സെന്റ് ആന്റണീസ് എൽ പി എസ് കൂടല്ലൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ആന്റണീസ് എൽ പി എസ് കൂടല്ലൂർ | |
---|---|
വിലാസം | |
കൂടല്ലൂർ സെന്റ് ആന്റണീസ് എൽ.പി.സ്കൂൾ കൂടല്ലൂർ
, കൂടല്ലൂർ പി.ഒ വയല കോട്ടയം 686 587കൂടല്ലൂർ പി.ഒ. , 686587 , കോട്ടയം ജില്ല | |
സ്ഥാപിതം | 09 - 06 - 1921 |
വിവരങ്ങൾ | |
ഫോൺ | 04822 256515 |
ഇമെയിൽ | salpskoodalloor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31417 (സമേതം) |
യുഡൈസ് കോഡ് | 32100300606 |
വിക്കിഡാറ്റ | 09 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | ഏറ്റുമാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കടുത്തുരുത്തി |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | പാമ്പാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | കിടങ്ങൂർ |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്‍ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 61 |
പെൺകുട്ടികൾ | 65 |
ആകെ വിദ്യാർത്ഥികൾ | 126 |
അദ്ധ്യാപകർ | 7 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
അദ്ധ്യാപകർ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
അദ്ധ്യാപകർ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സി. ജോമോൾ മാത്യു |
പി.ടി.എ. പ്രസിഡണ്ട് | ജോബി ഇളബാശേരി |
എം.പി.ടി.എ. പ്രസിഡണ്ട് | ബ്ലസ്സി വി. എസ്. |
അവസാനം തിരുത്തിയത് | |
01-08-2024 | Schoolwikihelpdesk |
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ കിടങ്ങൂർ ഗ്രാമ പഞ്ചായത്തിൽ പ്രകൃതി സുന്ദരമായ കൂടല്ലൂർ ഗ്രാമത്തിന്റെ തിലകക്കുറിയായ സെന്റ് ആന്റണീസ് എൽ.പി സ്‌കൂൾ പാലാ രൂപത കോർപറേറ്റിന്റെ കീഴിലുള്ള ഒരു എയ്‍ഡഡ് വിദ്യലയമാണ്.
ചരിത്രം
ചരിത്രത്തിന്റെ വഴികൾ
കൂടല്ലൂർ
ചരിത്രം ഉറങ്ങുന്ന പുണ്യ ഭൂമിയാണ് കൂടല്ലൂർ. കേരളചരിത്രത്തിലെന്നപോലെ കൂടല്ലൂരിന്റെ ചരിത്രത്തിലും തമിഴ് ജനതയുമായുള്ള ബന്ധം കാണുവാൻ സാധിക്കും പൂഞ്ഞാർ രാജവംശത്തിന്റെ സ്ഥാപകനായ മാനവിക്രമൻ 1160 ൽ തന്റെ രാജ്യവും മറ്റൊരു രാജാവുമായി മധുരയിൽ വച്ചുണ്ടായ യുദ്ധത്തിൽ പരാജയപ്പെടുകയും യുദ്ധത്തടവുകാരനായി പിടിക്കപ്പെടാതെ അവിടെ നിന്ന് പലായനം ചെയുകയും ചെയ്തു . അദ്ദേഹം അനുചരന്മാരുമായി പൂഞ്ഞാറിലെത്തി പാർപ്പുറപ്പിച്ചു. രാജാവിന്റെ അനുചരന്മാർ നിത്യവൃത്തിക്കായി അനുയോജ്യമായ സ്ഥലം കണ്ടെത്തി വിവിധ പ്രദേശങ്ങളിൽ പാർപ്പുറപ്പിച്ചു .അങ്ങനെ തമിഴ് കുടിയേറ്റം മൂലമുണ്ടായ ഊരുകൾ (ഗ്രാമങ്ങൾ) അവരുടെ വർഗങ്ങളുടെയും ഗ്രാമങ്ങളുടെയും പേരുകളിൽ അറിയപ്പെടാൻ തുടങ്ങി. മധുരക്കടുത്തുള്ള കുടൽ എന്ന സ്ഥലത്തുനിന്നും വന്നു താമസിച്ചവരുടെ ഊര് കാലക്രമത്തിൽ കൂടല്ലൂരായി പരിണമിച്ചു.
1800 കാലഘട്ടത്തിൽ കൂടല്ലൂർ പ്രദേശത്തു ക്രിസ്തീയ വിശ്വാസികൾ കുടിയേറിപ്പാർത്തു. ഈ ക്രൈസ്തവ വിശ്വാസികളുടെ ആധ്യാത്മിക കാര്യങ്ങൾ നിറവേറ്റുന്നതിനായി 1841 ൽ ഇവിടെ ഒരു ദൈവാലയം വി. യൗസേപ്പിതാവിന്റെ നാമത്തിൽ സ്ഥാപിക്കപ്പെട്ടു. പള്ളിയോടൊപ്പം പള്ളിക്കൂടം എന്ന വി.ചാവറയച്ചന്റെ ഇടയലേഖനത്താൽ പ്രചോദിതനായി ബഹു.വെച്ചിയാനിക്കലച്ചൻ സ്‌കൂളിനായുള്ള പ്രവർത്തനം ആരംഭിച്ചു. വിദ്യാദാഹികളായ വിശ്വാസികളുടെ അനിതര സാധാരണമായ കൂട്ടായ്മ ലക്ഷ്യത്തിലെത്തിയതാണ് കൂടല്ലൂർ സെന്റ് ആന്റണീസ് എൽ.പി സ്കൂൾ . കൂടല്ലൂർ ഇടവകയിലെ ക്രൈസ്തവ വിശ്വാസികളുടെയും ഇന്നാട്ടിലെ ഇതര മതസ്ഥരുടെയും ദീർഘകാലത്തെ ആഗ്രഹത്തിന്റെ പൂർത്തീകരണമാണ് ഈ സ്‌കൂൾ. വെച്ചിയാനിക്കൽ ബഹു .യൗസേപ്പ് കത്തനാരുടെ നേതൃത്വത്തിൽ ഇടവകാംഗങ്ങളുടെ സഹകരണത്തോടെ 1921 ജൂൺ 9ന് കൂടല്ലൂർ സെന്റ് ആന്റണീസ് എൽ.പി സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു .
ഭൗതികസൗകര്യങ്ങൾ
8 ക്ലാസ്സ്മുറികൾ,ഓഫീസ്‌റൂം ,സ്റ്റാഫ്‌റൂം, കംപ്യൂട്ടർലാബ് ഇവ ഉൾപ്പെടുന്ന 2 നില കെട്ടിടത്തിൽ സ്കൂൾ പ്രവർത്തിക്കുന്നു. അടച്ചുറപ്പുള്ള മനോഹരമായ പാചകപ്പുര ശുചിത്വമുള്ള അന്തരീക്ഷത്തിൽ ഭക്ഷണം പാചകം ചെയ്യുന്നതിന് സഹായിക്കുന്നു. ചെറിയ പൂന്തോട്ടം, പച്ചക്കറിത്തോട്ടം ഇവ സ്കൂൾ പരിസരം മനോഹരമാക്കുന്നു .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ശൗചാലയ സൗകര്യങ്ങൾ ഉണ്ട്.
സ്കൂൾ വാഹനം
കെ എസ് എഫ് ഇ യുടെ സി എസ് ആർ സ്കീമിൽ നിന്നും ലഭിച്ച സ്കൂൾ ബസ് കുട്ടികൾക്ക് സൗകര്യപ്രദമായി യാത്രാ സൗകര്യമൊരുക്കുന്നു.
മുൻ സാരഥികൾ
ബഹു മാനപ്പെട്ട വെച്ചിയാനിക്കൽ അച്ചന്റെ പരിശ്രമ ഫലമായി 1921 ജൂൺ മാസത്തിൽ ആരംഭിച്ച ഈ സ്കൂൾ 103 വർഷങ്ങൾ പിന്നിടുമ്പോൾ 19 അദ്ധ്യാപകർ ഈ സ്കൂളിന്റെ സാരഥികളായിട്ടുണ്ട്
ക്രമ നമ്പർ | പേര് | സേവനകാലം | |
---|---|---|---|
1 | ശ്രീ .ടി.എൻ ഗോവിന്ദൻ നായർ | 1921-1925 | |
2 | ശ്രീ.എബ്രഹാം ജോൺ | 1925-1926 | |
3 | ശ്രീ. ജോൺ വി.എബ്രഹാം | 1926 | |
4 | ശ്രീ . കെ.പി തോമസ് | 1926-1960 | |
5 | ശ്രീ .എൻ.വേലായുധൻ നായർ (in charge) | 1960-1961 | |
6 | സി. അന്നമ്മ ജോസഫ് (സി.മാർട്ടിൻ) | 1961-1963 | |
7 | സി.അന്നക്കുട്ടി കെ.മാത്യു (സി.അന്ന മരിയ) | 1963-1967 | |
8 | സി .മറിയാമ്മ കെ.വി (സി.സിസിലി) | 1967-1971 | |
9 | സി.ചിന്നമ്മ എം.എ (സി.ജോർജിയസ്) | 1971-1974 | |
10 | സി.അന്നമ്മ കെ.സി (സി.എവുജിൻ) | 1974-1977 | |
11 | സി.മേരി ജേക്കബ് (സി.ജെയിംസ്) | 1977-1981 | |
12 | സി.ത്രേസ്യാമ്മ എൻ,ജെ (സി.പിയർ) | 1981-1993 | |
13 | സി.ത്രേസ്യാമ്മ പി.ജെ (സി.അനൻസിയേറ്റ്) | 1993-1996 | |
14 | സി.അന്നമ്മ പി.ഡി (സി.ജോസി) | 1996-2001 | |
15 | സി.അന്നമ്മ ജോസഫ്(സി.ആനീസ്) | 2001-2006 | |
16 | സി.ലയോണി കെ.എം (സി.റോസ് മരിയ) | 2006-2008 | |
17 | സി.സോഫിയാമ്മ ആന്റണി (സി.ഗ്രയ്സ്) | 2008-2015 | |
18 | സി.അൽഫോൻസാ തോമസ് (സി.അൽഫോൻസ്) | 2015-2022 | |
19 | സി. ജോമോൾ മാത്യു (സി.മേരിലിറ്റ് ) | 2022- |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ഏറ്റുമാനൂർ ഭാഗത്തു നിന്ന് വരുന്നവർ കൂടല്ലൂർ പള്ളിയുടെ മുൻപിൽ ബസ് ഇറങ്ങുക
- കുറവിലങ്ങാട് ഭാഗത്തു നിന്ന് വരുന്നവർ വയല ,കൂടല്ലൂർ വഴിയുള്ള ബസിൽ കൂടല്ലൂർ പള്ളിയുടെ മുൻപിൽ ഇറങ്ങുക
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ എയ്‍ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്‍ഡഡ് വിദ്യാലയങ്ങൾ
- 31417
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- ഭൂപടത്തോടു കൂടിയ താളുകൾ