ളേടീം ഈ സ്കൂളിലാണുള്ളത്. സ്വാതന്ത്യ പ്രാപ്‌തിക്ക് ശേഷമുണ്ടായ വിദ്യാഭ്യാസ പരിഷ്‌ക്കാരങ്ങളുടെ ഫലമായി ന്യൂടൈപ്പ് മിഡിൽ സ്‌ക്കൂൾ (എൻ.ടി.എം.എസ്സ്) ആയും പിന്നീട് യു. പി സ്‌ക്കൂളായും വളർന്ന് ഹൈസ്‌ക്കൂളായി ഉയർന്നു .ആദ്യവർഷം മുൽ തന്നെ ഉയർന്ന നിലവാരം പുലർത്തിയിരുന്ന സ്‌ക്കൂൾ ഇന്നും മുന്നിൽ തന്നെയാണ്. അക്കാദമിക് രംഗത്ത് ജില്ലാതലത്തിൽ തന്നെ ഏറ്റവും മുന്നിൽ നിൽക്കുന്ന സർക്കാർ സ്‌ക്കൂളിൽ ഒന്നാണ് ഇത് .സംസ്ഥാനസ്ക്കൂൾ കലോൽസവത്തിൽ ബാൻറ് ട്രൂപ്പൂമായി മത്സരിക്കാനെത്തുന്ന ഒരേയൊരു സർക്കാർ സ്‌ക്കൂൾ കൂടിയാണ് ഇത്. യു. പി സ്‌ക്കൂൾ ഹൈസ്‌ക്കൂളാക്കുന്നതിന് ആവശ്യമായ സ്ഥലവും കെട്ടിടവും ഉണ്ടാക്കുന്നതിനു വേണ്ടി കെ.നാരായണൻ പിള്ള (പൊന്നൻ )സാറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച അപ്ഗ്രേഡിംഗ് കമ്മറ്റി നടത്തിയ പ്രവർത്തനം എടുത്ത് പറയേണ്ടതാണ്.നാടും നാട്ടാരും ഒറ്റ മനസ്സോടെ പ്രവർത്തിച്ചതിന്റെ ഫലമാണ്എല്ലാ സൗകര്യവും ഒരുക്കപ്പെട്ടത്.. യു. പി സ്‌ക്കൂൽ ഹെെസ്‌ക്കൂളായതിന്റെ രജതജൂബിലി ആഘോഷങ്ങൾ 2005 ജനുവരി 16 മുതൽ 24 വരെ ആഘോഷിക്കുകയുണ്ടായി .