"എൽ. വി. എച്ച്.എസ്. പോത്തൻകോട്/അക്ഷരവൃക്ഷം/ലോക്ക്ടൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (എൽ. വി. എച്ച്.എസ്. പോത്തൻകോട്( Lekshmi Vilasom High School)/അക്ഷരവൃക്ഷം/ലോക്ക്ടൗൺ എന്ന താൾ എൽ. വി. എച്ച്.എസ്. പോത്തൻകോട്/അക്ഷരവൃക്ഷം/ലോക്ക്ടൗൺ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 23: | വരി 23: | ||
| color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=Sai K shanmugam}} | {{Verified|name=Sai K shanmugam|തരം=ലേഖനം}} | ||
[[വർഗ്ഗം:അക്ഷരവൃക്ഷം ഒന്നാം വാല്യത്തിൽ പ്രസിദ്ധീകരിച്ച ലേഖനം]] |
23:19, 1 നവംബർ 2021-നു നിലവിലുള്ള രൂപം
ലോക്ക്ടൗൺ
ദൈവത്തിൻെറ സ‌്വന്തം നാടാണ് കേരളം എന്ന് ക്ലാസിൽ ടീച്ചർ പറഞ്ഞു തന്നപ്പോ എനിക്ക് അത് വിശ്വാസമായില്ല. ഈ നാട്ടിൽ ജനിച്ച നമ്മളൊക്കെ വല്യ ഭാഗ്യവാൻമാരാണെന്നും ടീച്ചർ പറഞ്ഞു. എന്തു ഭാഗ്യവാൻമാർ? നമുക്കെന്തു ഭാഗ്യമാ ഉള്ളത്? രാവിലെ ഒന്നു മനസമാധാനമായിട്ട് കിടന്നുറങ്ങാൻ പറ്റോ? രാവിലെ എണീറ്റ് തണുത്തുറഞ്ഞ വെള്ളത്തിൽ കുളിച്ച് സ്കൂൾ ബസിൽ തണുത്ത കാറ്റുകൊണ്ട് വിറച്ച് പോണം.പോകുന്ന റോഡു മൊത്തം പൊടിയും പുകയും. കാറ്റു കൊണ്ടു വരുന്നതോ പ്ലാസ്റ്റിക്ക് കത്തുന്ന ഒരു വൃത്തികെട്ട മണം. സ്കൂളിൽ ചെന്നാലോഓരോ ടീച്ചർമാർ മാറി മാറി വരും. എന്തൊക്കെയോ പറയും, ബോർഡിൽ എഴുതും. ഈ ചോക്കുപൊടി മൂക്കിൽ കയറി ഞാൻ എപ്പോഴും തുമ്മിക്കൊണ്ടിരിക്കും. ഉച്ചക്ക് ലഞ്ച് ബോക്സ് തുറന്നാലോ ബ‌്രഡും മുട്ടയും. അമ്മക്ക് ഒന്നിനും നേരമില്ലല്ലോ. ഇഡലിയും ദോശയും കഴിക്കണമെങ്കിൽ അമ്മൂമ്മ വരണം. എല്ലാം കഴിഞ്ഞ് വീട്ടിലെത്തിയാലോ അച്ഛനും അമ്മയും എത്തീട്ടുണ്ടാവില്ല. കുറേ നേരം അയലത്തെ വീടിൻെറ സിറ്റൗട്ടിൽ ഇരുന്ന് അമ്മ വരുന്നുണ്ടോന്ന് നോക്കി നോക്കി വിശന്നിരിക്കും. അമ്മ വന്നാലോ കുളിപ്പിക്കും, ഹോംവർക്ക് ചെയ്യിക്കും, പഠിപ്പിക്കും, ആകെ ബഹളം.പിന്നെയും പുറത്തുനിന്ന് വാങ്ങിയതെന്തെങ്കിലും കഴിച്ച് ഉറങ്ങും. കളിയില്ല. ആകെ ഒരാശ്രയം അമ്മയെ ജോലിചെയ്യാൻ സമ്മതിക്കാതെ ബഹളം വയ്ക്കുമ്പോൾ കിട്ടുന്ന മൊബൈലാ. പക്ഷേ ഇപ്പോ അങ്ങനെ അല്ലാട്ടോ. ഇപ്പോ ലോക്ഡൗൺ ആണെന്ന്. കൊറോണ എന്ന ഒരു ഭീകരൻ നമുക്കൊക്കെ അസുഖം വരുത്തും എന്നു പറഞ്ഞ് എല്ലാരും പേടിച്ച് വീട്ടിലിരിപ്പാത്രേ. ഇപ്പോ എനിക്ക് സ്കൂളിൽ പോണ്ട. അമ്മക്കും അച്ഛനും ജോലിക്കു പോണ്ട. ബ്രഡും മുട്ടക്കും പകരം അമ്മ എന്നും ഇഡലിയും ദോശയും ചോറും ചീരക്കറിയും ഒക്കെ ഉണ്ടാക്കിത്തരും. അച്ഛനും അമ്മയും ഞാനും കൂടിചേർന്ന് കളിക്കും. അയലത്തെ കുട്ടികൾക്കും അവധിയാ. ഞാൻ അവരുടെ കൂടെ കളിക്കാനും പോകും. ഞങ്ങടെ റോഡിലൊന്നും ഇപ്പോ പൊടിയും ഇല്ല, പുകയും ഇല്ല. ഞങ്ങടെ മുറ്റത്തെ ചെടികളെല്ലാം പൂത്തു നിൽക്കുന്നു.കാറ്റടിക്കുമ്പോ നല്ല മുല്ലപ്പൂവിൻെറ മണമാ. ഇപ്പോ എനിക്ക് മനസ്സിലായി നമ്മുടെ നാട് ദൈവത്തിൻെറ സ്വന്തം നാട് തന്നെയാ. ഈ മനുഷ്യന്മാരാ ഇതങ്ങനെ അല്ലാണ്ടാക്കിയത്.ലോക്ക്ടൗൺ കഴിഞ്ഞാലും ഇത് ഇങ്ങനെ തന്നെ ആയിരിക്കണേ.
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 01/ 11/ 2021 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 01/ 11/ 2021ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം
- അക്ഷരവൃക്ഷം ഒന്നാം വാല്യത്തിൽ പ്രസിദ്ധീകരിച്ച ലേഖനം