എസ് എൻ വി ഗവ. എൽ പി സ്കൂൾ, ചെറുവാരണം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആമുഖം
| എസ് എൻ വി ഗവ. എൽ പി സ്കൂൾ, ചെറുവാരണം | |
|---|---|
| വിലാസം | |
CHERUVARANAM വാരണം പി.ഒ. , 688555 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 1930 |
| വിവരങ്ങൾ | |
| ഫോൺ | 0478 2584252 |
| ഇമെയിൽ | 34206cherthala@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 34206 (സമേതം) |
| യുഡൈസ് കോഡ് | 32110401101 |
| വിക്കിഡാറ്റ | Q87477616 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ചേർത്തല |
| ഉപജില്ല | ചേർത്തല |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലപ്പുഴ |
| നിയമസഭാമണ്ഡലം | ചേർത്തല |
| താലൂക്ക് | ചേർത്തല |
| ബ്ലോക്ക് പഞ്ചായത്ത് | കഞ്ഞിക്കുഴി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 4 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 40 |
| പെൺകുട്ടികൾ | 48 |
| ആകെ വിദ്യാർത്ഥികൾ | 88 |
| അദ്ധ്യാപകർ | 4 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 0 |
| പെൺകുട്ടികൾ | 0 |
| അദ്ധ്യാപകർ | 0 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 0 |
| പെൺകുട്ടികൾ | 0 |
| അദ്ധ്യാപകർ | 0 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | Maya P R |
| പി.ടി.എ. പ്രസിഡണ്ട് | Ratheeshkumar |
| എം.പി.ടി.എ. പ്രസിഡണ്ട് | Sreeraji |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ആലപ്പുഴ ജില്ലയിൽ കഞ്ഞിക്കുഴി പഞ്ചായത്ത് നാലാം വാർഡിൽ ചെറുവാരണം പുത്തനമ്പലം ക്ഷേത്രത്തിനു സമീപമായി തിരുവിഴ തുരുത്തൻ കവല റോഡിന്റെ ഇടതു ഭാഗത്തായിട്ടാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. ചേർത്തല സബ്ജില്ലയിൽ ചേർത്തല എ ഇ ഒ യുടെ പരിധിയിലാണ് സ്കൂൾ .
ചരിത്രം
ചെറുവാരണം ശ്രീനാരായണപുരം (പുത്തനമ്പലം)ക്ഷേത്രത്തിനു കീഴിൽ 1930(മലയാളമാണ്ടു ആയിരത്തി ഒരുന്നൂറ്റി ആറു )ഇൽ കുടിപ്പള്ളിക്കൂടമായിട്ടാണ് ആരംഭിച്ചത് .ദേവസ്വത്തിന്റെയും സമീപവാസികളുടെയും സ്ഥലം ഏറ്റെടുത്തുകൊണ്ട് മുപ്പതു സെന്റ് സ്ഥലത്തു ഓലമേഞ്ഞ ഒറ്റ കെട്ടിടമായി ദേവസ്വത്തിന്റെ ഉടമസ്ഥതയിൽ സ്കൂൾ ആരംഭിക്കുകയും ചെയ്തു .ഒന്ന് മുതൽ അഞ്ചു വരെയുള്ള ക്‌ളാസ്സുകളാണ് ആദ്യം ഉണ്ടായിരുന്നത് .ആയിരത്തി തൊള്ളായിരത്തി നാല്പത്തി എട്ടിൽ സർക്കാർ ഈ സ്കൂൾ ഏറ്റെടുക്കുകയും ചെയ്തു. പ്രദേശത്തെ ഏക എൽ പി സ്കൂൾ ആയിരുന്നതിനാൽ അകലങ്ങളിൽ നിന്ന് പോലും ധാരാളം കുട്ടികൾ എത്തിയിരുന്നു .കാലാന്തരത്തിൽ ഒരു കെട്ടിടം കൂടി സ്കൂളിന് അനുവദിക്കുകയുണ്ടായി ,രണ്ടായിരത്തി പതിനൊന്നിൽ പ്രീ പ്രൈമറി ആരംഭിക്കുകയും നിലവിൽ നൂറ്റിമുപ്പതു കുട്ടികൾ അധ്യയനം നടത്തി വരുന്നു .
ഭൗതികസൗകര്യങ്ങൾ
ഇപ്പോൾ ഓടുമേഞതും ഉറപ്പുള്ളതുമായ രണ്ടു കെട്ടിടങ്ങൾ സ്കൂളിനുണ്ട് .എസ് എസ് എ യുടെ മേജർ റിപ്പയറിങ്ങിലൂടെ സ്കൂൾ നവീകരണ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി .സ്കൂളിന് ചുറ്റുമതിൽ ,ആധുനിക അടുക്കള , ബാത്റൂമുകൾ ,ശിശു സൗഹൃദ ക്ലാസ്സ്മുറികൾ , ശുദ്ധജല സംവിധാനം ,ഇലക്ട്രിഫിക്കേഷൻ സൗകര്യങ്ങൾ ഇവ എല്ലാം ഇന്ന് സ്കൂളിണ്ട് .2014 ൽ പ്രിപ്രൈമറിക്കായി പഞ്ചായത്ത് ഒരു കെട്ടിടം പണിതു. തന്നു .2017-18ൽ രണ്ട് കമ്പ്യൂട്ടർ (ഡെസ്ക്ടോപ്പ്) ,ഒരു പ്രൊജക്ടർ എന്നിവ പഞ്ചായത്ത് നൽകുകയുണ്ടായി കൂടാതെ 2019-20അധ്യയനവർഷത്തിൽ കൈറ്റിന്റെ മൂന്ന് ലാപ്ടോപ്പ് രണ്ട പ്രൊജക്ടർ എന്നിവ ലഭിച്ചു. നാഷണൽ റർബൻ മിഷന്റെ ഭാഗമായി കഞ്ഞിക്കുഴി പഞ്ചായത്തിന്റെ നേതൃത്ത്വത്തിൽ പെയിന്റിംഗ് നടത്തിയും അസംബ്ലി പന്തൽ നിർമിച്ചും സ്കൂൾ കൂടുതൽ ആകർഷകമാക്കി .റർബൻ മിഷന്റെ ഭാഗമായി ക്ലാസ് മുറികൾ സ്മാർട്ട് ആക്കുവാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു .
പാഠ്യേതര പ്രവർത്തനങ്ങൾ
- കായിക പരിശീലനം
- യോഗ പരിശീലനം
- കൃഷി
- കളിക്കൂട്ടം
- വിദ്യാരംഗം കലാസാഹിത്യ വേദി
- മാത്‍സ് ക്ലബ്
- ആരോഗ്യ ക്ലബ്
- ഇംഗ്ലീഷ് ക്ലബ്
- സയൻസ് ക്ലബ്
- ബണ്ണി കിഡ്സ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അധ്യാപകർ
ശ്രീ പദ്മനാഭപിള്ള
ശ്രീമതി ചെല്ലമ്മ
ശ്രീമതി രത്നമ്മ
ശ്രീ ബാലകൃഷ്ണപിള്ള
ശ്രീ മേനോൻ
ശ്രീമതി റഹിമ
ശ്രീമതി രാജമ്മ
ശ്രീമതി രാധമ്മ
ശ്രീ മുത്തുസ്വാമി
ശ്രീ മണി
ശ്രീ ഉണ്ണി
ശ്രീമതി ഷൈലാദേവി
ശ്രീമതി മജ്ഞുള
നേട്ടങ്ങൾ
- എല്ലാ വർഷവും LSS പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കുന്നു.
- കലാ കായിക പ്രവർത്തി പരിചയ മേഖലകളിൽ കുട്ടികളെ പങ്കെടുപ്പിക്കുവാനും വിജയം കൈവരിക്കാനും കഴിഞ്ഞിട്ടുണ്ട്.
- IT അധിഷ്ഠിത വിദ്യാഭ്യാസം നൽകി വരുന്നു.
- കുട്ടികൾക്ക് കൃഷിയോടുള്ള താല്പര്യം വർധിപ്പിക്കാൻ ഉതകുന്ന തരത്തിൽ സ്കൂൾ പച്ചക്കറിതോട്ടം ഒരുക്കുവാനും കുട്ടി കർഷകരെ വാർത്തെടുക്കുവാനും കഴിഞ്ഞു.
- സമീപത്തെ ശ്രീ കേശവഗുരു സ്മാരക ഗ്രന്ഥശാലയുമായി ബന്ധപ്പെട്ട് കുട്ടികളിലെ വായനാശീലം വളർത്തുന്ന തരത്തിൽ ക്വിസ് പ്രോഗ്രാമുകൾ നടത്തുവാനും മുതിർന്ന കുട്ടികളോട് പോലും മത്സരിച്ചു വിജയികളാകുവാനും നമ്മുടെ കുട്ടികൾക്ക് കഴിയുന്നു.
- പ്രീപ്രൈമറി തലത്തിൽ നടത്തുന്ന മത്സരങ്ങളിൽ സബ്ജില്ലാത്തലത്തിൽ വിജയികളാകുവാൻ കഴിഞ്ഞു.
- ശാസ്ത്രസാഹിത്യപരിഷത്ത് നടത്തുന്ന പരീക്ഷകളിൽ ഉന്നത വിജയം കൈവരിക്കുവാൻ സാധിക്കുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- C.K ഭാസ്കരൻ {പാലിയേറ്റീവ് എന്ന പ്രസ്ഥാനം രൂപീകൃതമാക്കിയ ജനകീയനായ രാഷ്ട്രിയ നേതാവ് }
- ഡോക്ടർ കലാധരൻ {പ്രശസ്ത വെറ്റിനറി ഡോക്ടർ }
പ്രശസ്ത ഡോക്ടർമാർ
- ഡോക്ടർ അനീഷ് {അലോപ്പതി}
- ഡോക്ടർ അഖിൽ {അലോപ്പതി}
- ഡോക്ടർ ശരത്ത് {ഹോമിയോ പ്പതി}
- ഡോക്ടർ നീതു {അലോപ്പതി}
പ്രശസ്ത തകിൽ നാദസ്വര വിദ്വാന്മാർ
- വിജയൻ അറവങ്കേരിൽ
- പ്രദീപ്
- ജയചന്ദ്രൻ
രാജ്യസേവന രംഗം
- ശ്രീനാഥ്
- പ്രജിമോൻ
- പ്രതീഷ്
- അജയ് ദിനേശ്
- സജിൽ
- വിഷ്ണു
- സന്തോഷ്
- ശിവൻ
- സുമേഷ്
- അർജുൻ തമ്പി
കലാ കായിക രംഗം
- >വിനീഷ്
- > പ്രമോഷ്
- > ഒളിമ്പ്യൻ ഇന്ദുലേഖ {സ്പോർട് }
- > പ്രശാന്ത് പരമേശ്വരൻ {ക്രിക്കറ്റ് }
- > ബ്രിജിത്ത് സുജീഷ് {കായിക അധ്യാപകർ }
- ബ്രിജേഷ് പ്രസാദ് മുഹമ്മദ് ദിലീപ് സുമേഷ് {മിമിക്രി സിനിമ രംഗം }
- സജിന {അഭിനയരംഗം}
- പി പി സൗഹാർദ്ദൻ {പ്രശസ്ത വാങ്മയി }
ബാങ്കിംഗ്
- > സുമേഷ്
- > ഗിരീഷ്
- > ബിജു .പി.പി
പോലീസ്
- > വിനീഷ്
- > സുജിത്ത്
- > സാംജി
- > സുജിത്ത്
- > ഗിരീഷ്
- > ഗിരീഷ്
- > സബീഷ്
- > ജ്യോതിഷ്
വഴികാട്ടി
- ചേർത്തല പ്രൈവറ് ബസ് സ്റ്റാൻഡിൽ നിന്നും പുത്തനമ്പലം വഴിയുള്ള മുഹമ്മ ബസിൽ കയറിയാൽ സ്‌കൂളിന് അടുത്ത് ഇറങ്ങാം
- ഹൈവേയിൽ തിരുവിഴ കവലയിൽ നീന്നും കിഴക്കു മൂന്ന് കിലോമീറ്റർ അകലെ പുത്തനമ്പലത്തിനു സമീപം