സെന്റ് മാർഗരറ്റ്സ് എൽ.പി.എസ്.കാഞ്ഞിരകോട്

Schoolwiki സംരംഭത്തിൽ നിന്ന്
(St Margaret`s L P S Kanjiracode എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് മാർഗരറ്റ്സ് എൽ.പി.എസ്.കാഞ്ഞിരകോട്
വിലാസം
കാഞ്ഞിരകോട്

സെൻറ്.മാർ ഗ്രറ്റ്സ് എൽ.പി.സ്കൂൾ കാഞ്ഞിരകോട്
,
കുണ്ടറ പി.ഒ.
,
691501
,
കൊല്ലം ജില്ല
സ്ഥാപിതം16 - 06 - 1910
വിവരങ്ങൾ
ഫോൺ0474 2580400
ഇമെയിൽ41623kundara@gmail.com
കോഡുകൾ
സ്കൂൾ കോഡ്41623 (സമേതം)
യുഡൈസ് കോഡ്32130900316
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കുണ്ടറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംകുണ്ടറ
താലൂക്ക്കൊല്ലം
ബ്ലോക്ക് പഞ്ചായത്ത്ചിറ്റുമല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ75
പെൺകുട്ടികൾ120
ആകെ വിദ്യാർത്ഥികൾ195
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുമം റ്റി
പി.ടി.എ. പ്രസിഡണ്ട്ഷാൻ എ. വി
എം.പി.ടി.എ. പ്രസിഡണ്ട്സനിത മേരി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കുണ്ടറ നിയോജകമണ്ഡലത്തിലെ പേരയം ഗ്രാമപഞ്ചായത്തിലെ വാർഡ് 11 ലെ കാഞ്ഞിരകോഡ് എന്ന സ്ഥലത്തു 1909 ജനുവരിയിലാണ് സെന്റ് മാർഗ്രെറ്റ്സ് എൽ പി സ്കൂൾ സ്ഥാപിതമായത് .അക്കാലത്തു സ്ത്രീകൾക്ക് വിദ്യാഭ്യാസത്തിന് പ്രാധാന്യം കല്പിച്ചിരുന്നില്ല .ഈ സാഹചര്യത്തിൽ അന്നത്തെ കൊല്ലം രൂപത അധ്യക്ഷൻ     റൈറ്റ് .റവ. ഡോ .അലോഷ്യസ് മരിയ ബെൻസിഗർ തന്റെ രൂപതയിലെ വിമല ഹൃദയ സിസ്റ്റേഴ്സിന്റെ സഹകരണത്തിൽ നൂറു പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകത്തക്ക വിധത്തിൽ ആരംഭിച്ച വിദ്യാലയമാണ് ഇന്ന് പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾ പഠിക്കുന്നത് .ഇന്ന് ഈ സ്കൂൾ മിസ്സ്ഡ് സ്കൂൾ ആയിട്ടാണ് പ്രവർത്തിക്കുന്നത്

ഭൗതികസൗകര്യങ്ങൾ

നിലവിൽ 10 ക്ലാസ്സ്മുറികളാണുള്ളത് .പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കു ക്ലാസ്സ്മുറിയിലെത്താൻ റാമ്പും റെയിലും ലഭ്യമാണ്. ഉച്ചഭക്ഷണം തയ്യാറാക്കാനായി പ്രത്യേക അടുക്കള ഉണ്ട് . ഉപയോഗക്ഷമമായ ടോയ്‍ലെറ്റുകൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ഉണ്ട്. കുടിവെള്ള സൗകര്യവും അതോടൊപ്പം മറ്റു ആവശ്യങ്ങൾക്കായി മഴവെള്ള സംഭരണയും നിർമിച്ചിട്ടുണ്ട്‌. നൂതന സാങ്കേതിക  വിദ്യകൾ ഉപയോഗിച്ച് പഠനം കൂടുതൽ രസകരമാക്കുന്നതിനു ഉതകുന്ന തരത്തിലുള്ള സ്മാർട്ട് ക്ലാസ് മുറികളും കമ്പ്യൂട്ടർ ലാബും ഒരുക്കിയിരിക്കുന്നു. മനോഹരമായ പൂന്തോട്ടവും വിശാലമായ കളിസ്ഥലവും സ്കൂളിനെ ആകർഷകമാക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

പ്രഥമ അദ്ധ്യാപകർ

നിലവിൽ: ശ്രീമതി. സുമം.റ്റി

ശ്രീ.യേശുദാസൻ .എ (2010 -2020 )

സിസ്റ്റർ. ബ്രിജിത .എൻ സി (2004 -2010 )

ശ്രീമതി.ഫിലോമിന .ജെ (2000 -2004 )

ശ്രീമതി.തെരേസ .സി (1999-2000)

സിസ്റ്റർ.ക്രിസ്റ്റീനെൽ .എ (1998 -1999 )

സിസ്റ്റർ.വിക്ടറി .ടി .ജെ (1996 -1998 )

സിസ്റ്റർ.ക്രൂസിഫിസ് മേരി (1993 -1996 )

സിസ്റ്റർ.പാട്സി ഇ മോറിസ് (1990 -1993 )

നേട്ടങ്ങൾ

പാഠ്യ പ്രവർത്തനങ്ങളിലും (എൽ എസ് എസ് ) പഠ്യേതര പ്രവർത്തനങ്ങളിലും (കലോത്സവം , പ്രവർത്തി പരിചയമേള, കായികമേള) ധാരാളം കുട്ടികളെ പങ്കെടുപ്പിക്കാനും മികച്ച വിജയം കൈവരിയ്ക്കാനും കഴിഞ്ഞിട്ടുണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സമൂഹത്തിലെ ഉന്നത നിലയിൽ പ്രവർത്തിച്ചിരുന്ന പലരും ഈ സ്കൂളിലെ പൂർവ വിദ്യർത്ഥികൾ ആയിരുന്നു.  നിലവിൽ അഭിവന്ദ്യ കൊല്ലം രൂപത മെത്രാൻ റൈറ്റ് റവ. ഡോ. പോൾ ആന്റണി മുല്ലശ്ശേരി ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥി ആണ്.

വഴികാട്ടി

Map