ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്
44055-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്44055
യൂണിറ്റ് നമ്പർLK/2018/44055
അംഗങ്ങളുടെ എണ്ണം23
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല കാട്ടാക്കട
ലീഡർഹരിനന്ദന
ഡെപ്യൂട്ടി ലീഡർഹരിചന്ദന
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ലിസി ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സുരജ എസ് രാജ്
അവസാനം തിരുത്തിയത്
15-12-202544055

പൊതുവിവരങ്ങൾ

2023-2026 ബാച്ചിൽ ആകെ 23അംഗങ്ങളാണ് ഉള്ളത്. പ്രിലിമിനറി പരീക്ഷ എഴുതിയ റാങ്ക് ലിസ്റ്റിൽ ആദ്യം വന്ന 32 പേർക്കാണ് അംഗത്വം ലഭിച്ചത്.ഇതിൽ നിന്നും 9 കുട്ടികൾ എൻ സി സി യിൽ അംഗത്വം ലഭിച്ചതിനെ തുടർന്ന് എൻ സി സി യിലേയ്ക്ക് പോകുകയും അവരെ ഒഴിവാക്കി ബാക്കി 23 പേരെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാക്കി തുടർന്നും പ്രവർത്തിച്ചു. കൈറ്റ് മിസ്ട്രസുമാരായി ലിസി ടീച്ചറും നിമ ടീച്ചറും പ്രവർത്തിച്ചു വരുന്നു. വിദ്യാ‍ത്ഥികളിൽ നിന്നുള്ള ലീഡർ അനശ്വരയും ഡെപ്യൂട്ടി ലീ‍ഡർ പ്രണവ് പി എസുമാണ്.ഹെഡ്മിസ്ട്രസ് സന്ധ്യടീച്ചറും പിടിഎയും ശക്തമായ പിന്തുണ നൽകുന്നു.ബുധനാഴ്ച വൈകുന്നേരം മൂന്നര മുതൽ നാലര വരെയാണ് ക്ലാസുകൾ.കൈറ്റ് മിസ്ട്രസുമാർ എടുക്കുന്ന ക്ലാസുകൾക്കു പുറമെ വിക്ടേഴ്സ് ചാനലിലെ ക്ലാസുകൾ കുട്ടികൾ ലാബിൽ വന്ന് കാണുകയും കൂടുതൽ വിവരങ്ങൾ മനസിലാക്കി പരിശീലിക്കുകയും ചെയ്യുന്നു.ഗ്രൂപ്പായി പരസ്പരം പഠിപ്പിക്കുകയും സഹായിക്കുകയും ചെയ്തുവരുന്നു.

അംഗങ്ങളുടെ വിവര പട്ടിക

ക്രമ നമ്പർ അഡ്മിഷൻ നമ്പർ കുട്ടികളുടെപേര് ഡിവിഷൻ
1 15864 ഹരിനന്ദൻ പി എസ്
2 15859 ജഗന്നാഥൻ റ്റി എസ്
3 15168 ജിതീഷ് സാം
4 14872 പ്രണവ് പി എസ്
5 15680 അഭിനന്ദ എ ബി
6 15684 അനഘ എസ് കെ
7 15860 ജിൻസി എസ് എസ്
8 14985 കാർത്തിക ബി എം
9 15582 നക്ഷത്ര എസ് ഷിബു
10 15854 സൗപർണിക ആർ എസ്
11 15164 വൈഷ്ണവി വി എൻ
12 14965 ആരോമൽ എസ് ആർ ബി
13 15685 ആഷ്‍ലിൻ എസ് ദാസ് ബി
14 15701 അഭിനന്ദന എം ആർ ബി
15 15162 അനശ്വര ബി എസ് ബി
16 15730 അശ്വിനി കൃഷ്ണ ബി
17 15822 ഹരിചന്ദന എം ബി
18 15823 ഹരിനന്ദന എം ബി
19 14898 വർഷ വി എൻ ബി
20 14991 അലൻ ദാസ് ജെ എൽ സി
21 15013 ആശിഷ് എ സി
22 15873 വൈഗ എസ് പ്രകാശ് സി

തിരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ നട്ടെല്ല്-എസ് ഐ ആർ ഫോം2025

SIR Form checking

തിരഞ്ഞെടുപ്പ് എന്നത് ഒരു ജനാധിപത്യത്തിന്റെ നട്ടെല്ലാണ്. സുതാര്യവും അഴിമതിരഹിതവുമായ തിരഞ്ഞെടുപ്പ് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നു. വോട്ടേഴ്സാണ് ഇതിലെ പ്രധാന ഘടകം.അതുകൊണ്ട് തന്നെ വോട്ടേഴ്സ് പട്ടികയിൽ പേരു വരേണ്ടതും ജനാധിപത്യപ്രക്രിയയിൽ ആവശ്യകമായ ഘടകമാണ്.നിലവിലെ എസ് ഐ ആർ ഫോം പൂരിപ്പിച്ച് ബി എൽ ഒ വഴി ജനങ്ങൾ നൽകിയിട്ടുണ്ട്.ഇത് സൈറ്റിൽ അപ്‍ലോഡായി എന്നുറപ്പാക്കുന്നത് നല്ലതാണെന്നും ജനാധിപത്യത്തിൽ ഇതിനു പ്രാധാന്യമുണ്ടെന്നും മനസിലാക്കിയ ലിറ്റിൽ കൈറ്റ്സ് മെന്ററും സോഷ്യൽ സയൻസ് അധ്യാപികയുമായ ലിസി ടീച്ചറിന്റെ നേതൃത്വത്തിൽ വോട്ടേഴ്സ് സർവീസ് പോർട്ടൽ വഴി സഹായം ആവശ്യമുള്ള വോട്ടേഴ്സിന്റെ ഫോം സൈറ്റിൽ എന്റ‌ർ ആയിട്ടുണ്ടോയെന്ന് ലോഗിൻ ചെയ്ത് മനസിലാക്കാനുള്ള സാങ്കേതിക സഹായം ഒരുക്കി.സ്കൂളിലെ ഓഫീസിലാണ് ഇതിനായി ഡെസ്ക്ടോപ്പ് തയ്യാറാക്കിയത്.കുട്ടികൾ ആവശ്യക്കാർക്ക് ലോഗിൻ ചെയ്യാനും ഫോം കണ്ടെത്താനും സഹായിച്ചു.2025 നവംബർ 27 മുതലാണ് സൗകര്യം ഒരുക്കിയത്.

ജനാധിപത്യത്തിന്റെ ആത്മാവ് തൊട്ടറിയാം - ഭരണഘടനാദിനം2025

ഭരണഘടനാക്വിസ്
സമൂഹത്തിലേയ്ക്ക്

2025 നവംബർ 26 ഇന്ത്യയുടെ ഭരണഘടന നിലവിൽ വന്ന ദിവസത്തിന്റെ ഓർമ്മയ്ക്കായി ഭരണഘടനാ ദിനം ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ആചരിക്കുകയുണ്ടായി. കുട്ടികൾക്ക് എച്ച് എം സന്ധ്യ ടീച്ചർ ദിനാചരണത്തെ കുറിച്ചുള്ള പ്രാധാന്യം പറഞ്ഞു കൊടുക്കുകയും ഭരണഘടനയുടെ ആമുഖത്തിന്റെ അന്തസത്ത കുട്ടികളിൽ എത്തിക്കുകയും ചെയ്തു. തുടർന്ന് കുട്ടികൾ സമൂഹത്തിന്റെ പൊതുധാരയിലേയ്ക്കിറങ്ങി ബോധവൽക്കരണം നടത്തി. പ്രത്യേക പരിഗണന വേണ്ട കുട്ടികളും ബോധവൽക്കരണത്തിൽ അവരോടൊപ്പം പങ്കെടുത്തു. തുടർന്ന് കുട്ടികൾ ഭരണഘടന മറ്റുള്ളവർക്ക് പരിചയപ്പെടുത്താനായി പുറത്ത് സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്നു. അവർ ഭരണഘടനയുടെ ആമുഖവും ഭരണഘടനയുടെ പ്രസക്തിയും ആളുകളുമായി പങ്കുവെച്ചു. മാത്രമല്ല രസകരമായ ഓൺ ദ സ്പോട്ട് ക്വിസ് മത്സരം നടത്തുകയും ചെയ്തു. അവർ വഴിയിൽ കാണുന്ന ആളുകളെ സമീപിക്കുകയും അവരോട് ഏതാനും ചോദ്യങ്ങൾ ഭരണഘടനയുമായി ബന്ധപ്പെട്ട് ചോദിക്കുകയും ചെയ്തു. ഭരണഘടനയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ചിലരെങ്കിലും മറുപടി നൽകുകയുണ്ടായി .മറുപടി പറയാത്തവർക്ക് കുട്ടികൾ തന്നെ മറുപടി പറഞ്ഞു കൊടുക്കുകയും ഭരണഘടനയെ കുറിച്ച് അവബോധം ഉണ്ടാക്കുകയും ചെയ്തു. ഇതുവഴി കുട്ടികളും മറ്റുള്ളവരും ഭരണഘടനയുടെ പ്രാധാന്യം മനസ്സിലാക്കി.ജനാധിപത്യമൂല്യങ്ങൾ മനസിലാക്കാനും ഭരണഘടനയുടെ അന്തസത്തയും പ്രാധാന്യവും സാധാരണക്കാരിലെത്തിക്കാനും ഇതുവഴി ലിറ്റിൽ കൈറ്റ്സിനു സാധിച്ചു.

വനിതാശാക്തീകരണവുമായി ലിറ്റിൽകൈറ്റ്സ്

ലോകവനിതാദിനം

2025 നവംബർ 26 ലോക വനിതാദിനം ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ബോധവൽക്കരണത്തോടെ ആചരിച്ചു .വനിതകളുടെ സംരക്ഷണത്തിനുള്ള നിയമങ്ങളെക്കുറിച്ച് എച്ച്എം സന്ധ്യ ടീച്ചർ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കും മറ്റു കുട്ടികൾക്കും ബോധവൽക്കരണം നൽകി .തുടർന്ന് കുട്ടികൾ വിവിധങ്ങളായ ബോധവൽക്കരണ പരിപാടികൾ സമൂഹത്തിന് ഉപകാരമായ രീതിയിൽ നടത്തുകയുണ്ടായി. കുട്ടികൾ വീടുകൾതോറും സർവ്വേ നടത്തി .അടുത്തുള്ള ഏതാനും വീടുകളിൽ സന്ദർശനം നടത്തുകയും അവിടെയുള്ള വനിതകളുമായി സംസാരിച്ച് അവർക്ക് നിയമ അവബോധം നൽകുകയും ചെയ്തു. അവർക്ക് വനിതാസംരക്ഷണ നിയമങ്ങളെ കുറിച്ചുള്ള അറിവ് സർവേയിലൂടെ മനസ്സിലാക്കിക്കുകയും അവരെ ശാക്തീകരിക്കുന്നതിലും കുട്ടികൾ ശ്രദ്ധിച്ചു. ചില വീടുകളിൽ നിന്നെങ്കിലും അവരുടെ നിർദ്ദേശങ്ങൾ സ്വീകരിക്കുകയും ചെയ്തു. അതുപോലെ കുട്ടികൾ വഴിയിലൂടെ പോകുന്ന പെൺകുട്ടികളെയും യുവതികളെയും കണ്ട് നേരിട്ട് സംസാരിക്കുകയും അനൗപചാരികമായ ബോധവൽക്കരണം നടത്തുകയും ചെയ്തു. അവരോട് വനിത സംരക്ഷണത്തെക്കുറിച്ചും വനിതകളുടെ ശാക്തീകരണത്തെക്കുറിച്ചും കുട്ടികൾ ചോദ്യങ്ങൾ ചോദിക്കുകയും വനിതാ സംരക്ഷണ നിയമത്തെ കുറിച്ചുള്ള അവരുടെ അറിവ് മനസ്സിലാക്കുകയും കൂടുതൽ കൂട്ടിച്ചേർക്കുകയും ചെയ്തു.ഇത് നാട്ടുകാരിലും വഴിപോക്കരിലും വലിയ സ്വാധീനം ഉണ്ടാക്കാനും ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ വലിയ മതിപ്പോടെ നോക്കികാണാനും സമൂഹത്തെ സ്വാധീനിക്കാനും സാധിച്ചു.

ശിശുദിനം മീഡിയ കണ്ണിലൂടെ 2025

ശിശുദിനം ഫോട്ടോഷൂട്ട്

20025 നവംബർ 14ന് ശിശുദിനം ആഘോഷിച്ചു. ഇതിനോട് അനുബന്ധിച്ച് നടന്ന എല്ലാ പരിപാടികളും ക്യാമറയിൽ പകർത്തുകയും ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും അപ്‌ലോഡ് ചെയ്യാനായി ലാപ്ടോപ്പിലേക്ക് മാറ്റുകയും ചെയ്തു. പരിപാടികൾ വളരെ ശ്രദ്ധയോടെ ഷൂട്ട് ചെയ്യുകയും ചെറിയ ചെറിയ വീഡിയോകൾ ആക്കി എടുത്തു കൊണ്ട് എഡിറ്റിംഗ് എളുപ്പമാക്കുന്ന തരത്തിൽ വളരെ ശ്രദ്ധയോടെ .കൈകാര്യം ചെയ്യുകയും ചെയ്തു. മീറ്റിങ്ങിന്റെയും റാലിയുടെയും മറ്റു പരിപാടികളുടെയും ഫോട്ടോ, വീഡിയോ തുടങ്ങിയവ കൃത്യമായി എടുക്കുകയും ചെയ്തു. മാത്രമല്ല വളരെ നല്ല ഫോട്ടോകൾ വളരെ ശ്രദ്ധയോടെ നിന്ന് പകർത്താൻ കുട്ടികൾക്ക് സാധിച്ചു. ശിശുദിനത്തിന്റെ എല്ലാ ആഹ്ലാദത്തോടെയും കുട്ടികൾ പരിപാടികൾ പങ്കെടുക്കുകയും ഫോട്ടോഷൂട്ട് നടത്തുകയും ചെയ്തു.

സ്കൂൾക്യാമ്പ് രണ്ടാം ഘട്ടം 2024-2027 ബാച്ച്

സഹായവും ചർച്ചയും

സ്കൂൾ ക്യാമ്പിന്റെ രണ്ടാം ഘട്ടം 2024-2027 ബാച്ച് നവംബർ ഒന്നിന് നടന്നു. അവസാനം വരെ സഹായികളായി നിന്നുകൊണ്ട് ഈ ബാച്ചിലെ കുട്ടികൾ വളരെയധികം ആത്മാർത്ഥമായി സേവനം ചെയ്തു. ലാബ് ഒരുക്കൽ മുതലുള്ള എല്ലാ കാര്യങ്ങളിലും അവർ നന്നായി സഹകരിച്ചു. മാത്രമല്ല എക്സ്റ്റേണൽ ആർ പി ദിവ്യടീച്ചറിനെ സഹായിക്കുകയും കുട്ടികൾക്ക് അത്യാവശ്യ സഹായങ്ങൾ നൽകുകയും ചെയ്തു. മെന്റർമാരോടൊപ്പം വളരെയധികം സഹായം ചെയ്തുകൊണ്ട് കുട്ടികൾ രാവിലെ മുതൽ വൈകുന്നേരം വരെ സജീവമായി നിന്നു.

ഹാർഡ് വെയർ അടിസ്ഥാനക്ലാസ്

ഹാർഡ്വെയർ ഹാൻസ്ഓൺ പരിശീലനം

താല്പര്യമുള്ള കുട്ടികൾക്ക് വേണ്ടി നടത്തുന്ന ഹാർഡ് വെയർ അടിസ്ഥാന വിവര ക്ലാസുകൾക്ക് ഒൻപതാം ക്ലാസിലെ കുട്ടികളെ ഒരുക്കിയത് ഈ ബാച്ചിലെ കുട്ടികളാണ്. അവർ തങ്ങൾക്ക് അറിയാവുന്ന ഹാർഡ് വെയർ ക്ലാസ്സുകൾ ഒമ്പതാം ക്ലാസിലെ താൽപര്യമുള്ള കുട്ടികൾക്ക് പറഞ്ഞുകൊടുക്കുകയും അവർ മറ്റു ക്ലാസുകളിലെ താൽപര്യമുള്ള കുട്ടികൾക്ക് ക്ലാസ് എടുത്തു കൊടുക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി ലാബിലെ കേടായ ഡെസ്ക്ടോപ്പുകൾ തെരഞ്ഞെടുക്കുകയും അതിന്റെ ഭാഗങ്ങളും അതെങ്ങനെ കൂട്ടിച്ചേർക്കുമെന്നും കുട്ടികൾക്ക് പരിശീലനം നൽകുകയും ചെയ്തു.

ഡിജിറ്റൽ ശിശുദിനാഘോഷം2025

ശിശുദിനഡിജിറ്റൽ മത്സരങ്ങൾ

ശിശുദിനവുമായി ബന്ധപ്പെട്ട് നടത്തിയ ഡിജിറ്റൽ പെയിൻറിങ്, പ്രോഗ്രാമിംഗ് മത്സരങ്ങൾ സമയബന്ധിതമായി നടത്താനായി ഈ ബാച്ചിലെ കുട്ടികൾ വളരെയധികം പ്രയത്നിച്ചു. നോട്ടീസ് നൽകുന്നതു മുതൽ മത്സരനടത്തിപ്പിനായുള്ള ലാബ് സജ്ജീകരണം വരെ കുട്ടികൾ സജീവമായി പങ്കെടുത്തു. ശിശുദിനത്തോടനുബന്ധിച്ച് നടത്തിയ ഡിജിറ്റൽ പെയിൻറിംഗ് മത്സരത്തിനു വേണ്ട തയ്യാറെടുപ്പുകളും മറ്റു കാര്യങ്ങളും കുട്ടികളുടെ നേതൃത്വത്തിലാണ് നടന്നത്. അതുപോലെ പ്രോഗ്രാമിംഗ് മത്സരത്തിന് ആവശ്യമായ നിർദ്ദേശങ്ങളും മോണിറ്ററിനും അവർ ഭംഗിയായി നടത്തി.

ഐ ടി മിഡ്ടേം പരീക്ഷ സോഫ്റ്റ്‍വെയർ ഇൻസ്റ്റലേഷൻ

സോഫ്റ്റ്‍വെയർ അൺഇൻസ്റ്റാൾ ചെയ്യുന്നു

ഐ ടി പരീക്ഷ 2025 നവംബർ 1 മുതൽ 13 വരെ സ്കൂൾ ഐ ടി ലാബിൽ വച്ച് നടന്നപ്പോൾ അതിന്റെ മുന്നൊരുക്കത്തിൽ ഐ ടി കോർഡിനേറ്ററിന് സഹായികളായി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഉണ്ടായിരുന്നു.ലാബ് വൃത്തിയാക്കാനും ലാപ്‍ടോപ്പുകൾ ചാർജിനിടാനും അവർ സഹായിച്ചു. മാത്രമല്ല പരീക്ഷാ സോഫ്റ്റ്‍വെയർ പെൻഡ്രൈവിൽ നിന്നും പേസ്റ്റ് ചെയ്യാനും എക്സ്ട്രാക്ട് ചെയ്യാനും അവർ സഹായികളായി നിന്നു.പരീക്ഷയുടെ അറിയിപ്പ് ക്ലാസുകളിൽ നൽകിയും കുട്ടികളെ ക്രമത്തിന് ലാബിലെത്തിച്ചും അവർ പരീക്ഷയിൽ പങ്കാളികളായി.മാത്രമല്ല പരീക്ഷ കഴിഞ്ഞശേഷം സോഫ്റ്റ്‍വെയർ അൺഇൻസ്റ്റാൾ ചെയ്യാനും അവരുടെ സാന്നിധ്യം ഉണ്ടായിരുന്നു.ഇങ്ങനെ പരീക്ഷ തുടങ്ങുന്നതിനു മുമ്പും പരീക്ഷ പൂർത്തിയായ ശേഷവും സാങ്കേതിക സഹായം നൽകി.

ഐടി മേള ഓവറോൾ രണ്ടാം സ്ഥാനം 2025

അനിമേഷൻ ഒന്നാം സ്ഥാനം

കാട്ടാക്കട സബ്‍ജില്ലാ ഐടി മേളയിൽ വീരണകാവ് സ്കൂളിലെ കൊച്ചുമിടുക്കർ പങ്കെടുക്കുകയും ഹൈസ്കൂൾതലത്തിൽ ഓവറോൾ രണ്ടാം സ്ഥാനം നേടുകയും ചെയ്തു.തുടർച്ചയായി മൂന്നാം തവണയാണ് രണ്ടാം സ്ഥാനം ലഭിക്കുന്നത്.അനിമേഷനിൽ ഹരിചന്ദന ഒന്നാം സ്ഥാനവും എ ഗ്രേഡും പത്തു പോയിന്റും നേടി. പ്രോഗ്രാമിങ്ങിൽ ഗൗതം കൃഷ്ണ 10 പോയിന്റോടെ( എ ഗ്രേഡ്)ഒന്നാം സ്ഥാനത്തെത്തി. മലയാളം ടൈപ്പിങും രൂപകൽപ്പനയിലും സൗപർണിക മൂന്നാം സ്ഥാനം എ ഗ്രേഡും 8 പോയിന്റും,ഡിജിറ്റൽ പെയിന്റിംഗിൽ അമൽ ബി എ നാലാം സ്ഥാനവും എ ഗ്രേഡും 5 പോയിന്റും വെബ് പേജ് ഡിസൈനിങ്ങിൽ ഹരിനന്ദന ബി ഗ്രേഡും 3 പോയിന്റും മൾട്ടിമീഡിയ പ്രസെന്റേഷനിൽ ജിബിന വിൽസ് 3 പോയിന്റും ബി ഗ്രേഡും നേടി.ആകെ 39 പോയിന്റ് കരസ്ഥമാക്കി.മേള നടന്നത് ഒക്ടോബർ 16,17 ദിവസങ്ങളിൽ കുളത്തുമ്മൽ ഹൈസ്കൂളിൽ വച്ചാണ്.18 ലെ സമാപന സമ്മേളനത്തിൽ വച്ച് അഡ്വ.ജി സ്റ്റീഫൻ എം എൽ എ ആണ് ട്രോഫികൾ വിതരണം ചെയ്തത്.

ഇ-വേസ്റ്റിനോട് നോ പറയാം

ഇ-വേസ്റ്റ് തരംതിരിക്കുന്നു

സ്കൂളിലെ ഇ-വേസ്റ്റ് ശേഖരിച്ച് തരംതിരിച്ച് മാറ്റിവച്ചുകൊണ്ട് മാലിന്യസംസ്കരണത്തിന്റെ സംസ്കാരം വളർത്തുന്നതിൽ ലിറ്റിൽകൈറ്റ്സ് മാതൃകയായി.മാത്രമല്ല ഇ-വേസ്റ്റിന്റെ അനന്തരഫലങ്ങളും അത് പ്രകൃതിയിലും മനുഷ്യജീവിതത്തിലും വരുത്തുന്ന ദോഷങ്ങളെ കുറിച്ചും അവ കൈകാര്യം ചെയ്യേണ്ടതിന്റെ ആവശ്യകതയെകുറിച്ചും ബോധവത്ക്കരണം നൽകുകയും ചെയ്തു.

റോബോട്ടിക്സ് ലഹരിവിരുദ്ധപ്രവർത്തനത്തിൽ

പ്രണവ്& റോബോട്ടിക്സ്

ഈ ബാച്ചിലെ കുട്ടികളിൽ 10എ യിലെ കുട്ടികൾ പ്രണവ് പി എസിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ക്യാമ്പയിനിംഗിന്റെ ഭാഗമായി രക്ഷാകവചം എന്ന ഓട്ടോമാറ്റിക് ആൾക്കഹോൾ ഡിക്റ്റക്ടർ ഇൻ വെഹിക്കിൾസ് രൂപപ്പെടുത്തുകയും അതുപയോഗിച്ച് ബോധവത്ക്കരണം നടത്തുകയും ചെയ്തു.സ്കൂളിലെ റോബോട്ടിക്സ് ഫെസ്റ്റിലും ഇത് പ്രദർശിപ്പിച്ചു.ഈ വാഹനം പ്രവ‌ർത്തിപ്പിച്ചാണ് ഇത്തവണത്തെ റോബോട്ടിക്സ് ഫെസ്റ്റ് ഹെഡ്മിസ്ട്രസ് സന്ധ്യ ടീച്ചർ ഉദ്ഘാടനം ചെയ്തത്.

സ്വതന്ത്രസോഫ്റ്റ്‍വെയർ ദിനാചരണം പോസ്റ്റർ രചന

പോസ്റ്റർ രചന

സ്വതന്ത്രസോഫ്റ്റ്‍വെയർ ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ പോസ്റ്റർ രചനയിൽ ഈ ബാച്ചിലെ കുട്ടികൾ പങ്കെടുക്കുകയും പോസ്റ്റർ രചന നടത്താനുള്ള അണിയറപ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുകയും ചെയ്തു.ഈ ബാച്ചിലെ ഹരിചന്ദനയ്ക്കാണ് പോസ്റ്റർ രചനയിൽ ഒന്നാം സ്ഥാനം ലഭിച്ചത്.രണ്ടാം സ്ഥാനം ലഭിച്ചതും ഇതേ ബാച്ചിലെ അഭിനന്ദനയ്ക്കാണ്.മാത്രമല്ല മറ്റു കുട്ടികളെ വരയ്ക്കാൻ സഹായിക്കുകയും റാലിയ്ക്കായി പോസ്റ്ററുളിൽ നല്ലതെല്ലാം ശേഖരിക്കുകയും ചെയ്തു.

സ്വതന്ത്രസോഫ്റ്റ്‍വെയർ ദിനാചരണം റോബോട്ടിക്സ് ക്ലാസ്

റോബോട്ടിക്സ് പരിശീലനം

സ്വതന്ത്രസോഫ്‍റ്റ്‍വെയർ ദിനാചരണത്തോടനുബന്ധിച്ച് പത്താം ക്ലാസിലെ കൂട്ടുകാർക്കായി റോബോട്ടിക്സ് പരിശീലനം നൽകികൊണ്ട് 2023-2026 ബാച്ചിലെ മിടുക്കർ മാതൃകയായി.അനശ്വരയുടെയും വർഷയുടെയും നേതൃത്വത്തിൽ നടന്ന പരിശീലനത്തിൽ റോബോട്ടിക്സ് ഉപകരണങ്ങളും അതിന്റെ പ്രയോജനവും കോഡിങും കണക്ഷനും ലളിതമായി പഠിപ്പിച്ചു.മാത്രമല്ല താല്പര്യമുള്ള കുട്ടികൾക്ക് തങ്ങൾ ലിറ്റിൽ കൈറ്റ്സിലൂടെ പഠിച്ച കാര്യങ്ങൾ കൂടുതലായി പരിശീലിപ്പിക്കാനായി ലാബിൽ സൗകര്യമൊരുക്കി നൽകുകയും അവരെ സഹായിക്കുകയും ചെയ്തു.മാത്രമല്ല റോബോട്ടിക്സ് പാഠഭാഗം ഐടി ക്ലാസുകളിൽ പഠിപ്പിച്ചപ്പോൾ അവർ കുട്ടികൾക്ക് സഹായം നൽകുകയും ചെയ്തു.

വായനയുടെ ലോകത്തേയ്ക്ക് ചിറകുവിരിയ്ക്കാൻ

വായന

വായനാദിനത്തോടനുബന്ധിച്ച് ലിറ്റിൽകൈറ്റ്സ് കുട്ടികൾ വായനയുടെ ലോകത്ത് തങ്ങളുടെ മാതൃകയും മാർഗനിർദേശങ്ങളുമായി വിവിധ പ്രവർത്തനങ്ങൾ കാഴ്ചവച്ചു.സാങ്കേതിക ഉപകരണങ്ങൾ കൈകാര്യം ചെയ്യുമ്പോഴും തങ്ങൾ വായനയുടെ പ്രാധാന്യം തിരിച്ചറിയുന്നുവെന്ന സന്ദേശവുമായി ലൈബ്രറിയിൽ പുസ്തകങ്ങളുമായി ചെലവഴിച്ചു.തങ്ങൾ നല്ല വായനക്കാരാണെന്ന് അവർ തെളിയിക്കുകയും വായനയുടെ ലോകത്ത് സാങ്കേതികവിദ്യയുടെ പ്രാധാന്യത്തെകുറിച്ചും ലൈബ്രറി ഡിജിറ്റലൈസേഷന് തങ്ങൾ സഹായിക്കാമെന്ന് ലൈബ്രറേറിയനെ അറിയിക്കുകയും ചെയ്തു.

വ്യാപാരികളും ഞങ്ങളും ലഹരിയ്ക്കെതിരെ

Shops-Anti-drug campaign

ലഹരിവിരുദ്ധബോധവത്ക്കരണത്തിൽ ആളുകളുടെ അടുത്തേയ്ക്ക് പോയി പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിന്റെ പരിസരങ്ങളിലുള്ള കടകളിൽ സന്ദർശനം നടത്തി.കടക്കാർക്ക് വിവിധതരത്തിൽ ലഹരി മരുന്നുകളടങ്ങിയ മുഠായികൾ പരിചയപ്പെടുത്തുന്ന പ്രസെന്റേഷൻ ലാപിൽ കാണിച്ചു കൊടുത്തു.മാത്രമല്ല ആരെങ്കിലും അത്തരം മധുരപലഹാരങ്ങൾ കൊണ്ടുവന്നാൽ സംശയം തോന്നുകയാണെങ്കിൽ രഹസ്യമായി എക്സൈസിനെ അറിയിക്കാനും മാർഗങ്ങളും ബോധവത്ക്കരണത്തിൽ ഉൾപ്പെടുത്തി. ലഹരിമരുന്ന് വിറ്റാലുളള ഭവിഷത്തുകളും നിയമങ്ങളും ഉൾപ്പെടുത്തി കുട്ടികൾ കടക്കാരോട് സംസാരിച്ചു.കടക്കാർക്ക് ഈ ബോധവത്ക്കരണം ഇഷ്ടപ്പെട്ടു.

ഏയ് ഓട്ടോ - ലഹരിവിരുദ്ധബോധവത്ക്കരണം2025

ഏയ് ഓട്ടോ-Anti-drug campaign

സ്കൂളിലും പരിസരങ്ങളിലും ലഹരിയ്ക്കെതിരെ പോരാടണമെങ്കിൽ നാട്ടുകാരുടെ സഹായം ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ലഹരിവിരുദ്ധദിനത്തിൽ ധാരാളം പരിപാടികൾ ഏറ്റെടുത്തു.ലഹരി സംഘങ്ങളുടെ സാന്നിധ്യം,അപരിചിതരുടെ വരവ് ഇതെല്ലാം തിരിച്ചറിയാൻ പെട്ടെന്ന് സാധിക്കുന്നത് ഓട്ടോക്കാർക്കായതിനാൽ ഓട്ടോക്കാരുടെ അടുത്ത് ചെന്ന് അവരുടെ ജോലി തടസം വരുത്താതെയും അവരെ ബുദ്ധിമുട്ടിക്കാതെയും എങ്ങനെ ലഹരി ഉപയോഗിക്കുന്നവരെ തിരിച്ചറിയാമെന്നും തിരിച്ചറിഞ്ഞാൽ എങ്ങനെ പ്രതികരിക്കണമെന്നും ലാപ്ടോപ്പിലെ പ്രസെന്റേഷനിലൂടെ വ്യക്തിപരമായ ബോധവത്ക്കരണം നടത്തി.മാത്രമല്ല ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളും സാമൂഹികമായ ബുദ്ധിമുട്ടുകളും അവരോട് സംസാരിച്ച് സമൂഹത്തിൽ ലഹരിയ്ക്കെതിരെയുള്ള പോരാട്ടത്തിൽ വീരണകാവ് പ്രദേശത്തെ ഓട്ടോക്കാരുടെ സാന്നിധ്യം ഉറപ്പാക്കാൻ ലിറ്റിൽകൈറ്റ്സിന് സാധിച്ചു.

കൊച്ചുകൂട്ടുകാരോടൊപ്പം2025

അഭിരുചിപരീക്ഷ2025

2025 ലെ അഭിരുചി പരീക്ഷയ്ക്കായി തയ്യാറാകുന്ന കൊച്ചുകൂട്ടുകാരെ സഹായിക്കാൻ പ്രണവ് പി എസ്,അനശ്വര,ഹരിനന്ദന,ഹരിചന്ദന,വൈഷ്ണവി മുതലായവർ തയ്യാറായി മുന്നോട്ട് വന്നു.മുൻ വർഷങ്ങളിലെ ചോദ്യങ്ങൾ പരിചയപ്പെടുത്തുകയും സോഫ്ററ്‍വെയറുകൾ പരിചയപ്പെടുത്തി ലോഗോകളും ടൂളുകളും പരിചിതമാക്കി,അഭിരുചി പരീക്ഷയെ ഭയമില്ലാതെ സമീപിക്കാൻ വേണ്ട മുന്നൊരുക്കം നൽകി.8എയിലെ 12 കുട്ടികളും 8 ബിയിലെ 12 കുട്ടികളും 8 സിയിലെ ഏഴു കുട്ടികളുമാണ് പരീക്ഷയ്ക്ക് ഒരുങ്ങിയത്.

YIP 6.0 സംസ്ഥാനതലത്തിലേയ്ക്ക് ലിറ്റിൽ കൈറ്റ്സ്

YIP 6.0 സംസ്ഥാനതലവിജയികളുടെ പോസ്റ്റർ

ലിറ്റിൽ കൈറ്റ്സിലെ അനശ്വര ബി എസ്,ഹരിചന്ദന എം, ഗൗരി സുനിൽ,പഞ്ചമി എം നായർ എന്നീ ലിറ്റിൽ കൈറ്റ്സ് അഭിമാനാർഹമായ രീതിയിൽ YIP 6.0 യിൽ മികച്ച പ്രകടനം കാഴ്ച വച്ചു.ജില്ലാതല അവതരണമികവിന് ക്യാഷ് പ്രൈസിന് ഇരു ടീമുകളും അർഹമായി.സംസ്ഥാനതലത്തിലേയ്ക്കുള്ള സെലക്ഷനിൽ പഞ്ചമി എം നായരും ഗൗരി സുനിലും അടങ്ങിയ ടീം അർഹമായത് വീരണകാവ് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന് അഭിമാനമായി മാറി.ഇരുവർക്കും ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും ലഭിച്ചു.

ശില്പശാല ഷൂട്ടിംഗ് പങ്കാളിത്തം2025

ഷൂട്ടിംഗ് 2025

2025 ജൂൺ മാസം പന്ത്രണ്ടാം തീയതി സ്കൂളിലെ ഐടി ലാബിൽ വച്ച് കൈറ്റിന്റെ നേതൃത്വത്തിൽ മാസ്റ്റർ ട്രെയിനർ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ ഷൂട്ട് ചെയ്തു.എച്ച് എം സന്ധ്യ ടീച്ചർ സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ചെയ്ത സേവനങ്ങൾ എടുത്തുപറഞ്ഞു.ലിസി ടീച്ചർ കൈറ്റ് മിസ്ട്രസായതിലെ മാറ്റങ്ങളും പ്രവർത്തനമികവുകളും പറഞ്ഞു.ഹെഡ്മിസ്ട്രസ് സന്ധ്യ ടീച്ചറിന്റെ വീഡിയോ ലിറ്റിൽ കൈറ്റ്സ് ശില്പശാലയിൽ പ്രദർശിപ്പിച്ചത് അഭിമാനകരമായി മാറി.ടീച്ചർ ലിറ്റിൽ കൈറ്റ്സിന്റെ വളർച്ചയ്ക്ക് നൽകുന്ന പിന്തുണയും പ്രോത്സാഹനവും കൈറ്റ് മിസ്ട്രസ് ലിസി ടീച്ചർ എംടിയോട് പങ്കുവച്ചു സന്തോഷം അറിയിച്ചു.

സർക്കാറിന്റെ നാലാം വാർഷികത്തിലെ റോബോട്ടിക്സ് പ്രദർശന പങ്കാളിത്തം

പ്രണവ്

സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് 2023-2026 ബാച്ചിലെ മിടുക്കനായ പ്രണവ് പി എസ് സർക്കാറിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് കനകകുന്നിൽ നടന്ന എക്സ്പോയിൽ പങ്കെടുത്തു.റോബോട്ടിക്സ് പ്രവർത്തനം പഠിച്ചതിനു ശേഷം വളരെ താല്പര്യത്തോടെ തുടർപ്രവർത്തനം നടത്തിയ പ്രണവിനെ പൊതുവിദ്യാഭ്യാസ വകുപ്പ് കൈറ്റിന്റെ സ്റ്റാളിൽ റോബോട്ടിക്സ് പ്രവർത്തന പ്രദർശനത്തിന് അവസരം നൽകി. സാമൂഹത്തിന് ഗുണകരമായ കണ്ടുപിടുത്തവുമായി പ്രണവ് സ്റ്റാളിലെ സ്റ്റാറായി.കേരളകൗമുദി ദിനപത്രത്തിൽ അവന്റെ രക്ഷാകവചം എന്ന മുന്നറിയിപ്പ് സംവിധാനം വലിയ വാർത്താ പ്രാധാന്യത്തോടെ അച്ചടിച്ചുവന്നത് ലിറ്റിൽ കൈറ്റ്സിന് അഭിമാനകരമായി മാറി. മദ്യപിച്ച് വാഹനമോടിക്കുന്നവരെ നിയന്ത്രിക്കാനുള്ള സംവിധാനമാണ് റോബോട്ടിക്സിലൂടെ പ്രണവ് കാഴ്ച വച്ചത്.

പ്രവേശനോത്സവം പങ്കാളിത്തം2025

പ്രവേശനോത്സവത്തിൽ ലിറ്റിൽ കൈറ്റ്സ്

2025 ജൂൺ 2 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പ്രവേശനോത്സവത്തിൽ ഡിജിറ്റൽ മീഡിയ കൈകാര്യം ചെയ്തത് ലിറ്റിൽ കൈറ്റ്സാണ്.നക്ഷത്ര എസ് ഷിബുവും അഭിനന്ദനയും പ്രൊജക്ടറിലൂടെ മുഖ്യമന്ത്രിയുടെ പ്രവേശനോത്സവം ഉദ്ഘാടനം തത്സമയം സംപ്രേക്ഷണം ചെയ്തത് പ്രദർശിപ്പിച്ചു.ലൈവിലൂടെ കൃത്യതയോടെ ഉദ്ഘാടനം വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും കാണിക്കാൻ അവർ മുൻകൈയെടുത്തു.മാത്രമല്ല പ്രവേശനോത്സവ ഗാനവും സ്കൂളിന്റെ മികവുകളുടെ പ്രദർശനവും അവർ നടത്തി. ഉദ്ഘാടനത്തിന്റെ വീഡിയോയും ഫോട്ടോയും എടുക്കുകയും അത് യൂട്യൂബിലിടാനായി തയ്യാറാക്കുകയും ചെയ്തു.

കാട്ടാക്കട എൻക്ലേവ് 2025

കാട്ടാക്കട എൻക്ലേവ്

കാട്ടാക്കട എൻക്ലേവിലെ സ്റ്റാർട്ട്അപ് മിഷന്റെ ആശയരൂപീകരണ സെമിനാറിൽ പങ്കെടുക്കാൻ സ്കൂളിലെ കുട്ടികൾക്ക് ലഭിച്ച അവസരം ഉപയോഗപ്പെടുത്തി ഈ ബാച്ചിലെ നക്ഷത്ര എസ് ഷിബുവും പ്രണവ് എസും വൈഗയും ആശിഷും തങ്ങളുടെ ആശയം കേരള സ്റ്റാർട്ട് അപ് മിഷന്റെ പ്രതിനിധികളുമായി പങ്കുവച്ചു.അവർ കുട്ടികൾക്ക് വേണ്ട നിർദേശങ്ങളും മറ്റും നൽകി.ഫാബ് ലാബു പോലുള്ള കാര്യങ്ങൾ മനസിലാക്കാനും സ്റ്റാർട്ട് അപ് മിഷൻ എങ്ങനെയാണ് പുതിയ ആശയങ്ങളെ പിന്തുണയ്ക്കുന്നതെന്നും മനസിലാക്കാൻ കുട്ടികൾക്ക് സാധിച്ചു.

സംസ്ഥാനസ്കൂൾ കലോത്സവം ഫോട്ടോഷൂട്ട്

സ്കൂൾവിക്കി ക്യാമറ ടീം കലോത്സവനഗരിയിൽ

സംസ്ഥാനസ്കൂൾ കലോത്സവം 2025 ജനുവരി 4-8 ന് തിരുവനന്തപുരത്ത് നടന്നപ്പോൾ ഈ ബാച്ചിലെ ഹരിനന്ദന,ഹരിചന്ദന,വർഷ,അഭിനന്ദന എന്നിവർ കേരള സ്കൂൾവിക്കി ടീമിന്റെ ഭാഗമായി വേദി 13 ചാലക്കുടിപ്പുഴ കാർമൽ സ്കൂൾ വഴുതക്കാട് എത്തുകയും ചിത്രം പകർത്തി സ്കൂൾവിക്കിടീമിന് അയയ്ക്കുകയും ചെയ്തു.

ഇന്നൊവേഷൻ2024 പങ്കാളിത്തം

സ്കൂൾഇന്നൊവേഷൻ2024

വീരണകാവ് ലിറ്റിൽ കൈറ്റ്സിന്റെ ഇന്നവേഷനിലെ പങ്കാളിത്തം എടുത്തുപറയേണ്ടതാണ്.ഈ ബാച്ചിലെ സൗപർണിക,കാർത്തിക,പ്രണവ്,ജിതീഷ് സാം എന്നിവർ മികച്ച ഐഡിയകളുമായി പങ്കാളികളായി.ലിറ്റിൽ കൈറ്റ്സിലെ പ്രോഗ്രാമിങ് ക്ലാസുകളും മറ്റും പ്രയോജനപ്പെടുത്തിയും മീഡിയ ക്ലാസ് പ്രയോജനപ്പെടുത്തി വീഡിയോ ചെയ്തും കുട്ടികൾ ഇതിൽ പങ്കാളികളായിമാറി.

കലോത്സവം2024 ലൈവ് റിക്കോർഡിങ് പങ്കാളിത്തം

കലോത്സവ വേദി 2024

കലോത്സവ ലൈവിൽ പങ്കെടുക്കാനുള്ള സ്ക്രീനിംഗിൽ വിജയിച്ച വൈഗ പ്രകാശ് ഈ ബാച്ചിനെ പ്രതിനിധീകരിച്ച് ലൈവ് റിക്കോർഡിങ്ങിൽ സീനിയേഴ്സിനെ സഹായിക്കുകയും ആദ്യദിവസത്തെ പരിപാടികൾ ആദ്യവസാനം റിക്കോർഡ് ചെയ്യുകയും ചെയ്തു.

YIP 7.0 യിലെ സാങ്കേതിക സഹായം2024

ഐഡിയ രൂപീകരണംYIP 7.0

YIP 7.0 യിൽ സ്കൂളിലെ ശാസ്ത്രപഥം കൺവീനർ ഡീഗാൾ സാറിനെ രജിസ്ട്രേഷനും ആശയ രൂപീകരണത്തിനും ആശയസമർപ്പണത്തിനും വേണ്ട സാങ്കേതിക സഹായം ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ നൽകി. മാത്രമല്ല ലിറ്റിൽ കൈറ്റ്സിലെ മിടുക്കർ ആശയസമർപ്പണം നടത്തുകയും ചെയ്തു. കുട്ടികൾക്ക് ബൾക്ക് രജിസ്ട്രേഷൻ ചെയ്യാനായി ലിസി ടീച്ചറിനെ സഹായിക്കുകയും ഐഡിയ സബ്‍മിഷന് സഹായിക്കുകയും ചെയ്തു.

സ്കൂൾ പാർലമെന്റ് ഇലക്ഷൻ സഹായം2024

EVM ൽ വോട്ട് രേഖപ്പെടുത്തുന്നു.

2024 ൽ നടന്ന സ്കൂൾ പാർലമെന്റ് ഇലക്ഷനിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സാങ്കേതിക സഹായം നൽകി. വോട്ടേഴ്സ് സ്ലിപ്പുമായി ബൂത്തിലെത്തിയ സഹപാഠികൾക്ക് ഇവിഎം മെഷീനിൽ വോട്ട് രേഖപ്പെടുത്തുന്ന അനുഭവം ഒരുക്കി അവർ മാതൃകയായി. മാത്രമല്ല തങ്ങൾ പഠിച്ച സാങ്കേതിക കാര്യങ്ങൾ സമൂഹത്തിന്റെ നന്മയ്ക്കായി ഉപയോഗിക്കാനുള്ള കാര്യക്ഷമതയും പൗരബോധവും അവർ പ്രകടിപ്പിച്ചു.

വായനാദിനം2024

വായനാദിനം2024

വായനാദിനത്തിൽ ജൂൺ 19 ന് നടന്ന പരിപാടികളിൽ വിദ്യാരംഗം,വായനാക്ലബ് ലൈബ്രറി എന്നിവരോടൊപ്പം ലിറ്റിൽ കൈറ്റ്സ് കുട്ടികളും തോളോടുതോൾ ചേർന്ന് പ്രവർത്തിച്ചു.ക്യാമറയുമായി നക്ഷത്ര,കാർത്തിക എന്നിവർ രഞ്ചുവിന്റെയും പഞ്ചമിയുടെയും നേതൃത്വത്തിൽ മീഡിയ കവറേജ് നടത്തി.ഫോട്ടോകൾ എടുക്കുകയും റീൽസ് ചെയ്യുകയും ചെയ്തു.തുടർന്ന് വീഡിയോ സ്കൂൾ യൂട്യൂബ് ചാനലിൽ അപ്‍ലോഡ് ചെയ്തു.

2024-2026 ബാച്ചിന് അഭിരുചിപരീക്ഷാ സഹായം

അഭിരുചിപരീക്ഷാ ഒരുക്കം2024

പുതിയ കുട്ടികളുടെ രജിസ്ട്രേഷന് സഹായിക്കുകയും അവരെ അഭിരുചിപരീക്ഷയ്ക്ക് ഒരുക്കുകയും ചെയ്തു.അവരുടെ അപേക്ഷാഫോം മുതൽ രജിസ്ട്രേഷൻ ഉൾപ്പെടെ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ നടന്നു.ഒരുക്കത്തിൽ ഫ്രീ സോഫ്റ്റ്വെയറിന്റെ പ്രാധാന്യവും പരിചയപ്പെടുത്തി.കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് വഴിയുണ്ടാകുന്ന നേട്ടങ്ങൾ സ്വന്തം അനുഭവത്തിലൂടെ പരിചയപ്പെടുത്തുകയും ഗ്രേസ് മാർക്കിലുപരി കൈറ്റിലൂടെ ലഭ്യമാകുന്ന അറിവിന്റെ ജാലകം കുട്ടികളിൽ വിസ്മയം ഉളവാക്കി.

സ്കൂൾ ഐഡി കാർഡിനായുള്ള ഫോട്ടോ

കുട്ടികളുടെ ഐഡി കാർഡ് നിർമിക്കാനായുള്ള ഫോട്ടോ സമ്പൂർണ പ്ലസ് ആപ്പു വഴി എടുക്കുന്നതിനായി പല ഗ്രൂപ്പുകളായി ഓരോ ക്ലാസുകളിലുമെത്തുകയും കുട്ടികളുടെ ഫോട്ടോ പകർത്തുകയും ചെയ്തു. സമ്പൂർണ പ്ലസിലെ ഫോട്ടോ അപ്ലോഡിലാണ് നേരിട്ട് ഫോട്ടോകളെടുത്തത്.ഇത് സമയവും പണവും ലാഭിക്കാൻ സഹായിച്ചു.മാത്രമല്ല ഫോട്ടോ റിസൈസ് ചെയ്യുന്ന ബുദ്ധിമുട്ടും ഇതുവഴി ഒഴിവായി.തുടർന്ന് സമ്പൂർണയിലെ ഐടി കാർഡ് ഓപ്ഷനുപയോഗിച്ച് ഐടി കാർഡ് പ്രിന്റ് ചെയ്യും.

ഹൈടെക് രണ്ടാം ഘട്ടം - ലിറ്റിൽ കൈറ്റ്സ് അവാർഡ്

ലിറ്റിൽ കൈറ്റ്സ് അവാർഡ്

ലിറ്റിൽ കൈറ്റ്സ് അവാർഡ് തുകയിൽ നിന്നും ഐ ടി ലാബിലെ വിലയേറിയ ഉപകരണങ്ങൾ സൂക്ഷിക്കാനായി ഒരു ക്യാബിൻ നിർമിക്കുകയും അതിനകത്ത് സാധനങ്ങൾ അടുക്കും ചിട്ടയോടും സൂക്ഷിക്കുകയും ചെയ്തു. ലാബിലെ ചുവരുകളെല്ലാം പെയിന്റ് അടർന്ന് പോയത് പെയിന്റ് ചെയ്തു.പബ്ലിക്കേഷൻസ് ആരംഭിക്കാനായി കളർപ്രിന്റർ വാങ്ങി. യൂട്യൂബ് വീഡിയോകൾക്കും വിദ്യാഭ്യാസ റിസോഴ്സസ് തയ്യാറാക്കാനുമായി റിക്കോർഡിംഗ് മൈക്ക് വാങ്ങി. എല്ലാ ക്ലാസുകളിലേയ്ക്കും പെൻഡ്രൈവും സ്പീക്കറും സ്കൂൾ വീഡിയോകൾ സൂക്ഷിക്കാനായി എക്സ്റ്റേണൽ ഹാർഡ്‍ഡിസ്കും വാങ്ങി.

യങ് ഇന്നൊവേറ്റീവ് പ്രോഗ്രാം6.0പങ്കാളിത്തം

2023-2026 ബാച്ച് കുട്ടികൾ YIP പരിശീലിക്കുന്നു

മറ്റ് ബാച്ചുകളിലെ കുട്ടികളോടൊപ്പം ഈ ബാച്ചിലെ കുട്ടികളും പരിശീലനത്തിന് എത്തിച്ചേരുകയും അവരിൽ പത്തോളം കുട്ടികൾ രജിസ്റ്റർ ചെയ്യാനായി ലാബിലെത്തുകയും ചെയ്തു.വെബ്ക്യാം ഉപയോഗിച്ച് സ്വന്തമായി ഫോട്ടോയെടുക്കാനും ഐഡി കാർഡ് ഫോട്ടോയെടുക്കാനും ഇത് അപ്ലോഡ് ചെയ്യാനും കുട്ടികൾ പരിശീലിച്ചു. ചോദ്യാവലി തയ്യാറാക്കാനും പൈചാർട്ട് ചെയ്യാനും അവർക്ക് സാധിച്ചു.

മീഡിയ പരിശീലനം

മീഡിയ പരിശീലനം

മീഡിയ പരിശീലനത്തിന്റെ ഭാഗമായി ഡി എസ് എൽ ആർ ക്യാമറയിലെ കൂടുതൽ കാര്യങ്ങൾ പരിചയപ്പെടുത്താനായി പത്താം ക്ലാസിലെ പ്രീ‍‍ജയും ആതിരയും കുട്ടികളെ ഫ്രീ ടൈമിൽ ലാബിലേയ്ക്ക് വിളിച്ച് പരിശീലനം നൽകി.ലിസി ടീച്ചർ വെബ് ക്യാം എങ്ങനെ പരിശീലനത്തിന് ഉപയോഗിക്കാമെന്ന് പറഞ്ഞുകൊടുക്കുകയും കുട്ടികൾ വെബ്ക്യാം കണക്ട് ചെയ്ത് ആപ്ലിക്കേഷൻ-വീഡിയോ&ഓഡിയോ-ചീസ് വെബ്ക്യാം ബൂത്ത് എടുത്ത് ക്യാമറ കണക്ട് ചെയ്തു.ഡി എസ് എൽ ആർ ക്യാമറയ്ക്ക് നേരെ ആതിര വെബ്ക്യാം ക്രമീകരിച്ചു. തുടർന്ന് പ്രീജ എടുത്ത ക്ലാസ് സ്ക്രീനിൽ വലുതായി കണ്ടപ്പോൾ കുട്ടികൾക്ക് ലൈറ്റ് ക്രമീകരണം സൂം ഇൻ സൂം ഔട്ട് പോലുള്ള കാര്യങ്ങൾ എളുപ്പത്തിൽ മനസിലായി. കാർഡ് ഫോർമാറ്റ് ചെയ്യാനും പരിശീലിപ്പിച്ചു.

കർഷകരോടൊപ്പം

കർഷകർക്കൊപ്പം

2023 നവംബറിൽ കർഷകർക്ക് മൊബൈൽ ആപ്പ് പരിചയപ്പെടുത്തുന്ന പരിപാടിയിൽ പങ്കെടുത്തു.വിഎച്ച്എസ്ഇ കുട്ടികളുടെ പഠനഭാഗമായി തകഴി ഗ്രത്ഥശാലയിൽ സംഘടിപ്പിച്ച പരിപാടിയിൽ ഹൈടെക് സജ്ജീകരണത്തിന് സഹായിച്ചു.മാത്രമല്ല മൊബൈൽ ആപ്പ് പരിചയപ്പെടുത്തുന്ന ലിറ്റിൽ കൈറ്റ്സ് പരിപാടിയിലും പങ്കാളിത്തമുണ്ടായിരുന്നു.

സ്കൂൾവിക്കി അപ്‍ഡേഷൻ പരിശീലനം

സ്കൂൾവിക്കി അപ്ഡേഷൻ പരിശീലനം

സ്കൂൾവിക്കി അപ്ഡേഷൻ പരിശീലനം നൽകി.മലയാളം ടൈപ്പിംഗ് പരിശീലിപ്പിച്ചു.എങ്ങനെയാണ് വാർത്ത ശേഖരിക്കുന്നതെന്നും അത് എങ്ങനെ ടൈപ്പ് ചെയ്ത് എവിടെ സേവ് ചെയ്യണമെന്നും പറഞ്ഞുകൊടുത്തു.മാത്രമല്ല വിക്കിപേജിൽ ഫോട്ടോ അപ്ലോഡ് ചെയ്യുന്നതും കാണിച്ചുകൊടുത്തു. കുട്ടികൾ ഫ്രീ ടൈമിൽ ലാബിലെത്തി പരിശീലിച്ചു.സ്പീഡ് ഇല്ലാത്തതിനാലും സമയം കുറവായതിനാലും പരിശീലനം സാവധാനമാണ് മുന്നേറുന്നത്. കുറച്ചു പേർ വാർത്ത ശേഖരിക്കുന്നതിൽ മുന്നിലെത്തിയിട്ടുണ്ട്.

ഹൈടെക് ഉപകരണ പരിപാലനം

ഹൈടെക് ഉപകരണ പരിപാലനം

ഈ ബാച്ചിലെ കുട്ടികൾക്ക് പരിശീലനം നൽകി.വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് എല്ലാ ക്ലാസുകളും അവർ സന്ദർശിച്ചു.നിലവിലെ ഉപകരണങ്ങളും അതിന്റെ നിലവിലെ അവസ്ഥയും വിലയിരുത്തി റിപ്പോർട്ടാക്കി നോട്ടിൽ കുറിച്ചുവച്ചു.അറിയിക്കേണ്ട പ്രത്യേക കാര്യങ്ങൾ ലിസിടീച്ചറിനെ അറിയിക്കുകയും ചെയ്തു.രണ്ടു മാസം കൂടുമ്പോൾ ഇവർ ക്ലാസുകൾ സന്ദർശിക്കുകയും റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്നു.മാത്രമല്ല ക്ലാസുകളിലെ ഹൈടെക് ഉപകരണങ്ങളുടെ കാര്യത്തിലും കുട്ടികൾ വലിയ ശ്രദ്ധ നൽകുന്നുണ്ട്. കൃത്യമായി ഉപകരണം ഉപയോഗിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്നു.

പ്രയാഗ് 3.0 ലൈൻ ഫോളോവർ മത്സരം

പ്രയാഗ് 3.0 ലൈൻ ഫോളോവർ മത്സരം പ്രണവ് ഒന്നാം സമ്മാനം ഏറ്റുവാങ്ങുന്നു.

2023 ഒക്ടോബർ 1 ന് എൽ ബി എസ് ഐ ടി ഡബ്യു സംഘടിപ്പിച്ച ടെക്കി ഫെസ്റ്റ് ആയ പ്രയാഗ് 3.0 യോട് അനുബന്ധിച്ച് നടത്തിയ പ്രദർശനവും മത്സരങ്ങളും റോബോട്ടിക്സിൽ വിദ്യാർത്ഥികളെ പ്രചോദിപ്പിക്കാൻ ഉതകുന്നവയായിരുന്നു.റോബോട്ടിക്സിന്റെ വിവിധ ആശയങ്ങൾ പരിചയപ്പെടാനും അതിന്റെ പ്രായോഗികത മനസിലാക്കാനും സാധിക്കുന്ന തരത്തിലാണ് ഷോ സംഘടിപ്പിച്ചത്.അതിനോടനുബന്ധിച്ച് നടത്തിയ വിവിധ റോബോട്ടിക്സ് മത്സരങ്ങളിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാൻ കഴിയുന്ന തരത്തിലാണ് ലൈൻ ഫോളോവർ മത്സരം നടത്തിയത്.വീരണകാവ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗമായ മാസ്റ്റർ പ്രണവ് പി എസ് ഈ മത്സരത്തിൽ പങ്കെടുക്കുകയും ഒന്നാം സമ്മാനം നേടുകയും ചെയ്തത് അഭിമാനാർഹമായി.

ചന്ദ്രയാൻ ലാൻഡിങ് ലൈവ് ഷോ ക്രമീകരണം

ഹൈടെക് ഉപകരണപരിപാലന ക്ലാസ് കഴിഞ്ഞ എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് സ്കൂൾതലത്തിൽ ചന്ദ്രയാൻ 3 ന്റെ ലാൻഡിങിനുള്ള ക്രമീകരണങ്ങൾക്ക് സഹായിച്ചത്.ക്ലാസിൽ പഠിച്ച ഭാഗങ്ങൾ പ്രാക്ടിക്കലായി കൈകാര്യം ചെയ്യാനായതിൽ അവർക്ക് അഭിമാനം തോന്നി.ചന്ദ്രയാന്റെ ലാൻഡിങ് കണ്ടപ്പോൾ ഭാവിയിൽ ബഹിരാകാശ ശാസ്ത്രജ്ഞരാകണമെന്ന ആഗ്രഹം ചിലരെല്ലാം പ്രകടിപ്പിച്ചു.

പ്രിലിമിനറി ക്യാമ്പ് 2023

ലിറ്റിൽകൈറ്റ്സ് പുതിയ ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി.രാധിക ടീച്ചർ ഉദ്ഘാടനം ചെയ്തു.2023 ജൂലായ് 15 ന് രാവിലെ 9 മണിയ്ക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രിലിമിനറി ക്യാമ്പ് ഉദ്ഘാടനം ശ്രീമതി.രാധിക ടീച്ചർ(ജില്ലാ പഞ്ചായത്ത് അംഗം) നിർവഹിച്ചു.2020-2023 ബാച്ചിന്റെ ഡിജിറ്റൽ മാഗസിൻ പ്രകാശനവും രാധിക ടീച്ചർ നിർവഹിച്ചു.ഡിജിറ്റൽ മാഗസിൻ എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചു.

സ്കൂൾ ഐ ടി ലാബിൽ വച്ച് 9.30 ന് പ്രിലിമിനറി ക്യാമ്പ് ആരംഭിച്ചു.ആദ്യം കുട്ടികൾ ഗ്രൂപ്പ് തിരിയാനുള്ള പ്രവർത്തനത്തിൽ ഏർപ്പെട്ടു.ഓരോരുത്തരായി ലാപ്‍ടോപ്പിനു മുന്നിൽ വന്നു.നേരത്തെ തയ്യാറാക്കി വച്ചിരുന്ന ഫെയ്സ് ഡിക്ടറ്റിംഗ് ഗെയിമിലൂടെ ഓരോരുത്തർക്കും ലഭിച്ച കാര്യങ്ങൾ അനുസരിച്ചായിരുന്നു ഗ്രൂപ്പു തിരിഞ്ഞത്.എ ഐ,റോബോട്ടിക്സ് മുതലായ അഞ്ചു ഗ്രൂപ്പുകളാണ് ഉണ്ടായിരുന്നത്.ഓരോ വിഭാഗത്തിൽപ്പെട്ട കുട്ടികൾ ഒന്നിച്ച് ഒരു ഗ്രൂപ്പായി മാറിയിരുന്നു.ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ലിസി ടീച്ചറിന്റെ നേതൃത്വത്തിലാണ് ഗ്രൂപ്പുകൾ രൂപീകരിച്ചത്.തുടർന്ന് മിസ്ട്രസ് നിമ ടീച്ചർ കുട്ടികളെ ഒരു വീഡിയോ കാണിക്കുകയും അതിൽ കാണിച്ചിരിക്കുന്ന കഥ മനസിലാക്കാൻ ആവശ്യപ്പെടുകയും ചെയ്തു.തുടർന്ന് കുട്ടികളോട് ഈ വീഡിയോയിൽ കാണിച്ച സുമനെ കണ്ടെത്താൻ സഹായിച്ച സാങ്കേതികവിദ്യകൾ തിരിച്ചറിഞ്ഞ് കുറിക്കാൻ ആവശ്യപ്പെട്ടു.ഗ്രൂപ്പുകളിൽ തയ്യാറാക്കിയവ കുട്ടികൾ അവതരിപ്പിച്ചു.മിസ്ട്രസുമാർ കുട്ടികളെ അഭിനന്ദിച്ചു.കുട്ടികൾ കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

2023-26 യൂണിറ്റ് അഭിരുചിപരീക്ഷ

2023 ജൂൺ പതിമൂന്നാം തീയതി രാവിലെ 9.30 ന് പ്രിലിമിനറി പരീക്ഷ ആരംഭിച്ചു. നിമ ടീച്ചർ,ലിസി ടീച്ചർ,സിമി ടീച്ചർ,സന്ധ്യ ടീച്ചർ,രേഖ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ 45 കുട്ടികൾ പരീക്ഷ എഴുതി. പരീക്ഷയ്ക്കായി നടത്തിയ പരിശീലനത്തിൽ പരിചയപ്പെട്ട ചോദ്യങ്ങൾ കുട്ടികൾക്ക് ആശ്വാസം പകരുന്നവയായിരുന്നു.ജൂൺ തീയതി റിസൾട്ട് വന്നപ്പോൾ 38 പേർക്ക് അംഗത്വം ലഭിച്ചു.ഇതിൽ 15 പേർ പിന്നീട് നടന്ന എൻ സി സി സെലക്ഷൻ ലിസ്റ്റിൽ ഉൾപ്പെടുകയും ലിറ്റിൽ കൈറ്റ്സിൽ നിന്നും എൻ സി സിയിലേയ്ക്ക് മൈഗ്രേറ്റ് ചെയ്യുകയും ചെയ്തു.നിലവിൽ 23 പേരാണ് യൂണിറ്റിൽ ഉളളത്.

പ്രിലിമിനറി ക്യാമ്പ് 2023 ചിത്രശാല