"കീഴല്ലൂർ നോർത്ത് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
വരി 46: | വരി 46: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:11.903865161422857, 75.52877829502047 | width=800px | zoom=17}} |
20:12, 29 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
കീഴല്ലൂർ നോർത്ത് എൽ പി എസ് | |
---|---|
വിലാസം | |
കീഴല്ലൂർ കീഴല്ലൂർ പി.ഒ, , 670612 | |
സ്ഥാപിതം | 1929 |
വിവരങ്ങൾ | |
ഫോൺ | 9747377527 |
ഇമെയിൽ | kezhallurnorthlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14720 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷിജു :എ |
അവസാനം തിരുത്തിയത് | |
29-12-2021 | Mps |
= ചരിത്രം
കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിൽ കീഴല്ലൂർഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാംവാർഡിലാണ് കീഴല്ലൂർ നോർത്ത് എൽ.പി.സ്‌കൂൾ. അഞ്ചരക്കണ്ടിപ്പുഴയിൽ സ്ഥാപിച്ച ശുദ്ധജലവിതരണപദ്ധതിയുടെ അടുത്തുള്ള ബസ്റ്റോപ്പിൽ നിന്നും വടക്കുഭാഗത്തായി ഒന്നരകിലോമീറ്റർ അകലെ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു . കീഴല്ലൂരിലെപിഞ്ചോമനകൾക്ക് അക്ഷരത്തിന്റെ അഗ്നിപകരനായി ശ്രീ വി.കെ.ചന്തുനമ്പ്യാരുടെ മാനേജുമെന്റിൽ 1929-ൽ കീഴല്ലൂരിലെ പ്രകൃതിരമണീയമായസ്ഥലത്തു ഈ വിദ്യാലയം രൂപംകൊണ്ടു . ശ്രീ എം.ടി അച്യുതനായിരുന്നു ആദ്യഹെഡ്മാസ്റ്റർ. ആദ്യകാലത്ത് ഇത്പുൽപുരയായിരുന്നു.പിന്നീട് പൊളിച്ചുമാറ്റിഓടുമേഞ്ഞു .1929ൽ വി.കെ ചിണ്ടൻനമ്പ്യാരാണ് ഈ വിദ്യാലയംസ്ഥാപിച്ചത് .79 കുട്ടികൾ ആ വർഷം ഉണ്ടായിരുന്നു.ആദ്യത്തെ വിദ്യാർത്ഥി , കുഞ്ഞമ്പുനമ്പ്യാരുടെ മകൻഗോവിന്ദൻ പുതിയവീട്ടിൽ ആണ് .1953 വരെ അഞ്ചാംക്ലാസ് ഉണ്ടായിരുന്നു .1953ൽ കീഴല്ലൂർ യു.പി.സ്കൂൾ വന്നതോടെ ഈ വിദ്യാലയത്തിൽ നിന്നും അഞ്ചാംക്ലാസ്നീക്കം ചെയ്തു .1970 നും 1977 നുമിടയിൽ മൂന്ന്‌ഡിവിഷൻ പുതുതായി ഉണ്ടായി . ഒ.കെ.കോരൻനമ്പ്യാർ,വി.നാരായണൻനമ്പ്യാർ എന്നിവർ മുൻമാനേജർമാരായിരുന്നു .വി.നാരായണൻ നമ്പ്യാരുടെ മരണശേഷം അദ്ദേഹത്തിൻറെ ഭാര്യയും പ്രധാനഅധ്യാപികയുമായ സി.പി.ജാനകിഅമ്മ മാനേജരായി. മുൻപ്രധാനാധ്യാപകരായി സേവനമനുഷ്ടിച്ചവരാണ്സർവ്വശ്രീ എം.ടി അച്യുതൻ ,പി.കെ.കുട്ട്യപ്പനമ്പ്യാർ,ആർ.കെ.രാമൻ നാരായണൻ നമ്പ്യാർ, വി.നാരായണൻ നമ്പ്യാർ ,പി.അനന്തൻ, ഇ.കുമാരൻ,പി.സദാനന്ദൻ,സി.നളിനി എന്നിവർ. ഇ.കുമാരൻ 15 വർഷത്തോളം കീഴല്ലൂർ പഞ്ചായത്ത് പ്രസിഡണ്ടായി പ്രവർത്തിച്ചിട്ടുണ്ട്.ഇവർക്കുപുറമെ ഇവിടെനിന്നും വിരമിച്ച അധ്യാപകരാണ് സർവ്വശ്രീ ഒണക്കൻ പി.ഗോവിന്ദൻ, കെ.കുഞ്ഞിക്കണ്ണൻ, കെ.രാമൻ എന്നിവർ.1984 -ൽ രാമൻറെ പെട്ടെന്നുണ്ടായ നിര്യാണം സ്‌കൂളിന് വലിയനഷ്ടമായിരുന്നു .
1977 -മുതൽ കീഴല്ലൂർ നോർത്ത് എൽ.പി,കാനാട് എൽ.പി എന്നീ രണ്ട് വിദ്യാലയവും ചേർന്ന് ക്ലബ്ബിംഗ് വ്യവസ്ഥയിൽ ഒരു തുന്നൽ തസ്തികയുണ്ടായിരുന്നത് ശ്രീമതി വി.വി ശ്രീദേവി ടീച്ചർ വിരമിച്ച ശേഷം നിർത്തലാക്കി .1971 മുതൽ 1977 വരെ പി.അനന്തൻ മാസ്റ്റർ വിദ്യാലയത്തെ നയിച്ചു .1977മുതൽ1984 വരെ സി.പി.ജാനകിയമ്മ ആയിരുന്നു പ്രധാനാധ്യാപിക.1984 മുതൽ 2006വരെ സി.പി.ജാനകിയമ്മ സ്‌കൂൾ മാനേജരായി .1984 -85വർഷം ഇ.കുമാരൻ മാസ്റ്ററായിരുന്നു പ്രധാനാധ്യാപകൻ.1985 മുതൽ 2004 വരെ പി.സദാനന്ദൻമാസ്റ്റർ പ്രധാനാധ്യാപകനായി .2004 -2005 വർഷം സി.നളിനിടീച്ചറായിരുന്നു പ്രധാനാധ്യാപിക. 2005 മുതൽ 2021 മെയ് 31 വരെ പി.എം.ജയശ്രീടീച്ചർ പ്രധാനാധ്യാപിക ആയിരുന്നു .2021 ജൂൺ മുതൽ ഷിജു മാസ്റ്റർ ഹെഡ്മാസ്റ്റർ ആയി തുടരുന്നു
2006 മുതൽ സി.പി.പ്രകാശ്ബാബു ആണ് സ്‌കൂൾമാനേജർ.സ്‌കൂളിലെ ഭൗതികസാഹചര്യം പടിപടിയായി ഉയർത്തുന്നതിൽ ബദ്ധശ്രദ്ധനായ അദ്ദേഹത്തോടൊപ്പം വിദ്യാലയത്തിലെ അധ്യാപകർ ഒരു ടീമായി പ്രവർത്തിച്ചുവരുന്നു .
ഭൗതികസൗകര്യങ്ങൾ
സ്കൂളിൽ 5 ക്ലാസ്മുറികളും കമ്പ്യൂട്ടർലാബും എല്ലാവിധ സൗകര്യങ്ങളുമുള്ള ഓഫീസ്റൂം സ്റ്റാഫ്റൂം എന്നിവയുമുണ്ട്. സൗകര്യപ്രദമായ കഞ്ഞിപ്പുര, ആൾമറകെട്ടി ഉയർത്തിയകിണർ, ആയിരത്തോളം പുസ്തകങ്ങൾ ഉള്ള ലൈബ്രറി, മൈക്ക് സെറ്റ്, തുടങ്ങിയവ വിദ്യാലയത്തിലുണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റ് , വാട്ടർടാപ് എന്നിവയും ഒരുക്കിയിട്ടുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.903865161422857, 75.52877829502047 | width=800px | zoom=17}}