എസ് ഡി വി ജി യു പി എസ് നീർക്കുന്നം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴത്താലൂക്കിലെ അമ്പലപ്പുഴ വടക്ക് ഗ്രാമത്തിലെ നീർക്കുന്നം എന്ന പ്രദേശത്ത് പ്രവർത്തിക്കുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ് ശ്രീദേവി വിലാസം ഗവ. അപ്പർ പ്രൈമറി സ്കൂൾ. ഇത് സർക്കാർ വിദ്യാലയമാണ്.
| എസ് ഡി വി ജി യു പി എസ് നീർക്കുന്നം | |
|---|---|
| വിലാസം | |
നീർക്കുന്നം വണ്ടാനം പി.ഒ. , 688005 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 16 തിങ്കൾ - മെയ് - 1932 |
| വിവരങ്ങൾ | |
| ഫോൺ | 0477 2283496 |
| ഇമെയിൽ | sdvgups@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 35338 (സമേതം) |
| യുഡൈസ് കോഡ് | 32110200105 |
| വിക്കിഡാറ്റ | Q87478969 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
| ഉപജില്ല | അമ്പലപ്പുഴ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലപ്പുഴ |
| നിയമസഭാമണ്ഡലം | അമ്പലപ്പുഴ |
| താലൂക്ക് | അമ്പലപ്പുഴ |
| ബ്ലോക്ക് പഞ്ചായത്ത് | അമ്പലപ്പുഴ |
| തദ്ദേശസ്വയംഭരണസ്ഥാപനം | അമ്പലപ്പുഴ വടക്ക് ഗ്രാമ പഞ്ചായത്ത് |
| വാർഡ് | 17 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 836 |
| പെൺകുട്ടികൾ | 759 |
| ആകെ വിദ്യാർത്ഥികൾ | 1595 |
| അദ്ധ്യാപകർ | 38 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | നതീറ എ |
| പി.ടി.എ. പ്രസിഡണ്ട് | എച്ച്. സലാം |
| എം.പി.ടി.എ. പ്രസിഡണ്ട് | സീന മനോജ് |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
ശ്രീദേവി വിലാസം ഗവ: അപ്പർ പ്രൈമറി സ്‌കൂളിനെ അറിയുമ്പോൾ ...... ചെമ്പകശ്ശേരി രാജ്യത്തിൻ്റെ ചരിത്ര മുറങ്ങുന്ന അമ്പലപ്പുഴ വടക്കു ഗ്രാമ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഗവ വിദ്യാലയമാണ് ശ്രീദേവി വിലാസം അപ്പർ പ്രൈമറി സ്‌കൂൾ. ഹാസ്യ സാമ്രാട് കുഞ്ചൻ നമ്പ്യാരുടെ സാഹിത്യ പ്രവർത്തനങ്ങൾക്ക് സാക്ഷ്യം വഹിച്ച ദേശം. കഥാ കേരളത്തട്ടിന്റെ ചക്രവർത്തി തകഴി ശിവശങ്കരപ്പിള്ളയുടെ സാഹിത്യ സപര്യയ്ക്ക് രംഗവേദി ഒരുക്കിയ ദേശം. തുടർന്ന് വായിക്കുക
മാനേജ്‍മെന്റ്
പ്രധാനധ്യാപിക അടക്കം 22 പേരടങ്ങുന്ന പി ടി എ കമ്മറ്റിയാണ് നിലവിൽ സ്‍കൂളിനുള്ളത്. എച്ച്. സലാം പി ടി എ പ്രസിഡന്റായും സീന മനോജ് എം പി ടി എ പ്രസിഡന്റായും കമ്മറ്റിയെ നയിക്കുന്നു. സ്‍കൂളിന്റെ അക്കാദമികവും ഭൗതികവുമായ സാഹചര്യങ്ങൾ തയ്യാറാക്കുന്നതിലും വികസിപ്പിക്കുന്നതിലും പി ടി എ പൂർണ പിന്തുണയുമായി സ്‍കൂളിനൊപ്പമുണ്ട്. സ്‍കൂളിന് വലിയൊരു സഹായമാണ് പി ടി എയുടെ പ്രവർത്തനങ്ങൾ. സാമൂഹികവും സാമ്പത്തികവും ശാരീരികവുമായ എല്ലാ പിന്തുണയും പി ടി എയിൽ നിന്ന് സ്‍കൂളിനുണ്ട്. വർഷങ്ങളായി മികച്ച പി ടി എ ക്കുള്ള പുരസ്കാരം എസ് ഡി വി യിലെ പി ടി എ കരസ്ഥമാക്കി കൊണ്ടിരിക്കുന്നു. ഈ പുരസ്കാരങ്ങൾ പി ടി എ യുടെ മികവുറ്റ പ്രവർത്തനങ്ങളുടെ അംഗീകാരമാണ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ :
- അബ്‍ദുൽ ലത്തീഫ് എസ്
- മധുകുമാർ എസ്
- ബൈജു ഇ വി
- പ്രസന്ന കുമാരി.എൻ കെ
- ആദം കുട്ടി
- മിനി.എൻ സി
- യു.ഷറഫുദീൻ
- രോഹിണിയമ്മ ടി കെ
- മാത്തുക്കുട്ടി ടി എം
- ദേവകികുട്ടി അമ്മ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കലാസാംസ്കാരികരരാഷ്ട്രീയ രംഗങ്ങളിൽ വ്യക്തിമുദ്രകൾ പതിപ്പിച്ച നിരവധി പൂർവ്വ വിദ്യാർത്ഥികൾ ഈ സ്കൂളിൻ്റെ സംഭാവനയാണ്. വൈദ്യശാസ്ത്ര രംഗത്തും എഞ്ചിനീയറിങ് രംഗത്തും സേവനമനുഷ്ഠിക്കുന്ന അവർ സംസ്ഥാന കേന്ദ്ര സർവീസുകളിലും വിദേശരാജ്യങ്ങളിലും ആയി സേവനം കാഴ്ച വയ്ക്കുന്ന നിരവധി പൂർവവിദ്യാർത്ഥികൾ ഈ വിദ്യാലയത്തിന് അഭിമാനം ആണ്.
1. ഡോ.അഞ്ജലി എസ് ബാബു (ഡോക്ടർ,കവിയത്രി)
2. രാഹുൽ പുരാതി (ക്രിക്കറ്റ്)
3. അനസ് (പാട്ടുകാരൻ )
4. അഡ്വ.കൃഷ്ണകുമാർ
5. ഡോ. കെ ജി പത്മകുമാർ (അന്താരാഷ്ട്ര കായൽ കൃഷി ഗവേഷണ കേന്ദ്രം ഡയറക്ടർ)
6. പ്രണവ് - പ്രൊവിഡന്റ് ഫണ്ട് ഓഫീസർ
വഴികാട്ടി
- ആലപ്പുഴ, വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുമ്പിലായി NH-66 ന്റെ പടിഞ്ഞാറ് ഭാഗത്തായിട്ടാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
- വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി ജംഷനിൽ നിന്ന് 100 മീറ്റർ ദൂരം