ഗവ.വൊക്കേഷണൽ.എച്ച് .എസ്.എസ്.എടയന്നൂർ

22:34, 18 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14018 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഗവ.വൊക്കേഷണൽ.എച്ച് .എസ്.എസ്.എടയന്നൂർ
വിലാസം
എടയന്നൂർ

എടയന്നൂർ പി.ഒ.
,
670595
,
കണ്ണൂർ ജില്ല
സ്ഥാപിതം1957
വിവരങ്ങൾ
ഫോൺ04902 484245
ഇമെയിൽedayannurgvhss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14018 (സമേതം)
എച്ച് എസ് എസ് കോഡ്13105
വി എച്ച് എസ് എസ് കോഡ്913016
യുഡൈസ് കോഡ്32020800314
വിക്കിഡാറ്റQ64457816
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല മട്ടന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംമട്ടന്നൂർ
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്ഇരിട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംകീഴല്ലൂർപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ232
പെൺകുട്ടികൾ284
ആകെ വിദ്യാർത്ഥികൾ516
അദ്ധ്യാപകർ30
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ383
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ238
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസതീശൻ പി
വിഎച്ച്എസ്എസ് പ്രിൻസിപ്പൽഅരുൺ രാജ് വി
പ്രധാന അദ്ധ്യാപികഗീത എം ജി
പി.ടി.എ. പ്രസിഡണ്ട്ഹാഷിം പി പി
എം.പി.ടി.എ. പ്രസിഡണ്ട്സിൽജ ടി
അവസാനം തിരുത്തിയത്
18-07-202414018
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

   ഇടയന്റെ ഊര്‌ എന്നറിയപ്പെടുന്ന ഇടയന്നൂരിൽ ആദ്യമായി ഒരു വിദ്യാലയം ആരംഭിച്ചത് ശ്രീ കുട്ടിയാടാൻ രാമൻ ഗുരുക്കൽ ആണ് ധനക്കീൽ എന്ന പറമ്പിൽ ആണ് ആ വിദ്യാലയം .അദ്ദേഹം അത് മഞ്ഞക്കുന്നിൽ മൊയ്‌ദീൻ എന്നവർക്ക് കൈമാറി .അദ്ദേഹംത്തിന്റെ മരണശേഷം മകൻ കമാൽ കുട്ടി കമല്ലൂട മാനേജർ സ്കൂളും സ്ഥലവും കനിയാട്ട കമാൽ  എന്നവർക്ക് കൈമാറി .കട്ട ചുമരോട് കൂടിയ ഓല മേഞ്ഞ കെട്ടിടത്തിൽ ശ്രീ കോമത് കണ്ണൻ ഗുരുക്കളുടെ നേതൃത്വത്തിൽ അധ്യയനം നടത്തി വന്നു. 
1926 ൽ പ്രസ്തുത സ്ഥാപനം ഡിസ്ട്രിക്റ്റ് ബോർഡ് ഏറ്റെടുത്ത വാടക കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു .ശ്രീ സി.എഛ്.കുട്ടിരാമൻനമ്പ്യാർ,ശ്രീകുഞ്ഞിരാമ മാസ്റ്റർ ,എന്നിവരായിരുന്നു മറ്റു അദ്ധ്യാപകർ. പൊളിഞ്ഞു വീഴാറായതും ചോർച്ചയുള്ളതുമായ കെട്ടിടത്തിൽ ക്ലാസുകൾ നടത്താൻ കഴിയാതെ വന്നപ്പോൾ അധ്യയനം ചാലോഡിൽ ഉണ്ടായിരുന്ന ബംഗ്ളാവ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലേക്കു ക്ക് മാറ്റി .സ്ഥാപനം നഷ്ടപ്പെടുമെന്ന ഘട്ടം വന്നപ്പോൾ നാട്ടുകാരുടെ പ്രേരണയാൽ കനിയാട്ട കമാൽ കെട്ടിടം പുതുക്കി പണിതു.വിദ്യാലയം വീണ്ടും വാടക കെട്ടിടത്തിൽ പ്രവർത്തിക്കാൻ തുടങ്ങി more.
 1956 ൽ പ്രസ്തുത സ്ഥാപനം ഹയർ എലിമെന്ററി സ്കൂൾ ആയി മാറി .മട്ടന്നൂരിൽ ചട്ടിയോത് എന്ന പറമ്പിൽ പ്രവർത്തിച്ചിരുന്ന ബോർഡ് എലിമെന്ററി സ്കൂളിൽ കുട്ടികളുടെ കുറവ് കാരണം അംഗീകാരം നഷ്ടപ്പെടുകയും ഈ സ്കൂളിനോട് ലയിപ്പിക്കുകയും ഉണ്ടായി .തുടർന്ന് 1957  ൽ ഗവർമെന്റ് അപ്പർ പ്രൈമറി സ്കൂൾ ആയും 

മാറി. സർവ്വശ്രീ പാഴായെടത് കുട്ട്യപ്പ ,ആളൊരുകുഞ്ഞിരാമൻ നമ്പ്യാർ ,എം എം രാമുണ്ണി മാസ്റ്റർ തോണ്ടാൻ കുട്ടി മാസ്റ്റർ ,കനിയാട്ട കമാൽ ,ശങ്കുണ്ണി വൈദ്യർ ,എം നാരായണൻ നമ്പ്യാർ ,ചാത്തോത് ഗോവിന്ദൻ ആമേരി നാരായണൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്കൂൾ അപ്പ്‌ഗ്രേഡ് ചെയ്യാനുള്ള ശ്രമം നടന്നത് .സർവ ശ്രീഓ നാരായണൻ നമ്പ്യാർ ,ഉണ്ണിമാസ്റ്റർ ,മാധവി ടീച്ചർ ,ലീല ടീച്ചർ തുടങ്ങിയവരായിരുന്നു ആദ്യ അദ്ധ്യാപകർ . 1971 ൽ ശ്രീ കൊയ്യാൻ കണ്ണോത് കുഞ്ഞിരാമൻ ,ശ്രീ പി കെ ഗോപാലൻ നമ്പ്യാർ ,എന്നിവരുടെ കൈവശം ഉണ്ടായിരുന്ന ഒന്നര ആക്കെർ സ്ഥാലം സ്കൂളിന് വേണ്ടി ഏറ്റെടുക്ക പ്പെട്ടു . അന്ന് പ്രഥമദ്യപകനായിരുന്ന ശ്രീ വി കെ രാഘവൻ നമ്പ്യാർ ,ശ്രീ പി ആനന്ദൻ എന്നിവരാണ് ഇതിനു ആവശ്യമായ ശ്രമം നടത്തിയത് .1976 ൽ മാത്രമാണ് സ്ഥാപനം പത്തു മുറികളും ഓഫീസും സ്വന്തമായുള്ള ലകെട്ടിടത്തിലേക്കു മാറിയത്

  1971 ൽ ശ്രീ കൊയ്യാൽ കണ്ണോത് കുഞ്ഞിരാമൻ ,ശ്രീ 5 8പി കെ ഗോപാലൻ നമ്പ്യാർ ,എന്നിവരുടെ കൈവശം ഉള്ള ഒന്നര ഏക്കർ സ്ഥലം സ്കൂളിന് വേണ്ടി ഏറ്റെടുത്തു.അന്ന് ഹെഡ്മാസ്റ്റർ ആയിരുന്ന ശ്രീ പി കെ രാഘവൻ നമ്പ്യാർ ശ്രീ പി ആനന്ദൻ ,എന്നിവരാണ് ഇതിനു ആവശ്യമായ ശ്രമം നടത്തിയത് .1976  ൽ  മാത്രമാണ് സ്ഥാപനം സ്വന്തം കെട്ടിടത്തിലേക്ക് മാറ്റപ്പെട്ടത് .പത്തു ക്‌ളാസ് മുറികളും ഒരു ഓഫീസിൽ  മുറിയും ഉൾപ്പെടുന്ന കെട്ടിടമായിരുന്നു അത് .

1980 ൽ സർവ്വശ്രീ കെ മൊയ്‌ദീൻ കുട്ടി ഹാജി ,സി. എം ആയമ്മദ്കുട്ടി ,എം.രാഘവൻ മാസ്റ്റർ കെ.കുഞ്ഞിക്കണ്ണൻ എന്നിവർ ഭാരവാഹികളായ കമ്മിറ്റി ഈ വിദ്യാലയം ഹൈസ്കൂൾ ആയി ഉയർത്തുന്നതിന് ആവശ്യമായ പ്രവർത്തനം നടത്തി. ഒരേക്കർ സ്ഥലവും നാല് ക്ലാസ്സ്മുറികൾ ഉൾപ്പെടുന്ന കെട്ടിടവും എടുത്ത് സർക്കാരിന് കൈമാറണം എന്നായിരുന്നു നിബന്ധന.നിശ്ചിത ദിവസത്തിനുള്ളിൽ സ്ഥാലം രജിസ്റ്റർ ചെയ്യുന്നതിന് ആവശ്യമായ പണം സ്വരൂപിക്കാൻ പറ്റാതെ വന്നപ്പോൾ ഈ പ്രദേശത്തുള്ള പത്തൊൻപതു പേര് തങ്ങളുടെ കൈലുള്ള സ്വർണ വളയും ചൈനും ബാങ്കിൽ പണയം വെച്ചാണ് സ്ഥാലം രജിസ്റ്റർ ചെയ്തു കടം എടുത്ത തുക പിന്നീട് കമ്മിറ്റ തിരിച്ചു കൊടുക്കുകയായിരുന്നു ആ വര വർഷംകീഴല്ലൂർ ഗ്രാമ പഞ്ചായത്തിന് ലഭിച്ച മുഴുവൻ തുകയും സ്കൂൾ കമ്മിറ്റിക്കു തന്നു കൊണ്ട്പഞ്ചായത്ത് ഭരണ സമിതി സഹായിച്ചിട്ടുണ്ട് .പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന ഇ കുമാരൻ മാസ്റ്ററുടെ സഹായ സഹകരണങ്ങൾ പ്രതേകം സ്മരണീയമാണ് .ശ്രീ പി ആനന്ദൻ ,ശ്രീ കെ കെ ഭരതൻ എന്നിവരാണ് ഓഫീസ്സംബന്ധമായ കാര്യങ്ങൾക്കു ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയത്,അന്ന് പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന ശ്രീ ഇ കുമാരൻ മാസ്റ്റർ ,എല്ലാവിധ സഹായങ്ങളും നൽകിയിരുന്നു.

  1980 ജൂലൈ 21 നു ഹൈസ്കൂൾ ആയിക്കൊണ്ട് പ്രവർത്തനം ആരംഭിച്ചു .ശ്രീ കെ പി നാരായണൻ നമ്പ്യാർ ആണ് ഹെഡ്മാസ്റ്റർ ഇൻ ചാർജ് ആയി നിയമിക്കപ്പെട്ടതു .1983 ൽ മാത്രമാണ് ഹെഡ്മാസ്റ്റർ തസ്തിക അനുവദിച്ചത് .ശ്രീമതി പി രാജമ്മ ആയിരുന്നു ആദ്യത്തെ ഹെഡ്മിസ്ട്രസ്സ് തുടർന്ന് കാലാകാലമായി മാറി മാറി വന്നിരുന്ന പല ഹെഡ്മാസ്റ്റർ മാറും ഈ സ്ഥാപനത്തിന് വേണ്ടി സ്തുത്യര്ഹമായ സേവനം അനുഷ്ഠിച്ചു കൊണ്ടാണ് ഈ വിദ്യാലയം ഇന്നത്തെ നിലയിൽ എത്തിയിരിക്കുന്നത് .സർവ്വശ്രീ ജി ശാരദാമണി ,എം.ജെ  ആഗ്‌നസ് ,എം.സി പരമേശ്വരൻ നമ്പ്യാർ ർ.ഗോപാലകൃഷ്ണൻ ,എ.എം നാരായണൻ നമ്പീശൻ ,കെ.ജി.മധുസൂദനൻ ,കോശി ഫിലിപ്പ്, പി.കെ  കുഞ്ഞികൃഷ്ണൻ ,വി.പദ്മിനി ,ഡി.രാജു ,പങ്കജം കണിയാംപറമ്പിൽ ,ഡോക്ടർ സി വാസു ,കെ.ബാലകൃഷ്ണൻ കെ.സി വിജയൻ ,എ.മൂസ തുടങ്ങിയവരെ നന്ദി പൂർവം സ്മരിക്കുന്നു .ഓരോ വർഷവും കുട്ടികളുടെ എണ്ണം കൂടിക്കൂടി വരികയായിരുന്നു .ഓരോ ഘട്ടത്തിലും പി ടി എ യുടെ നേതൃത്വത്തിൽ ഓല ഷെഡ് പണിതു സ്ഥാലം ഒരുക്കി .അകലങ്ങളിൽ നിന്ന് ഓലയും  മുള, കവുങ്ങും കടത്തിക്കൊണ്ടുവന്ന ഷെഡ് കെട്ടി പുതക്കലിനു നേതൃത്വം  നല്കലായിരുന്നു അദ്ധ്യാപകരുടെ പ്രധാന ജോലി .
 1990 ൽ ദശവാര്ഷികത്തോടനുബന്ധിച്ചു പി ടി എ യുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെ എൺപതിനായിരം രൂപ ചെലവിൽ ഒരു സ്റ്റേജ് നിർമ്മിക്കുകയുണ്ടായി .അന്ന് ഹെഡ്മാസ്റ്റർ ആയിരുന്ന ശ്രീ കെ ജി മധുസൂദന മാസ്റ്റർ ആയിരുന്നു ഇതിനു നേതൃത്വത്തെ നൽകിയത് തുടർന്ന് ഹെഡ് മാസ്റ്റർ ആയി വന്ന ശ്രീ കോശി ഫിലിപ്പിന്റെ ശ്രമഫലമായി എൻ സി സി യുടെ ഒരു യൂണിറ്റ്അനുവദിച്ചു കിട്ടി .ശ്രീ പി വി സുരേശൻ മാസ്റ്റർ ആയിരുന്നു ആദ്യത്തെ എൻ സി സി ഓഫീസർ. അന്ന് പി ടി എ പ്രസിഡന്റ് ആയിരുന്ന ശ്രീ കെ മുഹമ്മദ് ഹാജി സ്വതം ചെലവിൽ ഒരു കിണർ കുഴിച്ചു സ്കൂളിന് സംഭാവന നൽകുകയുണ്ടായി .
   1994  ൽ  പി ടി എ യുടെ ശ്രമഫലമായി ഇന്ദിരവികാസ് യോജന പദ്ധതിയിലൂടെ സ്വരൂപിച്ച 
പതിനാലായിരം രൂപ ഉൾപ്പെടെ  75000രൂപ ചെലവിൽ നാലു ക്ലാസ് മുറികൾ ഉൾപ്പെട്ട കെട്ടിടത്തിന് ഓടിട്ട മേൽക്കൂര പണിതു .1996 ൽ 5000രൂപ സർക്കാരിലേക്ക് കെട്ടിവെച്ചതിന്ടെ  ഫലമായി  എൽ.ബി .എസ  സെന്ററിന്റെ കീഴിൽ 5 കംപ്യൂട്ടറുകൾ സ്ഥാപിച്ചു കമ്പ്യൂട്ടർ പഠനം ആരംഭിച്ചു 
ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥി ആയിരുന്ന ശ്രീ  കെ ബാലകൃഷ്ണന്ടെയും അന്നത്തെ എം ൽ എ ആയിരുന്ന ശ്രീ കെ പി നൂറുദ്ധീൻടെയും ശ്രമഫലമായി 1996ൽ 20 ക്ലാസ് മുറികൾ ഉൾപ്പെടുന്ന കെട്ടിടത്തിന് അനുമതി ലഭിച്ചു .പി ടി എ പ്രസിഡന്റ് ആയിരുന്ന ശ്രീ കെ മുഹമ്മദ് ഹാജി തന്നെ നിർമാണ പ്രവർത്തി ഏറ്റെടുത്തു .കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം നിർവഹിച്ചത് അന്നത്തെ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന ശ്രീ ഇ ടി മുഹമ്മദ് ബഷീർ ആയിരുന്നു .രണ്ടു വര്ഷം കൊണ്ട് നിർമാണം പൂർത്തിയായി .അന്ന് വിദ്യചകതിവകുപ്പു മന്ത്രി ആയിരുന്ന ശ്രീ പിണറായി വിജയൻ ആണ് കെട്ടിടത്തിന്റെ ഉത്ഘാടനം നിർവമഹിച്ചതു .അതോടെ ഓലപ്പുര തീരെ ഇല്ലാതായി 
  1997 ൽ അന്നത്തെ എം ൽ എ ആയിരുന്ന ശ്രീ കെ ടി കുഞ്ഞഹമ്മദിന്ടെയും പി ടി എ യുടെയും ശ്രമഫലമായി ഈ വിദ്യാലയം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ആയി ഉയർത്തപ്പെട്ടു തുടക്കത്തിൽ അക്കൗറ്റൻസി മാർക്കറ്റിങ് , മാർക്കറ്റിങ് ആൻഡ് സ്ലെസ്മാൻ ഷിപ് ,എന്നി കോഴ്സുകൾ ആണ് അനുവദിച്ചത് .തുടർന്ന് കമ്പ്യൂട്ടർ ആപ്പിളിക്കേഷൻ ,മെഡിക്കൽ ലബോറട്ടറി ടെക്കനീ ഷൈൻ  എന്നെ കോസ്‌സുകളും അനുവദിക്കപ്പെട്ട  പല പരാധീനതകളും ഉണ്ടായിട്ടുണ്ട് എങ്കിലും പി ടി എ യുടെ ശ്രമഫലമായി അവയെല്ലാം പരിഹരിക്കപ്പെട്ടു .എന്നിരുന്നാലും വി എഛ്സ് ഇ വിഭാഗം പ്രവർത്തിക്കുന്നതിന് ആവശ്യമായ കെട്ടിടത്തിന്റെ അപര്യാപ്തത ഇപ്പോഴും നില നിൽക്കുന്നു .൨൦൦൦യി പി ടി എ ൨൦ സെന്റ് സ്ഥലം വിലകൊടുത്തു വാങ്ങി കളിസ്ഥലത്തിനോട് ചേർത്ത്  .൨൦൦൩ ഐ വ്ഹസ് ക്കു ൨ ലക്ഷം രൂപ ചെലവിൽ ഒരു വർക്ഷോപ്പ് അനുവദിച്ചു കിട്ടി .൩൦ കംപ്യൂട്ടറുകൾ ഉള്ള ഒരു കമ്പ്യൂട്ടർ ലാബും സജീകരിക്കപ്പെട്ടു .ജില്ലാ പഞ്ചായത്ത് മെമ്പർ ആയിരുന്ന ശ്രീ ണ് പി ചന്ദ്ര ബാബാബുവിന്റെ ശ്രമഫലമായി നായ്ക് ക്ലാസ് മുറികളുള്ള ഒരു കെട്ടിടം ജില്ലാ പഞ്ചായത്ത് അനുവദിക്കുകയുണ്ടായി .ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ വകയായി ഒരു പാചക പുരയും നിർമ്മിക്കപ്പെട്ടു .പച്ചയത്തിലെ പ്രൈമറി അധ്യാപകർക്ക് കോഴ്സ് നൽകുന്നതിന് രണ്ടു ലക്ഷം രൂപ ചെലവിൽ സി ർ സി കെട്ടിടവും പൂർത്തിയാക്കി .

൨൦൦൫ ഇത് ഹയർ സെക്കണ്ടറി വിഭാഗം കൂടി ആരംഭിച്ചു സയൻസ് ഹ്യൂമാനിറ്റീസ് എന്നീ ബാച്ചുകളാണ് അനുവദിച്ചു കിട്ടിയത് ഹയർ സെക്കന്ററി വിഭാഗത്തിന് വേണ്ടി ശ്രീ എ പി അബ്ദുല്ല കുട്ടി എം പി യുടെ വികസന ഫണ്ടിൽ നിന്ന് ൫ ലക്ഷം രൂപ ചെലവിൽ ഇരു നില കെട്ടിടം പണി തീർത്തു. തുടർന്ന് ഹയർ സെക്കന്ററി കോംപ്ലക്സ് കെട്ടിടം അനുവദിച്ചു കിട്ടി. എങ്കിലും സഞ്ചിത പ്ലാനിൽ കെട്ടിടം നിർമ്മിക്കാൻ സ്ഥല പരിമിതി അനുവദിച്ചില്ല .പി ടി എ യുടെ ശ്രമഫലമായി ശ്രീ സി രാഘവൻ മാസ്റ്റർ ശ്രീമതി പി ഗിരിജ എന്നിവരുടെ കൈവശം ഉണ്ടായിരുന്ന 65സെന്റ് സ്ഥലം ജില്ലാപഞ്ചായത് വില കൊടുത്തു വാങ്ങി കെട്ടിടം നിർമിക്കുന്നതിന് 11ആവ ശ്യമായ സ്ഥാലം നിരപ്പാക്കുന്നതിനു പി. ടി .എ. ക്കു ഒരു ലക്ഷത്തിൽ അധികം രൂപ ചെലവായി .ഒരു കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ൩ നില കെട്ടിടത്തിന് ജില്ലാ പഞ്ചായത്ത് നബാർഡ് സ്‌ക്കിമിൽ ഉൾപ്പെടുത്തി അനുമതി നൽകിയെങ്കിലും കെട്ടിടത്തിന്റെ ഒരുനില മാത്രമേ പൂർത്തി ആയിട്ടുള്ളൂ നിർമിതി കേന്ദ്രം പണി തീർത്ത കെട്ടിടത്തിന്റെ ഉത്ഘാടനം അന്നത്തെ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന ശ്രീ എം എ ബേബി ആണ് നിർവഹിച്ചത് .കെട്ടിടത്തിന്റെ അടുത്ത ഘട്ട നിർമാണം പ്രവർത്തിക്കു എത്രയും വേഗം അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന്നു .തുടർന്ന് ചുറ്റുമതിലിന്ടെ ഒരു ഭാഗം പണി തീർത്തു .കുടിവെള്ള സംവിധാനവും ടോയ്‌ലെറ്സ് സൗകര്യവും ഒരുക്കേറ്റുണ്ട് .ഇവക്കെല്ലാം ഫണ്ട് അനുവദിച്ചത് ജില്ലാ പഞ്ചായർത്ത ആണ് . പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി ഈ വിദ്യാലയത്തിൽ ഒരു ഐ ഇ ഡി സെന്റർ പ്രവർത്തിക്കുന്നുണ്ട് .മുൻ എം ൽ എ കെ കെ ശൈലജ ടീച്ചറുടെ വികസന ഫണ്ട് ഉപയോഗിച്ച് ഒരു ബസ് അനുവദിച്ചു കിട്ടിയത് യാത്ര പ്രശനത്തിനു ഒരു പരിധി വരെ പരിഹാരമായി .നാഷണൽ സർവീസ് സ്‌ക്കിമിന്റെ പ്രവർത്തനം വളരെ നല്ല നിലയിൽ നടക്കുന്നുണ്ട് .ബൗദ്ധിക നിലവാകാരം മെച്ചപ്പെട്ടതോടു കൂടി അക്കാദമിക് നിലവാരവും മെച്ചപ്പെട്ടു .കഴിഞ നാല് വര്ഷമായി സ് സ് ൽ സി 100 ശതമാനമാണ് വിജയം ഹയർ സെക്കന്ററി വിഭാഗത്തിലും വി.എച് .എസ .ഇ വിഭാഗത്തിലിയും 100 തോട് അടുത്ത് നിൽക്കുന്നു ,തുടർച്ചയായി 3 വര്ഷം എഛ്.എം . ആയും തുടർന്ന് എഛ്.എസ് .എസ്.വിഭാഗം പ്രിൻസിപ്പളും ആയി പ്രവർത്തിച്ചുവന്ന ശ്രീ .വി .ധനജയാണ് മാസ്റ്ററുടെ അക്കാദമിക് രംഗത്തുള്ള പ്രവർത്തനം പ്രശംസനീയമാണ് .വിദ്യാർത്തികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും ഒരു കൂട്ടായ്മ വളർത്തി എടുക്കുവാൻ അദ്യേഹത്തിനു കഴിഞ്ഞിട്ടുണ്ട് .തുടർന്ന് ഹെഡ്മിസ്ട്രസ് ആയി ഈ സ്കൂളിൽ ചാർജ് എടുത്തിരുന്ന ശ്രീമതി അംബിക ടീച്ചറുടെ കാലത്തു സ്കൂളിന്റെ അച്ചടക്ക രംഗത് കാര്യമായ ചലനങ്ങൾ ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട് .ടീച്ചർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ആയി സ്ഥാലം മാറിയസ്ഥാനത് കഴിഞ്ഞ മൂന്ന് വർഷമായി ചാലോട് സ്വദേശിയും ദീർഘ കാലം ഇരിക്കൂർ സ്കൂൾ അധ്യാപികയുമായിരുന്ന ശ്രീമതി ഉഷകരിയിൽ ആ സ്ഥാനംഇപ്പോൾ അലങ്കരിക്കുന്നു .എല്ലാ കാര്യത്തിലും വളരെ സജീവമായി ഇടപെടുന്ന ടീച്ചറുടെ ഈ കാലയളവിൽ സ്കൂളിന്റെ ഭൗതീക സാഹചര്യങ്ങളുടെ മെച്ചപ്പെടലിന്ടെ കാര്യത്തിൽ വളരേയധികം പുരോഗതി ദൃശ്യമാവുന്നുണ്ട് .ഹൈസ്കൂൾ ക്ലാസുകൾ മുഴുവനായും ഒറ്റയടിക്ക് ഹൈ ടെക് ആക്കി മാറ്റുന്നതിൽ ടീച്ചറുടെ പങ്ക് വളരെ വലുതാണ് .കമ്പ്യൂട്ടർ ലാബിൽ രണ്ടുതവണയായി 12 കംപ്യൂട്ടറുകൾ അനുവദിക്കപ്പെട്ടതും പ്രൈമറി വിഭാഗത്തിൽ ഒരു ക്ലാസ്സ്മുറി ഹൈടെക് ആയതും നമ്മുടെ സ്കൂളിന് ലിറ്റൽ കൈറ്റ് യൂണിറ്റ് അനുവദിക്കപ്പെടുന്നതും ഈ കാലയളവിലാണെന്നു എടുത്തു പറയേണ്ട വസ്തുതയാണ്.ഈ അവസരത്തിൽ തന്നെയാണ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ആയി ശ്രീ സജീവൻ മാസ്റ്ററും സേവന മനുഷ്ഠിച്ചിരുന്നത്. ഹൈസ്കൂൾ വിഭാഗത്തിൽ ശ്രീ .ശ്രീകുമാർ സർ ഉം ഹയർ സെക്കന്ററി വിഭാഗത്തിന് ശ്രീ .ഷാജീറാമും,വി എച് എസ വിഭാഗത്തിന് ശ്രീ .ശ്രീ നിഷീത് സാറും നേതൃത്യം നൽകുന്നു.

കലാകായിക രംഗങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ ഇവിടത്തെ വിദ്യാര്തികൾക്കു കഴിഞ്ഞു ഈ വിദ്യാലയത്തിന്റെ മുന്നോട്ടുള്ള യാത്രയിൽ നമുക്കും പങ്കാളികൾ ആവാം ഇതിന്ടെ നന്മ മാത്രമായിരിക്കണം നമ്മുടെ ലക്‌ഷ്യം

ഭൗതികസൗകര്യങ്ങൾ

ഭൗതികസൗകര്യങ്ങൾ ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 36 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.എല്ലാ ഹൈസ്കൂൾ ക്ലാസ്റൂമുകളും ഏതാനും പ്രൈമറി ക്ലാസ്റൂമുകളും ഹൈടെക് .വിപുലമായ ലൈബ്രറി ,ലാബ് ,ഡിജിറ്റൽ ക്യാമറ ,വെബ് ക്യാമറ ,സി.സി .ടി.വി ,വിപുലമായ സൗണ്ട് സിസ്റ്റം,ഒന്നാം ക്ലാസ് ഒന്നാം തരാം ,അടച്ചുറപ്പുള്ള ക്ലാസ്സ്മുറികൾ ,സ്കൂൾ ബസ് .......

കട്ടികൂട്ടിയ എഴുത്ത്== പാഠ്യേതര പ്രവർത്തനങ്ങൾ == പാഠ്യേതര പ്രവർത്തനങ്ങൾ

   * ക്ലാസ് മാഗസിൻ. 
   * വിദ്യാരംഗം കലാ സാഹിത്യ വേദി
   * ക്ലബ്ബ് പ്രവർത്തനങ്ങൾ. 
   *  2008-09 വർഷത്തിൽ  എസ്.എസ്.എൽ.സി.പരീക്ഷയിൽ 100% വിജയം

നേർകാഴ്ച

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

മുൻ സാരഥികൾ
പ്രധാനാദ്ധ്യാപകർ

1.ധനഞ്ജയൻ 2. സോമൻ എം 3. അംബിക എ പി 4.അനിത സി പി 5.ഉഷകരിയിൽ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.92844651791119, 75.5103711680389| width=800px | zoom=17}}

<googlemap version="0.9" lat="11.929942" lon="75.509999" zoom="16" width="350" height="350" selector="no" controls="large"> 11.071469, 76.077017, MMET HS Melmuri 11.92937, 75.503433, gvhss edayannur gvhss edayannur 11.928283, 75.510331, Edayannur Government Vocational Higher Secondary School Kannur Mattannur Road , കേരളം </googlemap>: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�