"സി എം എസ്സ് എൽ പി എസ്സ് പെരുമ്പെട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(അധ്യാപകൻ)
വരി 39: വരി 39:


==ഭൗതികസാഹചര്യങ്ങൾ==
==ഭൗതികസാഹചര്യങ്ങൾ==
രണ്ടു കെട്ടിടമായി സ്കൂൾ സ്ഥിതിചെയ്യുന്നു. നാലു  ക്ലാസ് മുറികളും ഓഫീസിൽ മുറിയും ആയിട്ടാണ് പ്രവർത്തിക്കുന്നത്. മേൽക്കൂര ഓട് മേഞ്ഞതാണ്. ഓഫീസ് കോൺക്രീറ്റ് ചെയ്തിരിക്കുന്നു. സ്കൂൾ മുഴുവൻ വൈദ്ത്യുതീകരിച്ചിട്ടുണ്ട്. ക്ലാസ് മുറികളിൽ ഫാനുകളും ലൈറ്റുകളും ക്രമീകരിച്ചിട്ടുണ്ട്.സുരക്ഷിതമായ കതകുകളും ജനാലകളും ക്രമീകരിച്ചിരിക്കുന്നു. സിമന്റ് കൊണ്ട് പ്ലാസ്റ്റർ ചെയ്തിരിക്കുന്ന തറ.കുട്ടികൾക്കാവശ്യമായ ബഞ്ചുകളും ഡെസ്കുകളും ഉണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി യൂറിനൽ/ടോയിലെറ്റുകൾ ഉണ്ട്. ബാത്റൂമുകളിൽ പൈപ്പ് കണക്ട് ചെയ്തിരിക്കുന്നു. കുട്ടികൾക്ക് കൈ കഴുകാൻ ടാപ്പുകളും ഉച്ചഭക്ഷണം തയ്യാറാക്കുന്നതിന് അടുക്കള പുരയും ഉണ്ട്. 2020 വർഷത്തിൽ kite ൽ നിന്നും ഒരു ലാപ്ടോപ്പുും ഒരു പ്രൊജക്റ്ററും ലഭിക്കുകയുണ്ടായി.സ്കൂളിന്റെ സമ്പൂർണ്ണ  ഹൈടെക്  സ്കൂൾ പ്രഖ്യാപനം 12-10 -2020 ന്  സർക്കാർ നിർദ്ദേശപ്രകാരം  നടത്തി.
രണ്ടു കെട്ടിടമായി സ്കൂൾ സ്ഥിതിചെയ്യുന്നു. നാലു  ക്ലാസ് മുറികളും ഓഫീസ്  മുറിയും ആയിട്ടാണ് പ്രവർത്തിക്കുന്നത്. മേൽക്കൂര ഓട് മേഞ്ഞതാണ്. ഓഫീസ് കോൺക്രീറ്റ് ചെയ്തിരിക്കുന്നു. സ്കൂൾ മുഴുവൻ വൈദ്യുതീകരിച്ചിട്ടുണ്ട്. ക്ലാസ് മുറികളിൽ ഫാനുകളും ലൈറ്റുകളും ക്രമീകരിച്ചിട്ടുണ്ട്.സുരക്ഷിതമായ കതകുകളും ജനാലകളും ക്രമീകരിച്ചിരിക്കുന്നു. സിമന്റ് കൊണ്ട് പ്ലാസ്റ്റർ ചെയ്തിരിക്കുന്ന തറ, കുട്ടികൾക്കാവശ്യമായ ബഞ്ചുകളും ഡെസ്കുകളും ഉണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി യൂറിനൽ/ടോയിലെറ്റുകൾ ഉണ്ട്. ബാത്റൂമുകളിൽ പൈപ്പ് കണക്ട് ചെയ്തിരിക്കുന്നു. കുട്ടികൾക്ക് കൈ കഴുകാൻ ടാപ്പുകളും ഉച്ചഭക്ഷണം തയ്യാറാക്കുന്നതിന് അടുക്കള പുരയും ഉണ്ട്. 2020 വർഷത്തിൽ kite ൽ നിന്നും ഒരു ലാപ്ടോപ്പുും ഒരു പ്രൊജക്റ്ററും ലഭിക്കുകയുണ്ടായി.സ്കൂളിന്റെ സമ്പൂർണ്ണ  ഹൈടെക്  സ്കൂൾ പ്രഖ്യാപനം 12-10 -2020 ന്  സർക്കാർ നിർദ്ദേശപ്രകാരം  നടത്തി.


==മികവുകൾ==
==മികവുകൾ==

15:21, 22 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സി എം എസ്സ് എൽ പി എസ്സ് പെരുമ്പെട്ടി
[[File:‎|frameless|upright=1]]
വിലാസം
നെടുംപുര, കൊറ്റനാട് പി ഒ

കൊറ്റനാട് പി ഒ ,പെരുമ്പെട്ടി
,
689615
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1899
വിവരങ്ങൾ
ഫോൺ9495215273
ഇമെയിൽcmslpsperumpetty@gmail.com
കോഡുകൾ
സ്കൂൾ കോഡ്37625 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീ.സണ്ണി പി.ജെ
അവസാനം തിരുത്തിയത്
22-11-2020Readytostudy


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഉള്ളടക്കം[മറയ്ക്കുക]

ചരിത്രം

1899 ൽ ഇംഗ്ലണ്ടിൽ നിന്നെത്തിയ ചർച്ച് മിഷൻ സൊസൈറ്റി മിഷനറിമാരാൽ സ്ഥാപിതമായതാണ്. പെരുമ്പെട്ടി സി.എം.എസ്. എൽ.പി.സ്കൂൾ. കൊറ്റനാട്‌ പഞ്ചായത്തിൽ ആണ് സ്ഥിതിചെയ്യുന്നത്. ആ കാലയളവിൽ പിന്നോക്ക സമുദായങ്ങൾക്ക്‌ വിദ്യാഭ്യാസം ചെയ്യുന്നതിനുള്ള അവകാശമോ അവസരങ്ങളോ ഇല്ലായിരുന്നു. ആ സാഹചര്യത്തിൽ ഇത്തരക്കാർക്ക് അക്ഷരാഭ്യാസം നൽകി ഉന്നത വിദ്യാഭ്യാസം നേടി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാനായി കേരളത്തിലുടനീളം ധാരാളം പ്രൈമറി വിദ്യാലയങ്ങളും ഹൈ സ്കൂളുകളും, കോളേജുകളും സ്ഥാപിച്ചു. കേരളിത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും വിദ്യാഭ്യാസം നേടാൻ ഇവരിലൂടെ സാധിച്ചു. തീപ്പനിയിലും സമീപ പ്രദേശങ്ങളിലും ഉള്ള അനേകർക്ക്‌ അറിവിന്റെ വെളിച്ചം പകർന്നു കൊടുക്കാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. ഇന്ന് സമൂഹത്തിലെ പല ഉന്നത സ്ഥാനീയരും അവരുടെ വിദ്യാഭ്യാസത്തിനു തുടക്കം കുറിച്ചത് ഇവിടെ ആണ്. ഇന്ന് അനേകർക്ക്‌ അറിവിന്റെ വെളിച്ചം പകർന്നുകൊണ്ട് ഈ സ്കൂൾ ഇന്നും ഇവിടെ പരിലസിക്കുന്നു.

ഭൗതികസാഹചര്യങ്ങൾ

രണ്ടു കെട്ടിടമായി സ്കൂൾ സ്ഥിതിചെയ്യുന്നു. നാലു ക്ലാസ് മുറികളും ഓഫീസ് മുറിയും ആയിട്ടാണ് പ്രവർത്തിക്കുന്നത്. മേൽക്കൂര ഓട് മേഞ്ഞതാണ്. ഓഫീസ് കോൺക്രീറ്റ് ചെയ്തിരിക്കുന്നു. സ്കൂൾ മുഴുവൻ വൈദ്യുതീകരിച്ചിട്ടുണ്ട്. ക്ലാസ് മുറികളിൽ ഫാനുകളും ലൈറ്റുകളും ക്രമീകരിച്ചിട്ടുണ്ട്.സുരക്ഷിതമായ കതകുകളും ജനാലകളും ക്രമീകരിച്ചിരിക്കുന്നു. സിമന്റ് കൊണ്ട് പ്ലാസ്റ്റർ ചെയ്തിരിക്കുന്ന തറ, കുട്ടികൾക്കാവശ്യമായ ബഞ്ചുകളും ഡെസ്കുകളും ഉണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി യൂറിനൽ/ടോയിലെറ്റുകൾ ഉണ്ട്. ബാത്റൂമുകളിൽ പൈപ്പ് കണക്ട് ചെയ്തിരിക്കുന്നു. കുട്ടികൾക്ക് കൈ കഴുകാൻ ടാപ്പുകളും ഉച്ചഭക്ഷണം തയ്യാറാക്കുന്നതിന് അടുക്കള പുരയും ഉണ്ട്. 2020 വർഷത്തിൽ kite ൽ നിന്നും ഒരു ലാപ്ടോപ്പുും ഒരു പ്രൊജക്റ്ററും ലഭിക്കുകയുണ്ടായി.സ്കൂളിന്റെ സമ്പൂർണ്ണ ഹൈടെക് സ്കൂൾ പ്രഖ്യാപനം 12-10 -2020 ന് സർക്കാർ നിർദ്ദേശപ്രകാരം നടത്തി.

മികവുകൾ

കലോത്സവങ്ങളിലും പ്രവൃത്തിപരിചയ മേളകളിലും കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. പച്ചക്കറി സ്കൂളിന്റെ പരിസരത്തു കൃഷി ചെയ്തിരുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഇട സമയങ്ങളിൽ അക്ഷര പരിശീലനം നടത്തി. വായന പരിപോഷണത്തിനായി 'അമ്മ വായന' എന്നൊരു പ്രത്യേക പരിപാടി നടത്തിയിരുന്നു. മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ് എന്നീ പ്രവർത്തനങ്ങൾ നാല് ഡിവിഷനിലും നടത്തിയിരുന്നു. ഐ.ടി. പരിശീലനം. മാസം തോറും പി.ടി.എ. യും കുട്ടികളും ചേർന്ന് കൗൺസിലിങ് ക്ലാസ്സുകളും നടത്തിയിരുന്നു.

മുൻസാരഥികൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

1).ജൂൺ 5- പരിസ്ഥിതി ദിനം ആഘോഷിക്കുന്നു.

2).ജൂൺ 19-വായന കളരി സംഘടിപ്പിച്ചതിലൂടെ വായന ശീലം വളർത്തുന്നു.സാഹിത്യ മത്സരങ്ങൾ നടത്തുന്നു.കുട്ടികൾ വായന കുറിപ്പുകൾ തയാറാക്കുന്നു.വായന മുറികൾ സ്കൂളിൽ കുട്ടികൾ ക്രമീകരിക്കുന്നു.

3).ഓഗസ്റ്റ്‌ 6 -ഹിരോഷിമ ദിനം - വീഡിയോ ക്ലിപ്പിങ്ങുകൾ തയാറാക്കുന്നു.

4).ഓഗസ്റ്റ്‌ 15 -സ്വാതന്ത്ര്യ ദിനം- പതാക ഉയർത്തൽ, റാലി ,പൊതു സമ്മേളനം തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു

5).സെപ്റ്റംബർ-16-ഓസോൺ ദിനം -ബോധവൽകരണ ക്ലാസുകൾ നടത്തുന്നു.

6).ഒക്ടോബർ-2 ഗാന്ധി ജയന്ധി ദിനം ആയി ആചരിക്കുന്നു. ക്വിസ് മത്സരം നടത്തുന്നു.

7).ജനുവരി 26 റിപ്പബ്ലിക് ദിനം സമുചിതമായി കൊണ്ടാടുന്നു.

ഇത്തരത്തിൽ മേലധികാരികളുടെ നിർദ്ദേശങ്ങൾ അനുസരിച്ച് എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അധ്യാപകർ

  1. സണ്ണി പി.ജെ -- പ്രഥമാധ്യാപകൻ
  2. ജിജു മാത്യൂസ് കെ ഡാൻ അധ്യാപകൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
  • പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
  • പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
  • ബാലസഭ
  • ഹെൽത്ത് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.
  • പഠന യാത്ര

ക്ളബുകൾ

  • വിദ്യാരംഗം കലാസാഹിത്യവേദി
  • ജ്യോതിശാസ്ത്ര ക്ലബ്ബ്
  • സ്പൈസ് ഇംഗ്ലീഷ് ക്ലബ്
  • സയൻസ് ക്ലബ്‌
  • ഹെൽത്ത് ക്ലബ്‌
  • ഗണിത ക്ലബ്‌
  • സാമൂഹ്യ ശാസ്ത്ര ക്ലബ്
  • പരിസ്ഥിതി ക്ലബ്,‌ തുടങ്ങിയ ക്ലബുകൾ ഈ സ്കൂളിൽ പ്രവർത്തിക്കുന്നു.

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി